ഒരു വൃദ്ധനായ പുരോഹിതനും ഒരു ജിപ്സിപ്പെണ്ണും തമ്മിലുള്ള പ്രേമം ഇറ്റലിയിലെ സഭയെ ഞടുക്കി. കുമ്പസാരിച്ചതുകൊണ്ട് പെണ്ണിന് നേട്ടം നാലുലക്ഷം ഡോളറും പുരോഹിതന് പെണ്ണിന്റെ ചൂടും ലഭിച്ചു. കണ്ണുതുറന്ന് ബോധോദയം ഉണ്ടായപ്പോൾ എല്ലാം നഷ്ടപ്പെട്ടിരുന്നു.
ടൂറിനിലെ ജിപ്സിസ്ത്രീ കുമ്പസാരക്കൂട്ടിൽ പുരോഹിതനെ മയക്കി വസ്തുക്കൾ അപഹരിച്ചു. കാഞ്ഞിരപ്പള്ളിയിൽ പരിശുദ്ധാത്മാവിന്റെ അരുപിയാലും ടൂറിനിൽ പിശാചിന്റെ പരീക്ഷണങ്ങളാലും മാമ്മോൻ ജയിച്ചു. പഞ്ചവടിയിലെ ചാക്കോച്ചൻതിരുമേനി സാധാരണ ധ്യാനിപ്പിച്ചാണ് സ്ത്രീകളെ മയക്കി തട്ടിപ്പുകൾ നടത്താറുള്ളത്. അദ്ദേഹം അതുകൊണ്ട് അന്താരാഷ്ട്രപ്രശസ്തിയും നേടി. അനേക ഫേസ്ബുക്കുകളിൽ കരുണയില്ലാത്തവർ ഈ മഹാന്റെ പേര് നിറച്ചുവെച്ചിട്ടുണ്ട്. കേരളത്തിൽ ഒരു ബിഷപ്പിനെ കള്ളൻ എന്ന് സൈബർ ലോകം വിളിക്കുന്നതും ചരിത്രപരമാണ്.
ജിപ്സികൾ അലഞ്ഞുനടക്കുന്ന ഒരു വർഗമാണ്. യൂറോപ്പ് മുഴുവനായും അമേരിക്കയിലും സാധാരണ ഇവരെ കൂട്ടമായി കാണാറുണ്ട്. പിടിച്ചുപറി, മോഷണം മുതലായവകൾ ഇവരുടെ തൊഴിലാണ്. കൂടാതെ പുരുഷന്മാരെ മോഹിപ്പിച്ച് ജിപ്സിപെണ്ണുങ്ങൾ പണം തട്ടിയെടുക്കുന്നതും കുലതൊഴിലാണ്. ബലഹീനതകൾ മനസിലാക്കി ഒരു തരം പൊടിമണപ്പിച്ച് പണം ഇരട്ടിപ്പിക്കുന്ന പദ്ധതികളുമായി ഇവർ സ്ത്രീകളെ സമീപിക്കും. അമേരിക്കയിൽ മലയാളീസ്ത്രീകളും അവരുടെ വലയിൽ വീണ് അവരോടൊപ്പം ബാങ്കിൽപ്പോയി സ്വന്തം അക്കൌണ്ടിൽ നിന്ന് വൻതുകകൾ എടുത്തുകൊടുത്ത അനേക കഥകളുണ്ട്. ചിലപ്പോൾ വിജനമായ സ്ഥലത്ത് അവരെ പരിക്കേൽപ്പിച്ച് പണവുംകൊണ്ട് സ്ഥലവും വിടും. എന്റെ ചില സുഹൃത്തുക്കളും ജിപ്സികളുടെ വലയിൽവീണ് പണം നഷ്ടപ്പെടുത്തിയിട്ടുണ്ട്.
