Translate

Saturday, May 2, 2020

പ്രസിദ്ധ എഴുത്തുകാരൻ സക്കറിയ ‘COVID-19-ഉം മതവും’ എന്ന വിഷയത്തെപ്പറ്റി സംസാരിക്കുന്നു


സക്കറിയ

ചാക്കോ കളരിക്കൽ


 
മെയ് 13, 2020 ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EST) കെസിആർഎം നോർത്ത് അമേരിക്കയുടെ ടെലികോൺഫെറൻസ് നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. വിഷയം അവതരിപ്പിക്കുന്നത്: സക്കറിയ. വിഷയം: COVID-19-ഉം മതവും.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ് തുടങ്ങി അനേകം പുരസ്കാരങ്ങൾ നേടിയ സക്കറിയ (പോൾ സക്കറിയ മുണ്ടാട്ടുചുണ്ടയിൽ) 74 വർഷങ്ങൾക്കുമുമ്പ് കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ, ഉരുളികുന്നം കരയിൽ ജനിച്ചു. പ്രാധമിക വിദ്യാഭ്യാസത്തിനുശേഷം മൈസൂറും, ബൻഗളുറും പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദംനേടി. നാലുവർഷം കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളേജ് അധ്യാപകനായിരുന്നു. പിന്നീട് ഇരുപതു വർഷത്തോളം ഡൽഹിയിൽ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചശേഷം 1993-'ഏഷ്യാനെറ്റ്' ടെലിവിഷൻ ചാനൽ സ്ഥാപക ഗ്രൂപ്പിലെ ഒരംഗമായി തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റി.

ഉപന്യാസകർത്താവ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് കൂടാതെ പ്രമുഖ ഇംഗ്ലീഷ്, മലയാളം പത്രങ്ങളിലും മാസികകളിലും സ്ഥിരം എഴുത്തുകാരൻ എന്നീ നിലകളിൽ കഴിഞ്ഞ ഏതാണ്ട് ആറ് ദശകങ്ങളോളം സക്കറിയ സാഹിത്യ മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ധാരാളം ഓർമക്കുറുപ്പുകളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സാഹിത്യരംഗത്തും വിവർത്തനരംഗത്തും അദ്ദേഹം സജീവമായിരുന്നു. ഭാഷാ സാഹിത്യരംഗത്ത് അദ്ദേഹത്തിൻറെ സംഭാവന അതുല്യമാണ്. കേരള സാഹിത്യ അക്കാദമി ഡിസ്റ്റിങ്‌ഗ്വിഷഡ് ഫെലോഷിപ്  (Distinguished Fellowship) നൽകിയും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അനുരൂപമല്ലാത്ത (non-conforming) ഒരു രാഷ്ട്രീയ നിലപാടാണ് സക്കറിയായ്ക്കുള്ളത്. രണ്ട് പതിറ്റാണ്ടുകളായി പ്രസംഗങ്ങളിലൂടെയും മറ്റും ആ നിലപാടിനെ അദ്ദേഹം പ്രക്ഷേപണം ചെയ്യാറുമുണ്ട്.

COVID-19-ഉം മതവുമായി എന്താണ് ബന്ധം എന്ന് ചിന്തിക്കുന്നവരുണ്ട്. മതാനുയായികൾ കോവിഡുബാധ ഒഴിവാക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. അവിടെ നാം നിരീക്ഷിക്കുന്നത്, രോഗത്തെ ഉൽമൂലനം ചെയ്യാൻ പ്രാർത്ഥനയ്ക്ക് ശക്തിയുണ്ട് എന്ന വികലവും അശാസ്ത്രീയവുമായ മതബോധമാണ്. മതങ്ങളെ നിലനിർത്തികൊണ്ടുപോകുന്ന ആചാരാനുഷ്ഠാനങ്ങൾ കോവിഡുകാരണം നിർത്തിവയ്‌ക്കേണ്ടി വന്നതുകൊണ്ട് ഈശ്വരൻ കോപിക്കുകയോ മനുഷ്യൻറെ അനുദിനജീവിതത്തിന് കോട്ടം സംഭവിക്കുകയോ ഉണ്ടായിട്ടില്ല. ആരാധനാലയങ്ങൾ പൂട്ടികിടന്നാലും ദൈവത്തിൻറെ ഇടനിലക്കാർ ഇല്ലെന്നുവന്നാലും ഒരു ചുക്കും  സംഭവിക്കാൻ പോകുന്നുല്ലെന്നുള്ള തിരിച്ചറിവ് മനുഷ്യനുണ്ടായി. മതങ്ങൾക്കോ ആചാരങ്ങൾക്കോ  കോവിഡിനെ ഇല്ലാതാക്കാൻ സാധിക്കുകയില്ലെന്നും ശാസ്ത്രത്തിനേ അതു സാധിക്കൂ എന്ന അവബോധം മനുഷ്യനിൽ രൂഢമൂലമാകാൻ കാരണമായി. ദൈവം നന്മയാണ്; സ്നേഹമാണ്; നന്മയുടെയും അറിവിൻറെയും ആകെത്തുകയാണ്. മതാചാരങ്ങൾകൊണ്ടും പ്രാർത്ഥനകൾകൊണ്ടും ഈശ്വരനെ സുഖിപ്പിക്കുന്നതിൽ അർത്ഥമില്ലെന്ന് കൊറോണവൈറസ് നമ്മെ പാഠിപ്പിച്ചു.

ലോകം മുഴുവൻ കോവിഡുമൂലം ദുരിതം അനുഭവിക്കുന്ന ഈ അവസരത്തിൽ കോവിഡും-മതവും തമ്മിലുള്ള ബന്ധത്തെ സക്കറിയ വിലയിരുത്തുന്നത് എങ്ങനെയെന്ന് വരുന്ന ടെലികോൺഫെറൻസിൽ നമുക്ക് കേൾക്കാം. അവതരണത്തിനുശേഷമുള്ള ചോദ്യോത്തര സെഷനിലും ചർച്ചയിലും പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

May 13, 2020 Wednesday evening 09 pm EST (New York Time)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.

ഇന്ത്യയിൽനിന്ന്‌ ആ ടെലികോൺഫെറൻസിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ ഉപയോഗിക്കേണ്ട നമ്പർ: 0-172-519-9259; Access Code: 959248#

ഇത് ഇന്ത്യയിൽനിന്നും ഫ്രീ കാൾ ആണെന്നാണ് മനസിലാക്കുന്നത്. നിങ്ങൾക്ക് ചാർജ് ആകുമൊയെന്ന് നിങ്ങൾ പരിശോധിക്കേണ്ടതാണ്.

ഇന്ത്യയിൽനിന്നും ടെലികോൺഫെറൻസിൽ സംബന്ധിക്കുന്നവരുടെ  പ്രത്യേക ശ്രദ്ധയ്ക്ക്: May 13, 2020 Wednesday evening 09 pm EST (New York Time) ഇന്ത്യയിൽ May 14, 2020 Thursday morning 06.30 am ആയിരിക്കും.

 

 

No comments:

Post a Comment