Translate

Saturday, January 28, 2017

ഉണരുണരൂ KCRM

"ചൊട്ട മുതൽ ചുടലവരെയും ചുമടും താങ്ങി" [മാമോദീസ മുതൽ പള്ളിസ്മശാനം വരെയും പൗരോഹിത്യമെന്ന ചൂഷണത്തെയും ചുമന്നു]  സഭകളെന്ന കൂദാശ കമ്മട്ട കമ്പനികളുടെ അടിമകളായി കഴിയുന്നവരെ..ഇതിലെ  ഇതിലെ.. 

പൗരോഹിത്യത്തോടു പൊരുതി പൊതിരെ തല്ലുവാങ്ങിച്ചു , സ്വയം പ്രാണനെ പ്രപഞ്ചമാകുന്ന ദൈവമെന്ന പിതാവിന് തിരികെ കൊടുത്ത് താൽക്കാലിക ഉറക്കത്തിനു / മയക്കത്തിന് / മരണത്തിനു  വിട്ടു കൊടുത്ത് "മനുഷ്യപുത്രനെന്ന'' മാതൃക കാണിച്ച ക്രിസ്തുവിനൊരു പിൻഗാമിയായി അടിത്തയിടെ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അവതരിച്ചു കർമ്മ നിരതനായി, പിന്നീട് ക്രിസ്തുവിനെപ്പോലെ എല്ലാം നിവർത്തിയായി എന്ന് മൗനമായി മന്ത്രിച്ചു കൊണ്ട് വീണ്ടും നമുക്ക് മാതൃക കാട്ടിയ ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ പിൻഗാമികളായി,                [ KCRM എന്ന നാമധേയത്തിൽ ] നീതിക്കുവേണ്ടി പൊരുതാൻ ജന്മമെടുത്ത ക്രിസ്തുവിൽ എന്റെ  സഹോദരങ്ങളെ, നിങ്ങള്ക്ക് നമസ്ക്കാരം !

"നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത് ,അധിഭാഷണത്താൽ ഉത്തരം കിട്ടുമെന്നല്ലോ അവർ കരുതുന്നതു ? അവർക്കു തുല്യരാകരുതു!, നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നതു  ഇന്നതെന്നു നിങ്ങളുടെ 'ദൈവമെന്ന പിതാവ് ' അറിയുന്നുവല്ലോ " എന്ന് നമ്മെ പ്രബോധിപ്പിച്ചു, കൂദാശയെന്ന പൗരോഹിത്ത്യ ജല്പന ചാപല്യത്തെ അതികഠിനമായി വിമർശിച്ചു നമ്മെ ഉദ്ധരിക്കാൻ ശ്രമിച്ച "രക്ഷകൻ " സാക്ഷി , നാം ഇന്നിന്റെ പൗരോഹിത്യ തട്ടിപ്പു കൂദാശകൾ വെറുത്തു ഒഴിവാക്കേണ്ടതാകുന്നു !

തന്റെ സഹധർമ്മിണിയുടെ ജഡം കത്തനാർക്കു കൂദാശ ചെയ്ത് ചിക്കിലിയുണ്ടാക്കാൻ വിട്ടുകൊടുക്കാതെ, ഏവർക്കും കണ്ടു പഠിക്കുവാൻ [കോടാനുകോടി ഭാരതീയരെപ്പോലെ] സ്വന്തം വീട്ടുവളപ്പിൽ ആ ജഡം അടക്കംചെയ്‌ത്‌, അതിനു കാവലിരുന്നു തന്റെ  'പ്രേമം' സഫലമാക്കുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിനെ അനുകരിക്കാൻ നമ്മുടെ ഈ KCRM  ഇൽ എത്ര ക്രിസ്തു അനുയായികൾ ഇന്നുണ്ട്  [ക്രിസ്ത്യാനികൾ ഉണ്ട്] എന്ന കണക്കു ക്രിസ്തു എന്നിലൂടെ     കാലത്തോട് ചോദിക്കുന്നു ! 

മരണമെന്ന സുന്ദരപ്രതിഭാസം വന്നു നമ്മെ ഓരോരുത്തരെയും വിളിക്കും മുമ്പേ, നമ്മിലെത്രപേർക്കു [സ്വന്തമായി നാലുസെന്റ് മണ്ണുള്ളവർ] "പള്ളിപ്പറമ്പെ വിട" എന്ന് ചൊല്ലാനാകും ഈ നാവടങ്ങും മുൻപേ ?  ''സർവ്വവ്യാപിയായ ദൈവത്തിനു ഇടതും വലതും കൽപ്പിക്കുന്ന പോഴൻ പാതിരിയുടെ കൂദാശയെന്ന ദൈവനിഷേധ ജല്പനത്തിന്റെ ശിപാര്ശമൂലം കിട്ടുന്ന സ്വർഗം എനിക്ക്  വേണ്ടാ / പകരം എന്റെ 'മനസാ വാചാ കർമണാ ' ഉള്ള ചെയ്തികളെ നീതിയോടെ വിധിക്കുന്നവന്റെ ന്യായമായ വിധിയിടമാണ് നരകമെങ്കിലും, അത് എനിക്കെന്നും സ്വർഗംതന്നെ ''   എന്ന് മനക്കണ്ണുകൊണ്ടു കാണാവുന്നവർ ഈ KCRM ഇൽ എത്രപേർ ഇന്നുണ്ട് എന്ന് കണക്കെടുക്കേണ്ടിയിരിക്കുന്നു !

വിപ്ലവം പറഞ്ഞതുകൊണ്ടായില്ല , പകരം പൗരോഹിത്യത്തിനെതിരെ ചാട്ടവാറെടുത്തു , കയ്യാപ്പാവിന്റെ [മെത്രാന്റെ] പട്ടാളത്തിന്റെ തല്ലുവാങ്ങിയ  ക്രിസ്തുവോളം നാം മരിക്കേണ്ടിയിരിക്കുന്നു ! എങ്കിലേ മെത്രാനെ ഊശയാക്കിയ ക്രിസ്തുവിന്റെ "ഉയർത്തെഴുനേൽപ്പ്‌" KCRM നും എന്നെങ്കിലും സാധ്യമാകൂ നിശ്ചയം! നമ്മുടെ ഉണർവ് കണ്ടു  നമ്മുടെ മക്കൾ / യുവാക്കൾ പൗരോഹിത്യത്തിന്റെ അടിമകളും, [അവർ നാമകരണം ചെയ്യുന്ന] പാപികളും ആകാതെ , ഇവിടെ ദൈവമക്കളായി, [പൗരോഹിത്യമെന്ന ഏദനിലെ പാതിരിപ്പാമ്പിനെ  കണ്ടു മുട്ടും മുമ്പേ ] ഏദനിലെ അവ്വയെപ്പോലെ , ആദത്തിനെപ്പോലെ  വിലസി വാഴുവാൻ അടുത്ത തലമുറകൾക്കും സാധിക്കുകയുള്ളൂ! ആയതിനാൽ നാടായനാടാകെ ഉണരുണരൂ KCRM ....സാമുൽകൂടൽ

Wednesday, January 25, 2017

ഞാറക്കൽ പ്രശ്നങ്ങളും കന്യാസ്ത്രികളും സിസ്റ്റർ ടീനയുടെ പോരാട്ടങ്ങളും

ജോസഫ് പടന്നമാക്കൽ 

ലോകമെമ്പാടും പ്രത്യേകിച്ച് പരിഷ്കൃത രാജ്യങ്ങളിലും അടിമ സമ്പ്രദായം  അവസാനിച്ചുവെന്നാണ് വെപ്പ്. എന്നാൽ, സീറോ മലബാർ സഭയിൽ അടിമപ്പണിക്കു തുല്യമായി ജോലിചെയ്യുന്ന കർത്താവിന്റെ മണവാട്ടികളിൽ   വലിയൊരു സമൂഹമുണ്ട്. പെണ്മക്കളെ കെട്ടിച്ചുവിടാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിൽനിന്നും വന്നെത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും. അത്തരം വീടുകളിൽ കന്യാസ്ത്രികളിലെ പ്രമാണിമാർ സന്ദർശിക്കുകയും പാകത വരാത്ത പ്രായത്തിൽ  കൊച്ചുപെൺകുട്ടികളെ മഠത്തിൽ ചേർക്കാൻ ചാക്കിട്ടുപിടിക്കുകയും ചെയ്യും. അറവു ശാലകളിൽ കന്നുകാലികൾ വന്നെത്തുമ്പോലേയാണ് പറക്ക പറ്റാത്ത ഈ കുട്ടികൾ കന്യാസ്ത്രി മഠത്തിലും വന്നെത്തുന്നത്. പുതിയ ആകാശം, പുതിയ ഭൂമി , പുതിയ ലോകം, പിന്നീടവർക്ക് ഒന്ന് കരയാൻ പോലും അവകാശം കാണില്ല. ഏതു നിമിഷവും കഴുത്തിനു കത്തി വരുന്ന നാൽക്കാലി മൃഗങ്ങളെപ്പോലെയാണ് അവരുടെ ജീവിതവും. അനിശ്ചിതത്വത്തിന്റെ വേലിയേറ്റത്തിൽ ഒരു ആയുസു മുഴുവൻ സമർപ്പിക്കാമെന്ന് പ്രതിജ്ഞ ചെയ്യുന്ന അവർക്ക് എപ്പോൾ വേണമെങ്കിലും എന്തും   സംഭവിക്കാം. ഒരിക്കൽ അവരുടെ തടവറയിൽ അകപ്പെട്ടാൽ അവിടെനിന്നു കുരുക്കുകളഴിച്ചു രക്ഷപെടുകയെന്നത് എളുപ്പവുമല്ല. പീഡനങ്ങൾ സഹിക്കവയ്യാതെ മഠം മതിൽക്കെട്ടിനുള്ളിൽനിന്നും രക്ഷപെട്ട   മേരി ചാണ്ടിയുടെയും ജെസ്മിയുടെയും  മേരി സെബാസ്റ്റിൻറെയും, സിസ്റ്റർ അനിറ്റയുടെയും കഥകൾ അതിനുദാഹരണങ്ങളാണ്‌.

സിസ്റ്റർ ജെസ്മിയുടെ പുസ്തകത്തിൽ പുരോഹിതർ അവർക്കു കൊടുത്ത പീഡനങ്ങളെ വിവരിച്ചിട്ടുണ്ട്. പ്രേമാഭ്യർഥനയുമായി വന്ന ഒരു ബിഷപ്പുവരെ അവരെ സമീപിച്ചെന്ന കഥ വായിച്ചപ്പോൾ  സഭ എത്രമാത്രം അധഃപതിച്ചുവെന്നും മനസിലാക്കാം. ഒരിക്കൽ, സിസ്റ്റർ  മേരി ചാണ്ടി   ഒരു പുരോഹിതന്  മഠത്തിലെ തീന്മേശയിൽ പ്രഭാത ഭക്ഷണം വിളമ്പവേ അയാൾ അവരെ ബലാൽസംഗം ചെയ്യാൻ മുറിയിൽ കുറ്റിയിടുകയും മല്പിടുത്തത്തിനിടയിൽ രക്ഷപെടാൻ അവർ  പുരോഹിതന്റെ തലക്കിട്ടു സ്റ്റൂളുകൊണ്ടു അടിക്കുകയും ചെയ്തു. എന്നിട്ടും സഭയും പുരോഹിതരും മറ്റു കന്യാസ്ത്രികളും പീഡിപ്പിച്ചവനൊപ്പമായിരുന്നു. കഴിഞ്ഞ വർഷം സിസ്റ്റർ അനിതയെന്ന യുവ കന്യാസ്ത്രിയെ ഒരു പുരോഹിതൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ സമ്മതിച്ചില്ല. സഭാധികാരികൾ അവരെ ദ്രോഹിക്കാവുന്നതിൽ പരമാവധി ദ്രോഹിച്ചു. ഇറ്റലിയിലെ മഠത്തിലേക്ക് സ്ഥലമാറ്റം കൊടുത്തു. ഒടുവിൽ ഇറ്റാലിയൻ തെരുവിൽ യുവതിയും സുന്ദരിയുമായ ആ കന്യാസ്ത്രിയെ നടുപാതിരായ്ക്ക് ഇറക്കിവിട്ടു. അവർ നാട്ടിലെത്തിയത് ചില മലയാളി സംഘടനകളുടെ സഹായത്തോടെയായിരുന്നു. ഇതെല്ലാം പഴങ്കാല കഥകളല്ല, സഭാമാതാവിന്റെ നെഞ്ചത്തു ചവിട്ടിക്കൊണ്ട് വർത്തമാന കാലത്തിൽ സംഭവിക്കുന്നതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്.

പീഡനങ്ങൾക്ക് സമ്മതിക്കാതെയോ, അധികാരികൾക്ക് വഴങ്ങാതെയോ ഏതെങ്കിലും കന്യാസ്ത്രി പ്രവർത്തിച്ചാൽ പിന്നീടവരെ കൂട്ടത്തോടെ പൈശാചിക സ്വഭാവമുള്ള മറ്റു കന്യാസ്ത്രികൾ അപമാനിക്കാനും മാനസികമായി തകർക്കാനും സ്വയം സഭയിൽനിന്നും പിരിഞ്ഞുപോകാനുള്ള സമ്മർദ്ദങ്ങളും പീഡനങ്ങളും കൊടുക്കാനും ശ്രമിക്കും. അന്ധകാരമായ മുറികളിൽ അടച്ചുപൂട്ടി ഭക്ഷണവും കൊടുക്കാതെ ബാഹ്യ ലോകവുമായുള്ള ബന്ധവും വേർപെടുത്താൻ ശ്രമിക്കും. സാമൂഹിക പ്രവർത്തകരോ, വനിതാ സംഘടനകളോ ഇവരുടെ ദീനരോദനം കേൾക്കില്ല. അടച്ചുപൂട്ടിയ വാതിലിനുള്ളിൽ അവിടെ നടക്കുന്ന സംഭവങ്ങളെന്തെന്നു ഒരിക്കലും പുറം ലോകവുമറിയില്ല. ഭീകരവും ഭീഭത്സവും ജനിപ്പിക്കുന്ന ഇത്തരം കഥകളുമായി ജീവിക്കുന്ന പെൺകുട്ടികൾ ശവക്കല്ലറകളിൽ അടക്കിയതിനു തുല്യമെന്ന് ജനിപ്പിച്ച അവരുടെ മാതാപിതാക്കളും അറിയുന്നില്ല.

അടുത്തയിടെ പത്രങ്ങളിൽക്കൂടിയും സോഷ്യൽ മീഡിയാകൾ വഴിയും 'സിസ്റ്റർ ടീന' യെന്ന   ഒരു വക്കീൽ കന്യാസ്ത്രീയുടെ ഹൃദയാദ്രമായ ജീവിതകഥ വായിക്കാനിടയായി. എറണാകുളം റാണിമാതാ കോൺവെന്റിലെ കർമ്മലീത്താ സഹോദരിയാണവർ. നാൽപ്പതിൽപ്പരം വർഷങ്ങൾ  സഭയ്ക്കും സമൂഹത്തിനും വേണ്ടി സേവനം ചെയ്തിരുന്നു. സഭയ്ക്കുള്ളിൽ നടക്കുന്ന ക്രൂരവും നിന്ദ്യവുമായ അനീതികൾക്കെതിരെ 2015-ൽ ഈ സഹോദരിക്ക് നിയമപരമായിത്തന്നെ പ്രതികരിക്കേണ്ടി വന്നു. അതിൽ കലിപൂണ്ട വൈദികരും സഹകന്യാസ്ത്രികളും അവർക്കെതിരെ ദയനീയമായ പീഡനങ്ങൾ അഴിച്ചുവിട്ടു. അവരെയിന്നു ഏകാന്ത തടവുകാരിയെപ്പോലെ ഭക്ഷണവും കൊടുക്കാതെ സഹകന്യാസ്ത്രികൾ പീഡിപ്പിക്കുന്ന കഥകൾ പുറംലോകം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിന്റെ പേരിൽ അവർ ദിവസങ്ങളോളം നിരാഹാര സത്യാഗ്രഹമനുഷ്ടിച്ചതായ വാർത്തകൾ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടയിൽ നടന്നുപോവുന്ന സമയത്ത്  എതിരെ വന്ന വാഹനം മുട്ടി അവർക്കപകടമുണ്ടായി. അതിൽ മഠത്തിന്റെ പ്രതികാര നടപടികളുടെ ദുരൂഹതയുണ്ടെന്നും പറയുന്നു. ദിവസങ്ങളോളം ഹോസ്പിറ്റലിൽ കിടന്ന ബില്ലിന്റെ പണമടയ്ക്കാൻ തയാറാകാഞ്ഞ മഠത്തിനെതിരെ കേസുകൊടുത്ത് പണം ഈടാക്കേണ്ടി വന്നു. 

