Translate

Wednesday, March 7, 2018

കത്തോലിക്കാ സഭ പൂർണ്ണ പിളർപ്പിലേയ്ക്ക്, ആന്തരികമായി സഭ പിളർന്നുകഴിഞ്ഞു. വഴിപിരിയൽ അനിവാര്യമായിക്കഴിഞ്ഞിരിക്കുന്നു. വിഭാഗിയത റോമിന്റെ സംഭാവനയോ?

 കത്തോലിക്കാസഭയിൽ വർഷങ്ങളായി കൽദായ വാദികളായപുരോഹിതരും മാർത്തോമവാദികളായ പുരോഹിതരും തമ്മിൽ പോരിഞ്ഞ യുദ്ധം നടക്കുകയാണ്. രണ്ടു വിഭാഗങ്ങളും തമ്മിൽ വഴിപിരിയുന്നതിന്റെ ഭാഗമാണ് സഭയുടെ ഇപ്പോഴത്തെ ഭൂമി വിവാദവും കോടതിവിധികളും. മാർ ആലംഞ്ചേരിക്കെതിരെ മാർത്തോമ വാദികളായ വിമതർ സഹായമെത്രാൻ സെബാസ്റ്റ്യൻ ഇടയന്ത്രത്തിനെ മുന്നിൽ നിർത്തിയാണ് യുദ്ധം ചെയ്യുന്നത്. ഇരുവിഭാഗവും തമ്മിലുള്ള തർക്കത്തിന്റെ ഫലമായി 2018 ആയിട്ടും സീറോമലബാർ സഭക്ക് ഒരു മലയാളം കുർബാന ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല. രണ്ടു പക്ഷവും പ്രത്യേകം പ്രത്യേകം തരത്തിലുള്ള കുർബാനയാണ് സഭയിലിപ്പോൾ ചൊല്ലുന്നത്. ഇതിനും പുറമേ എറണാകുളം അങ്കമാലി രൂപത സീറോമലബാർ സഭയുടെ കേന്ദ്രമാക്കിയതുവഴി വലിയ അധികാരതർക്കവും ഉണ്ടായി . കൽദായസഭാ അനുകൂലികളായ മെത്രാന്മാരുടെ ഭൂമിതട്ടിപ്പുകളും സാമ്പത്തിക ക്രമക്കേടുകളും ഒന്നോന്നായി വിമത പക്ഷം പുറത്തുകൊണ്ടുവന്നുതുടങ്ങി .വിമതരുടെ സാമ്പത്തിക ക്രമക്കേടുകൾ വരും നാളുകളിൽ പുറത്തുവിടുവാൻ ഔദ്യോഗിക പക്ഷവും തയ്യാറെടുത്തുവരികയാണ്. പത്രീയാർക്കീസ് പദവി വന്നാൽ പുർണ്ണമായ അധികാരം കൽദായ പക്ഷത്തിനു കിട്ടുമെന്നതിനാൽ അതിനെ തകർക്കുവാൻ  വിമതപക്ഷം നടത്തുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ ഭൂമിവിവാദം.വിമത പക്ഷത്തെ അടിച്ചമർത്തുവാൻ തന്നെയാണ് ആലംഞ്ചേരിപക്ഷത്തിന്റെതീരുമാനം. വരും നാളുകളിൽ ഇരുപക്ഷവും ശക്തമായി ഏറ്റുമുട്ടുന്നതിനുള്ള ഒരുക്കത്തിലാണ്. വഴിവിരിയുവാൻ തന്നെയാണ് തീരുമാനം. 
മുൻപ് മെത്രാൻമാർക്കിടയിൽ ലിറ്റർജി (  ആരാധന ക്രമം  )  യുടെയും അധികരത്തർക്കത്തിന്റെയും സ്വത്തു തർക്കത്തിന്റെയും പേരിൽ യുദ്ധസമാനമായ അവസ്ഥ നിലനിന്നിരുന്ന സമയത്താണ് വർക്കിവിധേയത്തിൽ പിതാവിനെ റോമിൽനിന്നും നേരിട്ട് നിയമിച്ചത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള യുദ്ധവും സാമ്പത്തിക ക്രമക്കേടുകളും താൻ ശ്കതമായി ഇടപെട്ടിട്ടും നിയന്ത്രിക്കുന്നതിനോ അവസാനിപ്പിക്കുന്നതിനോ വിധേയത്തിൽ പിതാവിനു കഴിഞ്ഞില്ലന്നും, താൻ ഏതുനിമിഷവും മരിക്കുമെന്നും അതിനു താൻ ഒരുക്കമാണെന്നും ടി.വി. ചാനലുവഴിയും മറ്റുമാധ്യമങ്ങൾ വഴിയും അദ്ദേഹം പറഞ്ഞതും സംഭവിച്ചതും എല്ലാവരും കണ്ടതാണ്.

