Translate

Friday, September 28, 2012

ക്നായ്ക്കാരുടെ ശുദ്ധരക്തമെന്ന അബദ്ധവിശ്വാസം


ക്നായ്ക്കാരുടെ ശുദ്ധരക്തമെന്ന അവകാശവാദം സവര്ണ്ണമേധാവികള്ക്കൊപ്പം ആര്യത്വം സ്ഥാപിച്ചു പ്രമാണിത്വം ഉറപ്പിക്കുവാനായിരുന്നു.ക്നാനായ തോമസും വിശുദ്ധ തോമസും കെട്ടുകഥകള്പോര്ട്ടുഗീസ്സുകാരുടെ വരവോടെ കൂടുതല്ശക്തിയായി. നിയമസഭയില്പണ്ട്സരസനായിരുന്ന ചാഴികാടന്റെ തെക്കുംഭാഗചരിത്രം ആധാരമാക്കി ക്നാനായ്ക്കാര്ശുദ്ധരക്ത വാദികളെന്നു വീറോടെ വാദിക്കുന്നതും ചരിത്രത്തിന്റെ അജ്ഞതയാണ്. ചാഴികാടന്ഒരുരാഷ്ട്രീയ നേതാവെന്നൊഴികെ ചരിത്രകാരനോ നരവംശ ഗവേഷകനോ ആയിരുന്നില്ല. എന്തൊക്കെയോ കബളിപ്പിക്കുന്ന ചരിത്രം എഴുതി.അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ വരിതെറ്റാതെ ശുദ്ധരക്തമെന്ന തത്വം അഭിവന്ദ്യ തിരുമേനിമാരും കുഞ്ഞാടുകളുടെ ഇടയില്പ്രചരിപ്പിക്കുന്നു.

സാര്വ്വത്രികസഭയായ കത്തോലിക്കാ സഭക്കുതന്നെ ഇത്തരം ബാലിശമായ അവകാശവാദം കളങ്കംഉണ്ടാക്കുന്നു. ക്നാനായ് വംശജരെ ബിബ്ലിക്കല്ക്കാലംമുതല്ബന്ധപ്പെടുത്തിയിരിക്കുന്നതും ചാഴികാടന്റെ നിയമസഭയിലെ തമാശപോലെ തന്നെയാണ്. ഹീബ്രുരാജ്യമായ യഹൂദായില്നിന്നു വന്ന എബ്രായക്കാരനായ ഒറ്റക്നനായിക്കും ഹീബ്രുവിലെ ഒരു അക്ഷരംപോലും വായിക്കുവാന്അറിയത്തില്ല. തനിആദികുല മലയാളിയുടെ ദേഹപ്രകൃതിയുള്ളവര്ആര്യകുല ജാതകരെന്നു അവകാശപ്പെടുന്നതും നരവംശശാസ്ത്രത്തിനു ഉള്ക്കൊള്ളുവാന്സാധിക്കുന്നില്ല.

കേരളചരിത്രത്തെപ്പറ്റി നൂറുകണക്കിനു പ്രബന്ധങ്ങള്ഗവേഷകര്പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും മുന്നൂറു വര്ഷങ്ങള്മുമ്പുള്ള ചരിത്രങ്ങളെപ്പറ്റി വളരെ പരിമിതമായ അറിവുമാത്രമേ ലഭിച്ചിട്ടുള്ളൂ. എന്നാല്‍, മൂലെക്കാട്ടില്തിരുമേനിയുടെ പ്രഭാഷണങ്ങളില്ക്നായ്ക്കാര്ക്ക് ദാവീദുമുതല്വ്യക്തമായ ചരിത്രവും ഉണ്ട്.ഷിക്കാഗോയില്ഒരു ഇടയന്തിരുമേനി, തോമ്മാശ്ലീഹായേയം ക്ലാവരു കുരിശിനെയും ചരിത്രത്തിലേക്ക് വലിച്ചു കൊണ്ടുവരുമ്പോള്ഇവിടെമൂലെക്കാട്ടില്ദാവീദിന്റെ കൊടിയുമായി 72 കുടുംബക്കാര്ഏഴ്കപ്പലില്കൊണ്ടുങ്ങല്ലൂര്വന്നെത്തിയെന്നു സ്ഥാപിക്കുന്നു. അച്ചനാകാന്പഠിച്ച തീയോളാജി തിരുമേനിമാര്കുഞ്ഞാടുകളെ വിശ്വസിപ്പിക്കുവാന്കേരളചരിത്രത്തെ കെട്ടുകഥകള്കൊണ്ടുനിറച്ചു. സ്കൂളിലും ഇങ്ങനെ തന്നെ പഠിപ്പിക്കുന്നു.