1953 ഒക്ടോബർ പതിനാലാം തിയതി ചമ്പക്കരയിൽ പുതുശേരി ജോസഫിന്റെയും ഏലിക്കുട്ടിയുടെയും ഏഴുമക്കളിൽ അഞ്ചാമതായിട്ടാണ് സിസ്റ്റർ ടീന  ജനിച്ചത്.  അവരുടെ മാതാപിതാക്കൾ നൽകിയ പേര്  'മേരി ട്രീസാ'യെന്നായിരുന്നു. മറ്റുള്ള കന്യാസ്ത്രികളിൽനിന്നും വ്യത്യസ്തമായി സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിലായിരുന്നു അവർ ജനിച്ചത്.കുട്ടിക്കാലം മുതൽ സൊഡാലിറ്റികളിലും പള്ളിപ്രവത്തനങ്ങളിലും അതീവ താല്പര്യമുണ്ടായിരുന്ന അവരുടെ മോഹങ്ങൾ ഒരു കന്യാസ്ത്രിയാകണമെന്നുള്ളതായിരുന്നു. ചെറുപ്പകാലങ്ങളിൽ മനസ്സിൽ ദൈവിക വേലകൾക്കായി പ്രചോദനമുണ്ടാകാൻ കാരണവും വേദപാഠം പഠിപ്പിച്ചിരുന്ന കന്യാസ്ത്രികളും പള്ളിയിലെ പുരോഹിതരുമായിരുന്നു. അവരുടെ ഭാവനയിൽ ലോകത്തിലെ ഏറ്റവും മഹനീയമായ ജീവിതം കർത്താവിന്റെ മണവാട്ടിയായി ഒരു കന്യാസ്ത്രിയാവുകയെന്നായിരുന്നു. സമൂഹത്തിനുവേണ്ടി നന്മയുടെ പാതകളൊരുക്കാൻ, സേവനനിരതയാകാൻ, ഒരു കന്യാസ്ത്രിയാകുന്നത് ഉത്തമമെന്നു അക്കാലങ്ങളിൽ അവർ വിചാരിച്ചിരുന്നു. തീവ്രമായ അവരുടെ ഉറച്ച തീരുമാനത്തിൽനിന്നു മാതാപിതാക്കൾക്കോ ബന്ധുജനങ്ങൾക്കോ സുഹൃത്തുക്കൾക്കോ അവരെ തടയാൻ സാധിക്കില്ലായിരുന്നു. നാലു പതിറ്റാണ്ടോളം സ്തുത്യർഹമായ സേവനമാണ് അവർ സഭയ്ക്കും കന്യാസ്ത്രി മഠത്തിനും സമൂഹത്തിനുമായി കാഴ്ച വെച്ചത്.

പ്രാഥമിക വിദ്യാഭ്യാസം ചമ്പക്കരയിലും അതിനുശേഷം പൊന്നുരുന്നി സെന്റ്. ജോർജ് ഹൈസ്‌കൂളിലുമായിരുന്നു. 1972-ൽ എസ്.എസ്.എൽ.സി. പാസായ ശേഷം മഠത്തിൽ ചേരാൻ തന്നെ തീരുമാനിച്ചു. പക്ഷെ അടുത്ത രണ്ടു വർഷങ്ങൾ അവരുടെ മോഹങ്ങൾ നടന്നില്ല. സ്വന്തം പിതാവിന്റെ ശക്തിയായ എതിർപ്പും കടുംപിടുത്തവുമായിരുന്നു കാരണം. അപ്പന്റെ ഉപദേശമനുസരിച്ച് മുമ്പോട്ട് പഠിക്കാനും ട്രീസാ തയ്യാറായിരുന്നില്ല. മക്കളും മാതാപിതാക്കളുമടങ്ങിയ സന്തുഷ്ടമായ കുടുംബത്തിൽ അവർ കന്യാസ്ത്രിയാകാൻ തീരുമാനമെടുത്തപ്പോൾ മാതാപിതാക്കളും സഹോദരങ്ങളും അസന്തുഷ്ടി പ്രകടിപ്പിച്ചത് അവരെ നിരാശയാക്കിയിരുന്നു. പഠനശേഷം വിവാഹം കഴിപ്പിച്ചു വിടണമെന്നായിരുന്നു അപ്പന്റെ ആഗ്രഹം.

അങ്ങനെ രണ്ടു വർഷം കൂടി കടന്നുപോയി. ഒടുവിൽ മകളുടെ ആഗ്രഹത്തിനു കീഴ്വഴങ്ങി അവരുടെ അപ്പൻ അവരെ മഠത്തിൽ ചേരാൻ സമ്മതിക്കുകയുമുണ്ടായി. ചേരാനുള്ള അപേക്ഷയും അയച്ചു. മഠത്തിൽനിന്നും നോവിഷ്യറ്റിനു ക്ഷണം കിട്ടിയപ്പോൾ ട്രീസായുടെ മൂത്ത സഹോദരൻ കുപിതനായി പൊട്ടിത്തെറിക്കുകയാണുണ്ടായത്. 'നീയുമായി ഒരു ബന്ധവുമില്ലെന്നും നീ മരിച്ചുപോയതായി കരുതുമെന്നും അവരുടെ സഹോദരൻ താക്കീതും കൊടുത്തു. വീട്ടിലെ എതിർപ്പുകളൊന്നും ട്രീസായെ മഠത്തിൽ പോവുന്നതിൽനിന്നു പിൻതിരിപ്പിച്ചില്ല.  തന്റെ സ്വപ്നക്കൂടുകളിൽ നിറഞ്ഞിരുന്ന  അദ്ധ്യാത്മികതയിലെ തിരുവസ്ത്രത്തെ  മാറോടണിയിക്കാൻ അവർ ആവേശഭരിതയായിരുന്നു.

1976 ഡിസംബർ ഏഴാം തിയതി അവർ സിസ്റ്റർ  ടീനയെന്ന പേരിൽ തിരുവസ്ത്രമണിഞ്ഞു.1977 ജനുവരി മൂന്നിന് ആലങ്ങാട്ടുളള മഠത്തിൽ സേവനത്തിനായി അയച്ചു. പിന്നീട് ആ വർഷം കാക്കനാട് കാർമ്മൽ ഹൈസ്‌കൂളിൽ ക്ലർക്കായി ജോലി തുടങ്ങി. ഒരു വർഷം അവിടെ ജോലി ചെയ്ത ശേഷം കുമ്പളം സെന്റ് മേരീസ് നഴ്‌സറിയിൽ പഠിപ്പിക്കാൻ ആരംഭിച്ചു. പിന്നീട് എറണാകുളം സെന്റ് ജോസഫ്സ് സ്‌കൂളിൽ ക്ലർക്കായി സേവനമാരംഭിച്ചു. രണ്ടു വർഷം അവിടെ ജോലി തുടർന്നു. ഉന്നത വിദ്യാഭ്യാസം ചെയ്യണമെന്നുള്ള മോഹം അക്കാലത്തുണ്ടായി. അക്കാര്യം അധികാരികളെ അറിയിക്കുകയും ചെയ്തു. അധികാരികളുടെ സമ്മത പ്രകാരം ഭോപാൽ യൂണിവേഴ്സിറ്റിയിൽ ഇന്റർമീഡിയറ്റിനു ചേർന്ന് പാസ്സായി. പിന്നീട് മദ്രാസിലുള്ള സ്റ്റെല്ലാ മേരിസ് കോളേജിൽനിന്ന് കമ്യൂണിറ്റി ഡവലപ്പ്മെന്റ് ആൻഡ് ചൈൽഡ് വെൽഫെയർ ഡിപ്ലോമാ നേടി. 1894-ൽ ദൈവശാസ്ത്രം പഠനം പൂർത്തികരിച്ചു. ബിരുദങ്ങളും നിയമത്തിൽ ബിരുദാനന്ത ബിരുദങ്ങളും ചുരുങ്ങിയ കാലത്തിനുള്ളിൽ നേടി.

യുവ കന്യാസ്ത്രിയായിരുന്ന കാലങ്ങളിൽ സിസ്റ്റർ ടീന മറ്റുള്ള സഹകന്യാസ്ത്രികളുടെയും മേലധികാരികളുടെയും പ്രിയപ്പെട്ടവളായിരുന്നു. വലിയ പ്രശ്നങ്ങളും അല്ലലുമില്ലാതെ മണവാട്ടിയുടെ പരിമള വേഷത്തിൽ ആശ്രമജീവിതം തുടർന്നുകൊണ്ടിരുന്നു.  മുതിർന്ന കന്യാസ്ത്രികൾ എന്തുപറഞ്ഞാലും ക്ഷമയോടെയും മറുത്തുപറയാതെയും അനുസരിച്ചുകൊണ്ടുമിരുന്നു. സാമ്പത്തികമായി മെച്ചമായ വീട്ടിൽ നിന്നു വന്നതുകൊണ്ടു മറ്റു കന്യാസ്ത്രികളുടെയിടയിൽ അവർക്ക് കൂടുതൽ പരിഗണയും ലഭിച്ചിരുന്നു. അതേ സമയം പാവപ്പെട്ട വീടുകളിൽ നിന്നു വരുന്ന കന്യാസ്ത്രികൾക്ക് അടുക്കളപ്പണി, റബറുവെട്ടു, വസ്ത്രങ്ങൾ കഴുകുക മുതലായ ജോലികളായിരുന്നു നിശ്ചയിച്ചിരുന്നത്. ജോലിയും വരുമാനവുമുള്ള കന്യാസ്ത്രികളും പള്ളി വികാരിയും ആദ്യം തീന്മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കും. അവർ കഴിക്കുന്ന ഉച്ഛിഷ്ടവും ഭക്ഷിച്ചു ശാന്തമായി മഠം മതിൽക്കൂട്ടിൽ കഴിയുന്നവരാണവർ. സിസ്റ്റർ ടീനയെ സംബന്ധിച്ച് അത്തരം വിവേചനങ്ങളൊന്നും മുതിർന്ന കന്യാസ്ത്രികളിൽനിന്നും ലഭിച്ചിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്നതു മൂലം മഠം അതിനുള്ള അവസരങ്ങളും കൊടുത്തുകൊണ്ടിരുന്നു.

കേരളത്തിലെ കന്യാസ്ത്രീകളുടെയിടയിൽനിന്നും ആദ്യമായി നിയമ ബിരുദം നേടിയതും അവരായിരുന്നു. 2008 ജനുവരിയിൽ അവർ ജില്ലാകോടതിയിൽ അഭിഭാഷികയായി ജോലി തുടങ്ങി. ഇങ്ങനെയെല്ലാം സഭയുടെ ഇഷ്ടതോഴിയായി സേവനം ചെയ്ത കാലത്താണ് ഞാറക്കൽ സംഭവം ഉണ്ടായതും സിസ്റ്റേഴ്‍സിന് അതിൽ ഇടപെടേണ്ടി വന്നതും.  പള്ളിയ്ക്കും വികാരിക്കും സഭാധികാരികൾക്കുമെതിരെ അവർക്ക് ധീരമായി പോരാടേണ്ടി വന്നു. അന്നുമുതൽ അവർ സഭാധികാരികളുടെ കണ്ണിലെ കരടായി തീരുകയും ചെയ്തു.

സിസ്റ്റർ റ്റീനായുടെ സഹോദരി സിസ്റ്റർ ആനി ജെയിൻസിനെ ഞാറക്കൽ സെന്റ് ജോസഫ്സ് സ്‌കൂളിന്റെ പ്രിൻസിപ്പലായി നിയമിച്ചപ്പോൾ മുതലാണ് മെത്രാനും പള്ളിവികാരിയുമൊത്ത് കന്യാസ്ത്രികൾക്കെതിരെ ശണ്ഠകളാരംഭിച്ചത്. ഞാറക്കൽ പള്ളിയും ലിറ്റിൽ ഫ്ലവർ സ്‌കൂളും തമ്മിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾക്കു തുടക്കമിട്ടു. ഈ രണ്ടു സ്‌കൂളുകളും അടുത്തടുത്തായിരുന്നു നിലകൊണ്ടിരുന്നത്. അക്കാലത്താണ് അരമനയിൽ നിന്ന് ബിഷപ്പിന്റെ ഒരു കത്തു ലഭിച്ചത്. ഞാറയ്ക്കൽ സെന്റ് ജോസഫ്സ് സ്‌കൂളും അതിനോടനുബന്ധിച്ചുള്ള മഠവും അവിടെനിന്നു മാറ്റണമെന്നും ലിറ്റിൽ ഫ്ലവർ ഇംഗ്ളീഷ് സ്‌കൂളിന്റെ പ്രവർത്തനത്തിന് മഠം വക സെന്റ്. ജോസഫ്സ് സ്‌കൂൾ തടസം വരുന്നുവെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കവും.

കള്ള പ്രമാണങ്ങൾ ചമച്ചു പള്ളിയധികാരികൾ കന്യാസ്ത്രി മഠവും സ്‌കൂളും വളരെ വർഷങ്ങൾക്കു മുമ്പ് കൈവശപ്പെടുത്തിയ വിവരം ബിഷപ്പിന്റെ കത്തു കിട്ടിയപ്പോഴാണ് കന്യാസ്ത്രികൾ അറിയുന്നത്.  അത് അവരെ സംബന്ധിച്ച് ഒരു കോളിളക്കം തന്നെയുണ്ടാക്കിയിരുന്നു. നാല്പതുകളിൽ കന്യാസ്ത്രികൾ പിടിയരി മേടിച്ചും യാചിച്ചും സമാഹരിച്ച പണംകൊണ്ട് സ്ഥാപിച്ച മഠവും സ്വത്തുക്കളുമായിരുന്നു   അത്. കാര്യങ്ങൾ ബോധിപ്പിക്കാൻ കന്യാസ്ത്രികൾ ബിഷപ്പ് ചാക്യത്തിനെ കണ്ടെങ്കിലും ബിഷപ്പും അരമനയും പുരോഹിതരും കന്യാസ്ത്രികൾക്കെതിരായിരുന്നു. കന്യാസ്ത്രികൾ പള്ളിയുടെ ഗൂഢതന്ത്രങ്ങൾ അംഗീകരിക്കാതെ വന്നപ്പോൾ അധികാരസ്ഥാനങ്ങളിൽ നിന്ന് ഭീഷണികളും വരാൻ തുടങ്ങി.

1923-ലാണ് ഞാറക്കൽ പള്ളി സ്ഥാപിച്ചത്. അതിനോടനുബന്ധിച്ചു പള്ളിവക സെന്റ് മേരിസ് സ്‌കൂളുമുണ്ടായിരുന്നു. ഇടവക വികാരി സ്‌കൂളിന്റെ മാനേജരുമായിരുന്നു. പള്ളിയ്ക്ക് തെക്കു പടിഞ്ഞാറായി അര കിലോമീറ്ററകലെ 1926-ൽ മഠം സ്ഥാപിക്കാനായി കർമ്മലീത്താ കന്യാസ്ത്രികൾ സ്ഥലം മേടിച്ചു. 1939-ൽ അതിനോടനുബന്ധിച്ചു കോൺവെന്റും പണി കഴിപ്പിച്ചു.1944-ൽ ഇടവക ജനങ്ങളുടെ താല്പര്യം അനുസരിച്ചു കോൺവെൻറ് പുതുക്കി പണിയുകയും  കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു. 1945-ൽ ലിറ്റിൽ ഫ്ലവർ സ്‌കൂൾ ആരംഭിച്ചു. 1945 മുതൽ ഇടവക വികാരിയെ സ്‌കൂളിന്റെ മാനേജരായി തീരുമാനിക്കുകയും ചെയ്തു. അത് മദർ സുപ്പീരിയറിന്റെ   പുരോഹിതരോടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2001-ൽ കോൺവെന്റിന്റ മേൽനോട്ടത്തിൽ സെന്റ് ജോസഫ്'സ് സി.ബി.എസ്‌.സി. സിലബസ്സിൽ സ്‌കൂളും ആരംഭിച്ചു.

