Translate

Sunday, September 16, 2012

Cardinal Mar. Alencherry being interviewed by Miss. Kathy Skrupskis


Dear all,
Click the link below to watch a video of Cardinal Mar. Alencherry being interviewed by Miss. Kathy Skrupskis. Miss. Kathy is the CCD Director at the Our Lady of Sorrows Roman Catholic church, Garfield, NJ. She is also the Director of the CCD program of the Blessed John Paul II Syro Malabar Catholic Mission at Garfield. The interview took place during His Beatitude's visit to our Mission on July 24th.


http://www.youtube.com/watch?v=Pl-KaImEYpE

Thanks.
Syriac Kurian

2 comments:

  1. കര്‍ദിനാള്‍ ആലഞ്ചേരിയുമായുള്ള അഭിമുഖം
    സീറോ മലബാര്‍ കാത്തോലിക് മിഷന്‍ കാര്‍ഫീല്‍ഡ്, ന്യൂജേര്‍സിയിലെ director of catechesis Miss. Kathy Skrupskis നു കര്‍ദിനാള്‍ ആലഞ്ചേരി ജൂലൈ 24 ന് നല്‍കിയ അഭിമുഖം ശ്രദ്ധിച്ചു കേട്ടു. അദ്ദേഹം പറഞ്ഞ ഒരു കാര്യം വ്യക്തമാണ്, പക്ഷേ, ഇന്നത്തെ ഭാരതസഭക്ക് ഒരു തരത്തിലും അവകാശപ്പെടാന്‍ വയ്യാത്ത ഒരു കാര്യമാണത്. അതായത് ക്രിസ്റ്റ്യാനിറ്റി ക്രിസ്തുവാണ്‌. നമ്മള്‍, കൃസ്ത്യാനികള്‍, ലോകത്തിനു നല്‍കേണ്ടത് ക്രിസ്തുവിനെയാണ്. ക്രിസ്തുവിനെ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ക്രിസ്തുവിനെ അറിയണം. ആരാണ് ക്രിസ്തു? ക്രിസ്തു ഒരു സന്ദേശമാണ്, ഒരു ദാനമാണ്. ഇത് അന്യരിലെത്തിക്കാന്‍, ആദ്യം നമ്മള്‍ അത് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം, നമ്മുടെ ചിന്തയിലും വാക്കുകളിലും പ്രവൃത്തിയിലും. സ്വന്തം ജീവിതത്തില്‍ ക്രിസ്തുവിനെ അഭിമുഖീകരിച്ചിട്ടില്ലാത്തവര്‍ക്ക് ക്രിസ്തുവിനെ സേവനത്തിലൂടെ ദാനം ചെയ്യാനെങ്ങനെ സാധിക്കും?
    വേറൊരു വിഷയം അദ്ദേഹം സ്പര്‍ശിച്ചത് വേദാദ്ധ്യയനം (chatechesis) ആണ്. ഇത് വെറും പുസ്തകം പഠിപ്പിക്കലാകരുത്, മറിച്ച്, ജീവിതമാതൃകയുടെ പിന്ബലത്തോടെയുള്ള സ്വാധീനമാകണം. ഇതാകട്ടെ, ജീവിതത്തിന്റെ എല്ലാ പ്രതലങ്ങളെയും ഉള്‍പ്പെടുത്തുകയും വേണം. വേദാദ്ധ്യയനത്തിന് ഉപയോഗിക്കുന്ന പാഠവലിയെപ്പറ്റി അദ്ദേഹം പറഞ്ഞത്, ഓരോ രൂപതക്കും അതാതിന്റെ ഉപയോഗത്തിനുള്ള പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ അനുവാദമുണ്ടെന്നാണ്. അപ്പോള്‍, ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ച കൃത്രിമങ്ങള്‍ (വിവാഹച്ചടങ്ങില്‍ വൈദിക സാന്നിദ്ധ്യം) കണ്ടെത്തി തിരുത്തുക പാലാ മെത്രാന്റെ ഉത്തരവാദിത്തമാണ്. വേദാദ്ധ്യാപരും mother church ഉം catechesis centre ഉം തമ്മിലും വിവിധ ജില്ലകളിലെ മതസ്കൂളുകള്‍ തമ്മിലും തുടരെയുള്ള സംവേദനങ്ങള്‍ നടക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ നടക്കുന്നുണ്ടോ, അദ്ധ്യാപര്‍ക്ക് വേണ്ടത്ര പരിശീനനം കിട്ടുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. അതോ ഇപ്പറഞ്ഞതൊക്കെ അമേരിക്കന്‍ മണ്ണില്‍ നിന്നുകൊണ്ട് നടത്തിയ വീമ്പു മാത്രമോ - പുല്ലു തിന്നാത്ത എട്ടിലെ പശു മാത്രമാണോ?

