Translate

Monday, May 8, 2017

CBCI അദ്ധ്യക്ഷന്‍ ദളിത് കത്തോലിക്കര്‍ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അവ നടപ്പാക്കണം


ജോസഫ് പനമൂടന്‍ 
(ജന. കണ്‍വീനര്‍, സംയുക്തസമരസമിതി)
2017 ഏപ്രില്‍ലക്കം സത്യജ്വാലയില്‍നിന്ന്

ഭാരതകത്തോലിക്കാസഭയില്‍, പ്രത്യേകിച്ച് കേരളസഭയില്‍, ജാതീയ ഉച്ചനീചത്വങ്ങളും നീതിനിഷേധവും ദലിത് ക്രൈസ്തവര്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇന്ത്യയിലെ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ (CBCI പ്രസിഡന്റ്) മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ ഇപ്പോള്‍ തുറന്നു സമ്മതിച്ചിരിക്കുന്നു. ദലിത് ക്രൈസ്തവര്‍ എന്ന പേരില്‍, കത്തോലിക്കാസഭയ്ക്കുളളില്‍ രണ്ടാംതരം ക്രിസ്ത്യാനികളായി ഈ ജനവിഭാഗത്തെ ഇന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാരില്‍നിന്നും സഭയില്‍നിന്നും യാതൊരു പരിഗണനയും ലഭിക്കാത്ത ഇവരുടെ നില പരിതാപകരമാണ്. സഭ ഇവരോടു കാണിച്ചുകൊണ്ടിരിക്കുന്ന കടുത്ത അനീതി  ദൈവസന്നിധിയില്‍ അത്യന്തം ഗൗരവമുളളതാണെന്നും പാപമാണെന്നും അദ്ദേഹം തിരിച്ചറിയുന്നു. സഭ ആത്മപരിശോധന നടത്തി എത്രയും വേഗം പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് പരസ്യപ്രസ്താവനയിലൂടെ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
അഭിവന്ദ്യ ക്ലീമീസ് തിരുമേനിയുടെ ഈ പ്രസ്താവനയില്‍നിന്ന് സഭാവിശ്വാസികളും മറ്റുളളവരും ഒരു കാര്യം മനസ്സിലാക്കുന്നു-ഇത്രയും നാള്‍ ഈ സമൂഹത്തെ വഞ്ചിക്കുകയും അവരെ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തുകയും അവര്‍കൂടി അനുഭവിക്കേണ്ട എല്ലാ നന്മകളും കവര്‍ന്നെടുത്ത് അവരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു തളളിവിടുകയുമാണ് കത്തോലിക്കാസഭ ചെയ്തിരുന്നത് എന്ന സത്യം.
സഭയില്‍ ജാതിവ്യത്യാസമില്ലെന്നു വ്യാജം പറഞ്ഞ് ക്രിസ്തുമതത്തിന് മതന്യൂനപക്ഷപദവി നേടിയപ്പോള്‍, 1950 വരെ 'ഇന്ത്യന്‍ ക്രിസ്ത്യന്‍സ്' എന്ന പേരില്‍ അറിയപ്പെടുകയും എല്ലാവിധ രാഷ്ട്രീയ പരിരക്ഷയും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന ദലിത് ക്രൈസ്തവരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയാണുണ്ടായത്. മാത്രവുമല്ല, ദലിത് ക്രൈസ്തവരുടെ അസ്തിത്വം നഷ്ടപ്പെടുത്തുകയും മതന്യൂനപക്ഷാവകാശത്തില്‍നിന്ന് ദലിത് ക്രൈസ്തവരെ മാറ്റിനിര്‍ത്തുകയും ചെയ്തിരിക്കുന്നു.
ഭാരതകത്തോലിക്കാസഭയില്‍ ഒരു കോടി തൊണ്ണൂറ് ലക്ഷം ജനങ്ങളുണ്ടെന്നും, അതില്‍ ഒരു കോടി ഇരുപതു ലക്ഷം ജനങ്ങളും ദലിതുകളാണെന്നും അദ്ദേഹം സമ്മതിച്ചിരിക്കുന്നു. മൃഗീയഭൂരിപക്ഷമുളള ഈ ദലിതുകളെയാണ് കത്തോലിക്കാസഭ നിഷ്‌കരുണം വഞ്ചിച്ചുകൊണ്ടിരിക്കുന്നത്! 
മതന്യൂനപക്ഷാവകാശപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു കോടിക്കണക്കിനു തുകയുടെ ആനുകൂല്യം കൈപ്പറ്റി സ്‌കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തി സഭ നേട്ടം കൊയ്യുകയാണ്. ഇന്ന് കത്തോലിക്കാസഭയ്ക്കുമാത്രം ഇരുപത്തയ്യായിരത്തില്‍പരം വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടെന്നു ഇആഇക വെളിപ്പെടുത്തിയിരിക്കുന്നു. വിദേശത്തുനിന്നും സ്വദേശത്തുനിന്നും പ്രേഷിതവേലയ്ക്കായി ലഭിച്ചുകൊണ്ടിരിക്കുന്ന കോടികളുടെ വരുമാനവും സഭയുടെ ഭൂസ്വത്തും പൗരോഹിത്യം കൈയാളുമ്പോള്‍, മഹാഭൂരിപക്ഷമുളള ദലിത് ക്രൈസ്തവര്‍ നിരാലംബരായി സഭയ്ക്കുളളില്‍ അടിമകളെപ്പോലെ കഴിയുന്നു.
ഭരണതലത്തിലും മറ്റു മേഖലകളിലുമെല്ലാം ജനസംഖ്യാനുപാതിക പ്രാതിനിധ്യം ദലിതര്‍ക്കു ലഭിക്കേണ്ടതാണെന്നു ഇആഇക  സമ്മതിച്ചിരിക്കുന്നു. പക്ഷേ, സഭയ്ക്കുളളിലെ ജാതിവ്യവസ്ഥയ്ക്കു മാറ്റമുണ്ടാകാതെ യാതൊന്നും നടപ്പക്കാനാവില്ല എന്ന സത്യം നിലനില്ക്കുകയാണ്. അള്‍ത്താരയില്‍നിന്നുകൊണ്ടുപോലും 'ദലിതന്‍', 'ദലിതന്‍' എന്നു പറയുന്ന വൈദികരുടെ 'ഉദ്ദേശശുദ്ധി' സാധാരണജനങ്ങള്‍ക്കുപോലും മനസ്സിലാകും. (പുരോഹിതര്‍ ഗലാ. 3: 26  - 28 വരെയുളള വാക്യങ്ങള്‍ വായിച്ചു ധ്യാനിക്കുന്നതു നന്നായിരിക്കും.)
പളളിപ്പരിസരത്ത് ജാതി വിളിച്ചോതുന്ന ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ഇടവക പ്രസിദ്ധീകരണങ്ങളിലെ ജാതിപരമര്‍ശങ്ങള്‍ ഇവ പൂര്‍ണ്ണമായും മാറ്റേണ്ടതാണ്. ആരാധനാസ്ഥലം, സിമിത്തേരി, ഭക്തസംഘടനകള്‍ മുതലായ ഇടങ്ങളിലെല്ലാം ജാതിവിവേചനം കൊടികുത്തിവാഴുന്നത് കര്‍ശനമായി നിരോധിക്കണം. രൂപതാദ്ധ്യക്ഷന്മാരുടെ ഇടപെടല്‍ ഇതിനാവശ്യമാണ്.
ഇആഇക അദ്ധ്യക്ഷന്റെ പ്രസ്താവനയില്‍ ചില കാര്യങ്ങള്‍ എടുത്തുപറയുന്നു. അതിന്‍പ്രകാരം, ഇടവക, രൂപത കൗണ്‍സിലുകള്‍, വിദ്യാഭ്യാസബോര്‍ഡ്, സാമ്പത്തിക സമിതി തുടങ്ങിയവയില്‍ ദലിത് വിഭാഗങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണം. 
ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പ്രത്യേക പരിഗണനയും സഭയുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സീറ്റുസംവരണവും ഏര്‍പ്പെടുത്തണം.
പ്രധാന നഗരങ്ങളില്‍ ഇവര്‍ക്കായി ഹോസ്റ്റല്‍സൗകര്യം ഒരുക്കണം. സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനംനല്‍കണം.
അദ്ദേഹം തുടരുന്നു: 'യോഗ്യരായ ദലിത് ക്രൈസ്തവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രൈസ്തവസ്ഥാപനങ്ങളില്‍ എല്ലാ തലങ്ങളിലും തൊഴിലില്‍ ആനുപാതികപ്രാതിനിധ്യം ഉറപ്പാക്കണം. ദലിത് വിഭാഗത്തു നിന്നുളള സംരംഭകരെ പ്രോത്സാഹിപ്പിക്കുവാനും, നൈപുണ്യവികസനത്തിനും, രൂപതാ ബഡ്ജറ്റില്‍ ആവശ്യമായതുക വകയിരുത്തണ'മെന്നും നയരേഖയില്‍ അദ്ദേഹം എടുത്തുപറയുന്നു.
ഇആഇക അദ്ധ്യക്ഷന്റെ മനസ്സാക്ഷിയുടെ ആഴം മനസ്സിലാക്കിക്കൊണ്ടു പറയട്ടെ, സമ്പന്നതയുടെ കൊടുമുടിയിലെത്തിനില്ക്കുന്ന കത്തോലിക്കാസഭ ഒരിക്കലും അങ്ങയുടെ പ്രസ്താവനയെ അംഗീകരിക്കുമെന്നു തോന്നുന്നില്ല. കാരണം, 1995-ല്‍  KCBC-യും 1996-ല്‍ CBCI-യും ഇതിനേക്കാള്‍ മനോഹരവും കാതുകള്‍ക്ക് ഇമ്പമേറിയതുമായ വാക്കുകളാല്‍ പ്രസ്താവനകളിറക്കി. അതിലെ ഉളളടക്കം മതന്യൂനപക്ഷാവകാശപ്രകാരം സഭ നടത്തുന്ന സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും നമ്മുടെ സഹോദരങ്ങളായ ദലിത് ക്രൈസ്തവര്‍ക്ക് 30% സീറ്റു സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ്. ഈ പ്രസ്താവന വായിച്ചപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷേ ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും, അതു നടപ്പാക്കാന്‍ രൂപതകള്‍ക്കു മനസ്സില്ലായിരുന്നു എന്നതാണു സത്യം. പാലാ, ചങ്ങനാശ്ശേരി രൂപതകളില്‍ തൊഴില്‍സംവരണത്തിന്റെ ഒരു കണക്കെടുപ്പ് DCFI നടത്തി. പരമദയനീയം എന്നു പറയട്ടെ, വെറും അര ശതമാനം തൊഴിലാണു ദലിതര്‍ക്കു ലഭിച്ചിരിക്കുന്നത്! ഇനിയും പ്രസ്താവനകളും ഇടയലേഖനങ്ങളും നയരേഖകളും ഇറക്കി ദലിത് ക്രൈസ്തവരെ കബളിപ്പിക്കാന്‍ കത്തോലിക്കാസഭയ്ക്കു യാതൊരു ഉളുപ്പുമില്ലെന്ന് മുന്‍പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നു. സഭാസ്ഥാപനങ്ങളിലെ ദളിത് ക്രൈസ്തവ ഉദ്യോഗസ്ഥരുടെ ലിസ്റ്റും അനുപാതവും പ്രസിദ്ധീകരിക്കുവാന്‍ കത്തോലിക്കാസഭയ്ക്ക് കഴിയുമോ?
ഒരു പ്രത്യക്ഷസമരത്തിലൂടെയല്ലാതെ ദലിത് ക്രൈസ്തവരുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവില്ല.  സഭ നടത്തുന്ന പ്രൊഫഷണല്‍ കോളേജുകളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി 2006-ല്‍ DCFI നടത്തിയ ഐതിഹാസിക പുഷ്പഗിരി മാര്‍ച്ച് ഭാഗികമായിട്ടെങ്കിലും വിജയം കണ്ടത് ശ്രദ്ധേയമാണ്. 'ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍' ചെയര്‍മാനായിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന് അതു നടപ്പാക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി എന്നു പറയുന്നതാണ് ശരി. ഇപ്പോള്‍ MBBS-ന് രണ്ടു ശതമാനവും എഞ്ചിനീയറിങ്ങിന് അഞ്ചു ശതമാനവും ദലിത് ക്രിസ്ത്യന്‍ കുട്ടികള്‍ കോഴ കൊടുക്കാതെ റിസര്‍വേഷനിലൂടെ പഠിക്കുന്നു!
സഭയുടെ ഏഴു പതിറ്റാണ്ടോളമെത്തി നില്ക്കുന്ന ദളിത് വഞ്ചന പുറംലോകം അറിയുന്നതിനായി ഈ ലേഖകന്‍ ഒരു പ്രസ്താവന തയ്യാറാക്കുകയും, 'കേരളകത്തോലിക്കാ നവീകരണപ്രസ്ഥാനം' നടത്തുന്ന 'സത്യജ്വാല'യില്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു (കാണുക, 2016 സെപ്തംബര്‍, ഒക്‌ടോബര്‍ ലക്കങ്ങള്‍). കൂടാതെ, 'അല്‍മായ ശബ്ദം' വെബ്‌സൈറ്റില്‍ അതിടുകയുംകൂടി ചെയ്തപ്പോള്‍, മനഃസാക്ഷിയുളള, പ്രതികരണശേഷിയുളള ധാരാളം ആളുകളും സംഘടനകളും ഈ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായി മുമ്പോട്ടുവന്നു. അങ്ങനെ വിവിധ സംഘടനകളുടെയും വ്യക്തിത്വങ്ങളുടെയും സഹകരണത്തോടെ ഒരു സംയുക്തസമരസമിതിക്കു രൂപംനല്‍കി.
സമരത്തില്‍ പങ്കെടുക്കുന്ന സംഘടനകള്‍
1. ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ -കോട്ടയം
2. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
3. കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം - പാലാ
4. കേരളകാത്തലിക് ഫെഡറേഷന്‍ - തൃശൂര്‍
5. കേരളാ ലാറ്റിന്‍ കാത്തലിക്ക് അസ്സോസിയേഷന്‍
6. കേരള കാത്തലിക് അസ്സോസിയേഷന്‍ ഫോര്‍      ജസ്റ്റീസ്-അങ്കമാലി
7. ക്‌നാനായകത്തോലിക്കാ നവീകരണസമിതി -     കോട്ടയം
8. ഓള്‍ ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍ -     പാലക്കാട്
9. ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ്
ഇരുപത്തഞ്ചംഗ സമരസമിതിയില്‍നിന്ന്, ചെയര്‍മാനായി ശ്രീ. ജോസഫ് വെളിവില്‍ (ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്, എറണാകുളം), വൈസ് ചെയര്‍മാനായി അഡ്വ. സി.ജെ. ജോസ് (DCFI പ്രസിഡണ്ട്, കോട്ടയം), ജനറല്‍ കണ്‍വീനറായി ശ്രീ. ജോസഫ് പനമൂടന്‍ (DCFI) എന്നിവരെ തിരഞ്ഞെടുത്തു.
സമരത്തിന്റെ രൂപരേഖ
CBCI  അദ്ധ്യക്ഷന്‍ മുന്നോട്ടുവച്ച നീതിയുക്തമായ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാണ്ടേത് കേരളത്തില്‍ KCBC യുടെ കടമയാണ്. ആയതിനാല്‍ ആദ്യമായി, KCBC-ക്കു കാലാവാധിവച്ചുളള നിവേദനം സമര്‍പ്പിക്കും. അനുകൂല മറുപടി ലഭിക്കാത്തപക്ഷം, കേരളത്തിലെ പ്രധാന ജില്ലകളില്‍ പത്രസമ്മേളനം, കേരളവ്യാപകമായ പോസ്റ്ററിംഗ്, കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരംവരെ പ്രചാരണ വാഹന ജാഥ, അതിനുശേഷം KCBC അദ്ധ്യക്ഷന്‍ മാര്‍ സൂസൈപാക്യം  തിരുമേനിയുടെ അരമനയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും, തുടര്‍ന്ന് അനിശ്ചിതകാല സത്യഗ്രഹവും നടത്തുന്നതായിരിക്കും.
മാര്‍പ്പാപ്പാ മാപ്പുപറയേണ്ട
ഈ ജനവിഭാഗത്തിന്റെ അവകാശസമരങ്ങളില്‍ പങ്കുചേരാന്‍ ഒരു പിടി മനുഷ്യസ്‌നേഹികള്‍ ഞങ്ങളോടൊപ്പം ഉണ്ടെന്നുളളത് ഞങ്ങള്‍ക്ക് ആശ്വാസമാണ്. ഇനിയും ഈ അവകാശസമരത്തില്‍ പങ്കുചേരുവാന്‍ താല്പര്യമുളള സംഘടനകളെയും വ്യക്തിത്വങ്ങളെയും ഏറ്റം സ്‌നേഹത്തോടെ ക്ഷണിക്കുന്നു. ഈ വിഷയം ജനകീയമാക്കി ഒരു പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ദലിത്  ക്രൈസ്തവര്‍. സഭ കാണിച്ചുകൂട്ടുന്ന മ്ലേഛമായ ചെയ്തികള്‍ക്കു മാര്‍പ്പാപ്പാ മാപ്പു പറയുന്ന പ്രക്രിയയല്ല ഞങ്ങള്‍ക്കു വേണ്ടത്. CBCI കുറ്റസമ്മതം നടത്തിയതും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചതുമായ കാര്യങ്ങള്‍ നടപ്പാക്കിക്കിട്ടുകയാണ് ഞങ്ങളുടെ ആവശ്യം.
ഫോണ്‍: 8606121535