മെത്രാന്റെയും പുരോഹിതരുടെയും അവകാശവാദങ്ങൾ കന്യാസ്ത്രികൾ നിരസിക്കുകയും വിദ്യാഭ്യാസ ഡിപ്പാർട്മെന്റിന് ഒരു പരാതി അയക്കുകയും ചെയ്തു. ഞാറക്കൽ, മൂന്നേക്കർ സ്ഥലത്ത് കന്യാസ്ത്രികൾ രണ്ടു സ്‌കൂളുകളും ദരിദ്രർക്കുള്ള ഒരു ഭവനവും നടത്തുന്നുണ്ടായിരുന്നു. 1930 മുതൽ അവിടെ വന്നും പോയും കൊണ്ടിരുന്ന പുരോഹിതർ സ്‌കൂളിന്റെ പ്രവർത്തനത്തിനായി സഹായിക്കുന്നുണ്ടായിരുന്നു. കീഴ്വഴക്കപ്രകാരം സ്‌കൂളിലെ മാനേജർമാരെല്ലാം പുരോഹിതരായിരുന്നു. അവർ കുട്ടികളിൽനിന്നു സ്‌കൂളിൽ പ്രവേശനത്തിനായും അദ്ധ്യാപക നിയമനത്തിനും കോഴ മേടിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം കന്യാസ്ത്രികൾ നിശ്ശബ്ദരായിരുന്നു. നൂറു ലക്ഷം രൂപയെങ്കിലും സമ്പാദിച്ചിട്ടുണ്ടെന്നാണ് കണക്ക്. അദ്ധ്യാപക നിയമനത്തിന് കന്യാസ്ത്രികളിൽ നിന്നും കോഴപ്പണം മേടിക്കാൻ സാധിക്കാത്തതുകൊണ്ടു അവരെ നിയമിക്കില്ലായിരുന്നു. ആദ്യകാലങ്ങളിൽ സ്‌കൂളിൽ അദ്ധ്യാപികകളായി 36 കന്യാസ്ത്രികളുണ്ടായിരുന്ന സ്ഥാനത്ത് അവരുടെ എണ്ണം ആറായി കുറഞ്ഞിരുന്നു.

കാനൻ നിയമവും കത്തോലിക്ക സഭയും പറയുന്നത് ധർമ്മം സ്വീകരിച്ച ഒരു കത്തോലിക്കാ വിശ്വസിയ്ക്ക്  സഭയ്‌ക്കെതിരെ യാതൊരു കാരണവശാലും കേസുകൊടുക്കാൻ അവകാശമില്ലെന്നാണ്. എന്നാൽ എറണാകുളത്തെ ഞാറയ്ക്കലുള്ള ചെറുപുഷ്പം മഠത്തിലെ സിസ്റ്റർ ടീനയുടെ നേതൃത്വത്തിലുള്ള ആറു ധീരകളായ   കന്യാസ്ത്രീകൾ കാനൻ നിയമങ്ങളുടെ പാരമ്പര്യം തെറ്റാണെന്നു തെളിയിച്ചു കൊണ്ട് സഭയ്‌ക്കെതിരെ കേസുകളുമായി മുമ്പോട്ട് പോവുകയാണുണ്ടായത്. സാധാരണ ഗതിയിൽ കേസുകൾ വരുമ്പോൾ സഭാസംബന്ധമായ വിഷയങ്ങൾ പുരോഹതരാണ്‌ കൈകാര്യം ചെയ്യുന്നത്. അത്തരം കാര്യങ്ങൾക്കു തീർപ്പു കല്പിക്കാനും പ്രശ്നങ്ങൾക്കു പരിഹാരം കാണാനും പ്രത്യേക അപേക്ഷാ പേപ്പറിൽ  പൂരിപ്പിച്ചപേക്ഷിക്കേണ്ടതായുണ്ട്. സഭാധികാരികളെ മാനിക്കണമെന്നും അവർ പറയുന്നത് ശ്രദ്ധിക്കണമെന്നും അനുസരണ ശീലം വേണമെന്നും വ്രതവാഗ്ദാനത്തിന്റെ ഭാഗങ്ങളായുള്ളതാണ്.

കന്യാസ്ത്രികൾ കൊടുത്ത പരാതിയിന്മേൽ വിദ്യാഭ്യാസ ഡിപ്പാർമെൻറ് മെത്രാനും വികാരിയ്ക്കുമെതിരെ തീരുമാനമെടുക്കുകയും സ്‌കൂൾ കന്യാസ്ത്രീകളുടെ നിയന്ത്രണത്തിൽ കൊടുക്കുകയും ചെയ്തു. ഈ പ്രശ്നത്തിൽ മെത്രാനും പള്ളിവികാരിക്കും കന്യാസ്ത്രികളോട് അടങ്ങാത്ത കോപവും പ്രതികാരവുമുണ്ടായി.  തുടർന്ന് പുരോഹിതൻ തെരുവ് പോക്രികളെ കൊണ്ട് കന്യാസ്ത്രീകളെ ശല്യപ്പെടുത്താനും എല്ലാ വിധ പീഡനങ്ങളും കൊടുക്കാൻ തുടങ്ങി. കന്യാസ്ത്രികളോട് പള്ളിയിൽ വരാൻ പാടില്ലാന്നു കൽപ്പിച്ചു. അവിടെയങ്ങനെ പുരോഹിത നേതൃത്വത്തിൽ അശാന്തി സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒരിക്കൽ കന്യാസ്ത്രീകളെ നൂറു കണക്കിനുള്ള പുരോഹിത ഗുണ്ടാകൾ വഴിയിൽ തടഞ്ഞു നിർത്തി.  ഗുണ്ടകൾ നിത്യം പീഡിപ്പിക്കലും അസഭ്യ വാക്കുകൾ പറയുകയും പതിവായി തീർന്നു. സിസ്റ്റേഴ്‍സിന് കൂടുതൽ സഹിക്കാൻ സാധിക്കില്ലായിരുന്നു. അവർ സ്‌കൂളിന്റെ നിയന്ത്രണത്തിനായി പള്ളിയ്‌ക്കെതിരെ കേസ് കൊടുത്തു. കീഴ്‌ക്കോടതി അവർക്കനുകൂലമായി വിധിച്ചു.

അഴിമതികൊണ്ടു കൊഴുത്ത പുരോഹിതനെ മാറ്റാനുള്ള ശ്രമങ്ങളുമുണ്ടായി. സ്‌കൂൾ മാനേജർ സ്ഥാനത്തുനിന്ന് പള്ളിവികാരിയെ മാറ്റണമെന്ന പേപ്പറുകൾ തയാറാക്കിയത് അന്ന് പ്രിൻസിപ്പാളായിരുന്ന സിസ്റ്റർ ആനി ജെയിൻസിയായിരുന്നു.  വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമർപ്പിച്ചുകൊണ്ട് സ്‌കൂൾ നിയമപരമായി അവർ മഠത്തിന്റെ കീഴിലാക്കി. മാനേജരെ മാറ്റാനുള്ള ഓർഡർ സമ്പാദിച്ചതും അതിനായി പ്രയത്നിച്ചതും  സിസ്റ്റർ ടീനയായിരുന്നു. ഇക്കാര്യത്തിൽ പള്ളിവികാരി കലിപൂണ്ടുകൊണ്ട് പ്രതികാരങ്ങളും ആരംഭിച്ചു.

സഭയും സ്ഥാപനവും രമ്യതയിലാക്കി സമാധാനം സ്ഥാപിക്കാൻ ശ്രമിച്ച മദർ ജനറലിനെ വികാരിയും കിങ്കരന്മാരും പള്ളിയ്ക്കകത്തു ഒരിക്കൽ പൂട്ടിയിട്ടു. ജീവനു ഭീഷണി നൽകി മഠം വക സ്വത്തുക്കളെല്ലാം പള്ളിയ്ക്കു നൽകിക്കൊണ്ട് ബലമായി പ്രമാണങ്ങളിൽ ഒപ്പുവെപ്പിച്ചു. പിറ്റേ ദിവസം ആ പ്രമാണം നിയമപരമായി സിസ്റ്റർ ടീന ഇടപെട്ടു റദ്ദാക്കുകയും ചെയ്തു. അതിൽ പ്രതികാരം മൂത്തു പള്ളി വികാരിയുടെ ഗുണ്ടകൾ മാരകായുധങ്ങളുമായി വന്നു കന്യാസ്ത്രീകളെ ആക്രമിച്ചു. സിസ്റ്റർ റെയ്സിയെന്ന ഒരു കന്യാസ്ത്രിയെയും മറ്റൊരു അന്തേവാസിയായ മറിയക്കുട്ടിയെയും മാരകമായി മുറിവേൽപ്പിച്ചു. സിസ്റ്റർ ടീന  മുറിവേറ്റു കിടക്കുന്ന റെയ്‌സിയെ ഹോസ്പിറ്റലിൽ ചെന്നു കണ്ടു. ഗുണ്ടായിസത്തിൽ പ്രതികരിച്ചുകൊണ്ട് സിസ്റ്റർ ടീന  അച്ചന്മാർക്കും സഭാധികാരികൾക്കും എതിരെ കേസ് കൊടുപ്പിച്ചു.

വൈദിക പ്രമാണികളടങ്ങിയ ഒരു സംഘം ഗുണ്ടകൾ ഞാറക്കലുള്ള ലിറ്റിൽ ഫ്ലവർ കോൺവെന്റിൽ കയ്യേറിയ സംഭവം സാസ്‌കാരിക കേരളത്തിനും കേരള ക്രിസ്ത്യൻ സമുദായത്തിനും അപമാനകരമായിരുന്നു.  അതുമൂലം മെത്രാനെയും മൂന്നു വൈദികരെയും പ്രതികളാക്കിക്കൊണ്ടായിരുന്നു കന്യാസ്ത്രികൾ അന്ന് കേസ് ഫയൽ ചെയ്തത്.മർദ്ദനമേറ്റ സിസ്റ്റർ റോസി റെയിന്റെ പരാതിയിൽ അങ്കമാലി സഹായ മെത്രാൻ തോമസ് ചക്കിയത്തിനെയും പ്രതി ചേർത്തിരുന്നു. ബിഷപ്പിന്റെ സമ്മതത്തോടെയാണ് ഈ അക്രമം ഉണ്ടായതെന്ന് അവർ വിശ്വസിച്ചിരുന്നു.  രമ്യമായി പരിഹരിക്കാവുന്ന ഈ പ്രശ്‍നം ഇത്രയും വഷളാക്കിയത് മെത്രാനും പുരോഹിതരുമാണ്. തങ്ങളുടെ അധികാര പരിധിയിൽ ചൊൽപ്പടിക്ക് നിൽക്കണമെന്നാണ് ഓരോ മെത്രാനും കരുതിയിരിക്കുന്നത്. പണത്തിന്റെ ദുരാഗ്രഹവും  മെത്രാന്റെ തലയ്ക്ക് മത്തു പിടിപ്പിച്ചിരുന്നു.

കാലക്രമേണ ബിഷപ്പും പുരോഹിതരും സഭയിലുണ്ടായിരുന്ന മറ്റു കന്യാസ്ത്രികളെ  അവരുടെ നിയന്ത്രണത്തിലാക്കി.  ഞാറക്കൽ പ്രശ്നങ്ങൾക്കു കാരണം സിസ്റ്റർ ടീനയെന്നു പറഞ്ഞു കന്യാസ്ത്രികൾ അവർക്കെതിരായി പ്രവർത്തിക്കാനും തുടങ്ങി. നീണ്ട വർഷങ്ങളോളം താൻ ആത്മാർഥമായി പ്രവർത്തിച്ച മഠവും അവിടുത്തെ അധികാരികളും അവർക്കെതിരായി ഗൂഢാലോചനകളും  പ്രവർത്തനങ്ങളും  തുടങ്ങിയപ്പോൾ അവരുടെ മനസു തകർന്നിരുന്നു. ഒത്തൊരുമിച്ചു പ്രവർത്തിച്ചവരെല്ലാം അവരുടെ ശത്രുപാളയങ്ങളിലാണ്. അതിനു പിന്നിൽ ബിഷപ്പ് ചാക്യയത്തിന്റെ കറുത്ത കൈകളുമുണ്ട്.

കന്യാസ്ത്രി മഠത്തിൽനിന്നു സിസ്റ്റർ ടീനയെ പുറത്താക്കാൻ സർവ്വവിധ ശത്രുനയങ്ങളും അവരോടൊപ്പമുളള മറ്റു കന്യാസ്ത്രികൾ അനുവർത്തിച്ചു വരുന്നു. സന്യാസിനി രജിസ്ട്രാറിലെ അവരുടെ പേര് നീക്കം ചെയ്തു. അവരോടു ആരും സംസാരിക്കാൻ പാടില്ലാന്നും അധികാരികൾ നിയമമുണ്ടാക്കി. സംസാരിക്കുന്നവരെ സ്ഥലം മാറ്റി നടപടികളുമെടുക്കുന്നു. വിശന്നാൽ ഭക്ഷണം കൊടുക്കാതെ പഞ്ഞം കെടത്തും. ചെരുപ്പുകളും സോപ്പുകൾ വാങ്ങിക്കുന്നതിനുപോലുമുള്ള അലവൻസുകൾ മഠം നിർത്തൽ ചെയ്തു. അടുക്കളയിൽ ചെന്ന് ഭക്ഷിക്കാൻ ചെന്നാലും അടുക്കളയുടെ ചുമതലയുള്ളവർ നിരസിക്കും. വക്കീൽ പണിയ്ക്ക് കിട്ടുന്ന നിസാര തുകകൾ കൊണ്ട് കഷ്ടിച്ച് ജീവിക്കുന്നു.ബന്ധുജനങ്ങൾ ചെന്നാൽ, കന്യാസ്ത്രികൾ കാണാൻ അനുവദിക്കുകയോ പുറത്തു വരുകയോ ഇല്ല.   കുർബാന സമയം മറ്റുള്ള കന്യാസ്ത്രികൾക്ക് കസേര കൊടുക്കുമ്പോൾ അവർക്കു മാത്രം കൊടുക്കില്ല. മഠത്തിന്റെ പരിസരത്ത് ഒരു ചെടി നട്ടാൽ അത് മറ്റുള്ള കന്യാസ്ത്രികൾ പറിച്ചുകളയും. സ്നേഹിക്കാൻ പഠിപ്പിച്ച സ്നേഹസ്വരൂപനായ യേശുവിന്റെ സ്ഥാനത്തു ക്രൂരതയുടെ പിശാചുക്കളായ സഹ കന്യാസ്ത്രീകളാണ് അവിടെ ഭരണം നടത്തുന്നത്. മനുഷ്യത്വം മരവിച്ചുപോയ തലമുണ്ടും കുപ്പായവുമണിഞ്ഞ രാക്ഷസി സമൂഹങ്ങളുടെ കൈകളിലാണ് ഇന്നവിടെ  അധികാരത്തിന്റെ താക്കോൽ സൂക്ഷിച്ചിരിക്കുന്നത്.

ബിഷപ്പുമാർക്കും പുരോഹിതർക്കും സ്‌കൂളും പരിസരങ്ങളും പള്ളിയ്ക്ക് വിട്ടുകൊടുക്കണമെന്നുള്ള ഒരു ആവശ്യമേയുണ്ടായിരുന്നുള്ളൂ. സിസ്റ്റർ ടീന ഇത് നിരസിക്കുകയും ചെയ്തു. ബിഷപ്പുമാരുടെയും പുരോഹിതരുടെയും തോന്ന്യാസങ്ങൾക്ക് കൂട്ടു നിൽകാഞ്ഞതായിരുന്നു അവർ ചെയ്ത തെറ്റ്. അതിനവർ വലിയ വില കൊടുക്കേണ്ടി വന്നു. സഭയിൽനിന്ന് പുറത്താക്കാനുള്ള സകല തന്ത്രങ്ങളും കന്യാസ്ത്രികൾ മെനയുന്നുണ്ടെങ്കിലും കാനോൻ നിയമം അനുസരിച്ചു അവരുടെ സമ്മതമുണ്ടെങ്കിലേ അതിനു സാധിക്കുള്ളൂ. പുറത്തുപോകാൻ സകലവിധ സമ്മർദങ്ങളും അവരുടെമേലുണ്ട്. ഒരിക്കൽ തിരുവസ്ത്രമണിഞ്ഞുകൊണ്ടു സഭയ്ക്കായി സേവനം ഉഴിഞ്ഞുവെച്ച അവർ ഇനി പുറകോട്ടില്ലെന്നുള്ള തീരുമാനത്തിലാണ്. ചിലപ്പോഴെല്ലാം മനസുപതറിയപ്പോൾ സ്വന്തം തീരുമാനത്തിന് മാറ്റം വരുത്താനും തോന്നിയിട്ടുണ്ട്.

