Translate

Monday, September 3, 2012

കട്ടിക്കാരനെതിരെ ഷിക്കാഗോ രൂപത

(ഷിക്കാഗോ രൂപതയുടെ വക സീറോ മലബാര്‍ ഫെയിത്തില്‍ വന്ന ലേഖനം
വായിക്കുക-)

കാക്കനാടും കര്‍ദിനാളും കൈവിട്ടപ്പോള്‍ കോപ്പെമാര്‍ കട്ടിക്കാരന് മേമോരാണ്ടം അയച്ചു -1

രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ തുടങ്ങിയത് 1962 ല്‍ പോപ്‌ ജോണ്‍ ഇരുപത്തിമൂന്നമാന്റെ കാലത്തും, അവസാനിച്ചത്‌ 1965 ല്‍ പോപ്‌ പോള്‍ ആറാമന്റെ കാലത്തും.


പ്രിയപ്പെട്ട കട്ടിക്കാരന്‍ 1962 -ല്‍ നടന്ന രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ തീരുമാനം എന്നൊക്കെ പറഞ്ഞു അതിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്തു പഠിപ്പിച്ചു ആളുകളെ തെറ്റി ധരിപ്പിക്കുന്ന പോലെ ആയി. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൌണ്സിലിന്റെ അവസാനഭാഗം കട്ടിക്കാരനും കൂട്ടരും ഒന്ന് ഇരുത്തി വായിച്ചു പഠിച്ചാല്‍ കൊള്ളാം.Eastern സഭയുടെ പരമാധികാരത്തെ പൂര്‍ണ്ണമായും അംഗീകരിച്ചു കൊടുത്തിരിക്കുന്ന ഭാഗം എന്താണ് മറന്നു കളഞ്ഞത്. അതുകൊണ്ട് താഴെ കൊടുത്തിരിക്കുന്ന ഭാഗവും കൂടി വായിച്ചിട്ട് സിറോ മലബാര്‍ സഭക്ക് അതിന്റെതായ നിയമാവലി വര്‍ഷങ്ങള്‍ ആയി ഇവിടെ പിന്തുടരുന്ന കാര്യം മറക്കരുതേ.ഇനിയും താങ്കള്‍ക്ക് സിറോ മലബാര്‍ സഭ ലാറ്റിന്‍ സഭയില്‍ തന്നെ ലയിപ്പിക്കണം എന്ന് അത്രയ്ക്ക് ആഗ്രഹം ആണെങ്കില്‍ കോപ്പെന്മാരെ കൂട്ടി റോമിന് ഒരു ഭീമ ഹര്‍ജി തയ്യാറാക്കി അയക്കാന്‍ നോക്കുക. അപ്പോള്‍ റോമില്‍ നിന്നുള്ള മറുപടി ഉടന്‍ കിട്ടും, മര്യാദക്ക് പോയി നിങ്ങള്‍ നിങ്ങളുടെ ബിഷപ്പ് പറയുന്നത് അനുസരിക്കാന്‍ ‍..സംശയം ഉണ്ടെകില്‍ കോപ്പെളിലെ മേമ്മോരണ്ടും നേതാവിനോടും കൂട്ടരോടും ചോദിക്കുക


The Decree On The Eastern Churches

At the close of the thirds session,The Second Vatican Ecumenical Council gave overwhelming approval to the Decree on the Eastern Churches.

1. The Catholic Church reveres these Eastern Churches, which are "living witnesses to the tradition which has been handed down from the apostles through the Fathers." The whole Church of Christ is made up of a number of particular Churches or rites; many of these Eastern Churches are joined in full communion with the Apostolic See.

2. The traditions of each Church should be preserved intact, while adapting itself to the different necessities of time and place. Each Church has the duty and the right to govern itself according to its traditional discipline.

