Translate

Wednesday, September 26, 2012

27 വര്ഷത്തെ പള്ളിസേവനത്തിന്റെ പ്രതിഫലം!

കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂര്‍ സെന്റ്‌ ജോസഫ്സ് ഇടവകാംഗമായ ഞാന്‍ മാന്നാനം യു.പി. സ്കൂളില്‍ നിന്ന് 1994ല്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. എന്റെ മൂന്നു മക്കളില്‍ മൂത്ത മകള്‍ ലൌലിയെ പേരൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ് പള്ളി ഇടവകാംഗമായ നടുവത്ത് ജോസ്‌ മാത്യു വിവാഹം ചെയ്തു ചെറുവാണ്ടൂരില്‍ കുടുംബസഹിതം താമസിക്കുകയായിരുന്നു. കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തു വരവെ, മൂന്നാമത്തെ പ്രസവത്തോടനുബന്ധിച്ചു കിടങ്ങൂര്‍ LLM ഹോസ്പിറ്റലില്‍ വച്ച് 15.3.2008-ല്‍ നാല്പതാം വയസ്സില്‍ ലൌലി നിര്യാതയായി. അവളുടെ മകനും മകളും വിദ്യാര്‍ഥികളാണ്.

അന്തരിച്ച ലൌലി
ലൌലിയുടെ മൃതദേഹം സംസ്ക്കരിക്കുവാന്‍ പേരൂര്‍ പള്ളി സിമിത്തേരിയില്‍ ഒരു കല്ലറ ലഭ്യമല്ലാതിരുന്നത് കൊണ്ട് പൊതുവോല്ട്ടിലെ എട്ടാം നമ്പര്‍ സെല്ലിലാണ് അടക്കം ചെയ്തിരിക്കുന്നത്. അവളുടെ ഭൌതികാവശിഷ്ടങ്ങള്‍ പൊതു ടാങ്കിലേയ്ക്ക് തള്ളിയിടുവാനുള്ള സമയമായിരിക്കുകയാണ്. എന്നാല്‍ എന്റെ പ്രിയ മകള്‍ ലൌലിയുടെ ശ്വാശതസ്മരണ നിലനിര്‍ത്തുന്നതിനുള്ള എന്റെ ആഗ്രഹം കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ സഹായമെത്രാനെ ഞാനറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, എന്റെ ഇടവകയായ ഏറ്റുമാനൂര്‍ പള്ളിയിലെ എന്റെ കുടുംബകല്ലറയിലേയ്ക്ക് ലൌലിയുടെ ഭൌതികാവശിഷ്ടങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷ അവളുടെ ഭര്‍ത്താവും രണ്ടു മക്കളും ഞാനും ചേര്‍ന്ന് തയ്യാറാക്കി പേരൂര്‍ പള്ളിയിലെയും ഏറ്റുമാനൂര്‍ പള്ളിയിലെയും ബ: വികാരിമാരുടെ ശുപാര്‍ശയോടുകൂടി കോട്ടയം അതിരൂപതയുടെ ബ: ബിഷപ്പിന് സമര്‍പ്പിച്ചു. എന്നാല്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് അദ്ദേഹത്തില്‍നിന്നുണ്ടായത്. എന്ന് മാത്രമല്ല, അദ്ദേഹത്തെ കണ്ടു ഈ വിഷയം സംസാരിക്കാന്‍ പോലും 27 വര്ഷം പള്ളിയിലെ അക്കൌണ്ടന്റയി സേവനം ചെയ്ത എന്നെ ഇന്നുവരെ അനുവദിച്ചിട്ടില്ല.

ഒരു സിമിത്തേരിയില്‍ അടക്കം ചെയ്ത ശരീരം മറ്റൊരു സിമിത്തേരിയിലെയ്ക്ക് മാറ്റാന്‍ നിയമതടസ്സമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതുപോലുള്ള പല സംഭവങ്ങള്‍ നമ്മുടെ അതിരൂപതയില്‍ നടന്നിട്ടുണ്ടെന്നും ആറു വര്ഷം മുമ്പ് ഇതേ ബിഷപ്പിന്റെ ഓഫീസില്‍ നിന്നുള്ള ഓര്‍ഡറനുസരിച്ചു ഇതേ പള്ളിയിലെ കല്ലറയില്‍ തന്നെ അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന ഭൌതികാവശിഷ്ടം അടക്കം ചെയ്ത വിവരം ഓര്‍മ്മിപ്പിച്ചപ്പോഴും അദ്ദേഹം എന്റെ ആവശ്യം അംഗീകരിക്കാന്‍ സാധ്യമല്ല എന്നുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നോടുള്ള വ്യക്തിവൈരാഗ്യം മാത്രമാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാണ്. മറ്റുള്ളവര്‍ക്ക് അനുവധിച്ചുകൊടുക്കുന്ന രീതി എനിക്ക് മാത്രം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