കേരളസഭയിൽ രണ്ടു കർദ്ദിനാൾമാരുണ്ട്. മുത്തുക്കുടകളുടെ കീഴിൽ കുഞ്ഞാടുകളുടെ നടുവിൽക്കൂടി നടക്കുന്ന ഭാഗ്യവാന്മാരായവർക്ക് വേദനിക്കുന്നവരുടെ കണ്ണുനീരിന്റെ കഥകൾ അറിയേണ്ട ആവശ്യമില്ല.
ഏതെങ്കിലും മാനുഷ്യക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വം കൊടുത്തതായും അറിവില്ല. അങ്ങനെയിരിക്കുമ്പോൾ ചില മണ്ടൻ പ്രസ്താവനകളുമായി ഇടയലേഖനങ്ങളും ഇറക്കും. 'സോഷ്യൽ മീഡിയാവഴി ദൈവവിളി കുറയുന്നു, കൂടുതൽ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാൻ കുടുംബങ്ങൾ ശ്രമിക്കണം, വിവാഹം പുരുഷനും സ്ത്രീയും ഇരുപത്തിമൂന്നു വയസ്സിനുള്ളിൽ കഴിക്കണം....'എന്നിങ്ങനെ പ്രസ്താവനകളുമായി വിശ്വാസി ലോകത്തെ ചിന്താകുഴപ്പത്തിലാക്കുകയും ചെയ്യും. ഇവരുടെ പഞ്ചാര വാക്കുകൾ ശ്രവിച്ചു മഠത്തിൽ വന്നെത്തുന്ന സഹോദരിമാരുടെ കരളലിയിക്കുന്ന കഥകൾ ശ്രവിക്കാൻ, അതിനു പരിഹാരങ്ങൾ കാണാൻ ഒരു അഭിഷിക്തനും മുമ്പോട്ട് വരില്ല. മനുഷ്യത്വത്തെ സ്നേഹിക്കാതെ സ്ത്രീത്വത്തെ ചവുട്ടി മെതിക്കുന്ന പാരമ്പര്യമാണ് സഭയുടെ ചരിത്രത്തിലുടനീളമുള്ളത്. സഹനത്തിൽക്കൂടി, അനുസരണയിൽക്കൂടി, പാവം കന്യാസ്ത്രീകളെ അടിച്ചമർത്തി കൊല്ലാകൊല ചെയ്തശേഷം മരിച്ചുകഴിയുമ്പോൾ അവരെ വിശുദ്ധരാക്കി പണം വാരാനുള്ള തന്ത്രങ്ങളും സഭ മെനഞ്ഞെടുക്കും.

ഞാറക്കൽ സിസ്റ്റേഴ്‌സിന്റെ ദുരവസ്ഥയ്ക്കും പരാജയത്തിനും കാരണം കൂടെ നിന്നവർ കാലുമാറുകയും അവരെ നയിച്ചവർ ചതിക്കുകയും ചെയ്തതുകൊണ്ടായിരുന്നു. സിസ്റ്റേഴ്‍സിന് എല്ലാവിധ പിന്തുണകളും നൽകി നേതൃത്വം നല്കിക്കൊണ്ടിരുന്ന  'സിസ്റ്റർ വിമല പോൾ' പെട്ടെന്ന് കാലു മാറി ബിഷപ്പിനൊപ്പം ചേർന്നത്  ഐക്യം തകരാൻ കാരണമായി.  പിന്നീടുള്ള കഥകളിൽ സമരത്തിൽ പങ്കെടുത്തവർക്ക്  അധികാരികളുടെ നിന്ദകളും പീഡനങ്ങളും ഏൽക്കേണ്ടി വന്നു. കുതികാൽ വെട്ടുമൂലം സിസ്റ്റർ ടീന ഉൾപ്പടെയുള്ളവർ സത്യത്തിന്റെ ബലിയാടുകളുമായി.

സിസ്റ്റർ ടീന, സ്വന്തം മഠത്തിനോടുള്ള അഗാധമായ സ്നേഹവും വിശ്വാസവും മൂലം   ധർമ്മത്തിനായി പൊരുതി. അഴിമതികളെയും അനീതികളെയും അംഗീകരിക്കാൻ  ടീനയ്ക്കു സാധിച്ചില്ല. അവർക്കു കിട്ടിയ പ്രതിഫലം പീഡനവും മഠത്തിൽനിന്നു പുറത്താക്കുമെന്ന ഭീഷണികളുമായിരുന്നു. ധീരതയോടെ എല്ലാ സഹനങ്ങളും താൻ വിശ്വസിക്കുന്നതായ  ദൈവത്തിൽ സമർപ്പിച്ചു. ഞാറക്കൽ കന്യാസ്ത്രീകളുടെ പ്രവർത്തികൾ വ്രതവാഗ്ദാനത്തിലെ അനുസരണക്കേടെങ്കിൽ അതേ കുറ്റങ്ങൾ തന്നെ ക്രിസ്തുവിലും പഴിചാരാൻ സാധിക്കും. അനുസരണക്കേടെന്ന പേരിൽ ശിക്ഷിക്കാൻ പുറപ്പെടുന്ന പൈശാചിക സ്ത്രീകൾ ഇന്ന് ഞാറയ്ക്കൽ മഠം കൈവശപ്പെടുത്തി കഴിഞ്ഞു. മതം പഠിപ്പിക്കുന്നത് ദൈവത്തിൽ വിശ്വാസം അർപ്പിക്കാനാണ്. തിന്മയുടെ കാവൽക്കാരായി പിശാചുക്കളെ വന്ദിക്കാൻ യേശു പഠിപ്പിച്ചിട്ടില്ല.  ആദ്ധ്യാത്മികതയുടെ വഴി തെരഞ്ഞെടുത്ത ഗാന്ധിജിയും സത്യത്തിനു നിരക്കാത്ത പൊതു നിയമങ്ങളെ ലംഘിച്ചിരുന്നു. അധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ട് സത്യം നിലനിർത്താൻ സിസ്റ്റർ ടീനയും അതേ വഴിയേ തന്നെ പൊരുതി. സഭയ്ക്ക് ഈ സഹോദരിയുടെ പോരാട്ടം സ്വീകാര്യമല്ലെങ്കിലും അവർ സമൂഹ മനസാക്ഷിയുടെ കാവൽക്കാരിയായി മാറിക്കഴിഞ്ഞു. അനീതിയും അധർമ്മവും നിലനിൽക്കുന്നിടത്തു ത്യാഗത്തിന്റെ വില മനസിലാവില്ല. സത്യത്തെയും ധർമ്മത്തെയും വിലയിരുത്തുന്നവരുടെ മനഃസാക്ഷിയിൽ സിസ്റ്റർ ടീന  നിത്യവും ഒരു നിഴലുപോലെ കാണും.

Cover Page: EMalayalee

Laity Voice - Voice for the voiceless (അൽമായരുടെ ശബ്ദം) : ഇത് ഫിലിം ഷൂട്ടിങ്ങല്ല, ഗുഡ്ഗാവിലെ മലയാളിപള്ളിക്കക...

Laity Voice - Voice for the voiceless (അൽമായരുടെ ശബ്ദം) : ഇത് ഫിലിം ഷൂട്ടിങ്ങല്ല, ഗുഡ്ഗാവിലെ മലയാളിപള്ളിക്കക...: Join and promote journalism with a touch of human dignity, truth and justice Share  your ideas, suggestions  and write-ups at sou...

Monday, January 23, 2017

പാപവും കാമവും

പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം

[ഫാ. എസ്. കാപ്പന്‍ 1993 നവം. 30-നാണ് അന്തരിച്ചത്. 23 വര്‍ഷം കഴിഞ്ഞിരിക്കുന്നു. കറകളഞ്ഞ സത്യാന്വേഷിയും ചിന്തകനുമായിരുന്ന അദ്ദേഹത്തിന്റെ സ്മരണ പുതുക്കാന്‍ ഒരു ലേഖനം]

സത്യജ്വാല ഡിസംബർ 2016   

മലയാളികളുടെ കപടസദാചാരബോധത്തെ തുറന്നുകാണിക്കുന്നതായിരുന്നു, 1973-ല്‍ കാപ്പനച്ചനെഴുതിയ ആദ്യകൃതി, 'നാളെത്തേക്കൊരു ലൈംഗികസദാചാരം'. ''കേരളത്തില്‍ ലൈംഗികദുരാചാരം അവിവാഹിതരുടെ ഇടയിലെന്നതിനെക്കാള്‍ വിവാഹത്തിന്റെ മറയ്ക്കു പിന്നിലല്ലേ നടക്കുന്നതെന്നു സംശയിക്കാതെ തരമില്ല'' എന്ന് അച്ചന്‍ അന്നെഴുതിയത് അതിശയോക്തിയായിരുന്നെങ്കില്‍ നമ്മുടെ ഇന്നത്തെ അവസ്ഥയോ? പുസ്തകത്തിന്റെ ഒന്നാമദ്ധ്യായത്തില്‍ ഭാരതീയ-ക്രൈസ്തവപാരമ്പര്യങ്ങളിലെ കാമവിരുദ്ധമായ നിലപാടുകളെ അദ്ദേഹം തുറന്നുകാണിക്കുന്നു. പിന്നീടൊരു പതിറ്റാണ്ടുകൂടി കഴിഞ്ഞാണ് അച്ചന്റെ ചിന്തകള്‍ വീണ്ടും ആ വഴിക്കു തിരിയുന്നത്. പരിസ്ഥിതിനാശത്തിന്റെ പശ്ചാത്തലത്തില്‍ ഉറവിടങ്ങളിലേക്കു തിരിഞ്ഞ അച്ചന്‍ ചെന്നെത്തിയത് വേദസൂക്തങ്ങളിലാണ്. വേദകാല മനുഷ്യന്‍ കാമത്തിനു കൊടുത്ത പ്രാമുഖ്യം അത്ഭുതാഹ്ലാദങ്ങളോടെയാവണം അച്ചന്‍ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിന്റെ ആദ്യഫലമെന്നവണ്ണം അദ്ദേഹം, ഒരുപക്ഷേ തന്റെ ഒരേയൊരു കവിതയെഴുതി: 'മേഘഗര്‍ജ്ജനം പറയുന്നത്'. വാഴക്കുളംകാരനായ സോഷ്യല്‍ ആക്ടിവിസ്റ്റ് ഒ. എം. ജോര്‍ജിന് അയച്ചുകൊടുത്ത ആ കവിതയെക്കുറിച്ച് എന്തുകൊണ്ടോ അച്ചനൊരിക്കലും പരാമര്‍ശിച്ചതായറിവില്ല. അതുള്‍പ്പെടെയുള്ള പുതിയൊരു കാപ്പന്‍പുസ്തകമാണ് 'വാട്ട് ദി തണ്ടര്‍ സെയ്‌സ്' (കാപ്പന്‍, 2013).  
കാപ്പനച്ചന്റെ കവിതയിലൂടെ  
''ആദിയില്‍ ചിന്തയുടെ പ്രഥമബീജകോശമായി കാമം ഉയിര്‍ക്കൊണ്ടു'', ''കാമമാണ് ആദ്യജാതം, ദേവന്മാരെയും പിതൃക്കളെയും മാനവരെയുംകാള്‍ മഹോന്നതം.'' എന്നീ വേദസൂക്തങ്ങള്‍ വേദകാല സംസ്‌കൃതിയെക്കുറിച്ചുള്ള അച്ചന്റെ ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്(കാപ്പന്‍, 2014). ഈ കണ്ടെത്തലുകള്‍ കവിതയുടെ തുടക്കത്തില്‍ത്തന്നെ പ്രതിഫലിക്കുന്നു: 
ആദിയില്‍ മനുഷ്യനുണ്ടായിരുന്നു
മനുഷ്യന്‍ കാമമായിരുന്നു
കാമിച്ച കാമത്തിനു ബോധമില്ലായിരുന്നു
അതിനു നാമരൂപങ്ങളില്ലായിരുന്നു.
പ്രപഞ്ചോല്‍പത്തിയില്‍ത്തന്നെ നാമരൂപങ്ങളോ ആത്മബോധമോ ഇല്ലാത്ത കാമമായി മനുഷ്യന്‍ ഭ്രൂണാവസ്ഥയിലുണ്ടായിരുന്നു എന്നാണിവിടെ സ്ഥാപിക്കുന്നത്. സ്വയം തിരിച്ചറിഞ്ഞ, ചുറ്റുവട്ടങ്ങളെക്കുറിച്ചവബോധം നേടിയ കാമമാണു നാമിന്നറിയുന്നതുപോലുള്ള മനുഷ്യന്‍. ആ മനുഷ്യന്‍ കണ്ടതെല്ലാം കാമിച്ചു, കൂടുതല്‍ കൂടുതല്‍ സ്വന്തമാക്കാന്‍ മോഹിച്ചു. കൂടുതലറിയാനും കൂടുതല്‍ ആയിത്തീരാനും കൊതിച്ചു. അങ്ങനെ നമ്മുടെയീ ലോകത്തെ ഉണ്മയിലേക്കാനയിച്ചതു കാമമാണ്. ഇനിയും പിറക്കാനിരിക്കുന്നതിനും നിര്‍മ്മിക്കപ്പെടാനിരിക്കുന്നതിനും വേണ്ടിയുള്ള മനുഷ്യന്റെ ആസക്തിയുടെ കഥയാണ് ചരിത്രം. കാമം നിലച്ചാല്‍ ആ ചരിത്രവും നിലയ്ക്കും. 
ഇത്രയും പറഞ്ഞുവച്ചിട്ട് അച്ചന്‍ കടക്കുന്നത് കാമത്തിനു സംഭവിച്ച പതനത്തെക്കുറിച്ചാണ്. ലക്ഷ്യത്തിനു പകരം മാര്‍ഗ്ഗത്തെയും, ആയിത്തീരലിനു പകരം കൈയടക്കലിനെയും, സംയോജനത്തിനു പകരം വിഘടനത്തെയും, പൗരസ്ത്യത്തിനു പകരം പാശ്ചാത്യത്തെയും, മനുഷ്യന്‍ മുറുകെപ്പിടിച്ചപ്പോഴാണ് കാമം കലുഷിതമായത്. വികലമായ കാമം 'എന്റേതും' 'നിന്റേതും' എന്നു ലോകത്തെ വേര്‍തിരിച്ചു. 'എന്റേതിന്റെ' വിസ്തൃതി കൂട്ടാനായി വെള്ളക്കാര്‍ കറുത്തവരെയും, തലച്ചോറു പേശീബലത്തെയും, ലിംഗം യോനിയെയും കോളനീകരിച്ചു. ഇങ്ങനെ തുടരുന്നു വികലകാമം വിതയ്ക്കുന്ന വിനാശത്തിന്റെ വിവരണം.
ഇടിമുഴക്കത്തിലൂടെ മനുഷ്യനു കിട്ടുന്ന സന്ദേശങ്ങളെക്കുറിച്ചുള്ള ബൃഹദാരണ്യകോപനിഷത്തിലെ സൂചനയെ പിന്‍പറ്റിയാണ് അച്ചന്റെ കവിത പുരോഗമിക്കുന്നത്. 'ദ ദ ദ' എന്ന ഇടിമുഴക്കം 'ദാനം, ദമനം, ദയ' എന്നിങ്ങനെ മാനവരാശിക്കിന്നു രക്ഷോപായമാകാവുന്ന മൂന്നു നന്മകളെയാണത്രേ സൂചിപ്പിക്കുന്നത്. ഈ ത്രിഗുണങ്ങളെ യേശുവിന്റെയും ബുദ്ധന്റെയും സന്ദേശങ്ങളുമായി ഇണക്കിച്ചേര്‍ത്തു വിവരിച്ചശേഷം മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെക്കുറിച്ച് ഒരു പ്രവാചകനെപ്പോലെ കാപ്പനച്ചനെഴുതുന്നു:
നാളത്തെ പ്രഭാതം ഉയിര്‍ത്തെഴുന്നേറ്റ ഭൂമിയെ ദര്‍ശിച്ചേക്കാം,
മാനവീകരിക്കപ്പെട്ട മനുഷ്യരാശിയെയും.
ഈ കവിതയ്ക്കു പിന്നാലെ എഴുതപ്പെട്ടതാവണം ''വേദകാല സംസ്‌കൃതിയും പരിസ്ഥിതി പ്രതിസന്ധിയും'' എന്ന ലേഖനം. അതില്‍ കാമത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്, 
''വൈദികകാലസമൂഹത്തിന്റെ എല്ലാ അദ്ധ്വാനത്തിനും പിന്നിലുള്ള ചാലകശക്തി കാമം ആയിരുന്നു. ഇവിടെ കാമം മനുഷ്യനില്‍ മാത്രം പ്രവര്‍ത്തിക്കുന്ന നൈസര്‍ഗ്ഗിക വാസനയെന്നതിനെക്കാള്‍ ആദിമമായ ഒരു വിശ്വശക്തിയാണ്.'' 
ഈ പുതിയ വെളിച്ചത്തിലാണ് തന്റെ അപ്രകാശിതമായ ഓര്‍മ്മക്കുറിപ്പുകളില്‍ ക്രൈസ്തവഭക്തിമാര്‍ഗ്ഗം സ്വന്തം സര്‍ഗ്ഗാത്മകതയിലേല്‍പിച്ച മാരകമായ ക്ഷതത്തെക്കുറിച്ച് അച്ചന്‍ വിവരിക്കുന്നത്. 
ഫോണ്‍: 9495897122

Friday, January 20, 2017

ഉല്ലാസയാത്രക്ക് എന്നപോലെ കോടതിയിൽ വന്നുപോയി ഫാ.പുതൃക്കയിലും കോട്ടൂരും സിസ്റ്റർ സ്‌റ്റെഫിയും!