ഒരു ജിപ്സിപെണ്ണിന്റെ ലൈംഗികകുടുക്കിൽ അകപ്പെട്ട് വൃദ്ധനായ ഒരു ഇറ്റാലിയൻ പുരോഹിതന് നഷ്ടപ്പെട്ടത് 4,60000 ഡോളറാണ്. തന്നെക്കാൾ അമ്പത് വയസിൽ പ്രായം കുറഞ്ഞ ഒരു ജിപ്സിയുവതിയുമായി ഈ പുരോഹിതൻ ബന്ധം ആരംഭിച്ചത് കുമ്പസാരക്കൂട്ടിൽനിന്നാണ്. പുരോഹിതൻ ഈ ബന്ധത്തിൽനിന്ന് സ്ത്രീയെ ഒഴിവാക്കാനായിരുന്നു വീണ്ടും വീണ്ടും പണം കൊടുത്തുകൊണ്ടിരുന്നത്. എന്നാൽ ഈ സ്ത്രീ പുരോഹിതനെ ബ്ലാക്ക്മേയിൽ ചെയ്തുകൊണ്ടിരുന്നു.
നാലുവർഷം മുമ്പാണ് ഈ ബന്ധം തുടങ്ങിയതെന്നും പത്രറിപ്പോർട്ട് പറയുന്നു. കുമ്പസാരക്കൂട്ടിൽനിന്ന് ലൈംഗിക ബന്ധത്തിനുമുമ്പ് രണ്ടുപേർക്കും എന്തോ വെളിപാടുണ്ടായിയെന്നും പറയുന്നു. അതിനുശേഷം സ്ത്രീയുടെ നിയന്ത്രണത്തിലുള്ള സംഘടനയുടെ കുരുക്കിൽ പലപ്പോഴായി പുരോഹിതന്റെ ജീവിതകാലസമ്പാദ്യം നഷ്ടപ്പെടുത്തുകയായിരുന്നു. ഒരു സമയത്ത് ഈ പുരോഹിതന് ലഭിച്ചിരുന്ന മാസശമ്പളം മുഴുവൻ സ്ത്രീയെ എല്പ്പിച്ചിരുന്നു. തലേവർഷം കിട്ടിയ പൂർവികസ്വത്തും ഈ സ്ത്രീക്ക് കൈമാറി.
സ്ത്രീയുടെ കുടുംബത്തെ സഹായിക്കാനായിരുന്നു ഈ പണം അവരെ എൽച്ചിരുന്നത്. പണം കൊടുക്കാതെയിരുന്നാൽ സ്ത്രീയുമായുള്ള അവിഹിതബന്ധം അവർ പുറത്താക്കുമെന്നും ഭയപ്പെട്ടിരുന്നു. സ്ത്രീയെപ്പറ്റി വ്യക്തമായി വിവരങ്ങൾ പത്രമാധ്യമങ്ങൾക്ക് കിട്ടിയിട്ടില്ല. ഇവരുടെ പേര് റമോണായെന്നും ഇപ്പോൾ 32 വയസുണ്ടെന്നും അറിയുന്നു. റമോണായെ കഴിഞ്ഞ ദിവസം പോലീസ് തട്ടിപ്പിന് കേസെടുത്ത് തടവിൽ ആക്കിയിരുന്നു. വിസ്താരം തുടരുന്നു.
പുരോഹിതന്റെ കൈവശം ഒരു പൈസാപോലുമില്ലാതെ ദരിദ്രനായപ്പോഴാണ് കേസ് കൊടുത്തത്. അദ്ദേഹത്തിന് ലഭിച്ച ഭീഷണികളും കഷ്ടപ്പാടുകളും സാമ്പത്തികമായി തകർന്നതും സ്ത്രീക്കെതിരെ കൊടുത്ത ഹർജിയിൽ വിസ്തരിച്ചിട്ടുണ്ട്.