പ്രശ്നം പരിഹരിക്കപ്പെടാതെ വന്നപ്പോള്‍ ബ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ഉള്‍പ്പെടുത്തി ഞാന്‍ അദ്ദേഹത്തിന് നല്‍കിയ പരാതി അദ്ദേഹം മേല്നടപടികള്‍ക്കായി ബ: കോട്ടയം ജില്ല കലക്ടര്‍ക്ക് അയച്ചുകൊടുത്തത് ഇപ്പോള്‍ ബ: കോട്ടയം RDO-യുടെ പരിഗണനയിലാണ്.

കൈപ്പുഴ സ്കൂളിലെ നിയമനസമയത്ത് അഞ്ചു വര്‍ഷത്തേയ്ക്കുള്ള ഡെപ്പോസിറ്റ്‌ എന്ന പേരില്‍ ലൌലിയോട് ബിഷപ്പ് വാങ്ങിയ ഒരു ലക്ഷം രൂപ, ലൌലിയുടെ മരണശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരികെതരാന്‍ അദ്ദേഹം വിസ്സമ്മതിക്കുകയാണ്. എല്ലാവര്ക്കും മാതൃകയായിരിക്കുകയും പരമാവധി സഹായസഹകരണങ്ങള്‍ അജഗണങ്ങള്‍ക്ക് ചെയ്തുകൊടുക്കുകയും ചെയ്യാന്‍ കടമയുള്ള ബിഷപ്പ് സ്വന്തം സമുദായംഗങ്ങളെപ്പോലും ശത്രുക്കളായിക്കണ്ട് ദ്രോഹം തുടരുന്നത് ക്രൂരവിനോദം തന്നെയാണ്. ആരെയും ദ്രോഹിക്കാതെയും, ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയും മുന്‍കീഴ്വഴക്കമനുസരിച്ച് തന്നെ അനുവദിക്കാവുന്ന ഈ പ്രശത്തിന്റെ പേരില്‍ സഭാധികാരികള്‍ സ്വീകരിച്ചിരിക്കുന്ന ഇത്തരം ദ്രോഹനടപടികളില്‍ എനിക്ക് അതിയായ വേദനയുണ്ട്.

T.O. സൈമണ്‍ പറമ്പേട്ട്
Parampettu House
Klamattam, Ettumanoor P.O.

 ഇവിടെ ക്ലിക്ക് ചെയ്യുക : ക്നാനായ് ബ്ലോഗ്‌

 Priest Insulted Dead body of Church member: കുട്ടപ്പന്റെ ശവ സംസ്ക്കാരം നിഷേധിച്ച നരിക്കാട്ടില് അച്ചനെതിരെ വ്യാപക പ്രതിഷേധം സൂര്യ ടീവിയില്‍ :

 

3 comments:

  1. ശവങ്ങളെ അവഹേളിക്കുന്ന പുരോഹിതരെയും ശ്രേഷ്ടന്മാരെയും ചീമുട്ടകള്‍ എറിഞ്ഞാണ് ജനം സ്വീകരിക്കേണ്ടത്. ഇവിടെ കുട്ടപ്പന്റെ ശവശരീരത്തെ അവഹേളിച്ച കഥ ലോകപ്രസിദ്ധമായിരുന്നു. അതിനുത്തരവാദിയായ നരിക്കാട്ടച്ചനെ ഒളിപ്പിച്ചു വെക്കുവാനും പാലാമെത്രാനു കഴിഞ്ഞു. ഈ കത്തോലിക്കാ പീഡിതര്‍ ക്രിസ്തുവിന്റെ സഭയെ വിറ്റു വിലപറയുകയാണ്‌.

