Translate

Wednesday, July 13, 2016

മെത്രാച്ചന് കുട്ടികളെ കണ്ടാൽ നിയന്ത്രണം പോകുമെന്ന് 22 വർഷം മുമ്പ് അറിയാമായിരുന്നിട്ടും സഭ അനങ്ങിയില്ല

മെത്രാച്ചന് കുട്ടികളെ കണ്ടാൽ നിയന്ത്രണം പോകുമെന്ന് 22 വർഷം മുമ്പ് അറിയാമായിരുന്നിട്ടും സഭ അനങ്ങിയില്ല; കുട്ടികളോട് ലൈംഗിക ക്രൂരകൃത്യങ്ങൾ ചെയ്ത ബിഷപ്പ് ജയിലിൽ ആയിട്ടും വിവാദം തീരുന്നില്ല

മറുനാടൻ മലയാളീ: സ്വന്തം ലേഖകൻ

July 11, 2016 | 08:51 AM | Permalink



സ്വന്തം ലേഖകൻ

നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിൽ അകത്തായിരിക്കുന്ന മെത്രാൻ പീറ്റർ ബാളിന് കുട്ടികളെ കണ്ടാൽ നിയന്ത്രണം പോകുമെന്ന് 22 വർഷങ്ങൾക്ക് മുമ്പ് തന്നെ വെളിപ്പെട്ടിട്ടും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്മാർ അത് തന്ത്രപൂർവം മറച്ച് വയ്ക്കുയായിരുന്നു വെന്ന് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് ഇദ്ദേഹം നിരവധി കുട്ടികളെ പീഡിപ്പിച്ചതിന് ശേഷം മെത്രാച്ചനെതിരെ ആരോപണങ്ങൾ ശക്തമായതിനെ തുടർന്ന് മാത്രമാണ് സഭ നടപടിയെടുക്കാൻ തീരുമാനിച്ചതെന്നും ആരോപണം ശക്തമായിരിക്കുകയാണ്. ഇത്തരത്തിൽ കുട്ടികളോട് ലൈംഗിക ക്രൂരകൃത്യങ്ങൾ ചെയ്ത ബിഷപ്പ് ജയിലിൽ ആയിട്ടും വിവാദങ്ങൾ അടങ്ങാത്ത അവസ്ഥയാണുള്ളത്. ഡെയിലി മെയിലിന് ചോർന്ന് കിട്ടിയ രഹസ്യരേഖകളിലൂടെയാണ് പുതിയ വിവരം വെളിച്ചത്ത് വന്നിരിക്കുന്നത്.

1993ൽ ഗ്ലൗസെസ്റ്ററിലെ ബിഷപ്പ് സ്ഥാനത്ത് നിന്നും രാജി വയ്ക്കുന്നതിന് തൊട്ടു മുമ്പ് വരെ ബാൾ നിരവധി ആൺകുട്ടികളെയും യുവാക്കളെയും ലൈംഗികപരമായി ഉപയോഗിച്ചിരുന്നു വെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ചാൽസ് രാജകുമാരന്റെ അടുത്ത സുഹൃത്താ ഈ മെത്രാൻ അദ്ദേഹത്തിന്റെ വിവാഹത്തിന് പോലും പങ്കെടുത്തിരുന്നു. 19കാരനായ ഒരു യുവാവിനോട് മോശമായി പെരുമാറിയതിന്റെ പേരിൽ ബാളിന് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു വെങ്കിലും കഴിഞ്ഞ വർഷം ജയിലിൽ ആകുന്നത് വരെ ബാളിനെ പുരോഹിതനായി തുടരാൻ അനുവദിച്ചുവെന്നാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ശക്തമായ ആരോപണം.