3. All Eastern Catholic Christians must follow the rite, as well as the discipline, of their respective Churches.

ഇതൊന്നും അറിവില്ലാതെ കുറെ കോപ്പെന്മാരും പിന്നെ ഒരു പുതിയ അവതാരം കട്ടിക്കാരനും

കക്കനാടും കര്‍ദിനാളും കൈവിട്ടപ്പോള്‍ കോപ്പെന്മാര്‍ കട്ടിക്കാരനെ കേറി മുറുകെ പിടിച്ചിരിക്കുന്ന കാഴ്ച വളരെ രസകരം തന്നെ. കോപ്പെന്മാരുടെ വിവരക്കേടും കട്ടിക്കാരന്റെ തനി വിവരം ഇല്ലായ്മയും കൂടി ഒത്തു ചേരുമ്പോള്‍ ബൈബിളിലെ ഒരു തിരുവചനം ആണ് ഓര്‍മ്മയില്‍ വരിക. അന്ധനെ അന്ധന്‍ നയിച്ചാല്‍ എന്താകും അവസ്ഥ. ഇരുവരും അന്ധതയുടെ പടു കുഴിയില്‍ വീണു പോകും. ഇവിടെയും അത് തന്നെ ആണ് സംഭവിക്കുന്നത്. കോപ്പെളിലെ കണ്ണിലും മനസിലും തിമിരം ബാധിച്ച, സിറോ മലബാര്‍ സഭ ലാറ്റിന്‍ സഭ തന്നെ എന്നു പഠിച്ചു മനസിലാക്കി വെച്ചിരിക്കുന്ന അന്ധന്മാരെ, ഒരു ഇടവകയും അതിലെ വികാരി അച്ഛന്റെയും രൂപതാ പിതാവിന്റെയും സ്ഥാനം എന്താണ് എന്നു നിയമാവലി മൊത്തം പഠിച്ചിട്ടു മനസിലാകാത്ത മറ്റൊരു വ്യക്തി നയിച്ചാല്‍ എന്താകും അവസ്ഥ. എന്തായലും കട്ടി മീശ വച്ച കളര്‍ ഫോട്ടോ വച്ചുള്ള കട്ടിക്കാരന്റെ ഫോട്ടോ കണ്ടപ്പോള്‍ ഈയുള്ളവന്‍ അല്‍പ്പം തെറ്റി ധരിച്ചു പോയി. പഴയ കാല മലയാള സിനിമയിലെ ഏതോ ഒരു നായകന്റെ മുഖം മനസ്സില്‍ ഓടി എത്തി. അപ്പോള്‍ എങ്കിലും ഈയുള്ളവന്‍ കരുതി നമ്മുടെ കട്ടിക്കാരന്റെ തലയില്‍ അല്‍പ്പം ആള്‍താമസം ഉണ്ടായിരിക്കും എന്ന്. പക്ഷെ ഈയുള്ളവനെ വെറുതെ കൊതിപ്പിച്ചു കളഞ്ഞു എന്ന് അദ്ധേഹത്തിന്റെ ലേഖനം വായിച്ചപ്പോള്‍ മനസിലായി.

പ്രിയപ്പെട്ട കട്ടിക്കാര, ഇപ്പോള്‍ തെറി ബ്ലോഗില്‍ കൂടി കോപ്പേല്‍ പള്ളിയെ പറ്റി താങ്കള്‍ നടത്തി ഇരിക്കുന്ന വിമര്‍ശനം വളരെ ലജ്ജാകരം ആയ രീതിയിലേക്ക് അധപധിച്ചിരിക്കുന്നു. താങ്കള്‍ക്ക് കോപ്പേല്‍ പള്ളിയുടെ കാര്യത്തില്‍ അഭിപ്രയം പറയാന്‍ ആരാണ് അധികാരം നല്‍കിയത്? താങ്കളുടെ ഒരു ചില്ലി കാശു പോലും ഈ പള്ളിയുടെ നടത്തിപ്പിന് കോപ്പെന്മാര്‍ ചോദിച്ചോ? ഇനിയും സഭയിലെ ഏതെങ്കിലും ഒരു ഉത്തരവാദിത പെട്ട ഭരണാധികാരി താങ്കളെ കോപ്പെളിലെ പ്രശനത്തില്‍ ഇടപെടാന്‍ എല്പ്പിച്ചോ? ടോം വര്‍ക്കി ഇടപ്പെട്ടാല്‍ അത് മനസിലാക്കാം. ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. എന്റെ വീട്ടില്‍ തീ പുകഞ്ഞില്ലെങ്കിലും അയലത്തെ വീടിന്റെ അടുക്കളയില്‍ ആണ് എന്റെ കണ്ണ് എന്ന്. ഏതാണ്ട് അതെ രീതിയില്‍ താങ്കളുടെ പ്രവര്‍ത്തി. പിന്നെ ആട്ടുംകാട്ടവും കൂര്‍ക്കയും തമ്മില്‍ തിരിച്ചറിവ് ഇല്ലാത്ത കുറെ കോപ്പെന്മാര്‍ കോപ്പെളിലെ കാര്യം എഴുതി അറിയിക്കാന്‍ താങ്കള്‍ കാതോലിക്ക സഭയുടെ പരമാധികാര കേന്ദ്രമായ വത്തിക്കാനിലെ എന്തെങ്കിലും ഒരു ഭരണ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം വെല്ലോം അഥവാ വഹിക്കുന്നുണ്ടോ എന്നു കൂടി അറിഞ്ഞാല്‍ കൊള്ളാം.