ഉല്ലാസയാത്രക്ക് എന്നപോലെ കോടതിയിൽ വന്നുപോയി ഫാ.പുതൃക്കയിലും കോട്ടൂരും സിസ്റ്റർ സ്‌റ്റെഫിയും! ഏഴു തവണ കേസ് പരിഗണിച്ചപ്പോഴും എത്താതിരുന്ന അഭയാ കേസ് പ്രതികൾ ഒടുവിൽ കോടതി വരാന്തയിലെത്തി; കേസ് മാർച്ച് 14ലേക്ക് മാറ്റിവച്ച് പ്രത്യേക സിബിഐ കോടതിയും

January 19, 2017 | 03:46 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ പിടിച്ചു കുലുക്കിയ സിസ്റ്റർ അഭയ കേസ് എങ്ങുമെത്താത്ത അവസ്ഥയിലാണ് ഇപ്പോഴും 24 വർഷം പിന്നിട്ട കൊലപാതക കേസിലെ വിചാരണാ വേളയിൽ പ്രതികൾ കോടതിയിൽ ഹാജരാകുക പോലും ചെയ്യാതെ ഉഴപ്പിനടക്കുന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. കോടതിയുടെ വിമർശനം ഉയരും വരെ മാദ്ധ്യമങ്ങൾ പോലും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, ഏഴ് തവണ കേസ് പരിഗണിക്കുമ്പോഴും ഹാജരാകാതിരുന്ന പ്രതികൾ ഒടുവിൽ കോടതിയിൽ എത്തി. മൂന്ന് പ്രതികളും ഇന്ന് പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരായത്.

ഫാ.ജോസ് പുതൃക്കയിൽ, ഫാ. തോമസ് കോട്ടൂർ, സി.സ്‌റ്റെഫി എന്നിവരാണ് കോടതിയിൽ എത്തിയത്. മുൻപ് ഏഴു തവണയും കോടതി കേസ് പരിഗണിച്ചപ്പോൾ ഇവർ ഹാജരായിരുന്നില്ല. ഇതേതുടർന്ന് കോടതി വിമർശനവുമുന്നയിച്ചിരുന്നു. കേസ് മാർച്ച് 14ന് വീണ്ടും പരിഗണിക്കും. കോടതി വരാന്തയിൽ കാത്തു നിന്ന പ്രതികൾ കേസ് വിളിച്ച മറ്റ് ഡേറ്റ് വാങ്ങിയ ശേഷം തിരിച്ചു പോകുകയായിരുന്നു. ഭാവവ്യതാസങ്ങൾ ഏതുമില്ലാതെ ഉല്ലാസയാത്രക്കെന്ന പോലെ പ്രതികൾകോടതിയിൽ വന്നുപോയി. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ ഇവർ ഹാജരാകുമോ എന്നതാമ് ഇനി അറിയേണ്ടത്.

ഒന്നരവർഷമായി കേസിന്റെ വിചാരണ സിബിഐ കോടതിയിൽ നടക്കുകയാണ്. എല്ലാ മാസവും വിചാരണ സമയത്ത് പ്രതികൾ കോടതിയിൽ ഹാജരാകേണ്ടതുണ്ട്. എന്നാൽ ഇവർ കോടതിയിൽ ഹാജരാകുന്നില്ലെന്ന കാര്യം സിബിഐ ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി വിമർശനം ഉന്നയിച്ചത്. ഇന്ന് കേസ് പരിഗണിക്കുമ്പോൾ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

1992 മാർച്ച് 27ന് പുലർച്ചെയാണ് സി.അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവിധ ഏജൻസികൾ അന്വേഷിച്ച കേസ് ഒടുവിൽ ആക്ഷൻ കൗൺസിലിന്റെ സമരത്തെ തുടർന്ന് 1993 മാർച്ച് 29ന് ഹൈക്കോടതി നിർദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. 2008ലാണ് പ്രതികൾ അറസ്റ്റിലായത്. പിന്നീട് ഇവർ ജാമ്യത്തിലിറങ്ങുകയായിരുന്നു. അഭയയുടേത് ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും ഭിന്നാഭിപ്രായം ഉണ്ടായതോടെയാണ് വിവാദങ്ങൾക്ക് ചൂട് പിടിച്ചത്.

മരണം ആത്മഹത്യയാണെന്ന ലോക്കൽ പൊലീസ് നിഗമനത്തിലത്തെിയോടെ അന്നത്തെ കോട്ടയം നഗരസഭാ ചെയർമാൻ പി.സി. ചെറിയാൻ മടുക്കാനി പ്രസിഡന്റായും ജോമോൻ പുത്തൻപുരക്കൽ കൺവീനറായും ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീട് 1993 മാർച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടത്തൊൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു.

പതിനഞ്ചു വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി ഒരു ഇംഗ്ലീഷ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വി.വി. അഗസ്റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്തു. സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.

അഭയയുടെ മരണത്തിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷനിൽ എഎസ്ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെൻത് കോൺവെന്റിലെത്തിയ അഗസ്റ്റിൻ കേസ് സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.സിസ്റ്റൻ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ എഎസ്ഐ. ആയിരുന്നു അദ്ദേഹം. 75 വയസുള്ള അഗസ്റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് സിബിഐ. സംഘം വ്യക്തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്ക്ക് സമീപം മകന്റെ വീടിന് സമീപം ഞെരമ്പ് മുറിച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.

കേസിൽ 2008 നവംബർ 18നു 2008 ഒക്‌ടോബർ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തുനിന്നും സിബിഐ സംഘം കസ്റ്റഡിയിൽ എടുത്ത സഞ്ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19ന് കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സിബിഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി. 2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രപ്രകാരം വിചാരണ നേരിടുകയാണ് പ്രതികൾ.

സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്. സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സിബിഐ ആരോപിക്കുന്നു. ഫാ. തോമസ് കോട്ടൂര് ബി.സി.എം. കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ് കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു. സിസ്റ്റർ അഭയയെ തലയ്ക്കടിക്കാൻ ഫാ. തോമസിന് കൂട്ടുനിന്ന ഫാ. ജോസ് പൂതൃക്കയിൽ രണ്ടാം പ്രതിയാണ്. കൊലപാതകത്തിൽ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാൻ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു.

സംഭവസ്ഥലത്തു നിന്ന് ഫാ. കോട്ടൂരിനോടൊപ്പമാണ് ഫാ. പൂതൃക്കയിലും പോയത്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാസർകോട് ജില്ലയിലെ രാജപുരം സെന്റ്. പയസ് ടെൻത് കോളജിലെ പ്രിൻസിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവർത്തിക്കുകയായിരുന്നു റവ. ജോസ് പൂതൃക്കയിൽ. സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സെഫി സിബിഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റർ പ്രേരണ നൽകി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സിസ്റ്റർ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സിബിഐക്ക് കണ്ടെത്താൻ കഴിഞ്ഞത്.. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിസ്റ്റർ സെഫി തിരുവല്ല സെന്റ് ജോസഫ് കോൺവന്റിലെ അന്തേവാസിനിയായിരുന്നു.

Wednesday, January 18, 2017

അത്മായരല്ല, അടിമകളുമല്ല; പിന്നെയോ രാജകീയപുരോഹിതര്‍!

