Translate

Wednesday, October 4, 2017

ഫാദർ ഉഴുന്നാൽ നന്ദികെട്ടവനും കച്ചവടക്കാരനും.- ഓപ്പൺ ചർച്ച്മൂവ്‌മെന്റ്.



ഫാദർ ഉഴുന്നാലിന്റെ തട്ടിക്കൊണ്ടു പോകൽ സംഭവം കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര ഗൂഡാലോചനയല്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. -കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകളുൾപ്പെടെ പതിനാറുപേരെ കൊലക്കു കൊടുക്കുകയായിരുന്നുവോ? 

ഒന്നരവർഷം മുൻപ് ഭീകരർ തട്ടിക്കൊണ്ടു പോയി എന്നു പറയുന്ന സംഭവം താഴെപറയുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ സംഭവം സഭ ആസൂത്രണം ചെയ്തതല്ലേയെന്ന സംശയം ഉയരുകയാണ്.
1. ഫാദർ ടോമിനെ തട്ടിക്കൊണ്ടു പോയത് ഐ. എസ്സ് ഭീകരരാണെന്ന് ശക്തമായി പ്രചരിപ്പിച്ചുവെങ്കിലും തെളിവുകളൊന്നും ഹാജരാക്കുവാൻ സഭക്ക് കഴിഞ്ഞിട്ടില്ല. ഐ. എസ്സ് ഭീകരരാണെങ്കിൽ അവർ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവന നടത്തിയേനേ. അവരുടെ രീതി അതാണല്ലോ. 
2. ഫാദർ ടോമിനെ തട്ടിക്കൊണ്ടുപോയവർ പരിപൂർണ്ണ സംരക്ഷണം നൽകിയിരുന്നതായും ബന്ധനത്തിൽ അല്ലായിരുന്നു അദ്ദേഹമെന്നും, തുറന്നു വിട്ടിരുന്നു എന്നും അദ്ദേഹം തന്നെപറയുന്നു. ഈ സമയം കത്തോലിക്കാ സഭാ നേതൃത്വം അച്ചനു വേണ്ടി എല്ലാ പള്ളികളിലും പ്രാർത്ഥനകൾ സംഘടിപ്പിച്ച് വിശ്വാസികളെ ഇളക്കിമറിക്കുകയായിരുന്നു. 
3 അച്ചനെ തട്ടിക്കൊണ്ടു പോയതായിരുന്നുവെങ്കിൽ അദ്ദേഹത്തെരക്ഷിക്കുവാനുള്ള പ്രായോഗിക കാര്യങ്ങൾ സഭാ നേതൃത്വം ചെയ്യുമായിരുന്നല്ലോ.അതുണ്ടായില്ല. അച്ചനെതട്ടിക്കൊണ്ടുപോയവരുടെ പേരുപറയുന്നുമില്ല. തട്ടിക്കൊണ്ടു പോകുന്നവർ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരെന്ന് അവർതന്നെ പറയുക പതിവാണ് അതുണ്ടായിട്ടില്ല. 
വിദേശ രാജ്യങ്ങളിൽ വൻ ഭക്തി ബിസിനസ് ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ സീറോ മലബാർ സഭയുൾപ്പടെയുള്ള കത്തോലിക്കാ സഭകൾ  ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു .അടുത്തകാലത്തായി നിരവധി രൂപതകൾ വിദേശരാജ്യങ്ങളിൽ തുടങ്ങിയിരിക്കുന്നു.ധാരാളം പുതിയ മെത്രാൻമാരെ തുടരെ തുടരെ സൃഷ്ടിക്കുന്നു.  ഇവിടെ നിന്നെല്ലാം ദശലക്ഷ കോടികളുടെ വരുമാനമാണ് സഭകൾ പ്രതീക്ഷിക്കുന്നത്. ഇതിനായി ഇസ്ലാമിക രാജ്യങ്ങളും ലക്ഷ്യം വയ്ക്കുന്നു. ഉഴുന്നാൽ- പോലുള്ള സംഭവങ്ങൾ ആഗോള ശ്രദ്ധയിൽ എത്തിച്ച് കത്തോലിക്കാ പുരോഹിതരും വിശ്വാസികളും പീഡിപ്പിക്കപ്പെടുന്നു എന്ന് കൃത്രിമമായി വരുത്തിത്തീർത്ത് ഇവിടേയ്ക്കുള്ള പ്രവർത്തനങ്ങൾ ശക്തമായി വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇതിനായായി റോമിന്റെ സഹകരണവും സഭാ നേതൃത്വങ്ങൾ ഉറപ്പാക്കുന്നു എന്നു വേണം കരുതുവാൻ . 