പീറ്റർ ബാളിന്റെ കൂടുതൽ പീഡനകഥകൾ വെളിപ്പെടുത്തുന്ന ആറ് കത്തുകൾ കാന്റർബറി ആർച്ച്ബിഷപ്പിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ ലഭിച്ചുവെന്ന് അടുത്തിടെ വെളിപ്പെട്ടതിനെ തുടർന്നാണ് ബാളിനെതിരെയുള്ള ആരോപണങ്ങൾക്കും വിവാദങ്ങൾക്കും വീണ്ടും ചൂട് പിടിച്ചിരിക്കുന്നത്. ഈ പുരോഹിതന്റെ പീഡനത്തിന് ഇരയായവർ തന്നെയായിരുന്നു ഈ കത്തുകൾ അയച്ചിരുന്നത്. 1990കളുടെ ആദ്യം പുരോഹിതൻ തങ്ങളെ പീഡിപ്പിച്ചതിന്റെ വിശദാംശങ്ങളായിരുന്നു അവർ ഇതിലൂടെ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഇവ അവർ ഇത് വരെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുമില്ല. 1992 ഡിസംബറിനും 1993 ഫെബ്രുവരിക്കും ഇടയിലായിരുന്നു ഈ കത്തുകൾ അയക്കപ്പെട്ടിരുന്നത്. തന്റെ ഇരകളോട് നഗ്‌നരായി പ്രാർത്ഥിക്കാൻ ബാൾ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഈ കത്തുകളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് തന്റെ മുന്നിൽ ലൈംഗിക പ്രവൃത്തികൾ നിർവഹിക്കാനും തന്നോടൊപ്പം കിടക്ക പങ്കിടാനം ഈ പുരോഹിതൻ ഇരകളോട് ആവശ്യപ്പെടാറുണ്ടായിരുന്നുവത്രെ.

ഇംഗ്ലീഷ് ചർച്ച് അധികൃതർ ഈ കത്തുകൾ 2009ൽ പരിശോധിക്കുകയും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ 1993ൽ തന്നെ ഡിറ്റെക്ടീവുകൾക്ക് നൽകിയെന്ന് പറയുകയും ചെയ്തിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ബാൾ നീചമായ ലൈംഗിക കുറ്റങ്ങൾ ചെയ്തുവെന്ന് വെളിപ്പെടുത്തുന്ന ഈ കത്തുകൾ ചർച്ച് അധികാരികൾ പരസ്യമാക്കുന്നതിന് പകരം ലാംബെത്ത് പാലസിലെ രഹസ്യ ഫയലുകളിൽ സൂക്ഷിക്കുയായിരുന്നുവെന്ന ആരോപണമാണിപ്പോൾ ശക്തമായിരിക്കുന്നത്. ഇതിനെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ നടന്നിരുന്നുവെങ്കിലും 2012 വരെ ചർച്ച് ഇത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. എന്നാൽ അവസാനം ഇത് പൊലീസിന് നൽകുകയും ചെയ്തു. 1977നും 1992നും ഇടയിൽ 18 ആൺകുട്ടികളോടും യുവാക്കളോടും മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്ത കുറ്റത്തിനും പൊതു ഓഫീസിൽ മോശമായി പെരുമാറിയതിനും 84കാരനായ ബാളിനെ കഴിഞ്ഞ വർഷം ഒക്ടോബറിൽ 32 മാസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

ഇത്തരം കത്തുകൾ മറച്ച് വയ്ക്കുകയും പൊലീസ് അന്വേഷണത്തിന് ആവശ്യപ്പെടാ തിരിക്കുകയും ചെയ്ത സഭാ അധികാരികളുടെ നയത്തിനെതിരെ ബാൾ പീഡിപ്പിച്ച ഇരകളുടെ അഭിഭാഷകൻ റിച്ചാർഡ് സ്‌കോറർ കഴിഞ്ഞ രാത്രി രംഗത്തെത്തിയിരുന്നു. ഇതിൽ കാന്റർബറി ആർച്ച് ബിഷപ്പായിരുന്ന ലോർഡ് കാറെയുടെ പങ്കും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഒന്നുംമറച്ച് വച്ചിട്ടില്ലെന്നായിരുന്നു കാറെ ആദ്യം പ്രതികരിച്ചിരുന്നത്. ഇപ്പോഴത്തെ ആർച്ച് ബിഷപ്പായ ജസ്റ്റിൻ വെൽബി ചർച്ച് പുതിയൊരു അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമെ ചൈൽഡ് സെക്ഷ്വൽ അബ്യൂസിനെക്കുറിച്ച് ജഡ്ജ് ലോവെൽ ഗോദാർദ് ഒരു സ്വതന്ത്ര അന്വേഷണവും നടത്തുന്നുണ്ട്.

1 comment:

  1. ഒരുബിഷൊപ്പ് പിതാവിനെ നേരിട്ടറിയാൻ ഈ രചന വായിച്ചാട്ടു! ലോകം ഇതു അറിയണമെങ്കിൽ ഷെയർ ചെയ്താട്ടു! അല്ലായെങ്കിൽ കുമ്പസാര രഹസ്യമായി മനസിൽത്തന്നെ സൂക്ഷിച്ചാട്ടു !

    ReplyDelete