ഒരു കാര്യം കൂടി ചോദിക്കട്ടെ, താങ്കള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജെര്‍മ്മനി പോലുള്ള രാജ്യത്തു ജീവിക്കാന്‍ സാധിക്കുമോ?ഇനിയും സ്വന്തം വാഹനം ഓടിക്കാന്‍ സാധിക്കുമോ? താങ്കള്‍ക്ക് തോന്നുമ്പോള്‍ എന്തിനു ഒരു പ്രധാന വഴി ക്രോസ് ചെയ്യാന്‍ സാധിക്കുമോ? ഇന്ത്യ പോലുള്ള രാജ്യത്ത് താങ്കള്‍ വഴിയില്‍ ഒരു പക്ഷെ തുപ്പുമാരിക്കും. എന്ന് വച്ച് താങ്കള്‍ ജെര്‍മ്മനിയിലെ തെരുവില്‍ തുപ്പാന്‍ മുതിരുമോ? പിന്നെ ഒരു പക്ഷെ ആരും കാണുന്നില്ല എന്ന് കാണുമ്പൊള്‍ ഒരു പക്ഷെ തുപ്പിയേക്കാം . അപ്പോള്‍ നിയമങ്ങള്‍ അനുസരിക്കണം. ശെരി അല്ലെ? ആ നിയമത്തിലെ താങ്കള്‍ക്കും എനിക്കും ഇഷ്ടം ഇല്ലാത്ത നിയമത്തെ ലങ്കിക്കാന്‍ സാധിക്കുമോ?


താങ്കളുടെ ഇഷ്ടാനുസരണം താങ്കള്‍ ആ നാട്ടില്‍ നികുതി കൊടുക്കുന്നു എന്ന് കരുതി സ്വന്തം ഇഷ്ടാനുസരണം വീട് വെക്കാന്‍ സാധിക്കുമോ? എന്തിനു ഒരു വീടിനു ഒരു ചുറ്റുമതില്‍ പോലും വേണമെങ്കില്‍ ലോക്കല്‍ ഭരണകൂടത്തിന്റെ സമ്മധം വേണം. കാര്യം താങ്കളുടെ കയ്യിലെ പണം കൊടുത്തു നിര്‍മ്മിച്ച വീടാണെങ്കില്‍ കൂടി താങ്കളുടെ ഇഷ്ടാനുസരണം വീട് പണിയാനോ അവിടെ കാര്യങ്ങള്‍ ചെയ്യാനോ സാധിക്കുമോ? ഇവിടെ അമേരിക്കയില്‍ കഴിയില്ല. എന്തിനു സ്വന്തം പിള്ളേരുടെ കാര്യത്തില്‍ പോലും അനാവശ്യമായി ഇടപെടാനോ അവരെ ഒന്ന് ശാസിക്കാനോ പോലും ഇവിടുത്തെ ഭരണ കൂടം അനുവദിക്കില്ല. കാര്യം താങ്കളുടെ പണം , താങ്കളുടെ മക്കള്‍, താങ്കളുടെ കുടുംബം ഒക്കെ ആരിക്കും. ശെരി തന്നെ, പക്ഷെ നിയമങ്ങള്‍ അനുസരിക്കണം.അല്ലെങ്കില്‍ വിവരം അറിയും. എന്തിനു വസ്ത്ര ധാരണം തന്നെ എടുക്കുക.ഒരു വ്യക്തിക്ക് ചിലപ്പോള്‍ നഗ്ന്നനായി നടക്കാന്‍ അരിക്കും താല്‍പ്പര്യം. സാധിക്കുമോ? ഇല്ല കാരണം,ഓരോ നാടിനും രാജ്യത്തിനും ഓരോ നിയമ വ്യവസ്ഥ ഉണ്ട്. ഒരു കുടുംബത്തിനു അപ്പനും അമ്മയും കുടുംബത്തെ നയിക്കുന്നു. മക്കള്‍ അവിടെ മാതാ പിതാക്കളെ അനുസരിക്കുന്നു. അത് കുടുംബത്തിന്റെ നിയമ വ്യവസ്ഥ. അതുപോലെ തന്നെ സാമൂഹ്യ വ്യവസ്ഥിതിയും. അതിനെ ഒക്കെ വെല്ലു വിളിക്കാന്‍ എങ്ങനെ സാധിക്കും?

സഭക്കും അങ്ങനെ തന്നെ. അല്ലാതെ ഞങ്ങള്‍ പൈസ മുടക്കി മേടിക്കുന്ന പള്ളി ഞങ്ങളുടെ ഇഷാനുസരണം കാര്യങ്ങള്‍ നടക്കണം എന്നു വാശി പിടിക്കുന്നത്‌ ഒരുതരത്തില്‍ സഭയുടെ നിയമ വ്യവസ്ഥിതിയോടുള്ള ഒരു വെല്ലു വിളി തന്നെ ആണ് . സഭക്ക് ഓരോ രൂപതയിലും ഓരോ നിയമ വ്യവസ്ഥിതി ഉണ്ട്. എന്തായാലും താങ്കള്‍ സഭയുടെ നിയമാവലിയെ എങ്കിലും അങ്ങീകരിക്കുന്ന വ്യക്തി ആണെന്ന് മനസിലാക്കുന്നു. ഈ നിയമാവലി നമ്മുടെ സഭയുടെ പിതാക്കന്മാര്‍ ഉണ്ടാക്കിയപ്പോള്‍ അറിയാമാരുന്നു താങ്കളെ പോലുള്ള വ്യക്തികള്‍ സഭയില്‍ വെല്ലു വിളികള്‍ ഉയര്‍ത്തും എന്ന്. ഇനിയും മറ്റൊരു പ്രധാന കാര്യം ഇവിടെ പറയാന്‍ ഉള്ളത്, ചിക്കാഗോ രൂപതയുടെ നിയമാവലി എറണാകുളം-അങ്കമാലി അതിരൂപത വര്‍ഷങ്ങളായി അനുസരിച്ച് പോകുന്ന നിയമാവലിയുടെ തനി പകര്‍പ്പാണ് (സംശയം ഉണ്ടെങ്കില്‍ നിയമാവലി പേജ് 4 നോക്കുക). അല്ലാതെ ചിക്കാഗോ രൂപത്ത അധ്യക്ഷന്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരം ഉണ്ടാക്കിയ ഒന്നല്ല എന്ന് കൂടി പറയാന്‍ ആഗ്രഹിക്കുന്നു. 

