Translate

Wednesday, July 6, 2016

യേശു ഇപ്പോള്‍ സഭയ്ക്കു പുറത്താണ്; പുതിയ വിവാദവുമായി സിസ്റ്റര്‍ ജെസ്മി

സിസ്റ്റർ ജെസ്മി

മംഗളം പത്രം പ്രസിദ്ധീകരിച്ചത്:

എന്ത് തെറ്റ് കണ്ടാലും സിസ്റ്റര്‍മാരെ എളുപ്പത്തില്‍  പുറത്താക്കും. അച്ചന്മാര്‍ക്ക് പക്ഷെ മുദ്ര പോകില്ല. അവര്‍ക്ക് മരണം വരെ അഭിഷേകമുദ്രയുണ്ടത്രേ. ആ പട്ടം ഒരു ദിവ്യ കൂദാശയാണ്. അതുകൊണ്ട് അവര്‍ക്ക് എന്തും ചെയ്യാം. എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് അങ്ങനെയല്ല.അതൊരു കൂദാശയല്ല.. അത് പട്ടമല്ല. കുറെ പെണ്ണുങ്ങള്‍ കൂടി വെറുതെ ജീവിക്കുന്നു എന്നേയുള്ളൂ.  തുറന്നു പറച്ചിലിന്റെ പുതിയൊരു ഷോക്കുമായി സിസ്റ്റര്‍ ജെസ്മി വീണ്ടും വാര്‍ത്തകളിലേയ്ക്ക് വരികയാണ്. നവംബറില്‍ അറുപതാം പിറന്നാളിന് തന്റെ ആറാമത്തെ പുസ്തകം, 'പെണ്‍മയുടെ വഴികള്‍' ജനങ്ങളിലേയ്ക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് സിസ്റ്റര്‍. നോവല്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നത് ഡി സി ബുക്‌സ് ആണ് .പൂമാലയില്‍ 'പുനര്‍ജ്ജനി ദി അഡിക്ഷന്‍ സെന്ററ'റിലെ അന്തേവാസികളുടെ സാന്നിധ്യത്തിലായിരിയ്ക്കും പുസ്തകം അവതരിപ്പിക്കുന്നത്.തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ജെസ്മി മനസ് തുറക്കുന്നു.

പുതിയപുസ്തകം

ഞാന്‍ സഭയുടെ പുറത്തിറങ്ങി എന്റെ ഈ പുതിയ ജന്മത്തിലേയ്ക്ക് കടന്നിട്ട് ഏഴുകൊല്ലമാകുന്നു. എഴുകൊല്ലത്തിനിടയില്‍ ആറു പുസ്തകങ്ങള്‍ എന്നു പറയുന്നത് നിസാരമല്ലല്ലോ.അതിന്റെ ആവേശത്തിലാണ്.>കേരളകൗമുദിയില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിയ്ക്കുന്ന നോവലാണ്. മറ്റുള്ളവ പോലെ തന്നെ ആത്മകഥാംശം ഉള്ള അന്‍പതോളം സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാവും ഈ നോവലില്‍. ഭാവനയല്ല.ഞാന്‍ കണ്ടറിഞ്ഞ അനുഭവങ്ങളുടെ ഒരു യഥാര്‍ത്ഥ ആവിഷ്‌ക്കാരം തന്നെയായിരിയ്ക്കും ഈ നോവലും.. ടീച്ചറമ്മ എന്ന വിളിപ്പേരുള്ള അവിവാഹിതയായ ഒരു അധ്യാപികയാണ് കേന്ദ്രകഥാപാത്രം. അവരുടെ ജീവിതത്തിലെ തിരിച്ചറിവുകളും പ്രതിരോധവുമൊക്കെയാണ് പറയുന്നത്. സ്വാഭാവികമായും സഭയും കന്യാസ്ത്രീകളും മറ്റു സഭാംഗങ്ങളും ഒക്കെ നോവലിന്റെ ഭാഗമായി വരുന്നുണ്ട്.

