Translate

Wednesday, July 20, 2016

തന്തയില്ലാ ലേഖനം



(ഊരും പേരുമില്ലാത്ത 'സത്യ വിശ്വസിയെന്ന' ഒരു ഭീരുവിന്റെ 'സത്യജ്വാലയോ അതോ അഞ്ചാംപത്തിയോ' എന്ന ലേഖനത്തിനുള്ള മറുപടി. ആ സരസന്റെ ലേഖനം വായിച്ചു ചിരിക്കേണ്ടവർക്ക്  ലിങ്കും കൊടുത്തിട്ടുണ്ട്. )

By ചാക്കോ കളരിക്കൽ 

പേരുവയ്ക്കാതെ ലേഖനം പ്രസിദ്ധീകരിക്കുന്നത് ഭീരുക്കൾ മാത്രമാണ്. മലയാളത്തിൽ നമ്മൾ പറയുമല്ലോ 'തന്തയില്ലാത്തവൻ' ആണെന്ന്. തന്തയില്ലാതെ ആരും ജനിക്കുന്നില്ല. യേശുമാത്രം അതിനൊരു അപവാദമാണ്. യേശുജനനത്തെ വ്യാഖ്യാനിക്കാൻ സഭയ്ക്ക് ക്രിസ്തുശാസ്ത്രം ഉണ്ട്. പക്ഷെ, ഉടമസ്ഥാവകാശമില്ലാതെ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? സത്യജ്വാലയിൽ വരുന്ന എല്ലാ ലേഖനത്തിനും ഉടമസ്ഥരുണ്ട്. പേരുവയ്ക്കാത്ത ലേഖനങ്ങൾ എഡിറ്ററുടേതാണന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്.

സത്യജ്വാലയിൽ മെത്രാന്മാരെയും വൈദികരെയും തെറി വിളിക്കുന്നതായി ആ മാസികയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ആ മാസിക സ്ഥിരം വായിക്കുകയും ചെയ്യുന്ന എനിക്ക് തോന്നിയിട്ടില്ല. അവരുടെ പെരുമാറ്റ ദോഷത്തെപ്പറ്റി ആ മാസികയിൽ തുറന്നെഴുതാറുണ്ട്. സത്യജ്വാല ഒരു വണക്കമാസപുസ്തകമല്ല. യേശുവിനെ പിന്തുടരാൻ ശ്രമിക്കുന്ന മെത്രാന്മാരെയും വൈദികരെയും സത്യജ്വാല ആദരവോടെയാണ് കാണുന്നത്. അത്തരക്കാരുടെ എണ്ണം സീറോ മലബാർ സഭയിൽ അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. ആ സഭയുടെ ശാപം അതുതന്നെ. എന്നാൽ ജ്വാലിയൻ വാലാ ബാഗ് മെത്രാനെയും തെറിപറയുന്ന മെത്രാനെയും ആരോടും ചോദിക്കാതെ ഇടവക മാറ്റി സ്ഥാപിക്കുന്ന മെത്രാനെയും ഞാറക്കൽ കന്യാസ്ത്രീകളുടെ വസ്തുവകകൾ ബലപ്രയോഗംകൊണ്ട് പിടിച്ചെടുക്കാൻ ശ്രമിച്ച മെത്രാന്മാരെയും വൈദികരെയും ശ്രീമതി മോനിക്കയുടെ സ്ഥലം കാപട്യത്താൽ സ്വന്തമാക്കിയ മെത്രാനെയും കൈവെട്ടുകേസിലെ ജോസഫ്സാറിൻറെ പെൻഷൻ ഇപ്പോഴും പിടിച്ചുവച്ചിരിക്കുന്ന മെത്രാനെയും കോടികളുടെ പള്ളികൾ പണിയാൻ കൂട്ടുനില്ക്കുന്ന മെത്രാന്മാരെയും ലൈംഗിക കേസുകളിൽ കുടുങ്ങുന്ന വൈദികരെ സംരക്ഷിക്കുന്ന മെത്രാന്മാരെയും ജാതിതിരുവിൻറെ പേരിൽ പള്ളിഅംഗത്വം നിഷേധിക്കുന്ന മെത്രാന്മാരെയും സഭാ പൗരരെ 'പേപ്പട്ടികൾ' എന്നുവിളിക്കുന്ന വൈദികരെയും മോശക്കാരായികണ്ട് പുച്ഛിക്കാറുണ്ട്. അത്തരം മെത്രാന്മാരിൽനിന്നും വൈദികരിൽനിന്നും നീതി നിഷേധിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നത് തെറിവിളിയല്ല. കാര്യം പറയലാണ്. സത്യത്തിൽ ഈ അഭിഷിക്തർ അർഹിക്കുന്നത് പച്ചത്തെറികൊണ്ടുള്ള അഭിഷേകാഗ്നിയാണ്. സത്യജ്വാല അത്രയ്ക്കും തരം താഴ്ന്നിട്ടില്ലെന്ന് പേരില്ലാലേഖകൻ മനസ്സിലാക്കണം.  കാര്യം കാണാൻ വേണ്ടി കൈമുത്തികളായി കഴിയുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല.

