Translate

Wednesday, March 14, 2018

കത്തോലിക്കാ സഭയിലെ വൈദികരുടെ പേരിലുള്ള ട്രസ്റ്റുകളെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കണം. ഓപ്പൺ ചർച്ച്മൂവ്‌മെന്റ്.



സീറോ മലബാർ സഭ : പ്രവാസികൾ പിരിവെടുത്ത് ഉണ്ടാക്കിയ സ്വത്തുക്കൾ സഭയുടെ കൈയ്യിൽ ഇല്ല, എല്ലാം 7വൈദീകരുടെ ട്രസ്റ്റിനു സ്വന്തം



കോട്ടയം: മലയാളി പ്രവാസി വിശ്വാസികൾ വിയർത്തുണ്ടാക്കി ദൈവത്തിനായി സമ്മർപ്പിക്കുന്ന പണം എത്തുന്നത് വൈദീകർ ഉണ്ടാക്കിയ ട്രസ്റ്റിൽ. ഏതൊരു വിശ്വാസിയേയും അമ്പരപ്പിക്കുന്ന വിവരങ്ങൾ പങ്കുവയ്ച്ച് ഓസ്ട്രേലിയൻ പ്രവാസികൾ പ്രവാസി ശബ്ദത്തോട്. കൊടുത്ത പണവും വാങ്ങികൂട്ടിയ ഭൂമിയും, സ്വത്തുക്കളും ഒന്നും സഭയുടെ കൈകളിൽ ഇല്ല. വിശ്വാസികൾക്കും ഒരു റോളും ഇല്ല. കർദിനാൾക്കും മാർപ്പാപ്പ്ക്ക് പോലും റോളില്ല. എല്ലാം വൈദീകർക്ക് സ്വന്തം. ഇത് ശരിയാണോ? വിശ്വാസികൾ ചോദിക്കുന്ന ചോദ്യം തികച്ചും ന്യായം.100ലധികം കോടി രൂപയാണ്‌ ഇത്തരത്തിൽ സഭക്ക് നല്കിയ പണവും സ്വത്തും വൈദീകരുടെ ട്രസ്റ്റിൽ എത്തിയത് എന്നതും ഞെട്ടിക്കുന്നു- വിശദമായി വായിക്കുക/  വാർത്തയുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ സർക്കാർ രേഖകളാണ്‌ ഇതോപ്പം കൊടുക്കുന്നത്. താഴെ കാണുന്ന ബോസ്കോ പുത്തൂർ മെത്രാനും മറ്റ് 6 വൈദീകരുമാണ്‌ ട്രസ്റ്റിന്റെ മെംബർ മാർ. എല്ലാവരും മലയാളികൾ

സീറോ മലബാർ സഭയുടെ മലയാളി പ്രവാസികളിൽ നിന്നും പിരിക്കുന്ന വൻ തുകയും, വാങ്ങിയ സ്വത്തുക്കളും ഓസ്ട്രേലിയയിൽ സഭയുടെ പക്കൽ ഇല്ല. കാനോൻ നിയമം പ്രകാരം മെത്രാന്റെ ഉടമസ്ഥതയിലും അധികാരത്തിലും ആയിരിക്കണം അതാത് രൂപതകളിലേ എല്ലാ സ്വത്തുക്കളും. ഓസ്ട്രേലിയയിൽ സീറോമലബാർ സഭക്ക് മെല്ബണിൽ രൂപതയുണ്ട്. പ്രവാസികളായ മലയാളികൾക്കായി കേരളത്തിൽ നിന്നും വന്ന സീറോ മലബാർ വൈദീകരാണ്‌ ഇത് സ്ഥാപിച്ചത്. എന്നാൽ ഓസ്ട്രേലിയയിൽ പള്ളികൾക്കായി പ്രത്യേക സർക്കാർ നിയമം നിലവിൽ ഉണ്ട്. ഈ നിയമം അനുസരിച്ചാകണം സഭയുടെ പണവും, സ്വത്തുക്കളും, പിരിവുകളും എല്ലാം നിയന്ത്രിക്കപ്പെടുക./ടോം ലൂക്കോസ് / പ്രവാസി ശബ്ദം എക്സ്ക്ളൂസീവ്

