Translate

Sunday, July 3, 2016

പുറംതോടുകൾ പൊട്ടിച്ച് പുറത്തുവരണം



ക്രിസ്തീയ സഭകളുടെ ഏകീകരണം അനിവാര്യം.-എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ .


ക്രിസ്തുവിന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന സഭകളുടെ ഏകീകരണത്തിനുള്ള  പരിശ്രമങ്ങൾ ഉടൻ ആരംഭിക്കണം. കത്തോലിക്കാ സഭ കരുണയുടെ വർഷം ആചരിക്കുന്ന ഈ വർഷം തന്നെ ഇതിനു തുടക്കം കുറിക്കണം. ക്രിസ്തുവിന്റെ ജീവിതവും വചനവും വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനവുമാണ് എല്ലാ സഭകളും പറയുന്നതെങ്കിലും പ്രവർത്തനങ്ങളിൽ  ഇവയ്‌ക്കൊന്നും യാഥാർത്ഥ്യവുമായി വലിയ ബന്ധമൊന്നും ഇല്ലെന്നു കാണാം. ഭൗതികതയുടെ അടിത്തറയിൽ പണിതുയർത്തുന്ന ഇന്നത്തെ സഭകൾ വിശ്വാസികളുടെ മേൽ അന്ധവിശ്വാസങ്ങളും വ്യത്യസ്തങ്ങളായ  ആചാരാനുഷ്ടാനങ്ങളും പ്രാർത്ഥനാ രീതികളും അടിച്ചേൽപ്പിക്കുകയും വിശ്വാസികൾ ഒന്നായിത്തിരുന്നത് തടയുകയും അവരെ ആത്മിയവും ഭൗതികവുമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഇത് ക്രിസ്തീയതക്ക് നിരക്കുന്നതാണോയെന്ന് മനസ്സിലാക്കണം. ഇത്തരം അതിർത്തിവരമ്പുകൾ ഇല്ലാതാക്കി ക്രിസ്തു ജനം ഒന്നായിത്തീരുന്നതിന് തുടക്കം കുറിക്കണം. സഭാ നേതൃത്വങ്ങൾ മനസ്സുവച്ചാൽ ഒരാഴ്ചക്കുള്ളിൽ ഇതിനു പരിഹാരം കണ്ടെത്താമെന്നിരിക്കെ അവർ ഇതിനു തയ്യാറാവുന്നില്ലെങ്കിൽ യേശുവിൽ വിശ്വസിക്കുന്ന ദൈവജനം ഇതിനു മുൻകൈയെടുത്ത് സാധ്യമാക്കുവാൻ  പ്രവർത്തിക്കണം.



                                                                                                        ചെയർമാൻ
                                                                           എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. "ഒക്കാത്തപോട്ടിൽ ഒരുകൊട്ടയാപ്പ് "എന്ന പഴംചോല്ലുപോലെ ,റെജിമോനേ, ഒരു സഭാധികാരികളും ചർച്ചുഗുണ്ടാകളും ഇതിനു സമ്മതിക്കുകയില്ല ! ആരാനും ഈവഴിക്കു ചിന്തിച്ചു തുടങ്ങിയാൽ തന്നെ , അവരെ ഉന്മൂലനം ചെയ്യുവാനും / വകവരുത്താനും ഇവറ്റകൾ നിശ്ചയമായും പണിയെടുക്കുകയും! "നിന്റെ രാജ്യം വരേണമേ "എന്നതിന് പകരം "എന്റെ രാജ്യം വരേണമേ " എന്നു ദിനവും മുട്ടിപ്പായി പ്രാർത്ഥിക്കുന്ന ഈ സ്വാർത്ഥമതികളായ "പ്രാർത്ഥനായജ്ഞക്കാരെ" നേര്വഴിയിലാക്കാൻ നാസറായൻ വീണ്ടും വരുവോളം നടപ്പില്ലെന്റെ മോനെ ..

    "ക്രിസ്തുവിന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന സഭകളുടെ ഏകീകരണത്തിനുള്ള പരിശ്രമങ്ങൾ ഉടൻ ആരംഭിക്കണം." എന്ന റെജിമോന്റെ വാചകംതന്നെ ചിരിയൂറുവാനേ ഉതകൂ.."നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിപ്പീന്" എന്നതല്ലേ കാതലായ ക്രിസ്തീയ ദര്ശനം ? തമ്മിൽത്തമ്മിൽ കലഹിക്കുന്ന / "അവന്റേതു തെറ്റു, എന്റേതു മാത്രം ശരി" എന്നു വാദിച്ചു വിശ്വാസികളെ അടിമകളാക്കുന്ന, തമ്മിലടിപ്പിക്കുന്ന , ദൈവത്തെ അറിയാത്ത ഇന്നിന്റെ സഭകളൊന്നും ക്രിസ്തുവിന്റെ ദര്ശനം മനസിൽ തട്ടിയവയല്ല ! ഇവരുടെ ഏകീകരണവും നടപ്പുള്ളകാര്യമല്ല ! പിന്നെ, ക്രിസ്തുവിനെ അറിയുന്നവരുടെ കൂട്ടായ്മ ഓരോ ഗ്രാമങ്ങളിലും ഉണ്ടാകണം 'കുടുംബശ്രീ' പോലെ ! 'അയൽക്കൂട്ടങ്ങൾ' പോലെ അവർ സ്നേഹം പങ്കുവച്ചു അയൽക്കാരനെ സ്നേഹിച്ചാൽ ഓരോഗ്രാമവും താനേ സ്വർഗ്ഗമാകും!
    "ജാതിയില്ല മതങ്ങളില്ലിവിടില്ല താഴ്ച്ചയുയർച്ചകൾ ;
    നീതിയാം വഴിപോക്കരാണിവർ നിഷ്കളങ്ക സഹോദരർ "
    എന്ന സിനിമാഗാനം പോലെ , മാനവജീവിതവും ഭൂമിയിൽ സുനന്ദരമാകും!

    പള്ളിയെന്ന "പുറംതോടുകൾ പൊട്ടിച്ച് പുറത്തുവരണം" ഓരോ ക്രിസ്തു വിശ്വാസിയും ! ഒരുവൻ സ്വയം അറിയുമ്പോൾ കത്തനാരുടെ പാസ്റ്ററുടെ അധരവ്യായാമത്തിന്റെ കഴമ്പില്ലായ്മ താനേ മനസിലാകും; പിന്നീടവൻ സ്വയം മനസ്സാകുന്ന അറയിൽകയറി ഹൃദസ്ഥനായ പിതാവിനെ കണ്ടെത്തും! അതിനുള്ള കാലം ഇതാ വന്നിരിക്കുന്നു, കാണണം പുരോഹിതന്റെ അകൃത്യങ്ങൾ കടൽക്കരയിലെ മണൽ പോലെ എണ്ണിയായിത്തീരാത്തവിധം പെരുകിയിരിക്കുന്നു! ഇതു ഭൂമിക്കു സഹിക്കാവതല്ല!

    ReplyDelete