സഭയുടെ പ്രതികരണം

സഭയുടെ പ്രതികരണം സഭയെ നാണം കെടുത്തുന്നെന്നുള്ള പരാതി വീണ്ടും ഉണ്ടാവും. ഭീഷണിയുണ്ടാവും. ഞാന്‍ കാരണം രണ്ടുപേര്‍ പുറത്തുവന്നു എന്നൊക്കെയാണ്. അതിനുമുന്‍പും അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ലേ? എനിയ്ക്ക് അടുപ്പമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരു സംഭവം പറയുകയുണ്ടായി. കോഴിക്കോട് ഭാഗത്ത്  ഒരു മഠത്തില്‍ സിസ്റ്റര്‍ ആറുമാസം ഗര്‍ഭിണിയാണ്. ഒരു അച്ചനാണ് ആളെന്നുള്ളത് തെളിഞ്ഞു. അച്ചനോട് കാര്യമന്വേഷിച്ച ബിഷപ്പ് ഒടുവില്‍ പറഞ്ഞത് ഒതുക്കിത്തീര്‍ക്കാന്‍. കിട്ടിയ വിവരങ്ങള്‍ വച്ച് ഞാന്‍ അച്ചനെ വിളിച്ച് കാര്യം ചോദിച്ചു. പുള്ളി പറഞ്ഞത് കേള്‍ക്കണോ?

"It was a one time accident, I can't bear it for life time"

 അച്ഛന്‍  വണ്ടിയോടിയ്ക്കുമ്പോ ആക്‌സിഡന്റ്‌റ് പറ്റിയെന്നുകരുതി ഡ്രൈവിംഗ് നിര്‍ത്താന്‍ പറ്റുവോ എന്ന് അര്‍ത്ഥം..

ആ സിസറ്ററിനെ പുറത്താക്കി. വീട്ടുകാര്‍ പോലും തിരിഞ്ഞു നോക്കിയില്ല. രഹസ്യമായി പ്രസവിക്കാന്‍ എങ്ങോട്ടോ മാറ്റിയിട്ടുണ്ട് എന്നാണു കേട്ടത്. ഇനി മഠത്തിലേയ്ക്ക് തിരിച്ചു കേറ്റുവോ അതോ അതിന്റെ ജന്മം ഇതോടെ മുട്ടിയോ എന്നൊന്നുമറിയില്ല. തൃശ്ശൂര്‍ ഭാഗത്ത് ഇതുപോലെ വേറൊരു സിസ്റ്ററേയും അറിയാം. കാര്യം അന്വേഷിച്ചാല്‍ എങ്ങനെയേലും ജീവിച്ച് പൊക്കോട്ടെ എന്ന് പറയും പാവം.


സഭയുടെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍


സഭയില്‍ ഇപ്പോഴുള്ളതില്‍ ഒരു ശതമാനത്തിന് മാത്രമേ സത്യസന്ധമായ ദൈവ വിളിയുള്ളൂ. ബാക്കി ചുമ്മാ ഉടുപ്പുമിട്ട്  സഭയ്ക്ക് കളങ്കം വരുത്തുന്നവരാണ്. അവരെ കണ്ടുപിടിച്ച് പറഞ്ഞു വിട്ടാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. പക്ഷെ അപ്പോഴെന്താ എണ്ണം കുറയും. പോള്‍ തേലക്കാട്ട് അച്ചന്‍ എന്നോട് ചോദിച്ചു ജെസ്മി ഇങ്ങനെ തുടങ്ങിയാല്‍ സഭാപുരോഹിതന്മാരുടെ എണ്ണം കുറയില്ലേ എന്ന്. ഞാന്‍ പറഞ്ഞു. ക്വാണ്ടിറ്റി എന്തിനാണ്, സഭയ്ക്ക് ക്വാളിറ്റിയാണ് വേണ്ടതെന്ന്.

എനിക്ക് ബഹുമാനമുള്ള ഒരു അച്ചന്‍ പറയാറുണ്ട്. ഒരു സമയത്ത് ജീവിതത്തില്‍  ഒരു സന്യാസിയെ ഉണ്ടാവുള്ളൂ എന്ന്. അവരാണ് ആ നല്ല ഒരു ശതമാനം. ബാക്കി ഫെയ്ക്ക് ആണ്. പിന്നെ അവര്‍ എന്തുകൊണ്ടാണ് ഇതിലേയ്ക്ക് വരുന്നത് എന്നതിന് കാരണങ്ങളുണ്ട്..


