A Catholic nun stands at the foyer of the St. Francis Mission Home in Kuravilangad in the southern Indian state of Kerala. For decades, nuns in India have quietly endured sexual pressure from Catholic priests, an AP investigation has revealed.
Translate
Saturday, January 5, 2019
Indian Nuns abused for decades!
A Catholic nun stands at the foyer of the St. Francis Mission Home in Kuravilangad in the southern Indian state of Kerala. For decades, nuns in India have quietly endured sexual pressure from Catholic priests, an AP investigation has revealed.
Friday, January 4, 2019
ദലിത് ക്രൈസ്തവര്‍ സഭയ്‌ക്കെതിരെ നിയമനടപടിയിലേക്ക്!
അഡ്വ. സി. ജെ. ജോസ് ഫോണ്‍: 729314434
(ചെയര്‍മാന്‍, ദലിത് ക്രിസ്റ്റ്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ)
('സത്യജ്വാല' മാസിക - ഡിസംബർ 2018 ലക്കത്തിൽനിന്ന് )
ദ്വിമുഖ സ്വഭാവത്തോടും വളരെയധികം സങ്കീര്‍ണ്ണതകളോടുംകൂടിയതും പെട്ടെന്ന് പരിഹരിക്കപ്പെടുവാന്‍ സാധ്യമല്ലാത്തതുമായ ഒരു പ്രശ്‌നമാണ് ദലിത് ക്രൈസ്തവരുടേത്. ഒരു മതത്തിലും പെടാത്തവരും, എന്നാല്‍ ജാതിയുടെയും അടിമത്തത്തിന്റെയും പിടിയിലമര്‍ന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് ആട്ടിപ്പായിക്കപ്പെട്ടവരുമായ ഒരു ജനവിഭാഗത്തില്‍നിന്നു ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടവരാണ് ദലിത് ക്രൈസ്തവര്‍. ഒരു ഹൈന്ദവ പാരമ്പര്യമോ അനുഷ്ഠാനമോ ഇക്കൂട്ടര്‍ക്ക് അവകാശപ്പെടുവാനില്ല. ആയത് അടിച്ചേല്‍പ്പിക്കുവാനുമാകില്ല.
ദലിത് ക്രൈസ്തവരുടെ ഇന്നത്തെ അവസ്ഥയിലേക്കുളള പരിണാമത്തിന്റെ നാള്‍വഴികള്‍ നിഷ്പക്ഷമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. 220 വര്‍ഷംമുമ്പ് പരാശരന്‍ എന്നയാള്‍ തഞ്ചാവൂരില്‍ വേദമാണിക്യമായി ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടതിനുശേഷം കേരളത്തില്‍ 1850 സെപ്റ്റംബര്‍ മാസം 8-ാം തീയതിയാണ് മല്ലപ്പളളിയില്‍ കൈപ്പറ്റയില്‍ ഏഴു പേര്‍ ക്രിസ്ത്യാനികളാക്കപ്പെട്ടത്. ഹാബേല്‍ എന്നായിരുന്നു അവരില്‍ പ്രമുഖന്റെ പേര്.
ഹിന്ദുമതത്തിലേപ്പോലെതന്നെ ക്രൈസ്തവമതത്തിലും ജാതിയും അയിത്തവും നിലനിര്‍ത്തിപ്പോന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ക്രൈസ്തവവല്‍ക്കരിക്കപ്പെട്ട കീഴാളജനതയ്ക്ക് നാമമാത്രമെങ്കിലുമായ മനുഷ്യാവകാശങ്ങള്‍ നല്‍കിപ്പോന്നു. വിമോചിക്കപ്പെട്ട അടിമകള്‍ക്ക് വഴിനടക്കുവാനുളള അവകാശവും അല്പമായ വിദ്യാഭ്യാസവും അവര്‍ നല്‍കി എന്നുളളത് ശ്രദ്ധേയമാണ്. എന്നാല്‍, ആഢ്യക്രൈസ്തവര്‍ എന്നഭിമാനിക്കുന്നവര്‍ക്ക് അതത്ര താല്‍പര്യമുള്ള കാര്യമായിരുന്നില്ല.
1936-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലൂടെ ഭരണഘടനാപരമായ ഒരു അസ്തിത്വവും ഒരു പൊതു നാമകരണവും, ഭരണഘടനാപദവിയും ഇവര്‍ക്കുണ്ടായി. ഡോ. അംബേദ്ക്കറുടെ നേതൃത്വത്തില്‍ ദേശീയമായി നടന്ന സമരങ്ങളും 1932 സെപ്റ്റംബര്‍ 24-ലെ പൂനാകരാറും ഇതിന് ആക്കംകൂട്ടി. യഥാര്‍ത്ഥത്തില്‍ പൂനാ കരാറിലൂടെ ദേശീയമായി പട്ടികജാതിവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവകാശത്തില്‍ പങ്കാളിത്തം ലഭിച്ചപ്പോള്‍ സമാനമായ ഒരു ഭരണഘടനാപരിഗണന ക്രൈസ്തവവല്‍ക്കരിക്കപ്പെട്ട കീഴാളവിഭാഗത്തിനും ലഭിച്ചതാണ്. 1936-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലൂടെയാണ് 'ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍' എന്ന ഒരു പൊതുപേര് അവര്‍ക്കു ലഭിക്കുവാനിടയായത്.
അങ്ങനെ പ്രസ്തുത ആക്ടിലൂടെ ഇന്‍ഡ്യന്‍ ക്രിസ്ത്യാനിയെ 'ന്യൂനപക്ഷമായി' കണക്കാക്കി ചില മേഖലകളില്‍ സംവരണം ലഭിക്കുകയുംചെയ്തു. ഇതാകുന്നു, ദലിത് ക്രൈസ്തവര്‍ക്കു ലഭിച്ച ഏറ്റവും ആദ്യത്തെ ഭരണഘടനാപദവിയും ഭരണഘടനാ അവകാശവും. ഇതു നേടിയെടുത്തതില്‍ ഇന്ത്യയിലെ ക്രൈസ്തവസഭകള്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. എന്നു മാത്രവുമല്ല, ഈ സഭകള്‍ക്കത് അംഗീകരിക്കാന്‍ കഴിഞ്ഞതുമില്ല. എന്നാല്‍ ആംഗ്ലോ ഇന്‍ഡ്യന്‍സ്, റോമന്‍, ലാറ്റിന്‍, സിറിയന്‍ ക്രിസ്ത്യന്‍സ് എന്നീ വൈദേശികനാമങ്ങളിലറിയപ്പെടുവാന്‍ സഭയ്ക്ക് അന്നെത്തേപ്പോലെ ഇന്നും താല്‍പര്യവുമാണ്!
വെളളക്കാരുടെ കൈകളില്‍നിന്ന് ഇന്ത്യയിലെ 'വെളളക്കാ'രുടെ കൈകളിലേക്ക് ഇന്ത്യന്‍ ഭരണം കൈമാറിയപ്പോള്‍ (ഇന്ത്യന്‍ സ്വാതന്ത്ര്യം എന്നു പറയുന്നില്ല), ദലിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമായി. ഭരണഘടനാനിര്‍മ്മാണസഭയില്‍ ദലിത് ക്രൈസ്തവരുടെ സവിശേഷപ്രശ്‌നം അവതരിപ്പിക്കുവാനോ സംവരണംപോലെയുളള അവകാശങ്ങള്‍ നേടിയെടുക്കുവാനോ ദലിത് ക്രൈസ്തവരെ പ്രതിനിധീകരിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല.
ജാതി, അയിത്തം, തന്മൂലമുണ്ടായ സാമൂഹിക-വിദ്യാഭ്യാസപിന്നോക്കാവസ്ഥ എന്നിവയില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുളള ഒരു താത്കാലികസംവിധാനമായിരുന്നു സംവരണം. എന്നാല്‍, ഭരണഘടനാനിര്‍മ്മാണസഭയില്‍ ക്രൈസ്തവസഭയെ പ്രതിനിധീകരിച്ച സവര്‍ണ്ണക്രൈസ്തവര്‍, ക്രൈസ്തവസഭയില്‍ ജാതിയോ അയിത്തമോ തന്മൂലമുണ്ടായ പിന്നോക്കാവസ്ഥയോ ഇല്ലെന്നും, ജാതിസംവരണം ആവശ്യമില്ലെന്നും, മതന്യൂനപക്ഷാവകാശമാണ് വേണ്ടതെന്നും വാദിച്ചു. അത് അംഗീകരിക്കപ്പെട്ടു. ഇപ്രകാരമാണ് ഇന്‍ഡ്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 30 (1) പ്രകാരം, ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് മതന്യൂനപക്ഷാവകാശം എന്ന ഭരണഘടനാപരിരക്ഷ ലഭിച്ചത്.