4 comments:

  1. (Eastern സഭയുടെ പരമാധികാരത്തെ പൂര്‍ണ്ണമായും അംഗീകരിച്ചു കൊടുത്തിരിക്കുന്ന ഭാഗം എന്താണ് മറന്നു കളഞ്ഞത്)

    അമേരിക്കന്‍ അതിര്‍ത്തികളിലും വടക്കേ ഇന്ത്യന്‍ അതിര്‍ത്തികളിലും എന്ത് അധികാരം ആണ് വത്തിക്കാനില്‍ നിന്നും സീറോ മലബാര്‍ രൂപതകള്‍ക്ക് ലഭിച്ചിരിക്കുന്നത്? ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രസക്ത ഭാഗങ്ങളില്‍നിന്നും സുനഹദോസ്സ് തീരുമാനങ്ങളിലെ അധികാര പരിധിയെപ്പറ്റി മനസിലാകുന്നില്ല. അതിര്‍ത്തി വിട്ടുള്ള എല്ലാ സീറോ മലബാര്‍ രൂപതകളും നേരിട്ട് വത്തിക്കാന്റെ നിയന്ത്രണത്തിലെന്നും അറിയുവാന്‍ കഴിഞ്ഞു. അതനുസരിച്ച് ആലഞ്ചെരിയുടെ ആത്മീയ അധികാരം കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. അങ്ങാടിയത്തിനുമേല്‍ ഇല്ല. അദ്ദേഹത്തിന്‍റെ രൂപത ഷിക്കാഗോ മെത്രാ പോലീത്തായുടെ നിയമത്തില്‍ കീഴിലാണ്.

    പേര് വെക്കാതെ എഴുതിയിരിക്കുന്ന ലേഖകന്‍ വത്തിക്കാന്‍ കൌണ്‍സില്‍ തീരുമാനം ഒന്നു കൂടെ വായിച്ചിട്ട് വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. ലോകം മുഴുവന്‍ വെട്ടിപിടിക്കുവാന്‍ സീറോമലബാര്‍ രൂപതാധികാരികള്‍ സാമ്പത്തിക മെച്ചമുള്ള രാജ്യങ്ങളില്‍ ഊര് ചുറ്റുകയാണ്. ഇങ്ങനെയെങ്കില് ആഗോള സഭക്ക് ഒരു മാര്‍പാപ്പയുടെ ആവശ്യം എന്താണ്?

    പുരോഹിതര്‍ സാധാരണ ലേഖനങ്ങള്‍ എഴുതുമ്പോള്‍ വ്യക്തികളെ അവഹെളിക്കുക പതിവാണ്. കട്ടികാരന്റെ കട്ടിയുള്ള മീശയെ വര്‍ണ്ണിച്ചാല്‍ ഇത്തരം മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്ന പുരോഹിത ലേഖനത്തിന്റെ മാറ്റു കൂടുകയില്ല.

    അതുപോലെ ഭാരത കത്തോലിക്കാസഭയ്ക്ക്
    തൊമ്മശ്ലീഹായുടെ എന്തു പാരമ്പര്യം ആണുള്ളത്? അനേകം പാഴ്തടികള്‍ കൊണ്ടുള്ള കുരിശുകള്‍ ശ്ലീഹാ കപ്പലില്‍ കൊണ്ടുവന്നു കേരളത്തില്‍ പള്ളികള്‍ ഉണ്ടാക്കിയെന്നു വിശ്വസിക്കുന്ന സമൂഹത്തോട് ഇത്തരം പുരോഹിതരുടെ നുണകള്‍ പോരെ.