ശാസ്ത്രവും കത്തോലിക്കാസഭയും എക്കാലവും എന്നുംരണ്ടു ധ്രുവങ്ങളിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഗലീലിയോയുടെ കണ്ണുനീര്നിറഞ്ഞ കത്തോലിക്കാസഭ കെട്ടുകഥകള്കൊണ്ട്മെനഞ്ഞെടുത്തതാണ്. അത്തരം പശ്ചാത്തലത്തില്മൂലെക്കാടിനെപ്പോലുള്ളവര്നുണകള്തൊടുത്തു വിടുന്നതില്അതിശയോക്തിയില്ല. കേരള ചരിത്രംതന്നെ ഇരുട്ടില്തപ്പുമ്പോള്നസ്രാണി ക്നാനായചരിത്രം വ്യക്തമായും മൂന്നാംനൂറ്റാണ്ടു മുതല്വിവരിക്കുന്നതും കെട്ടുകഥകളുടെ ഒരു ലോകത്ത സൃഷ്ടിക്കുന്നു.

പാമരപുരോഹിതരും ബിഷപ്പുമാരും പറയുന്നത് അക്ഷരംപ്രതി ശരിയെന്നും ലോകം വിശ്വസിക്കുന്നു. കേരളത്തിലെ സാമൂഹിക ചരിത്ര പശ്ചാത്തലം ക്നനായ്ക്കാര്ക്ക്ദഹിക്കുകയില്ല. വിദേശിയുടെ മക്കളെന്ന അപകര് ബോധമാണ് ഇവരുടെബോധോദയത്തില്മാക്കില്മെത്രാന്റെ കാലം മുതല്കുത്തിനിറച്ചിരിക്കുന്നത്.

കേരളത്തില്പണ്ടുകാലങ്ങളില്കടല്ത്തീരത്ത് കടല്ക്കൊള്ളക്കാര്വന്നുതീരദേശവാസികളെ ആക്രമിച്ച ചരിത്രമുണ്ട്. പറങ്കികളും കൊള്ളക്കാരായിട്ടു തന്നെയാണ് കേരള തീരത്ത്ആദ്യകാലങ്ങളില്എത്തിയിരുന്നതും. കേരളചരിത്രത്തിന്റെ താളുകളില്വാക്കുകള്കുറിക്കുന്നതിന് മുമ്പ് ക്നായ തൊമ്മന്വന്നിരിക്കാം. ഇന്ധനം അക്കാലത്തു കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല.പതിനൊന്നാംനൂറ്റാണ്ടിലാണ് നാവിഗേഷനു വേണ്ടിയുള്ള കോമ്പസ് കണ്ടു പിടിച്ചത്. മാഗ്നറ്റിക്ക് കാമ്പസ് ഇരുപതാംനൂറ്റാണ്ടിലും ഉപയോഗത്തിലായി. മൂന്നാം നൂറ്റാണ്ടില്ക്നായ് തൊമ്മനും കുടുംബക്കാര്ക്കുംവടക്കുനോക്കി യന്ത്രമെന്നു പറയുന്ന നാവിഗേഷണല്കൊമ്പസ്സുമായ് ഏഴു കപ്പലുകളില്ഭാരതത്തില്വരുവാന്സാധിച്ചുവെന്ന ചരിത്രവും വിചിത്രം തന്നെ.

ക്നനായ് തൊമ്മനെപ്പോലുള്ള രാജകുമാരന്കാറ്റിന്റെ ഗതിയെസഞ്ചരിക്കുന്ന പാവള്ളങ്ങളില്വന്നുവെന്ന് എഴുതുന്നതും ക്നാനായ് ജനതയുടെ അഭിമാനത്തിന്റെ പ്രശ്നമാണ്. ദാവീദു രാജാവിന്റെ കൊടികളുമായി വന്നെത്തിയ സമൂഹത്തെ ചേരമാന്പെരുമാള്ആചാരവെടികളോടെ സ്വീകരിച്ചുവെന്നും പിതാക്കന്മാര്പ്രചരണം നടത്തുന്നു. നീളമുള്ള കുപ്പായം ധരിച്ചിട്ടുണ്ടെങ്കിലും ഇത്തരംനുണകള്പരത്തുമ്പോള്നാണംഎന്ന വികാരം ഇവര്ക്ക് ഇല്ലാതെ പോയിയെന്നുള്ളതാണ് സത്യം. കേരളത്തില്സഹോദര കുടുംബങ്ങളുമായി വന്നക്നായതോമ്മന്റെ അനുയായികള്രക്തബന്ധം ഉള്ളവരില്നിന്നു തന്നെയോ ലൈംഗിക വേഴ്ചകള്നടത്തിയിരുന്നതെന്നും വ്യക്തമല്ല.

