Translate

Friday, March 2, 2018

കൊല്ലത്ത് 'ചര്ച്ച് ആക്ട് ആക്ഷന് കൗണ്സില്' രൂപീകരിച്ചു


പുല്ലിച്ചിറ ഇടവകസംരക്ഷണസമിതി
കൊല്ലം ബിഷപ്പ് റവ. സ്റ്റാന്‍ലി റോമന്റെ സ്വേച്ഛാപരവും ഏകപക്ഷീയവുമായ പെരുമാറ്റത്തിനെതിരെ പ്രതിഷേധിക്കുന്നതിനായി, കൊല്ലം രൂപതയിലെ അത്മായര്‍ 2018 ഫെബ്രു. 4-ാം തീയതി കൊല്ലം ഫേണ്‍സ് ഹാളില്‍ ഒത്തുചേര്‍ന്നു. ശ്രീ. ക്രിസ്റ്റഫര്‍.ജി.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ബോറിസ് പോള്‍ ആമുഖപ്രഭാഷണം നടത്തി. ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ 8 കോടി രൂപ മൂല്യമുള്ള ഭൂമി വെറും ഒരു കോടിക്ക് വിറ്റതിന്റെ രേഖകള്‍വച്ചും വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചും അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യശൈലിയിലുള്ള പ്രവര്‍ത്തനരീതി അദ്ദേഹം വിശദീകരിച്ചു. ഈ സ്ഥലവും വേറെ പല സ്ഥലങ്ങളും, വിശ്വാസിസമൂഹത്തെ അറിയിക്കാതെയും വില്പനസംബന്ധിച്ച് ഒരിടത്തും അറിയിപ്പു പരസ്യപ്പെടുത്താതെയും അപരിചിതരായവര്‍ക്ക് അദ്ദേഹം വില്‍ക്കുകയായിരുന്നു. ഈ ക്രയവിക്രയത്തിലുള്ള രഹസ്യസ്വഭാവം, ഈ ഭൂമിക്കച്ചവടങ്ങള്‍ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നു.
ഈ യോഗത്തിലുണ്ടായ മറ്റൊരു വെളിപ്പെടുത്തല്‍, കൊല്ലത്തെ എന്‍ജിനീയറിംഗ് കോളേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന ഭീമമായ കടബാധ്യതയെക്കുറിച്ചാണ്. ഇതുമായി ബന്ധപ്പെട്ട് ബാങ്കിലുണ്ടായിരിക്കുന്ന കടം 56 കോടിയാണെന്നു കണക്കാക്കപ്പെടുന്നു. കൂടാതെ, വ്യക്തികളില്‍നിന്നു രണ്ടു കോടിയും സ്ഥാപനങ്ങളില്‍നിന്നു 11 കോടിക്കടുത്തും കടമെടുത്തിട്ടുണ്ട്. രൂപതയുടെമേല്‍ ഇത്ര ഭീമമായൊരു തുക കടബാധ്യതയുണ്ടായതെങ്ങനെയെന്നത് സംശയാസ്പദമാണ്. ഇക്കാര്യവും വിശ്വാസിസമൂഹത്തെ അറിയിക്കാതെ നിഗൂഢമായാണ് അദ്ദേഹം നിര്‍വ്വഹിച്ചിരിക്കുന്നത്. യോഗത്തില്‍ വെളിപ്പെട്ട മറ്റൊരുകാര്യം വ്യാജരേഖ ചമച്ചും റവന്യൂരേഖകളില്‍ കൃത്രിമം കാട്ടിയും രണ്ടേക്കര്‍ ഗവണ്‍മെന്റ് ഭൂമി കൊല്ലം ബിഷപ്പിന്റെ പേരിലാക്കി ആധികാരികരേഖയുണ്ടാക്കി എന്നതാണ്. തുടര്‍ന്ന് ഈ ഗവമെന്റുഭൂമി പല പ്ലോട്ടുകളാക്കിത്തിരിച്ച് പലര്‍ക്കായി വില്‍ക്കുകയും ചെയ്തു. ഇതിനെതിരെ ഗവണ്‍മെന്റു നല്‍കിയിട്ടുള്ള കേസ് സ്വാധീനവും തന്ത്രങ്ങളും പ്രയോഗിച്ച് നീട്ടിക്കൊണ്ടുപോകുകയാണ്, ബിഷപ്പ്.
'ഭാരതവിമോചനം' എഡിറ്റര്‍ ശ്രീ. പ്ലാസിഡ് ജി മുക്കാട് യോഗം ഉദ്ഘാടനംചെയ്യുകയും ശ്രീ. തിയോഫിലസ് ആഞ്ചലോസ് ചര്‍ച്ചയ്ക്കു നേതൃത്വം കൊടുക്കുകയും ചെയ്തു. സര്‍വ്വശ്രീ തങ്കച്ചന്‍, അഗസ്റ്റിന്‍ പെരേര, ഫെലിക്‌സ് ബാബു, എഫ്രേം കൊടുവിള, ബാസ്റ്റ്യന്‍ പാട്ടക്കടവ്, നിക്‌സണ്‍ തങ്കശ്ശേരി, ജോയി അഗസ്റ്റിന്‍, മെയ്തില്‍ വിന്‍സെന്റ് മുതലായവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണത്തിനായി വിഭാവനം ചെയ്തിരിക്കുന്ന 'ട്രസ്റ്റ് നിയമം' പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനായി ഒരു 'ആക്ഷന്‍ കൗണ്‍സില്‍' രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. മെത്രാന്മാരുടെ നിയമരഹിത തോന്ന്യവാസ ശൈലിക്ക്, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായിരുന്ന നിയമപരിഷ്‌കരണകമ്മീഷന്‍ രൂപകല്പന ചെയ്തു ക്രോഡീകരിച്ച് ഗവണ്‍മെന്റിനു ശിപാര്‍ശചെയതിട്ടുള്ള നിര്‍ദ്ദിഷ്ട 'ട്രസ്റ്റ് ബില്‍' നിയമം മാത്രമേ പരിഹാരമായുള്ളൂ എന്നു യോഗം വിലയിരുത്തി. കൊല്ലം ബിഷപ്പ് ക്രമരഹിതമായി നടത്തിയിട്ടുള്ള ഇടപാടുകള്‍ക്കെതിരെ നിയമപരമായി നീങ്ങാനും യോഗം തീരുമാനിച്ചു.
തുടര്‍ന്ന്, ശ്രീ. ക്രിസ്റ്റഫര്‍ ജി പ്രസിഡന്റായും ശ്രീ ഇഗ്നേഷ്യസ് റോബര്‍ട്ട് സെക്രട്ടറിയായും 'ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍' രൂപീകരിച്ചു. മറ്റു ഭാരവാഹികളെ വൈകാതെ പ്രഖ്യാപിക്കും. സര്‍വ്വശ്രീ ഫെലിക്‌സ് ബാബു, പ്ലാസിഡ് ജി. മുക്കാട്, തിയോഫിലസ് ആഞ്ചലോസ്, ഇ.കെ. ബോസ്‌വെല്‍, അഗസ്റ്റിന്‍ പെരേര, സെലസ്റ്റിന്‍ ഡിസ്മസ് എന്നിവരാണ് രക്ഷാധികാരികള്‍.

2 comments:

  1. Pleased and encouraged to see the shaping up of a mass movement.

    ReplyDelete
  2. http://mattersindia.com/2018/03/no-obligation-to-pay-for-mass-pope/

    ReplyDelete