    തോമ്മയെ ആരാധിക്കുന്നവര്‍ എന്തുകൊണ്ട് തോമസ്‌ സുവിശേഷങ്ങള്‍ അംഗികരിക്കുന്നില്ല? വെറുതെ തീറ്റിയും തിന്നു ജീവിക്കുന്ന ഈ പുരോഹിതര്‍ക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. ഇവര്‍ക്ക് പള്ളിയില്‍ പണികള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് വ്യക്തിഹത്യകള്‍ ലേഖനത്തില്‍ പേര് വെക്കാതെ തട്ടി വിടുന്നത്.

    ചൂടുള്ള കേരളത്തില്‍ പള്ളിക്ക് ചുറ്റും മരങ്ങള്‍ ഇവര്‍ക്ക് നടരുതോ!!! നാടിനും ഉപകാരപ്പെടുമായിരുന്നു. തോമസ്‌ സുവിശേഷത്തില്‍ പ്രകൃതി സ്നേഹമാണ് കൂടുതലും വിവരിച്ചിരിക്കുന്നതും. തോമസ്‌ കുരിശു അമേരിക്കയില്‍ കുഴിച്ചിട്ടത് ഇതുവരെ വെളിവാക്കിയിട്ടില്ല. അതുപോലെ ഇവര്‍ ആശ്രമ, കോളേജു കെട്ടിടങ്ങള്‍ പണിതു , മരങ്ങള്‍വെട്ടി മലയോരങ്ങള്‍ നശിപ്പിച്ചു. പ്രകൃതിയുടെ താപ നിലയും കൂട്ടി. സമൂഹത്തെയും പ്രകൃതിയെയും പരമാവധി ഉപദ്രവം ചെയ്തു കൊണ്ടിരിക്കുന്നു. റോഡുനിറയെ പ്ലാസ്റ്റിക്കുകള്‍ ആണ്. എന്തും അനുസരിക്കുന്ന കുഞ്ഞാടുകളെക്കൂട്ടി നാട് വൃത്തിയാക്കിയാല്‍ ദേവാലയങ്ങളുടെ പരിശുദ്ധിയും കൂടുമായിരുന്നു.

    "കട്ടിക്കാരന്റെ തനി വിവരം ഇല്ലായ്മയും കൂടി ഒത്തു ചേരുമ്പോള്‍ ബൈബിളിലെ ഒരു തിരുവചനം ആണ് ഓര്‍മ്മയില്‍ വരിക. അന്ധനെ അന്ധന്‍ നയിച്ചാല്‍ എന്താകും അവസ്ഥ" (ലേഖകന്‍)

    എന്തു നല്ല ഉപമ. ഇത്രെയേറെ വക്രത കാട്ടുന്ന പുരോഹിത മെത്രാന്മാര്‍ ഭരിക്കുന്ന ഭരണം കേരളസഭാ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇവര്‍ കുഞ്ഞാടുകളെ നയിച്ചാല്‍ സഭ എത്രത്തോളം ദൈവത്തോട് അടുക്കും. കാഞ്ഞിരപ്പള്ളി മെത്രാന്‍ കറക്കു കമ്പനി ഉണ്ടാക്കി വിദേശത്തു പോയി സ്വന്തം കീശ നിറക്കുവാന്‍ പണം ഉണ്ടാക്കുന്നുണ്ട്. കുതിച്ചുയരുന്ന കേരളത്തില്‍ റീയല്‍ എസ്റ്റെറ്റു സാമ്രാജ്യം ഉണ്ടാക്കി ചില മെത്രാന്മാര്‍ കേരളത്തില്‍ മിടുക്കരായി. അമേരിക്കയിലെ പാവം മെത്രാന്റെ റീയല്‍ എസ്റ്റെട്കളെല്ലാം നഷ്ടകച്ചവടം ആയിരുന്നു. കുറെ മിടുക്കന്മാരുടെ ചാന്‍സലര്‍ ഭരണത്തില്‍ പേടിച്ചു മനംനൊന്തു കരഞ്ഞു കൊണ്ട് അദ്ദേഹം അരമനക്കകത്ത് കുത്തിയിരിക്കുന്നു.