Wednesday, May 3, 2017

ലൈംഗികസദാചാരം, സത്യജ്വാലയില്‍ കണ്ടത്

ഏപ്രിൽ ലക്കം 'സത്യജ്വാല'യിൽനിന്ന് 
പ്രൊഫ. പി.സി. ദേവസ്യാ
 ലൈംഗികപ്രധാനമാണല്ലോ നമ്മുടെ ഇപ്പോഴത്തെ സാമൂഹികചര്‍ച്ചകള്‍ എല്ലാംതന്നെ. സത്യജ്വാലയുടെ കഴിഞ്ഞ ലക്കവും അങ്ങനെതന്നെ ആയിരുന്നു. ഇന്നത്തെ പ്രത്യേകസാഹചര്യത്തില്‍ ലൈംഗികതയോടു ബന്ധപ്പെട്ട ക്രൈസ്തവധാര്‍മ്മികതയും സമര്‍പ്പിതരുടെ ഇടയിലുള്ള ലൈംഗിക അപഭ്രംശങ്ങളുമായിരുന്നു പല ലേഖനങ്ങള്‍ക്കും വിഷയം. ലൈംഗികതയുടെ പവിത്രതയെപ്പറ്റിയും അതിന്റെ സവിശേഷമാനങ്ങളെപ്പറ്റിയും എടുത്തുപറയുന്നതായിരുന്നു, എഡിറ്റോറിയല്‍. ലൈംഗികതയുടെമേല്‍ സഭാപഠനങ്ങള്‍ ഒരു സദാചാരഗുണ്ടയെപ്പോലെ പാത്തുകയറി പലപ്പോഴും വികലതകള്‍ സൃഷ്ടിക്കുന്നു എന്നൊരു വീക്ഷണവും അതില്‍ അവതരിപ്പിച്ചിരുന്നു. 
പക്ഷേ നമ്മുടെ ചര്‍ച്ചകളിലെല്ലാം അവശ്യം ഉണ്ടായിരിക്കേണ്ട, എന്താണ് ലൈംഗികത എന്ന അന്വേഷണംമാത്രം എഡിറ്റോറിയലിലും കണ്ടില്ല. ലിംഗം എന്ന വാക്കില്‍നിന്നു തുടങ്ങി അരക്കെട്ടിന്റെ പരിമിതികളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു ലൈംഗികതയെപ്പറ്റിയാണ് പലരും പറയുന്നത്. എഡിറ്റോറിയലിലെ ഒരു വാക്യം ഉദ്ധരിക്കട്ടെ-''പൗരുഷവും സ്‌ത്രൈണതയുമെന്ന പരസ്പരപൂരകങ്ങളായ വിരുദ്ധധ്രുവങ്ങള്‍ തമ്മിലടുത്തു വരുമ്പോഴുണ്ടാകുന്ന ഊര്‍ജ്ജപ്രസരണവും ഒന്നുചേരുമ്പോഴുണ്ടാകുന്ന ഊര്‍ജ്ജതാണ്ഡവവും മനുഷ്യജീവിതത്തെ എത്രയോ ഉന്നതമായ ആനന്ദാനുഭൂതിയിലാണ് എത്തിക്കുന്നത്.'' വാക്യം വായിച്ചുകഴിയുമ്പോള്‍ ലൈംഗികതയെപ്പറ്റിയുള്ള എഡിറ്ററുടെ വീക്ഷണവും പ്രകൃതിഗതമായ കേവലലൈംഗികപ്രക്രിയയിലേക്ക് ചുരുങ്ങിപ്പോയില്ലേ എന്ന സംശയമാണ് ഉയരുന്നത്. ഈ കേവലതാണ്ഡവമാണോ ഉയര്‍ന്ന ലൈംഗികത?
സത്യത്തില്‍ പവിത്രീകൃതമായ ലൈംഗികത വാസ്തവികതയിലാണോ ഭാവനയിലാണോ നിലകൊള്ളുന്നത് എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. 'പ്ലേറ്റോണിക് ലൗ' എന്ന് ഒരു ചൊല്ലുതന്നെ ഉണ്ടല്ലോ. പ്ലേറ്റോയെപ്പോലുള്ള ചിന്തകന്മാര്‍, കാളിദാസനെയും ഭവഭൂതിയെയുംപോലുള്ള കവികള്‍ ഇവരൊക്കെ ഒരു ജീവിതം മുഴുവന്‍ കടഞ്ഞു സത്തെടുത്താണ് ആദര്‍ശാത്മകലൈംഗികത കാണിച്ചുതരുന്നത്.
''അംഗാരത്തിലെരിഞ്ഞു ശുദ്ധിതടവും പൊന്നൊത്തു
സത്വാഗ്നിയില്‍ ശൃംഗാരക്കറ പോയ്‌ത്തെളിഞ്ഞു'' വരുമ്പോഴാണ് വിശിഷ്ടമായ ദമ്പതീപ്രണയം ഉണ്ടാകുന്നത്. ഒരു അപൂര്‍വ്വദര്‍ശനം എന്ന നിലയില്‍ത്തന്നെയാണ് ശാകുന്തളത്തില്‍ കാളിദാസന്‍ ഇതു കാണിച്ചുതരുന്നത്. ഉത്തരരാമചരിതത്തില്‍ ഭവഭൂതിയും, 'ജരയാല്‍ ഭേദിയാതുള്ളതായ' വിശിഷ്ടദാമ്പത്യം അവതരിപ്പിക്കുന്നുണ്ട്.
ആര്‍ഷഭാരതത്തിന്റെ ലൈംഗികസങ്കല്പം എന്നു തോന്നാത്തവിധം ഒരുകൂട്ടം ഋഷികളുടെ കാമകഥയും സത്യജ്വാലയില്‍ കണ്ടു. പരാശരന്‍ മുതല്‍ ഋശ്യശൃംഗന്‍വരെയുള്ള മുനിമാരുടെ കഥ പറഞ്ഞ പ്രൊഫസര്‍ ഇപ്പന് മഹാനായ ഭീഷ്മര്‍ ആരായിരുന്നു എന്ന് അറിഞ്ഞുകൂടാ എന്നു ഞാന്‍ കരുതുന്നില്ല. പക്ഷേ അതു പറഞ്ഞാല്‍, പറഞ്ഞുവച്ചതൊന്നുമല്ല ആര്‍ഷഭാരതപാരമ്പര്യം എന്നു പറയേണ്ടിവരും. കാമം തലയ്ക്കുപിടിച്ചുകെട്ടിമറിഞ്ഞ ആളായിരുന്നു ശന്തനു എന്ന് ഇപ്പന്‍ പറഞ്ഞു. ഈ ശന്തനുവിനുതന്നെ മറ്റൊരു അവിഹിതവേഴ്ചയില്‍നിന്നുണ്ടായ പുത്രനാണ് ഭീഷ്മര്‍. ഒരേ അച്ഛന് ഒരേപോലെയുള്ള ലൈംഗികപ്രക്രിയയില്‍നിന്നുണ്ടായ മൂന്നുമക്കള്‍ - ഭീഷ്മരും ചിത്രാംഗദനും വിചിത്രവീര്യനും-എന്തുകൊണ്ട് മൂന്നുതരം ലൈംഗികപ്രതീകങ്ങളായി? ഇവിടെയാണ് ലൈംഗികതയുടെ ഉയര്‍ച്ചതാഴ്ചകള്‍ വ്യക്തമാകുന്നത്. ഇവിടെയാണ് പവിത്രമായ ലൈംഗികത എന്ത്, എങ്ങനെ എന്നു വ്യക്തമാകുന്നത്.
ഒരുകാര്യംകൂടി പറയട്ടെ, നമ്മുടെ പുരോഹിത ബ്രഹ്മചാരികള്‍ മുഴുവന്‍ ഒന്നുകില്‍ വിവാഹിതരാകണം, അല്ലെങ്കില്‍ ലിംഗഛേദം ചെയ്യപ്പെടണം എന്നൊക്കെ പ്രസംഗിച്ചുനടക്കുന്നവര്‍ ഉണ്ടല്ലോ. അവര്‍ ഭീഷ്മരുടെ കഥ, ഒരു കഥ എന്ന നിലയിലെങ്കിലും ഒന്നു വായിക്കണം. നമുക്ക് എന്തുകൊണ്ട് വേദവ്യാസന്റെയും ചിത്രാംഗദന്റെയും കൂട്ടത്തില്‍നിന്ന് ഈ ഭീഷ്മരെ വേര്‍തിരിച്ചു നിറുത്തിക്കൂടാ? എന്തുകൊണ്ട് ആ നൈഷ്ഠികബ്രഹ്മചാരിയുടെമുമ്പില്‍ ശിരസ്സു നമിച്ചുകൂടാ? ഇങ്ങനെ ചിന്തിക്കുമ്പോഴും ഒരു കാര്യം ഊന്നിപ്പറയുന്നു; ഒരേപോലെയുള്ള ബന്ധത്തില്‍നിന്ന് ഒരാള്‍മാത്രമേ ഭീഷ്മരാകുന്നുള്ളൂ. മറ്റുരണ്ടുപേരും വേറെ രണ്ട് ഉദാഹരണങ്ങളാണ്.
ഫോണ്‍: 9961255175
-ലൈംഗികാനുഭൂതി, മനുഷ്യനെ സംബന്ധിച്ചെങ്കിലും, അരക്കെട്ടിന്റെയെന്നല്ല ശരീരത്തിന്റെതന്നെ പരിമിതിയെ ഉല്ലംഘിക്കുന്നതാണെന്നു ഞാന്‍ കരുതുന്നു. കാരണം, അവന് ശരീരം മാത്രമല്ല, മനസ്സും ഭാവാത്മകമായ ഹൃദയവുമുണ്ട്. അതെല്ലാം ഒരുമിച്ചുചേര്‍ന്ന് ഒരുവനിലെ സത്ത ആകമാനം ഒന്നായി അനുഭവിക്കുന്ന ആനന്ദം മനുഷ്യനു സാധ്യമാണെന്നാണ് എന്റെ വിചാരം. അതുകൊണ്ടാണ്, 'സ്ത്രീക്കും പുരുഷനും ശാരീരികമായും മാനസികമായും ആത്മീയമായും തമ്മില്‍ വിലയിക്കുമ്പോഴത്തെ സ്വര്‍ഗ്ഗീയാനുഭൂതി'യെപ്പറ്റി എഴുതിയിരുന്നത്. 'പ്ലേറ്റോണിക് ലൗ'-വിനും വിശിഷ്ടമായ 'ദമ്പതീപ്രണയ'ത്തിനുമപ്പുറം പോകാനുള്ള സംഭാവ്യത (potential) മനുഷ്യന്റെ ലൈംഗികതയ്ക്ക്, അതിന്റെ നൈസര്‍ഗികമായ അവസ്ഥയിലുണ്ട് എന്നുതന്നെയാണ് എന്റെ വിചാരം. പൗരോഹിത്യം ആ നൈസര്‍ഗികതയെ നശിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് അതാര്‍ക്കും അനുഭവിക്കാനോ സങ്കല്പിക്കാന്‍പോലുമോ കഴിയാത്തത് എന്നും ഞാന്‍ കരുതുന്നു.'
-എഡിറ്റര്‍