യേശുവിനെ പിന്തുടരാൻ ശ്രമിക്കുന്ന മെത്രാന്മാരെയും വൈദികരെയും ദൈവജനം ആദരവോടെയാണ് കാണുന്നത്. സത്യജ്വാലയും അങ്ങനെതന്നെ എന്നാണ് എൻറെ അഭിപ്രായം.
സഭ എന്നത് മെത്രാന്മാരും വൈദികരുമടങ്ങുന്ന ഒരു ക്ലെബാണന്ന് ന്യായാധിപൻ ധരിച്ചിരിക്കുന്നതുകൊണ്ടാണ് പള്ളി പണുതുകഴിഞ്ഞാൽ സഭാനിയമപ്രകാരം അതു സഭയുടേതായിത്തീരുന്നു എന്ന കോടതി വിധി. രണ്ടാം വത്തിക്കാൻ കൗൺസിലിലെ പിതാക്കന്മാർ ഒറ്റക്കെട്ടായി അർത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് "ദൈവജനമാണ് സഭ" എന്നാണ്. 2000  വർഷത്തെ പഴക്കമുള്ള നസ്രാണിസഭയുടെ പൂർവ്വപാരമ്പര്യങ്ങളെ കാറ്റിൽപറത്തി വെറും 25 വർഷംമുമ്പ് കാനോൻ നിയമം ആ സഭയുടെമേൽ കെട്ടിയേൽപ്പിച്ചു. ആ കാനോൻ നിയമപ്രകാരം മെത്രാന്മാരും വൈദികരുമാണ് പള്ളിയും പള്ളിസ്വത്തുക്കളും ഭരിക്കേണ്ടതെന്ന് വിധിച്ച ജഡ്ജിക്ക് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പൂർവ്വ ചരിത്രത്തിൻറെ ബാലപാഠം പോലും അറിയില്ല. സഭയെ വെറുമൊരു ക്ലെബായി കാണുന്ന ജഡ്ജിയുടെ ധിക്ഷണ ദാരിദ്ര്യം ഇവിടെ പ്രകടവുമാണ്.

വ്യക്തികൾ പള്ളികൾ പണിത് സ്വന്തമായി ഭരിക്കുന്നതല്ല പ്രശ്നം. മാർത്തോമ്മാക്രിസ്ത്യാനികളുടെ ഇടവകകളെ ഭരിക്കുന്നതാണ് വിഷയം. ഇടവകകൾ ഭരിച്ചിരുന്നത് അതത് ഇടവകയിലെ വികാരിയും പൊതുയോഗവും കൂടിയായിരുന്നു. വിധിപ്രകാരം മെത്രാൻ ഇപ്പോൾ പരമാധികാരിയാണ്. അതുകൊണ്ടാണ് ചങ്ങനാശേരി മെത്രാപ്പോലീത്ത മാന്നാനത്ത് 'ആർക്കും പള്ളി നിർമ്മിച്ച് സ്വയം ഭരിക്കുന്ന' ഏർപ്പാടിലേയ്ക്ക് മാറിയിരിക്കുന്നത്. കത്തോലിക്ക സഭയിൽ ആർക്കും പള്ളിപണിയാൻ പറ്റില്ലെങ്കിൽ മെത്രാപ്പോലീത്തയ്ക്ക് എങ്ങനെ പള്ളിപണിയാൻ കഴിയും? ഇന്ത്യൻ ഭരണഘടന ഉണ്ടായത് 1950-ലാണന്നും സഭയുടേത് 2000 വർഷം മുമ്പാണന്നും വാദിക്കുന്ന ലേഖകനോട് ഞാനൊന്നു ചോദിച്ചോട്ടെ: മാർത്തോമ്മാ ക്രിസ്ത്യാനികളും അവരുടെ പള്ളിഭരണ സമ്പ്രദായത്തിനും 2000 വർഷം പഴക്കമുണ്ട്. നസ്രാണികളുടെ തലയിൽ കാനോൻ നിയമം കെട്ടിവച്ചിട്ട് വെറും 25 വർഷമേ ആയിട്ടുള്ളു. റോമിൻറെ നിയമം നസ്രാണികളുടെ തലയിൽ കെട്ടിവച്ചതിനെ ന്യായികരിക്കാൻ സാധിക്കുമോ?
കോട്ടയം രൂപതയെ ചീത്തപറയുന്ന ലേഖനങ്ങൾ ഞാൻ സത്യജ്വാലയിൽ വായിച്ചിട്ടില്ല. ജാതി മാറി കെട്ടുന്നവരെ ഇടവകകളിൽ അംഗത്വം നല്കാതെ രൂപതയിൽനിന്നും പുറത്താക്കുന്ന അക്രൈസ്തവ പെരുമാറ്റത്തെ സത്യജ്വാല വിമർശിക്കാറുണ്ട്. അത് സത്യജ്വാലയുടെ ദൗത്യ നിർവ്വഹണവുമാണ്.