ഇങ്ങനെ, ക്രൈസ്തവ ദലിതര്‍ക്ക് 'ഇന്ത്യന്‍ ക്രിസ്ത്യന്‍സ്' എന്ന പേരില്‍ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ന്യുനപക്ഷപദവി ഇല്ലാതാകുകയും തങ്ങളുടെ പൊതുപേരും പദവിയും അവകാശങ്ങളും നഷ്ടപ്പെടുകയും ചെയ്തു. ക്രൈസ്തവ സവര്‍ണ്ണസഭാനേതൃത്വം ദലിത് ക്രൈസ്തവരോടുചെയ്ത ഏറ്റവും വലിയ കൊടുംചതി ഇതായിരുന്നു. ഇതിനു മുന്‍കൈ എടുത്തത് കത്തോലിക്കാസഭയായിരുന്നു.
1950 ആഗസ്റ്റ് 10-ലെ ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ. രാജേന്ദ്രപ്രസാദിന്റെ കുപ്രസിദ്ധമായ പട്ടികജാതി ഉത്തരവിലൂടെ, ദലിത് ക്രൈസ്തവരുടെ രാഷ്ട്രീയപൗരാവകാശം തകര്‍ത്തെറിയപ്പെട്ടു. പ്രസ്തുത ഉത്തരവിന്റെ മൂന്നാം ഖണ്ഡിക പറയുന്നു: 'No person who professes a religion which is different from Hinduism shall be deemed to be a member of scheduled caste''. അങ്ങനെ ഭരണകൂടവും ദലിത് ക്രൈസ്തവരെ വഞ്ചിച്ചു.
ചുരുക്കത്തില്‍, സഭയാലും ഭരണകൂടത്താലും വഞ്ചിക്കപ്പെട്ട് ചെകുത്താനും കടലിനും ഇടയ്ക്ക് അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗമാണ് ഇന്ത്യയിലെ ദലിത് ക്രൈസ്തവര്‍.
1950 ആഗസ്റ്റ് മാസം 28-ാം തീയതിമുതല്‍ ഇന്നുവരെ 'ദലിത് ക്രൈസ്തവരെ' പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്ന ഭരണഘടനാവിരുദ്ധമായ ഒരൊറ്റ മുദ്രാവാക്യം ഉയര്‍ത്തി ദലിത് ക്രൈസ്തവരും ചിലപ്പോഴൊക്കെ സഭയും സമരരംഗത്തുവന്നുകൊണ്ടിരിക്കുന്നു. എപ്പോഴൊക്കെ സഭയ്ക്കുപുറത്ത് ദലിത് ക്രൈസ്തവസംവരണസമരം ഉയര്‍ന്നുവരുന്നുവോ അപ്പോഴൊക്കെ സഭയും സമരവുമായി വരും!
കത്തോലിക്കാസഭയില്‍, സി.ബി.സി.ഐ.-യുടെ കണക്കനുസരിച്ച് ആകെ ഒരു കോടി തൊണ്ണൂറുലക്ഷം, അംഗങ്ങളുളളതില്‍ ഒരു കോടി ഇരുപതുലക്ഷം അംഗങ്ങളും ദലിത് കത്തോലിക്കരാണ്. അങ്ങനെയെങ്കില്‍, കത്തോലിക്കാസഭയുടെ സ്വത്തുഭരണത്തില്‍ എല്ലാ മേഖകളിലും ദലിത് ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നല്‍കിയേ മതിയാകൂ. ഈ ജനതയോട് അനീതി കാണിക്കുന്നു എന്നു മനസ്സിലാക്കിയ സഭ 'നീതിയുടെ ഞായര്‍' (ജസ്റ്റീസ് സണ്‍ഡേ) വര്‍ഷാവര്‍ഷം ആഘോഷിക്കുകയും പൊളളയായ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
C.B.C.I-യും K.C.B.C-യും സഭയുടെ എല്ലാ തലങ്ങളിലും ദലിത് ക്രൈസ്തവര്‍ക്ക് 30% പ്രാതിനിധ്യം നല്‍കാമെന്ന് പതിറ്റാണ്ടുകളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. അതു നടപ്പാക്കിക്കിട്ടിയാല്‍ ക്രൈസ്തവ ദലിതര്‍ തല്‍ക്കാലം സംതൃപ്തരാകും.
ദലിത് ക്രൈസ്തവ ശാക്തീകരണത്തിനായി സി.ബി.സി.ഐ. പുറത്തിറക്കിയതും വിവിധ രൂപതകളോട് നടപ്പാക്കുവാന്‍ ആവശ്യപ്പെട്ടതുമായ നയരേഖ ഉടന്‍ നടപ്പാക്കണം എന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലായെങ്കില്‍, സംഘടനാപരവും നിയമപരവുമായ നടപടികളിലേക്ക് 'ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ' നീങ്ങുകയാണ്.
Thursday, January 3, 2019
അജ്ഞതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്‍ (2)
ആദ്യഭാഗം വായിക്കാൻ സന്ദർശിക്കുക : https://catholicreformation-kcrm.blogspot.com/2018/12/blog-post_7.html
ജെ.പി ചാലി
[Avro Manhattan, Lucien Gregoire, David Yallop എന്നീ പ്രതിഭാശാലികളുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പരമ്പര]
വിശ്വാസംസദസ്സിലിരുന്ന ഒരു കുട്ടിയോട് സ്റ്റേജിലേക്കു വരാന്‍ പോപ്പ് ആവശ്യപ്പെട്ടു.
''എന്താണ് നിന്റെ പേര്? ഏതു ക്ലാസ്സില്‍ പഠിക്കുന്നു?''
കുട്ടിയുടെ തോളില്‍ കൈയിട്ടുകൊണ്ട് പോപ്പ് ചോദിച്ചു
കുട്ടി പറഞ്ഞു: ''ദാനിയേല്‍; അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.''
''ദാനിയേല്‍, അടുത്തവര്‍ഷം ആറാംക്ലാസ്സിലേക്കു പോകുന്നതാണോ അഞ്ചില്‍ത്തന്നെ കഴിയുന്നതാണോ നിനക്കിഷ്ടം?''
ദാനിയേലിന്റെ മറുപടി പോപ്പിനെ ഞെട്ടിച്ചുകളഞ്ഞു.
''എനിക്ക് അഞ്ചില്‍ത്തന്നെ കഴിഞ്ഞാല്‍ മതി. ആറിലേക്കു പോയാല്‍ എന്റെ ടീച്ചറിനെ എനിക്കു നഷ്ടപ്പെടും.''
സദസ്സിനെ നോക്കി പാപ്പാ ചിരിച്ചു.
''നോക്കൂ; ഈ കുട്ടി വളരെ വ്യത്യസ്തനാണ്. ഇവന്റെ പ്രായത്തില്‍, അഞ്ചിലായിരുന്നപ്പോള്‍ ഞാന്‍ വിചാരിച്ചു ആറിലായിരുന്നെങ്കിലെന്ന്; ആറിലായിരുന്നപ്പോള്‍, ഏഴിലായിരുന്നെങ്കിലെന്ന.്''
കുട്ടിയുടെനേരേ തിരിഞ്ഞ് പോപ്പ് തുടര്‍ന്നു:
''ദാനിയേല്‍, നമ്മുടെയൊക്കെ മനസ്സില്‍ പുരോഗമിക്കാന്‍ - മുന്നോട്ടുപോകാനുള്ള ത്വരയുണ്ട്. അങ്ങനെ മുന്നോട്ടു പോയെങ്കിലേ നാം സത്യം കണ്ടെത്തുകയുള്ളു. നമ്മുടെ പൂര്‍വ്വികര്‍ ജീവിതം തുടങ്ങിയത് ഗുഹകളിലാണ്. പിന്നീട് പുരോഗമിച്ച് കുടിലുകള്‍ കെട്ടി. അങ്ങനെ ഇന്ന് ആധുനിക സംവിധാനങ്ങളുള്ള അടുക്കളയും ബാത്ത് റൂമുകളുമുള്ള വീടുകളിലായി നമ്മുടെ വാസം.
ആദ്യം നമ്മുടേത് കാല്‍നടയാത്രയായിരുന്നു. പിന്നീട്, കുതിരപ്പുറത്തും കാളവണ്ടിയിലും ട്രെയിനിലും മോട്ടോര്‍ വാഹനങ്ങളിലും വിമാനങ്ങളിലും ഒക്കെയായി നമ്മുടെ യാത്ര. ഇപ്പോഴും പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു, പിന്നോട്ടു നോക്കാതെ. ഇതാണ് പുരോഗതിയുടെ നിയമം.