കേരളത്തിലെ ആദിവാസികളുടെയും ക്നനായ്ക്കാരുടെയും രക്ത്തം തമ്മില്എന്തു വിത്യാസം? അവരെക്കാളും വിത്യസ്തരെന്നു അഭിമാനിച്ചു എന്തിനു മിഥ്യാഭിമാനവും പേറിഒരു സമുദായത്തെ പുരോഹിതര്വഴിതെറ്റിച്ചു? യേശു കൃസ്തുവിന്റെ രക്തംപോലും ശുദ്ധരക്തമല്ല. ബൈബിള്തന്നെ ക്രിസ്തുവില്യഹൂദനും ഗ്രീക്കും വിദേശിയും അടിമയും പരിഛേദനക്കാരും അല്ലാത്തവരും ഒന്നാണെന്നും പറയുന്നുണ്ട്. അങ്ങനെയെങ്കില്വടക്കനില്നിന്നും അകന്നുതെക്കന്റെ രാജകീയരക്തം എങ്ങനെ നില നിര്ത്തി?

യഥാര് ക്രിസ്തുവിന്റെ ആത്മാവ് കേരളമണ്ണില്വന്നെത്തിയ ക്നാനായ് സന്തതികളുടെ മേല്എങ്ങനെ പ്രവര്ത്തിച്ചു? ക്രിസ്തുവിന്റെ കാലത്തുപോലും ശുദ്ധരക്തമുണ്ടായിരുന്ന യഹൂദര്ഉണ്ടായിരുന്നില്ല. ദാവീദിന്റെ അമ്മ റൂത്ത്ആഫ്രിക്കാക്കാരി സ്ത്രീയായിരുന്നു. നിരുപയോഗങ്ങളായ നുണകള്മാത്രം പറയുന്ന ദൈവശാസ്ത്രം മടക്കിവെച്ചു സാമാന്യബുദ്ധിയോടെ തിരുമെനിമാര്ക്കും പുരോഹിതര്ക്കും ഇവരെ ചുറ്റിപ്പറ്റി നടക്കുന്ന പാമരസമൂഹത്തിനും ശ്രമിച്ചുകൂടെ? എങ്കില്ക്നാനായ എന്നവലിയ സമുദായം സാമാന്യവിജ്ഞാനം നേടിവിവേകത്തോടെ സമുദായത്തിന് ഗുണം ചെയ്യുമായിരുന്നു.

3 comments:

  1. ജോസഫ്‌ മാത്യുവിന്റെ അഭിപ്രായങ്ങളോട് ഒരു ക്നനയക്കാരന്‍ എന്ന നിലയില്‍ വിയോജനം രേഖപ്പെടുത്തട്ടെ. ക്നാനായ സമുദായ ചരിത്രം ജോസഫ്‌ ചഴികാടന്റെ പുസ്തകതെയോ മൂലക്കാടന്‍ തിരുമേനിയുടെ പ്രഭാഷണത്തെയോ ആധാരമായി സൃസ്ടിക്കപ്പെട്ട ഒന്നല്ല. ഞങ്ങളുടെ പൂര്‍വികര്‍ തലമുറകളായി പറഞ്ഞു തന്ന വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്. ക്നാനായക്കാര്‍ സീറോ മലബാര്‍ സഭയില്‍ മാത്രമല്ല യാക്കോബായ സഭയിലും മലങ്കര സഭയിലും തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇവര്‍ തമ്മില്‍ ആരാധനക്രമ പരമായ വ്യത്യാസം ഉണ്ടെങ്കിലും പരസ്പരം വിവാഹ ബന്ധം പുലര്താരുണ്ട്. ഇവിടെ വികാരിയതുകളും രൂപതകളും ഉണ്ടാകുന്നതിനു മുന്‍പ് എല്ലാ വിഭാഗം ക്രിസ്ത്യാനികളും ഒരേ പള്ളിയിലാണ് ആരാധന നടത്തിയിരുന്നത് (ഉദാ: ചെര്പുങ്കല്‍, കുറവിലങ്ങാട്‌, ഉഴവൂര്‍, കോട്ടയം, പുന്നത്തുറ). ആ കാലത്തില്‍ പോലും ക്നനയക്കാര്‍ തങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തി പോന്നിരുന്നു. പൊള്ളയായ അഭിപ്രായങ്ങള്‍ നിരത്തി ക്നാനയക്കാരെ അവഹേളിക്കുന്ന പോസ്റ്റുകള്‍ അല്മായശബ്ദം പ്രസിദ്ധപ്പെടുത്തുന്നത് അവസാനിപ്പിക്കണം.