    നമ്മുടെ വിശ്വാസത്തെ നിരന്തരം അവലോകനം ചെയ്തുകൊണ്ടിരിക്കണം, വിശദീകരിച്ചുകൊണ്ടിരിക്കണം, (We have to continuously develop our faith.) എന്ന് കര്‍ദിനാളും, അത് നന്നെയാണ് വേണ്ടത് (yes, that's what we have to do.) എന്ന് മിസ്സ്‌ കാത്തിയും പറഞ്ഞു. തുടര്‍ന്ന്, വേദപഠനവും സ്നേഹപൂര്‍വ്വം അന്യരുടെ ജീവിതത്തിലിടപെടലും ഒരുമിച്ചു പോകണം എന്നാ നിര്‍ദ്ദേശം കേട്ടിട്ട്, മാര്‍ ആലഞ്ചേരി യേശു ചെയ്ത നന്മകള്‍ വിവരിച്ചു രക്ഷപ്പെട്ടു. വേണ്ടതൊക്കെ യേശു പണ്ടേ ചെയ്യ്തു, നമ്മള്‍ പഠിപ്പിച്ചാല്‍ മതി എന്നാണോ അര്‍ത്ഥം? രണ്ടാം വത്തിക്കാന്റെ അമ്പതാം വാര്‍ഷികത്തില്‍ പ്രഖ്യാപിക്കപ്പെട്ട വിശ്വാസത്തിന്റെ വര്ഷം സീറോ മലബാര്‍ സഭ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന ചോദ്യത്തിന്, വിശ്വാസത്തിനു സാക്ഷ്യം വഹിക്കുക എന്നത് കൂടുതല്‍ പ്രത്യക്ഷമാകണം എന്നദ്ദേഹം പറഞ്ഞു. എങ്ങനെ സഭയുടെ പുതിയതും സത്യസന്ധവുമായ ഒരു മുഖം സൃഷ്ടിക്കാം, വിശേഷിച്ചും അന്യ മതസ്ഥരുടെ കണ്ണില്‍ എങ്ങനെ നമുക്ക് യേശുവിന്റെ ശിഷ്യര്‍ എന്ന പ്രതിശ്ച്ച്ചായ വെളിപ്പെടുത്താം എന്നതിലാണ് ഊന്നല്‍. അത് സാക്ഷാല്‍ക്കരിക്കുക ഓരോ രൂപതക്കും വിട്ടുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ചുറ്റുപാടിലും ക്രിസ്തുവിന്റെ സന്ദേശം പ്രതിഫലിപ്പിക്കുക എന്നതായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ഉദ്ദേശ്യം. അത് വെറും ആചാരങ്ങളുടെ അനുഷ്ഠാനങ്ങള്‍ പോലെ അത്ര എളുപ്പമുള്ള കാര്യമല്ല. വത്തിക്കാന്‍ രണ്ടു തൊട്ട് ഇതുവരെയുള്ള സഭാചരിത്രം അദ്ദേഹം ആ വാക്യത്തിലെയ്ക്ക് ചുരുക്കുകയായിരുന്നു.

    ReplyDelete
  2. ആലഞ്ചേരി, കര്‍ദ്ദിനാളായി സ്ഥാനം ഏറ്റിട്ടു ഒരു വര്ഷം കഴിഞ്ഞു. മാര്‍ത്തോമ്മായുടെ സിംഹാസനത്തില്‍ വാണരുളുന്ന രാജകുമാരന്‍, ശക്തനായ ആത്മീയ നേതാവ് എന്നു സീറോ മലബാര്‍ അച്ചന്മാരുടെ വാചാലതയും പത്രങ്ങളില്‍ വായിക്കാറുണ്ട്. മാര്‍ത്തോമ്മാ കാക്കനാട്ടു സിംഹാസനം സ്ഥാപിച്ചുവെന്നും പുതിയ അറിവായിരുന്നു. അതുപോലെ യഥാര്‍ഥത്തില്‍ ഇദ്ദേഹം ശക്തനായ ആത്മീയനേതാവോ? വര്‍ഷങ്ങളോളം കേരളസഭയിലെ പരിഹരിക്കുവാന്‍ സാധിക്കാത്ത ഏതെങ്കിലും പ്രശ്നങ്ങള്‍ ഇടപെട്ടു നടപടികള്‍ എടുക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചുവോയെന്നും ചോദ്യചിന്ഹം തന്നെ?