നമ്മുടെ അയല്‍ക്കാരനെ നമ്മെപ്പോലെതന്നെ കരുതാന്‍ തുടങ്ങിയ നമ്മുടെ പൂര്‍വ്വികര്‍ നമ്മെക്കാള്‍ സമര്‍ത്ഥരായിരുന്നെന്നത് നമ്മുടെ തെറ്റായ ധാരണയാണ്. അവര്‍ പുസ്തകത്തില്‍ കുറിച്ചുവച്ചതെല്ലാം സത്യമാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നു. അവര്‍ക്കു പറയാനുണ്ടായിരുന്നതാണു ശരിയെന്നു നമ്മള്‍ ധരിക്കുന്നു. ഈ തെറ്റായ ധാരണ, മുന്നോട്ടുപോകേണ്ട നമ്മെ പിന്നോട്ടു വലിക്കുന്നു.
സത്യത്തില്‍, നമ്മുടെ പൂര്‍വ്വികരേക്കാള്‍ പതിന്മടങ്ങ് സമര്‍ത്ഥരാണു നമ്മള്‍. പഴയതലമുറ പോകുന്നു, പുതിയതു വരുന്നു. പൂര്‍വ്വികര്‍ ആര്‍ജിച്ച ജ്ഞാനം കൈപ്പറ്റിക്കൊ
ണ്ടാണ് പുതിയ തലമുറ മുന്നോട്ടു കുതിക്കുന്നത്.''
പോപ്പ് ചോദിച്ചു:
''ദാനിയേല്‍, സൃഷ്ടിയുടെ ആദ്യത്തെ ദിവസം ദൈവം എന്തു ചെയ്തു?''
പയ്യന്‍ സങ്കോചത്തോടെ പോപ്പിനെ നോക്കി. ''ദൈവം വെള്ളത്തെ വിഭജിച്ചു, സ്വര്‍ഗ്ഗം സൃഷ്ടിക്കാന്‍.''
പോപ്പ് തുടര്‍ന്നു: ''രണ്ടാം ദിവസം?''
''ദൈവം വെള്ളത്തെ ഒരുമിച്ചുകൂട്ടി. അങ്ങനെ കര പ്രത്യക്ഷപ്പെട്ടു. ചെടികളും വൃക്ഷങ്ങളും പൂക്കളും ഉണ്ടായി.''
പോപ്പ് തലകുലുക്കിക്കൊണ്ട് അടുത്ത ചോദ്യത്തിലേക്കു കടന്നു:
''ദാനിയേല്‍, മൂന്നാം ദിവസം?''
''പ്രകാശം ഉണ്ടാകാന്‍വേണ്ടി, ദൈവം സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആകാശത്തില്‍ തൂക്കിയിട്ടു.''
പോപ്പ് ചിരിച്ചു.
''നിനക്ക് ഒരു നല്ല ടീച്ചറുണ്ട്. അവരെ പിരിയാന്‍ നിനക്കു കഴിയാത്തതില്‍ അത്ഭുതമില്ല, എന്നാല്‍, സൃഷ്ടിയുടെ കഥ മോശ വിവരിച്ചപ്പോള്‍, ഭൂമി ഉരുണ്ടതാണെന്നും ഒരു സാങ്കല്പിക അച്ചുതണ്ടില്‍ അതു കറങ്ങുന്നുണ്ടെന്നും എല്ലാം നിയന്ത്രിക്കുന്നത് സൂര്യനാണെന്നുമുള്ള കാര്യങ്ങളെപ്പറ്റി അദ്ദേഹം ബോധവാനായിരുന്നില്ല. അതുകൊണ്ടാണ്, ഭൂമി പരന്നതാണെന്നും, ഭൂമിയും അതിലെ സസ്യജാലങ്ങളും സൃഷ്ടിച്ചശേഷം ആകാശത്തില്‍ സൂര്യനെയും നക്ഷത്രങ്ങളെയും തൂക്കിയിട്ടെന്നും ദൈവം തന്നോടു പറഞ്ഞതായി മോശ വിവരിച്ചത്.
സൂര്യനാണ് സൗരയൂഥത്തെയും ഗ്രഹങ്ങളെയും നിയന്ത്രിക്കുന്നതെന്നുള്ള ജ്ഞാനം അന്ന് മോശയ്ക്കില്ലാതിരുന്നതുകൊണ്ടാണ് ഈ അബദ്ധം പറ്റിയത്. മോശ സത്യം അറിഞ്ഞിരുന്നില്ല. തന്റെ അനുയായികളോട് മോശ പറഞ്ഞത്, ആകാശത്തെയും സൂര്യചന്ദ്രന്മാരെയും സൃഷ്ടിക്കുന്നതിനുമുമ്പേ സസ്യലതാദികളെ സൃഷ്ടിച്ചെന്ന് ദൈവം തന്നോടു പറഞ്ഞെന്നാണ്.
എന്നാല്‍, ഇന്ന് നമുക്ക് സത്യം എന്താണെന്ന് അറിയാം. സൂര്യന്റെ സഹായമില്ലാതെ ഒരു ചെടിക്കും ഭൂമിയില്‍ നിലനില്പില്ല. യഥാര്‍ത്ഥത്തില്‍, സൂര്യനില്ലെങ്കില്‍ ഭൂമിയുമില്ല.''
ദാനിയേലിന്റെ ബുദ്ധിയില്‍ ഒരാശയം ഉദിച്ചു.: ''അന്നത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്ന രീതിയില്‍ സൃഷ്ടിയുടെ കഥ ദൈവത്തിനു വിവരിക്കാമായിരുന്നില്ലേ?''
''ദൈവം കള്ളം പറയണമായിരുന്നോ, ദാനിയേല്‍?''
പയ്യന്‍ നിശ്ശബ്ദനായി.
''ദൈവത്തിനു കള്ളം പറയേണ്ട ആവശ്യമില്ലായിരുന്നു. സത്യം അറിയിക്കുക എന്നതായിരുന്നു ദൈവത്തിന്റെ ലക്ഷ്യം. പ്രപഞ്ചരഹസ്യം വെളിപ്പെടുത്തിക്കൊടുക്കുകയും അങ്ങനെ മോശയ്ക്കു ദൈവം സത്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ അവന്‍ സത്യദൈവമാണെന്നു വ്യക്തമാകുമായിരുന്നു.
അതോടെ ഒരു വലിയ പ്രപഞ്ചരഹസ്യവും വെളിവാക്കപ്പെടുമായിരുന്നു. സൂര്യന്‍ എന്നും രാവിലെ എങ്ങനെയാണു കിഴക്കുദിക്കുന്നതെന്നും. എന്നും വൈകുന്നേരം പടിഞ്ഞാറ് എങ്ങനെ അസ്തമിക്കുന്നെന്നും. പിന്നെയും അതെങ്ങനെ കിഴക്ക് എത്തിച്ചേരുന്നെന്നും.
ഈ സത്യം വെളിപ്പെടുത്തണമെന്ന് ദൈവത്തിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, മോശയ്ക്കില്ലായിരുന്നു.
മോശ ജനങ്ങളെ ധരിപ്പിച്ചത്, താന്‍ ദൈവത്തോട് സംസാരിച്ചെന്നാണ്. വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി കൈവശപ്പെടുത്താന്‍ മോശ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അതു കൈവശപ്പെടുത്തിയാല്‍, ദൈവം യഹൂദര്‍ക്കു നല്‍കിയ സ്ഥലമാണതെന്ന് ഭാവിതലമുറ കരുതിക്കൊള്ളുമെന്നായിരുന്നു മോശയുടെ തന്ത്രം. അതുകൊണ്ട് കള്ളം പറയുന്നതിന് മോശയ്ക്കു വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു.
ഇനി ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കണം. അത് എന്നെന്നും മനസ്സില്‍ സൂക്ഷിക്കുകയുംവേണം.''
പോപ്പ് സദസ്സിനെ അഭിവീക്ഷിച്ചു. എന്നിട്ട്, ഉറച്ച ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി:
''നമുക്ക് ബുദ്ധിയും യുക്തിയും തന്ന ദൈവംതന്നെ അതിന്റെ ഉപയോഗം മറികടക്കാന്‍ നമ്മെ പ്രേരിപ്പിക്കുമെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സത്യം പറയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഒരു ദൈവം കള്ളം പറഞ്ഞെന്നു നമുക്കു വേണമെങ്കില്‍ വിശ്വസിക്കാം. അതുപോലതന്നെ, കള്ളംപറയണമെന്നുതന്നെ തീരുമാനിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ സത്യം പറഞ്ഞെന്നും വിശ്വസിക്കാം.
താന്‍ സത്യമാണു പറയുന്നതെന്ന് മോശ വിചാരിച്ചു. എന്നാല്‍, ഇന്നു നമുക്കറിയാം മോശ പറഞ്ഞത് സത്യമല്ലെന്ന്. കാരണം, അന്ന് സത്യമെന്തെന്ന് മോശ അറിഞ്ഞിരുന്നില്ല. സത്യം അറിയണമെങ്കില്‍ അസത്യത്തെ കൂട്ടുപിടിക്കരുത്. സത്യമാണെന്നു ബോധ്യമുള്ള കാര്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് മുമ്പോട്ടു പോകുക.