    സീറോമലബാറിന്റെ മഹാഇടയന്‍ രുദ്രാക്ഷമാലയും ധരിച്ചുകൊണ്ട് ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണയെന്നു പറഞ്ഞു രാജ്യത്തിന്റെ അഭിമാനം വിറ്റു ഉലകം ചുറ്റി വിദേശപണം തേടി തെണ്ടികൊണ്ട് നടക്കുകയാണ്. ദളിതരുടെ കുടിലിലെ ജീവിതം കാണിച്ചും കുറെ പാതിരിമാര്‍ അമേരിക്കയില്‍ കറങ്ങി ഇന്നും പണം ഉണ്ടാക്കുന്നുണ്ട്. ഭാരതം ഒരു മഹാ ദരിദ്രരാജ്യമെന്നു വിദേശമനസ്സില്‍ സൃഷ്ടിച്ചതും പ്രചരിപ്പിച്ചതും ഈ മയൂരവാഹകര്‍ തന്നെയാണ്.

    ശവസംസ്ക്കാര കര്‍മ്മങ്ങളില്‍ വത്തിക്കാന്‍ ബന്ധുജനങ്ങളുടെ താത്പര്യമാണ് മുഖവിലക്കു എടുത്തിരിക്കുന്നത്. ബന്ധുക്കളുടെ താല്പര്യം അനുസരിച്ച് മുപ്പത്തിയഞ്ചു ശതമാനം അമേരിക്കന്‍ കത്തോലിക്കര്‍ സഭാ ആചാരപ്രകാരം ശവം ദഹിപ്പിക്കുന്നു. പുരോഹിതര്‍ ദഹിപ്പിക്കുന്ന കര്‍മ്മങ്ങളില്‍ പങ്കുചേരുന്നുമുണ്ട്. ഇറ്റലിയിലും അനേകര്‍ സഭയുടെ നിയമത്തിനുള്ളില്‍ ശവം ദഹിപ്പിക്കുന്നു. ബന്ധുക്കള്‍ ദഹിപ്പിച്ച ചാരം ഭദ്രമായി എവിടെയെങ്കിലും സ്ഥാപിക്കുകയോ വിതറുകയോ ചെയ്യും.
    "The 1983 Code of Canon Law is slightly more expansive and states that “the Church earnestly recommends the pious custom of burial be retained; but it does not forbid cremation, unless this is chosen for reasons which are contrary to Christian teaching.”

    ജോണ്‍ കെന്നഡിയുടെ മകന്‍ ജൂണിയര്‍ കെന്നഡി അപകടപ്പെട്ടു മരിച്ചപ്പോള്‍ സഭാശുശ്രുഷകളോടെ കടലിനുള്ളില്‍ ശവം മറവുചെയ്തു. ശവ സംസ്ക്കാരങ്ങളില്‍ ഇങ്ങനെയെല്ലാം ഉദാരമായ നിയമങ്ങള്‍ ഉള്ളപ്പോള്‍ മൂലെക്കാട്ടിന്റെ കടുംപിടുത്തം വ്യക്തിവൈരാഗ്യം മാത്രമാണ്. കാട്ടാളന്മാരായ കത്തനാര്‍മാര്‍ ശവംതീനികളായി, കഴുകന്മാരെപ്പോലെ കത്തോലിക്കാ സഭയെ ഇന്ന് ദുഷിപ്പിക്കുന്നു.

    സെമിത്തേരിയില്‍ കല്ലറക്കുള്ളില്‍ അടക്കണമെന്നുള്ളത് മരിച്ച ബന്ധുക്കളുടെ ആവശ്യമാണ്. ഒരു സമൂഹം തന്നെ മരിച്ച ബന്ധുവിനു ചുറ്റും ഉണ്ടായിരിക്കും. മൂലെക്കാടന്‍ ഇവിടെ മരിച്ച ശരീരത്തെ അധിക്ഷേപിക്കുന്നതിന് പുറമേ ഒരു സമൂഹത്തെയും ചെളിവാരിയെറിയുകയാണ്. ചരിത്രാതീതകാലം മുതല്‍ സെമിത്തെരികളില്‍ മനുഷ്യര്‍ സാമൂഹ്യമായി ഒത്തു ചേര്‍ന്നിരുന്നു. മരിച്ചവരെ ഓര്‍മ്മിക്കുവാന്‍ ഉള്ള പ്രത്യേക സ്ഥലമാണവിടം. ഇങ്ങനെ ഓര്‍മ്മിക്കുവാന്‍ മരിച്ച യുവതിക്ക് പ്രത്യേക കുടുംബകല്ലറ ഉള്ള സ്ഥിതിക്ക് അവരുടെ ബന്ധുക്കളുടെ ആഗ്രഹം നിഷേധിക്കുന്ന ഈ ബിഷപ്പ് എങ്ങനെ അഭിവന്ദ്യനാകും.