Tuesday, May 2, 2017

ചിന്തിപ്പിക്കുന്ന ഒരു കൊച്ചു വീഡിയോ.

ചിന്തിപ്പിക്കുന്ന ഒരു കൊച്ചു വീഡിയോ.

''സത്യമറിയാത്ത സത്യജ്വാല''എതിർപ്പുമായി കാത്തലിക് ലേമൻസ് അസ്സോസിയേഷൻ.

സത്യജ്വാല മുഖക്കുറിക്ക് കാത്തലിക് ലേമൻസ് അസ്സോസിയേഷന്റെ പ്രതികരണം
''സത്യമറിയാത്ത സത്യജ്വാല''

''രണ്ടാം വത്തിക്കാൻ ഡിക്രിയുടെ പശ്ചാത്തലത്തിൽ കേരളസഭയുടെ
പരമ്പരാഗത പള്ളിയോഗ ഭരണസമ്പ്രദായം വീണ്ടെടുക്കണമെന്ന ആവശ്യം ഈ സഭയിൽ ശക്തമായി ഉയർന്നതാണ്. ഈ ആവശ്യമുയർത്തുന്ന നിവേദനങ്ങളുടെ ഒരു പ്രളയംതന്നെ അക്കാലത്തുണ്ടായി.'' എന്ന മുഖക്കുറി ലേഖനഭാഗം
നസ്രാണിസഭ ഉയർത്തിക്കാണിക്കേണ്ടതല്ല. രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രിയുടെ പശ്ചാത്തലമോ അതിൽനിന്ന് ലഭിക്കുന്ന സംരക്ഷണമോ ഭാരത
നസ്രാണിസഭയുടെ പരമ്പരാഗത പള്ളിയോഗ ഭരണസമ്പ്രദായം തുടർന്നു
പോകുന്നതിന് ആവശ്യമല്ല. ഒരു ആചാരം 30 വർഷം തുടർച്ചയായി നിലനിന്നുപോന്നാൽ ആ ആചാരത്തിന് നിയമത്തിന്റെ പ്രാബല്യമുണ്ട്. അത് കാനൻ നിയമത്തിന് എതിരാണെന്നൊ കാനൻ നിയമത്തിലില്ലാത്തതാണെന്നൊ ഉള്ള തർക്കവാദം ഉന്നയിക്കാൻ പാടില്ലാത്തതാണ്. അത് റോമിലെ പോപ്പടക്കമുള്ള
മെത്രാന്മാരും അംഗീകരിച്ചിട്ടുള്ളതാണ്.
നസ്രാണി സഭയുടെ പള്ളിയോഗം രൂപം കൊണ്ടിട്ടുള്ളത് എ.ഡി. 52
മുതലാണ്. അത് ക്രിസ്തീയ തത്വങ്ങൾക്കും പ്രബോധനങ്ങൾക്കും അപ്പസ്‌തോല നടപടിക്രമങ്ങൾക്കും ആചാരങ്ങൾക്കും ദേശീയതക്കും സ്വാതന്ത്ര്യത്തിനും
മൗലികാവകാശങ്ങൾക്കും വിധേയമായതാണ്. 2017 മാർച്ച് മാസം സത്യജ്വാല
മുഖക്കുറിയിൽ പറയുന്ന 2-ാം വത്തിക്കാൻ കൗൺസിൽ 1962-ലാണ് ചേർന്നിട്ടുള്ളത്. ക്രിസ്തീയതയിൽ നിന്നും വ്യതിചലിച്ചതും പത്രോസിന്റെ സഭയെന്ന
വിളിപ്പേര് മാത്രം അവശേഷിച്ചിട്ടുള്ളതുമായ റോമൻ (ലത്തീൻ) കത്തോലിക്ക
സഭയുടെ കാനൻ നിയമത്തിന് വിധേയമായാണ് 2-ാം വത്തിക്കാൻ കൗൺസിൽ നടത്തിയിട്ടുള്ളത്. ് നസ്രാണി സഭയ്ക്ക് അന്യമായ അതിലെ തീരുമാനങ്ങൾ നമുക്ക് ബാധകവുമല്ല. 2-ാം വത്തിക്കാൻ കൗൺസിൽ ഡിക്രിയെ അടിസ്ഥാനമാക്കിയല്ല പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും ഭരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിയമം പ്രാബല്യത്തിലാക്കിത്തരണമെന്നാവശ്യപ്പെട്ടുകൊണ്ട് കാത്തലിക് ലേമൻസ് അസോസിയഷനും മറ്റും സർക്കാറുകൾക്ക് നിവേദനങ്ങൾ സമർപ്പിച്ചിട്ടുള്ളത്. 2-ാം വത്തിക്കാൻ കൗൺസിൽ
ചേരാനിടയാക്കിയ കാനൻനിയമത്തിന്റെ അധികാരത്തിൽ റോമൻ കത്തോലിക്കാ സഭ നമ്മുടെ നസ്രാണി സഭയെ, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ഗണത്തിൽ പെടുത്തിക്കൊണ്ട് റോമാ സഭയുടെ പരിധിയിലാക്കാൻ രൂപതാ മെത്രാന്മാരുടെ ഒത്താശയോടെ ശ്രമം നടത്തുകയാണുണ്ടായത്. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി 1992 ഡിസംബർ 16-ാം തിയ്യതി പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനൻ നിയമം (Code of the Canons of the Eastern Church's) നസ്രാണി സഭയ്ക്കുമേൽ അടിച്ചേൽപ്പിക്കാൻ രൂപതാമെത്രാന്മാർ ശ്രമങ്ങൾ ആരംഭിച്ചതോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാറുകളോട് കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ റോമൻ ആധിപത്യത്തിനെതിരെ സംരക്ഷണം ആവശ്യപ്പെട്ടത്. അതോടൊപ്പം കാനൻ നിയമങ്ങൾ ഇവിടെ നിരോധിച്ചുകിട്ടുന്നതിനും പള്ളി ഭരണത്തിന്റെ നിയന്ത്രണം അൽമായരിൽ നിക്ഷിപ്തമാക്കുന്ന ഒരു സ്‌കീം കോടതി പ്രാബല്യത്തിലാക്കിത്തരണമെന്നും ആവശ്യപ്പെട്ട് കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ നിയമനടപടികൾ ആരംഭിച്ചത്. കൂടാതെ മേജർ ആർച്ച് ബിഷപ്പടക്കമുള്ള മെത്രാന്മാരെ പ്രതികളാക്കി C.L.A. കോഴിക്കോട് പ്രിൻസിപ്പൽ സബ്ബ് കോർട്ടിൽ ഓർഡർ 1 റൂൾ 8 സെക്ഷൻ 92 C.P.C. പ്രകാരം O.S.184/1998 നമ്പർ ആയി സീറോ-മലബാർ (നസ്രാണി) സഭയെ പ്രാതിനിധാനം ചെയ്ത് പൊതു പ്രതിനിധ്യ സ്വഭാവ ഹർജി ഫയൽ ചെയ്യുകയും . പ്രസ്തുത ഹർജിയിലൂടെ അൽമായ സമൂഹത്തിന്റെയും
സഭാ സ്‌നേഹികളായ വൈദികരുടെയും അവകാശ സംരക്ഷണത്തിനുവേണ്ടി 2 ദശാബ്ദകാലമായി പോരാടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മെത്രാന്മാർക്ക് റോമിൽനിന്നു ലഭിച്ച ദുഷ്ടാരൂപിയുടെ ശക്തിയിൽ കോടതികളിൽ വ്യാജ സത്യപ്രസ്താവനകളും ദുഷ്ത്തർക്കങ്ങളും നിരത്തി തടസ്സവാദങ്ങളുന്നയിക്കുകമൂലം മേൽനമ്പർ കേസിന്റെ തീർപ്പിന് കാലതാമസം നേരിട്ടു. അതിനാലാണ് പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും ഭരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമം പ്രാബല്യത്തിലാക്കിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാറുകളെ സമീപിച്ച് കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ നിവേദനങ്ങൾ നൽകിയിരുന്നത്. നിവേദനത്തിന്റെ കോപ്പികൾ കേരളത്തിലെ എല്ലാ എം.എൽ.എ. മാർക്കും പാർലമെന്റ് മെമ്പർമാർക്കും നൽകിയിട്ടുള്ളതുമാണ്. തൽഫലമായി കേരളത്തിൽ അധികാരത്തിൽ വന്ന ശ്രീ. വി.എസ്. അച്ചുതാനന്ദൻ സർക്കാർ ക്രിസ്ത്യൻ പള്ളികളുടെ ഭരണത്തിന് നിയമനിർമ്മാണം നടത്തി സർക്കാറിന് സമർപ്പിക്കുന്നതിന് ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ ചെയർമാനായ കേരളാ നിയമപരിഷ്‌കരണ കമ്മീഷനെ ചുമതലപ്പെടുത്തി. കമ്മീഷൻ ഏവർക്കും അവസരം നൽകിക്കൊണ്ട് പള്ളിഭരണ നിയമ നിർമ്മാണത്തിനു മാത്രമായി 8-ൽപരം സിറ്റിംഗ് നടത്തി
തെളിവുകളും അഭിപ്രായങ്ങളും സ്വീകരിച്ചിട്ടുള്ളതാണ്. കമ്മീഷൻ നടത്തിയിട്ടുള്ള സിറ്റിംഗുകളിലെല്ലാം കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ ഭാഗഭാഗിത്വം വഹിച്ച് പള്ളിഭരണ നിയമനിർമ്മാണത്തിന് സഹകരിച്ചിട്ടുള്ളതാണ്. നിയമ
പരിഷ്‌ക്കരണ കമ്മിഷൻ ചെയർമാൻ ''ദി കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റിയൂഷൻസ് ട്രസ്റ്റ് ബിൽ'' 2009-ലെ റിപ്പബ്ലിക് ദിനത്തിൽ പ്രാബല്യത്തിലാക്കണമെന്ന ശുപാർശയോടുകൂടി കേരള സർക്കാരിന് സമർപ്പിച്ചിട്ടുള്ളതും
വിജ്ഞാപനം ചെയ്തിട്ടുള്ളതുമാണ്.
വസ്തുകകൾ ഇതായിരിക്കെ ശ്രീ .''ജോസഫ് പുലിക്കുന്നേലിന്റെ മുൻകൈയ്യിൽ സഭാസ്വത്തു ഭരിക്കാൻ
നിയമനിർമ്മാണം നടത്തിത്തരണം എന്നാവശ്യപ്പെട്ട് ഗവൺമെന്റിനെ സമീപിച്ചതും ചർച്ച് ആക്ട് എന്ന കരട് നിയമനിർദ്ദേശത്തിന് കാരണമായതും'' എന്ന മുഖക്കുറിലേഖനം തെളിവുകൾക്കും വസ്തുതകൾക്കും സത്യത്തിനും നിരക്കാത്തതും അസത്യം ജ്വലിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.മാത്രവുമല്ല പ്രസ്തുത ചർച്ച് ആക്ടിന് സർക്കാർ നിയമപ്രാബല്യം നൽകുന്നതിനെ എതിർത്ത് ശ്രീ. ജോസഫ്
പുലിക്കുന്നേൽ നിവേദനം നൽകിയിട്ടുമുണ്ട്. നിവേദനത്തിൽ അദ്ദേഹംആവശ്യപ്പെട്ടിരിക്കുന്നത്  ''ക്രൈസ്തവ സഭകളുടെ സ്വത്തു ഭരിക്കുന്നതിനുള്ള ഒരു നിയത്തിന് സർക്കാർ രൂപം കൊടുക്കുന്നതിന് മുമ്പ് ഈ നിയമത്തിന്റെ വിവിധ അടിസ്ഥാന വീക്ഷണങ്ങളെ സംബന്ധിച്ച് പുരോഹിതാധികാരികളുടെയും ചിന്തിക്കുന്നവരായ ക്രൈസ്തവരുടെയും അക്രൈസ്തവരുടെയും
അഭിപ്രായമാരായാൻ ഗവർമെന്റ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ
നിയമജ്ഞരുടെ ഒരു കമ്മീഷൻ രൂപീകരിച്ച് വിശദമായ പഠനങ്ങൾക്കു ശേഷം മാത്രമേ ഇത്തരം ഒരു നിയമം നിർമ്മിക്കാവു'' എന്നാണ്. ഈ വസ്തുതകളെല്ലാം അറിവുള്ള മുഖക്കുറി ലേഖകൻ സത്യത്തെ തമസ്‌കരിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് കടുത്ത അപരാധമാണ്. ക്രിസ്തീയ സഭക്ക് നിയമമുണ്ടാക്കേണ്ടത് പുരോഹിതരുടെ അഭിപ്രായത്തിലായിരിക്കണം എന്ന ഭാഷ്യവും ജോസഫ്
പുലിക്കുന്നേലിന്റെ നിവേദനം വെളിവാക്കുന്നുണ്ട്. എന്നാൽ അത് ശരിയല്ല.
പൗരോഹിത്യ പട്ടമോ സന്യാസ വ്രതമോ സ്വീകരിക്കാത്തവരായ അൽമായരോ (Lay Persons) അവർ തെരഞ്ഞെടുത്ത അൽമായ പ്രതിനിധികളോ ആണ് ക്രൈസ്തവ സഭയ്ക്ക് നിയമമുണ്ടാക്കേണ്ടത്. ഈ വസ്തുത വത്തിക്കാനിലെ പോപ്പടക്കമുള്ള മെത്രാന്മാർക്കെല്ലാം അറിവുള്ളതും അംഗീകരിച്ചിട്ടുള്ളതുമാണ്. പോപ്പടക്കമുള്ള മെത്രാന്മാർ അൽമായർക്ക് അംഗീകരിച്ചിട്ടുള്ള അവകാശങ്ങൾപോലും ശ്രീ.ജോസഫ് പുലിക്കുന്നേലും സത്യജ്വാലയുടെ മുഖക്കുറി ലേഖകനും പുരോഹിതവർഗ്ഗത്തിന് അടിയറ വെച്ച് വിധേയപ്പെടുന്നത് ഭൂഷണമല്ല.
ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ നിയമജ്ഞരുടെ ഒരു
കമ്മീഷൻ രൂപീകരിച്ച് വിശദമായ പഠനങ്ങൾക്ക് ശേഷം മാത്രമേ ഇത്തരമൊരു നിയമം നിർമ്മിക്കാവൂ എന്നശ്രീ.  ജോസഫ് പുലിക്കുന്നേലിന്റെ നിവേദന ഭാഗവും വസ്തുതകൾ മനസ്സിലാക്കാതെയാണ്.ശ്രീ. ജോസഫ് പുലിക്കുന്നേൽ നിവേദനം
വഴി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ള കമ്മീഷനെക്കാൾ ഉയർന്ന യോഗ്യതയുള്ള കമ്മീഷനാണ് ചർച്ച് ആക്ടിന് രൂപം നൽകിയിട്ടുള്ളത്. പ്രസ്തുത ബില്ലിന്
രൂപം കൊടുത്തിട്ടുള്ള കേരള നിയമപരിഷ്‌ക്കരണ കമ്മീഷൻ അംഗങ്ങൾ
(1) ചെയർമാൻ-സുപ്രിം കോർട്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ (2) വൈസ് ചെയർമാൻ - കേരള ഹൈക്കോർട്ട് ജസ്റ്റിസ് ടി.വി. രാമകൃഷ്ണൻ, മെമ്പർമാർ -
(3) കേരള ഹൈക്കോർട്ട് ജസ്റ്റിസ് സി.എസ്. രാജൻ (4) അഡ്വ: ശ്രീ. വർക്കല രാധാകൃഷ്ണൻ എം.പി., (5) അഡ്വ: ശ്രീ. സെബാസ്റ്റ്യൻ പോൾ എം.പി.,
(6) സീനിയർ അഡ്വ: ശ്രീ. ടി.പി. കേളു നമ്പ്യാർ (7) ബാരിസ്റ്റർ എം.പി.ആർ. നായർ (8) അഡ്വ: ശ്രീ. പി.ബി. സഹസ്രനാമം, (9) പ്രൊഫ: എൻ. എസ്. ഗോപാല
കൃഷ്ണൻ, (10) ഡോ: എൻ.കെ. ജയകുമാർ, ന്യൂയൽസ് (Nuals) (11) മെമ്പർ
സെക്രട്ടറി - കേരള ഗവർമെന്റ് നിയമ വകുപ്പ് സെക്രട്ടറി ശ്രീ. പി.എസ്.
ഗോപിനാഥൻ (കേരള ഹൈക്കോർട്ട് ജസ്റ്റിസ്) എന്നിവരാണ്.
വസ്തുത  ഇങ്ങനെയിരിക്കെ ചർച്ച് ബില്ലിന്റെ പിതൃത്വം ശ്രീ.ജോസഫ് പുലിക്കുന്നേലിന്ചാർത്തിക്കെടുക്കുന്ന സത്യജ്വാലയുടെ മുഖക്കുറി ലേഖനം ചരിത്രത്തിന്
പുകമറ സൃഷ്ടിക്കലാണ്.