തലമുറകള്‍ മാറിമാറി വരുന്തോറും നാം സത്യത്തോടു കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഭൂതകാലത്തിലല്ല സത്യം നിലകൊള്ളുന്നത്; ഭാവിയിലാണ്. അതു കണ്ടെത്താന്‍ സമൂഹത്തെ സഹായിക്കുകയെന്നതാണ് നിങ്ങളുടെ ജോലി.''
പോപ്പ് പയ്യനെ നോക്കി പറഞ്ഞു:
'' ദാനിയേല്‍, നിനക്കുവേണ്ടി ഞാനൊരു കഥ പറയാം.''
അമേരിക്കയില്‍ ഒരുകാലത്ത്, നീഗ്രോകള്‍ക്ക് മക്കളെ പിരിഞ്ഞ് അടിമത്തത്തില്‍ കഴിയേണ്ടിവന്നു. എന്നും പള്ളിയില്‍ പോകുന്ന ക്രിസ്ത്യാനികളായ വെള്ളക്കാര്‍ വിചാരിച്ചു, അതു ശരിയാണെന്ന്. കാരണം, അവരുടെ വിശ്വാസമനുസരിച്ച് അതു ശരിയായിരുന്നു.
അവര്‍ ഈവിധം ചിന്തിച്ചത്, അഞ്ചാം ക്ലാസ്സില്‍ത്തന്നെ കഴിയാന്‍വേണ്ടിയായിരുന്നു. കാരണം, തങ്ങളുടെ ടീച്ചര്‍ നഷ്ടപ്പെടുന്നത് അവര്‍ക്കിഷ്ടമില്ലായിരുന്നു.
അവരുടെ അഞ്ചാം ക്ലാസ്സിലെ ടീച്ചര്‍ പഴയനിയമത്തിലെ ദൈവമായിരുന്നു. തന്റെ ഒരു പ്രമാണത്തിലൂടെ ഇതിലേറെ വ്യക്തമാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അയല്‍ക്കാരന്റെ സ്വത്ത്; അതായത്, വീടും ഭാര്യയും അടിമകളും കാളയും കഴുതയും ഉള്‍പ്പെടുന്ന സ്വത്ത,് ആഗ്രഹിക്കരുത്.
അവരുടെ ദൈവത്തിനു ഉറപ്പായിരുന്നു, അടിമത്തം ശരിയാണെന്ന്. നിയമത്തില്‍ എഴുതിയിട്ടുണ്ടെന്ന ന്യായത്തില്‍, ഒരുവനെ അടിമയായി വച്ചുകൊണ്ടിരിക്കാനുള്ള മറ്റൊരുവന്റെ അവകാശം അവിടന്നു സംരക്ഷിച്ചു.
അങ്ങനെ ഒരു ദിവസം, ലിങ്കണ്‍ എന്നു പേരുള്ള ഒരു മനുഷ്യനും അതുപോലെ മറ്റു പലരും വന്ന് സംശയം പ്രകടിപ്പിച്ചു. ''ഇവിടെ എന്തോ തെറ്റുണ്ട്? നമുക്ക് ആറാം ക്ലാസ്സിലേക്കു പോകാം.'' അവിടെ അവര്‍ ഒരു പുതിയ അദ്ധ്യാപകനെ കണ്ടെത്തി. അദ്ദേഹത്തിന്റെ പേര് ക്രിസ്തു എന്നായിരുന്നു. ക്രിസ്തു അവരോടുപറഞ്ഞു, അടിമത്തം തെറ്റാണെന്ന്.
മത്തായി 9-ല്‍, നിത്യജീവന്‍ പ്രാപിക്കാന്‍ ഏതു പ്രമാണം അനുസരിച്ചു ജീവിക്കണമെന്നു ചോദിച്ചപ്പോള്‍ ക്രിസ്തു പത്താം പ്രമാണം മനപ്പൂര്‍വ്വം ഒഴിവാക്കി. ഒരാളെ അടിമയാക്കി വയ്ക്കാനുള്ള അവകാശം മറ്റൊരാള്‍ക്കു നല്‍കുന്ന മോശയുടെ നിയമം തെറ്റാണെന്നു ക്രിസ്തു ഇവിടെ വ്യക്തമാക്കുകയായിരുന്നു.
പയ്യന്‍ പതുക്കെ പറഞ്ഞു:
''ഒരിക്കലും ഞാനിതേപ്പറ്റി ഇങ്ങനെ ചിന്തിച്ചിട്ടില്ല.''
ലിങ്കണിന്റെ രംഗപ്രവേശത്തിനുമുമ്പ് അമേരിക്കയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ച് ഇങ്ങനെയൊരു പ്രശ്‌നം നൂറ്റാണ്ടുകളോളം സഭയ്ക്കുണ്ടായിരുന്നു.
മോശയുടെ കാലത്ത് പാവപ്പെട്ട അനേകായിരം കാനായിക്കാരായ അയല്‍ക്കാരെ, കുട്ടികള്‍ സഹിതം, ഇസ്രായേല്‍ക്കാര്‍ വധിച്ചിരുന്നു. അവരുടെ വിശ്വാസം ശരിയായതുകൊണ്ട് അതില്‍ തെറ്റില്ലെന്ന് അവരും ചിന്തിച്ചു.
ക്രിസ്തുവിന്റെ കാലത്ത്, അവിവാഹിതരായ അമ്മമാരെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു. അവരും വിചാരിച്ചത് അതു ശരിയാണെന്നാണ്. കാരണം, വിശ്വാസം അവരോടു പറഞ്ഞു അതു ശരിയാണെന്ന്. മദ്ധ്യകാലഘട്ടത്തില്‍ കുരിശുയുദ്ധക്കാര്‍ ലക്ഷക്കണക്കിനു മുസ്ലീമുകളെയും യഹൂദരെയും കൊന്നൊടുക്കി. തങ്ങളുടെ വിശ്വാസമനുസരിച്ച് അതും ശരിയാണെന്ന് അവര്‍ കരുതി. രണ്ടാംലോകമഹായുദ്ധത്തില്‍ നമ്മുടെ രാജ്യം ജര്‍മ്മനിയെ സഹായിച്ചു. വെള്ളക്കാരുടെ ആധിപത്യവും മറ്റു വര്‍ഗ്ഗങ്ങളുടെ നാശവുമായിരുന്നു ജര്‍മ്മനിയുടെ ലക്ഷ്യം. പക്ഷേ നമ്മുടെ വിശ്വാസം നമ്മോടു പറഞ്ഞു അതു ശരിയാണെന്ന്.
ദാനിയേല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ്, നിന്റെ പ്രായത്തില്‍ എനിക്കുണ്ടായ അനുഭവമാണിത്. ഇറ്റലിയിലെ മിക്ക ഗ്രാമങ്ങളിലും ഓരോ വണ്ടിയുണ്ടായിരുന്നു. അവ എല്ലാ ദിവസവും രാവിലെ തെരുവുകള്‍ തോറും സഞ്ചരിച്ച് മരിച്ചു മരവിച്ചുകിടന്ന അനാഥക്കുട്ടികളുടെ ജഡങ്ങള്‍ ശേഖരിച്ചുകൊണ്ടുപോകും. ശീതകാലത്തെ അതിശൈത്യത്തില്‍നിന്നു സ്വയം രക്ഷിക്കാന്‍ മാര്‍ഗ്ഗമില്ലാതെ തണുത്തു മരവിച്ചു മരിച്ചുപോയ നിസ്സഹായരായ അനാഥക്കുഞ്ഞുങ്ങളുടെ ജഡങ്ങളായിരുന്നു അവ. അന്ന്, സത്യക്രിസ്ത്യാനികളായ നമ്മളൊക്കെ കരുതിയത് നമ്മള്‍ ചെയ്യുന്നത് ശരിയാണെന്നാണ്. കാരണം, നമ്മുടെ വിശ്വാസം നമ്മോടു പറഞ്ഞു അതു ശരിയാണെന്ന് കുറച്ചുകാലങ്ങള്‍ക്കുശേഷം ഇപ്പോള്‍ നമുക്കറിയാം അതു തെറ്റായിരുന്നെന്ന്; അതിക്രൂരമായ പ്രവൃത്തിയായിരുന്നു അതെന്ന്.
ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പാണ് ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു ജനിച്ചത്. കൃത്രിമമായി ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുട്ടിയാണത്. കത്തോലിക്കന്‍ ആ കുട്ടിയെ വെറുക്കുന്നു, കുറ്റപ്പെടുത്തുന്നു. കാരണം, അവരുടെ വിശ്വാസം ആ കുട്ടിയെ കുറ്റപ്പെടുത്തുന്നു. അതായത് ഇന്നും വിശ്വാസത്തിന് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയുന്നില്ല.. വ്യത്യസ്തമായ രീതിയില്‍ ജീവിക്കുന്ന മനുഷ്യരെ ഇന്നു നമ്മള്‍ ക്രൂരമായി പീഡിപ്പിക്കുന്നു. അതു ശരിയാണെന്ന് നമ്മള്‍ വിശ്വസിക്കുകയുംചെയ്യുന്നു. ആരോ മുമ്പെന്നോ ഏതോ പുസ്തകത്തില്‍ എഴുതിവച്ചു എന്നതാണ് നമുക്കു പറയാനുള്ള ന്യായീകരണം.
ദാനിയേല്‍, നീയും പുരോഗമിക്കണം, മുന്നോട്ടുപോകണം. ഇല്ലെങ്കില്‍, സത്യം കണ്ടെത്താനുള്ള അന്വേഷണത്തില്‍ സമൂഹത്തെ സഹായിക്കാന്‍ നിനക്കു സാധിക്കാതെ വരും.
നിനക്കു പിമ്പേ വരുന്നവര്‍ക്ക് കൂടുതല്‍ നന്നായി ജീവിക്കാനുതകുന്ന ഒരു ലോകത്തിന്റെ സൃഷ്ടിയില്‍ നിനക്കും ചിലതൊക്കെ ചെയ്യാനുണ്ട്.''
ദാനിയേല്‍ പറഞ്ഞു:
''എന്തുകൊണ്ട് ഞാന്‍ ആറാം ക്ലാസ്സിലേക്കു പോകണമെന്ന് ഇപ്പോള്‍ എനിക്കു മനസ്സിലായി.''''അതെ, നിനക്കും ദൈവികമായ ഒരു പദ്ധതിയുണ്ട്. നീ ആറാംക്ലാസിലേക്കു പോകണം. പിന്നീട്, ഏഴിലേക്കും എട്ടിലേക്കും പോകണം. അങ്ങനെ, മുന്നോട്ട്, അടിവച്ചടിവച്ച്, തിരിഞ്ഞു നോക്കാതെ മുന്നേറണം. മുന്നേറ്റമായിരിക്കണം നിന്നെ നയിക്കുന്ന അമ്പീഷന്‍. അങ്ങനെ ലോകം മുഴുവന്‍ സത്യം ഗ്രഹിക്കുന്ന ഒരു ദിവസം വരും. ക്രിസ്തു പറഞ്ഞതുപോലെ,''നിന്നെപ്പോലെ അയല്‍ക്കാരെനെയും സ്‌നേഹിക്കുക'' എന്നത് എന്താണെന്നു മനസ്സിലാക്കി ഏവരും പരസ്പരം പെരുമാറുന്ന ഒരു ദിവസം വരും. പണ്ട് ആരോ ഫോണ്‍: 9846472868എഴുതിവച്ചെന്നു പറഞ്ഞ് പ്രവര്‍ത്തിച്ചിരുന്നതുപോലെ ആയിരിക്കില്ല.''
അദ്ദേഹം അല്പം നിറുത്തി. എന്നിട്ടു തുടര്‍ന്നു:
''ദാനിയേല്‍, ഇന്നത്തേതുപോലെ നമുക്ക് അറിവില്ലാതിരുന്ന ഒരു കാലത്ത്, നമ്മെ വശത്താക്കാന്‍ ആരോ പുസ്തകത്തില്‍ കുറിച്ചുവച്ചതാണ് 'വിശ്വാസം'. അതല്ല സത്യം. വിശ്വാസത്തിന് തെറ്റും ശരിയും തിരിച്ചറിയുവാനുള്ള കഴിവില്ല.''
ദാനിയേല്‍ ചോദിച്ചു:
''എങ്കില്‍ തെറ്റും ശരിയും നമ്മള്‍ എങ്ങനെ തിരിച്ചറിയും?''
പാപ്പാ ചെന്നിയിലേക്കു വിരലമര്‍ത്തി. (തുടരും)
'ദൈവനാമത്തിൽ' പ്രസിദ്ധീകരിച്ചു!
ഫോണ്‍: 9846472868
Wednesday, January 2, 2019
ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണവും പുസ്തകപ്രകാശനങ്ങളും
ഡിസംബര്‍ 28-ന് ഇടമറ്റം ഓശാനമൗണ്ടില്‍ വച്ചു കെ സി ആര്‍ എം നടത്തിയ അനുസ്മരണം പ്രസിഡന്റ് പ്രൊഫ പി.സി ദേവസ്യായുടെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്ക് ആരംഭിച്ചു. പ്രൊഫസര്‍ ജോസഫ് വര്‍ഗീസ് (ഇപ്പന്‍) മുഖ്യപ്രഭാഷകന്‍ ആയി. പുലിക്കുന്നേല്‍ സാര്‍ തന്റെ പ്രവര്‍ത്തനത്തെ ദീര്‍ഘകാലത്തിനുശേഷംമാത്രം വിളവെടുക്കാനാവുന്ന ചന്ദനക്കൃഷിയോടായിരുന്നു ഉപമിച്ചിരുന്നത് എന്ന് അദ്ദേഹം അനുസ്മരിച്ചു. എന്നാല്‍ അത്രയൊന്നും കാത്തിരിക്കേണ്ടാത്തവിധത്തിലാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും സഭാധികാരികള്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ജനകീയസമരങ്ങള്‍ ചര്‍ച്ച്ആക്ട് എന്ന അദ്ദേഹത്തിന്റെ സ്വപ്നം കൂടുതല്‍ വേഗം നടപ്പിലാക്കാന്‍ ഇടയാക്കുന്ന സ്ഥിതിയാണ് ഉളവാക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
തുടര്‍ന്ന് പുലിക്കുന്നേല്‍സാറിന്റെ മകള്‍ ശ്രീമതി റെനീമ അശോക് ആണ് സംസാരിച്ചത്. ഓശാനമൗണ്ടിലുണ്ടായിരുന്ന കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ സംവിധാനം പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് ഓശാനമൗണ്ട് സ്ഥാപനങ്ങളില്‍ അദ്ദേഹത്തിന്റെ വിടവാങ്ങലിന്റെ വാര്‍ഷികം ആചരിക്കുന്നത്. എന്നാല്‍ സാറിന്റെ ആശയങ്ങളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായവര്‍ ഈ സ്ഥാപനങ്ങളില്‍ ഇല്ല. അതിനാല്‍ ആ ആശയങ്ങളോട് പ്രതിജ്ഞാബദ്ധരായ കെ സി ആര്‍ എം ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓശാനമൗണ്ട് ഏതവസരത്തിലും ഉപയോഗിക്കാവുന്നതാണെന്ന് അവര്‍ വ്യക്തമാക്കി.
ഇവിടെയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട്ഓഫ് ക്രിസ്റ്റ്യന്‍ സ്റ്റഡീസ് സജീവമാക്കാന്‍ ഓശാന സ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ അദ്ദേഹത്തിന്റെ ആശയശിഷ്യരെക്കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ എളുപ്പമാകുമായിരുന്നു എന്നും അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ വളര്‍ന്നുപടരാന്‍ പറ്റിയ ഒരിടമായി ഓശാനമൗണ്ട് മാറുമെന്നുമാണ് ശ്രീമതി റെനീമയുടെ വാഗ്ദാനത്തോട് സത്യജ്വാല എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ പ്രതികരിച്ചത്.
മറിയക്കുട്ടി കൊലക്കേസ് പ്രതിയായ ഫാദര്‍ ബെനഡിക്ടിനെ ന്യായീകരിക്കാന്‍ ഫാ. എം. ജെ. കളപ്പുരയ്ക്കല്‍ രചിച്ച 'അഗ്നിശുദ്ധി' എന്ന പുസ്തകത്തിലെ തന്റെ പിതാവിനെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിപ്പിക്കാനുള്ള തന്റെ ശ്രമത്തിന് പുലിക്കുന്നേല്‍സാര്‍ നല്കിയ വ്യക്തമായ മാര്‍ഗനിര്‍ദേശത്തെ ശ്രീ. എം. പി. ജേക്കബ് മണിമലേത്ത് നന്ദിപൂര്‍വം അനുസ്മരിച്ചു.
സര്‍വശ്രീ ലൂക്കോസ് മാത്യു, ജോസ് ചെമ്പന്‍തൊട്ടി, ജോഷി പോള്‍, ജോയി കളരിക്കല്‍, എന്‍. ടി. പോള്‍ ശ്രീമതി വി. കെ. അന്നമ്മ മുതലായവരും ശ്രീ. പുലിക്കുന്നേലിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു.