ഭാഗ്യലക്ഷ്മിയോടൊപ്പം സിസ്റ്റര്‍ ജസ്മി സുരക്ഷിതത്വം ഒന്നാമത്. പിന്നെ ജോലി കിട്ടാന്‍ ബുദ്ധിമുട്ടില്ല.. പിന്നെ ഒട്ടും മനസ്സാക്ഷിയില്ലാത്തവരാണെങ്കില്‍ ഒന്ന് കണ്ണടച്ചാല്‍ ഇഷ്ടം പോലെ പൈസ ചിലവഴിക്കാം. പിന്നെ സമൂഹത്തിലെ സ്ഥാനം... ഈ അച്ചന്മാര്‍  ഉടുപ്പൂരിയിട്ട്  പ്രസംഗിക്കാന്‍ ഇറങ്ങിയാല്‍  ആരു കേള്‍ക്കും? ആരു വില വയ്ക്കും? ഈ കുപ്പായമുണ്ടെങ്കില്‍ എന്ത് പൊട്ടത്തെറ്റ്  പറഞ്ഞാലും അതുകേട്ടു ഭവ്യതയോടെ നില്‍ക്കാന്‍ ആളുകളുണ്ടാവും.


സഭയിലെ വിവേചനം


എന്ത് തെറ്റ് കണ്ടാലും സിസ്റ്റര്‍മാരെ എളുപ്പത്തില്‍  പുറത്താക്കും. അച്ചന്മാര്‍ക്ക് പക്ഷെ മുദ്ര പോകില്ല. അവര്‍ക്ക് മരണം വരെ അഭിഷേകമുദ്രയുണ്ടത്രേ. ആ പട്ടം ഒരു ദിവ്യ കൂദാശയാണ്. അതുകൊണ്ട് അവര്‍ക്ക് എന്തും ചെയ്യാം. എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് അങ്ങനെയല്ല.അതൊരു കൂദാശയല്ല.. അത് പട്ടമല്ല. കുറെ പെണ്ണുങ്ങള്‍ കൂടി വെറുതെ ജീവിക്കുന്നു എന്നേയുള്ളൂ. എന്നുവച്ചാല്‍ നമ്മള്‍ വിളി കിട്ടി തീരുമാനമെടുത്ത് ആളെ വിളിച്ച് കൂട്ടി സ്വീകരിയ്ക്കുന്ന കന്യാസ്ത്രീ എന്ന ഒരു കൂദാശയല്ലാന്ന്, അതുകൊണ്ട് കന്യാസ്ത്രീയെ എളുപ്പത്തില്‍ പുറത്താക്കാം.

ബാക്കി മംഗളത്തിന്റെ താഴത്തെ ലിങ്കിൽ വായിക്കുക
http://www.mangalam.com/news/detail/2/10262-mangalam-special-sister-jesmie-against-against-catholic-church.html



3 comments:

  1. പൗരോഹിത്യം പറഞ്ഞുപരത്തിയ ഏറ്റവുംവലിയ നുണയാണ് അതൊരു "കൂദാശയാണെന്നു "! സ്ഥിരമായതു ഒന്നും ഇവിടെയില്ല എന്നിരിക്കെ കത്തനാരുടെ ഈ കൂദാശ മാത്രം എങ്ങിനെ സ്ഥിരമാകും ? 'ചിന്തയെന്ന' മനസിന്റെ ജോലി ചെയ്യാൻ മടിക്കുന്ന അലസന്മാരായ ആടുകൾക്കിതൊക്കെ ധാരാളം മതി ഒരാജീവനാന്ത അടിമവാഴ്ചയ്ക്കു ! ഏതു തൊഴിലിലും 'സസ്പെൻഷൻ / ഡിസ്മിസ്സൽ' ഒക്കെയുള്ളപ്പോൾ പാതിരിപ്പണിക്കുമാത്രം ആ പദവി ഒരു ആജീവനാന്ത ബിരുദമായി /പട്ടമായി ജനം കരുതിക്കോളണം എന്നതാണ് പട്ടക്കാരൻ കണ്ടുപിടിച്ച ഏറ്റവും വലിയ വിശ്വാസക്കുരുക്ക് /പറ്റിരുപണി ! ഒരു കത്തനാർക്കു ആ തൊഴിൽ വേണ്ടാ എന്ന് വരികിൽ അതിയാനു കുപ്പായം ഊരി സഭയുടെ മോന്തയ്ക്കു എറിഞ്ഞിട്ടു ഏതു ഹീനജീവിതവും തുടങ്ങാം! കൂടലിൽ , എന്റെ ചെറിയ ഗ്രാമത്തിൽ പോലും ഒന്നിലധികം ഉദാഹരണം ഞാൻ കണ്ടിട്ടുണ്ട് ! എന്നാൽ കുപ്പായമിട്ടുകൊണ്ടു വിടാനായി ജീവിക്കുന്ന കത്തനാരുടെ / മെത്രാന്റെ ളോഹ ഊരിപ്പിക്കാൻ സഭയെ ഈ പറിഞ്ഞകൂദാശ സമ്മതിക്കിലപോലും; ഹോ ! ദൈവത്തിന്റെ ഭാവനയിൽ പോലും ഇല്ലാത്ത പൗരോഹിത്യമേ, നിനക്കാരുത്തന്നു ഈ "കൂദാശ"? ഇതിന്റെ ഒരു 'റെഫെറെൻസ്' ബൈബിളിൽ എവിടെ രേഖപ്പെടുത്തിയിരിക്കുന്നു? ഇല്ല, ദൈവവും ബൈബിളുമറിഞ്ഞതേയില്ല ഈ കൂദാശപ്പണിയുടെ കാര്യം !

    സിസ്റ്റർ ജെസ്മിയുടെ ഈ പുതിയ വെളിപ്പെടുത്തലുകൾ അന്ധമായി പുരോഹിതനെ ദൈവത്തിന്റെ 'ആരേച്ചാരായി' കരുതുന്ന തലമുറയുടെ കണ്ണു തുറപ്പിക്കുമെന്നാശിക്കുന്നു !
    "സഭയില്‍ ഇപ്പോഴുള്ളതില്‍ ഒരു ശതമാനത്തിന് മാത്രമേ സത്യസന്ധമായ ദൈവ വിളിയുള്ളൂ. ബാക്കി ചുമ്മാ ഉടുപ്പുമിട്ട് സഭയ്ക്ക് കളങ്കം വരുത്തുന്നവരാണ്."
    "എന്ത് തെറ്റ് കണ്ടാലും സിസ്റ്റര്‍മാരെ എളുപ്പത്തില്‍ പുറത്താക്കും. അച്ചന്മാര്‍ക്ക് പക്ഷെ മുദ്ര പോകില്ല. അവര്‍ക്ക് മരണം വരെ അഭിഷേകമുദ്രയുണ്ടത്രേ. ആ പട്ടം ഒരു ദിവ്യ കൂദാശയാണ്." സിസ്റ്റർ ജെസ്മിയുടെ ഈ വചനങ്ങൾ / രചന, കാലത്തിന്റെ ശാപമായ പൗരോഹിത്യമെന്ന ഈ 'വെള്ളതേച്ച ശവക്കല്ലറകളുടെ' ഉള്ളറകൾ ജനത്തെ കാണിക്കുവാൻ ഉതകട്ടെ.. "കണ്ണു തുറക്കാത്ത ദൈവങ്ങളെ" ...

    ReplyDelete
  2. Sister jesmie's books exposing and discrediting the Catholic Church hierarchy will certainly make them on the defensive. But as long as they control the various institutions of the church and handle enormous amount of money, they will remain powerful. In order to liberate the Catholic faithful from the Church hierarchy, we need to get the Church Act enacted. Only a movement such as KCRM can achieve that objective. So it will be helpful if persons such as Sister Jesmie become active in KCRM.

    ReplyDelete
  3. Sister jesmie's books exposing and discrediting the Catholic Church hierarchy will certainly make them on the defensive. But as long as they control the various institutions of the church and handle enormous amount of money, they will remain powerful. In order to liberate the Catholic faithful from the Church hierarchy, we need to get the Church Act enacted. Only a movement such as KCRM can achieve that objective. So it will be helpful if persons such as Sister Jesmie become active in KCRM.

    ReplyDelete