Translate

Tuesday, July 12, 2016

ക്രൈസ്തവസഭാ ചട്ടങ്ങള്‍ ഇന്ത്യന്‍ഭരണഘടനയ്ക്ക് വിധേയമാക്കാന്‍ സഭാധികാരികള്‍ സഹകരിക്കണം - ജസ്റ്റീസ് കെ.ടി.തോമസ്

ഇന്ത്യയിലെ സകല നിയമങ്ങളുടെയും നിയമസംവിധാനങ്ങളുടെയും സ്രഷ്ടാവിന്റെ സ്ഥാനമുള്ള ഇന്ത്യന്‍ ഭരണഘടനയ്ക്ക് സകല മതനിയമങ്ങളും വിധേയമാക്കേണ്ടതുണ്ടെന്നും അതിനു സന്നദ്ധരാകാന്‍ സഭാധികാരികള്‍ തയ്യാറാകേണ്ടത് അവരുടെതന്നെ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.  അതിനും സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സുതാര്യതയ്ക്കും സഹായകമായ ഒരു നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കണം എന്ന് സഭാധികാരികള്‍തന്നെ ആവശ്യപ്പെടുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. സ്വന്തം കിഡ്‌നി മതംനോക്കാതെ ദാനംചെയ്ത് മാതൃക കാണിക്കുന്ന ഫാ. ഡേവിഡ് ചിറമ്മലിനെപ്പോലെയുള്ള മഹാത്മാക്കള്‍ ജീവിക്കുന്ന ഈ സമുദായത്തിന്റെ യശസ്സിനത് മാറ്റുകൂട്ടുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ഐ. എം. എ ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു, അദ്ദേഹം. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് ശ്രീ. ജോസഫ് വെളിവില്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ അധ്യക്ഷന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ശ്രീ സി.കെ.ശശിധരന്‍, സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ശ്രീ. മണര്‍കാട് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ശ്രീ ജോസഫ് പുലിക്കുന്നേല്‍ തയ്യാറാക്കി അയച്ചുതന്ന പ്രസംഗം ശ്രീ. ജോസാന്റണി വായിച്ചു. തുടര്‍ന്ന് അഡ്വ. പോളച്ചന്‍ പുതുപ്പാറ (കേരള കാത്തലിക്ക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റീസ്), ശ്രീ ജോര്‍ജ് ജോസഫ് (ചെയര്‍മാന്‍, KCRM) ആന്റോ കോക്കാട്ട് (മുന്‍ ജനറല്‍ സെക്രട്ടറി, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ) അഡ്വ. ഇന്ദുലേഖ ജോസഫ് മുതലായവര്‍ പ്രസംഗിച്ചു.

5 comments:

  1. Hope and wish that the new initiative will get momentum and spread all across Kerala.

    ReplyDelete
  2. Hope and wish that the new initiative will get momentum and spread all across Kerala.

    ReplyDelete
  3. ക്രൈസ്തവ സഭകൾ നിയമത്തിനുള്ളിൽ പ്രവർത്തിക്കണമെന്നുള്ള മുൻ ജഡ്ജി ശ്രീ കെ.റ്റി. തോമസിന്റെ അഭിപ്രായം ചിന്തനീയമാണ്. നിയമങ്ങൾ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമെന്ന നിലയ്ക്ക് ഏകീകൃത കോഡുകൾ ക്രൈസ്തവ സഭയ്ക്കും ഉപകാരപ്രദമായിരിക്കും. ചർച്ച് ആക്റ്റ് നടപ്പാക്കാൻ സഹായിക്കുകയെന്നതും ഏകീകൃത കോഡിനോടുള്ള സഭയുടെ സഹകരണമായിരിക്കും. കർദ്ദിനാൾ ആലഞ്ചേരിയുടെ സമുദായ സാംസ്ക്കാരികത ഉൾപ്പെടുത്തിക്കൊണ്ടുള്ള വെറും തത്വത്തിൽ മാത്രമുള്ള ഏകീകൃത കോഡിനെ മാനിക്കുന്നുവെന്നു പറഞ്ഞാൽ അതിനൊരു അർത്ഥമില്ല. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിയ്ക്കും സമുദായ സ്വത്തുക്കളിന്റെമേൽ ഒരേ ബോർഡിന്റെ കീഴിൽ ഒരേ നിയമത്തിൽ ഏകീകൃതകോഡു നടപ്പാക്കണം.