തുടര്‍ന്ന് ശ്രീ. ജെ.പി. ചാലി വിവര്‍ത്തനംചെയ്ത 'ദൈവനാമത്തില്‍' എന്ന സുപ്രസിദ്ധഗ്രന്ഥം ശ്രീ. കെ. കെ. ജോസും ശ്രീ. പി. കെ മാത്യു ഏറ്റുമാനൂരിന്റെ 'പാപ്പായുടെ പരസ്യകുമ്പസാരവും പറയാത്ത ചരിത്രസത്യങ്ങളും' എന്ന പുസ്തകം പ്രൊഫ. എം. കെ. മാത്യുവും ശ്രീ. പുലിക്കുന്നേലിനെ സമുചിതമായി സ്മരിച്ചശേഷം പരിചയപ്പെടുത്തുകയും പ്രകാശിപ്പിക്കുകയും ചെയ്തു.
ഉച്ചയ്ക്കുശേഷം ഓശാനമൗണ്ട് സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണം ഗീവര്‍ഗീസ് മാര്‍ കൂറില്ലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനംചെയ്തു. സ്വാമി അഗ്നിവേശ് സ്മാരകപ്രഭാഷണം നടത്തി. രണ്ടു പേരും പൗരോഹിത്യാധിപത്യത്തിനെതിരെ എല്ലാ മതങ്ങളിലും നവീകരണങ്ങളുണ്ടാകേണ്ടതിന്റെ ആവശ്യകതയും പുലിക്കുന്നേലിന്റെ മാതൃകയുടെ പ്രസക്തിയും ഊന്നിപ്പറഞ്ഞു. പതിനെട്ടുവയസ്സിനുമുമ്പ് ഓരോ കുട്ടിയും താന്‍ പിറന്നുവീണ കുടുംബത്തിലെ എല്ലാ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിധേയരാകേണ്ടിവരുന്നത് രാജ്യത്ത് മതമൗലികവാദങ്ങളും ഇതരമതസ്പര്‍ധയും വളര്‍ന്നുവരുന്നതിന് ഒരു മുഖ്യകാരണമാണെന്നും അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഓരോ കുടുംബത്തിലും തുടങ്ങിയാലേ ഓരോ മതവിശ്വാസിയും യഥാര്‍ഥ മതാനുഭവത്തിലേക്കു നയിക്കപ്പെടുകയും യഥാര്‍ഥ മതസൗഹാര്‍ദ്ദം സമൂഹത്തില്‍ വളരുകയും ചെയ്യുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. അനുസ്മരണത്തോടൊപ്പം ശ്രീ. പുലിക്കുന്നേലിന്റെ ഒരു ലേഖനസമാഹാരവും അദ്ദേഹത്തെപ്പറ്റിയുള്ള സഹപ്രവര്‍ത്തകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സ്മരണകളടങ്ങുന്ന ഒരു സ്മരണികയും പ്രസിദ്ധീകരിക്കുകയുണ്ടായി.
ദൈവനീതിയും വിശ്വാസവും
എന്താണ് നീതി?
നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ മത്താ 5:6
നീതി നിമിത്തം പീഢിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍ മത്താ 5:10.
നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുകയില്ല. മത്താ 5:20.
മുമ്പേ ദൈവത്തിന്‍റെ രാജ്യവും ദൈവത്തിന്‍റെ നീതിയും അന്വേഷിപ്പിന്‍ മത്താ 6:33.
യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തില്‍ നിങ്ങളുടെ അടുക്കലെത്തി. എന്നാല്‍ നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിച്ചില്ല. പക്ഷേ ചുങ്കക്കാരും വേശ്യമാരും അദ്ദേഹത്തെ വിശ്വസിച്ചു. മത്താ 21:32.
യേശുതമ്പുരാന്‍ നീതിയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇന്ന് നാം നീതി എന്ന പദം ഉപയോഗിക്കുമ്പോള്‍ ഉദ്ദേശിക്കുന്ന അര്‍ഥമല്ല അതിനുള്ളതെന്ന് പ്രഥമദൃഷ്ട്യാ കാണാവുന്നതാണ്. അപ്പോള്‍ പിന്നെ എന്താണ് ആ വാക്കിന്‍റെ അര്‍ത്ഥം എന്ന് നോക്കാം.
രണ്ടു തരം നീതിയെക്കുറിച്ച് യേശുതമ്പുരാന്‍ പറയുന്നു: ശാസ്ത്രിപരീശന്‍മാരുടെ നീതി, ദൈവത്തിന്‍റെ നീതി. അന്നത്തെ ലോകത്തില്‍ നിലവിലിരുന്നത് ശാസ്ത്രിപരീശന്‍മാരുടെ പഠിപ്പിക്കലുകളും അവയെ അടിസ്ഥാനമാക്കിയുള്ള ജീവിതരീതിയുമാണ്. എന്നാല്‍ അത് നാശത്തിലേക്കുള്ള പാതയാണെന്ന് തിരിച്ചറിയുകയും അതിന്‍റെ സ്ഥാനത്ത് ശരിയായ ജീവിതരീതി കാട്ടിക്കൊടുക്കുകയുമാണ് യേശുതമ്പുരാന്‍ ചെയ്തത്. ശാസ്ത്രിപരീശന്‍മാരുടെ നീതിപ്രകാരം ജീവിക്കുന്നവര്‍ സ്വര്‍ഗരാജ്യത്തിന് പുറത്താണെന്ന് അവിടുന്നു പ്രഖ്യാപിച്ചു. പകരം ദൈവത്തിന്‍റെ നീതിക്കായി ദാഹിക്കണമെന്നും അത് അന്വേഷിക്കണമെന്നും അവിടുന്നു ഉപദേശിച്ചു.
ശാസ്ത്രിപരീശന്‍മാരുടെ നീതിയും ദൈവത്തിന്‍റെ നീതിയും തമ്മില്‍ എപ്രകാരം വ്യത്യസ്തമായിരിക്കുന്നു എന്ന് പല ഉദാഹരണങ്ങള്‍ കൊണ്ട് യേശുതമ്പുരാന്‍ വ്യക്തമാക്കിയിട്ടുണ്ട്. (മത്താ 5) കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, ദൈവനാമത്തില്‍ ആണയിടരുത് തുടങ്ങിയ പ്രമാണങ്ങള്‍ പാലിച്ചാല്‍ ദൈവത്തെ പ്രസാദിപ്പിക്കാം, നീതിമാന്‍ എന്ന്‍ സെര്‍ട്ടിഫിക്കറ്റ് ദൈവം അവര്‍ക്ക് നല്‍കുകയും ചെയ്യും എന്നായിരുന്നു ശാസ്ത്രിപരീശന്മാരുടെ ധാരണ. എന്നാല്‍ ദൈവനീതിപ്രകാരം, കോപിക്കുന്നത് കൊലപാതകത്തിന് തുല്യമാണ്, മോഹിക്കുന്നത് വ്യഭിചാരത്തിന് തുല്യമാണ്. ദൈവനാമത്തിലെന്നല്ല, ആണയിടാനേ പാടില്ല. അങ്ങനെ വരുമ്പോള്‍ എത്ര തന്നെ ഉല്‍സാഹിച്ചാലും ദൈവനിയമങ്ങള്‍ തൃപ്തികരമായി പാലിക്കുവാന്‍ ആരാലും സാധ്യമല്ല എന്നു വരുന്നു.
ഇവിടെ നീതി എന്ന പദം ഉപയോഗിച്ചിരിക്കുന്നത് നാം ഇന്ന് ധാര്‍മികത എന്ന പദം ഉപയോഗിയ്ക്കുന്ന അര്‍ഥത്തിലാണെന്ന് കരുതാം. പരീശന്മാരുടെ സ്വന്തം കാഴ്ചപ്പാടില്‍ എന്താണോ ശരിയും തെറ്റും, അതാണ് അവരുടെ നീതി. എന്നാല്‍ ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍ എന്താണോ ശരിയും തെറ്റും അതാണ് ദൈവത്തിന്‍റെ നീതി.
ഇതേപ്പറ്റി പൌലൊസ് അപ്പൊസ്തോലന്‍ റോമര്‍ക്കെഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ഇസ്രയേല്‍ക്കാര്‍ സ്വന്തനീതിക്കു പിന്നാലേ പോയതുകൊണ്ടു അവര്‍ ദൈവനീതി മനസിലാക്കുകയോ അതിനെ പിന്തുടരുകയോ ചെയ്തില്ല(10:3) .