    ഒരു കല്ലറയെന്നു പറഞ്ഞാല്‍ ദുഖിതരായ കുടുംബാംഗങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സമ്മേളിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന സ്ഥലമാണ്. അത്തരം പ്രാഥമിക ക്രിസ്തീയ ചിന്തകളും മൂലെക്കാടിനു ഇല്ലാതായിപ്പോയി.പാറേമാക്കല്‍ കത്തനാര്‍, കരിയാറ്റീ മെത്രാപോലീത്താ എന്നിവരുടെ ഭൌതിക അവശിഷ്ടം കൊണ്ടുവന്നപ്പോള്‍ ഉത്സാഹത്തോടെ ക്നാനായ് മെത്രാന്മാരും പ്രാര്‍ത്ഥനകളില്‍ ഉണ്ടായിരുന്നു.

    ഒരു പ്രത്യേക സ്ഥലത്ത് ഭൌതിക അവശിഷ്ടം വേണമെന്നുള്ളതും മരിച്ചയാളിനറെ ചുറ്റുമുള്ള ജീവിക്കുന്ന സമൂഹത്തിന്റെ ആവശ്യമാണ്. അതിനെ തിരസ്ക്കരിക്കുന്ന മൂലെക്കാട്ടില്‍ ബിഷപ്പ് ഒരു സാമൂഹ്യ ദ്രോഹിയെന്നതില്‍ സംശയമില്ല. ബിഷപ്പിനു വിധിയെഴുതേണ്ടതും സമൂഹം തന്നെ ആയിരിക്കണം.

    ബിഷപ്പ് മൂലെക്കാട്ടില്‍ അറിഞ്ഞാലും, ഇരുപെത്തിയെഴു വര്‍ഷങ്ങള്‍ പള്ളിയുടെ അക്കൌണ്ടണ്ടും സ്കൂള്‍ അധ്യാപകനുമായിരുന്ന സൈമണ്‍ സാറിനോട് അങ്ങു ചെയ്യുന്നത് കടുത്ത അനീതിയാണ്. ഒരു പുരോഹിത ശ്രേഷ്ടനെന്ന നിലയില്‍ വലിയ അപരാധവും. ഒരു തരം മാനസിക
    അപകര്ഷാബോധം ബിഷപ്പിന്റെ തലയ്ക്കു പിടിച്ചിരിക്കുന്നുവെന്നു വേണം അനുമാനിക്കുവാന്‍.

    സൈബര്‍ ലോകംവഴി ലോകംമുഴുവന്‍ ഈ ശ്രേഷ്ട പുരോഹിതനെ പഴിക്കുന്നതും അദ്ദേഹത്തിന്‍റെ ശിങ്കിടികള്‍ അറിയുന്നില്ലേ? അതോ ഈ ബിഷപ്പ് നാറുന്നത് കണ്ടു മാറിനിന്നു ഉള്ളുനിറയെ സന്തോഷിക്കുകയാണോ? മരിച്ച ലൌലിയുടെ അവശിഷ്ടത്തിന്മേല്‍ പ്രതികാരം വീട്ടുന്ന ബിഷപ്പിനും മാനുഷിക വികാരങ്ങള്‍ ഇല്ലേ?

