Translate

Friday, September 13, 2013

യേശു പഠിപ്പിച്ച പ്രാര്‍ത്ഥന -- ദൈവരാജ്യത്തിലേക്കുള്ള പ്രവേശനപഥം


കെ സി ജോസഫ് കട്ടപ്പുറം 

നാമെല്ലാം ഈ പ്രാര്‍ത്ഥന കഴിഞ്ഞ 2000 വര്‍ഷങ്ങളത്രയും പ്രാര്‍ത്ഥിച്ചപ്പോഴൊക്കെയും ഇതിലെ വചനങ്ങള്‍ ശ്രവിക്കുകമാത്രം ചെയ്യുന്ന ആത്മവഞ്ചകരായിരുന്നു. 
അവയെ അനുവര്‍ത്തിക്കാതിരുന്നതാണ് ദൈവരാജ്യം 
വരാത്തതിന് കാരണം (യാക്കൊബ്. 1 :22). 
ഈ പ്രാര്‍ത്ഥനയും ഇതനുസരിച്ച് നാം അനുവര്‍ത്തിക്കേണ്ട 
ചില കാര്യങ്ങളും ഇതാ ഇവിടെ ചേര്‍ത്തിരിക്കുന്നു:-

1. ''അങ്ങയുടെ നാമം പൂജിതമാകണമേ''. ഈ കടമ നമ്മില്‍ ഓരോരുത്തരിലും നിക്ഷിപ്തമാണ്. ഇത് സംഭവിക്കുന്നത് നാമെല്ലാം ദൈവകല്പനകള്‍ പാലിച്ചു ദൈവവുമായി പോസിറ്റീവ് വിധേയത്വം ജനിപ്പിക്കുമ്പോഴാണ്. എന്നാല്‍ ദൈവകല്പനകള്‍ ലംഘിച്ച് പാപം ചെയ്ത് ജീവിക്കുന്നവരുടെ ദൈവവുമായുള്ള ബന്ധത്തിന് ക്ഷതമേല്‍ക്കുകയും അവര്‍ ദൈവത്തില്‍നിന്നുള്ളവര്‍ അല്ലാതാകുകയും അവര്‍ ദൈവവചനം ശ്രവിക്കാത്തവരാകുകയുമാണ് (യോഹ. 8:47).


2. ''അങ്ങയുടെ രാജ്യം വരേണമേ. .'' ഇത് ദൈവപിതാവിനോട് യോഹ. 14:23 വാക്യമനുസരിച്ച് നമ്മോടുകൂടെ വസിക്കാനുള്ള അഭ്യര്‍ത്ഥനയാണ്. അതിനായി ദൈവരാജ്യം അഥവാ പറുദീസ എന്നത് ദൈവംനമ്മോടുകൂടെയാകുന്ന നമ്മിലെ മാനസീകാവ്സ്ഥയാണെന്ന സത്യം നാം അറിഞ്ഞിരിക്കണം.

3. ''അങ്ങേതിരുഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.'' ഇവിടെ ആദ്യം ദൈവഹിതം എന്തെന്ന് അറിയാന്‍ മത്താ.12:50 വാക്യം പഠിക്കണം. അത് കന്യകമറിയത്തെപ്പോലെ നാമെല്ലാം ''കര്‍ത്തവ് (യേശു) നിന്നോടുകൂടെ'' വചനം പത്തുമാസത്തോളം പ്രാവര്‍ത്തികമാക്കി (ലൂക്ക.8:21) യേശുവിന് സഹോദരര്‍/സഹോദരിമാര്‍ ആകുന്നതാണെന്ന് മനസ്സിലാകും. ഇങ്ങനെ സഹോദരര്‍/സഹോദരിമാര്‍ ആകുന്നവര്‍ക്കാണ് യേശു ആത്മാവില്‍ സഹോദരനായി വീണ്ടും ജനിക്കുന്നത് (യോഹ. 3:3)!! കന്യകമറിയം ഇത് പ്രാവര്‍ത്തികമാക്കിയപ്പോള്‍ യേശു അവള്‍ക്ക് മാംസം ധരിച്ച മകനായി ആണ് അവളെ അമ്മയാക്കിയത് എന്ന വ്യത്യാസമേ ഇവിടെയുള്ളു (യോഹ. 3:6)!! 