ടൂറിനിലെ ചരിത്രപ്രാധാനമായ ദേവാലയത്തിലാണ് വിശുദ്ധകൂദാശയിൽനിന്ന് തുടങ്ങിയ ഈ തട്ടിപ്പ് ആരംഭിച്ചത്. വാർത്താലേഖകർ കൂടുതൽ വിവരങ്ങൾക്കായി ദേവാലയമായി ബന്ധപ്പെട്ടെങ്കിലും പുരോഹിതനെപ്പറ്റിയോ സ്ത്രീയെപ്പറ്റിയോ വിവരങ്ങൾ കൊടുക്കുവാൻ അധികൃതർ തയ്യാറല്ലായിരുന്നു. ടൂറിനിലെ നിയമപാലകരും ഇതെപ്പറ്റി കൂടുതലായി എന്തെങ്കിലും അഭിപ്രായ പ്രകടനം നടത്തുവാൻ തയ്യാറായില്ല. റമോണായെന്ന് പേരുള്ള ഒരു ജിപ്സിസ്ത്രീയാണ് തട്ടിപ്പുകാരത്തി. ജിപ്സികൾ കിഴക്കേ യൂറോപ്പിലെ ഒരുതരം അലഞ്ഞുനടക്കുന്ന വർഗമാണ്.Read: http://www.religionnews.com/2013/09/17/italy-shocked-affair-young-gypsy-elderly-priest/
ആ വൈദികൻ എന്തൊരു വിഡ്ഢിയാണ്. (പൂജാരികളെല്ലാം വിഡ്ഢികളാണെന്നത് തൽക്കാലം മറക്കുക), അയാൾക്ക് ലൗകികാ(മായാ)നുഭാവങ്ങളുണ്ടാകുകയും ലൌകിക സമ്പത്തുകൾ നഷ്ടപ്പെടുകയും ചെയ്തപ്പോൾ ആദ്ധ്യാത്മികതയിലേയ്ക്ക് കൂപ്പുകുത്താൻ എത്രയെളുപ്പം സാധിക്കുമായിരുന്നു! അവസരങ്ങളെ ഉപയോഗിക്കാൻ അറിയാത്തവൻ എന്ന അർത്ഥത്തിലാണ് വിഡ്ഢി എന്ന വാക്ക് ഞാനിവിടെ ഉപയോഗിച്ചത്.
ReplyDeleteപെണ്ണിന് നാലുലക്ഷം ഡോളർ നേട്ടവും പുരോഹിതന് ചൂടുള്ള കണ്ണീരും ലഭിച്ചു.
ReplyDeleteനമ്മുടെ ലാഭം മറ്റുള്ളവരുടെ കണ്ണീരാണ്; നമ്മുടെ സ്വന്തം കണ്ണീർ നമ്മുടെ നഷ്ടവും.
ഈ കഥയിൽ പുരോഹിതനെ കുറ്റംപറയാൻ സാധിക്കില്ല. ജിപ്സികളുടെ പിടിയിൽ അകപ്പെട്ടുപോയ പലരെയും എനിക്കറിയാം. നടന്നുപോവുന്ന സ്ത്രീകളെയാണ് ഇവർ ട്രാപ്പിൽ വീഴ്ത്തുന്നത്. കൂടെപ്പോയി ആയിരക്കണക്കിണ് ഡോളർ ബാങ്കിൽനിന്ന് തട്ടിയെടുക്കും. ഒരിക്കൽ കുടുംബസുഹൃത്തായ ഒരു സ്ത്രീഗവേഷകയെ(ഡോക്ടർ) പണം തട്ടിയെടുത്തശേഷം വിജനമായ സ്ഥലത്ത് അബോധാവസ്ഥയിൽ ഉപേക്ഷിച്ചിട്ടുപൊയതും ഒർമ്മിക്കുന്നുണ്ട്.
ReplyDeleteജിപ്സി സ്ത്രീകൾ നല്ലവണ്ണം വേഷം ധരിച്ച് പുരുഷനെ മയക്കത്തക്കവണ്ണം സുന്ദരികളായേ നടക്കുകയുള്ളൂ. അവരുടെ വലയിൽ വീഴുന്നതും അറിഞ്ഞുകൊണ്ടല്ല. വലയിൽ അകപ്പെട്ടാൽ ചില പുരാണങ്ങളിൽ വായിക്കുന്നതുപോലെ അവർക്ക് അടിമകളായിപ്പൊവുമെന്ന് അനുഭവസ്ഥർ എന്നോട് വിവരിച്ചിട്ടുണ്ട്. ആദ്യം അവർ സമീപിക്കുന്നത് ഡോളർ നോട്ടുകെട്ടുകൾകൊണ്ടായിരിക്കും.ഇരട്ടിപ്പ് പദ്ധതികളുമായി അവർ ഇരയെ സമീപിക്കും. ഓടി രക്ഷപ്പെട്ടില്ലെങ്കിൽ അവർ മാന്ത്രികമായ എതോ ശക്തികൊണ്ട് വീഴ്ത്തും. അതിനവർ പരിശീലനം നേടിയിട്ടുണ്ട്. ജിപ്സികൾ സമീപിച്ചാൽ കാണുമ്പോഴെ നോക്കാതെ ഓടിരക്ഷപെടുവാൻ ഇന്നുള്ള സ്ത്രീകൾക്കറിയാം. ശ്രദ്ധിച്ചില്ലെങ്കിൽ എത്ര മിടുക്കരും മിടുക്കികളും അവർക്ക് കീഴടങ്ങും. പ്രത്യേകിച്ച് ശോഷിച്ച മനസുള്ളവർ നിമിഷനേരംകൊണ്ട് അവരുടെ മുമ്പിൽ ഭയത്തിൽനിന്ന് മനസിനെ പതറിപ്പിക്കും. ജിപ്സികളെ വളരാൻ ഈ നാട്ടിലെ നിയമം അനുവദിക്കുന്നതും മനസിലാകുന്നില്ല.