പരീശനും ചുങ്കക്കാരനും പ്രാര്‍ഥിക്കുന്ന കഥയില്‍ യേശുതമ്പുരാന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. (ലൂക്കോ 18: 9-14) തങ്ങള്‍ നീതിമാന്മാര്‍ എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്നവരെക്കുറിച്ചാണ് ഈ കഥയെന്ന് പ്രാരംഭത്തില്‍ പറയുന്നു. പരീശന്‍ തന്‍റെ നന്‍മപ്രവര്‍ത്തികള്‍ ദൈവമുമ്പാകെ വര്‍ണിക്കുന്നു; താന്‍ ചുങ്കക്കാരനെപ്പോലെയല്ലെന്ന് വീമ്പടിക്കുകയും ചെയ്യുന്നു. ചുങ്കക്കാരനാകട്ടെ, പാപിയായ എന്നോടു കരുണ തോന്നണമേ എന്ന് മാത്രം പ്രാര്‍ഥിക്കുന്നു. ചുങ്കക്കാരന്‍ നീതീകരിക്കപ്പെട്ടു എന്നും പരീശന്‍ നീതീകരിക്കപ്പെട്ടില്ല എന്നും പറഞ്ഞു കഥ അവസാനിക്കുന്നു. സ്വയം നീതിമാനായി തോന്നുന്ന പരീശന്‍ ദൈവത്തിന്‍റെ കണ്ണില്‍ നീതിമാനല്ല; എന്നാല്‍ സ്വയം പാപിയായി കരുണ യാചിക്കുന്ന ചുങ്കക്കാരന്‍ ദൈവത്തിന്‍റെ കണ്ണില്‍ നീതിമാനാണ്. “നീതീകരിക്കപ്പെട്ടു" എന്ന പദത്തിന്‍റെ അര്‍ത്ഥം ദൈവത്തിന്‍റെ കണ്ണില്‍ നീതിമാനായി ഗണിക്കപ്പെട്ടു എന്നാണ് എന്നു കരുതണം.
ആരാണ് നീതിമാന്‍?
മശിഹായുടെ വരവിങ്കല്‍ ഒരു ന്യായവിധിയുണ്ടാകുമെന്നും അതില്‍ നീതിമാന്മാരെന്നും നീതികെട്ടവരെന്നും മശിഹാ മനുഷ്യരെ തിരിക്കുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. ദൈവപ്രമാണങ്ങള്‍ അനുസരിക്കുന്നവര്‍ നീതിമാന്മാരും അല്ലാത്തവര്‍ നീതികെട്ടവരും എന്ന ലളിതമായ ഉത്തരമാണ് ശാസ്ത്രിപരീശന്‍മാര്‍ നല്‍കിയിരുന്നത്. എന്നാല്‍ അത് അത്ര ലളിതമല്ല എന്നായിരുന്നു യേശുതമ്പുരാന്‍റെ വാദം. ഞാന്‍ ആരെയും കൊന്നിട്ടില്ല; അതുകൊണ്ടു, അക്കാര്യത്തില്‍ ഞാന്‍ നീതിമാനാണ് എന്ന് ഒരാള്‍ വാദിക്കുന്നു എന്നു വയ്ക്കുക. എന്നാല്‍ അയാള്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും ആരെയെങ്കിലും ഭോഷാ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍ അത് കൊന്നതിന് തുല്യമാണ് എന്നാണ് യേശുതമ്പുരാന്‍ വാദിച്ചത്. അങ്ങനെ നോക്കുമ്പോള്‍ നീതിമാന്മാരായി ആരെയും കണ്ടെത്താന്‍ കഴിയുകയില്ല.
ഒരിക്കല്‍ ഒരാള്‍ യേശുതമ്പുരാനെ നല്ല ഗുരോ എന്നു സംബോധന ചെയ്യുന്നു. മറുപടിയായി അവിടുന്നു പറഞ്ഞു, "എന്നെ നല്ലവന്‍ എന്നു വിളിക്കുന്നതെന്ത്? ദൈവമല്ലാതെ നല്ലവന്‍ ആരുമില്ല” (മര്‍ക്കോസ് 10:18). നല്ലവന്‍ എന്ന വിശേഷണത്തിന് യോഗ്യരായി മനുഷ്യരില്‍ ആരുമില്ല എന്നാണ് യേശുതമ്പുരാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്. പൌലൊസ് അപ്പൊസ്തോലനും ഈ ആശയം അടിവരയിട്ടു പറയുന്നു: “നീതിമാന്‍ ആരുമില്ല ....... നന്മ ചെയ്യുന്നവന്‍ ഇല്ല.” റോമ 3: 10-12.
എന്നാല്‍ ശാസ്ത്രിപരീശന്‍മാര്‍ ഇക്കാര്യം മനസിലാക്കിയിരുന്നില്ല. താന്‍ ന്യായപ്രമാണം അനുസരിക്കുന്നുണ്ട്, അതുകൊണ്ടു തന്നെ നീതിമാനായി ദൈവം കാണണം എന്നാണ് മുകളില്‍ പറഞ്ഞ കഥയില്‍ പരീശന്‍റെ വാദം. യാന്ത്രികമായി ദൈവകല്‍പനകളെല്ലാം അനുസരിച്ചു ദൈവത്തിന്‍റെ കണ്ണില്‍ നീതിമാനാകാനുള്ള ശ്രമമാണ് അത്. താന്‍ ഇവിടുത്തെ ജോലികളെല്ലാം കൃത്യമായി ചെയ്യുന്നുണ്ട് എന്നു അവകാശപ്പെടുന്ന മുടിയന്‍ പുത്രന്‍റെ ജേഷ്ടന്‍ അതാണ് ചെയ്യുന്നത്.
ദൈവത്തിന്‍റെ കണ്ണില്‍ ആര്‍ക്കും നീതി അവകാശപ്പെടാനാവില്ല എന്ന് നന്നായറിയുന്ന ചുങ്കക്കാരന്‍ കരുണക്കായി യാചിക്കുക മാത്രം ചെയ്യുന്നു. മുടിയന്‍ പുത്രനും അപ്പന്‍റെ അടുക്കലെത്തി കരുണയ്ക്കായി യാചിക്കുന്നു. ദൈവവുമായുള്ള മനുഷ്യന്‍റെ അകല്‍ച്ചയും ശത്രുതയും നീങ്ങി സ്നേഹബന്ധം സംസ്ഥാപിക്കുകയാണ് ആദ്യം വേണ്ടത്. അതു സംഭവിച്ചുകഴിയുമ്പോള്‍ സ്നേഹബന്ധത്തിന്‍റെ അടിസ്ഥാനത്തിലുള്ള ചിന്തകളും, പ്രവര്‍ത്തികളും നമ്മിലുണ്ടാകും. ഇതാണ് യേശുതമ്പുരാന്‍ കാണിച്ചുതന്ന മാര്‍ഗം.
ദൈവവുമായി ഒരു സ്നേഹബന്ധം ഉണ്ടായാല്‍ മതി; ദൈവകല്‍പനകള്‍ പാലിക്കേണ്ടതില്ല എന്നല്ല യേശുതമ്പുരാന്‍ പറയുന്നത്. ദൈവവുമായി സ്നേഹബന്ധം ഉണ്ടാകുമ്പോള്‍ മാത്രമേ ദൈവകല്‍പനകള്‍ തൃപ്തികരമായി പാലിക്കാന്‍ കഴിയൂ എന്നാണ് യേശുതമ്പുരാന്‍ വാദിക്കുന്നത്.
ഇക്കാര്യങ്ങള്‍ യോഹന്നാന്‍ ശ്ലീഹാ തന്‍റെ ലേഖനത്തില്‍ ഇങ്ങനെ വിശദമാക്കുന്നു: യേശുക്രിസ്തുവില്‍ നിന്നു ഞങ്ങള്‍ കേട്ട സന്ദേശം നിങ്ങളോട് പ്രഖ്യാപിക്കുന്നു: ദൈവം പ്രകാശമാകുന്നു; അവനില്‍ ഇരുട്ട് ഒട്ടുമില്ല. ദൈവത്തോട് കൂട്ടായ്മ ഉണ്ടെന്ന് അവകാശപ്പെടുകയും ഇരുളില്‍ നടക്കുകയും ചെയ്താല്‍ നാം പറയുന്നത് വ്യാജമാണ്. ... ദൈവം പ്രകാശത്തിലായിരിക്കുന്നതുപോലെ നാം പ്രകാശത്തില്‍ നടന്നാല്‍ നമുക്ക് ദൈവവുമായി കൂട്ടായ്മയുണ്ട്. ...... നാം പാപികളല്ല എന്ന് നാം അവകാശപ്പെടുന്നെങ്കില്‍ നാം നമ്മെത്തന്നെ വഞ്ചിക്കുകയാണ്, നാം സത്യസന്ധരല്ല. പകരം, നാം പാപികളാണെന്ന് നമ്മതിച്ചാല്‍ ദൈവം നമ്മോട് ക്ഷമിക്കുകയും നമ്മുടെ എല്ലാ അനീതികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. 1 യോഹ 1: 5-10)
ദൈവവുമായുള്ള കൂട്ടായ്മയാണ് നമ്മുടെ ലക്ഷ്യം അതിനുള്ള മാര്‍ഗം ദൈവത്തെപ്പോലെ നാമും നന്‍മയുടെ പ്രകാശത്തില്‍ ജീവിക്കുക എന്നുള്ളതാണ്. അതിനുള്ള മാര്‍ഗം യാതൊരു കപടതയുമില്ലാതെ, നാമായിരിക്കുന്നതുപോലെ ദൈവസന്നിധിയിലെത്തുകയാണ്. അങ്ങനെ ദൈവത്തിലേക്ക് നാം തിരിഞ്ഞാല്‍ ദൈവം നമ്മോടു ക്ഷമിക്കുമെന്ന് മാത്രമല്ല, നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുകയും ചെയ്യും. ഇതാണ് യേശുതമ്പുരാനില്‍ നിന്നു കേട്ട സദ്വാര്‍ത്തയെന്ന് യോഹന്നാന്‍ ശ്ലീഹാ തറപ്പിച്ചു പറയുന്നു.