മാർപ്പാപ്പയുൾപ്പെടെയുള്ള വലിയ പിതാക്കന്മാരെ കൊല്ലുകയും വെടിവയ്ക്കുകയും സ്ഥാനഭ്രഷ്ടരാക്കിക്കുകയും, കോടികൾ കൊള്ളയടിക്കുകയുമൊക്കെ ചെയ്തും ചെയ്യിച്ചുമുള്ള പാരംമ്പര്യം കത്തോലിക്കാസഭാ പുരോഹിതർക്കുണ്ട്. ഇപ്പോഴും അതിഭീകരമയി ഉൾപ്പോര് നടക്കുന്നുമുണ്ട്.ഇവിടെയും നടക്കുന്നു. ഫ്രാൻസീസ് മാർപ്പായ്ക്കുമുൻപുള്ള മാർപ്പാപ്പ രണ്ടുവർഷം തികക്കാതെ രാജിവച്ചതും ഫ്രാൻസീസ് മാർപ്പാപ്പ പോലും ഉടൻ രാജീവയ്ക്കുമെന്ന് പറഞ്ഞതും ഓർക്കേണ്ടതാണ്.
വർഷങ്ങളായി ഇവിടെ ഉള്ളിൽ നീറി പുകഞ്ഞ് നിൽക്കുന്ന  അക്‌നിപർവ്വതം പൊട്ടി പുറത്തേയ്ക്കു ഒഴുകിതുടങ്ങിയിരിക്കുന്നു. ഇരുകൂട്ടരും വഴിപിരിയുകയാണ്. ഇടയന്ത്രത്തിൽ മെത്രാൻ വിഭാഗം വിശ്വാസികളെ പക്ഷത്തുനിർത്തുന്നതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. കാനോനിക നിയമം വേണ്ടന്നും മാർത്തോമനിയമത്തിലേപോലെ സഭയുടെ സ്വത്തുഭരണത്തിൽ വിശ്വാസികൾക്കും പങ്കാളിത്തം നൽകുവാനും ചർച്ചാക്ട് നടപ്പാക്കുവാനും തയ്യാറാണെന്ന് സൂചിപ്പിച്ചുകഴിഞ്ഞു. സഭക്കുള്ളിൽതന്നെ മറ്റോരു സ്വതന്ത്രസഭ പ്രവർത്തിക്കുന്നു. എന്നാൽ ആലംഞ്ചേരിവിഭാഗം ഇതിനെതിരാണ്. കോടതിവിധിയിലൂടെ കാനോനിക നിയമം സ്ഥാപിച്ചെടുക്കുന്നതിനും അതുവഴി വിശ്വാസികളെ ഭയപ്പെടുത്തി കൂടെ നിർത്താമെന്നും കണക്കുകൂട്ടുന്നു. ഭൂമി വിവാദത്തിനും അധികാര തർക്കത്തിനും പിന്നിൽ അടിസ്ഥാനം ലിറ്റർജി തർക്കമാണെന്ന് ഓപ്പൺചർച്ച് മൂവ്‌മെന്റു പോലുള്ള സഭാ നവീകരണ സംഘടനകൾ പറഞ്ഞപ്പോഴൊക്കെ ഇരുകൂട്ടരും ഒഴിഞ്ഞുമാറുകയായിരുന്നു.
റോമിനു പിൻതുണനൽകുന്ന കൽദായവാദികളായ മെത്രാന്മാരാണ് സഭയിൽ ഭൂരിപക്ഷവും എന്നതിനാൽ മാർത്തോമ പക്ഷത്തെ അടിച്ചമർത്തുവാൻ അവർക്ക് പ്രയാസമില്ല. വിമതപക്ഷത്തെ തകർക്കാതെ ഇനി അവർക്ക് മുന്നോട്ടു പോവുക പ്രയാസമാണ്. വരും നാളുകളിൽ അവർക്കുമേൽ ശക്തമായ നടപടികൾ ഉണ്ടാകും. നേരിടാൻ വിമത പക്ഷവും തയ്യാറായിനിൽക്കുകയാണ് . പോലീസ് കേസ്സും കോടതിയും നിയമപരമായി നേരിടാനാണ് ആലംഞ്ചേരി പക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇതിനാവശ്യമായ സർക്കാർ പിൻതുണയും കിട്ടും . മുതിർന്ന അഭിഭാഷകരെ ഇറക്കി കളിച്ച് ഇടയന്ത്ര പക്ഷത്തെ പൂർണ്ണമായും അടിച്ചൊതുക്കി തറപറ്റിക്കാനാണ് തീരുമാനം .കൂടാതെ നോയമ്പുകാലം തീരുന്നതോടെ സഭ പാത്രീയർക്കീസ് പദവിയിലേയ്ക്കുകൂടി വരുന്നതോടെ ആലംഞ്ചേരി വിഭാഗത്തിന്റെ കൈകളിൽ പൂർണ്ണ അധികാരം കിട്ടും.