ഈ കഥയിൽ പുരോഹിതനെ കുറ്റം പറയാൻ സാധിക്കുകയില്ല. അയാൾ ആ വില്ലത്തിസ്ത്രീയുടെ ട്രാപ്പിൽ വീണു. കുമ്പസാരിപ്പിച്ചത് അയാൾക്ക് വിനയായി. സഭയുടെ ബ്രഹ്മചര്യ നിയമത്തെയാണ് പഴിക്കേണ്ടത്. വികാരംകൊണ്ട് അമർന്നു ജീവിക്കുന്നവരെ പോളിന്റെ സുവിശേഷം മാനിച്ച് സഭ അവരെ വിവാഹം ചെയ്യാൻ അനുവദിക്കുകയാണ് വേണ്ടത്. അവിവാഹിതരെ പഴിപറയേണ്ട, വിവാഹിതരും ജിപ്സിപെണ്ണുങ്ങളിൽ മയങ്ങാറുണ്ട്. അത്തരക്കാർക്കായി മനസിനെ നിയന്ത്രിക്കാൻ യോഗായും പഠിപ്പിക്കണം. സ്വയം നിയന്ത്രണമില്ലെങ്കിൽ പെണ്ണിന് ഏതു പുരുഷനെയും
വീഴ്ത്താൻ സാധിക്കും. ടൂറിനിലെ പുരോഹിതൻ സഹതാപം അർഹിക്കുന്നു. അയാളുടെ കണ്ണീരും കാഞ്ഞിരപ്പള്ളി സാഡിസ്റ്റ് തിരുമേനിയുടെ പൊട്ടിച്ചിരിയും രണ്ട് ധ്രുവങ്ങളായി സഞ്ചരിക്കുന്നു.
ന്യൂനപക്ഷ വോട്ടു തേടി മോഡിയെത്തുന്നു: ക്രിസ്‌ത്യന്‍ വോട്ടുകള്‍ക്ക് പാലമിടാന്‍ വിവാദ ബിഷപ് Story Dated: Saturday, September 21, 2013 01:41 കൊച്ചി: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണതേടാന്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡി കരുക്കള്‍ നീക്കുന്നു. ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍, വിശേഷിച്ച് കത്തോലിക്കാ സഭയില്‍ സ്വാധീനമുറപ്പാക്കാനാണു മോഡി ക്യാമ്പിന്റെ ശ്രമം. കത്തോലിക്കാ സഭയിലെ വിവാദനായകനായ ഒരു ബിഷപ് ഇക്കാര്യത്തില്‍ മോഡിക്കു പിന്തുണയുമായി അണിയറയിലുണ്ട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രമുഖ സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള മോഡിയുടെ യത്‌നത്തിനാണു മലയാളി ബിഷപ് പാലമാകുന്നത്. കത്തോലിക്ക സഭയുമായി അടുക്കാനായി പ്രാഥമിക ശ്രമങ്ങള്‍ മോഡി ക്യാമ്പ് നടത്തിക്കഴിഞ്ഞു. മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മോഡി 26 ന് കേരളത്തിലെത്തുന്നുണ്ട്. ഈ അവസരത്തില്‍ മോഡിയും ബിഷപും തമ്മില്‍ രഹസ്യചര്‍ച്ച നടത്താന്‍ ധാരണയായതായി സൂചനയുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ക്കു സമ്മതനാണ് വിവാദ ബിഷപ്പ്. എന്‍.ഡി.