4. ഫാദർ ടോം ഉഴുന്നാലിനോടൊപ്പം ഉണ്ടായിരുന്ന നാലു കന്യാസ്ത്രീകളുൾപ്പെടെ പതിനാറോളം പേർ കൊല്ലപ്പെട്ടു. അവരേക്കുറിച്ച് സഭാ നേതൃത്വം ഒന്നും മിണ്ടുന്നില്ല. അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനോ നഷ്ട്പരിഹാരം നൽകുന്നതിനോ സഭാനേതൃത്വം തയ്യാറാകാത്തത് എന്തുകൊണ്ടാണ്. അച്ചനേപ്പൊലെ തുല്യ പ്രാധാന്യം കന്യാസ്ത്രീകൾക്കുമില്ലേ.എല്ലാവരുടേയും ജീവൻ ഒരുപോലെയല്ലന്നുണ്ടോ. ഫാദർ ഉഴുന്നാലിനുവേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദിപറഞ്ഞ അദ്ദേഹം റോമിലും ഡൽഹിയിലും ബാഗ്ലൂരിലും കേരളത്തിലും വലിയ പബ്ലിസിറ്റിയോടെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി സഭയുടെ ആത്മീയ കച്ചവടം  വർദ്ധിപ്പിക്കുമ്പേൾ കൂടെയുണ്ടായിരുന്ന കൊല്ലപ്പെട്ട കന്യാസ്ത്രീകളുടെ പേരുപോലും ഓർക്കുവാനോ പറയുവാനോ തയ്യാറാവാത്തതും അന്താരാഷ്ട്ര് പ്രാധാന്യം നൽകി ഉഴുന്നാലിന് സ്വീകരണങ്ങൾ ഒരുക്കുന്നതും സംശയം വർദ്ധിപ്പിക്കുന്നതാണ്.
5.സഭാനേതൃത്വം ഉഴുന്നാലിനോട് യമനിലേയ്ക്ക് പോകേണ്ടെന്ന് പറഞ്ഞതാണെന്നു പറയുമ്പോൾ അതങ്ങനെയല്ലന്നും സഭാനേതൃത്വമാണ്  ഇദ്ദേഹത്തെ യമനിലേയ്ക്കു വിട്ടതെന്നും സഭ ആവശ്യപ്പെട്ടാൽ താൻ ഇനിയും അവിടേയ്ക്കു പോകുമെന്നും പറയുന്നു. ഇതിൽ നിന്നും ഒരുകാര്യം കൂടി വ്യക്തമാവുകയാണ്. ഉഴുന്നാലിന് അവിടെ യാതോരു കുഴപ്പവും ഇല്ലായിരുന്നുവെന്നും ഇതോരു ആസൂത്രിത നീക്കമായിരുന്നെന്നും അന്താരാഷ്ട്ര ഗുഡാലോചനയാണിതിനു പിന്നിലെന്നും  വേണം കരുതുവാൻ .യുവ വൈദികനെ പഠിക്കുന്നതിനെന്നും പറഞ്ഞ് അയക്കുകയും ഏതാനും മാസങ്ങൾക്കുള്ളിൽ കൊല്ലപ്പെടുകയും ചെയ്തത് അടുത്തകാലത്താണ്. വിദേശരജ്യങ്ങളിൽ പാവപ്പെട്ട അച്ചൻമാരുടെയും കന്യാസ്ത്രീകളുടേയും രക്തംചിന്തി രക്തസാക്ഷികളാക്കി സഭയുടെ സാമ്പത്തിക രംഗം വിദേശത്ത് വ്യാപിപ്പിക്കുന്നതിനും  ഉറപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങളാണ് നടക്കുന്നത് .കൂടുതൽ നഷ്ടം കൊല്ലപ്പെടുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും കുടുംബങ്ങൾക്കും ബന്ധുക്കൾക്കും പ്രത്യേകിച്ച് മാതാപിതാക്കൾക്കുമാണ്.  