മുൻപ് മാർത്തോമ ക്രിസ്ത്യാനികളെ അടിച്ചമർത്തി ലത്തീൻകാരാക്കുന്നതിനായി റോമിനുവേണ്ടി പോർച്ചുഗീസുകർ നടത്തിയ പരിശ്രമങ്ങളുടെ ഫലമായിരുന്നു  ഉദയംപേരൂർ സൂനഹദോസ് . വിദേശിയരുടെ അടിമത്തം അംഗീകരിക്കാത്ത മാർത്തോമ ക്രിസ്ത്യനികൾ മട്ടാഞ്ചേരിയിൽ ഒത്തുകൂടി കുരിശിൽ കയർ കെട്ടി മാർപ്പാപ്പയെ അംഗീകരിക്കില്ലന്ന് ശപതം ചെയ്ത് പിളർന്നു മാറി. അതിലോരു ഗ്രൂപ്പ് (സീറോമലബാർസഭ) മാർപ്പാപ്പ ചേരിയിൽ നിലനിന്നുവെങ്കിലും മാർത്തോമ പാരംമ്പര്യത്തെ പിൻതുണക്കുന്ന പ്രബലമായ ഒരു ഗ്രൂപ്പ് അന്നുമുതൽ ഇന്നുവരെ സിറോ മലബാർ സഭിയിൽ ഉണ്ട് അവരെ ഏതുവിധേനയും ഇല്ലാതാക്കി റോമിന്റെ കീഴിൽ പരിപൂർണ്ണമായി കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് റോം  നടത്തിവരുന്നത്. ഇതിന്റെ ഫലമായി സഭക്കുള്ളിൽ വിഭാഗിയതയും കലഹവും തമ്മിൽ തമ്മിലുള്ള പകയും  വർദ്ധിപ്പിക്കുവാൻ റോമിനുകഴിയുന്നു.  ഇപ്പോഴത്തെ ഭൂമിവിവാദം അതിൽ ഒന്നുമാത്രമാണ്.
ഇതോടെ ഭൂരിഭാഗം വിശ്വാസികളുമായി  വിമതപക്ഷം പൂർണ്ണമായും വഴിപിരിയുകയും മറ്റേരു കൂനൻകുരിശു സത്യത്തിന് സഭ സാക്ഷ്യംവഹിക്കുകയും ചെയ്യും. ഇതിനുള്ള ഒരുക്കങ്ങൾ അകത്തളങ്ങളിൽ തകൃതിയായി നടക്കുകയാണ്. ഇനികാണേണ്ടത് ഒന്നുമാത്രം ബഹുഭൂരിപക്ഷം വിശ്വസികൾ അവരുടെ പഴയ പാരമ്പര്യവും പൈതൃകവും നിലനിർത്തുവാൻ   മാർത്തോമ പാരമ്പര്യത്തിലേയ്ക്ക് തിരികെ പോകുമോഎന്നതാണ്.
സഭ പിളർപ്പിലേയ്ക്കല്ല, മറിച്ച്  സഭ ആന്തരികമായി പിളർന്നു കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള കാലം ഒരുമിച്ചു പോകുവാൻ കഴിയില്ലെന്ന് ഇരുകൂട്ടർക്കുമറിയാമെങ്കിലും തല്ക്കാലം ഇത് ജനങ്ങളിൽ നിന്നും മറച്ചുപിടിക്കുവനുള്ള വിഭല ശ്രമത്തിലാണ് ഇരുപക്ഷവും .എന്നാൽ സഭയുമായി അടുത്തുനിൽക്കുന്ന മുഴുവൻ വിശ്വാസികളും ഇതെല്ലാം മുൻപേതന്നെ അറിഞ്ഞു കഴിഞ്ഞു. സഭ പിളർപ്പിലേയ്ക്കല്ല പിളർന്നുകഴിഞ്ഞുവെന്ന  സത്യം.

Reji Njallani 


1 comment:

  1. http://mattersindia.com/2018/03/hc-orders-probe-against-cardinal-alencherry/

    ReplyDelete