എന്നാൽ സീറോ മലബാർ സഭ ഓസ്ട്രേലിയയിലെ നിയമത്തിൽ നിന്നും ഒഴിവാകാൻ ട്രസ്റ്റ് ഉണ്ടാക്കി. ആ ട്രസ്റ്റിൽ 7 ഓളം വൈദീകർ മാത്രം. എല്ലാ സ്വത്തുക്കളും വില്ക്കാനും വാങ്ങാനും അധികാരം ആ ട്രസ്റ്റിനു സ്വന്തം. അതായത് സഭയുടെ നിയമവും, ഓസ്ട്രേലിയൻ ചർച്ച് നിയമത്തിൽ നിന്നും മനപൂർവ്വം ഒഴിവായി. 7 വ്യക്തികൾ അടങ്ങിയ ട്രസ്റ്റിന്റെ സ്വകാര്യ സ്വത്താണ്‌ ഓസ്ട്രേലിയയിലേ സീറോ മലബാർ പള്ളികളുടെ മുഴുവൻ സ്വത്തുക്കളും.
ഒരു ശരാശരി മലയാളി സീറോ മലബാർ കുടുംബം ഒരു പള്ളിക്ക് സ്ഥലം വാങ്ങാനും പള്ളി പണിയാനും 15000 ഡോളർ മുതൽ 30000 ഡോളർ വരെ നല്കുന്നുണ്ട്. അതായത് 7 ലക്ഷം മുതൽ 15 ലക്ഷം രൂപവരെ. കൂടാതെ മാസം മിക്കവാറും കുടുംബങ്ങൾ പള്ളിക്ക് 50-100 ഡോളർ ബാങ്കിൽ നിന്നും നേരിട്ട് ഡയറക്ട് ഡബിറ്റ് നല്കുന്നു. എല്ലാ മാസവും പള്ളിയുടെ ഫണ്ടിലേക്ക് വിശ്വാസികളുടെ അക്കൗണ്ടിൽ നിന്നും 100 ഡോളർ വരെ പോകുന്നു.
മെല്ബണിൽ ഇതിനകം 3ഓളം വസ്തുക്കൾ വാങ്ങി. അവസാനം വാങ്ങിയ ഭൂമിയുടെ വില 2.11മില്യൺ ഡോളർ ആണ്‌. (10 കോടിയോളം രൂപ) ഇവിടെ മലയാളിയായ ബിഷപ്പിനു ആസ്ഥാന മന്ദിരം പണിയാൻ 15കോടി രൂപയുടെ പദ്ധതിയാണ്‌ മലയാളി വിശ്വാസ സമൂഹത്തിന്റെ തലയിൽ ഇട്ട് വച്ചിരിക്കുന്നത്.

