'സത്യജ്വാല'യുടെ എഴുത്തുകാരനും
സഹചാരിയുമായ ശ്രീ. വി.എം. ഫ്രാന്‍സീസ് വിലങ്ങുപാറയുടെ 'ഞാന്‍ യൂദാസ്' എന്ന റോമന്‍ചരിത്ര-ബൈബിള്‍-നോവല്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു.
കഴിഞ്ഞ പതിനെട്ടു മാസങ്ങളിലായി തിരുവനന്തപുരം സംസ്ഥാന സീനിയര്‍ സിറ്റിസന്‍സ് മാസികയായ
'ശാന്തിപര്‍വ്വ'ത്തില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച്
ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ നോവലാണ്, 'ഞാന്‍ യൂദാസ്.'
യേശുക്രിസ്തുവിന്റെ പരസ്യജീവിതത്തിലെ
സംഭവങ്ങള്‍, ഉപദേശങ്ങള്‍, അത്ഭുതങ്ങള്‍ എന്നിവയോടൊപ്പം, അഗസ്റ്റസ് സീസറിന്റെയും പീലാത്തോസിന്റെയും
കൈയ്യേഫാസിന്റെയും ഭരണരീതികള്‍, കൂടാതെ ഉന്നതകുലജാതനും ധനാഢ്യനും റോമന്‍ പടയാളിയുമായിരുന്ന
യൂദാസിന്റെ സ്വാതന്ത്ര്യ-വിപ്ലവാശയങ്ങള്‍, അയാള്‍ ക്രിസ്തുവിനെതിരായ ചാരവൃത്തിക്കു
നിയോഗിക്കപ്പെടുന്നത്, ക്രിസ്തുശിഷ്യത്വം സ്വീകരിക്കുന്നത്, ചരിത്രപ്രസിദ്ധമായ ഹോസാന
പടയൊരുക്കം, പ്രേമം, പ്രണയനൈരാശ്യം, യാതനകള്‍ എന്നിവയെല്ലാം കടന്നുവരുന്നു, 220 പേജുകളും
32 അദ്ധ്യായങ്ങളുമുള്ള ഈ നോവലില്‍. സ്ഥലകാല വ്യക്തതയ്ക്കുവേണ്ടി ഇസ്രായേലിലും സലാലയിലും
ആഴ്ചകള്‍ താമസിച്ച്, ആറു നോവലുകളും നാലു ചലച്ചിത്രരേഖകളും 220 പേജിലധികം ശിലേൃില േറീംിഹീമറ-കളും
പരിശോധിച്ചു പഠിച്ചാണ് കഥാകാരന്‍ ഈ നോവല്‍
രചനയ്ക്കു തയ്യാറായത്.
എം.ജി. യൂണിവേഴ്‌സിറ്റി മുന്‍വൈസ്
ചാന്‍സലര്‍ ഡോക്ടര്‍ ജാന്‍സി ജെയിംസിന്റെയും മറ്റു പ്രമുഖരുടെയും ആസ്വാദന, ആശംസകളോടെ
2018 മാര്‍ച്ച് അവസാനത്തോടെ ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നു.
സത്യജ്വാല വരിക്കാര്‍ക്ക്
220 രൂപാ മുഖവിലയുള്ള പുസ്തകം 100 രൂപയ്ക്കു ലഭ്യമാക്കുന്നു! മാര്‍ച്ച് 31-വരെയായിരിക്കും
ഈ ആനുകൂല്യം.
പണമയയ്ക്കാന്‍:
1. വി.എം. ഫ്രാന്‍സീസ്, ഗ16,
കൈലാസ് നഗര്‍, പട്ടം, തിരുവനന്തപുരം-4 എന്ന വിലാസത്തില്‍ 100 രൂപയുടെ മണിയോര്‍ഡര്‍
2. ‘Premier Charity
Society’-യുടെ പേരില്‍ 100 രൂപയുടെ ഉഉയോ തിരുവനന്തപുരത്തു മാറാവുന്ന ചെക്കോ.
3. Money Transfer to A/c.
No.029803752117190001/ IFSC.CSBK0000298/ CATHOLIC SYRIAN BANK.
ഗ്രന്ഥകര്‍ത്താവിനെ ബന്ധപ്പെടാനുള്ള
ഫോണ്‍ നമ്പറുകള്‍ 9446307979/9074496067/0471-2447940
പ്രത്യേക അറിയിപ്പ്: ആവശ്യമായ
കൊറിയര്‍ ചാര്‍ജ് അയച്ചു നല്‍കുന്നപക്ഷം, അസ്സോസിയേഷനുകള്‍, ക്ലബ്ബുകള്‍, ലൈബ്രറികള്‍
എന്നിവയ്ക്ക് നോവലിന്റെ 3 കോപ്പികള്‍ ഗ്രന്ഥകര്‍ത്താവ് സൗജന്യമായി അയച്ചു കൊടുക്കുന്നതാണ്.
No comments:
Post a Comment