    ക്രൈസ്തവ സഭകളുൾപ്പടെ എല്ലാ മതങ്ങളും അവരുടെ നിയമങ്ങളും സ്ഥാപനങ്ങളും പൊതുവെ ഇന്ത്യയുടെ ഭരണഘടനയെ ധിക്കരിച്ചുകൊണ്ടുള്ളതാണ്. ഏറ്റവും കൂടുതൽ നിയമങ്ങളെ ധിക്കരിച്ച്, അഴിമതികൾ നടക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. ന്യൂനപക്ഷാവകാശത്തിന്റെ പേരിൽ കോളേജുകളും ഹോസ്പിറ്റലുകളും സ്വരൂപിക്കുന്ന കോഴകൾക്ക് അതിരില്ല. തുച്ഛമായ ശമ്പളം കൊടുത്ത് നേഴ്സുമാരെക്കൊണ്ട് കഠിനാധ്വാനം ചെയ്യിപ്പിക്കുന്നു. സർക്കാർ നിശ്ചയിച്ച മിനിമം വേജ്പോലും കൊടുക്കാതെ നിയമവും ലംഘിക്കുന്നു. അൺഎയിഡ് സ്‌കൂളുകളിൽ അദ്ധ്യാപകർക്കു സർക്കാർ നൽകുന്ന ശമ്പളം വൗച്ചറിൽ ഒപ്പിടുവിച്ചശേഷം കന്യാസ്ത്രികളും പുരോഹിതരും കൈക്കലാക്കും. ഇത്തരം നിയമ ലംഘനങ്ങൾ നടക്കുന്ന ലോകത്തിലെ ഏക രാജ്യവും ഇന്ത്യയാണ്.

    ആത്മീയതയുടെ മറവിൽ എന്തു ബിസിനസ് നടത്തിയാലും സർക്കാരിനു നികുതിയും കൊടുക്കേണ്ട. ചാരിറ്റിയുടെ പേരിലാണ് പള്ളിസ്ഥാപനങ്ങൾ നികുതിയിൽനിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്‌. എന്നാൽ സർക്കാരിന്റെ ആനുകൂല്യങ്ങളെ മുതലാക്കിക്കൊണ്ട് സഭ വലിയ ഒരു വ്യവസായ പ്രസ്ഥാനമായി പ്രവർത്തിക്കുന്നു. ഷോപ്പിംഗ് കോമ്പ്ലെക്സ്, ഹോസ്പിറ്റൽ, സ്‌കൂൾ മുതലായ സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന പണത്തിന്റെ കണക്കുപോലും ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല.

    സർക്കാരാണെങ്കിലും പുതിയ വരുമാനമാർഗം കാണാൻ പെട്രോളിന് വിലകൂട്ടിയും നിത്യോപയോഗ സാധനങ്ങളുടെ നികുതി വർദ്ധിപ്പിച്ചും ജനങ്ങളെ പിഴിയാവുന്ന വിധത്തിൽ പിഴിയുന്നു. അതേ സമയം സർക്കാർ ബഡ്ജറ്റിൽ പണമില്ലെന്നും മുതലക്കണ്ണുനീർ പൊഴിക്കുന്നതു കാണാം. ബഡ്‌ജറ്റ്‌ കമ്മി നികത്താൻ അൽഫോൻസാ, ചാവറ മുതലായ വിശുദ്ധരുടെ സങ്കേതത്തിൽ വീഴുന്ന പണം സർക്കാരിന്റെ മേൽനോട്ടത്തിൽ ശേഖരിക്കുന്നതും ഉചിതമായിരിക്കും. നേർച്ചപ്പെട്ടിയിൽ വീഴുന്ന പണം നികുതി കൊടുക്കാതെ മെത്രാന്മാരും പുരോഹിതരും ആഡംബരത്തിനായി ഉപയോഗിക്കുന്നു. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന പ്രമാണം ലംഘിച്ചുകൊണ്ട് സീസറിന്റെ വീതവും പുരോഹിതർ കൈക്കലാക്കി ആഡംബരത്തിൽ കഴിയുന്നതും നിയമത്തോടുള്ള അവഹേളനമാണ്.

    ഒരുവൻ മരിച്ചാൽ അയാളെ അടക്കുവാൻ ലക്ഷക്കണക്കിന് രൂപയാണ് പള്ളികൾ ഈടാക്കുന്നത്. കിട്ടുന്ന പണത്തിനൊന്നും സർക്കാരിനെ ബോധ്യപ്പെടുത്തുകയും വേണ്ട. മരണം നടക്കുന്ന ഒരു വീട്ടിൽ ശവം വെച്ച് വിലപേശുന്ന കഴുക സമൂഹങ്ങളായും പുരോഹിത ലോകം അധഃപതിച്ചുവെന്നതാണ് സത്യം.