ബ്രിസ്ബയിൻ, സിഡ്നി, പെർത്ത് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം സഭക്ക് മില്യൺ കണക്കിന്‌ ഡോളറിന്റെ ആസ്തികളും പദ്ധതികളും ആണുള്ളത്. എന്നാൽ ഇതെല്ലാം പടുത്തുയർത്തുന്നത് വിശ്വാസികളും. അവർ നല്കുന്ന എല്ലാ പിരിവും വാങ്ങുന്ന സ്വത്തുക്കളും സീറോ മലബാർ സഭയുടെ ആസ്തിയായല്ല മാറുന്നത്. വൈദീകർ ഉണ്ടാക്കിയ ട്രസ്റ്റിലേക്കാണ്‌ പോകുന്നത്. സഭക്ക് യാതൊരു നിയന്ത്രണവും നിയമപരമായി ഈ ട്രസ്റ്റിൽ ഇല്ല. ബിഷപ്പും 7 വൈദീകരും മാത്രമാണിതിൽ ഉള്ളത്. ഇക്കണ്ട സ്വത്തുക്കളും പണവും മുഴുവൻ നല്കുന്ന ഒരുറ്റ വിശ്വാസി പോലും ഈ ട്രസ്റ്റിൽ ഇല്ല. സഭയുടെ നിയമം വയ്ച്ചും, കാനോൻ നിയമം വയ്ച്ചും, ഓസ്ട്രേലിയൻ ചർച്ച് നിയമം വയ്ച്ചും ഒരു വിശ്വാസിക്കും നാളെ ചോദ്യം ചെയ്യാൻ ആകില്ല. എല്ലാ തീരുമാനവും ട്രസ്റ്റിലെ ആളുകളിൽ മാത്രം ഒതുങ്ങും.
സീറോ മലബാർ ഓസ്ട്രേലിയ പ്രവർത്തനം നിയമ നടപടികൾ പൂർത്തീകരിക്കാതെ.
ഓസ്ട്രേലിയയിൽ മലയാളികൾ പോയതിനു പിന്നാലെ മലയാളി വൈദീകരും പിന്നാലെ ചെന്നു. അവിടെ മലയാളികൾക്കായി ആദ്യം ഇടവക ഉണ്ടാക്കി. പിന്നെ രൂപത ഉണ്ടാക്കി. എന്നാൽ ഓസ്ട്രേലിയയിൽ പ്രവർത്തിക്കാനുള്ള അനുമതിക്കായി വുളൂങ്ങൊങ് എന്ന ഓസ്ട്രേലിയ രൂപതാ ബിഷപ്പിനേ ചെന്നു കണ്ട് സഹായം അപേക്ഷിച്ചു. തുടർന്ന് വുളൂങ്ങൊങ് ബിഷപ്പ് അവരുടെ രൂപതയോട് ചേർന്ന് കിടക്കുന്ന കുറച്ചു ഭൂപ്രദേശത്ത് പ്രവർത്തിക്കാൻ അനുമതി നല്കി. ഇതൊരു കാട് പ്രദേശമാണ്‌. ജനവാസവും ഇല്ല. സിറോ-മലബാർ ബിഷപ്പും വുളൂങ്ങൊങ് ബിഷപ്പും സംയുക്തമായി ഇറക്കിയ സർക്കാർ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം വുളൂങ്ങൊങ് രൂപതയുടെ സ്ഥലത് ആണ് സിറോ-മലബാർ രൂപത പ്രവർത്തിക്കേണ്ടത് . 
എന്നാൽ ഇതിന്റെ മറവിൽ ഈ രൂപതാ പേർ ഉപയോഗിച്ച് ഇപ്പോൾ ഓസ്ട്രേലിയ മുഴുവൻ മലയാളികളിൽ പ്രവർത്തനം നടത്തുന്നു. 23 ട്രസ്റ്റുകൾ ആണ്‌ ഓസ്ട്രേലിയയിൽ സീറോ മലബാർ പള്ളിക്ക് ഉള്ളത്. ഈ ട്രസ്റ്റുകൾ വഴിയാണ്‌ ഫണ്ട് ശേഖരണവും പിരിവും. ഈ 23 ട്രസ്റ്റുകളും മെല്ബണിലേ പ്രധാന ട്രസ്റ്റിനു കീഴിലാണ്‌.
അതായത് എല്ലാ പ്രവർത്തനവും, സ്വത്തുക്കളും മെല്ബണിലേ ബിഷപ്പിന്റെ നേതൃത്വത്തിൽ 7 വൈദീകർ അടങ്ങിയ ട്രസിന്റെ മാത്രം കീഴിൽ. കൂടാതെ വിശ്വാസികളുടെ പണം, സ്വത്തുക്കൾ കൈകാര്യം ചെയുന്നത് വൈദീകർ സ്വന്തം ട്രസ്റ്റുകൾ എന്ന പേരിൽ നിലയിൽ. സഭാ നിയമവും , കാനോൻ നിയമവും ഓസ്ട്രേലിയൻ ചർച്ച നിയമവും കാറ്റിൽ പറത്തി. (https://gazette.legislation.nsw.gov.au/so/ds/view_results.w3p?query=bosco&dateFrom=&dateTo=&results=# )
ചുരുക്കത്തിൽ “പിരിവ് കൊടുക്കുന്ന ഓസ്ട്രേലിയൻ പ്രവാസി മലയാളികൾ അറിയുന്നില്ല ഈ സത്യങ്ങൾ. വിശ്വാസികൾ കൊടുക്കുന്ന പണവും വാങ്ങി കൂട്ടുന്ന സ്വത്തുക്കളും സഭയുടെ പേരിലും അല്ല, കാനോൻ നിയമ പ്രകാരവുമല്ല. കത്തോലിക്കാ സഭക്ക് സ്വത്തുക്കളിൽ യാതോരു അധികാരവും ഉള്ളതും അല്ല. ഇതുമായി ബന്ധപ്പെട്ട് വിശ്വാസികൾ തന്നെ വാട്‌സാപ്പ്‌ മെസേജുകൾ പ്രചരിപ്പിക്കുന്നു. ചതിയിൽ വീഴാതെ വിശ്വാസികൾ കാര്യങ്ങൾ മനസിലാകാനും സന്ദേശം പറയുന്നു. പള്ളിക്ക് കൊടുക്കുന്നത് സീറോ മലബാർ സഭയിൽ എത്തുന്നില്ല എന്നതിനാൽ എന്തിനു പിരിവുകൾ നല്കണം എന്നാണ്‌ ഉയരുന്ന ചോദ്യം.
മലയാളി പ്രവാസികൾ നല്കുന്ന പണം സഭക്കോ വിശ്വാസികൾക്കോ അവകാശം ലഭിക്കുന്നതുവരെ സിറോ-മലബാർ ഓസ്‌ട്രേലിയൻ സമൂഹം പിരിവ് കൊടുക്കുന്നത് നിറുത്തി വെച്ച് പ്രതിഷേധിക്കണം എന്നും വാട്‌സാപ്പ്‌സന്ദേശം കേരളത്തിലെ വിശ്വാസികളുടെ ഗ്രൂപ്പുകളിൽ ആകമാനം പ്രചരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ സ്വത്തുക്കൾ നാളെ വിശ്വാസികൾ അറിയാതെ വൈദീകർ വിൽക്കും എന്നും സഭക്കും വിശ്വാസികൾക്കും ചോദ്യം ചെയ്യാനാകില്ലെന്നും മുന്നറിയിപ്പ് നല്കുന്നു. എല്ലാ പിരിവുകളും നിർത്തി വയ്ക്കുന്നതായിരിക്കും ഒരു വിശ്വാസിക്ക് ഈ നോമ്പ് കാലത്ത് സഭയോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ എന്നും സന്ദേശം പറയുന്നു.

No comments:

Post a Comment