ശ്രീ സാമുവൽ കൂടൽ ബ്ലോഗിലോ ഫേസ്ബുക്കിലോ എന്തെഴുതിയാലും കൊല്ലാനുള്ള ഫാത്വ (Fatwa) ഇറക്കിയതിൽ തെറ്റില്ലന്നു പറയുന്ന പേരില്ലാലേഖകനും ഭീകരാനുഭാവിതന്നെ.
ലോകത്തിൽ കോടിക്കണക്കിന് പുസ്തകങ്ങൾ കാണും. ഓരോ എഴുത്തുകാരനും അവരവരുടെ ആശയങ്ങൾ കുത്തിക്കുറിക്കുന്നു. ഒരു മാസികയായാൽ പല വിഷയങ്ങളെ സംബന്ധിച്ചും ലേഖനങ്ങൾ കാണും. കത്തോലിക്കാ സഭയിലെ ചോദ്യം ചെയ്യാൻ പാടില്ലാത്ത സിദ്ധാന്തങ്ങൾ (Dogmas) ഉൾക്കൊള്ളുന്ന ലേഖനങ്ങൾ മാത്രമെ പ്രസിദ്ധീകരിക്കാവു എന്നാണ് ലേഖകൻറെ പക്ഷം. അല്ലാത്ത പ്രസിദ്ധീകരണങ്ങളും സഭയിലുണ്ടെന്ന് ലേഖകന് ഇപ്പോൾ മനസ്സിലായികാണുമെന്ന് കരുതുന്നു.

ലോകപ്രസിദ്ധ ദൈവശാസ്ത്രജ്ഞരായ ഹാൻസ് കുങ്ങും കാൽ റാണറുമൊക്കെ ലേഖകൻറെ നോട്ടത്തിൽ മെത്രാന്മാരെ തെറി പറയുന്നവരും ചീത്ത വിളിക്കുന്നവരുമൊക്കെയാണ്. കഷ്ടമെന്നല്ലാതെ എന്തുപറയാൻ!
അമേരിക്കയിൽ 40,000 വൈദികരുണ്ടന്നും ചുരുങ്ങിയ ആളുകളാണ് കുറ്റകൃത്യങ്ങൾ ചെയ്തതെന്നും ലേഖകൻ പറയുന്നു. വൈദിക ബാലപീഠന കേസ്സുകൾ പൊട്ടിപുറപ്പെടുമ്പോൾ അമേരിക്കയിലെ എട്ടു കർദിനാളന്മാർ രുപതാഭരണത്തിൽ ഏർപ്പെട്ടിരുന്നവരാണ്. അവർ എട്ടുപേരും ക്രിമിനൽസായ വൈദികരെ സ്ഥലംമാറ്റി സംരക്ഷണം നൽകിയവരാണ്. കുറ്റകൃത്യത്തിന് കൂട്ടുനിന്ന മെത്രാന്മാരെയും വൈദികരെയും പൊക്കിപ്പിടിക്കാൻ ലേഖകന് നാണമില്ലേ?

