http://news7kerala.com/?p=679
കത്തോലിക്ക സഭയില്‍ കണ്ട് വരുന്ന തുറന്ന് കാട്ടി കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ജോയ്‌സ് മേരി ആന്റണി രംഗത്ത്. ഫെയ്‌സ് ബുക്ക് ലൈവിലൂടെ മേരി തുറന്നടിച്ചു.ആഡംബര ജീവിതവും മദ്യവും സേവിക്കുന്ന നിരവധി വൈദികരെ അറിയാമെന്ന് മേരി ഫെയ്‌സ് ബുക്ക് ലൈവില്‍ പറയുന്നു.
ഫേസ്ബുക്ക് ലൈവിലെ പ്രധാനഭാഗങ്ങള്‍ ഇങ്ങനെ:
2010 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമായ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റഖിന്റെ (ഐസിവൈഎം) ദേശീയ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
സിബിസിഐയുടെ യൂത്ത് കമ്മീഷന്‍ ആസ്ഥാനത്താണ് പ്രവര്‍ത്തിച്ചിരുന്നത്.നേരത്തെ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ സജീവപ്രവര്‍ത്തകയായിരുന്നു.അതിന് മുമ്ബ് കാഞ്ഞിരപ്പള്ളി രൂപതയിലും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഏറെക്കാലം സഭയെ നെഞ്ചേറ്റി നടന്ന താന്‍ സീറോമലബാര്‍ സഭയിലെ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അതീവ ദുഃഖിതയാണ്.സ്വന്തം മുഖത്താണ് ചെളി വാരിയെറിയുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ.
സീറോമലബാറായായും, മലങ്കരയായാലും, ലാറ്റിനായാലും വൈദിക ശ്രേഷഠരെ ഇനിയെങ്കിലും നിങ്ങള്‍ മാറേണ്ടിയിരിക്കുന്നു.കച്ചവട വെറിയും ആഡംബരഭ്രമവും ഇല്ലാതാക്കി കൊണ്ടിരിക്കുന്നത് നിങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന വിശ്വാസപ്രഘോഷണം എന്ന കര്‍ത്തവ്യബോധത്തെയാണ്.സഭയ്ക്കുള്ളില്‍ തന്നെ സഭയ്‌ക്കെതിരെ ശബ്ദമുയര്‍ന്ന് കഴിഞ്ഞിരിക്കുന്നു.നിങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് ഞങ്ങളിലെ വിശ്വാസമാണ്.നിങ്ങള്‍ മാറ്റിയെടുത്തുകൊണ്ടിരിക്കുന്നത് സഭയുടെ പരിപാവനമായ മുഖച്ഛായയാണ്.
ഇടുക്കിയിലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അന്നുവരെ സ്വീകാര്യമായ പാര്‍ട്ടിയെ തള്ളി മറ്റൊരു പാര്‍ട്ടിയെ നിങ്ങള്‍ വളര്‍ത്തിയിട്ട് എന്തായി കത്തോലിക്ക യുവജനപ്രസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതൃത്വത്തിലേക്ക് കടന്നുവരണമെന്ന് ആഹ്വാനം ചെയ്തിട്ട് ആരെയാണ് നിങ്ങള്‍ നേതാവാക്കിയത്?
ഇന്ന് ശിശുക്കളെ പോലും പള്ളിമേടകളിലേക്ക് പറഞ്ഞുവിടാന്‍ മാതാപിതാക്കള്‍ മടിക്കുന്നതിന് കാരണമെന്താണ്? ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പേരുദോഷമാകുമെന്ന് കരുതി മൂടിവയ്ക്കുകയും നടപടി എടുക്കാതിരിക്കുകയും ചെയ്തപ്പോഴാണ് ഇത്തരം പീഡനസംഭവങ്ങള്‍ ഏറിയത്.ഇവിടെയൊക്കെ നമുക്ക് നടപടികള്‍ എടുത്ത് ഒരുമാതൃകയാകാമായിരുന്നു.
അഭയക്കേസൊക്കെ സഭയോട് തന്നെ പുച്ഛം തോന്നുന്ന സംഭവമായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഒരുവൈദികനെയെങ്കിലും പുറത്താക്കാനുള്ള ചങ്കൂറ്റം ഈ സഭ കാണിച്ചോ?
വികാരവും വിചാരവുമൊക്കെ എല്ലാവര്‍ക്കുമുള്ളതാണ്. ഞാന്‍ അതിനെ മാനിക്കുന്നു.കാമം തോന്നിയാല്‍ അത് അടക്കാന്‍ ശ്രമിക്കുക.സാധിച്ചില്ലായെങ്കില്‍ പൗരോഹിത്യം ഉപേക്ഷിച്ച് ഇറങ്ങിപ്പൊയ്‌ക്കൊള്ളുക.നിങ്ങളുടെ വ്രതമാണ് ബ്രഹ്മചര്യം എന്നുള്ളത് അത് പാലിക്കുക.കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന വൈദികരെ തിരുത്തേണ്ടത് രൂപതാസമിതികളാണ്. അതിനുള്ള ശ്രമങ്ങളില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡൊണേഷന്‍ വാങ്ങിക്കുമ്പോള്‍, ടേബിളിന് അടിയില്‍ കൂടി സ്വന്തം കീശയിലേക്കെന്ന് പറഞ്ഞ് കുടുംബത്തെ സേവിക്കുന്ന വൈദികരെയും എനിക്കറിയാം.
നമ്മുടെ ഇവിടെ നിന്ന് മംഗലാപുരത്തേക്കും ബെംഗളൂരുവിലേക്കും നാലാംകിട നഴ്‌സിങ് കോളേജുകളിലേക്ക് സേവനം എന്ന പേരില്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത കമ്മീഷന്‍ പറ്റുന്ന വൈദികരെയും അറിയാം.അതിനൊക്കെ പുറമേ സ്‌കോളര്‍ഷിപ്പെന്ന് പറഞ്ഞ് പിരിവ് നടത്തും.
വസ്ത്രധാരണത്തിന്റെ പേരില്‍ ഇടവകയിലെ കുഞ്ഞാടുകളെ കളിയാക്കുന്ന വൈദികര്‍ കേരളത്തിന് പുറത്തേക്ക് പോകുമ്പോള്‍ കോമാളി വേഷം കെട്ടുന്നതും അറിയാം.ലോകം മാറുന്നതനുസരിച്ച് മാറണം.
No comments:
Post a Comment