എം. എൽ . ജോർജ്ജ്.

    സെക്രട്ടറി

-----------------------------------------------------------------
ശ്രീ .   എം. എൽ . ജോർജ്ജിന്റെ അവകാശവാദം ഏറെക്കുറെ ശരിവയ്ക്കുന്ന തരത്തിലാണ് കെ.സി. ആർ എം. ന്റെ കഴിഞ്ഞ മാസ മീറ്റിംഗിൽ ഈ വിഷയം ചർച്ച ചെയ്തത്. എങ്കിലും വായനക്കാരുടെ അഭിപ്രായങ്ങളും താഴെയുള്ള പ്രതികരണ കോളത്തിൽ രേഖപ്പെടുത്താവുന്നതാണ്.
-----------------------------------------------------------------



ശുശ്രൂഷയുടെ സുവിശേഷം

ജോസഫ് പുലിക്കുന്നേൽ 

1981 മേയിൽ ഓശാന മാസികയിൽ പ്രസിദ്ധീകരിച്ച ഈ ലേഖനം ഇന്ന്‌ വളരെ പ്രസക്തമായി തോന്നുന്നതിനാൽ പുനഃപ്രസിദ്ധീകരിക്കുന്നു

ഓരോ സമൂഹത്തിനും  അതിന്റേതായ ഭരണവ്യവസ്ഥകളുണ്ട്. ഒറ്റയ്‌ക്കൊറ്റയ്ക്കായി ആദിമകാലത്ത് ജീവിച്ചിരുന്ന ജനങ്ങള്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ആ സമൂഹജീവിതത്തില്‍ പരസ്പസംഘര്‍ഷം ഉണ്ടാകാതിരിക്കുന്നതിനായി അധികാരപരമായ ചില സംവിധാനങ്ങള്‍ കാലക്രമത്തില്‍ രൂപം കൊണ്ടു. വ്യക്തിബന്ധങ്ങളെ ചില നാട്ടുനടപ്പുകള്‍ കൊണ്ട് നിയന്ത്രിച്ചുപോന്നു. ഈ നാട്ടുനടപ്പുകള്‍ അല്ലെങ്കില്‍ സമൂഹാംഗീകാരമുള്ള നിയമങ്ങള്‍ സമൂഹത്തില്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും അവയെ നടപ്പിലാക്കുന്നതിനും അതതു സമൂഹങ്ങളില്‍ അധികാരസ്ഥാനങ്ങള്‍ ഉണ്ടായി. ഈ നിയമങ്ങളും അധികാരങ്ങളും വിവിധ ദേശങ്ങളില്‍ വൈവിധ്യമുള്ളവയായിരുന്നു. ഗ്രീസില്‍, ‘ജെറുഷ്യ’ എന്ന ജനപ്രധാനികളുടെ സംഘവും റോമില്‍ ‘സെനറ്റ്’ എന്ന പേരില്‍ ഉള്ള ഒരു ജനപ്രതിനിധിസംഘവും സമൂഹത്തില്‍ അധികാരം ഭരിക്കുന്നവരായിത്തീര്‍ന്നു. ഇന്‍ഡ്യയില്‍ തറക്കൂട്ടങ്ങളും പൂര്‍വ്വകാലപഞ്ചായത്തുകളും ഇതിന് ഉദാഹരണങ്ങളാണ്. പിന്നീട് രാജവ്യവസ്ഥിതിയും ചിലയിടങ്ങളില്‍ സ്ഥാപിതമായി. ഏതായാലും അതതു  സമൂഹങ്ങളുടെ അടിസ്ഥാനസ്വഭാവം അനുസരിച്ചായിരുന്നു ഇത്തരം  ഭരണസംവിധാനങ്ങളുടെ ക്രോഡീകരണം. ഇത് ഒരു ദിവസംകൊണ്ടോ ഒരു നിയമംകൊണ്ടോ സ്ഥാപിക്കപ്പെട്ടവയായിരുന്നില്ല. നൂറ്റാണ്ടുകള്‍കൊണ്ട് രൂപംകൊണ്ടവയായിരുന്നു അവ.
ക്രിസ്തു ഒരു യഹൂദനായിരുന്നു. പഴയനിയമത്തില്‍ യഹുദരുടെ സാമൂഹ്യജീവിതത്തിന്റെ വികാസത്തെക്കുറിച്ചുള്ള വിവരണം കാണാം. ആദിമ കാലത്ത് ഗോത്രവ്യവസ്ഥിതിയും പിന്നീട് ന്യായാധിപന്മാരുടെ ഭരണവും തുടര്‍ന്ന് രാജഭരണവും ഇസ്രായേല്യര്‍ സ്വീകരിച്ചിരുന്നു. ഈജിപ്തിലെ പ്രവാസകാലത്ത് ഇസ്രായേല്‍ സമൂഹത്തിന്റെ സാമൂഹ്യഘടന പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഈജിപ്തിന്റെ അടിമത്തത്തില്‍നിന്നും രക്ഷപ്പെട്ട് പാലസ്തീനില്‍ എത്തിയ യഹൂദര്‍ക്ക് പുതിയ ഒരു സമൂഹഘടനയുടെ സൃഷ്ടി ആവശ്യമായിത്തീര്‍ന്നു. ഈജിപ്തില്‍നിന്നും ഇസ്രായേല്യരെ വിമോചിപ്പിച്ച മോശയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ഏറ്റവും വലിയ പ്രശ്‌നം വിമോചിതജനതയ്ക്ക് ഒരു പുതിയ സാമൂഹ്യഘടനയും ഭരണസമ്പ്രദായവും സൃഷ്ടിക്കുക എന്നതായിരുന്നു. മോശയുടെ കാലത്ത് ഇസ്രായേലിയ സമൂഹത്തില്‍ അധികാരസ്ഥരായിരുന്നവരെ മൂപ്പന്മാര്‍ (elders) എന്നാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. മോശയോടെ യഹോവാ അരുളിച്ചെയ്യുന്നത് ഈജിപ്തില്‍ ചെന്ന് ഇസ്രായേല്‍ മൂപ്പന്മാരെ വിളിച്ചുകൂട്ടി തന്റെ കല്പന അറിയിക്കണമെന്നാണ്. (പുറ. 3:13) മോശ ദൈവത്താല്‍ നിയോഗിക്കപ്പെട്ട ആളായിരുന്നുവെങ്കിലും ദൈവാഭീഷ്ടം ഇസ്രായേലിലെ ജനങ്ങളെ അറിയിച്ചത് മൂപ്പന്മാരിലൂടെയായിരുന്നു. (പുറ:12:21, 17:5, 18:12, 24:1) ഇസ്രായേല്‍ സമൂഹത്തിന്റെ ഭരണകര്‍ത്താക്കള്‍ മൂപ്പന്മാരിയിരുന്നുവെന്ന് പഴയനിയമത്തില്‍ വളരെ വ്യക്തമാണ്. (നടപടി 4:8) പഴയനിയമത്തില്‍ മോശയ്ക്കുമുന്‍പ് ഇസ്രായേലിയര്‍ക്ക് പുരോഹിതന്മാര്‍ എന്ന ഒരു വിഭാഗം ഉണ്ടായിരുന്നില്ല. ദൈവത്തിന് ബലിയര്‍പ്പിച്ചിരുന്നത് ഓരോ ഗോത്രത്തിന്റെയും തലവന്മാരായിരുന്നു. മോശയുടെ കാലത്താണ് പുരോഹിതപ്രധാനമായ ഒരു സമൂഹം കെട്ടിപ്പടുക്കപ്പെട്ടത്. തന്റെ സഹോദരനായ അഹറോനെ മഹാപുരോഹിതനായി നിയമിച്ചു മഹാപുരോഹിതത്വം ലേവീഗോത്രത്തില്‍ നിക്ഷിപ്തമാക്കി. ദൈവപ്രീണനത്തിനായുള്ള ബലിസംവിധാനങ്ങളും മോശെ നിര്‍ദ്ദേശിച്ചു. എന്നാല്‍ കാലക്രമത്തില്‍ പുരോഹിതന്റെ പ്രാധാന്യം കാണെക്കാണെ കുറഞ്ഞുവരുന്നതായി പഴയനിയമത്തില്‍ കാണാം. ഇസ്രായേല്‍ ജനതയ്ക്ക് എല്ലാംകൂടി ഒരു മഹാപുരോഹിതനേ ഉണ്ടായിരുന്നുള്ളൂ. മനുഷ്യപാപത്തിനുവേണ്ടിയുള്ള ബലിയര്‍പ്പണവും ജെറുസേലം ദേവാലയത്തില്‍ മാത്രമാണ് നടന്നിരുന്നത്. യഹൂദര്‍ ദേവാലയമായി കരുതിയിരുന്നത്. ജെറുസലേം ദൈവാലയം മാത്രമായിരുന്നു. മറ്റു പ്രാര്‍ത്ഥനാസമ്മേളനസ്ഥലങ്ങള്‍ കേവലം സിനഗോഗുകള്‍ മാത്രമായിരുന്നു. ഈ സിനഗോഗുകളില്‍ ബലി അര്‍പ്പിക്കപ്പെട്ടിരുന്നില്ല. ക്രിസ്തുസംഭവകാലത്ത് സിനഗോഗുകളില്‍ നേതൃത്വം നല്‍കിയിരുന്നവര്‍ മൂപ്പന്മാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ( മാത്യു 21:23, ലൂക്കാ 22:26, മാത്യു 26:47, 27:1 നടപടി 6:12) അന്ന് ഇസ്രായേല്‍ സിനഗോഗുകളുടെ ഭരണം ഈ മൂപ്പന്മാരിലായിരുന്നു അര്‍പ്പിതമായിരുന്നത്. ക്രിസ്തു പുരോഹിതാധിപത്യമുള്ള ഒരു സമൂഹത്തെ സ്ഥാപിക്കുക ഉണ്ടായതായി ഒരു തെളിവുമില്ല. മൂപ്പന്‍ (elder) എന്ന പദത്തിന് പുരോഹിതന്‍ എന്ന അര്‍ത്ഥം ഒരിക്കലും ഉണ്ടായിരുന്നുമില്ല. പുതിയനിയമത്തില്‍ ഒരിടത്തും അപ്പസ്‌തോലന്മാര്‍ സ്വയം പുരോഹിതരെന്ന് വിവരിച്ചിട്ടുമില്ല. പത്രോസ് തന്നെക്കുറിച്ചു പറയുന്നത് മൂപ്പന്‍ എന്നാണ്. (1 പത്രോസ് 5:11) ആദിമസഭ അന്ന് യഹൂദസമുദായത്തില്‍ നിലവിലുണ്ടായിരുന്ന ഘടനയെയാണ് സ്വീകരിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന യഹൂദസമൂഹഘടന അനുസരിച്ച് മൂപ്പന്മാര്‍ പ്രമുഖരായിരുന്നു. അതുകൊണ്ടാണ് ആദിമസഭയില്‍ മൂപ്പന്മാര്‍ പ്രധാനരായിത്തീര്‍ന്നത്.
ലൂക്കാ 20:1 ല്‍ ഇങ്ങനെ കാണുന്നു. “One day as he was teaching the people in the temple and preaching the gospel the chief priests and the scribes with the elders came up and said to him” ഈ വാചകത്തിലുള്ള elders എന്ന പദം ”പ്രമാണി” എന്നാണ് പി. ഒ.സി.യും സാന്‍ജോസും തര്‍ജ്ജമ ചെയ്തിട്ടുള്ളത്. മാണിക്കത്തനാര്‍ മൂപ്പനെന്നും, ഇവിടെ പുരോഹിതരും മൂപ്പന്മാരും വ്യത്യസ്തരായാണ് പരിഗണിക്കപ്പട്ടുപോന്നത്. പത്രോസ് 1:5 ല്‍ പത്രോസ് സ്വയം മൂപ്പനെന്നു വിവരിക്കുമ്പോള്‍ പുരോഹിതസ്ഥാനത്തെ നിരാകരിക്കുകയാണ് ചെയ്തത്.
ആദിമക്രൈസ്തവ സമൂഹത്തില്‍ ക്രിസ്തുവിനെ മഹാപുരോഹിതനായി ആണ് കണക്കാക്കപ്പെട്ടിരുന്നത്. (എബ്രായ 7:12) വിശുദ്ധ പൗലോസ് എബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ ഉടനീളം ക്രിസ്തുവിന്റെ പ്രധാന പൗരോഹിത്യത്തെക്കുറിച്ചുള്ള വിവരണമാണ്. ”നടപടി” യിലോ ”ലേഖന” ങ്ങളിലോ ഒന്നും ശിഷ്യന്മാര്‍ ബലിയര്‍പ്പിച്ചതായോ സൂചനപോലുമില്ല. നിര്‍ഭാഗ്യവശാന്‍ പല മലയാളം തര്‍ജ്ജമകളിലും മൂപ്പന്‍ എന്ന പദത്തിന് വൈദികന്‍ എന്ന് തെറ്റായി തര്‍ജ്ജമ ചെയ്തു എന്നത് ഖേദകരമാണ്. ഉദാ: തോമസ് മൂത്തേടന്‍.
യഹൂദസമൂഹം തിരഞ്ഞെടുക്കപ്പെട്ട സമൂഹമാണെന്ന് സ്വയം വിശ്വസിച്ചിരുന്നു. തന്മൂലം മറ്റുള്ളവരെ തങ്ങളുടെ വിശ്വാസങ്ങളേക്കുറിച്ച് പ്രഖ്യാപിച്ചും പ്രചാരണം നടത്തിയും തങ്ങളുടെ ജാതിയിലേയ്ക്ക് ചേര്‍ക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിസ്തു സംഭവത്തിനുശേഷം ഒരു പുതിയ സന്ദേശം ശിഷ്യന്മാര്‍ക്ക് പ്രചരിപ്പിക്കേണ്ടിവന്നു. ഈ സന്ദേശത്തെ അവികലമായി പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു അവരുടെ കടമ. ആദിമസഭയില്‍ അപ്പസ്‌തോലന്മാര്‍ പ്രധാനമായി കരുതിയത് അവികലമായ വചനപ്രബോധനമായിരുന്നു. എന്നാല്‍ ചിലര്‍ യഥാര്‍ത്ഥമായ സുവിശേഷപ്രബോധനങ്ങളെ ഉപേക്ഷിച്ച് മറ്റു പലതും പഠിപ്പിക്കുവാന്‍ തുടങ്ങി. ”ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേയ്ക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല: എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങള്‍ നിങ്ങളോട് പ്രസംഗിച്ചതില്‍ നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു മാലാഖ തന്നയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേ നിങ്ങളോടും പറഞ്ഞ പ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു. നിങ്ങള്‍ സ്വീകരിച്ചിട്ടുള്ളതല്ലാതെ മറ്റൊരു സുവിശേഷം ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനകാട്ടെ!” (ഗലാ:1:6-9) ഇത്തരുണത്തിലാണ് വചനപ്രബോധനത്തിന് മേലന്വേഷണം നടത്തുവാന്‍ ആളുകളെ നിയമിക്കേണ്ടി വന്നത്.