    ReplyDelete
  2. പൌരസ്ത്യ റീത്തുകളുടെ പരമാധികാരവും സ്വയംഭരണാധികാരവും രണ്ടാം വത്തിക്കാന്‍ സമ്മതിച്ചുകൊണ്ട് ആധികാരികമായ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടും, നമ്മുടെ തിരുമേനിമാര്‍ ഏഴു നേരവും റോമായിലെയ്ക്ക് ഓടുന്നതും പോപ്പ് ഇവിടുത്തെ കാര്യങ്ങളില്‍ ഉപദേശവും കല്പ്പനകലുമായി ഇടപെടുന്നതും എന്തിന്റെ പേരിലാണ്? കൂനന്‍കുരിശു സത്യത്തോടെ, പണ്ടിവിടെ ഇല്ലാതിരുന്നതും പോര്‍ട്ടുഗീസുകാര്‍ കൊണ്ടുവന്നു നമ്മുടെ കഴുത്തില്‍ വച്ചുതന്നതുമായ റോമന്‍ അടിമത്തത്തിന്റെ നുകം നട്ടെല്ലുള്ള ഇവിടുത്തെ ക്രിസ്ത്യാനികള്‍ എടുത്തു ദൂരെ എറിഞ്ഞതാണ്. എന്നിട്ടും ഈ കാലമത്രയും പിന്നെയും പരിശുദ്ധ പിതാവേ എന്നും വിളിച്ചുകൊണ്ട് ഭാരതത്തിലെ മെത്രാന്മാര്‍ റോമായിലെയ്ക്കും തിരിച്ചും പാഞ്ഞു നടക്കുന്നത് നിറുത്താറായില്ലേ? സ്വന്തം കാര്യം നോക്കാല്‍ ഇവര്‍ക്ക് കെല്‍പ്പില്ലെന്നല്ലേ അതിനര്‍ത്ഥം? പൌരസ്ത്യ യൂറോപ്പിലെയും റഷ്യയിലെയും സഭകള്‍ ഇങ്ങനെ സ്വയം നാണം കെടാറില്ലല്ലോ. അവര്‍ അവരുടെ കാര്യം നോക്കി മാന്യമായി കഴിയുന്നു.
    ഇവിടുത്തെപോലെ കഴകത്തില്ലാത്ത, ആത്മാഭിമാനമില്ലാത്ത, ചരിത്രബോധമില്ലാത്ത ഒരു സഭാ നേതൃത്ത്വം മറ്റൊരു നാട്ടിലും കാണില്ല. വിശ്വാസികള്‍ ഇക്കൂട്ടരേയും റോമയെയും ഒരിക്കല്‍ക്കൂടി പരസ്യമായി തള്ളിപ്പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  3. പുലികുന്നന്‍ സാറിനോട് ഷിക്കാഗോ രൂപതയിലെ പാലാക്കാര്‍ അച്ചന്മാര്‍ക്കുള്ള വ്യക്തി വിരോധം എന്തെന്ന് മനസിലാകുന്നില്ല. മലയാളക്കരയുടെ ചരിത്രത്തില്‍ സഭയുടെ നവീകരണ ആശയങ്ങള്‍ പുസ്തകരൂപേണയും ഓശാനവഴിയും പ്രചരിപ്പിച്ചതിനും അച്ചന്മാരെ വെരളി പിടിപ്പിച്ചിരിക്കുന്നുവെന്നു ഷിക്കാഗോ രൂപതയുടെ വെബ്‌സൈറ്റിലെ സീറോ മലബാര്‍ ഫെയിത്ത് വായിച്ചാല്‍ മനസിലാകും. അദ്ദേഹത്തിന്‍റെ കുടുംബത്തിനെയാണ് അച്ചന്മാര്‍ പരിഹസിച്ചിരിക്കുന്നത്.
    പുലിക്കുന്നനും മകനും തമിലുള്ള വഴക്കിനു കാരണം സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന പാപത്തിന്റെ പ്രതിഫലമെന്നാണ് അച്ചന്‍മാര്‍ ഫെയിത്ത് വെബില്‍ തട്ടി വിട്ടിരിക്കുന്നത്. അപകീര്‍ത്തി എന്തെന്ന് വ്യക്തമാക്കിയിരുന്നുവെങ്കില്‍ മറുപടി എഴുതാമായിരുന്നു.

    പാലായില്‍ കഴിഞ്ഞ വര്ഷം ഒരു അച്ചന്‍ വഴിയില്‍കിടന്ന വൈദ്യുതികമ്പിയില്‍ തട്ടി മരിച്ചതായി വന്ന വാര്‍ത്തയും ആരുടെ ശാപമാണോ? രണ്ടു ഭാഗങ്ങളായി
    പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ കട്ടികാരനെയാണ് വ്യക്തിപരമായി പരമാവധി പരിഹസിച്ചിരിക്കുന്നത്. പോലീസിനെവരെ നിയന്ത്രിക്കുവാന്‍ അധികാരമുള്ള ആളാണ്‌ ഷിക്കാഗോയിലെ മെത്രാന്‍ അങ്ങാടിയത്ത് എന്നും രണ്ടാം ഭാഗത്തിലെ ലേഖനത്തില്‍ ഉണ്ട്. ഉദാഹരണമായി പള്ളിക്കെതിരെ പരാതി കൊടുത്ത ഒരു ടോം വര്‍ക്കിയെ പോലീസ് താക്കീതു കൊടുത്ത കാര്യവുംസൂചിപ്പിച്ചിരിക്കുന്നു.