    ഇപ്പോള്‍ ആലഞ്ചേരി ആസ്ട്രേലിയന്‍ യാത്രയില്‍ ആനപ്പുറത്തെന്നും വാര്‍ത്തകളില്‍ വായിച്ചു.ആഗോള സമാധാനം തേടി രാജ്യങ്ങളായ രാജ്യങ്ങള്‍ കറങ്ങി നടന്ന മഹാനായിരുന്നു ജവര്‍ലാല്‍ നെഹ്‌റു.അദ്ദേഹത്തിന്‍റെ ലക്‌ഷ്യം നോബല്‍ സമ്മാനമായിരുന്നു. ആലഞ്ചേരിയുടെ ലക്‌ഷ്യം പണവും. ഇങ്ങനെ സഞ്ചരിക്കുന്ന കാഴ്ചബംഗ്ലാവിലെ അലങ്കാരക്കൂട്ടില്‍ അടക്കപ്പെട്ട മൃഗത്തെപ്പോലെ ഓടി നടന്നാല്‍ ആഗോള സമാധാനം കണ്ടെത്തുവാന്‍ സാധിക്കുമോ?

    സ്വന്തം രാജ്യത്ത് ഒന്നും ചെയ്യാതെ, ക്യാമറയുടെ മുമ്പിലും ഇരുന്നു,നാല്പതു മില്ല്യന്‍ ജനങ്ങളുടെ നേതാവെന്നു അഭിമാനിക്കുന്ന ഈ ആത്മീയ ഗുരുവിന്റെ ജോലി ജനങ്ങളെ അനുഗ്രഹിച്ചു ആകാശത്തു കൈകള്‍ ഉയര്‍ത്തി നടക്കുവാന്‍ ആണോ? കേരളമണ്ണില്‍ക്കൂടി ഇങ്ങനെ കൈകള്‍ ഉയര്‍ത്തിയിരുന്നുവെങ്കില്‍ ആകാശത്തുനിന്നു മഴയും മന്നായും പെയ്യിച്ചു സ്വന്തം നാട്ടിലെ താപനിലയെങ്കിലും കുറയ്ക്കാമായിരുന്നു. വിശക്കുന്നവര്‍ക്ക് മന്നായും ദാഹിക്കുന്നവര്‍ക്ക് ശുദ്ധജലവും ലഭിക്കുമായിരുന്നു.

    വേദപാഠങ്ങള്‍ പഠിപ്പിച്ചു ക്രിസ്തുവിനെ കുളിപ്പിച്ചു,കുളിപ്പിച്ചു ഇല്ലാതാക്കി. കാഞ്ഞിരപ്പള്ളിപോലുള്ള രൂപതാ അധ്യഷന്മാരെ വളരുന്ന തലമുറകളെ വളര്‍ത്തുവാന്‍ വേദപാഠങ്ങള്‍ പഠിപ്പിച്ചു ചുമതലകള്‍ ഏല്‍പ്പിച്ചാല്‍ സീറോ മലബാറിന്റെ ഭാവി എന്താകുമെന്നും പണ്ഡിതനായ ആലഞ്ചേരി ചിന്തിക്കാറുണ്ടോ? ഒരേയൊരു ക്രിസ്തുവിന്റെ വചനങ്ങള്‍ വളച്ചൊടിച്ചു വിഭിന്ന രീതിയില്‍ രൂപതകള്‍ പഠിപ്പിച്ചാല്‍ വിശ്വാസികള്‍ക്ക് ചിന്താകുഴപ്പം വളര്‍ത്തുകയില്ലേ? പാലാക്കാരും കാഞ്ഞിരപ്പള്ളിക്കാരും ക്രിസ്തുവിന്റെ രണ്ടു തരത്തിലെ സ്വഭാവങ്ങളെ യുക്തിക്കനുസരിച്ച് പഠിപ്പിക്കുവാന്‍ തുടങ്ങും.