ജോര്‍ജ് മൂലേച്ചാലില്‍
എഡിറ്റോറിയല്‍, സത്യജ്വാല ഡിസംബര്‍ 2016

ആദിമസഭയിലെ മൂപ്പന്മാ(elders)രില്‍ പ്രധാനിയായിരുന്ന പത്രോസ് ശ്ലീഹായുടെ വാക്കുകളില്‍നിന്ന്, യേശുവില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ക്രൈസ്തവരുടെ സഭയിലെ സ്ഥാനം ഏറ്റവും ഉന്നതമായിരുന്നുവെന്നു കാണാം. അദ്ദേഹം എഴുതുന്നു: ''നിങ്ങളോ, ഇരുട്ടില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ചവന്റെ അത്ഭുതപ്രവൃത്തികള്‍ പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാകുന്നു. മുമ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ ദൈവജനമായിത്തീര്‍ന്നിരിക്കുന്നു'' (1 പത്രോ. 2:9-10). ഇതിലും മഹത്തായ ഒരു വിശേഷണം ആര്‍ക്കും നല്‍കാനാവാത്തവിധം എത്രയോ ഔന്നത്യമേറിയ വാക്കുകളിലാണദ്ദേഹം സാധാരണ ക്രൈസ്തവരെ വിശേഷിപ്പിച്ചിരിക്കുന്നതെന്നു നോക്കുക. ഇതില്‍, 'തിരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗം', 'വിശുദ്ധജനത', 'ദൈവത്തിന്റെ സ്വന്തം ജനം' എന്നീ വിശേഷണങ്ങള്‍ പഴയനിയമശൈലിയിലുള്ളവയായതിനാല്‍, അവയ്ക്ക് എന്തെങ്കിലും പുതുമയുണ്ടെന്നു പറഞ്ഞുകൂടാ. എന്നാല്‍, 'രാജകീയപുരോഹിതഗണം' എന്ന പുതുമയാര്‍ന്ന വിശേഷണം പ്രത്യേകപഠനം അര്‍ഹിക്കുന്നു. സഭയില്‍ ക്രൈസ്തവവിശ്വാസികളുടെ യഥാര്‍ത്ഥ സ്ഥാനം പുനര്‍നിര്‍ണ്ണയിക്കുന്നതിനും അതുപകരിക്കും. 
'രാജകീയത' എന്ന വാക്ക് പരമാധികാരത്തെ കുറിക്കുന്നു; 'പുരോഹിതന്‍' എന്ന വാക്ക് ബലിയര്‍പ്പണത്തെയും. ക്രൈസ്തവസഭയില്‍ പരമമായ അധികാരമുള്ളവരും ബലിയര്‍പ്പകരും വിശ്വാസിസമൂഹമാണെന്നാണ് പത്രോസ് ശ്ലീഹാ ആ പദപ്രയോഗംകൊണ്ടു വ്യക്തമാക്കുന്നത്. ആദിമസഭയില്‍ വിശ്വാസികളുടെ ഗണം കൂട്ടായി ആലോചിച്ചാണ് സഭാപരമായ ഏതു തീരുമാനവും എടുത്തിരുന്നതെന്നും, അതെല്ലാം അതേ കൂട്ടായ്മതന്നെയാണു നടപ്പാക്കിയിരുന്നതെന്നും അപ്പോസ്തലരുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു നാം മനസ്സിലാക്കിയിട്ടുള്ളതാണ്. അതായത്, ആദിമസഭയുടെ സ്വയംഭരണസംവിധാനത്തില്‍ വിശ്വാസിസമൂഹത്തിനുമുകളില്‍ ഒരു അധികാരസ്ഥാനമോ സ്ഥാനിയോ ഇല്ലായിരുന്നു; അവര്‍തന്നെയായിരുന്നു അവരുടെ രാജാക്കന്മാര്‍. അങ്ങനെ സ്വയം രാജത്വം വരിച്ചവര്‍ എന്ന അര്‍ത്ഥത്തില്‍, വിശ്വാസികളെക്കുറിച്ചുള്ള പത്രോസിന്റെ 'രാജകീയഗണം' എന്ന വിശേഷണം നമുക്കു മനസ്സിലാക്കാനാകും.
എന്നാല്‍, ബലി-പൂജാദികളുടെ കാര്‍മികരാണു പുരോഹിതര്‍ എന്നിരിക്കേ, ബലിയര്‍പ്പകരല്ലാത്ത വിശ്വാസിസമൂഹത്തെ 'പുരോഹിതഗണം' എന്ന് പത്രോസ്ശ്ലീഹാ എങ്ങനെ വിശേഷിപ്പിച്ചു എന്നൊരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. യഥാര്‍ത്ഥ ബലിയര്‍പ്പകരായിത്തീരുക എന്ന ആഹ്വാനത്തിനുശേഷമായിരുന്നു, 'പുരോഹിതഗണം' എന്ന് വിശ്വാസിസമൂഹത്തെ അദ്ദേഹം വിശേഷിപ്പിച്ചത് എന്നിവിടെ ഓര്‍ക്കേണ്ടതുണ്ട്. ''ജീവനുള്ള കല്ലുകള്‍പോലെ നിങ്ങള്‍ സ്വയം ഒരു ആദ്ധ്യാത്മികഭവനമായി പണിയപ്പെടുക; അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിനു സ്വീകാര്യമായ ആത്മീയബലികള്‍ അര്‍പ്പിക്കാന്‍ ഒരു വിശുദ്ധ പുരോഹിതജനമായിത്തീരുക'' (1 പത്രോ. 2:5) എന്നതായിരുന്നു പ്രസ്തുത ആഹ്വാനം. 'ആത്മീയബലി' എന്ന, അന്നുവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ ബലിസങ്കല്‍പ്പമാണ് പത്രോസ് ഇവിടെ അവതരിപ്പിക്കുന്നത്. ഏതാണ്ട് അതേശൈലിയില്‍ പൗലോസ് ശ്ലീഹായും ക്രിസ്തുവിശ്വാസികള്‍ അനുഷ്ഠിക്കേണ്ട ബലിയെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: ''നിങ്ങളുടെ ആദ്ധ്യാത്മിക ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ ജീവനുള്ള ബലിയായി സമര്‍പ്പിക്കുക'' (റോമാ. 12:1).
എന്താണ്, ദൈവത്തിനു സ്വീകാര്യമായ ഈ ആത്മീയബലി, അഥവാ ജീവനുള്ള ബലി? ഇതിനുത്തരം, യേശുവിന്റെ ഗിരിപ്രഭാഷണത്തിലും, ദൈവകല്പനകളെക്കുറിച്ച് അവിടുന്നു നല്‍കുന്ന വ്യാഖ്യാനങ്ങളിലും വേണ്ടത്രയുണ്ട്. ഗര്‍വ് (ego) വര്‍ജിക്കുക, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരാകുക, അതിനുവേണ്ടി പീഡനങ്ങളനുഭവിക്കാന്‍ സന്നദ്ധതയുള്ളവരാകുക, ഹൃദയശുദ്ധിയും കാരുണ്യവുമുള്ളവരായിരിക്കുക... മറ്റുള്ളവരോട് സ്‌നേഹവും അനുകൂലമനോഭാവവും ഉള്ളവരാകാനും അവരുടെ നന്മയ്ക്കും പൊതുനന്മയ്ക്കുംവേണ്ടി സ്വയം ത്യജിച്ച് കര്‍മ്മം ചെയ്യാനുമുള്ള ഉപദേശമാണ് ഇതിലൂടെയെല്ലാം യേശു നല്‍കുന്നത്. സന്മനസോടെ സ്വയം ത്യജിക്കുമ്പോള്‍ അത് ജീവനുള്ള ആത്മീയബലിയായിത്തീരുന്നു. ആദിമസഭയില്‍ വിശ്വാസികള്‍ നടത്തിക്കൊണ്ടിരുന്ന ആത്മീയബലികളുടെ ജീവനുള്ള ചിത്രം ഇങ്ങനെ വിരചിച്ചിരിക്കുന്നു: ''വിശ്വാസം സ്വീകരിച്ച എല്ലാവരും ഒരു സമൂഹമായി. എല്ലാ വസ്തുക്കളും അവര്‍ക്കു പൊതുവായിരുന്നു. അവര്‍ തങ്ങളുടെ വസ്തുവകകളും വിഭവങ്ങളും വിറ്റു. ഓരോരുത്തരുടെയും ആവശ്യാനുസരണം എല്ലാവര്‍ക്കുമായി പങ്കിടുകയുംചെയ്തു'' (അപ്പോ.പ്രവ. 2:44-46). സ്വന്തം ജീവിതം എല്ലാവരുടെയും ശ്രേയസിനായി പങ്കുവയ്ക്കുന്നതാണ് ദൈവത്തിനു സ്വീകാര്യമായതും ജീവനുള്ളതുമായ ആത്മീയബലി.
സ്വന്തം ശാരീരികവാഞ്ഛകളെ താലോലിക്കാനും അവയുടെ സാക്ഷാത്കാരത്തില്‍ സന്തോഷിക്കുവാനുമുള്ള പ്രവണത  മുഴുവന്‍ ജന്തുവിഭാഗങ്ങളുടെയും സൃഷ്ടിയില്‍ത്തന്നെയുള്ള സഹജപ്രകൃതിയാണ്; അതുകൊണ്ടുതന്നെ മനുഷ്യന്റെയും. അതില്‍ തെറ്റുണ്ടെന്ന് യേശു പഠിപ്പിക്കുന്നുമില്ല. എന്നാല്‍, വിശേഷബുദ്ധിയോടുകൂടിയ മനുഷ്യന് തന്നെപ്പോലെതന്നെ മറ്റുള്ളവരെയും കരുതാന്‍ കഴിയുന്ന ഒരു ആദ്ധ്യാത്മികതലമുണ്ടെന്നും, അതുണര്‍ത്തി പരാര്‍ത്ഥതാഭാവമാര്‍ജിച്ച് ദൈവികതയിലേക്കുയരുകയെന്നത് മനുഷ്യന്റെ കര്‍ത്തവ്യമാണെന്നുമുള്ള ഒരു പാഠം അവിടുന്ന് പഠിപ്പിച്ചു. അല്ലെങ്കില്‍ അവന്റെ മനസ്സ് സ്വന്തം കാര്യങ്ങളില്‍മാത്രമായി ചുരുങ്ങിപ്പോകുകയും അതിനുമപ്പുറത്തുള്ള സാമൂഹിക-സാംസ്‌കാരിക-ആദ്ധ്യാത്മികമേഖലകള്‍ അവനു സമ്മാനിക്കുന്ന കൂടുതല്‍ ഉദാത്തമായ സന്തോഷങ്ങളും ആനന്ദാനുഭൂതികളും അനുഭവിക്കാന്‍ ശേഷിയില്ലാത്തവനായിത്തീരുകയുംചെയ്യുന്നു. അതു മനുഷ്യന്റെ വ്യക്തിതലത്തിലുള്ള നഷ്ടം. അവനില്‍ നിഗൂഹനം ചെയ്യപ്പെട്ടിരിക്കുന്ന സവിശേഷകഴിവുകളുടെയും സിദ്ധികളുടെയും സര്‍ഗ്ഗശേഷികളുടെയും ഫലം സമൂഹത്തിനും നഷ്ടമാകുന്നു. ഇതു സംഭവിക്കാതിരിക്കാനാണ്, ''നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക'' (മത്താ. 22:40) എന്ന് യേശു ഉപദേശിച്ചത്. ''മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങളും അവരോടു പെരുമാറുക'' (മത്താ. 7:12) എന്നു പറഞ്ഞ് ഇതു കൂടുതല്‍ വ്യക്തമാക്കിത്തരുകയുംചെയ്തു, യേശു. അവനവനോടും മറ്റുള്ളവരോടും പ്രസാദാത്മകവും അനുഭാവപൂര്‍ണ്ണ(ുീശെശേ്‌ല)വുമായ മനോഭാവം പുലര്‍ത്തുക എന്ന ഈ ഉപദേശത്തെ, ''ഇതത്രെ നിയമവും പ്രവാചകരും'' എന്നു പ്രഖ്യാപിച്ച്, മുഴുവന്‍ പുരോഹിതനിയമങ്ങളെയും വ്യാഖ്യാനങ്ങളെയും മനുഷ്യനുവേണ്ടി അവിടുന്ന് തട്ടിമാറ്റിത്തരുകയുംചെയ്തു. എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കി മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടി സ്വജീവിതം തുറന്നിടണമെന്നും അര്‍പ്പിക്കണമെന്നും, അതാണ് യഥാര്‍ത്ഥ ആത്മീയതയും മതജീവിതവുമെന്നും വ്യക്തമാക്കുകയായിരുന്നു, യേശു. എന്നാല്‍ ഈ ആത്മീയത ഉള്‍ക്കൊള്ളുമ്പോള്‍, തന്നെപ്പോലെത്തന്നെ മറ്റുള്ളവരെയും സ്‌നേഹിക്കുമ്പോള്‍, അവരുടെ സന്തോഷങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉതകത്തക്കവിധം സ്വന്തം സന്തോഷങ്ങള്‍ ബലികഴിക്കേണ്ടിവരും. ഇതു ചിലപ്പോള്‍ ജീവത്യാഗംവരെ ആകാം. 'ദൈവത്തിനു സ്വീകാര്യമായ ജീവനുള്ള ബലി' എന്നു പറയുമ്പോള്‍ ഇതൊക്കെയാണ് അപ്പോസ്തലന്മാര്‍ വിവക്ഷിക്കുന്നത്.
ഇപ്രകാരം, സ്വന്തം ജീവിതംകൊണ്ട് ആത്മീയബലികളര്‍പ്പിക്കാന്‍, പുരോഹിതരാകാന്‍, മനുഷ്യരെ പ്രാപ്തരാക്കുന്ന ആദ്ധ്യാത്മികശുശ്രൂഷയാണ് സുവിശേഷപ്രഘോഷണം. യേശു തന്റെ ശിഷ്യരോടു കല്പിച്ചത് ഈ ശുശ്രൂഷ നിര്‍വ്വഹിക്കാനാണ്; അല്ലാതെ, പഴയനിയമപുരോഹിതരേപ്പോലെ അനുഷ്ഠാനബലിയര്‍പ്പകരോ പുരോഹിതരോ ആകാനല്ല.
സുവിശേഷമനുസരിച്ച് രണ്ടു വിധത്തിലുള്ള കര്‍മ്മങ്ങളാണ് സഭയിലുള്ളത്. ഒന്ന്, മനുഷ്യരെ ആദ്ധ്യാത്മികരാക്കാനുള്ള, ദൈവജനമാക്കാനുള്ള സ്‌നേഹത്തിന്റെ സുവിശേഷപ്രഘോഷണം. രണ്ട്, ഈ ആത്മീയബന്ധുത്വബോധത്തില്‍ അധിഷ്ഠിതമായ ഒരു പാരസ്പര്യജീവിതവ്യവസ്ഥ-ദൈവരാജ്യം-കെട്ടിപ്പടുക്കാന്‍വേണ്ടി ദൈവജനം അര്‍പ്പിക്കുന്ന ത്യാഗോജ്വലമായ ആത്മീയബലികള്‍. ബലിയര്‍പ്പകരിവിടെ മുഴുവന്‍ വിശ്വാസികളുമാണ്; അതുകൊണ്ടുതന്നെ പുരോഹിതരും അവരാണ്. അവര്‍ക്കു ശുശ്രൂഷകരല്ലാതെ മേലധികാരികളില്ല എന്നു സൂചിപ്പിക്കാനാണ്, അവരെ 'രാജകീയ പുരോഹിതഗണം' എന്ന് പത്രോസ് ശ്ലീഹാ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ രാജകീയപുരോഹിതഗണത്തെയാണ്, അവരുടെ ആദ്ധ്യാത്മികശുശ്രൂഷകരാകാന്‍ നിയോഗിതരായവര്‍ അത്മായരും അടിമകളുമാക്കിയിരിക്കുന്നത് എന്നോര്‍ക്കുക.
അനുഷ്ഠാനപൗരോഹിത്യം എപ്പോഴും എല്ലായിടത്തും ഒരേ സ്വഭാവത്തോടുകൂടിയുള്ളതാണ്. യേശു അതെല്ലാം എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. അവര്‍ കപടനാട്യക്കാരും സ്വര്‍ഗ്ഗരാജ്യം മനുഷ്യരുടെ മുമ്പില്‍ അടച്ചുകളയുന്നവരും അന്ധരായ വഴികാട്ടികളുമാണ്. ദുര്‍വഹമായ ചുമടുകള്‍ കെട്ടി മനുഷ്യരുടെ ചുമലില്‍ വയ്ക്കുന്നവരാണ്; ഒരു വിരല്‍കൊണ്ടുപോലും സഹായിക്കാന്‍ മനസ്സില്ലാത്ത അലസരും ഗര്‍വ്വിഷ്ഠരുമാണ്; എന്തു ചെയ്യുന്നതും മനുഷ്യരെ കാണിക്കാന്‍വേണ്ടിയാണ്; തിരുവചനങ്ങള്‍ തങ്ങളുടെ നെറ്റിപ്പട്ടങ്ങളില്‍ വലുതായെഴുതി പ്രദര്‍ശിപ്പിച്ച് ദൈവനാമം ദുരുപയോഗിക്കുന്ന ദൈവദൂഷകരാണ്; വിരുന്നുകളില്‍ മുഖ്യസ്ഥാനവും സിനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടവും ചന്തസ്ഥലങ്ങളില്‍ അഭിവാദനവും മനുഷ്യരില്‍നിന്ന് 'ഗുരോ' എന്ന സംബോധനയും മോഹിക്കുന്നവരാണ്; പുറം മാത്രം വൃത്തിയാക്കിയ ചഷകങ്ങള്‍പോലെയും വെള്ളയടിച്ച ശവക്കല്ലറകള്‍പോലെയും പുറമേ മാന്യരും നീതിമാന്മാരുമായി സ്വയം പ്രദര്‍ശിപ്പിക്കുന്നവരാണ്, അകം കൊള്ളയും അത്യാര്‍ത്തിയുംകൊണ്ടു നിറഞ്ഞിരിക്കുന്നവരാണ്; പ്രവാചകര്‍ക്കു ശവക്കല്ലറകള്‍ നിര്‍മ്മിക്കുന്നവരും അവരെ കൊല്ലുന്നവരുമാണ്; തങ്ങളുടെ ഖ്യാതിക്കുവേണ്ടി നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുന്നവരുമാണവര്‍... (മത്താ. 23-ല്‍ നിന്ന്).
ഇപ്രകാരം, ബഹിര്‍മുഖത്വം, അദ്ധ്വാനവിമുഖത, ഗര്‍വ്, പുകഴ്ചയോട് ആഗ്രഹം, കാപട്യം, ക്രൂരത, നീതിരാഹിത്യം, സത്യാന്വേഷണവിമുഖത എന്നിവയെല്ലാം മുഖമുദ്രയായിരിക്കുന്ന അനുഷ്ഠാനപൗരോഹിത്യത്തിനെങ്ങനെ വിശ്വാസികളെ രാജകീയപുരോഹിതഗണമായി അംഗീകരിക്കാനാവും? അവര്‍ക്കെങ്ങനെ ഈ ജനത്തിന്റെ ശുശ്രൂഷകരായി സ്വയം കാണാനാവും? അപ്രകാരം പഠിപ്പിക്കുന്നവരെ എങ്ങനെ വച്ചുപൊറുപ്പിക്കാനാവും? അനുഷ്ഠാനപൗരോഹിത്യത്തിന് അതു സാധ്യമല്ലതന്നെ. അതുകൊണ്ടാണ്, പ്രവാചകരെ കൊല്ലുകയെന്ന തങ്ങളുടെ പരമ്പരാഗതസ്വഭാവം പുറത്തെടുത്ത് യേശുവിനെ അവര്‍ ക്രൂശിച്ചത്.
എന്നാല്‍, യഹൂദമതത്തില്‍നിന്നു വേര്‍തിരിഞ്ഞു രൂപംകൊണ്ട ക്രൈസ്തവസഭകളിലൊന്നും അനുഷ്ഠാനപൗരോഹിത്യത്തിന് ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ കടന്നുകൂടാനായില്ല. പൗരോഹിത്യത്തിനു സഭയിലേക്കു പരവതാനി വിരിച്ചുകൊടുത്തത്, റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈനായിരുന്നു. സഭയുടെ ശുശ്രൂഷാഘടനയെ കീഴ്-മേല്‍ മറിച്ചുകൊണ്ട് അദ്ദേഹം ആദ്ധ്യാത്മികശുശ്രൂഷകരെ വിശ്വാസികളുടെമേല്‍ ഭരണാധികാരമുള്ള പുരോഹിതരും മെത്രാന്മാരും മാര്‍പ്പാപ്പയുമാക്കി. യേശുവിന്റെ ദൈവത്വം സംബന്ധിച്ച് അതിനിടയിലുണ്ടായിക്കഴിഞ്ഞിരുന്ന തര്‍ക്കത്തിലിടപെട്ടുകൊണ്ട് ബലിയനുഷ്ഠാനത്തിനും അനുഷ്ഠാനപൗരോഹിത്യത്തിനും വഴിതുറന്നുകൊടുക്കുകയായിരുന്നു, ചക്രവര്‍ത്തി. എ.ഡി. 325-ല്‍ അദ്ദേഹം വിളിച്ചുചേര്‍ന്ന നിഖ്യാസൂനഹദോസില്‍, ത്രിതൈ്വകദൈവസങ്കല്പത്തെ സഭയുടെ ആധികാരികവിശ്വാസപ്രമാണത്തിലുള്‍പ്പെടുത്തി യേശുവിനെ 'പുത്രനായ ദൈവ'മായി പ്രഖ്യാപിക്കുകയും യേശുവിന്റെ കൊലപാതകത്തെ മനുഷ്യപാപങ്ങള്‍ക്കുള്ള പരിഹാരബലിയായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹമിതു സാധിച്ചത്. പൗരോഹിത്യത്തെ സംബന്ധിച്ച് സഭയിലേക്കു പ്രവേശിക്കാനുള്ള ഒരു ആനവാതില്‍തന്നെ ആയിരുന്നു അത്. അതോടുകൂടിയാണ്, രാജകീയപുരോഹിതരായിരുന്ന വിശ്വാസിസമൂഹം വിവരമില്ലാത്ത (lay people)അത്മായരും അടിമകളുമായി താഴ്ത്തപ്പെട്ടത്. ഇന്നത്തെ പുരോഹിത-അത്മായസങ്കല്പങ്ങള്‍ റോമന്‍ അധികാരസങ്കല്പവും  പഴയനിയമപൗരോഹിത്യവും വിളക്കിച്ചേര്‍ത്തുണ്ടാക്കിയതാണെന്നും, ബൈബിള്‍പരമായി അതിനു യാതൊരു സാധൂകരണവുമില്ലെന്നും സാരം. 
സഭയെ റോമന്‍സാമ്രാജ്യഘടനയോടിണക്കിച്ചേര്‍ത്ത് സാമ്രാജ്യമതമാക്കാന്‍ ബൈബിള്‍ വാക്യങ്ങളെ വളച്ചൊടിച്ചവതരിപ്പിക്കുകയാണ് 4-ാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈനും അക്കാലത്തെ പുരോഹിതരും ചെയ്തതെങ്കില്‍, 5-ാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യം തകര്‍ന്നതോടെ ഉദയംകൊണ്ട റോമന്‍കത്തോലിക്കാ പുരോഹിതസര്‍വ്വാധിപത്യം, 'നിങ്ങള്‍ കെട്ടുന്നവയെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കു'മെന്ന യേശുവചനത്തെപ്പിടിച്ച്, ബൈബിള്‍ അടച്ചുപൂട്ടി കെട്ടിയിടുകയാണു ചെയ്തത്. അതോടെ പത്തു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ഒരു അന്ധകാരയുഗം യൂറോപ്പിലാകെ ഉദ്ഘാടനം ചെയ്യപ്പെട്ടു. പൗരോഹിത്യത്തിന്റെ ഈ അക്രൈസ്തവചെയ്തിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുനേരെ സ്വയം തെറ്റാവരം പ്രഖ്യാപിച്ച് ഫണം വിടര്‍ത്തിയാടുകയും വിഷം ചീറ്റുകയുമായിരുന്നു, ഈ നൂറ്റാണ്ടുകളിലത്രയും കത്തോലിക്കാ പൗരോഹിത്യം. തങ്ങളുടെ പ്രാമണ്യത്തിനും സുഖലോലുപ അലസജീവിതത്തിനുംവേണ്ടി ലക്ഷക്കണക്കിനു രക്തസാക്ഷികളെ ഈ റോമന്‍ പൗരോഹിത്യം സൃഷ്ടിച്ചു.
പൗരോഹിത്യം 5-ാം നൂറ്റാണ്ടില്‍ അടച്ചുപൂട്ടിയ ബൈബിള്‍ തുറക്കുവാനുള്ള സാഹസികശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയത് 12-ാം നൂറ്റാണ്ടോടെയാണ്. 16-ാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥറിന്റെ രംഗപ്രവേശത്തോടെ ആ പരിശ്രമങ്ങള്‍ വിജയത്തിലെത്തുകയുംചെയ്തു. സഭ നെടുകെ പിളരുകയും കത്തോലിക്കാപൗരോഹിത്യം ദുര്‍ബലമാകുകയും ചെയ്തത് അപ്പോഴാണ്. യൂറോപ്പിന്റെ നവോത്ഥാനത്തിന് അങ്ങനെ കളമൊരുങ്ങി.
ഇത്രയുമൊക്കെയായിട്ടും അതില്‍നിന്നൊന്നും പാഠം പഠിക്കാനോ തെറ്റുതിരുത്താനോ റോമന്‍ കത്തോലിക്കാസഭ തയ്യാറായില്ല. പകരം, അതേ ധാര്‍ഷ്ട്യത്തോടെ 'രക്ഷ കത്തോലിക്കാസഭയിലൂടെമാത്രം' എന്ന മുദ്രാവാക്യവുമായി ബാക്കി ലോകം വെട്ടിപ്പിടിക്കാന്‍ പോര്‍ട്ടുഗീസ്-സ്‌പെയിന്‍ രാജാക്കന്മാരെ തന്റെ അധികാരപത്രവും നല്‍കി മാര്‍പ്പാപ്പാ നിയോഗിക്കുകയാണുണ്ടായത്. ഇതിന്റെ ഫലമായാണ്, ബൈബിള്‍ പരാമര്‍ശിതമായ ആദിമസഭാസമ്പ്രദായവുമായി ഏതാണ്ടു സദൃശമായി കേരളത്തില്‍ പുലര്‍ന്നുപോന്ന മാര്‍ത്തോമ്മാ നസ്രാണി സഭ തകര്‍ക്കപ്പെട്ടതും റോമന്‍ പുരോഹിതാധിപത്യസമ്പ്രദായത്തിലേക്ക് ഉടച്ചുവാര്‍ക്കപ്പെട്ടതും. ഇവിടുത്തെ കത്തനാരന്മാര്‍ ആദിമസഭയില്‍ ആദ്ധ്യാത്മികശുശ്രൂഷകരായിരുന്ന മൂപ്പന്മാര്‍ക്കും, ജാതിക്കു കര്‍ത്തവ്യന്‍ പ്രധാന മൂപ്പനായിരുന്ന പത്രോസിനും സമാനരായിരുന്നു. അവര്‍ ആദ്ധ്യാത്മികശുശ്രൂഷകള്‍ക്കു നേതൃത്വവും പള്ളിയോഗങ്ങള്‍ക്ക് ആദ്ധ്യക്ഷ്യവും വഹിക്കുകയല്ലാതെ സഭാഭരണം നടത്തിയിരുന്നില്ല. അതെല്ലാം നിര്‍വ്വഹിച്ചിരുന്നത്, 'ഇണങ്ങര്‍' എന്ന ബഹുമാന്യനാമത്തില്‍ അറിയപ്പെട്ടിരുന്ന വിശ്വാസികളായിരുന്നു. ഇപ്രകാരം സഭാസമൂഹത്തിന്റെ നിയന്താക്കളായിരുന്നവരെയാണ് റോമന്‍ കത്തോലിക്കാപൗരോഹിത്യം സൈനികബലത്തിലും രാഷ്ട്രീയസ്വാധീനത്തിലും 1599-ല്‍ നടത്തപ്പെട്ട ഉദയംപേരൂര്‍ സൂനഹദോസുവഴി അല്‍മായരും അടിമകളുമാക്കി മാറ്റിയത് എന്നോര്‍ക്കുക.
നിഖ്യാസൂനഹദോസിലൂടെ ആഗോളസഭയ്ക്കും ഉദയംപേരൂര്‍ സൂനഹദോസിലൂടെ കേരളസഭയ്ക്കും സംഭവിച്ച തലതിരിവു മാറ്റിയെടുക്കാതെ കത്തോലിക്കാസഭയ്ക്ക് യേശുവിന്റെ സഭയാകാനാവില്ല. യേശുവിന്റെ സഭയാകാത്തിടത്തോളം, പൗരോഹിത്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നും അതു വ്യവസ്ഥാപിക്കുന്ന സാമ്രാജ്യത്വമാതൃകകളില്‍നിന്നും സഭയ്‌ക്കോ ലോകത്തിനുതന്നെയോ മോചനമില്ല. പൗരോഹിത്യം ദുര്‍ബലപ്പെടുമ്പോള്‍ ആ മതസമൂഹങ്ങളില്‍മാത്രമല്ല, മൊത്തം സമൂഹത്തിലാണ് നവോത്ഥാനമുണ്ടാകുന്നത്. ലൂഥറിനു ശേഷമുള്ള യൂറോപ്പും ശ്രീ നാരായണഗുരുവിനേത്തുടര്‍ന്നുള്ള കേരളവും ഇതു തെളിയിക്കുന്നുണ്ട്. ഇന്നു പ്രത്യക്ഷമായി നിലനില്‍ക്കുന്ന ആഗോളചന്തവ്യവസ്ഥിതിയും പരോക്ഷമായി നിലനില്‍ക്കുന്ന നവകൊളോണിയലിസവും വേരൂന്നിയിരിക്കുന്നത് ക്രൈസ്തവപൗരോഹിത്യവ്യവസ്ഥയിലാണെന്ന് സൂക്ഷ്മദൃക്കുകള്‍ക്കു കാണാനാകും. അതുകൊണ്ട്, പൗരോഹിത്യത്തിന്റെ വേരറക്കുകയെന്നതാണ് സമുദായപരിഷ്‌ക്കരണത്തിനും സാമൂഹികനവോത്ഥാനത്തിനുമുള്ള ആദ്യപടി. അതിന്, ലൂഥര്‍വരെയുള്ളവര്‍  പിന്നിട്ട സഭാനവീകരണത്തിന്റെ സാഹസികപാത കൂടുതല്‍ വ്യക്തമായ കാഴ്ചപ്പാടോടെ വീണ്ടും വെട്ടിത്തെളിക്കേണ്ടിയിരിക്കുന്നു. റോമന്‍ പൗരോഹിത്യത്തോട് ‘No’ എന്ന് അലറി പ്രഖ്യാപിച്ച 1653-ലെ കൂനന്‍കുരിശുസത്യം കേരളക്രൈസ്തവര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേകം വഴികാട്ടിയാണ്. 
സേവകര്‍ യജമാനന്മാരായി പെരുമാറാനാരംഭിച്ചാല്‍, 'നിര്‍ത്ത്' എന്നു പറഞ്ഞ് അവരെ പിരിച്ചുവിടാന്‍ യഥാര്‍ത്ഥ യജമാനന്മാര്‍ക്ക് അവകാശമുണ്ട്. സഭയില്‍ തങ്ങള്‍ രാജകീയസ്ഥാനത്തുള്ളവരാണെന്ന ബോധം വിശ്വാസിസമൂഹത്തിനുണ്ടായാല്‍ മതി, അതു സംഭവിക്കാന്‍. വിശ്വാസികള്‍ കേവലം അത്മായരോ അടിമകളോ അല്ലെന്നും, മറിച്ച് രാജകീയപുരോഹിതരാണെന്നുമുള്ള അവബോധം സഭയില്‍ വളരട്ടെ!