തീത്തോസിന്റെ ലേഖനത്തില്‍ 3:1-ല്‍ എപ്പിസ്‌കോപ്പോസ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ലിഡല്‍ ആന്‍ഡ് സ്‌കോട്‌സ് (Liddel and Scotts) A Greek English Lexican. (19th edition 1968 Page 657) എപ്പിസ്‌കോപ്പോസ് എന്ന പദത്തിന് കൊടുത്ത അര്‍ത്ഥം One who watch over, overseer, Guardian, എന്നിങ്ങനെയാണ്. അതായത് കാര്യവിചാരിപ്പുകാരന്‍ എന്ന്. സഭകളിലെ പ്രബോധനങ്ങള്‍ അവികലമാണോ എന്ന് അന്വേഷിക്കുന്നതിന് നിയോഗിക്കപ്പെട്ടവരെപ്പറ്റി ആണ് ഈ പരാമര്‍ശം. അല്ലെങ്കില്‍ മൂപ്പന്‍, യഹൂദാ സമൂഹത്തില്‍ അനുഷ്ഠിച്ചിരുന്ന കടമകള്‍, ക്രൈസ്തവ സഭാസമൂഹത്തില്‍ നിര്‍വഹിക്കുന്ന ആളെ ആണ് എപ്പിസ്‌കോപ്പോയ് എന്ന പദംകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവശാന്‍ പല മലയാളം തര്‍ജ്ജമകളിലും അര്‍ത്ഥഭേദം വരുത്തിയാണ് തീത്തോസിന്റെയും തീമോത്തിയോസിന്റെയും ലേഖനങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. പി. ഒ.സി.യും സാന്‍ജോസും മൂത്തേടനും അതിനെ ”മെത്രാന’ ന്നും മാണിക്കത്തനാര്‍ ”ഒരു പുരോഹിത’ നെന്നും ഈ പദത്തിന് തര്‍ജ്ജമ കൊടുത്തിട്ടുണ്ട്. ഈ നാലു തര്‍ജ്ജമയും തെറ്റും വഴി തെറ്റിക്കുന്നതും ആണ് എന്നാണ് എന്റെ വിനീതമായ അഭിപ്രായം. എപ്പിസ്‌കോപ്പാസ് എന്ന പദത്തിന് പുരോഹിതന്‍ (Priest) എന്ന് അര്‍ത്ഥം ഇല്ലതന്നെ. എന്ന പദത്തിന് ഹീബ്രുവില്‍ Kohn എന്നും ഗ്രീക്കില്‍  Hierues എന്നും ആണ് പദം. അപ്പോള്‍ എപ്പിസ്‌കോപ്പോസ് എന്ന പദത്തിന് പുരോഹിതന്‍ എന്നോ പുരോഹിതശ്രഷേഠസ്ഥാനീയനായ മെത്രാന്‍ എന്നോ അര്‍ത്ഥം കല്പിക്കുക സാദ്ധ്യമല്ല. അതുപോലെ തന്നെ തെത്തൂസ് 1-ല്‍ elder എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. ഇതേ പദം തന്നയാണ് പത്രോസ് 1:5-ല്‍  ഉപയോഗിച്ചിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ ഈ പദത്തിന് മാണിക്കത്തനാര്‍ പുരോഹിതന്നെന്നും സാന്‍ജോസ് സഭാപ്രമാണി എന്നും പി.ഓ.സി സഭാശ്രേഷ്ഠന്‍ എന്നും മൂത്തേടന്‍ പുരോഹിതന്‍ എന്നും തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഇവിടെ പുരോഹിതപദം പൂര്‍ണ്ണമായും വര്‍ജ്ജിക്കേണ്ടതായിരുന്നു.
അതുപോലെതന്നെ 1 തിമോത്തി: 3:8-ല്‍ ഡയക്കോനാസ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പദത്തിന്റെ അര്‍ത്ഥം ശുശ്രൂഷകന്‍ എന്നാണ്. ആദിമകാലത്ത് വചനപ്രബോധനങ്ങള്‍ക്ക് മേലന്വേഷണം നടത്തുകയും വചനപ്രബോധനം നടത്തുകയും ചെയ്യുന്നവരായിരുന്നു മേലന്വേഷകന്‍. എന്നാല്‍ ഓരോ സഭാസമൂഹത്തിനെയും ശുശ്രൂഷിക്കുന്നതിനുവേണ്ടിയിട്ടുള്ളവരും ആ സമൂഹത്തില്‍ ഉണ്ടായിരുന്നു. വചനപ്രബോധനത്തെ സഭയുടെ ഭൗതികകാര്യവിചാരത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തത് ശ്‌ളീഹന്മാര്‍ തന്നെയാണ്. (നടപടി 6:1-4)
മെത്രാന്‍, ഡീക്കന്‍ മുതലായ പദങ്ങള്‍ക്ക് ഇന്ന് നിയമപരമായ ചില അര്‍ത്ഥങ്ങളുണ്ട്. ഈ സ്ഥാനങ്ങള്‍ ആദിമസഭയില്‍ ഉണ്ടായിരുന്നവയല്ല. തിഡോഷ്യസ് ചക്രവര്‍ത്തിയുടെ കാലത്ത് റോമാസാമ്രാജ്യത്തെ പ്രൊവിന്‍സുകള്‍ എന്നും ഡയോസിസുകള്‍ എന്നും വിഭജിക്കുകയുണ്ടായി. ആദിമസഭയില്‍ ഭൂമിശാസ്ത്രപരമായ ഭരണവിഭജനം ഉണ്ടായിരുന്നില്ല. വിശ്വാസികളുടെ ഓരോ കൂട്ടങ്ങളും പ്രാദേശിക സഭകളായി പ്രവര്‍ത്തിച്ചു വന്നു. ഭൂമിശാസ്ത്രപരമായ സഭാഭരണ വിഭജനം റോമാസാമ്രാജ്യത്തില്‍ നിന്നും കടമെടുത്തതാണ്. സഭാഭരണരംഗത്ത് ഭൂമിശാസ്ത്രപരമായ വിഭജനം വന്നതോടുകൂടിയാണ് മെത്രാന്‍സ്ഥാനം കോണ്‍സ്റ്റെന്റൈന്‍ ചക്രവര്‍ത്തിക്കുശേഷം ഒരു ഭരണാധികാര സ്ഥാനം കൂടിയായിത്തീര്‍ന്നു. മഹാനായ ഗ്രിഗറി (590-604) മാര്‍പ്പാപ്പായുടെ കാലം മുതല്‍ ഫ്രാന്‍സിലെ പെപ്പിന്‍ ചക്രവര്‍ത്തിയുടെ കാലംവരെ തന്ത്രപരമായ കരുനീക്കങ്ങള്‍ മൂലം റോമന്‍ ബിഷപ്പ് രാജാധികാരം കൈയടക്കി. അങ്ങനെയാണ് രാജാധികാരം പ്രഭാവത്തോടു കൂടിയ മെത്രാന്മാര്‍ സഭയില്‍ സ്ഥാനം പിടിച്ചത്.
ഓരോ സമൂഹസമ്പ്രദായത്തിലും ഓരോ സ്ഥാനങ്ങള്‍ക്കും അതിന്റെ നിയതാര്‍ത്ഥങ്ങളുണ്ട്. ആദിമക്രിസ്തുസഭയില്‍ എപ്പിസ്‌കോപ്പോസ് എന്ന പദം കൊണ്ട് ഉദ്ദേശിച്ചിരുന്ന സ്ഥാനത്തെയല്ല ഇന്നത്തെ മെത്രാന്‍പദം കൊണ്ട് സൂചിതമാകുന്നത്.  ഇന്നു കാണുന്ന രാജകീയ മെത്രാന്‍സ്ഥാനം 1 തിമോത്തി 3-ാം ലേഖനത്തില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതിനേക്കാള്‍ എത്രയോ വിപുലവും ശക്തവുമാണ്. മെത്രാന്‍ പദം ഇന്നു നമുക്കു നല്കുന്ന അര്‍ത്ഥബോധം ആദിമ സഭയിലെ എപ്പിസ്‌കോപ്പസ് പദം ഒരിക്കലും ഉദ്ദേശിച്ചിരുന്നതല്ല. ക്രിസ്തു താന്‍ സ്ഥാപിച്ച കൂട്ടായ്മയില്‍ ഉണ്ടാവണമെന്ന് ഉദ്ദേശിച്ചിരുന്ന അധികാരം പുറജാതിക്കാരുടെ (റോമാക്കാരുടെ) അധികാരസ്ഥാനമായിരുന്നില്ല എന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ വളരെ വ്യക്തമാണ്. ഒന്നാമനാകാന്‍ ആഗ്രഹിക്കുന്ന ആള്‍ ദാസനായിരിക്കണം എന്നുള്ള ക്രിസ്തുവിന്റെ കല്പന (മത്തായി 20:25-28) (മര്‍ക്കോസ് 10:42-45) യുടെ നിഷേധമാണ് ഇന്നു കാണുന്ന രാജകീയ മെത്രാന്‍ സ്ഥാനം. റോമന്‍ സാമ്രാജ്യത്തിലെ പ്രാദേശിക പ്രഭുക്കന്മാരുടെ അധികാരങ്ങളെ സഭാ കൂട്ടായ്മയിലേയ്ക്ക് നിവേശിപ്പിച്ച് കെട്ടിപ്പടുത്ത മെത്രാന്‍ സ്ഥാനം സുവിശേഷാനുസരണം ഉള്ളതാണ് എന്നു പറയാന്‍ വിഷമമുണ്ട്. എപ്പിസ്‌കോപ്പോസ് എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന പ്രബോധനത്തിനുള്ള മേലന്വേഷണസ്ഥാനം, ഭരണാധികാപരമായ മേലന്വഷണമായി ഇന്നു മാറിയിരിക്കുന്നു. അതുകൊണ്ട് എപ്പിസ്‌കോപ്പോസ് എന്ന പദത്തിന് പുരോഹിതന്‍ എന്നും മെത്രാനെന്നുമുള്ള തര്‍ജ്ജമ സുവിശേഷം വിഭാവന ചെയ്യുന്ന അര്‍ത്ഥം ദ്യോതിപ്പിക്കുന്നില്ല.നിര്‍ഭാഗ്യവശാല്‍ പല തര്‍ജ്ജമകളും മേലന്വേഷണ പദത്തിന് മെത്രാന്‍, പുരോഹിതന്‍ മുതലായ പദങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് സുവിശേഷാധിഷ്ഠിതമായ അര്‍ത്ഥകല്‍പ്പനകള്‍ക്കുപകരം ആധുനികമായ സഭാഘടനകള്‍ക്കുള്ള സാധൂകരണം നേടുകയാണ് ചെയ്യുന്നത് എന്നു പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു. 1: തിമോ: 3:8 വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഡയക്കോണിയോസ് എന്നാണ് ഇതിനര്‍ത്ഥം ശുശ്രൂഷകന്‍ എന്നാണ്. ഇതേ പദം റോമ: 16:1-ലും പൗലോസ് ഉപയോഗിക്കുന്നത്. പി. ഓ.സി.യുടെ വിവര്‍ത്തനത്തില്‍ ഈ രണ്ടു സ്ഥലങ്ങളിലും ശുശ്രൂഷകന്‍ എന്നാണ് തര്‍ജ്ജമ ചെയ്തിരിക്കുന്നത് എന്നു കാണാം. ”കെങ്കറെയിലെ സഭയില്‍ ശുശ്രൂഷികയായ നമ്മുടെ സഹോദരി ഫോയ്‌ബെയെ നിങ്ങള്‍ക്കു ഞാന്‍ ഭരമേല്പിക്കുന്നു.” (പി.ഓ.സി. റോമ:16:1) പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്‍ പി.ഓ.സി.യുടെ വിവര്‍ത്തനത്തിലെ ഡീക്കന്‍ എന്ന പദവി മൂത്തേടന്റെ വിവര്‍ത്തനത്തിലെ 6-ാം പട്ടക്കാരന്‍ എന്ന പദവും ഇന്ന് സഭാഘടനയിലുള്ള നിയതമായ അര്‍ത്ഥത്തോടുകൂടിയ സ്ഥാനമാണ്. തന്മൂലം പൗലോസ് ഉപയോഗിച്ച ശുശ്രൂഷകന്‍ എന്ന പൊതു അര്‍ത്ഥത്തെ ആധുനിക സഭാഘടനയിലെ ഒരു സ്ഥാനമായി ഈ തര്‍ജ്ജമകളില്‍ സങ്കുചിതപ്പെടുത്തുന്നു. ക്രിസ്തുവിന്റെ സുവിശേഷം ശുശ്രൂഷയുടെ സുവിശേഷമാണ്. മാനുഷികമായ അധികാരത്തിന്റെ സുവിശേഷമല്ല. ക്രിസ്തു തന്നെ പറയുന്നു. മനുഷ്യപുത്രന്‍ ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനാണ് ആഗതനായത്. അപ്പോള്‍ ആദിമ സഭയിലെ ശുശ്രൂഷകന്‍ അധികാരമില്ലാത്തവനും ക്രിസ്തുവിലുള്ള സ്‌നേഹകടകമള്‍ മാത്രം നിര്‍വ്വഹിക്കാന്‍ തയ്യാറുള്ളവനുമാണ്. സുവിശേഷത്തിലൊരിടത്തും 1-ഉം 2-ഉം -6ഉം പട്ടത്തെക്കുറിച്ചൊന്നും ഒരിടത്തും കാണുന്നില്ല. ഇവയെല്ലാം നൂറ്റാണ്ടുകള്‍ക്കുശേഷം ഉരുത്തിരിഞ്ഞ ഘടനാപരമായ വ്യവസ്ഥയാണ്.
http://www.josephpulikunnel.com/a250416.html

