Translate

Thursday, July 14, 2016

റെന്റ് എ പ്രീസ്റ് / പാസ്റ്റർ !

റെന്റ് എ പ്രീസ്റ് / പാസ്റ്റർ !                                                                                                                     കഴിഞ്ഞ ദിവസം ശ്രീ. റെജി ഞള്ളാനി KCRM  ഓർഗനൈസിംഗ് ചെയര്മാനുമായി സംസാരിക്കവെ ഒരു പുതിയ ആശയം [ഇന്ന് യൂറോപ്പിലാകെ നിലവിലുള്ളതുമായ] അദ്ദേഹത്തിന്റെ വചങ്ങളിലുണ്ടായി ! റെന്റ് എ പ്രീസ്റ്  / പാസ്റ്റർ !
"റെന്റ്  എ കാർ" യൂറോപ്പില്നിന്നും കേരളത്തിലും ലോകമാകെയും പടർന്നതുപോലെ, "റെന്റ് എ പ്രീസ്റ് / പാസ്റ്റർ" ലോകമാകെയും പ്രത്യകിച്ചു പൊട്ടൻ കുഞ്ഞാടുകളുടെ നാട്ടിൽ, [കത്തനാര് കൃഷി നൂറുമേനി വിളയുന്ന] മലങ്കരയിലെ മനസ്സുകളിലും പടരട്ടെ ,നിറയട്ടെ എന്ന കർത്താവിൽ പ്രത്യാശയോടെ ഇതു കുറിക്കുന്നു !
നാടാകെ നാനൂറു വെറയിറ്റി പള്ളികളും വിശ്വാസ / പ്രാർത്ഥനാ ഹാളുകളും പണിയിച്ചു പാവം ജനത്തിന്റെ കാശു പിടുങ്ങുന്ന , പിന്നീടവരെ ആ "കള്ളന്മാരുടെ ഗുഹ"യിലിട്ടു ഊറ്റിപ്പിഴിയുന്ന നിക്രിഷ്ടരായ പൗരോഹിത്യത്തിന്റെ / കപടദൈവദാസരുടെ കരുണയില്ലാത്ത കരങ്ങളിൽ നിന്നും ഒരിക്കലായി വിടുതൽ പ്രാപിക്കുവാൻ ഈ "റെന്റ് എ പ്രീസ്റ് / പാസ്റ്റർ " സമ്പ്രദായം വളരെയേറെ ഉപകരിക്കും എന്നെനിക്കു ഉറപ്പുണ്ട് !  
കത്തോലിക്കാ/യാക്കോബായ /ഓർത്തോഡോസ് /csi /മാർത്തോമ്മാ /പെന്തക്കോസ്‌/എന്നു വേണ്ടാ ഏതു സഭയുടെയും കൂദാശാ തട്ടിപ്പികൾ, പുസ്തകം വായിച്ചും  അല്ലാതെയും, ഇന്ന് നിലവിലുള്ളവരെക്കാളും ഭക്തിയോടെ ചൊല്ലാന്, [ഫീസായി നാലുകാശുപോലും വാങ്ങാതെയുമിരിക്കുന്ന] നല്ല ഒന്നാംതരം ദൈവമക്കൾ ഏതു ഗ്രാമത്തിലും ആവശ്യാനുസരണം 'സപ്ളെ' ചെയ്യാൻ ഈ കേരളക്രിസ്ത്യൻ നവീകരണപ്രസ്ഥാനത്തിനു കഴിയും നിശ്ചയം ! അതിനായി നടയാനാടുകൾ ഒന്നിക്കുവാനും ഓരോനാട്ടിലും 'ക്രിസ്തീയ നാട്ടുക്കൂട്ടങ്ങൾ" രൂപീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു !   
കൂദാശകൾ ഏറ്റുവാങ്ങേണ്ടവർ മാമോദീസ /വിവാഹം [കുമ്പസാരമൊഴികെ} തുടങ്ങി ശവസംസ്‌കാരം വരെ / പോരാ ആണ്ടുചൊല്ലൽ ഒക്കെ സമയാസമയങ്ങളിൽ നടത്തിത്തരുവാൻ നിറയൗവനത്തിന്റെ നിറക്കൂട്ടുകളെ നമുക്ക് പരീശീലിപ്പിക്കാം! കൂട്ടക്കല്ലറയെന്ന നരകക്കുഴികളും ,കല്ലറപ്പറമ്പുകളും ഇനി നമുക്ക് ആവശ്യമില്ല ! "കുഴിക്കാണം" എന്ന പുരോഹിതക്കൊള്ളയും അതോടെ സ്വാഹാ..! ഒരു താലൂക്കിൽ ഒരു ഇലക്ട്രിക് സ്മശാനം! , തെക്കൻ കേരളത്തിലെ നാടാർ ക്രിസ്ത്യൻസിനെപ്പോലെ, സ്വന്തമായി മണ്ണുള്ളവരെ അവരുടെ മണ്ണിൽത്തന്നെ അലിഞ്ഞില്ലാതെയാക്കാൻ അനുവദിക്കുക ! ഹിന്ദുക്കളെപ്പോലെ നമുക്കും പരമസുഖം! 