    ReplyDelete
  2. അല്‍മായശബ്ദത്തില്‍ എഴിതിയ പോസ്റ്റിനു പ്രതികരണങ്ങളായി ചിലര്‍
    സൈബര്‍പേജിലുള്ള എന്റെ കുടുംബചരിത്രം ക്നാനായ വിശേഷങ്ങളില്‍ ലിങ്ക് ചെയ്തു പ്രതികരിച്ചിരിക്കുന്നതായി കണ്ടു. ഏതാണ്ടു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു പടന്നമാക്കല്‍ കുടുംബം മാര്‍തോമ്മ ക്രിസ്ത്യാനികളുടെ പാരമ്പര്യവുമായി അവകാശപ്പെട്ടു ഒരു ദേവസ്യാ പുസ്തകം എഴുതിയെന്നും ശരിതന്നെ. അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍നിന്നു വിവര്‍ത്തനം ചെയ്തതു ഇന്റര്‍നെറ്റ് വികസ്ക്കുന്നതിനു മുമ്പു 1996ല്‍ സൈബര്‍പേജുകളില്‍ ചേര്‍ത്തിരുന്നു. അന്ന് കമ്പുട്ടറില്‍ മലയാളംഫോണ്ട് ഉണ്ടായിരുന്നില്ല.

    ക്നനായ് വിശേഷങ്ങള്‍ ആരോപിക്കുന്നതുപോലെ ഞാന്‍ ഒരിക്കലും മാര്‍ത്തോമ്മാ പാരമ്പര്യമോ നമ്പൂതിരികുടുംബ പാരമ്പര്യമോ അവകാശപ്പെട്ടിട്ടില്ല. തനി ദ്രാവിഡ പാരമ്പര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.ദ്രാവിഡനും ക്രിസ്തുവിന്റെ സന്ദേശ വാഹകര്‍ തന്നെ. ഭാരതീയ സംസ്ക്കാരത്തെ തിരസ്ക്കരിച്ചു മാര്‍ത്തോമ്മായുടെ പാരമ്പര്യം വിശ്വസിച്ചു, യഹൂദകുലമഹിമയും പറഞ്ഞു നടക്കുന്നവര്‍
    ഒരു തരം അപകര്‍ഷബോധം ഉള്ളവരെന്നും കരുതുന്നു.

    എന്തുകൊണ്ട് എന്റെ കുടുംബചരിത്രമായി ബന്ധപ്പെടുത്തി ആറു വര്‍ഷങ്ങള്‍ക്കുമുമ്പു ഞാന്‍ എഴുതിയ ഈ ലിങ്കിലെ http://pmjoseph.tripod.com/suriyani4.jpg വസ്തുതകളെപ്പറ്റി ക്നനായ് വിശേഷങ്ങള്‍ നിശബ്ദമായിരിക്കുന്നു. കൂടാതെ അല്‍മായശബ്ദത്തില്‍ പ്രസിദ്ധീകരിച്ച 'കബളിക്കപ്പെട്ട മാര്‍തോമ്മ ചരിതവും വായിച്ചിട്ട് എന്നെപ്പറ്റി ക്നനായ്മക്കള്‍ വിധി എഴുതട്ടെ. ക്നനായ്ക്കാര്‍
    വിദേശത്തുനിന്നു വന്ന ബാര്‍ബേറിയന്‍ മക്കള്‍ എന്നു പറഞ്ഞാല്‍ എനിക്കു സമ്മതിക്കുവാനും പ്രയാസം. ചിലര്‍ക്ക് പോര്‍ട്ടുഗീസ് കലര്‍പ്പ് വന്നുവെന്നല്ലാതെ നായന്മാരെപ്പോലെയും ഈഴവരെപ്പോലെയും സീറോമലബാറും ക്നനായ് സന്തതികളും ഇവുടുത്തെ തനി ദ്രാവിഡസമുദായം രൂപാന്ദ്രപ്പെട്ടു വന്നവരാണ്.

