കെ. സി. ആര്‍ . എം. ഇടുക്കി ജില്ലാ കമ്മറ്റി നിലവില്‍ വന്നു.
കെ. സി. ആര്‍ . എം. വൈസ് ചെയര്‍മാന്‍ പ്രൊഫസര്‍ ജോസഫ് വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ഇടുക്കിയില്‍ ചേര്‍ന്ന യോഗമാണ് ഇടുക്കി ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തത്. സത്യജ്വാല മാസിക എഡിറ്റര്‍ ജോര്‍ജ്ജ് മൂലേച്ചാലില്‍ മുഖ്യപ്രഭാഷണം നടത്തി. സി. ഒ. ഫ്രാന്‍സിസ് ചക്കുളിക്കല്‍ മരങ്ങാട്ടുപള്ളി ഷാജു ജോസ് തറപ്പേല്‍ അടിവാരം സി. വി. സെബാസ്റ്റ്യന്‍ സര്‍ക്കുലേഷന്‍ മാനേജര്‍ (സത്യജ്വാല മാസിക) തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള കര്‍ഷക ശാസ്ത്രജ്ഞനായ റെജി ഞള്ളാനിയാണ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹിക സംഘടനാ പ്രവര്‍ത്തന രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള എം. എല്‍ . അഗസ്തി കാഞ്ചിയാര്‍ , അപ്പച്ചന്‍ തൊടുപുഴ കരിങ്കുന്നം, സിസിലി തോമസ് മുരിക്കാശ്ശേരി എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്കാ നവീകരണ ചിന്തകള്‍ക്കും വിശ്വാസ വളര്‍ച്ചയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജോസഫ് കെ. വി. നെടുങ്കണ്ടം സെക്രട്ടറിയായും ലാളിത്യമാര്‍ന്ന ജീവിതശൈലിക്ക് ഉടമകളായ വര്‍ക്കിച്ചന്‍ കീരിത്തോട്, സിബി കട്ടപ്പന എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും ഇരട്ടയാറിന്റെ കരുത്തായ റോയി ഒഴുകയില്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. കെ. റ്റി. ജോസ് കവിയില്‍ തങ്കമണി, അഗസ്റ്റിന്‍ തൊടുപുഴ, സിബി തൂക്കുപാലം എന്നിവര്‍ ജില്ലയില്‍ നിന്നു സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി റീജിയന്റെ അമരക്കാരായി ഫെലിക്‌സ് (റിട്ടയേര്‍ഡ് കെ. എസ്. ഇ. ബി.) ചെറുതോണി, ദേവസ്യാ അഴകത്ത് ചേലച്ചുവട് എന്നിവരെയും യോഗം തെരഞ്ഞെടുത്തു. റെജി ഞള്ളാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റിയില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, പുരോഹിതമേധാവിത്വം, എയ്ഡഡ് സ്‌കൂളുകളിലെ ലക്ഷങ്ങളുടെ അനധികൃത പിരിവ്, ചര്‍ച്ച് ആക്ട്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍ സംബന്ധിച്ച് ഹൃസ്വമായ ചര്‍ച്ചകള്‍ നടന്നു.
വിശ്വാസികള്‍ക്ക് താങ്ങാനാവാത്തവിധം നിര്‍ബന്ധപിരിവുകള്‍ അടിച്ചേല്‍പ്പിച്ച് കച്ചവട താത്പര്യത്തോടെയുള്ള കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് സഭ വിട്ടുനിന്ന് സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേയ്ക്ക് തിരിയണമെന്നു ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ തീരുമാനങ്ങള്‍ അഭിവന്ദ്യ പിതാക്കന്മാരെ അറിയിക്കുന്നതിനും രൂപതകളും പള്ളികളുമായി ചേര്‍ന്ന് നവീകരണ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതിനും തീരുമാനിച്ചു. കെ. സി. ആര്‍ . എം. ന് വിശ്വാസ സമൂഹത്തില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന വമ്പിച്ച പിന്തുണ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ദര്‍ശനങ്ങള്‍ക്കുള്ള പിന്തുണയാണെന്ന് യോഗം വിലയിരുത്തി. സമാപനത്തോടനുബന്ധിച്ച് ശ്രീ. എം. എല്‍ . അഗസ്തി നന്ദി പറഞ്ഞു.

No comments:
Post a Comment