ഇന്ന് വിശ്വാസത്തിന്റെ, ആചാര / അനുഷ്ഠാനങ്ങളുടെ പേരിൽ തമ്മിൽ വെറുക്കുന്ന ദൈവമക്കൾ, ഇനിയും പരസ്പരം സ്നേഹിച്ചും വിവാഹത്തിന് കൊടുത്തും , പുണർന്നും ഇവിടെത്തന്നെ സ്വർഗ്ഗവാസത്തിനു തുടക്കം കുറിക്കും! ദൈവമക്കളേ, നമ്മെ ഇത്രയും കാലം തമ്മിലടിപ്പിച്ച ഈ നീചരെ വെറുക്കാൻ മുതിരരുതേ ..അവരെയും സ്നേഹിക്കൂ ..അവർ പണിയെടുത്തിനിയും ജീവിക്കട്ടെ ..അത്രതന്നെ ..അധ്വാനിക്കുന്നവർക്കു മാത്രമല്ലോ ക്രിസ്തുവെന്ന അത്താണി ? 

വാടകയ്‌ക്കൊരു പാതിരി /പാസ്റ്റർ !
കലഞ്ഞൂർ, എന്റെ ഗ്രാമത്തിൽ ഒരേ ഒരു ശിവക്ഷേത്രവും ഒരു പൂജാരിയും ഒരു വിഗ്രഹവും കൊണ്ടു ഗ്രാമപഞ്ചായത്തിലെ 56 ജാതി ഹിന്ദുക്കൾക്കും വൈദീക / ദൈവീക കാര്യങ്ങളിൽ പരമസുഖം എന്നിരിക്കെ, ഇവിടുത്തെ ഇത്തിരിപ്പോന്ന ക്രിസ്തുമത വിശ്വാസികളായ ന്യൂനപക്ഷത്തിനു ദേവായലയംതന്നെ ഇരുപത്തയെട്ടുണ്ടു ! ഇതിൽ ഒരുസഭയ്ക്കുതന്നെ എട്ടെണ്ണംഉണ്ടാക്കിയപ്പോൾ ,എതിർസഭയ്ക്കോ വെറും അഞ്ചും ആയിപ്പോയി  ! എതിരില്ലാത്ത , പകരം വെറുക്കപ്പെട്ട സഭകൾക്കും മറ്റിതര സഭകൾക്കുംകൂടി, മീതയുള്ളതുകൂടി പാതിരിയും പാസ്ടരുംകൂടി വിശ്വാസകലഹത്തിൽ വീതംവച്ചെടുത്തു , മിടുക്കന്മാർ!  ഇതുകണ്ട് ഊറിച്ചിരിക്കുന്ന ഇവിടുത്തെ മനനമുള്ള ഹിന്ദു മൈത്രിയല്ലേ യാഥാർത്ഥ സ്വർഗവാസികൾ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു !

ഇത്രയും സിമന്റു കെട്ടിടങ്ങൾ പണിയാനും, ഇതിലെ വൈദീകജീവനക്കാരെ തീറ്റിപ്പോറ്റാനും, സഭാകയ്യാലന്മാരെ കൈമുത്തി സന്തോഷിപ്പിക്കാനുമായി ഒരു 'ആവറേജ് ' അച്ചായൻ അവന്റെ പുരുഷായുസിൽ എത്ര ആയിരങ്ങൾ ചിലവാക്കേണ്ടിയിരിക്കുന്നു , അവന്റെ വിയർപ്പിന്റെ വിലയിൽ നിന്നും,  എന്നതുകൂടി  ഇവിടുത്തെ ഒരു ഹിന്ദുവുമായി നാം താരതമ്യം ചെയേണ്ടിയിരിക്കുന്നു ! മതത്തിന്റെപേരിലുള്ള ഈ ദുർവ്യയം ക്രിസ്ത്യാനി അവസാനിപ്പിക്കണമെങ്കിൽ 'എക്യുമിനിസം' നടപ്പാക്കാത്ത [മേൽക്കോയ്മ കൊതിക്കുന്ന] പുരോഹിത / പാസ്റ്റർചൂഷകരെ സമൂഹം ഒരിക്കലായി വേണ്ടെന്നു വയ്ക്കുകതന്നെ ചെയേണ്ടിയിരിക്കുന്നു!