എ. ഭരണകാലത്ത് ഇദ്ദേഹത്തെ താക്കോല്‍പദവിയില്‍ നിയമിച്ചിരുന്നു. കേരളത്തിലെ ഒരു നേതാവ് കേന്ദ്രമന്ത്രിയായതും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്‌ഥന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലെത്തിയതും ബിഷപിന്റെ ആശിര്‍വാദത്തോടെയാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള വ്യവസായിയുമായി ബന്ധപ്പെട്ടാണ് ബിഷപ് മുമ്പ് വിവാദത്തിലായത്.തങ്ങളുടെ നീക്കം വിജയിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിനു ക്ഷീണമുണ്ടാക്കാനാകുമെന്നു മോഡിപക്ഷം കരുതുന്നു. മറ്റു സംസ്‌ഥാനങ്ങളിലും ക്രൈസ്‌തവ വോട്ടുകള്‍ നിര്‍ണായകമാകുന്ന മണ്ഡലങ്ങളുണ്ട്. അതിനിടെ, പ്രചാരണത്തില്‍ നരേന്ദ്ര മോഡി ഒരുപടി മുന്നിലായതോടെ കേരളത്തിലെ ചില ഇടതു- വലതു മുന്നണി നേതാക്കള്‍ എന്‍.ഡി.എയിലേക്ക് ഒരു കൊളുത്തിടാന്‍ ശ്രമിക്കുന്നുണ്ട്. മലയോര മേഖലയില്‍ സ്വാധീനമുള്ള രണ്ടു കത്തോലിക്ക സമുദായ നേതാക്കളും ഇതില്‍പെടും. ഇവരിലൊരാള്‍ സോളാര്‍ വെളിപ്പെടുത്തലുകളുടെ പേരില്‍ കോണ്‍ഗ്രസിന് അനഭിമതനായ നേതാവാണ്. ശ്രീഹരി രാമകൃഷ്‌ണന്‍ - See more at: http://www.mangalam.com/print-edition/keralam/97611#sthash.5J2znjKA.dpuf /We know who is this Bishop, has much interest to make an appointment with Mr.Modi. He is The Bishop of Kanjirappally.
ReplyDeleteമോഡിയെ വിജയിപ്പിക്കാൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയതായി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അയാൾ ലോകത്തിന്റെ മുമ്പിൽ എത്രമാത്രം വിലകുറഞ്ഞവനെന്ന് ഈ ലേഖനത്തിലുള്ള അമ്പതിൽപ്പരം വായനക്കാരുടെ അഭിപ്രായങ്ങൾ വായിച്ചാൽ മനസിലാവും. ഇയാൾമൂലം കത്തോലിക്കാ സഭയ്ക്കുണ്ടായ അപമാനം എത്രമാത്രമെന്ന് വായനക്കാരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. താഴെയുള്ള ലിങ്കിൽനിന്നും വായിക്കുക.
ReplyDeletehttp://marunadanmalayali.com/index.php?page=newsDetail&id=21942
മോഡിയുടെ തലക്കെട്ട് അഴിച്ചിട്ടു കാഞ്ഞിരപ്പള്ളി മെത്രാന്റെ മയിൽ തൊപ്പി അണിയിക്കുക.അപ്പോൾ മോഡിയെ കാണുന്നത് ആലഞ്ചേരിയെ കാണുന്നതുപോലെ ആകും. മോഡി ജയിക്കുകയും ചെയ്യും.