    പൊതുവഴികളിൽക്കൂടി മെത്രാനെ എഴുന്നള്ളിക്കുക, രൂപം എഴുന്നള്ളിക്കുക, ട്രാഫിക്ക് ബ്ലോക്കാക്കുക എന്നിങ്ങനെ സഭയുടെ നിയമലംഘനങ്ങൾ കേരളമാകെ തുടരുന്നതും കാണാം. ഉച്ചഭാഷിണികളിൽ കൂടിയുള്ള പ്രാർഥന പൊതുജനങ്ങളുടെ സമാധാനത്തെ കെടുത്തും. വെടികെട്ടും ചെണ്ടകൊട്ടും പൊതുസ്ഥലങ്ങളിൽ നടത്തുന്നതും നിരോധിക്കണം.(....continued)

    ReplyDelete
    Replies
    1. പ്രായപൂർത്തിയാകാതെ പെൺകുട്ടികളെ മയക്കി കന്യാസ്ത്രീ മഠങ്ങളിൽ ചേർക്കുന്നതും വടക്കേ ഇന്ത്യയിലും ഭീകര നാടുകളിലും അയക്കുന്നതും മനുഷ്യത്വത്തോടുള്ള ഒരു അവഹേളനമാണ്‌. അങ്ങനെ പെൺകുട്ടികളെ കന്യാസ്ത്രി മഠങ്ങൾക്കു വിൽക്കുന്ന മാതാപിതാക്കളെ കർശനമായി ശിക്ഷിക്കുന്ന നിയമവ്യവസ്ഥയും ഉണ്ടാകണം. ഒന്നും അറിയാൻ പാടില്ലാത്ത പ്രായത്തിലാണ് ഇവർ പെൺകുട്ടികളെ മഠത്തിലേക്ക് കൊണ്ടുപോവുന്നത്. അഭയാമാരെ സഭ എന്നും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പാവങ്ങളുടെ വീടുകളിൽനിന്നും പോവുന്ന പെൺകുട്ടികൾക്ക് ഒരു വളർത്തുനായുടെ വിലപോലും നൽകില്ല. ജീവിതത്തിലെ യൗവ്വനം മുഴുവൻ കവർന്നെടുത്തശേഷം കരിയിലപോലെ ഇവരെ വലിച്ചെറിയുകയും ചെയ്യും. അടുത്തകാലത്തു ഒരു യുവകന്യാസ്ത്രിയെ ഇറ്റലിയിലും മദ്ധ്യപ്രദേശിലും അടിമജോലി ചെയ്യിപ്പിച്ച ശേഷം മഠത്തിൽനിന്നും പാതിരാത്രി പെരുവഴിയിൽ ഇറക്കി വിട്ടതും ആ യുവതിയായ കന്യാസ്ത്രിയെ ഒരു പുരോഹിതൻ പീഡിപ്പിച്ച കഥയും അല്മായ ശബ്ദത്തിൽ വായിക്കാം. കൂടാതെ നക്കാപ്പിച്ച പണം കൊടുത്ത് കന്യാസ്ത്രിയെ മഠത്തിൽനിന്നു പിരിച്ചുവിടുകയും ചെയ്തു. പീഡിപ്പിച്ച പുരോഹിതൻ ഇന്നും കുർബാന ചൊല്ലിക്കൊണ്ട് സമൂഹത്തിൽ മാന്യമായി നടക്കുകയും ചെയ്യുന്നു.

      ഒരു കൃസ്ത്യൻ രാഷ്ട്രങ്ങളിലും വഴിയോരങ്ങളിൽ ക്രിസ്ത്യൻ രൂപങ്ങൾ പ്രതിഷ്ഠിച്ചു കൊണ്ടുള്ള പ്രാർത്ഥന കാണുവാൻ സാധിക്കില്ല. കേരളത്തിലെ തിങ്ങി നിറഞ്ഞിരിക്കുന്ന വാഹനങ്ങളുള്ള റോഡുസൈഡുകളിൽ കുരിശുപള്ളികൾ നെടുനീളെ കാണാം. പലയിടത്തും നിയമം തെറ്റിച്ചു പുറമ്പോക്കുകളിലാണ് കുരിശുപള്ളികൾ പണിതിരിക്കുന്നത്. അക്കൂട്ടത്തിൽ ഹിന്ദുക്കളുടെ ദേവീദേവന്മാരും ബിംബങ്ങളുമുണ്ട്. ക്രൈസ്തവർ ബിംബങ്ങളിൽ വിശ്വസിക്കുന്നില്ലായെന്ന സ്ഥിതിക്ക് വഴിയോരങ്ങളിൽ നിന്നുള്ള കുരിശുപള്ളികൾ നീക്കം ചെയ്യുന്നതും നിയമത്തോടുള്ള ആദരവായിരിക്കും. സർക്കാർവക പുറമ്പോക്കിലെ കുരിശുപള്ളികളിലെ നേർച്ചപെട്ടിയിൽ വീഴുന്ന പണത്തിനവകാശികൾ വാസ്തവത്തിൽ സർക്കാരാണ്, പള്ളിയോ രൂപതാ ബിഷപ്പുമാരോ അല്ലെന്നും മനസിലാക്കണം.