ലേഖകൻ ഒന്നു മനസ്സിലാക്കുക: സത്യജ്വാലക്കോ സഭാനവീകരണ പ്രസ്താനക്കാർക്കോ സഭയിൽ യാതൊരു വിശ്വാസവുമില്ല. അവരുടെ നേതാവും വഴികാട്ടിയും യേശുവാണ്.

സത്യജ്വാലയോ അതോ അഞ്ചാംപത്തിയോ':

http://almayasabdam.blogspot.com/2016/07/blog-post_48.html

2 comments:

  1. ചാക്കോ കളരിക്കലച്ചയായന്റെ ഭാഷയിൽ "തന്തയില്ലാത്ത ലേഖനം" എഴുതിയ മഹാന്റെ കൈകൾമുത്തി വന്ദിക്കാൻ ഇവിടെയടുത്തൊരു മെത്രാനുണ്ട്! എന്നെ ചീത്തപറഞ്ഞോണ്ടൊരു പയ്യൻസ് വഹട്സപ്പില് ഒന്നെഴുതിയപ്പോൾ ,പ്രസ്തുത മെത്രാൻ ആ പയ്യന് 'സിന്ദാബാദും വാഴ്വുകളും' കൊടുത്തു, ഉടൻ വാട്സാപ്പിൽ മെത്രാന്റെ കൈപ്പട വന്നു! ഞാൻ ഞെട്ടിപ്പോയി! "തിന്മയെ പ്രോത്സാഹിപ്പിക്കുന്ന നിക്രിഷ്ട ജീവികൾ എല്ലാ സഭകളിലും കലികാല വൈഭവമെന്നോണം ളോഹയ്ക്കുള്ളിൽ കയറിക്കൂടിയിട്ടുണ്ടല്ലോ" എന്നെൻ മനം തപിച്ചു !
    "ലേഖകൻ ഒന്നു മനസ്സിലാക്കുക: സത്യജ്വാലക്കോ സഭാനവീകരണ പ്രസ്താനക്കാർക്കോ സഭയിൽ യാതൊരു വിശ്വാസവുമില്ല. അവരുടെ നേതാവും വഴികാട്ടിയും യേശുവാണ്".എന്ന ചാക്കോ കളരിക്കലിന്റെ 'പ്രൊക്ലമേഷൻ' സത്യമാണവസാന നാൾവരെയും !

    "ശ്രീ സാമുവൽ കൂടൽ ബ്ലോഗിലോ ഫേസ്ബുക്കിലോ എന്തെഴുതിയാലും കൊല്ലാനുള്ള ഫാത്വ (Fatwa) ഇറക്കിയതിൽ തെറ്റില്ലന്നു പറയുന്ന പേരില്ലാലേഖകനും ഭീകരാനുഭാവിതന്നെ.
    ലോകത്തിൽ കോടിക്കണക്കിന് പുസ്തകങ്ങൾ കാണും. ഓരോ എഴുത്തുകാരനും അവരവരുടെ ആശയങ്ങൾ കുത്തിക്കുറിക്കുന്നു. ഒരു മാസികയായാൽ പല വിഷയങ്ങളെ സംബന്ധിച്ചും ലേഖനങ്ങൾ കാണും. കത്തോലിക്കാ സഭയിലെ ചോദ്യം ചെയ്യാൻ പാടില്ലാത്ത സിദ്ധാന്തങ്ങൾ (Dogmas) ഉൾക്കൊള്ളുന്ന ലേഖനങ്ങൾ മാത്രമെ പ്രസിദ്ധീകരിക്കാവു എന്നാണ് ലേഖകൻറെ പക്ഷം. അല്ലാത്ത പ്രസിദ്ധീകരണങ്ങളും സഭയിലുണ്ടെന്ന് ലേഖകന് ഇപ്പോൾ മനസ്സിലായികാണുമെന്ന് കരുതുന്നു" "സത്യമേവ ജയതേ" .ചാക്കോച്ചായ കൈക്കൊരുമ്മ !

    ReplyDelete
  2. It is sad to see that AlmayaSabdam claims more infallibility than the Pope in its views. Do you think that no reader has the right to disagree with your views. in our democracy? Why should you any one writing a dissenting note present his or her horoscope and family & job details. It sounds childish & silly. I wonder whether any one can correct an erring child by just punishment and threatening. You cannot correct the Catholic church by giving a litany of accusations. Mathew Antony (matony0076@gmail.com)

    ReplyDelete