ReplyDeleteഅല്ല, രാഷ്ട്രീയ താത്പര്യങ്ങളുള്ള ഈ തിരുമേനികൾ എന്തിനാണ് ഇങ്ങനെ വളഞ്ഞ വഴികൾ എടുക്കുന്നത്? അവർക്ക് നേരിട്ട് സ്ഥാനാർത്ഥികളായി നിന്ന് വിശ്വാസികളുടെ മൊത്തം വോട്ടും നേടി ജയിച്ച് ഭരണയന്ത്രത്തിന്റെ ഭാഗമാകരുതോ? ഏതായാലും ഇവർക്ക് ആദ്ധ്യാത്മീകതയിൽ താത്പര്യമോ അന്യരെ അതിൽ നയിക്കാനുള്ള വരമോ കഴിവോ ഇല്ല. എങ്കിൽ പിന്നെ, അറിയാവുന്ന പണി ചെയ്യുന്നതല്ലേ എല്ലാംകൊണ്ടും നന്ന്? മത തലങ്ങളിൽ നിന്ന് ഇവർ ഒഴിഞ്ഞുപോയാൽ അവിടം ശുദ്ധമാകുകയും ചെയ്യും. അവർ ചെല്ലുന്നതുകൊണ്ട് രാഷ്ട്രീയ തലം കൂടുതൽ വഷളാകാൻ ഇനി ഒട്ടില്ല താനും. രാഷ്ട്രീയക്കാരെപ്പോലെ തന്നെ മെത്രാന്മാർ ഇന്ന് ചെയ്യുന്നതെല്ലാം പരിസരമലിനീകരണവും വഞ്ചനയും തട്ടിപ്പും മാത്രമാണല്ലോ. ഇതിനൊക്കെ ഏറ്റവും നല്ല സൗകര്യം മന്ത്രിക്കസേര നൽകുമല്ലോ. വിഡ്ഢികളായ ആയിരങ്ങൾ അവർക്ക് വോട്ടു ചെയ്യാനുള്ളപ്പോൾ അറക്കലിനെപ്പോലുള്ള വക്രബുദ്ധികൾ പോകേണ്ട വഴി ഈ പറഞ്ഞതു തന്നെയാണ്.
ReplyDeleteരാഷ്ട്രീയക്കാരനാകാൻ കാഞ്ഞിരപ്പള്ളി അഭിഷിക്തന് ധാരാളം യോഗ്യതകളുണ്ട്. ഇദ്ദേഹം നല്ല ഒരു കർഷകനാണെന്ന് സ്വയം അവകാശപ്പെടുന്നു. താഴെ കൊടുത്തിരിക്കുന്ന യൂറ്റ്യൂബുകളിൽ സ്വയം പ്രശംസിച്ച് താൻ കൃഷിക്കാരനെന്ന് അവകാശപ്പെടുന്നുണ്ട്. അരമനമുറ്റത്ത് മത്സ്യകൃഷിയും സസ്യാഹാരാ ചെടികളും കൃഷിചെയ്ത് പണം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്. പിശാചുക്കൾ വസിക്കുന്ന പന്നികൃഷിയെപ്പറ്റി ഒന്നും പറയുന്നില്ല. പിശാച് പന്നികളിൽ പ്രവേശിക്കുന്ന വചനം അദ്ദേഹത്തിന് ഹൃദ്യസ്തമായിരിക്കും. ഭാവിയിൽ തന്റെ ഇരിപ്പിടം തന്റെ കൃഷിഭൂമിയിലെ പന്നികളിൽ ഒന്നിന്റെ വയറിലായിരിക്കുമെന്ന് അദ്ദേഹത്തിനറിയാം
ReplyDelete1971 ൽ വൈദികനായ ഇദ്ദേഹം അടവുകൾ തുടങ്ങിയത് തിരുവനന്തപുരത്തുനിന്നാണെന്നും യൂടൂബിൽ പറയുന്നു.നഷ്ടപ്പെട്ട വ്യക്തിത്വം വീണ്ടെടുക്കാൻ ഇത്തരം യൂട്യൂബ് പ്രചരണതന്ത്രം സഹായിക്കുമെന്ന് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പോകുന്ന ഈ വിദ്വാൻ ചിന്തിക്കുന്നുണ്ട്. സ്വയം രക്ഷിക്കാൻ യൂടുബിൽ കൂടി മഹത്വങ്ങളും വിളിച്ചുപറയുന്നു.
പരിതസ്ഥിതി നശിപ്പിച്ച് ഭൂമി മാഫിയാകളെ രക്ഷിക്കാൻ ശ്രമിക്കുന്ന ഇദ്ദേഹം പ്രകൃതി സ്നേഹിയെന്നാണ് സ്വയം പറയുന്നത്. പാറപൊട്ടീരുകാരും വനനശീകരണക്കാരും പ്രകൃതിയെ നശിപ്പിക്കുന്നവരും കീടനാശിനി കമ്പനികളും ഇദ്ദേഹത്തിന് കോഴനല്കി സഹായിക്കുന്നുവെന്നും അനുമാനിക്കണം. അതുകൊണ്ടാണ് ഗാഡ്ഗിൽ റിപ്പോർട്ടിനെ ഇദ്ദേഹവും കൂട്ടരും ശക്തിയായി എതിർക്കുന്നത്. ആ റിപ്പോർട്ട് ഇദ്ദേഹമോ ശിൽബന്ധികളോ രാഷ്ട്രീയക്കാരോ വായിച്ചുപോലും കാണില്ല. കൂട്ടുചെങ്ങാതി സെബാസ്റ്റ്യൻ അടക്കം ഇംഗ്ലീഷ് മനസിലായിട്ട് വേണ്ടേ! കൂടെ നടക്കുന്ന അയാള് സ്വയം വക്കീലാണെന്നറിയുന്നു. പറയുന്നതെല്ലാം വിഡ്ഡിതതരവും.