ആകാശ സീമകൾക്കപ്പുറത്തു ഏതോ ഒരിടത്തിരിക്കുന്ന ഒരു സ്വർഗ്ഗരാജ്യത്തിൽ കുത്തിയിരിക്കുന്ന ഒരു സ്വർഗ്ഗസ്ഥനായ പിതാവെന്ന വൈദീകസങ്കല്പത്തിൽനിന്നും ഓടിയകന്ന്  അച്ചായമനസുകൾ സർവവ്യാപിയായ ഒരു ദൈവത്തെ /എല്ലാവരിലും നിറഞ്ഞു നിൽക്കുന്ന ഒരു ബോധചൈതന്യത്തെ സ്വന്തം  മനസിൽ അനുഭവിച്ചറിയേണ്ടിയിരിക്കുന്നു !  ഇതിനേകമാര്ഗം , ആകാശത്തിന്റെ അതിരുകളോളം അവനെ തിരയാതെ, പകരം ക്രിസ്തു അവതരിപ്പിച്ച "അറയിൽകയറി വാതിലടച്ചു"[വി.മത്തായി 6/5] ധ്യാനം ചെയ്യലിലൂടെ ദൈവത്തെ അവനെ ഉള്ളിന്റെയുള്ളിൽത്തന്നെ കണ്ടെത്തുകയെന്ന എളുപ്പവഴിയാണഭികാമ്യം! ധ്യാനമാണ് ഈശ്വരനെ അനുഭവിക്കാനുള്ള /അറിയാനുള്ള  ഏകവഴിയെന്നിരിക്കെ, സത്യമായും ഒരു 'മിഡിൽമാനെ'/പുരോഹിതനെ നമുക്കാവശ്യമേയില്ല എന്നതല്ലേ പരമസത്യം? 

യേശു പഠിപ്പിച്ച 'ധ്യാനം' കത്തനാര് വിഴുങ്ങിക്കളഞ്ഞിട്ടു, പകരം ഗോതമ്പപ്പം നമ്മുടെ വായിൽ  വച്ചുതന്നിട്ടത്‌  കർത്താവാണെന്നു കള്ളം പറഞ്ഞു നമ്മെ ഇവർ തലമുറകളായി വഞ്ചിക്കുകയായിരുന്നു സത്യം ! ചിന്തിച്ചുനോക്കൂ, ഈശ്വരനെ വിഴുങ്ങുന്ന മറ്റേതെങ്കിലും ഒരു മതവിഭാഗത്തെ ഭൂലോകത്ത് നിങ്ങൾക്കു കാണിച്ചുതരാമോ? വേണ്ട, 'സിംപിൾ ലോജിക്', ഒരുവനെ ഒരായിരംവട്ടം പാതിരി ദൈവത്തെ തീറ്റിച്ചെങ്കിലും, അവനിൽ സ്നേഹം സാഹോദര്യം ക്ഷമ ദയ എന്നീ നല്ല ഗുണങ്ങൾ ഉരുവാക്കാൻ പള്ളിക്കു കഴിഞ്ഞോ ? ഇല്ല! ഇവർ യേശുവിനെ വിഴുങ്ങി, ഒപ്പം അവന്റെ വചനങ്ങളും ! അങ്ങിനെ വിഴുങ്ങപ്പെട്ട ക്രിസ്തു സഭകളിൽ ഇല്ലാതെയായി, പകരം സാത്താൻ ഇവരുടെ മനസുകളിൽ ഇടംപിടിച്ചതുമൂലം  തമ്മിലടിയുമായ്!                                 "നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്ക" എന്നത് നടപ്പിലാക്കാൻ കഴിയാത്ത ഒരുവനും,സഭയും,രാജ്യവും ക്രിസ്തുവിനുള്ളതല്ല ! അങ്ങിനെയെങ്കിൽ ക്രിസ്തുവിന്റെ മതം [അഭിപ്രായം /ചിന്ത] ഇതുവരെ അറിയാത്ത ഈ മതങ്ങൾ / സഭകൾ ക്രിസ്തീയമതങ്ങളല്ല എന്നുവരികില്ലേ? ക്രിസ്തുവിലാകുവാൻ, ക്രിസ്തീയരാകുവാൻ ആഗ്രഹിക്കുന്ന ഏവരും ഈ മതങ്ങളെ ഉപേക്ഷിക്കുവാൻ കുരിശിതനെ സാക്ഷിയാക്കി ശക്തരാകണം! ഇതാണ് കാലത്തിന്റെ കാഹളം ! കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ ! samuel koodal .    
,

                                                                      

No comments:

Post a Comment