കോട്ടയം: ദത്തെടുത്തെന്നു തെറ്റിദ്ധരിപ്പിച്ചു ധ്യാന കേന്ദ്രത്തിനായി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപണം. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്‌ക്കലിന്റെ സഹോദരന്‍ തോമസ് അറക്കലും ഭാര്യ മോനിക്കയുമാണു വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
ആവേ മരിയ ധ്യാനകേന്ദ്രത്തിനായി, എരുമേലിയില്‍ മോനിക്കയുടെ ഉടമസ്‌ഥതയിലുള്ള 4.5 ഏക്കര്‍ സ്‌ഥലവും തോമസിന്റെ പേരിലുള്ള 55 സെന്റ് സ്‌ഥലവും തെറ്റിധരിപ്പിച്ച് കൈവശപ്പെടുത്തിയതായാണ് ആരോപണം. ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ.ജോസ് മംഗലം, ഫാ.തോമസ് വയലുങ്കല്‍, ഫാ.ആന്റണി
മണിയങ്ങാട്ട് എന്നിവര്‍ ചേര്‍ന്നാണു തങ്ങളില്‍ നിന്ന് ഭൂമി എഴുതി വാങ്ങിയതെന്ന് ഇവര്‍ പറയുന്നു. സംസാരശേഷി നഷ്‌ടപ്പെട്ട ഭര്‍ത്താവിനു സംസാരിക്കാനുള്ള കഴിവ് തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നുവത്രെ ഭൂമി തട്ടിയെടുത്തത് തട്ടിപ്പ്. കുട്ടികളില്ലാത്തതിനാല്‍ അവസാനകാലത്ത് സംരക്ഷിക്കാന്‍ ആരും കാണില്ലെന്നും സഭ സംരക്ഷിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഭൂമിയും അതിലുള്ള വസ്‌തുവകകളും ദൈവത്തിന്റേതാണെന്നും അതു ദാനം കൊടുത്താല്‍ ദൈവം പ്രസാദിക്കുമെന്നും ഫാ. നെല്ലിക്കലും ഫാ. വയലുങ്കലും പറഞ്ഞതായി അവര്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ സഹോദരങ്ങളെ അറിയിക്കരുതെന്നും വിലക്കി. 2010 ലാണ് ധ്യാന കേന്ദ്രത്തിന് ദാനമായി ഭൂമി എഴുതിനല്‍കിയത്. വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നു. അര ഏക്കര്‍ നല്‍കാമെന്നാണ് അന്നു സമ്മതിച്ചിരുന്നത്. എന്നാല്‍ പിന്നീട് സംശയംതോന്നി ബന്ധുക്കള്‍ ആധാരം വാങ്ങിനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസിലായത്. ഇതറിഞ്ഞ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യൂ അറയ്‌ക്കലിനെ സമീപിച്ചെങ്കിലും സഹായിച്ചില്ല. നിങ്ങള്‍ക്കെന്തിനാണ് ഭൂമി എന്നാണ് ബിഷപ്പ് ചോദിച്ചത്. ഒരു കോടി രൂപ പാട്ടത്തിലൂടെ ലഭിക്കേണ്ട റബര്‍തോട്ടം തങ്ങളുടെ അനുവാദമില്ലാതെ പുരോഹിതന്മാര്‍ 35 ലക്ഷം രൂപക്ക് മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കിയതായും ഇവര്‍ ആരോപിച്ചു. സ്‌ഥലം തിരികെ ചോദിച്ചതോടെ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ പറഞ്ഞു. ബിഷപ് മാത്യു അറയ്‌ക്കലിനെ മൂന്നാം പ്രതിയാക്കി കാഞ്ഞിരപ്പള്ളി കോടതിയില്‍ കേസ് നല്‍കിയതായും മോനിക്ക പറഞ്ഞു. പത്രസമ്മേളനത്തില്‍ തോമസ് അറയ്‌ക്കലിന്റെ സഹോദരന്‍ സി.വി തോമസ്, ഇവരുടെ സുഹൃത്ത് ജേക്കബ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു. |
വളരെ ഹൃദയഭേദകമായ വാര്‍ത്തകളാണ് നമ്മുടെ അധികാരവര്‍ഗ്ഗത്തെപ്പറ്റി നാം കേള്‍ക്കുന്നത്. അറക്കല്‍പിതാവ് നിരവധി ആക്ഷേപങ്ങളുടെ മറവിലാണ്. സ്വന്തം രൂപതയില്‍ ഇളങ്ങുളം ഇടവകയില്‍ പണിയുന്ന 4 കോടിയുടെ അജപാലന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്താന്‍ പോലും പിതാവ് ഇവിടില്ല. ഇല്ലാഞ്ഞത് നന്നായി, അരമന്ക്ക് അടക്കേണ്ട നോക്ക് കൂലി ലാഭം. സ്വന്തം വിട്ടുകാരില്‍ ഒരു നല്ല വിഭാഗത്തിന്റെ പിന്തുണ ഈ കേസില്‍ അദ്ദേഹത്തിന്റെ സഹോദരനോപ്പമുണ്ടെന്നു കേള്‍ക്കുന്നു. പണം ഉണ്ടാക്കാന്‍ വേണ്ടി ഏതു മാര്‍ഗ്ഗവും അവലംബിക്കാന്‍ മടിയില്ലാത്ത അദ്ദേഹം, എന്തുമാത്രം നാണക്കേടാണ് സഭക്കുണ്ടാക്കികൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം എപ്പോള്‍ മനസ്സിലാക്കും? ദിപിക...പിന്നെ പണയം പിടിക്കാന്‍ ഒരു ബാങ്ക് (പാതിവഴി ഉപേക്ഷിക്കേണ്ടി വന്നു), അല്മായാ കമ്മിഷന്‍, റിയല്‍ എസ്റ്റേറ്റ് .... ദശാംശം, പ്രവാസികള്‍ക്ക് വിശദാംശ ശേഖരണം... ലോക സിറോ സമ്മേളനങ്ങള്‍.... മുഴുവന്‍ പേര്‍ക്കും രൂപതകള്‍.... ഒരൊറ്റ കുഞ്ഞാട് വളരുന്നുണ്ടോയെന്നു അന്വേഷിക്കാന്‍ നേരമില്ല.... അത് കപ്യാരന്മാരെ ഏല്‍പ്പിക്കാം. മടുത്തു കര്‍ത്താവേ മടുത്തു....
ReplyDeleteറഷ്യയിൽ പട്ടാളക്യാമ്പിൽ നിരത്തിവച്ച യന്ത്രതോക്കുകളെ ഒരു ബിഷപ്പ് ആശിർവദിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയ നെറ്റ്‌വർക്കിൽ കറങ്ങുന്നുണ്ട്. ബിഷപ്പ് എന്തായിരിക്കും പ്രാർഥിക്കുന്നത്? ഒറ്റ വെടിക്ക് തലമണ്ട പിളർന്ന് അന്തരിക്കണേ എന്നാണോ?..
ReplyDeletehttp://www.guardian.co.uk/commentisfree/2012/aug/28/pussy-riot-russia-church-state
സ്വന്തം തലച്ചോറ് പണയം വെച്ചിട്ട് ആരാനും തലയിലിരുന്നു ചിന്തിക്കാനനുവദിച്ചാൽ ഇതൊക്കെയെ സംഭവിക്കൂ. നമ്മുടെ ആളുകൾ അഭ്യസ്തവിദ്യരോ അഭ്യാസവിദഗ്ധരോ (സൂത്രത്തിൽ കാര്യം നേടാൻ ശ്രമിക്കുന്നവർ)!
ReplyDelete