ഈ എയർ പൊർട്ട് പിതാവ് മറ്റൊരു പിതാവിനെ കുതികാൽ വെട്ടിയാണ് ബിഷപ്പായത്. മുൻഗാമി ബിഷപ്പിന്റെ കുർബാന വീഞ്ഞിൽ വിഷം കലർത്തി കൊടുത്തുവെന്നും വായിച്ചു. ആരംഭമുതൽ ഈ സാമൂഹ്യദ്രോഹി പവ്വത്തിന്റെ കാല് നക്കികൊണ്ട് ബിഷപ്പെന്ന സ്ഥാനം ഉറപ്പിച്ചു. ഒരു രഹസ്യകാമൂകിയുംകൂടി ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് നില്ക്കുവാൻ സർവ്വയോഗ്യതകളും ഈ ബിഷപ്പിന് കിട്ടുമായിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഇദ്ദേഹത്തിന് അനുകൂലമായി അതുമാത്രം ആരും എഴുതി കണ്ടില്ല. ഇദ്ദേഹത്തിന്റെ കൃഷിയും ജനങ്ങളുടെ പ്രതികരണവും താഴെയുള്ള യൂ ട്യൂബ് ലിങ്കുകളിൽ കാണുക. മഹാനായ ഈ വിദ്വാനെപ്പറ്റി വായനക്കാർ വിധിയെഴുതട്ടെ.
http://www.youtube.com/watch?v=4JixlHZZ59s
http://youtu.be/No8mKafSs18
ഈശ്വരപൂജയെന്നു പറയുന്നത് മനുഷ്യനെ സ്നേഹിക്കുന്നതിലൂടെയും അവനെ സേവിക്കുന്നതിലൂടെയുമാണ് എന്ന ഉള്ക്കാഴ്ചയാണ് ഞാൻ നേടിയെടുത്തിട്ടുള്ളത് എന്ന് യൂറ്റ്യൂബിലൂടെ വിളിച്ചു പറഞ്ഞാലേ ജനത്തിന് മനസ്സിലാകൂ എന്ന് ഈ പാവം "പിതാവ്" ചിന്തിക്കുന്നൂ എന്നത് തന്നെ മതിയല്ലോ അയാളുടെ വ്യക്തിത്വത്തിന്റെ "മേന്മ"എത്രയുണ്ടെന്ന് ബോദ്ധ്യപ്പെടാൻ. ഇതുവരെ അങ്ങേരു ചെയ്തതൊക്കെ മഹത്തരമായ ജനസേവനമായിരുന്നു എന്നതിൽ നാട്ടുകാർക്ക് യാതൊരു സംശയത്തിനും ഇടമില്ല. അതുകൊണ്ടാണല്ലോ ഈ ജനസേവനം ഒന്ന് നിറുത്തിയിട്ട് ഇറങ്ങിപ്പോകാമോ എന്നാണ് ഏവരും ചോദിക്കുന്നത്. ആത്മപ്രശംസക്കായി ഇങ്ങനെയൊരു വീഡിയോ ഉണ്ടാക്കുക എന്നത് തന്നെ എത്ര ബാലിശമായ ഒരു പൊള്ളത്തരമാണ് എന്ന് പോലും അയാൾക്ക് തിരിയുന്നില്ലല്ലോ ദൈവമേ!
ReplyDeleteഇത്തരം കൊമാളിത്തരങ്ങളും യൂറ്റ്യൂബിൽ ഉണ്ടെന്നു പറഞ്ഞുതന്ന ജോസഫ് മാത്യുവിനു നന്ദി.