Translate

Sunday, September 22, 2013

-:Marunadan Malayali:- - syro malabar for laity

-:Marunadan Malayali:- - syro malabar for laity:

'via Blog this'

2 comments:

  1. വിനാശകാലേ വിപരീതബുദ്ധി'യെന്നേ ഇതിനെപ്പറ്റി പറയാനുള്ളു. ഗാഡ്ഗില്‍ കമ്മീഷന്റെ ഉദ്ദേശ്യശുദ്ധിയും ഗ്രീന്‍ ട്രൈബ്യൂണല്‍ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യവും അതിന്റെ ആവശ്യകതയും മനസ്സിലാക്കാതെ ജനവികാരം ഇളക്കിമറിച്ച് കേരളത്തിലെ പരിസ്ഥിതിതന്നെ തകര്‍ക്കാനാണ് അറയ്ക്കന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അറയ്ക്കനെപ്പിടിച്ചാല്‍ കേരളസഭയിലെ ഒരല്മായന്റെയും വോട്ട് ബിജെപിക്കു കിട്ടില്ലെന്ന് ആരവര്‍ക്കു മനസ്സിലാക്കിക്കൊടുക്കും?

    ReplyDelete
  2. സി എസ് ഐ ക്രൈസ്തവസഭ ഗാഡ്ഗിൽ റിപ്പോർട്ടിനെ പരിപൂർണ്ണമായും പിന്താങ്ങിയിട്ടുണ്ട്. ഹിന്ദുപത്രത്തിൽ വന്ന ഈ വാർത്ത താഴെ അനുബന്ധിച്ചിരിക്കുന്ന ലിങ്കിൽ വായിക്കുക. ഇതിൽനിന്നും മനസിലാക്കേണ്ടത് ബിഷപ്പ്മാരെ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത് സ്വാർത്ഥതാത്പര്യങ്ങളെന്നും വ്യക്തമാണ്.

    പരീസ്ഥിതിയെ സംരക്ഷിക്കാൻ വിദേശപ്പണം ലഭിക്കുന്നുവെന്ന് ആരോപിച്ച് കമ്യൂണിസ്റ്റ്പാർട്ടിയും റിപ്പോർട്ടിനെതിരായി രംഗത്തുണ്ട്. ഒന്നുകിൽ രാഷ്ട്രീയക്കാരുടെ എഴുത്തും വായനയും അറിവില്ലായ്മ, അല്ലെങ്കിൽ ഖനനമാഫിയാകളുടെ പങ്കുകൾ കേരളത്തിലെ നക്കാപിച്ച നേതാക്കന്മാർമുതൽ കൈപ്പറ്റുന്നുണ്ട് എന്നെല്ലാം അനുമാനിക്കണം. ജനങ്ങളുടെ സുരക്ഷിതത്വമോ ഭൂമിയുടെ സമതുലനാവസ്തയോ ജീവജാലങ്ങളുടെ വംശനാശമോ വനനശീകരണമോ ഔഷധച്ചെടികളുടെ നാശമോ രാഷ്ട്രീയക്കാരായ സ്വാർത്ഥമോഹികൾക്കും ബിഷപ്പുമാർക്കും നാശത്തിന്റെ പങ്കുപറ്റുന്നവർക്കും അറിയേണ്ട ആവശ്യമില്ല.

    ഭൂമിയെ ചൂഷണം ചെയ്യുന്നവരെ ഈ റിപ്പോർട്ട് ബാധിക്കുമെന്നത് ശരിയാണ്. ഒരു രാജ്യത്തിന്റെ താല്പര്യം നോക്കുമ്പോൾ ഇത്തരം തിന്മമാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരുടേയും പുരോഹിതരുടേയും നാവ് അടപ്പിക്കേണ്ടതായും വരും. ഇങ്ങനെയുള്ള തീരുമാനങ്ങൾ ബൌദ്ധികതലങ്ങളിലുള്ള ശാസ്ത്രജ്ഞർക്ക് വിട്ടുകൊടുക്കുകയാണ് നല്ലത്. ശാസ്ത്രപരിഷത് ഒന്നടങ്കം ഗാഡ്ഗിൽ റിപ്പോർന്റെ ആവശ്യകതയെ ഊന്നിപ്പറയുന്നുണ്ട്. ഈ റിപ്പോർട്ട് പ്രതികൂലമായി ബാധിക്കുന്നത് നിയമത്തിനെതിരായി ഖനനം നടത്തുന്നവർ, മണൽവാരികൾ, കൽത്തുരങ്കങ്ങൾ ഉണ്ടാക്കുന്നവർ, ചന്ദനം ഈട്ടി മുതലായ കള്ളത്തടി വിൽക്കുന്ന കച്ചവടക്കാർ, നിയമപരമല്ലാതെ കള്ളപാതിരികളടക്കം മരാമത്ത് കെട്ടിടങ്ങൾ പണിയുന്നവർ, കഞ്ചാവ് കൃഷിക്കാർ, മൃഗങ്ങളെ വേട്ടയാടി തോലുകൾ മോഷ്ടിക്കുന്നവർ എന്നിവരെയാണ്.

    കാഞ്ഞിരപ്പള്ളിരൂപതയ്ക്കും ബിഷപ്പുമാർക്കും രാഷ്ട്രീയപാർട്ടികൾക്കും ഇത്തരക്കാരിൽ താല്പര്യം വരുന്നത് അവരുടെ മനശുദ്ധി ഇല്ലായ്മകൊണ്ടാണ്. ഗാഡ്ഗിൽ റിപ്പോർട്ട് അന്ത്യമായി തീരുമാനിക്കാൻ അവകാശം കൊടുത്തിരിക്കുന്നതും സ്ഥലത്തെ പഞ്ചായത്തുകൾക്കും സ്ഥലവാസികൾക്കുമാണ്. അവരെ റിപ്പോർട്ട് എന്തെന്നുപോലും പഠിപ്പിക്കാതെ സഭയും രാഷ്ട്രീയ പാർട്ടികളും ജനവികാരം ഇളക്കിവിടുകയായിരുന്നു ചെയ്തത്. പശ്ചിമഘട്ടത്തിൽ ജീവിക്കുന്ന ജനതയ്ക്ക് ഈ റിപ്പൊർട്ട് ഗുണപ്രദമെന്നും ഒളിച്ചുവെയ്ക്കുന്നു. പ്രകൃതിവിഭവങ്ങളെ പരിപാലിക്കാനും ഭൂമിയുടെ വരൾച്ച ഇല്ലാതാക്കി ജലമയമുള്ളതാക്കാനും ധാന്യകൃഷികളും മറ്റു സ്വാഭാവിക കൃഷികൾ ഏർപ്പിട്ടിരിക്കുന്നവർക്കും ഗാഡ്ഗിൽ റിപ്പോർട്ട് സഹായകമാണെന്ന സത്യവും എതിർക്കുന്നവർ മറച്ചുവെയ്ക്കുന്നു.

    http://www.thehindu.com/todays-paper/tp-national/tp-kerala/csi-church-formally-endorses-gadgil-report/article4487141.ece

    ReplyDelete