Friday, April 28, 2017

ഗീതയും ക്രിസ്തവദൈവദര്ശനവും



Image may contain: 2 people, people standing and text

''ഗീതയും കൈസ്തവദൈവദര്ശനവും'' 

പ്രിയാത്മരേ ,
ഭാരതീയ വിചാരകേന്ദ്രം പത്തനംതിട്ട ജില്ലാസമതിയുടെ ആഭിമുഖ്യത്തിൽ, 2017 മെയ് ഒന്നു തിങ്കളാഴ്ച രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചു മണിവരെ പത്തനംതിട്ട ടൗണ്ഹാളിൽവച്ച്  നടത്തപ്പെടുന്ന ദേശീയ തത്ത്വജ്ഞാനീദിനാചരണത്തിലും, മാനനീയ പരമേശ്വർജിയ്ക്കു നവതിപ്രണാമത്തിലും , അതോടൊപ്പം നടത്തുന്ന ഗീതാജ്ഞാനസംഗമത്തിലും നിങ്ങളോടൊപ്പം പങ്കെടുക്കാൻ എനിക്ക്  മഹാഭാഗ്യം [ സ്പേസ് ആൻഡ് ടൈം] ഒരുക്കിത്തന്ന ജഗദീശ്വരനോടും ഇതിന്റെ സംഘാടകരോടും സ്തുതിയും ബഹുമാനവും നന്ദിയും ആമുഖമായി അർപ്പിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ ..

"സവർണ്ണരെ ഭയന്നന്നു സനാതന മതം വീട്ടീ-
സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ 
ഭാരതത്തിനുപനിഷത്തുപേക്ഷിച്ചെൻ വല്യപ്പച്ചൻ,
തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ്!

മുലക്കരം കൊടുക്കുവാൻ പിശുക്കനെൻ മുത്തച്ഛന്റെ 
മടി കാരണമാമനം മതം വെറുത്തു;
പിടിച്ചിട്ടഴിക്കും ജംബർ, അതു ഭയന്നെൻ മുത്തശ്ശി 
മതം മാറി പാതിരിതൻ വഴിക്കു വന്നു! "  

എന്റെ 'അപ്രിയ യാഗങ്ങളിൽ' ഇങ്ങിനെ എന്റെ മുതുമുത്തച്ഛനെ /മുത്തശ്ശിയെ മനസ്സിൽ ഓർക്കുന്ന ദുഖിതനായ എനിക്ക് ഈ മനംതുറന്ന കുമ്പസാരവും ഒരു ഭാഗ്യമായി കരുതുന്നു! 
  
''ഗീതയും കൈസ്തവദൈവദര്ശനവും'' എന്ന വിഷയമാണിവിടെ ഞാൻ അവതരിപ്പിക്കേണ്ടത് ! ''കൈസ്തവദൈവദര്ശനവും'' എന്നു പറയുമ്പോൾ തന്നെ ഒരു കല്ലുകടി എന്റെ മനസ്സിൽ തടഞ്ഞു!   
''ഭൂമിയും അതിന്റെ പൂർണ്ണതയും യഹോവയ്ക്കുള്ളതാകുന്നു''എന്ന് ബൈബിൾ ഘോഷിക്കുമ്പോൾ, പലദൈവങ്ങൾക്ക് നമ്മുടെയിടയിൽ ഇടമില്ലാതെ വരുന്നു !

''പലരാണ് ദൈവങ്ങൾ എന്ന് വന്നാകിലോ,                     കലഹം സുലഭമാണുയർത്തിലും;                                      അവരുടെ അടിപിടി ഓശയോ ഇടിനാദം?                      അറിവൂറും ശാസ്ത്രങ്ങൾ അപപാഠമോ?''                                           
എന്നെനിക്കു പണ്ടേ പാടേണ്ടിയും വന്നു [സാമാസംഗീതത്തിൽ]  !  പാതിരിയുടെ  വയറ്റിപ്പാടിനായുള്ള കൂദാശപ്പുകമറയിൽ, അവർ അനവധി  പുന്ന്യാളൻമാരെ സഭയുടെ സ്വാർത്ഥ ലാഭത്തിനായി കാലാകാലമായി പാതിരിമാർതന്നെ  മെനഞ്ഞുണ്ടാക്കി രൂപക്കൂട്ടുകളിലാക്കി ! പിന്നീട് പാതിരി നവീനയും കൊന്തചൊല്ലലെന്ന  ജല്പനപാഴ്‌വേലയും പാവം ആടുകൾക്ക് ശീലമാക്കിയെങ്കിലും ക്രിസ്തീയതയിൽ ഏകദൈവവിശ്വാസമാണ് അടിത്തറയായി ഇന്നും എന്നും ഉള്ളത്!

ആകെ  എഴുനൂറു ശ്ലോകങ്ങളും വെറും പതിനെട്ടു അദ്ധ്യായങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും ചെറിയ ആധ്യാത്മീക പുസ്തകമായ ഭഗവത്ഗീതയെ , പഴയ/ പുതിയ നിയമങ്ങളും, സങ്കീർത്തനങ്ങളും ചേർന്ന് ആകെ 66  പുസ്തകങ്ങളും, അതിൽ  919  അധ്യായങ്ങളുമുള്ള, ഒരു കിലോയിലേറെ ഭാരംവരുന്ന ഒരു കൂറ്റൻ ബൈബിളിനോട് ഉപമിക്കാനാർക്കും സാധ്യമല്ല!  കാരണം ഒരുകിലോ സ്വർണ്ണവും, ഒരുകിലേ പഞ്ഞിക്കെട്ടും പോലെയാകും  ''ഗീതയും / ബൈബിളും'' ! ഗീതയിൽ വെറും 700 ശ്ലോകങ്ങൾ മാതമേയുള്ളുവെങ്കിലും അവയുടെ സർവകാല പ്രസക്തി / മനുഷ്യനെ ദൈവത്തോളമാക്കുന്ന ഉൾക്കരുത്ത്, സാഗരങ്ങളെ വെല്ലുന്ന ആഴമുള്ള ആത്മീയ ആശയങ്ങൾ നിറഞ്ഞിരിക്കുന്നു !  മറുവശത്തോ വെറും കണ്ണൂർ ജില്ലയോളം വലിപ്പമുള്ള ഒരു ചെറു നാടിന്റെ / ഒരു കുലത്തിന്റെ രാജാക്കന്മാരുടെ /പിതാക്കന്മാരുടെ കെടുതികൾ, യുദ്ധങ്ങൾ വിവരിക്കുന്ന , കാല ത്തിനിന്നു  അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ബൈബിളിനു ഗീതയ്‌ക്കൊപ്പം എങ്ങിനെ വിലയും നിലയും ഉണ്ടാകാനാണ്, വിലയിരുത്താനാണ്?

