KCRM ചെയര്‍മാന്റെ കുറിപ്പ് വായിച്ചിരിക്കുമല്ലോ.
തുടക്കത്തില്‍ അത്മായശബ്ദത്തില്‍ കോണ്‍ട്രിബ്യൂട്ടേഴ്‌സ് ആകുവാന്‍ പ്രത്യേക
നിബന്ധനകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇമെയില്‍ വഴി അഭ്യര്‍ഥിക്കുന്നവരെ എല്ലാം
കോണ്‍ട്രിബ്യൂട്ടേഴ്‌സ് ആക്കിയിട്ടുണ്ട്. ഇപ്പോഴത്തെ കോണ്‍ട്രിബ്യൂട്ടേഴ്‌സില്‍
ആരുടേയും മറ്റു Contact Details അല്മായശബ്ദം Administrator-ന് ലഭിച്ചിട്ടില്ല.
സമാനചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മയായി സമൂഹ പുരോഗതിയ്ക്ക് കാരണമാകണം
എന്നാണു അത്മായശബ്ദത്തിനു പിന്നിലുള്ളവരുടെ ആഗ്രഹം. അതുകൊണ്ട്തന്നെ
പരസ്പരം അറിയുക എന്നത് അഭിലഷണീയമാണ്.
എല്ലാ കോണ്‍ട്രിബ്യൂട്ടേഴ്‌സും അവരുടെ Contact Details (Full Postal Address,
Telephone Number, Email Address, website/blogs they individually own ...) almayasabdam@gmail.com എന്ന
വിലാസത്തിലേയ്ക്ക് സെപ്തം.30ന് മുമ്പ് അയച്ചു തരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇത്തരം വിവരങ്ങള്‍ അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നതല്ല, എന്നാല്‍
അയച്ചുകിട്ടുന്ന വിലാസങ്ങള്‍ സമാഹരിച്ച് എല്ലാ കോണ്‍ട്രിബ്യൂട്ടേഴ്‌സിനും
അയച്ചുകൊടുക്കുന്നതായിരിക്കും.
ഇന്നു മുതല്‍ അല്മായശബ്ദത്തില്‍ കമന്റ് നേരിട്ട്
പോസ്റ്റ് ചെയ്യുവാനുള്ള
സ്വാതന്ത്ര്യം കോണ്‍ട്രിബ്യൂട്ടേഴ്‌സിന് മാത്രമായി പരിമിതപ്പെടുത്തുകയാണ്. കോണ്‍ട്രിബ്യൂട്ടേഴ്‌സ്
അല്ലാത്ത സന്ദര്‍ശകര്‍ക്ക് അവരുടെ കമന്റുകള്‍ almayasabdam@gmail.com എന്ന വിലാസത്തിലേയ്ക്ക് ഇമെയില്‍ ചെയ്തു
അയക്കാവുന്നതാണ്. അയക്കുന്നയാളിന്റെ പൂര്‍ണ്ണ വിലാസവും ടെലിഫോണ്‍ നമ്പറും
പ്രസിദ്ധീകരിക്കുന്നതല്ലെങ്കിലും അത്തരം വിവരം നല്കാത്തവരുടെ കമന്റുകള്‍
സ്വീകരിക്കുന്നതല്ല. അയച്ചു തരുന്ന കമെന്റുകള്‍ വിശദീകരണമൊന്നും നല്‍കാതെതന്നെ
നിരാകരിക്കുവാനുള്ള സ്വാതന്ത്ര്യം
Administrator-ക്ക് ഉണ്ടായിരിക്കും.
ഉത്തരവാദിത്വവും പക്വതയുമുള്ള ഒരു ചര്‍ച്ചാവേദിയായി അല്മായശബ്ദം വര്‍ത്തിക്കുവാന്‍
വേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മനസ്സിലാക്കണമെന്ന്
അഭ്യര്‍ഥിക്കുന്നു.
No comments:
Post a Comment