Sunday, January 15, 2017

സത്യജ്വാല ജനുവരി 2017

മനോരമയും ദുരാത്മാവു ബാധിച്ച സഭാ മേലദ്ധ്യക്ഷന്മാരും – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), ഇടവകക്കാർ സമരത്തിൽ – പി ബി ജോസഫ് പടമാട്ടുമ്മേൽ, സത്യജ്വാലക്ക് അഞ്ചു വയസ്സ് (സന്ദേശങ്ങൾ), മനോരമ പിടിച്ച പുലിവാലും മെത്രാന്മാരുടെ മർമ്മവും – ഇപ്പൻ, മാതാഹരിയെന്ന നർത്തകിയെ ക്രിസ്തുവാക്കി – ജോസഫ് പടന്നമാക്കൽ, മനോരമക്കെതിരായ പ്രതിക്ഷേധാഭാസം അവസാനിപ്പിക്കുക – ക്രിസ്ത്യൻ നവീകരണ പ്രസ്ഥാനങ്ങൾ, ദേവാലയ നിർമ്മാണം ഭ്രാന്തായി മാറുന്നു – പ്രൊഫ. പി എൽ ലൂക്കോസ്, യഹോവായും യേശൂക്രിസ്തുവും – റ്റി റ്റി മാത്യു, വിവരാവകാശ നിയമം ഭാഗം 3 – സന്തോഷ് ജേക്കബ്, വിശ്വാസികളേവർക്കും ത്വോസിയസ് ക്വോസിയസ് – മാത്തുക്കുട്ടി ജെ കുന്നപ്പള്ളി, ഡിസംബർ ലക്കം സത്യജ്വാല അസ്വീകാര്യം – സക്കറിയാസ് നെടുങ്കനാൽ, ദളിത് കത്തോലിക്കരുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി ക്രൈസ്തവ പ്രസ്ഥാനങ്ങൾ പ്രക്ഷുബ്ദ സമരത്തിലേക്ക് – ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, പോപ്പിന്റെ പരസ്യ കുമ്പസ്സാര വിഷയങൾ – പി കെ മാത്യു, ഏറ്റുമാനൂർ, കത്തോലിക്കാ സഭ സാർവ്വത്രിക സഭയൊ? – ജോയി ഒറവണക്കുളം, ചിക്കാഗോ, കന്യാസ്ത്രികൾക്ക് ഭ്രാന്തിനുള്ള മരുന്ന്! അന്വേഷണം ആവശ്യപ്പെട്ട് സംഘടനകൾ – ഹരിതാ ജോൺ, ബിഷപ്പുമാർക്കു വക്കീൽ നോട്ടീസ്, അഡ്വ. പോളച്ചൻ പുതുപ്പാറ സത്യാഗ്രഹത്തിന്, കത്തോലിക്കാ ജീവിതം എത്ര എളുപ്പം – ചാക്കോ കളരിക്കൽ, അഭിമുഖവധം രണ്ടാം ഭാഗം – അലക്സ് കണിയാമ്പറമിൽ, ഹലോ മമ്മിയാണോ? ഞാൻ ബിസ്സിയാ – റോഷൻ ഫ്രാൻസിസ്, കെ സി ആർ എം പ്രോഗ്രാം റിപ്പോർട്ട് – ഇപ്പൻ

കാപട്യമേ, നിന്റെ പേരോ ആലഞ്ചേരി?



Alex Kaniamparambil 























സഭാംഗങ്ങളായ യുവാക്കള്‍ ഇന്ത്യയില്‍ പഠിച്ചശേഷം വിദേശത്തു ജോലി ചെയ്യുന്നതിനുള്ള ഭ്രമം ഉപേക്ഷിക്കണമെന്ന് സിറോമലബാര്‍ സഭാ പ്രബോധനരേഖ. യുവാക്കള്‍ ഇവിടെ ജോലി കണ്ടെത്താനും സംരംഭകരാകാനും ശ്രമിക്കണം.

കാക്കനാട്ടെ കാരണവരായ ആലഞ്ചേരിയുടെ മുകളില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍ വെറും ജല്പനങ്ങള്‍ ആണെന്നു പറയാന്‍ വരട്ടെ. സിറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലെ ചര്‍ച്ചകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച 'ഒന്നായി മുന്നോട്ട്' എന്ന അജപാലന പ്രബോധനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും മലയാള മനോരമ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ വാര്‍ത്തയാണിത്‌.

പ്രവാസികള്‍ തിരിച്ചുവരണമെന്നും ഇനിയൊരുത്തനും വിദേശത്ത് പോകരുതെന്നും ആഹ്വാനിക്കുക മാത്രമല്ല, ലാളിത്യത്തെക്കുറിച്ച് ഒരു നെടുങ്കന്‍ "മലയിലെ പ്രസംഗവും" അദ്ദേഹം നടത്തുന്നുണ്ട്.

എന്റെ പൊന്നാലഞ്ചേരി, ഇതൊരു അധികപ്രസംഗമല്ലേ? മാമോദീസ മുങ്ങിപ്പോയി എന്നയൊറ്റ കാരണത്താല്‍ കത്തോലിക്കരുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടോ? അവരെ അവരുടെ ഇഷ്ടാനുസരണം ജീവിക്കാന്‍ അനുവദിച്ചു കൂടെ?

നിങ്ങളുടെ ഊളന്‍ പ്രസ്താവനകള്‍ വായിച്ച് ഇന്നാട്ടില്‍ ജോലി ചെയ്യുന്ന ഒരു നേഴ്സ് നാട്ടില്‍ വന്നാല്‍, ഇന്നാട്ടില്‍ കിട്ടുന്ന ശമ്പളം വേണ്ട, കേരളത്തിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന വേതനത്തിന്റെയും, മറ്റു സൌകര്യങ്ങളുടെയും പകുതിയെങ്കിലും നല്‍കാന്‍ സഭയുടെ കീഴിലുള്ള കഴുത്തറപ്പന്‍ ആശുപത്രികള്‍ തയ്യാറാകും എന്നുറപ്പ് നല്‍കാമോ?

അതുപോലെ, ഇന്നാട്ടിലൊന്നും മക്കളുടെ പ്രവേശനത്തിനായി വിദ്യാഭാസസ്ഥാപങ്ങളില്‍ ഡോണേഷന്‍ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കൈക്കൂലി ഞങ്ങള്‍ നല്‍കാറില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും കനത്ത കൈക്കൂലി നല്‍കേണ്ടതില്ല. ഞങ്ങളൊക്കെ അങ്ങ് തിരിച്ചുവന്നാല്‍ ഇപ്പറഞ്ഞ സൌകര്യങ്ങള്‍ കത്തോലിക്കാസ്ഥാപങ്ങളിലെങ്കിലും ഉറപ്പു നല്‍കാന്‍ താങ്കളെക്കൊണ്ടോ ഇപ്പറഞ്ഞ ഘടാഘടിയന്‍ എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കൊണ്ടോ സാധ്യമല്ല എന്നിരിക്കെ, ആരെ വഞ്ചിക്കാനാണ് ഇത്തരം ആത്മാര്‍ത്ഥത തൊട്ടുതീണ്ടാത്ത ജല്പനങ്ങള്‍?
Credibility. once lost, is lost for ever.

വിശ്വാസ്യതയെന്നത് പണ്ടേ നഷ്ടമായതുകൊണ്ടല്ലേ വീണ്ടുംവീണ്ടും ഇത്തരം അസംബന്ധങ്ങള്‍ വിളിച്ചു പറയാന്‍ താങ്കള്‍ക്ക് സാധിക്കുന്നത്?

അല്ലെങ്കില്‍ ലാളിത്യത്തെക്കുറിച്ച് പ്രസംഗിക്കാന്‍ താങ്കള്‍ക്ക് എന്തവകാശം? ഫ്രാസീസ് പാപ്പ അതൊക്കെ പറയട്ടെ. താങ്കള്‍ ദയവുചെയ്ത് ഇത്തരം വിവരക്കേട് എഴുന്നെള്ളിക്കരുത്. ഇടപ്പള്ളിയിലെ ലളിതമായ പള്ളി ആശീര്‍വദിക്കുകയും, പ്രെസ്റ്റണിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഞെളിഞ്ഞുനിന്ന് മെത്രാനെ വാഴിക്കുകയും ചെയ്തതോടെ, ഇത്തരം പ്രസംഗങ്ങള്‍ നടത്താനുള്ള ധാര്‍മ്മികത താങ്കള്‍ക്ക് എന്നെന്നേക്കുമായി നഷ്ടമായി എന്നോര്‍ത്താല്‍ നന്ന്.

ചങ്ങനാശ്ശേരിയില്‍ ലളിതമായ ഒരു പള്ളി നിര്‍മ്മാണത്തിലിരിക്കുന്ന കാര്യമൊന്നും താങ്കള്‍ അറിയുന്നില്ലേ?

