Translate

Tuesday, September 17, 2013

'കല്യാണസുന്ദരം' എന്ന സമരിയാക്കാരൻ


കഴിഞ്ഞ മുപ്പതിൽപ്പരം വർഷങ്ങളായി ശ്രീ കല്യാണസുന്ദരം ലൈബ്രറിയനായി ജോലിചെയ്യുകയായിരുന്നു.  സുദീർഘമായ  മുപ്പതുവർഷങ്ങളിൽ തനിക്ക് കിട്ടിയിരുന്ന ശമ്പളം മുഴുവൻ അദ്ദേഹം ഓരോ മാസവും ദരിദ്രർക്കായി ദാനം ചെയ്തുകൊണ്ടിരുന്നു.  കൂടാതെ ദരിദ്രരെ സഹായിക്കാൻ ഹോട്ടലുകളിൽ ഭക്ഷണം കൊടുക്കുന്ന ജോലിയും ചെയ്തിരുന്നു. പത്തുലക്ഷം രൂപാ പെൻഷൻ കിട്ടിയപ്പോഴും  തുകമുഴുവൻ സാധുക്കളുടെ സേവനത്തിനായി ചെലവാക്കുകയാണുണ്ടായത്.  ഒരു പക്ഷെ ഒരുവന്റെ ജീവിതകാലത്ത് നേടിയ സമ്പാദ്യങ്ങൾ അപ്പോഴപ്പോൾ  സാധുക്കൾക്ക്  വിതരണം ചെയ്തുകൊണ്ടിരുന്നത്  ലോകചരിത്രതാളുകളിൽ ആദ്യം കുറിച്ചതായിരിക്കണം.

 അതുല്യമായ ആ മഹാമനസ്ക്കന്റെ സേവനത്തെ മാനിച്ച് ഐക്യരാഷ്ടസംഘടന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ  ഉദാരമതികളിൽ  സമുന്നതവ്യക്തിയായി അദ്ദേഹത്തെ ആദരിച്ചതും ചരിത്രമായിരുന്നു.   അമേരിക്കയിലെ ഒരു സംഘടന "സഹസ്രകാലത്തിന്റെ  വ്യക്തിപ്രഭ " യെന്ന (Man of the Millennium) അവാർഡ്  നല്കി അദ്ദേഹത്തെ ബഹുമാനിച്ചു.  മുപ്പതുകോടി രൂപയാണ് പാരിതോഷികമായി ലഭിച്ചത്.  ഭീമമായ ഈ പണം മൊത്തമായി പാവങ്ങളെ സഹായിക്കാൻ പതിവുപോലെവിതരണം ചെയ്യുകയും ചെയ്തു.

മറ്റുള്ളവരെ സഹായിക്കുന്ന മഹാമനസ്കതയിൽ അഭിനന്ദിച്ചുകൊണ്ട് സുപ്രസിദ്ധ സിനിമാതാരമായ രജനികാന്ത് അദ്ദേഹത്തെ തന്റെ അപ്പനായി ദത്തെടുത്തു.  ഇന്നും അദ്ദേഹം അവിവാഹിതനാണ്. ദരിദ്രരോടൊത്ത് ജീവിച്ച് ദരിദ്രരെ സഹായിക്കുകയെന്ന ചിന്തയെ ഈ മനുഷ്യന്റെ മനസിലുള്ളൂ. നാം  അദ്ദേഹത്തിൽ അഭിമാനിതരാകണം. ഐക്യരാഷ്ട്രസംഘടന അദ്ദേഹത്തെ ബഹുമാനിച്ചെങ്കിലും നമ്മുടെയിടയിൽ അങ്ങനെ ഒരു മനുഷ്യൻ ജീവിക്കുന്നുണ്ടെന്നുള്ളതും വിസ്മയകരമാണ്. കുറഞ്ഞത്‌ ലോകത്തിന്റെ മുമ്പിൽ ഈ വലിയ സത്യം അറിയിക്കുകയെന്നതും ഓരോരുത്തരുടെയും  കടമയാണ്.  ഈ സമരിയാക്കാരനെ അങ്ങനെ ലോകം അറിയട്ടെ.  ഭാരതീയനായ ഈ സഹസ്രയുഗലോകപൌരൻ നമ്മിലെ മനുഷ്യനെ ഉണർത്തട്ടെ.  പ്രിയ കല്യാണ സുന്ദരൻ, അങ്ങേക്കുമുമ്പിൽ ലോകം ശിരസ് നമിക്കുന്നു. ഞങ്ങൾ  അഭിമാനിതരാണ്.  ഈ വിശ്വപൗരൻ ഭാരത മാതാവിന്റെ വിരിമാറിൽ പിറന്ന പുത്രനെന്ന് ഉറക്കെ പറയൂ. അഭിമാനിക്കൂ. ലോകം  അറിയട്ടെ.  

English:

Must read and share--

Mr.Kalayanasundaram worked as a Librarian for 30 years. Every month in his 30 year experience(service), he donated his entire salary to help the needy. He worked as a server in a hotel to meet his needs. He donated ev...en his pension amount of about TEN(10) Lakh rupees to the needy.

He is the first person in the world to spend the entire earnings for a social cause. In recognition to his service, (UNO)United Nations Organisation adjudged him as one of the Outstanding People of the 20th Century.. An American organisation honored him with the ‘Man of the Millennium’ award. He received a sum of Rs 30 crores as part of this award which he distributed entirely for the needy as usual.

Moved by his passion to help others, Super Star Rajinikanth adopted him as his father. He still stays as a bachelor and dedicated his entire life for serving the society.

We all should be PROUD. UNO has honored him but we don't even know that such a personality exist amongst us.

At least have the courtesy to pass this on and on till the whole world comes to know about this Great Good Samaritan.
Man of the Millennium.....
Hat's off Kalayanasundaram.. We are extremely proud of you and proudly say "EVEN THIS , HAPPENS ONLY IN INDIA"
See More:
http://www.hindu.com/thehindu/mp/2003/04/23/stories/2003042300060300.htm
 

No comments:

Post a Comment