4. ''ഞങ്ങള്‍ക്കാവശ്യമായ ആഹാരം ഇന്നും ഞങ്ങള്‍ക്കു തരേണമേ.'' ഈ സത്യം യാഥാര്‍ത്ഥ്യമാകാനാണ് ലൂക്ക.12:31 വാക്യത്തിലൂടെ ദൈവരാജ്യം അന്വേഷിക്കാന്‍ നമ്മോട് യേശു ആഹ്വാനം ചെയ്തത്. അതുകൊണ്ട് ദൈവരാജ്യത്തില്‍ എല്ലാം ലഭ്യമാണ്; അതിനായി പ്രവര്‍ത്തിക്കേണ്ടിവരും അത്രമാത്രം. 

5. ''ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോടു ക്ഷമിക്കണമേ.'' മറ്റുള്ളവരുടെ തെറ്റുകള്‍ നാമും ക്ഷമിച്ച് നമ്മുടെ തെറ്റുകള്‍ക്ക് പശ്ചാത്തപിച്ച് ക്ഷമയാചിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മോടും ക്ഷമിക്കുകയും അങ്ങനെ ഒരു സുന്ദര പറുദീസ ജീവിതത്തിന്റെ ഉടമകളാകുകയുമാണ് നാമെല്ലാം!! 

6. ''ഞങ്ങളെ തിന്മയില്‍ നടത്താന്‍ പ്രേരിപ്പിക്കുന്ന ദുഃഷ്ടാരൂപികളില്‍ നിന്നും രക്ഷിക്കണമേ.....ആമ്മേന്‍.'' ദുഷ്ടാരൂപിക്കു പകരം യേശുവിനെ നമ്മുടെ ഇഷ്ടസഹോദരനാക്കി കൂടെ വസിക്കാന്‍ അനുഗ്രഹിക്കാനുള്ള അപേക്ഷയുമാണിത്. മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അറിയാതെയാണ് കത്തോലിക്കരായ നാം കൊന്തനമസ്‌ക്കാരത്തിലൂടെ ദൈവ കല്പനകള്‍ ലംഘിച്ച് ഈ മാതാവിനോട് ദുഃഷ്ടാരൂപിക്കൂട്ടായ്മയ്ക്കായി പ്രാര്‍ത്ഥിച്ച് സാത്താന്റെ എതിര്‍ക്രിസ്തുരാജ്യത്തിലായി നാം നശിക്കുന്നത്!! സത്യം നമ്മെ സ്വതന്ത്രരാക്കുക തന്നെ ചെയ്യും!! 

ഈ ലേഖനത്തിലെ ബൈബിള്‍ വാക്യങ്ങള്‍ :
(a) യോഹ. 8:47. ''ദൈവത്തില്‍ നിന്നുള്ളവര്‍ ദൈവവചനം ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരല്ല അതുകൊണ്ട് നിങ്ങള്‍ അവ ശ്രവിക്കുന്നില്ല. (b) യോഹ. 14:23 '' എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തുവന്ന് അവനില്‍ വാസം ഉറപ്പിക്കുകയും ചെയ്യും''. (c) മത്താ. 12:50. ''സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും, സഹോദരിയും, അമ്മയും.'' (d) ലൂക്കാ. 8:21. ''ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും/സഹോദരിമാരും'' (e) യോഹ. 3:3. '' സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.'' (f) യോഹ. 3:6. ''മാംസത്തില്‍ ജനിക്കുന്നത് മാംസമാണ്. ആത്മാവില്‍ നിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ട.'' (g) ലൂക്കാ. 12:31. ''നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും'' (hയാക്കൊ.1 : 22. ''നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്യുന്ന ആത്മാവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍.''