''ബൈബിൾ '' ഒരു മതഗ്രന്ഥമാണെങ്കിൽ, ''ഭഗവത് ഗീത'' ഒരു മതത്തിന്റെയും ഗ്രന്ഥമല്ല!  പകരം അതൊരു മനഗ്രന്ഥമാണ്, ''മനസിന്റെ ശാസ്ത്ര'' ഗ്രന്ഥമാണ്! ''മനസുള്ള ''മനുഷ്യരുടെ ആകമാന അറിവിന്റെ സുധയാണ് ഗീത! അവനവന്റെ മനസിനെ വിശകലനം ചെയ്യുവാൻ / അറിയുവാനുള്ള അച്ചടിച്ച ഏക പുസ്തകമാണ് ഗീത ! ഓരോമനസും ദൈവമെന്ന ബോധചൈതന്യത്തിന്റെ പ്രതിരൂപങ്ങളാണെന്നു ഗീത പറയുമ്പോൾ, കത്തനാരും പാസ്റ്ററും [ക്രിസ്തുവിനെ ധിക്കരിച്ചു] ജനത്തെ പ്രാര്ഥനയെന്ന ''വായ്യാവേല'' ചെയ്യിക്കുന്നു ! ദുഖങ്ങളെ നീക്കിത്തരാൻ പാതിരി ജനത്തിനു പ്രാർത്ഥന / ജല്പനം വഴി വിവേകവും സമയവും ശക്തിയും വൃഥാവിലാക്കുമ്പോൾ  , ഗീത അവനോടു ''നീ സ്വയം ദുഃഖങ്ങളെ നേരിടാൻ, അവൻ സ്വയമറിഞ്ഞു കരുത്തനാകുവാൻ ,അവനെ സ്വയം അവനുതന്നെ പരിചയപ്പെടുത്തി ധീരനാക്കുന്നു!

"ഈശനോട് പ്രാർത്ഥക്കാതെ, പ്രാപിക്കൂ അവനെ നിൻ 
ചേതസിനെ ഉണർത്തുമാ "ബോധചേതന'';
മുന്തിരിതൻ വള്ളിയോട് ചില്ലയൊന്നും പ്രാർത്ഥിക്കില്ല,
പ്രാപിച്ചവർ പരസ്പര പൂരക,മൊന്നായ് !

രണ്ടാമതൊന്നുണ്ടാക്കുന്നു മായകൊയ്യാൻ മനസെന്നും,
ഒന്നായവൻ നമ്മിലുണ്ടെന്നറിഞ്ഞാൽ മോക്ഷം!
പിന്നെ വേണ്ടാ പാതിരിയെ ,പള്ളിവേണ്ട , അരമന- 
സിംഹാസനമേറുവോനും, കോടിതൻ കാറും!

മതമെന്നാൽ ''അഭിപ്രായം'', മാറുമത് ദിനംതോറും,
മാറ്റമില്ലാതൊന്നേയുള്ളീ മനസു മാത്രം! 
കത്തനാർക്കുണ്ടഭിപ്രായം  ,പാസ്റ്റർക്കുണ്ട് വേറേ മതം,
ക്രിസ്തുവിൻ  തേന്മൊഴികളോ നമുക്കമൃതം!

വിധിദോഷമെന്നേ ചൊല്ലൂ, ഒരു ജന്മം പാഴായിപ്പോയ്!
പള്ളിവഴക്കതിൽ നെഞ്ചു നീറി, കാശു0 പോയ്;  
ഈശാനുള്ളിലുണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ, 
പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ ? "

എന്ന് [അപ്രിയഗാനങ്ങളിലൂടെ] എന്നും വിലപിക്കുന്ന എനിക്കീ നിമിഷങ്ങൾ അതിധന്യമാണ്‌ !  

'സോ കാൾഡ്'  ബൈബിൾ പണ്ഡിതന്മാർ അതിലെ [ക്രിസ്തുവചനങ്ങളിലെ] വേദാന്തരഹസ്യങ്ങൾ കണ്ടെത്തുന്നതിന് പകരം, "യേശു കണ്ണുനീർ വാർത്തു " എന്നതാണ് ''ബൈബിളിലെ ഏറ്റവും ചെറിയ വാചകം ''എന്ന് 'സൺ‌ഡേ സ്കൂളിൽ' കുട്ടികളെ ഒരു കൂസലുമില്ലാതെ പഠിപ്പിച്ചു തലമുറകളെ അല്പബുദ്ധികളാക്കി! പൗരോഹിത്യത്തിന്റെ ഈ കൊടുംചതി കാലത്തികവിങ്കൽ മനസിലാക്കിയ യൂറോപ്പിലെ  ജനത ബൈബിളിനോട്, പള്ളികളോട്, പാതിരിപ്പാടയോട് വിട പറഞ്ഞു,! അതോടൊപ്പം അഞ്ചാംക്ലാസ്  മുതൽ  ''ഭഗവത്ഗീത''  എല്ലാ  സ്കൂളുകളിലും ഒരു നിര്ബന്ധ പഠനവിഷയവുമാക്കി ! പകർച്ചാവ്യാധിപോലെ ഇത് ലോകമാകെ പടരുവാൻ പ്രകൃതി കനിയട്ടെ !  ''സത്യമേവജയതേ / തമസ്സോമാ ജ്യോതിർഗമയ'' എന്നറിയാതെ ഞാൻ പാടിപ്പോകുന്നു! 

ഭാരതീയ ദര്ശനത്തിലെ ഉപനിഷത് വാക്യങ്ങൾ അറിയാതെ ഉരുവിട്ട ഒറ്റ കുറ്റത്തിന് ക്രിസ്തുവിനെ യഹൂദർ കുരിശിലേറ്റിയത് ! "അഹം ബ്രഹ്‌മാസ്‌മി'' /''ഞാനും പിതാവും ഒന്നാകുന്നു " എന്നും, ''തത്വമസി'' / ''എന്നെകണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു''   എന്നും പറഞ്ഞതാണ് , ''സ്വയം ദൈവമാകാൻ ശ്രമിച്ചു'' എന്ന കുറ്റമവർ ക്രിസ്തുവിൽ അന്ന്   ചുമത്തിയത്!

"പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ  പോകരുതെന്നും /അതിനുപകരം നിങ്ങളുടെ മനസ്സാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന അഞ്ചു വാതിലുകളും അടച്ചു , രഹസ്യത്തിലുള്ള ദൈവത്തോട് പ്രാത്ഥിക്കാൻ '' [മെഡിറ്റേഷൻ ധ്യാനം ] ക്രിസ്തു ജനത്തെ ഉപദേശിച്ചതായിരുന്നു അന്നത്തെ മെത്രാൻ കയ്യാപ്പ ക്രിസ്തുവിൽ കണ്ട മറ്റൊരു കുറ്റം ! സത്യത്തിൽ ക്രിസ്തു തന്റെ പന്ത്രണ്ടാം വയസു മുതൽ മുപ്പതുവരെ ഭാരതത്തിൽ വന്നു, ഇവിടുത്തെ അറിവുകൾ നുകർന്നു എന്നതായിരുന്നു ഇതിനെല്ലാം കാരണം ! ക്രിസ്തു തിരുവായ്‌ മൊഴിഞ്ഞതെല്ലാം ഭാരതീയ വേദാന്ത സൂക്തങ്ങളുടെ പരമമായ പൊരുളായിരുന്നു എന്ന് ഇന്ന് ലോകം അറിഞ്ഞുതുടങ്ങി എന്നതാണ് കാലത്തിന് മോദിക്കാവുന്ന ഏക വസ്തുത!  

അപ്രിയയാഗങ്ങളിലെ ''ലോകമേ ,ഗീതാപാടൂ'' എന്ന എന്റെ പാട്ടിൽ :-

ത്രേതായുഗത്തിലാ ബിസിയിൽ ഭാരതം 
ലോകത്തിനാകെ  അറിവരുളും
ശാസ്ത്ര പഠനശാലയായിരുന്നുപോൽ
തക്ഷശില-നളന്ദാ പേരിലായ്‌! 

നാനാവിധ  ജ്ഞാനമേറുവാൻ ജ്ഞാനികൾ
മാമുനി ചാരേ അണഞ്ഞ കാലം,
വേദം പഠിക്കുവാൻ മാനസാഴങ്ങളിൽ  
നീന്തുവാൻ ഭാരതം തേടി ലോകം!

പന്ത്രണ്ടിലെത്തിയോൻ മുപ്പത്താകുംവരെ 
എപ്പോൾ എവിടെ എന്തായിരുന്നു 
എന്നുപറയുവാൻ ബൈബിളിലേശുവിൻ  
പുണ്യചരിതങ്ങളേതുമില്ല!

ഭാരതം തന്നിലെ ജ്ഞാനമാം സാഗരേ
യേശുവും നീന്തിത്തുടിച്ചു പോലും ;
ഉപനിഷത്ത്തോതിയ വേദാന്ത സൂക്തങ്ങൾ 
നാസറായൻ നാവിൽ നിറച്ചു നന്നായ്" ! 

എന്നൊക്കെ പാടുന്ന എനിക്ക് ഒരു ''ഘർ വാപ്പസി'' മനമാണിന്നിന്റെ പുണ്യം! 

''ഞാൻ എന്ന ബോധവും ദൈവവും ഒന്നാകുന്നു'' എന്ന് ക്രിസ്തു മൊഴിഞ്ഞെങ്കിലും,ഇന്നയോളം ഒറ്റ ക്രിസ്ത്യാനിയും ഒരു പുരോഹിതന്റെ നാവില്നിന്നും ആ സത്യം കേട്ടിട്ടേയില്ല!

"ഈശൻ ഉള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ; പഠിപ്പുള്ളോരുണ്ടാകേണ്ടേ  ഗുരുക്കളാകാൻ"? 
                                     
 എന്ന ധർമ്മസങ്കടത്തിലാണിന്നത്തെ ക്രിസ്തീയ സഭകൾ ആകമാനം ! "ശത്രുവിനെ സ്നേഹിക്കൂ''/ ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കൂ '' എന്ന മനോഗുണമുള്ള ഒരു സഭയോ വ്യക്തിയോ ലോകത്തു രണ്ടായിരം കൊല്ലമായി ഉണ്ടായിട്ടില്ല , ഈ സഭകൾക്ക് അതിനുള്ള ശേഷിയുമില്ല എന്നതും, ക്രിസ്തീയത കലികാലത്തു ''ചീറ്റിപ്പോയ വാണം'' കണക്കെയായി, എന്നത് ദുഖത്തോടെ ഓതുന്നു  ! 

 ''ലോകാ സമസ്താ സുഖിനോഭവന്തൂ''/ ''ഈശാ വാസമിതം സർവം'' എന്നുമുള്ള അർച്ചനാമന്ത്രങ്ങൾക്കു പകരം ''എന്റെ പ്രാർത്ഥന അവരുടെ  ദോഷത്തിനാകുന്നു''/ " യഹോവേ നീ എന്റെ ശത്രുക്കളെ  നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു " എന്ന ദാവീദിന്റെ ഗാനം ഒരു പുളിപ്പും കൂസലുമില്ലാതെ പള്ളിയിൽ മുടങ്ങാതെ പാടുന്ന ക്രിസ്ത്യാനിക്ക് ഇതുവരെ ക്രിസ്തുവിനെത്തന്നെ മനസിലായില്ല എന്നതാണ് സത്യം  ! കാരണം അവർ ദിനവും  ക്രിസ്തുവിനെ തിന്നുന്നു /പിറ്റേന്ന് മറപ്പുരയിൽ കളയുന്നു ! അത്രതന്നെ... അവന്റെ വചനമോ തള്ളിക്കളഞ്ഞു ! പകരം,
 "പോഴൻ പാതിരി ഉരുവിടും ഓരോ ചൊല്ലും വേദമായ്" .

''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്'' വിലക്കിയവന്റെ പേരിൽ നാടാകെ കാക്കത്തൊള്ളായിരം പള്ളികൾ പണിതു, പൗരോഹിത്യത്തിന് രാജകീയമായി വാഴാൻ ജനത്തെ നിത്യവും [അവർക്കറിയാൻമേലാത്ത ദൈവത്തിന്റെ പേരിൽ] ചൂഷണം ചെയ്യുന്ന പൗരോഹിത്യ/പാസ്റ്റർ മതങ്ങളെ ഗീതയോടോ ഭാരതീയ ദര്ശനങ്ങളോടോ ആർക്കും ചേർത്തു വായിക്കാൻ ആവുകയില്ല ! അതു 'വേ' ഇതു 'റേ' എന്നാകാം ...