സീറോമലബാര്‍ സഭ താങ്കളുടെ അധീനതയിലുള്ളതാണ്. അവിടെ ശുദ്ധികലശം നടത്തിയിട്ടു പോരെ അല്‍മായരെ ലാളിത്യം പഠിപ്പിക്കാന്‍?

യുവാക്കളോട് വിദേശഭ്രമം ഉപേക്ഷിക്കാന്‍ പറയുന്നതിനു മുമ്പ് സീറോയിലെ ളോഹയിട്ട ഗുണ്ടകളോട് വിദേശഭ്രമം ഉപേക്ഷിക്കാന്‍ പറയാമോ? വിളവടുക്കുമ്പോള്‍ പാടത്തുവന്നു വീഴുന്ന വെട്ടുക്കിളികളെപ്പോലെ ഇന്നാട്ടില്‍ വന്നുവീഴുന്ന കത്താനാന്മാര്‍ വിദേശത്തേയ്ക്ക് ഒരു ട്രാന്‍സ്ഫര്‍ ലഭിക്കാനായി സകല അരമനകളിലും അവരവരുടെ മെത്രാന്മാരുടെ കാലുതിരുമ്മുന്ന വൈദികരെ താങ്കള്‍ കാണുന്നില്ലേ?

മെത്രാന്മാര്‍ തിരികെ വിളിച്ചാല്‍ ഇവിടെനിന്നും പോകാന്‍ മടിക്കുന്ന ബാബു അപ്പാടന്മാരെയും സോജി ഓലിക്കന്മാരെയും താങ്കള്‍ അറിയില്ലേ?

ഉപദേശിക്കാന്‍ ഒരുങ്ങുന്നതിനു മുമ്പ് വാക്കുകളില്‍ ഒരു ശതമാനമെങ്കിലും ആത്മാര്‍ത്ഥത നിറയ്ക്കാന്‍ ശ്രമിക്കുക. വാക്കുകളിലൂടെ മാത്രമായിരിക്കരുത് മാര്‍പാപ്പയെ അനുകരിക്കുന്നത്. പ്രവര്‍ത്തിയിലും അത് സ്വല്പമെങ്കിലും നിഴലിക്കണം.

മലയാള മനോരമയോട് ഒരു വാക്ക്. നിങ്ങള്‍ എത്ര പ്രായശ്ചിത്തം ചെയ്താലും ദീപിക എന്ന മാധ്യമാഭാസം സീറോമലബാറിന്റെ കൈയില്‍ ഉള്ളിടത്തോളംകാലം അവര്‍ നിങ്ങളെ സഹായിക്കുകയില്ല. എങ്കിലും, നിങ്ങള്‍ നിങ്ങളുടെ ശൈലി തുടരുക. വായനക്കാരെ വെറുപ്പിക്കുക എന്നതാണല്ലോ നിങ്ങളുടെ പ്രഖ്യാപിത ശൈലി. വെറുപ്പിക്കല്‍സ് തുടരട്ടെ.

മനോരമയില്‍ വന്ന വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ വായിക്കാം.


Friday, January 13, 2017

കന്യാസ്ത്രീകൾക്ക് ഭ്രാന്തിനുള്ള മരുന്ന് – ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുവാൻ ശ്രമം തുടങ്ങി.


കോട്ടയം: കന്യാസ്ത്രീകളെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിക്കുന്നുവെന്നുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും അട്ടിമറിക്കാനുള്ള നീക്കവും സജീവമാണ് .. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടാണ് കേസ്സന്വേഷിക്കുന്നത്. നംമ്പർജി 3 (D )99195/2016/k dated 22112016. പരാതിസംബന്ധിച്ച് സംഘടനാ നേതാക്കളെ കണ്ട് മൊഴിയെടുത്തുതുടങ്ങി
എന്നാൽ പരാതിക്കാരെ വിളിപ്പിച്ച് മൊഴിയെടുത്തതല്ലാതെ ആരോപണവിധേയരയവരുടെ മൊഴിയെടുത്ത് അന്വേഷം ആരംഭിച്ചതായിഅറിവില്ല. ഈ സാഹചര്യത്തിൽ അന്വേഷണം അട്ടിമറിക്കാതിരിക്കുവാനും കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനുനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കണം . ഇതു സംബന്ധിച്ച് സംഘടനകൾ സമർപ്പിച്ച പരാതി താഴെകൊടുക്കുന്നു.
ബഹുമാനപ്പെട്ട കേരളാ സംസ്ഥാന മുഖ്യമന്ത്രി മുൻപാകെ കേരളാ കത്തോലിക്കാ സഭാ നവികരണപ്രസ്ഥാനം (കെ.സി. ആർ.എം) , ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ , കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ എന്നി സംഘടനകൾ സംയുക്തമായി സമർപ്പിക്കുന്ന പരാതി.
കത്തോലിക്കാ സഭാനേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിക്കുന്നുവെന്നുള്ള സിസ്റ്റർ മേരി സെബാസ്റ്റിയന്റെ വെളിപ്പെടുത്തൽ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യവുമാണ്. ഇതുസംബന്ധിച്ച് സർക്കാർ അടിയന്തിര നടപടിയെടുക്കണം. എതിർ കക്ഷികൾ ഉന്നതമായ രാഷ്ടീയ, സാമ്പത്തിക, സാമൂഹിക തലങ്ങളിൽ സ്വാധീനമുള്ളവരാകയാൽ സത്യം പുറത്തുവരുന്നതിന് അന്വേഷണം ഉന്നതതല ഏജൻസിയെ ഏൽപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്.
കോട്ടയം ജില്ലയിലെ പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യൻ മനുഷ്യാവകാശകമ്മീഷനു നൽകിയ പരാതിയിൽ ഇക്കാര്യം വ്യക്തമായിപറയുന്നു. മറ്റു ചില സ്ഥലങ്ങളിലും അവർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ ദാരുണ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. മേലധികാരികളുടെ അരുതാത്ത പ്രവൃത്തികൾക്ക് കൂട്ടുനിൽക്കാത്ത കന്യാസ്ത്രീകൾക്ക് പലർക്കും നിർബന്ധിച്ചും രഹസ്യമായും ഭ്രാന്തിനുള്ള മരുന്നു നൽകുന്നുണ്ടെന്നവർ പറഞ്ഞു. കത്തോലിക്കാ സഭാ നേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തികളാക്കിയും അല്ലാതെയും അവരെ ലൗകീകവും മാനസീകവുമായി പീഡിപ്പിക്കുന്നത് ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണം. ഇതിൽ കേന്ദ്രമനുഷ്യാവകാശകമ്മിഷൻ ഇടപെടണം .ഇതിനു കൂട്ടുനിന്ന ഡോക്ടർമാർക്കെതിരയേും ആശുപത്രികൾക്കെതിരേയും നടപടിയുണ്ടാവണം. അടുത്ത കാലത്തായി ദൂരുഹ സാഹചര്യത്തിൽ മരിച്ച നിരവധി കന്യാസ്ത്രീകളാണുള്ളത്. ഇതു സംബന്ധിച്ച അന്വേഷണമെല്ലാം പ്രഹസനമായിമാറിയിരിക്കുന്നു. ദൂരൂഹ സാഹചര്യത്തിൽ മരിച്ചതും മഠംവിട്ടുപുറത്തുപോന്നിട്ടുള്ളതുമായ കന്യാസ്ത്രീകൾ മാനസീകരോഗിളായിരുന്നുവെന്ന് സഭാ നേതൃത്വം തന്നെ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. യാതോരു കുഴപ്പവുമില്ലാതെ മഠത്തിൽ ചേരുന്ന കന്യാസ്ത്രീകളെല്ലാം മനോരോഗികളാകുന്നതെങ്ങനെയെന്ന കാര്യം ഇവിടെ വ്യക്തമാകുന്നു. അടുത്ത കാലത്തായി മഠത്തിലും സെമിനാരിയിലും ചേരുവാൻ കുട്ടികളെ കിട്ടാത്തതും നിരവധി കന്യാസ്ത്രീകളും അച്ചൻമാരും സഭവിട്ടിറങ്ങുന്നതും അവർ സംഘടന രൂപീകരിച്ചതും ഉള്ളിലെ രഹസ്യങ്ങൾ പുറംലോകം അറിയുന്നതും സഭാനേതൃത്ത്വത്തെ വളരെയധികം വിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
ഫാദർ ജോയിയെന്ന പുരോഹിതനുമായി അടുപ്പത്തിലാണെന്നാരോപിച്ച് സിസ്റ്റർ മേരി സംബാസ്റ്റ്യനെ കോതമംഗലത്തിനപ്പുറമുള്ള നാടുകാണിയെന്ന ഉൾ ഗ്രാമത്തിലെ മഠത്തിൽ 20 ദിവസത്തോളം തടവിൽ പാർപ്പിച്ചിരുന്നു എന്നവർ പറയുന്നു എന്നാൽ ഈ വൈദികന്റെ പേരിൽ നടപടിയൊന്നും ഉണ്ടായതുമില്ല. ഒരു ധ്യാനഗുരുവിന്റെ ലൗകീകപീഡനം ചെറുത്ത ഒരു കന്യ്‌സ്ത്രീയെ ആലുവ മഠത്തിൽനിന്നും നട്ടുച്ചക്ക് പുറത്താക്കി നടുറോഡിലിറക്കിവിട്ടസംഭവം വാർത്തയായപ്പോൾ 12ലക്ഷം നൽകി കേസ്സൊതുക്കി അവരെ പറഞ്ഞുവിട്ടു. എന്നാൽ ആ പുരോഹിതൻ സുഖമായി തുടരുന്നു. സ്ത്രീകളോടുള്ള സഭയുടെ അവഹേളനവും അടിച്ചമർത്തലും അതിക്രൂരമായി തുടരുകയാണ്. ഫാദർ ജയിൻ ഒരു പെൺകുട്ടിയുമായി അടുക്കുകയും വിവാഹം കഴിക്കുയും ചെയ്ത സംഭവത്തിൽ അദ്ദേഹത്തെ തൊടുപുഴക്കടുത്തുള്ള ഭ്രാന്താശുപത്രിയിൽ അടച്ച് കുത്തിവച്ചതും പോലീസ് രക്ഷപെടുത്തിയതും കേരള സമൂഹം ഞെട്ടലോടെ കണ്ടതാണ്.
ഭ്രാന്തിനുള്ള മരുന്നു കഴിക്കുവാൻ വിസമ്മതിച്ച് എതിർത്ത സിസ്റ്റർ മേരിയെ,അനാഥാലയത്തിലെ കുഞ്ഞുങ്ങളെ പീഡിപ്പിച്ചെന്ന കുറ്റവും മോഷണക്കുറ്റവും തലയിൽ കെട്ടിവച്ച് കള്ളക്കേസ്സെടുക്കുവാനും ഇപ്പോൾ ശ്രമം നടന്നിരിക്കുന്നു.സഭയുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ കള്ളക്കേസ്സു കൊടുത്ത് ഒതുക്കുകയോ കൊന്നൊടുക്കുകയോ ചെയ്ത് അത് അപകടമരണമോ ആത്മഹത്യയോ ആക്കിമാറ്റുന്ന ശീലം സ്ഥിരമാക്കിയിരിക്കുകയാണിപ്പോൾ
വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് പുരോഹിതർ കന്യാസ്ത്രീകൾക്കുമേൽ പ്രയോഗിക്കുന്ന തന്ത്രം. ചൂഷണത്തിനും അനീതിക്കും എതിരെ പോരാടിയ ഈ കന്യാസ്ത്രീക്ക് മഠത്തിൽ ഭക്ഷണവും വെള്ളവും നിക്ഷേധിക്കുകയും പുറത്താക്കുകയുംചെയ്തിരിക്കുന്നു. മഠത്തിൽ താൻ സുരക്ഷിതയല്ലെന്നും മരണഭയമുണ്ടെന്നും കാണിച്ച് മനുഷ്യാവകാശകമ്മീഷനും വനിതാകമ്മിഷനും പരാതിഅയച്ചെങ്കിലും യാതോരു അന്വേഷണവും ഉണ്ടാകാത്തസാഹചര്യത്തിൽ തിരുവസ്ത്രം ഉപേക്ഷിക്കാനൊരുങ്ങുകയാണീ കന്യാസ്ത്രീ. ഈ കന്യാസ്ത്രീയുടെ വായടപ്പിക്കുവാൻ ഇവർക്ക് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രുപനൽകി ഭീക്ഷണിപ്പെടുത്തി പറഞ്ഞുവിടുവാൻ സഭ തിരുമാനിച്ചിരിക്കുകയാണ്. മതിയായ സംരക്ഷണമോ സുരക്ഷയോ ഇല്ലാത്തതിനാൽ കീഴടങ്ങുകയേ മാർഗ്ഗമുള്ളുവെന്ന് ഈ കന്യാസ്ത്രീ പറയുന്നു.
കേരളത്തിൽ 450-തിലധികം അനാഥമന്ദിരങ്ങളുണ്ട്. കോട്ടയം ജില്ലയിൽ മാത്രം സർക്കാർ ഫണ്ടു വാങ്ങുന്ന 56 അനാഥമന്ദിരങ്ങളും ഓൾഡേജുഹോമുകളുമുണ്ട്.ഇത്രമാത്രം അനാഥക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന നെറികെട്ട ജനമാണ് കോട്ടയത്തും മറ്റുജില്ലകളിലുമേന്നാേെണാ ഇതിനർത്ഥം. അതോ പണത്തിനുവേണ്ടി സാധരണക്കാരുടെ മക്കളെയും ഇവർ കണക്കിനകത്ത് അനാഥരാക്കിയതാണോയെന്ന് അന്വേഷിക്കണം.
ഏകികൃത സിവിൽ കോഡില്ലാത്തതിനാലും ദേവസ്വം ബോർഡോ ,വഖത്ത്‌ബോർഡോ, ഗുരുദ്വാരബോർഡോ പോലെ സർക്കാരിനു കണക്കുലഭിക്കുന്ന നിയമം കത്തോലിക്കാ സഭക്കില്ല. സഭയുടെ സ്വത്തുക്കൾ സംബന്തിച്ച കണക്കുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കറിയുകയുമില്ല. അതുമൂലം കോടിക്കണക്കിന് രുപയാണ് സർക്കാരിനു നഷ്ടമാവുന്നത് സഭയുടെ സ്വത്തുക്കൾക്ക് വിശ്വാസികൾക്കും അവകാശമില്ല. എല്ലാം മെത്രാന്റെ സ്വന്തമാണ്. അനാഥക്കുട്ടികളുടെ പേരിൽ എത്തുന്ന പണമൊന്നും അവർക്ക് കൊടുക്കുന്നില്ലെന്നും താനതിനെ എതിർത്തിരുന്നു എന്നും സിസ്റ്റർ മേരി വെളുപ്പെടുത്തി. മഠത്തിലെ ചില അരുതാത്ത പ്രവർത്തികളെയും ്അവർ എതിർത്തിരുന്നതായി പറഞ്ഞു.
ഈ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് അടിയന്തിര അന്വേഷണം ആരംഭിക്കണം. അടുത്തയിടെ മുസ്ലീം സമുദായത്തിനു കീഴില്ായിരുന്ന അനാഥാലയങ്ങളേയും കുട്ടികളെയും സംബന്ധിച്ച് അന്വേഷിച്ച് വളരെയധികം കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ സഭക്ക് കീഴിലെ സ്ഥാപനങ്ങളെക്കുറിച്ചൊന്നും കേട്ടില്ല. ഇതൊരുതരം വിവേചനമല്ലേയെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റെന്നു പറയുവാൻ കഴിയുമോ. കന്യാസ്ത്രീ മഠങ്ങളിൽ വീഞ്ഞുണ്ടാക്കുന്ന പ്രവർത്തിയും നിർത്തേണ്ടതുതന്നെയെന്ന കാര്യത്തിൽ സംശയമില്ല.
മേരി സിസ്റ്ററുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വികരിക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് കെ .ജോർജ്ജ് ജോസഫ്. കെ. സി. ആർ .എം. സംസ്ഥാന പ്രസിഡന്റ്.( 9496313963)
ജോസഫ് വെളിവിൽ . സംസ്ഥാന പ്രസിഡന്റ്. ജോയിന്റെ ക്രിസ്റ്റ്യൻ കൗൺസിൽ.(9895420830)
ഫാദർ കെ. പി . ഷിബു ദേശീയ സെക്രട്ടറി കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ. (9446128322)
റെജി ഞള്ളാനി. ചെയർമാൻ കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ. (9447105070.)
എന്നിവർ ആവശ്യപ്പെട്ടു.