    അങ്ങനെ ക്നനായ് മക്കളുടെ കെട്ടുകഥകള്‍ വിശ്വസിക്കാതെ വിവേകത്തോടെ ചിന്തിക്കൂ? വ്യക്തമായി മനസ്സിലാക്കൂ? സത്യം പറയുമ്പോള്‍ ചിലര്‍ക്ക് ചൊടിക്കും. അതുകൊണ്ട് അല്‍മായശബ്ദത്തിനു എന്റെ പോസ്റ്റുകള്‍ പ്രസിദ്ധികരിക്കുകയോ, തിരസ്ക്കരിക്കുകയോ ചെയ്യുവാനും അവകാശമുണ്ട്. പാലായില്‍നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും വിവേകമുള്ള അനേകം പ്രവര്‍ത്തകരും
    ഈ ബ്ലോഗിന്റെ പിമ്പില്‍ ഉണ്ട്. അവരുടെ ചിന്താഗതികളെയും ഞാന്‍ മാനിക്കുന്നു.

    ReplyDelete
  3. Joseph Rabban (Hebrew: Yosef Rabban; Judeo-Malayalam: Isuppu Irabbân) was a Jewish merchant, possibly from Yemen, who came to the Malabar Coast (in present-day India) in the mid-8th century. According to the traditions of the Cochin Jews, Joseph was granted the rank of prince over the Jews of Cochin by the Chera ruler Bhaskara Ravivarman II.
    He was granted the rulership of a pocket principality in Anjuvannam, near Cranganore, and rights to seventy-two "free houses". These rights were engraved on a set of bronze tablets known as the "Sâsanam" (Burnell, "Indian Antiquary," iii. 333-334), which are still in the possession of the Jewish community of India. The date of the charter can be fixed at about 750; it can not, for paleographical reasons, have been much earlier than this, nor later than 774, since a grant made to the Nestorian Assyrians at that time was copied from it.
    List of Chera kings
    Early Cheras
    Uthiyan Cheralathan · Nedum Cheralathan · Selva Kadumko Valiathan · Senguttuvan Chera · Illam Cheral Irumporai · Mantaran Cheral
    Interregnum (c.300–800)
    Later Cheras
    Kulashekhara Varma 800-820
    Rajashekhara Varma 820-844
    Sthanu Ravi Varma 844-885
    Rama Varma Kulashekhara 885-917
    Goda Ravi Varma 917-944
    Indu Kotha Varma 944-962
    Bhaskara Ravi Varma I 962-1019
    Bhaskara Ravi Varma II 1019-1021
    Vira Kerala 1021-1028
    Rajasimha 1028-1043
    Bhaskara Ravi Varma III 1043–1082
    Ravi Rama Varma 1082-1090
    Rama Varma Kulashekhara 1090-1102
    Related articles
    Silappatikaram · Patiṟṟuppattu
    Muchiri · Thondi · Vanchi
    Tholan · Śaṅkaranārāyaṇa
    Cheraman Perumal · Mukundamala
    Kollam Era
    Battle of Kandalur Salai
    School of Astronomy and Mathematics · Vazhapalli plates
    edit
    Joseph's descendants continued to exercise dominion over the Jews of the Malabar coast until a conflict broke out between one of his descendants, Joseph Azar, and his brother in the 1340s. The ensuing strife led to intervention by neighboring potentates and the eradication of Jewish autonomy in southern India.
    [edit]Resources

    The particular extract is from the history of mattanchery jews who believed to be migrated from yemen. Their it mentioned about 72 houses allotted to them by Cheraman perumal in the 8th century.The bronze tabelets and other historical proofs are possessed by the Jewish communiy. It is clearly understood that chera kingdom was not existing between 3rd and 8th century. So Knaithomma recieved by cheraman perumal in the 4th century fails. Also Gun powder was invented by Guy flakes after 12th century. Knaithomma greeted with Canon fire in 4th century also fails. Everybody who had some knowledge sea voyage knows that such a migration is possible by sea-route in the 4th century.
    Knanaya history written by chashikkadan or transferred by mouth from generation to generation doesn't coincide with the factual history. So it is a myth created merging the mattanchery jews history and Hindu endogamy practice in kerala. This story provided a Vysya status for thekkumbhaga community in a caste based oppressive system in India before independence. This story has a liberative effect during that time. Unfortunately after independence by law all are equal, this endogamous system become an oppressive law for the individuals progress in the community. Clergy who had an active role in the creation of this false history also exploited the people and extracted lot of money out of them playing the same card.

    In my opinion thekkumbhagor and vadakkumbhagor were two groups of Christians lived in the north or south of a natturajyam or a Diocese.

    ReplyDelete