    കാലിഫോര്‍ണിയയില്‍ ഒരു ബിഷപ്പിനെ കള്ളു കുടിച്ചു വണ്ടി ഓടിച്ചതിന് ജയിലില്‍ അടച്ച വാര്‍ത്ത ഫൈത്തുകാരുടെ വെബ്സൈറ്റില്‍ വിട്ടു പോയി. അമേരിക്കന്‍ പ്രാഥമിക നിയമങ്ങള്‍പോലും അറിഞ്ഞു കൂടാത്ത ഈ പുരോഹിതര്‍ ഇങ്ങനെയുള്ള ഫുളൂ അടിച്ചു കുഞ്ഞാടുകളെ കൈക്കലാക്കുന്നു. സ്ത്രീകളുടെ കൈപ്പത്തികളില്‍
    ഇരിക്കുന്ന പാവം ഭര്‍ത്താക്കന്മാരായ കുഞ്ഞാടുകള്‍ ഈ അച്ചന്മാര്‍ പറയുന്നതു വേദവാക്യമായി കരുതുന്നു.

    കട്ടിക്കാരന്‍ വീട്ടുപേരും ഫോട്ടോയും വെച്ച് ലേഖനങ്ങള്‍ എഴുതിയാല്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനു കളങ്കം ഉണ്ടാകുമെന്ന് മുതല കണ്ണുനീരും പൊഴിക്കുന്നുണ്ട്‌. കട്ടിക്കാരന്മാരായ അച്ചന്മാര്‍ ഉണ്ടെങ്കില്‍ ആ കുടുംബത്തിനും ദോഷ പേരാകുമെന്നാണ് മറ്റൊരു ഉപദേശം. കട്ടിക്കാരന്‍ വീടുകളിലെ പിള്ളേര്‍ക്കും വിവാഹ ആലോചനകള്‍ വരുമ്പോഴും വീട്ടുപേരിനെ പഴി പറയുമെന്നോക്കെ ഫെയിത്തിലെ വിദ്വാന്‍ അച്ചന്‍ കട്ടിക്കാരനെ ഉപദേശിച്ചിട്ടുണ്ട്.

    മറിയക്കുട്ടിയെ കൊന്ന ബെനഡിക്റ്റ് ഓണംകുളത്തച്ചന്‍ പുണ്യാളന്‍ ആകുമ്പോള്‍ തൊഴാന്‍ ആദ്യം ഓടുന്നത് ഈ അച്ചന്മാര്‍തന്നെ ആയിരിക്കും. അഭയാ കേസിലെ പ്രതികള്‍ പുതുക്കയുടെയും കൊട്ടൂരിന്റെയും വീട്ടുപേരുകള്‍ കേരളസഭാ ചരിത്രത്തില്‍ തങ്കലിപികളാല്‍ തന്നെ എഴുതിയിട്ടും ഉണ്ട്.

    വികാരിയച്ചനെയും പിതാവെന്നു വിളിക്കുമെന്ന് ഫെയിത്തില്‍ നിന്നുമാണ് മനസിലാക്കിയത്. മണ്ടത്തരങ്ങള്‍ എഴുതുന്ന ഇവര്‍ക്ക് ഭൂമിയില്‍ പിതാവില്ലെന്നുള്ള ബൈബിള്‍ വാക്യമെങ്കിലും ഒന്ന് തുറന്നു വായിക്കരുതോ? പട്ടം കിട്ടണമെങ്കില്‍ പതിനൊന്നു കൊല്ലം പഠിക്കണമെന്നും ലേഖനത്തില്‍ ഉണ്ട്. ഇത്രയും കാലം തീയോളാജി പഠിച്ചുവെന്നു അവകാശപ്പെടുന്നവര്‍ പിതാവ് വിളി
    ദൈവശാസ്ത്രത്തിന് എതിരെന്ന് മനസിലാക്കിയിട്ടില്ല.

    കട്ടിക്കാരന്‍, പുരോഹിതരുടെ ചോദ്യങ്ങള്‍ക്ക് സാധാരണ മറുപടി കൊടുക്കുകയില്ലെന്നും എഴുതിയിരിക്കുന്നു. വിഡ്ഢികളായ അച്ചന്മാര്‍ വിവരവും വിദ്യാഭ്യാസവും ജേര്‍ണലിസ്റ്റും ആയ കട്ടിക്കാരന്റെ നിശബ്ദ മറുപടിയില്‍ അത്രുപ്തരുമാണ്.

    അച്ചന്മാരും മെത്രാന്മാരും മോശമെങ്കില്‍ സ്വന്തം കുടുംബത്തില്‍ നിന്നും അച്ചന്മാരെയും മെത്രാനെയും സൃഷ്ടിക്കുവാനും ഫെയിത്ത് ഉപദേശിക്കുന്നുണ്ട്. പതിനൊന്നുകൊല്ലം പട്ടത്തിനുവേണ്ടി പഠിച്ചു കിട്ടിയ വിവരങ്ങളാണ് ഇവര്‍ ഈ ലേഖനത്തില്‍കൂടി പ്രകടിപ്പിച്ചിരിക്കുന്നത്. പട്ടരില്‍ പൊട്ടര്‍ ഇല്ലെങ്കിലും പട്ടക്കാരില്‍ പൊട്ടര്‍ മാത്രമേയുള്ളൂവെന്നും അച്ചന്മാര്‍ തെളിയിക്കുന്നു.