    ആലഞ്ചേരിക്ക് സ്വന്തം പൌരസ്ത്യ സഭയുടെ ചുമതലയെയുള്ളൂ. ലത്തീന്‍ രൂപതകളുടെ കീഴിലുള്ള അമേരിക്കന്‍ സീറോമലബാര്‍ പള്ളികളുടെ കുഞ്ഞാടുകളില്‍ അഭിപ്രായം പറയുന്നതു ആഗോള സഭകളുടെമേല്‍ ഒരു നുഴഞ്ഞു കയറ്റമല്ലെ? അമേരിക്കയിലെ മലയാളീ കത്തോലിക്കര്‍ പൌരസ്ത്യസഭകളുടെ ഭാഗമല്ല. അവര്‍ മാത്രുസഭയില്‍ നിന്നും പിരിഞ്ഞ സീറോ മലബാര്‍ ലത്തീന്‍ കത്തോലിക്കരാണ്. ലത്തീന്‍ മെത്രാപ്പോലീത്തായുടെ കീഴിലുള്ളവരാണ്. മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയാതുപോലെ ബ്രാഹ്മണരായിരുന്നവര്‍ ഈ നാട്ടില്‍ വന്നെത്തുമ്പോള്‍ വീണ്ടും മൂഷികരായിരുന്ന മുക്കവരാകും. തോമ്മാശ്ലീഹായുടെ പൈത്രുകത്വവും നഷ്ടപ്പെടും.

    അമേരിക്കന്‍ഡോളറിന്റെ മുകളില്‍ ഒരു വാചകം ഉണ്ട്. "In God we Trust" ശ രിയാണ്, ഡോളര്‍ ആണു ദൈവം. കര്‍ദ്ദിനാള്‍ പടിയറ അമേരിക്കയില്‍ വരുമ്പോള്‍ ദൈവമായ ഡോളര്‍ ലഭിക്കുവാന്‍ പിരിവുകള്‍ നടത്തുകയില്ലായിരുന്നു. അദ്ദേഹം തുറന്നു പറയുന്നതും കേട്ടിട്ടുണ്ട്. ഓരോ പണക്കിഴിയും അമേരിക്കന്‍ മലയാളീ പള്ളികളില്‍നിന്നു സംഭാവന കിട്ടുമ്പോള്‍ യേശുവിനെ ആലഞ്ചേരി കണ്ടു. ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ച പണം പുരോഹിത കുറ്റകൃത്യങ്ങള്‍ക്കു ചിലവാക്കുമ്പോള്‍ യേശു ഓടിപ്പോവുന്നതും അദ്ദേഹം കാണും. പൂച്ചക്ക്
    പൊന്നുരുക്കുന്നതുപോലെ മാമ്മോനായ സഭയില്‍ യേശുവിനു എന്തു കാര്യം?

    ഒരു ചോദ്യംകൂടി ഇവിടെ പ്രസക്തമാണ്. ആലഞ്ചേരി ഭാരതീയ പൌരനോ വിദേശ പൌരനോ? ഇരട്ടപൌരത്വം ഇന്ത്യയില്‍ അനുവദനീയമല്ല.ഒരു രാജ്യത്തിന്റെ ഭരണാധികാരിയായ മാര്‍പാപ്പയെ തിരഞ്ഞെടുക്കുവാന്‍ ആലഞ്ചേരിയുടെ വോട്ടു നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഇതു അനുവദനീയമോ? യഥാര്‍ഥത്തില്‍ ഇതു ഭരണഘടന ലംഘനം അല്ലെ? നാളെ റിയാദിലെയോ ദോഹായിലെയോ ഒരു ഇസ്ലാമിക്ക് കാലിഫയെ തിരഞ്ഞെടുക്കുവാനും ഇന്ത്യയിലെ ഒരു ഇമാമിനെ അനുവദിക്കുമോ? നാളിതുവരെ ഇരട്ടപൌരത്വം ഇന്ത്യയില്‍ അനുവദിച്ചിട്ടില്ല.

    ReplyDelete