Translate

Friday, September 13, 2013

ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ജനകീയമായ സമീപനം - The Pope at Rio

റിയോഡിജനിറോയിലെ യുവജനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പായ്ക്കു നല്കിയ സ്വീകരണത്തിന്റെ വീഡിയോയാണിത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ നിരവധി വീഡിയോകള്‍ , അദ്ദേഹത്തിന്റെ ജനകീയമായ സമീപനം, ഈ ലിങ്കു തുറന്നാല്‍ കാണാന്‍ കഴിയും. 

The Pope at Rio - Welcoming celebration by the young people - YouTube:

'via Blog this'

1 comment:

  1. ഇതിൽ ഒരു വീഡിയോയുടെ ചില ഭാഗങ്ങൾ മാത്രം ഞാനും കണ്ടു. ഒരു രാജ്യമെന്ന നിലയിൽ ബ്രസീൽ ഒരുക്കിയിരുന്ന ആഘോഷപരമായ സ്വീകരണത്തിനിടയിലും ഒരു സാധാരണ മനുഷ്യനായി ജനങ്ങളോട് ഇടപഴകാൻ ശ്രമിക്കുന്ന, എന്നാൽ തനിക്കു ചുറ്റും കാണപ്പെടുന്ന ആർഭാടങ്ങളോട്, തനിക്കവ അർഹതപ്പെട്ടതല്ല എന്ന തോന്നലോടെ, ഒട്ടും താത്പര്യം കാണിക്കാത്ത ഒരു പപ്പായെയാണ് നമ്മൾ കാണുന്നത്. വ്യക്തികളോടുള്ള അദ്ദേഹത്തിൻറെ ഇടപെടലുകൾ കോരിത്തരിപ്പിക്കുന്നത്ര ലാളിത്യവും സ്നേഹവായ്പും നിറഞ്ഞതാണ്‌. ഈ അനുഭവം പകര്ന്നു നല്കാനുള്ള എത്രയെത്ര അവസരങ്ങളാണ് തങ്ങളിലേയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വ്യഗ്രതയിൽ മുമ്പത്തെ പാപ്പാമാരെല്ലാം നഷ്ടപ്പെടുത്തിക്കളഞ്ഞത്! എന്തുവേണ്ടി, ആര്ക്കും സമീപിക്കാനാവാത്ത ഒരു പ്രസ്ഥാനമായി സഭ അടിമുടി മാറിപ്പോയില്ലേ? കണ്ടില്ലേ, വെറും കൃമികളായ ഒരു തുക്കടാ വികാരിയോ കൊച്ചച്ചനോ പോലും ഇന്ന് ഇടവകക്കാരോട് പെരുമാറുന്ന രീതി?

    തന്റെ ജീവിതകാലത്ത്, യേശുവിനെ അഭിമുഖീകരിക്കാൻ ഭാഗ്യം കിട്ടിയ വ്യക്തികള്ക്കും ഇങ്ങനെത്തന്നെ തോന്നിയിരിക്കണം എന്ന ചിന്തയാണ് ഫ്രാൻസിസ് പാപ്പയുടെ രീതികൾ കാണുമ്പോൾ എന്നെ കൂടുതൽ ഉന്മത്തനാക്കുന്നത്. ഒരു യുവതിയുടെ നെറ്റിയിൽ മുത്തമിടുന്ന ഒറ്റ ആംഗ്യം കൊണ്ട് ഈ പാപ്പാ സഭയെ നമ്മൾ ഇതുവരെ അനുഭവിച്ചിട്ടുള്ള പൊള്ളയഹന്തയിൽ നിന്ന് എത്രയോ വ്യത്യസ്തമാക്കിത്തീർത്തിരിക്കുന്നു, ഭൂമിയിലേയ്ക്ക് അടുപ്പിച്ചിരിക്കുന്നു! അതാണ്‌ ഈ കാലത്തിന്റെ ഭാഗ്യം. നാണിക്കേണ്ടവർ നാണിക്കുകയും മാറാള്ളവർ മാറുകയും ചെയ്തിരുന്നെങ്കിൽ എന്ന് മാത്രമേ ഏതു ക്രിസ്ത്യാനിയും ഇപ്പോൾ ആഗ്രഹിക്കുന്നുള്ളൂ എന്നതല്ലേ സത്യം?

    ReplyDelete