സാധാരണ വിശ്വാസ സമൂഹം ഇതു തിരിച്ചറിയണം. ഇതു യേശുവിനു വേണ്ടിയോ പാവങ്ങൾക്കുവേണ്ടിയോ ഉള്ള ത്യാഗമല്ല. പണത്തിനും അധികാരത്തിനും വേണ്ടിയുള്ള ത്യാഗമാണ് ഇവിടെനടക്കുന്നത്. പൊന്നു പോലെവളർത്തിയ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ  സെമിനാരികളിലേയ്‌ക്കോ മഠങ്ങളിലേയ്‌ക്കോ പറഞ്ഞയക്കുന്നവർ അറിയുന്നില്ല മക്കളെ കൊലക്കളത്തിലേയ്ക്കാണ് പറഞ്ഞയക്കുന്നതെന്ന്.
ഇനിയും ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടാവാനിടയുള്ളതുകൊണ്ട്.
ഉഴുന്നാൽ സംഭവത്തിലെ ഗൂഡാലോചന അന്താരാഷ്ട്രതലത്തിലും വിശ്വാസസമൂഹത്തിനിടയിലും ചർച്ചചെയ്ത് ഈ സംഭവത്തിലെ കള്ളത്തരം പുറത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്. ഈ വിഷയത്തിൽ നടന്നിട്ടുള്ള കാര്യങ്ങളുടെ വളരെചെറിയ ഭാഗം മാത്രമാണ് ഞങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്നത്. നിങ്ങളോരോരുത്തരും കൂടുതൽ അന്വേഷിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്കും ലഭിക്കും.ഈ സംഭവത്തിൽ സത്യസന്തമായി ലഭിക്കുന്ന വിവരങ്ങളും വിലയിരുത്തലുകളുമടങ്ങുന്ന ഒരു ചർച്ച  സാമുഹികമാധ്യമങ്ങളിലൂടെ നടക്കട്ടെ. ലോകനീതിക്കിത് അനിവാര്യമാണ്. മുഖ്യധാരാ പത്രങ്ങളെന്നവകാശപ്പെടുന്നവരും ചാനലുകളും സഭാനേതൃത്വത്തിന്റെ പക്ഷം പിടിച്ചേനീങ്ങുവെന്നറിയുക. അതിന് അവരുടേതായ ചില ലാഭങ്ങളുമുണ്ടെന്നറിയാമല്ലോ. മടികൂടാതെ സത്യം  പ്രചരിപ്പിക്കുന്നതിൽ ഓരോരുത്തരും പങ്കാളികളാകുകയും സാമൂഹികമാധ്യമങ്ങളിൽ നിറയുകയുംചെയ്താൽ ഉഴുന്നാൽ വിഷയത്തിലെ അന്താരാഷ്ട്ര ഗൂഡാലോചന പുർണ്ണരൂപത്തിൽ  പുറത്തുവരുമെന്നത് തീർച്ചയാണ്. സാമൂഹിക പ്രതിബദ്ധതയുള്ളവർ കൈകോർക്കുക.



                                     റെജി ഞള്ളാനി ,
                             ചെയർമാൻ ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.

No comments:

Post a Comment