മലബാറിലെ ഒരു കുഗ്രാമത്തിലാണ് സംഭവം നടക്കുന്നത് .കഥാനായകന്‍ ബാലു ഹിന്ദുമതത്തില്‍ ജനിച്ചു ,ഒരു ക്രിസ്തീയ
യുവതിയെ സ്നേഹിച്ചു ,മതം മാറി പുതു ക്രിസ്തിയാനി ആയി ,മൂന്നു മക്കളുടെ അപ്പനായി .
ഈ സംഭവ കഥയിലെ വില്ലന്‍ ആയ ബ്രെയിന്‍ ട്യൂമര്‍ നായകനെ പിടികൂടുന്നു. നാട്ടു നടപ്പനുസരിച്ച് "ഫെയിത്ത് ഹീലിംഗ് "
കരിസ്മാറ്റിക് ധ്യാന കേന്ദ്രത്തില്‍ ഒരാഴ്ച കൈകൊട്ടിപ്പാടി വന്ന ബാലുവിന് ചില സിദ്ധികള്‍ കിട്ടി (കരിസ്മാറ്റിക്
മുറിവൈദ്യന്മാര്‍ സിദ്ധികളെ "വരങ്ങള്‍ " എന്നും പറയും ).ഭൂതം ,ഭാവി ,പറച്ചില്‍ മാത്രമല്ല കേട്ടോ പ്രാര്‍ത്ഥിക്കുമ്പോള്‍
ബാലുവിന് പഞ്ചക്ഷതങ്ങള്‍ കാണപ്പെടാന്‍ തുടങ്ങി .മറ്റുള എല്ലാ കള്ളത്തരങ്ങളും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയുന്ന കപ്പചേട്ടന്മാര്‍
ജീപ്പുമെടുത്ത് കൊളക്കാട് മല കയറി .
കൂലി വേലക്കാരന്‍ ആയിരുന്ന ബാലുവിന്റെ വീട്ടില്‍ സൗകര്യം കുറവായതിനാല്‍ ദര്‍ശനം തൊട്ടടുത്ത മഠത്തിലായി .
ധാരാളം കട ബാധ്യതകള്‍ ബാലുവിനുണ്ടായിരുന്നു ,പഞ്ചക്ഷതം കണ്ടവര്‍ കൊടുത്ത പണം ബാലു വാങ്ങിയില്ല .
ഭക്തര്‍ വന്‍ തുകകള്‍ മഠത്തിലെ മദറിനു കൊടുത്തു. സ്ഥലത്തെ അത് വരെ വിലസിയിരുന്ന കരിസ്മാറ്റിക് ദിവ്യന്‍ പിറുപിറുത്തു -ഇത് അദികം നാള്‍ പോകും എന്ന് കാണുന്നില്ല എന്ന് പ്രവചിച്ചു
വലിയ അത്ഭുതം നടന്നു .ഒരു ദിവസം മദര്‍ ആന്‍ഡ് ബാലു മുങ്ങി .
ബാലുവിന് കിട്ടിയ തുക കൂടാതെ കോണ്‍വെന്റിന്റെ മുപ്പതു ലക്ഷത്തോളം രൂപയും കൊണ്ടാണ്
അവര്‍ പോയത് .(മദര്‍ എന്ന് പറയുമ്പോള്‍ ഈ കഥയിലെ നായിക കിളവി അല്ല കേട്ടോ ,ചെറുപ്പക്കാരിബിഷപ്പിന്റെ ബന്ധു ആയതിനാല്‍ കിട്ടിയതായിരുന്നു മദര്‍ പദവി .)
ഗുണപാഠം - പാദ്രെ പിയോക്കും ,ഫ്രാന്‍സിസ് അസ്സിസ്സിക്കും മാത്രമല്ല ഏതു ബാലുവിനും പഞ്ചക്ഷതം കിട്ടാം.അവരുടെ മനസ്സാണ് അത്
സൃഷ്ടിക്കുന്നത് (ഹിപ്പ്നോട്ടിക് നിദ്രയിലുള്ള ഒരാളുടെ കയ്യില്‍ ഐസ് വച്ച് കൊടുത്തിട്ട് അത് തീക്കനല്‍ ആണെന്ന് പറഞ്ഞാല്‍ കൈ പൊള്ളും )
കൂടുതല്‍ അറിയല്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ജോസഫ് മര്‍ഫി യുടെ " the power of your subconscious mind " വായിക്കാം .

മുപ്പതു ലക്ഷത്തിലധികം പോയിട്ടും മഠം ,രൂപതാ അധികാരികള്‍ അത് തിരിച്ചുവാങ്ങാന്‍
ReplyDeleteഒരു ശ്രമം പോലും നടത്തിയില്ല .എന്തായിരിക്കാം കാര്യം ?
Congratulations! Mr.George for your bold opinion.
ReplyDelete