Translate

Monday, March 5, 2018

ചർച് ആക്ട് ലഖുലേഖ വിതരണം ചെയ്ത പ്രൊഫ. ഇപ്പനെ മർദിച്ചു

ഇന്നത്തെ മംഗളത്തിലും ജന്മഭൂമിയിലും വന്ന വാർത്ത

2 comments:

  1. ഗോലിയാത്തിനെ നേരിട്ട ദാവീദിനെ മനസ്സില്‍ സ്മരിച്ചുകൊണ്ട് മുന്നേറുക. ഈ കവിത ഉത്തേജനം നല്കിയേക്കാം http://almayasabdam.blogspot.in/2015/03/blog-post_0.html

    ReplyDelete
  2. പ്രൊഫ. ഇപ്പനെപ്പോലെ മാന്യന്മാരായ ക്രിസ്ത്യൻ വ്യക്തികളുടെ നേരെ ഗുണ്ടാ വിളയാട്ടം നടന്നുവെന്ന് കേട്ടപ്പോൾ ഇതെല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്ന കേരളസഭയിലെ മെത്രാന്മാരിൽ ലജ്ജതോന്നുന്നു. ബിഷപ്പുമാരുടെ അറിവോടെയുളള ഗുണ്ടാവിളയാട്ടം കേരളം മുഴുവനും വ്യാപിച്ചിരിക്കുന്ന കഥകളും വായിക്കുന്നു. ഇങ്ങനെ ഗുണ്ടകളെ തീറ്റിപോറ്റുന്ന മെത്രാന്മാരുടെ നിലവാരം ഇത്രമാത്രം താണുപോയോ?

    അരമനയിലുള്ള ഒറ്റ പുരോഹിതനും ശരിയായി എഴുത്തും വായനയും അറിയില്ലെന്നും തോന്നുന്നു. ഒരു കത്ത് അയച്ചാൽ ഇവർ മറുപടി കൊടുക്കില്ല. പാശ്ചാത്യ ബിഷപ്പുമാരെ കണ്ടുപഠിക്കട്ടെ. അവരുടെ ഓഫിസുകൾ എത്രമാത്രം കാര്യക്ഷമമായി പോവുന്നുവെന്നതും കേരളമെത്രന്മാർ മനസ്സിലാക്കേണ്ടതാണ്. ചർച്ചകളിൽക്കൂടി സഭയുടെ പ്രശ്നങ്ങൾ പലതും പരിഹരിക്കാൻ സാധിക്കും. അതിന് തയാറാകാത്തത് കേരളത്തിലെ പുരോഹിതരുടെയും മെത്രാന്മാരുടെയും ബലഹീനത കൂടിയാണ്.

    ചർച്ച് ആക്റ്റിലെ ലഘുലേഖ വിവരങ്ങൾക്ക് മാന്യമായ ഒരു മറുപടി തരാൻ കഴിയാത്തതുകൊണ്ടാണ് സഭ ഗുണ്ടായിസം കളിക്കുന്നത്. ഗുണ്ടകളെ തീറ്റിപോറ്റുന്ന അഭിഷിക്തരുള്ള ഏക നാട് കേരളം മാത്രമാണ്. അമേരിക്കയിലായിരുന്നെങ്കിൽ ഇത്തരം ഹീനമായ ഗുണ്ടായിസം പുരോഹിതർ നടത്തിയിരുന്നെങ്കിൽ ഉടൻ ജയിലഴി തീർച്ചയായിരുന്നു. പ്രൊഫ. ഇപ്പനു നേരെ ആക്രമണം നടത്തിയ സഭയുടെ ഗുണ്ടയെ ഉടനടി അറസ്റ്റു ചെയ്യണം. ഒപ്പം ഗുണ്ടയെ അയച്ചവനേയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുകയും വേണം.

    ReplyDelete