    കര്‍ത്താവിന്റെ പ്രതിപുരുഷന്മാരെ വിമര്‍ശിച്ചാല്‍ അപകടം
    എന്ന് പുലിക്കുന്നനെ ഉപദേശിക്കുന്ന അച്ചന്മാര്‍ ക്രിസ്തുവില്ലാത്ത പള്ളിയില്‍ സ്വയം ചതിക്കപ്പെടുന്ന കാര്യം ചിന്തിക്കാറുണ്ടോ? കട്ടിക്കാരനെയും പുലിക്കുന്നെനെയും വെറുതെ വിട്ടു നിങ്ങളുടെ മരപ്പാവയായ മെത്രാനെ ഭരിക്കുന്ന ചാന്സലര്മാര്‍ അച്ചന്മാര്‍ക്കിട്ടു മൂക്ക് കയറിടൂ? തോമ്മാശ്ലീഹായുടെ മകളുടെ മുലപ്പാലു കുടിച്ചവരെന്നു പറഞ്ഞു നടക്കുന്ന അച്ചന്മാരുടെ വീമ്പടിയും കുറയട്ടെ.

    ReplyDelete
  4. "ചിലരുടെ ധാരണയില്‍ സഭ ഒരു പിരമിഡ് പോലെയാണ്. ഏറ്റവും മുകളില്‍ മാര്‍പാപ്പാ, അതിനു താഴെ മെത്രാന്മാരും പുരോഹിതഗണവും, ഒടുവില്‍, ഏറ്റവും താഴെ വിശ്വാസികള്‍. ഈ ധാരണ തികച്ചും തെറ്റാണ്. തിരുസഭ ദൈവജനമാണ്. അങ്ങനെ നോക്കുമ്പോള്‍ പുരോഹിതരെന്നോ അല്ലാത്തവരെന്നോ ഉള്ള വ്യത്യാസം പാടില്ല. സഭയെ നിലനിറുത്താനും പരിഭോഷിപ്പിക്കാനുമുള്ള ചുമതല എല്ലാവരുടെതുമാണ്. ഓരോരുത്തര്‍ക്കും ലഭിക്കുന്ന വരവും ദൌത്യവും അനുസരിച്ച്, അവരവരുടെ കടമകള്‍ നിര്‍വഹിക്കണം. തന്മൂലം, സഭയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ന്യായമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏവര്‍ക്കും അവകാശമുണ്ട്‌. അവകാശം മാത്രമല്ല, ഉത്തരവാദിത്തവും."

    പള്ളിക്കാര്യങ്ങളെ വിമര്‍ശിക്കുന്ന ആരെങ്കിലും കുറിച്ചുവിട്ടതാണ് ഈ വാക്യങ്ങള്‍ എന്ന് തോന്നിപ്പോകും. എന്നാല്‍, അത്ഭുതമേ, ഇത് സീറോ മലബാര്‍ സഭയുടെ തന്നെ Religious Instruction Centre എട്ടാം ക്ലാസ്സില്‍ ഉപയോഗിക്കാന്‍ പുറത്തിറക്കിയ വേദപഠനപ്പുസ്തകത്തില്‍ (പ്രകാശത്തിന്റെ പാതകള്‍ 8) എട്ടാം താളില്‍നിന്നെടുത്താതാണ്. ഇത് പഠിക്കുമ്പോള്‍ ഏതു കുട്ടിയിലും സംശയം ഉണരാം, എങ്കില്‍ പിന്നെ അല്മെനികളും അച്ചന്മാരും അതിനു 'മുകളിലുള്ളവരും' തമ്മില്‍ എന്തേ ഇത്രയധികം വ്യത്യാസം എന്ന്. എന്നാല്‍ എവിടെയും കാണുന്ന അടിച്ചമര്‍ത്തലുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകുന്നില്ല.

    ശ്രീ പുലിക്കുന്നേലും കട്ടിക്കാരനും അല്മായശബ്ദവും മറ്റും സഭയിലെ അരുതായ്കകളെ ചൂണ്ടിക്കാണിക്കേണ്ടി വരുന്നത് മേല്‍പ്പറഞ്ഞ ഉദ്ധാരണത്തിലെ ആശയം നന്നായി അറിയാവുന്നതുകൊണ്ടും 'മുകളില്‍' കയറി ഇരിക്കുന്നവര്‍ക്കും മിക്ക അല്മെനികള്‍ക്കും അതറിയില്ലാത്തതുകൊണ്ടുമാണ്. ഇത്തരം സത്യങ്ങള്‍ പുസ്തകത്തില്‍ എഴുതിയിട്ടാല്‍ പോരാ, സഭയില്‍ നടപ്പാക്കണം. ശ്രേണീബദ്ധമാല്ലാത്ത ഒരു സഭാഘടന ഉണ്ടായേ പറ്റൂ.

    ReplyDelete