    ജീവിച്ചിരിക്കുമ്പോള്‍ മരിച്ചുപോയ മകളുടെ വേര്‍പാടില്‍ ദുഖിതനായ ഒരു പിതാവിന്റെ കണ്ണുനീര്‍ അര്‍പ്പിച്ചിട്ടും കുലുങ്ങാത്ത ബിഷപ്പിന്റെ ചിന്താഗതി കഷ്ടംതന്നെ. മരിച്ചു പോയ ലൌലിയുടെ ബന്ധുക്കളോട് ബിഷപ്പ് തെറ്റുകള്‍ ചെയ്യുകയാണ്. കാനോന്‍ നിയമത്തിന്റെ ധാര്‍മ്മിക വശങ്ങളും ലംഘിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ അപമാനിതനായ കുന്നശേരിയെക്കാള്‍ വെറും തരംതാണ ഒരു ബിഷപ്പ് കോട്ടയം ക്നാനായ രൂപതയെ ഭരിക്കുന്നതും മഹത്തായ ആ സമുദായത്തിനു തന്നെ അപമാനകരമാണ്. മരിച്ചവരോട് ചെയ്യുന്ന പ്രതികാരം കത്തോലിക്കാ സഭക്കും കളങ്കം തന്നെ.

    ReplyDelete
  2. സാധാരണക്കാരന്റെ ശവത്തോട് അനാദരവ് കാണിക്കുന്ന ഈ പുരോഹിത ശ്രേഷ്ടര്‍ തന്നെ പണം കായ്ക്കുന്ന മൃത ദേഹങ്ങളോട് അനുകമ്പ കാണിക്കുന്നത് വിരോധഭാസമായി തോന്നുന്നു. കേരളത്തിലെ തന്നെ വിശുദ്ധരായി ഗണിക്കപ്പെടാന്‍ waiting list ലുള്ളവരുടെ ശവക്കല്ലറകള്‍ വളരെ പൂജ്യമായി സംരക്ഷിച്ചു പോരുന്നുണ്ട്. ഉദ: ചാവറ അച്ഛന്‍, രാമപുരം കുഞ്ഞച്ചന്‍, എവുപ്രസ്യമ്മ തുടങ്ങിയവരുടെ ശവ കുടീരങ്ങള്‍. അവിടെ നിന്നും കിട്ടുന്ന വരുമാനം തന്നെ അതിന്റെ കാരണം. പാവം ലുസിയുടെ ആല്മാവ് വേദനിക്കുന്നുണ്ടാകാം. യേശുവിന്റെ നാമത്തില്‍ മാമോദീസ മുങ്ങിയ സഭാ വിശ്വാസിയായ ഒരാള്‍ക്ക് മരണ ശേഷം ഈ അനുഭവം ആണ് ഉണ്ടായതെങ്കില്‍ അതിനു കാരണക്കാരായ ബിഷപ്പിനെയും മറ്റും വഴി നടക്കാന്‍ അനുവദിക്കരുതാത്തത് ആണ്. മരിച്ച ശവശരീരത്തിന് പോലും പദവി നിര്‍ണയിക്കുന്ന തോന്നിയവാസം നമ്മുടെ സഭയില്‍ മാത്രമേ കാണുകയുള്ളൂ. ബിഷപ്പോ അച്ഛനോ ആണെങ്കില്‍ മരിച്ചു കഴിഞ്ഞാല്‍ ബാല്‍ക്കാണി സീറ്റ് . സാധാരണക്കാരന് തറ ടിക്കറ്റ് . പാവപ്പെട്ടവന് തെമ്മാടികുഴി. ചുമന്ന അരപ്പട്ട കെട്ടിയ ഏതു നാറിയും മരിച്ചു കഴിഞ്ഞാല്‍ വിശുദ്ധന്‍! പാവം ലുസിയുടെ ശവ ശരീരത്തോട് ബിഷപ്പിനുള്ള അവഗണന മാറണമെങ്കില്‍ അവരുടെ കുഴിമാടത്തില്‍ എന്തെങ്കിലും 'അത്ഭുതം' നടന്നതായി ബോധ്യപ്പെടണമായിരിക്കും. പത്രത്തില്‍ for favours received എന്ന അടിക്കുറിപ്പോടെ കുറെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചാല്‍ മതി. ബിഷപ്പിനെ ദേഷ്യം പിടിപ്പിച്ചത് കൊടുത്ത പണം തിരികെ ചോദിച്ചത് തന്നെ, സംശയമില്ല.

    ReplyDelete
  3. ഒച്ചപ്പാട് എന്ന ബ്ലോഗില്‍ ജിഷ എലിസബത്ത് പ്രസിധീകരിച്ച ലേഖനം
    http://ochappaad.blogspot.com/2012/09/blog-post_27.html?showComment=1348781780602#c3309940366263942643

    ReplyDelete