      Delete
  4. " സവർണ്ണരെ ഭയന്നന്നു സനാതന മതം വീട്ടീ
    സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ,
    ഭാരതത്തിന് ഉപനിഷത്ത് ഉപേക്ഷിച്ച്ചെൻ വല്യപ്പച്ഛൻ
    തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ് "
    എന്ന [അപ്രിയയാഗങ്ങളിലെ] എന്റെ രോദനം സത്യമായെന്നു ഈ കുറിപ്പുകൾ താനേ സാക്ഷ്യം വരിക്കും !
    'സ്രേയസെ'ന്തെന്നു അറിയാത്ത ,'ആത്മീകത'എന്തെന്നും അറിയാത്ത ഒരുപറ്റം "നിക്രിഷ്ടജീവികൾ" കുപ്പായത്തിൽ/ളോഹയിൽ കയറിക്കൂടിയതാണിന്നിന്റെ ശാപം !
    വൈദീകാമെന്നത് കൈത്തൊഴിലാക്കിയ ദൈവീകമില്ലാത്തോരേറി ;
    ളോഹതൻ കീശയിൽ കാണാ മനസാക്ഷി ,ത്രോണോസിൽ വചേച്ചു പോരും " [അപ്രിയയാഗങ്ങൾ] എന്നപോലെ , താൻ ശരീരമാകുന്നു' എന്ന ശരീരാഭിമാനത്തിൽ ജീവിക്കുന്ന കത്തനാർക്കും അതിയാൻ മൂത്ത മെത്രാനും എങ്ങിനെ ആത്മബോധമുണ്ടാകും ? ധനസമ്പാദനത്തിന്റെ/പ്രേയസിന്റെ പുറകെ പോകുന്ന സഭയും കത്തനാരും സാദാ ജനത്തിനെന്നും ഒരു വെള്ളാന തന്നെയാണ് ! ഒരു രൂപാതാ / ഭദ്രാസന ചുമതലയേറ്റയുടൻ ആടുകളുടെ അടുക്കിലിടിച്ചു ചോര പിഴിഞ്ഞു നാലരക്കോടിയുണ്ടാക്കി റബ്ബർതോട്ടം വാങ്ങിയ കളർ ളോഹയെ എനിക്കു നേരിട്ടറിയാം ! പാവം ജനം മെത്രാന് സംഭവനയായും, കടമായിയും, പണയം വയ്ക്കാൻ സ്വര്ണമായും, [ദൈവത്തിനു കൈക്കൂലിയും] കൊടുത്തു സ്വർഗ്ഗവാസികളാകാൻ കാത്തിരിക്കുകയാണ് കുറെ ഇരുകാലി ആടുകൾ! പറന്നു നടന്നു കൂദാശ ചെയ്യാൻ കൂടുതൽ കരുത്തുള്ള കാറിനു കോടികൾ !മാറിമാറി കാറുകൾ വാങ്ങി കൊടിക്കൂറ പറത്തി വിലസുക! ഈ ആർഭാടം കണ്ടാൽ ഇവർ എളിമയുടെ കാലിത്തൊഴുത്തോ, അവിടെ ജനിച്ച ക്രിസ്തുവിനെയോ അറിയുന്നവരെയല്ല എന്നു ഏതു പൊട്ടനും മനസ്സിലാവില്ലേ? എന്നാൽ ഇത്രയും ചിന്തയില്ലാത്ത ഒരുവക മനമാണ് പള്ളിമുറ്റം ചവിട്ടിമെത്തിക്കാൻ വെമ്പല്കൊള്ളുന്നതു ! ഇവരെ നിയന്ത്രിക്കാൻ,ഇവരുടെ നികുതിയില്ല പിരിവ്‌പണം കണക്കിലാക്കാൻ, ഒരു സർക്കാർ ഇവിടെ ഉണ്ടായേ മതിയാവൂ.. അധികംവൈകാതെ അതുണ്ടാകും എന്ന പ്രത്യാശയോടെ സാമുൽകൂടൽ.

    ReplyDelete