ശ്രദ്ധിക്കുക: 
ജ്ഞാനസ്‌നാനത്തില്‍ ആരും വീണ്ടും ജനിക്കുന്നില്ല; പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ അര്‍ഹരാകുകയാണ്. എന്നാല്‍ കന്യകമറിയത്തെപ്പോലെ ''കര്‍ത്താവു നിന്നോടുകൂടെ'' ദൈവവചനം ശ്രവിച്ച് അത് പ്രാവര്‍ത്തികമാക്കി 10 മാസം ജീവിക്കുമ്പോള്‍ യേശു നമുക്ക് ആത്മാവില്‍ സഹോദരനായി വീണ്ടും ജനിച്ചാണ് നമ്മെ യേശുവിനു സഹോദരര്‍/സഹോദരിമാര്‍ ആക്കുന്നത് (ലൂക്ക. 8:21)!! അതുകൊണ്ട് ഈ സഹോദരര്‍/സഹോദരിമാര്‍ ആണ് വീണ്ടും ജനിച്ച് ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നവര്‍ (യോഹ. 3:3).

Inspite of our continued prayer for the past 2000 years with the very prayer Jesus taught us, the kingdom of God failed to get started here on earth; because we were merely listening these words deceiving ourselves and not doing what it says (James.1:22). Here below is the prayer and what it demands of us:
1. “Our Father who art in heaven, hallowed be thy name” : When we obey all the commandments and keep our relationship with him positive, it is the time we keep His name holy; but when we sin disobeying them we sever this relationship and render us not to belong to God at all. This will prevent us from hearing the Word of God “ The Lord is with you” according to John.8:47.
2. “Thy kingdom come” : By so praying we are requesting the presence with us of the Father in heaven according to John. 14:23; because the Kingdom of God or paradise is a state of mind when God is with us!!
3 “Thy will be done on earth as it is in heaven” : First of all, know what the will of God is according to  Matth.12:50. A carefull study of this reveals that the will of God is that we all practice the same Word of God “the Lord (Jesus) is with you” virgin Mary practised (Luke. 8:21) for about ten months when we will be transformed into brothers and sisters of Jesus!! It is with these brothers and sisters that Jesus is born again as brother in spirit (John.3:3)!! Note that when virgin Mary practised it Jesus was born to her as son in fleshs; but with us he is born again as brother in spirit (John.3:6)!!
4. “Give us this day our daily bread” : There is no doubt about our getting all that we need once we are in this Kindom of God; because it is a promise Jesus himself gave us according to Luke. 12:31 and He will provide us all that we need but we have to work for it.
5. “Forgive our trespasses as we forgive those who trespass against us.” : Here it   is real repentance for our sins based on God’s righteousness and justice for a prosperous life  for all in paradis!!
6. “ Lead us not into temptation but deliver us from evil Amen” : With this we request the Father to let Jesus be with us as our steadfast brother insted of the evil spirit brother, deliver us from the influence of evil and to lead us into life everlasting!!
          We catholics instead pray the rosary of us sinners to Mary often. So we do not belong to God and do not hear this Word of God to practice it. With this rosary we perish in the antiChrist kindom of satan!! Only this truth can deliver us from this evil!!
The Bible quotes of this article.
          (a) John.8:47). “ He who belongs to God hears what God says. The reason you do not hear is that you do not belong to God. (b) John.14:23. “If any one loves me he will obey my teaching. My Father love him and we will come to him and make our home with him” (c) Matth.12:50. “For whoever  does the will of my Father in heaven is my brother and sister and mother” (d) Luke.8:21. “My mother and brothers/ sisters are those who hear the Word of God and put it into practice” (e) John. 3:3. In reply Jesus declared, “surely I tell you the truth, no-one can see the Kindom of God unless he is born again” (f) John. 3:6. “ Flesh gives birth to flesh; but the spirit gives birth to spirit. You should not be surprised at my saying” “you must be born again”. (g) Luke.12:31. “But seek His kingdom and these things will be given to you as well” (h) James.1:22. “Do not merely listen to the word and deceive yourselves. Do what it says”
Note: Nobody is born again at the time of baptism; but enables us to receive the Holy Spirit. It is when we, like Virgin Mary hear the Word of God “the Lord is with you” and practice it like her for about 10 months that Jesus is born again as brother in spirit to make us his brothers/sisters (Luka. 8:21)!! Therefore these brothers and sisters of Jesus are the ones who enter in the Kingdom of Heaven as born agains!! Thank you.

11-09-2013                                                                     K. C. Joseph Kattappuram
Chamakala P.O., Pin - 686603, Kottayam, Kerala, S. Inid
Ph : 04829242132, 9847959395 

No comments:

Post a Comment