''സകലതുമറിയും ഒരറിവായി നീയെന്നുള്ളിൽ നിറഞ്ഞിരിക്കുന്നുവെന്നേ അറിയേണ്ടു ഞാൻ ;
സകലതുമറിയും നീ നിജനിത്യ ചൈതന്യമായ് 
നിറഞ്ഞു നിൽക്കുമെന് ജീവൻ അമൃതനുമായ്!

അറിവിനെ അറിയുവാൻ മനസിനെ ഉണർത്തുമെൻ 
ഉണർത്തുപാട്ടായ് ഉള്ളിൽ മരുവുവോനെ,
ഉണരുമെൻ മനസിലായ് ഉദിക്കുമീ കദനങ്ങൾ
ഉരുക്കി ആനന്ദമന്നാ പൊഴിക്കുവോൻ നീ! 

മനസുതൻ വാസനയാം കരുക്കളിൽ മെനയുമീ 
സുഖദുഃഖമെന്നും മായ, മനസ്സ് നിത്യം;
മനസിന് ജീവൻ നൽകി പുലർത്തുമെൻ ചൈതന്യമേ,
മനസ്സു മെനഞ്ഞ നിന്നിൽ ലയിക്കും മനം!

മനസു നിന്നിൽ ലയിച്ചാൽ ,''അഹം'' പോയി നീയായി ''ഞാൻ'', 
''അഹംബ്രഹ്മം'' എന്ന സൂക്തം മനസ്സു പാടും ;
''തത്വമസി'' എന്നുമെന്നിൽ നാദബ്രഹ്മമായ്  മേവും,
''വചനം'' ജഡമായോനെ , ഞാൻ നിൻ ''വചനം''!

വചനമുണരുന്നത് മനസ്സിൽ നിന്നതു സത്യം ,
വചനമുൾക്കൊള്ളുവോനും മനസ്സു മാത്രം;
''വചനമാം'' തിരുനാവിൽ ഒഴുകിയ സ്നേഹമാകും
നദിയതിൽ സ്നാനം ചെയ്യാൻ കൊതിച്ചെൻ മനം!''

''സ്നേഹനദീ പുളിനത്തിൽ ജ്ഞാനസ്നാനം ചെയ്തഹമേ 
നീയെന്നറിഞ്ഞാനന്ദിപ്പോൻ''  അമൃതനെന്നും!;
സുഖദുഃഖ വിചാരങ്ങൾ, ശത്രുമിത്ര ബന്ധം പോയി,
ജനനമരണമില്ലാതലിയും നിന്നിൽ!" 

എന്ന് പാടാൻ ഭാരതീയ വേദാന്തമാണ്‌ / ഗീയതയാണ് / രാമായണമാണ് ഉപനിഷത്തുകളാണ് ശ്രീമത് മഹാഭാഗവതമാണ് എനിക്ക് കരുത്തു നൽകിയത് ! അറിവൊരു കരുത്താണല്ലോ! "പ്രജ്ഞാനം ബ്രഹ്മം"! 

''ഹിന്ദുമതം 'സനാതനധര്മ്മ'മാണ് .
അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് ''
ശ്രീമദ് ഭഗവത് ഗീത  അറിവിന്റെ ഒരു മഹാത്ഭുതമാണ്, മനുഷ്യനുള്ളിടത്തിലം! ലോകമേ ഗീതാപാടൂ..എന്ന് പാടാൻ എനിക്കും  നാവുതന്ന എന്നിൽ നിറഞ്ഞുനിൽക്കുന്ന ''സത്യനിത്യചൈതന്യത്തെ'' ഞാൻ വണങ്ങുന്നു !

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')
രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് .
ഇവിടം കൊണ്ട് തീരുന്നതല്ല
സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ് , ആയതിനാൽ ഉപമിക്കാനോ .. തർക്കിക്കിനോ.. ആരും വരില്ല!
സ്വ ധർമ്മത്തെ അറിയൂ..
ഒപ്പം എല്ലാ മതത്തിനും അതിന്റെതായ മഹത്വം ഉണ്ടെന്നും സ്വമതത്തെ വിശ്വസിക്കും പോലെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുക.... അതാവട്ടെ മാനവത്വം

കണ്ണ് നിറഞ്ഞുപോയി ,സന്തോഷം കൊണ്ട് ! ''ലോകമേ, ഗീത പാടൂ '' എന്ന എന്റെ കരച്ചില്‍ ലോകം കേട്ട് തുടങ്ങി ! കൌമാര പ്രായത്തിലേ ഒരു മനുഷ്യജന്മം ആര്‍ജ്ജിരിച്ചിക്കേണ്ട ജ്ഞാനമാണ് ഗീതയില്‍ എഴുനൂറു ശ്ലോഗങ്ങളിലൂടെ ശ്രീ. കൃഷ്ണന്‍ ലോകത്തിനു / കാലത്തിനു കൊടുത്തത് എന്നറിയാതെ, ''ബീ.ജേ .പീ. സര്‍ക്കാര്‍ ഇന്നും പശുവിന്റെ പുറകെ നടക്കുന്നു , ഗോപാലകൃഷ്ണന്‍റെ 'ഗീത' പഠിക്കാതെ '' എന്ന ദുഃഖവും പേറി, സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുമ്പോള്‍, ദേ...ബൈബിള്‍ മടക്കിവച്ച് യൂറോപ്പില്‍ മനനമുള്ള മനുഷ്യര്‍ 'ഗീത' പാടിത്തുടങ്ങി! ''സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലായെ'' എന്ന പെന്തക്കൊസുകാരുടെ നിലവിളിപോലായി ഞാനും!  
സര്ക്കാര് ചിലവില്‍ ഉലകം ചുറ്റുന്ന വിവരമില്ലാത്ത രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറന്നു ലോകം കാണൂ...ലോകം ഗീത പാടിത്തുടങ്ങി ..നാമോ ഇന്നും പശുവിന്റെ പുറകെ ..തമ്മിൽ തള്ളി കൊന്നും ജീവിക്കുന്നു! 
"ഗുരുവായൂരപ്പന്‍ ചോന്നോരൂപദേശമൂറും ഗീത 
ഒരുവട്ടം വായിചീലാ ലലലാലലാ''
 എന്ന് പണ്ടു ഞാൻ പാടിയത് ഓര്‍ത്തുപോയി ! ആ നേതാവും മണ്മറഞ്ഞു !  

ഗുരുവായൂരപ്പനെ പതിവായി തൊഴുന്നവരിൽ എത്രപേർക്ക് ഗീതയുടെ ആത്മജ്ഞാനം ലഭിച്ചിട്ടുണ്ട് ? നമ്മുടെ രാഷ്ട്രീയക്കാർ നിർബന്ദ്ധമായും ഗീത പഠിച്ചിരിക്കണം, സാമാന്യവിദ്യാഭ്യാസം പോലും ഇല്ലാത്തവർ മന്ത്രിമാരാകുന്ന ഈ കലികാലത്തിൽ! യുദ്ധസന്നാഹങ്ങൾ മുഴക്കുന്നതിനു പകരം ആയുധങ്ങൾ ഒരുക്കുന്നതിനുപകരം ഗീതയിലെ ആത്മജ്ഞാനം  ലോകമാകെ വിതരണം ചെയ്യൂ നിങ്ങൾ ഇനിയെങ്കിലും ലോകരാഷ്ട്രങ്ങളെ, എന്നാണെന്റെ പ്രാർത്ഥന! 

''മാവേലി നാട് വാണീടും കാലം 
മാനുഷ്യരെല്ലാരും ഒന്നുപോലെ '' 
എന്ന് മനസുപാടണമെങ്കിൽ ഗീത പാടുന്ന നാവുകളാകണം നാം ഒരോരുത്തരുമതിനു മുൻപായി തന്നെ!  2000  കൊല്ലത്തിലേറെയായി കോടാനുകോടി ക്രിസ്ത്യാനികൾ ലോകമാകെ "നിന്റെ രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും വരേണമേ "എന്ന് പ്രാർത്ഥിച്ചിട്ടും   യാതൊരു ഫലവുമില്ലാതെയായി! അതിനു കാരണം "നിന്നെപ്പോലെ നീ നിന്റെ അയൽക്കാരനെയും സ്നേഹിക്കൂ" എന്ന ക്രിസ്തുവിന്റെ ആ സ്നേഹാമൃതവചനം ആരുടേയും മനസ്സിലിന്നയോളം പതിഞ്ഞിട്ടില്ല/ നുകർന്നില്ല എന്നതുതന്നെയാണ് !

''മനുഷ്യാ നീ സർവ ലോകവും നേടിയാലും നിന്റെ ആത്മാവിനെ നീ നേടിയില്ലെങ്കിലും/കണ്ടെത്തിയില്ലെങ്കിൽ  നിനക്കെന്തു പ്രയോജനം" എന്ന ക്രിസ്തുവിന്റെ വചനമെന്നും,  ഈ സത്യം ചൂണ്ടിക്കാണിക്കുന്നു! ആകാശഗംഗയാകെ ഒരുവൻ പരതി പഠിച്ചാലും, അവനിന്നും അവന്റെ മനസിന്റെ തലത്തിലും, ശരീരബോധത്തിലുമാണ് ജീവിക്കുന്നത്! ഗീതാ പഠനത്തിലൂടെ അവൻ സ്വയം ആതാമാവിന്റെ തലത്തിലെത്തിയെങ്കിലേ ഈ നരജന്മം കൊണ്ടവന് പ്രയോജനമുള്ളൂ എന്നാണു ക്രിസ്തുവിന്റെ മതം!   

"കോടി ജന്മങ്ങളെ താണ്ടിയൊരാത്മാവ്                               
 നേടുന്നിതന്ത്യേ നരന്റെ വേഷം ,
കർമ്മപാപത്തിനാൽ പങ്കിലരായ് ചിലർ 
നിർമ്മലരാവതോ കർമ്മ സൗമ്യർ !''  
എന്ന [സാമാസംഗീതത്തിലെ] എന്റെ ഈരടികൾ ഞാൻ അറിയാതെവിടെ പാടിപ്പോകുന്നു!   

''കേവലാത്മാവിന് അനര്ഘമാം ശക്തിയാൽ 
ഭൂവുമനന്തമാം ദ്യോവുമുണ്ടായ് ;
തന്തുപാദത്തിനുദരമുതിർക്കുമാ 
തന്തുപോലീശൻ രചിച്ചു സർവം"! 
എന്ന് ഭാരതം പറയുമ്പോൾ, ഉൽപ്പത്തി പുസ്തകത്തിലെ ''മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞ'' ദൈവത്തെ ഇന്നത്തെ പോപ്പും വെറുക്കുന്നു!  
                              
ഞാൻ പണ്ട് പാതിരിമാർക്കു പള്ളിയിൽ കുർബാനയ്ക്കു പാടാൻ എഴുതിക്കൊടുത്ത ഒരു ''ഹൂത്തോമോ'' ഓർത്തുപോകുന്നു!....

''ശത്രുവെ സ്നേഹിക്കാനോതി ,എന്തിനതിന്നായ് ഹൃദയങ്ങൾ, ശത്രുവിലും നിന്നിലുമൊരുപോൽ ചലനാധാരമതാത്മൻ ഞാൻ !

താതാ നീ എന്നിലുമതുപോൽ നിന്നിലീഞാനും  മരുവുന്നു ;
അതുപോലീ മാനുജരു നമ്മിൽ മേവാൻ സ്നേഹമിവർക്കരുളൂ..
     
''ഞാനേ മുന്തിരി ചില്ലകളീ ഓരോ ജീവനുമതു സ്നേഹാൽ,
എന്നിൽ വസിക്കാത്തോൻ മൃതനായ് , ഫലമേകാത്തരുവിന്'';

എന്നരുളിയ നിൻ സ്നേഹമൊഴി ഞങ്ങളിൽസ്നേഹമൊഴുക്കണമേ

കനിവേ, നിൻ കിരണം കരളിന് ഇരുളാമജ്ഞത മാറ്റണമേ.." പാതിരിയും മെത്രാനും ഈ ഗാനം പതിവായി പാടുന്നുണ്ടെങ്കിലും ഈ പാട്ടുകേൾക്കാൻ ഞാൻ പള്ളിയിൽ പോകാറില്ല ! കാരണം ''ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല ,കാസയെന്തും കൈകളിൽ വേണ്ടത് കരുണയാണല്ലോ'' എന്ന സിനിമാപാട്ടുപോലെ, ക്രിസ്തു ''ത്യാഗത്തിലല്ല കരുണയിലത്രേ ഞാൻ പ്രസാദിക്കുന്നതു " എന്നരുളിയത് ഇന്നയോളം കേട്ടിട്ടില്ലാത്ത ഈ സ്വാർത്ഥ മോഹികളായ / മോഹക്ഷയം വരാത്ത കാമിതാക്കളായ കത്തനാരോടും അവരുടെ മേല്കോയ്മയിലെ പള്ളികളും ക്രിസ്തുവിനെപ്പോലെ ഞാനും വെറുക്കുന്നു! "നിങ്ങൾ പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതേ" എന്ന ക്രിസ്തുവിന്റെ സന്ദേശ വാഹകനായി ഈ  സുവിശേഷവേല, ആത്മനിര്വൃതിയ്ക്കായി  ചെയ്യുന്നു..ആമ്മേൻ...   samuelkoodal