ഇക്കാര്യം റോമര്‍ക്കെഴുതിയ ലേഖനത്തില്‍ പൌലൊസ് അപ്പൊസ്തോലന്‍ ഇങ്ങനെ വിശദീകരിക്കുന്നു: ന്യായപ്രമാണം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ടു ഈശ്വരദൃഷ്ടിയില്‍ ആരും തന്നെ നീതിമാനായിത്തീരുകയില്ല. ..... ന്യായപ്രമാണം മുഖേനയല്ലാതെ, ക്രിസ്തുവിന്‍റെ/ ക്രിസ്തുവിലുള്ള വിശ്വാസം മുഖാന്തരം അത് വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവനീതി ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. (3:20-22).
എന്താണ് വിശ്വാസം?
ദൈവം മാത്രമാണു നീതിമാന്‍, മനുഷ്യരില്‍ നീതിമാന്‍മാരായി ആരുമില്ല, നായപ്രമാണത്തിലെ നിയമങ്ങള്‍ എത്ര ശുഷ്ക്കാന്തിയോടെ അനുഷ്ഠിച്ചാലും ദൈവദൃഷ്ടിയില്‍ ആരും നീതിമാന്മാരാകുകയില്ല-- ഇതിനെയാണ് ക്രിസ്തുവിന്‍റെ വിശ്വാസം എന്നു പൌലൊസ് അപ്പൊസ്തോലന്‍ വിളിക്കുന്നത്. ക്രിസ്തു പഠിപ്പിച്ച ഇക്കാര്യങ്ങള്‍ വിശ്വസിക്കുമ്പോഴാണ് ചുങ്കക്കാരനെപ്പോലെ കരുണ യാചിച്ചുകൊണ്ടു ദൈവസന്നിധിയിലെത്താന്‍ നമുക്ക് സാധിക്കുന്നത്.
യേശുതമ്പുരാന്‍ കഥകളിലൂടെ പറഞ്ഞ കാര്യങ്ങളാണ് പൌലൊസ് അപ്പോസോസ്തോലനും യോഹന്നാന്‍ ശ്ലീഹായും ഇത്തരത്തില്‍ വിശദീകരിക്കുന്നത്. ദൈവം പ്രകാശമാകുന്നു എന്നു യോഹന്നാന്‍ പറയുന്നിടത്ത് ദൈവം നീതിമാനാകുന്നു എന്നു പൌലൊസ് പറയുന്നു. ദൈവത്തെ സല്‍ഗുണസമ്പൂര്‍ണന്‍ എന്നും നല്ലവന്‍ എന്നും യേശുതമ്പുരാന്‍ വിളിക്കുന്നു.
പൌലൊസ് ശ്ലീഹായുടെ വാദഗതികള്‍ ഗ്രഹിക്കുവാന്‍ ഇന്നെന്ന പോലെ അന്നും എളുപ്പമായിരുന്നില്ല. പത്രൊസ് ശ്ലീഹാ അതിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: "നമ്മുടെ പ്രിയ സഹോദരനായ പൌലൊസും തനിക്ക് ലഭിച്ച ജ്ഞാനത്തിനൊത്തവണ്ണം തന്‍റെ എല്ലാ കത്തുകളിലും എഴുതാറുള്ളതുപോലെ ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. അവയില്‍ ചിലത് ദുര്‍ഗ്രഹമാണ്. അജ്ഞരും ചഞ്ചലചിത്തരുമായ ചിലര്‍ മറ്റ് വേദലിഖിതങ്ങളെപ്പോലെ ഇതും വളച്ചൊടിച്ചു തങ്ങളുടെ നാശത്തിന് ഇടയാക്കുന്നു.” 2 പത്രൊസ് 3: 15-16.
നീതി, നീതീകരണം എന്നീ വിഷയങ്ങളെക്കുറിച്ച് പൌലൊസ് അപ്പൊസ്തോലന്‍ ഏഴുതിയിരിക്കുന്ന കാര്യങ്ങള്‍ മാത്രം വായിച്ചാല്‍ അത് വേണ്ടവണം മനസിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍ അതിനെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞിരിക്കുന്നതും കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് പൌലൊസ് അപ്പൊസ്തോലന്‍ പറഞ്ഞ കാര്യങ്ങള്‍ വേണ്ടവണ്ണം ഗ്രഹിക്കുവാന്‍ കഴിയുന്നത്. ഇവിടെ നമ്മുടെ സമീപനം അതായിരുന്നു. യേശുതമ്പുരാനും യോഹന്നാന്‍ ശ്ലീഹായും ഒക്കെ പറഞ്ഞ കാര്യങ്ങളോട് ചേര്‍ത്തു വച്ചാണ് പൌലൊസ് അപ്പൊസ്തോലന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നാമിവിടെ ചിന്തിച്ചത്.
വഴിതെറ്റിയ ഒരു ചിന്ത
എന്നാല്‍ ഇങ്ങനെ ചെയ്യാതെ പൌലൊസ് അപ്പൊസ്തോലന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രം മനസിലാക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി പല അപകടചിന്തകളിലേക്കും വഴിതെറ്റി പോകുവാന്‍ ആളുകള്‍ക്ക് ഇടയായിട്ടുണ്ട്. അപ്രകാരം വഴിതെറ്റിയ ഒരു ചിന്ത ഇവിടെ ചുരുക്കിപ്പറയാം.
ദൈവദൃഷ്ടിയില്‍ നീതിമാനായി ഗണിക്കപ്പെടുന്നതിനുള്ള മാര്‍ഗം ദൈവനിയമങ്ങള്‍ പാലിക്കുന്നതല്ല, വിശ്വസിക്കുന്നതാണ്.
എന്താണ് വിശ്വസിക്കേണ്ടത്?
ദൈവം എന്ന നീതിമാനായ ന്യായാധിപന്‍ പാപികളായ മനുഷ്യര്‍ക്ക് നിത്യനരകം എന്ന ശിക്ഷ വിധിച്ചിരിക്കുകയാണ്. യേശുക്രിസ്തു നമ്മുടെ പാപത്തിന്‍റെ ശിക്ഷ ഏറ്റെടുത്തു എന്നാണ് വിശ്വസിക്കേണ്ടത്. ഇത് വിശ്വസിക്കുന്നവര്‍ മാത്രം ദൈവത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നു രക്ഷപ്പെടും. അല്ലാത്തവരെല്ലാം നിത്യനരകത്തിലേക്ക് തള്ളപ്പെടും.
ഒന്നാമത്തെ ചിന്ത പൌലൊസ് അപ്പൊസ്തോലന്‍റേതാണെന്ന് പറയാം. എന്നാല്‍ അതിനെ അടിസ്ഥാനമാക്കി എന്താണ് വിശ്വസിക്കേണ്ടത് എന്ന് പറയുന്ന രണ്ടാമത്തെ ചിന്ത പൌലൊസ് അപ്പൊസ്തോലന്‍റെ പഠിപ്പിക്കലല്ല, അത് ഒന്നാമത്തെ ചിന്തയെ ചിലര്‍ തെറ്റായി മനസിലാക്കിയതിന്‍റെ ഫലമായി ഉണ്ടായിവന്നതാണ്.
ഈ ചിന്തയുടെ അപകടത്തെക്കുറിച്ച് യാക്കോബ് ശ്ലീഹാ തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതിനെ നിര്‍ജീവമായ വിശ്വാസം എന്നാണ് അദ്ദേഹം വിളിക്കുന്നത് (2:17). കാരണം ഈ വിശ്വാസം മനുഷ്യനെ സല്‍പ്രവര്‍ത്തികളിലേക്ക് നയിക്കുന്നില്ല. ക്രിസ്തു തന്‍റെ പാപം ഏറ്റെടുത്തു എന്നു വിശ്വസിച്ചാല്‍ മരണശേഷം സ്വര്‍ഗം ഉറപ്പാണെന്ന് കരുതുന്നവര്‍ നന്‍മപ്രവൃത്തികള്‍ ചെയ്യേണ്ട ആവശ്യമില്ല എന്നു വരുന്നു. ഭൂമിയില്‍ എങ്ങനെ ജീവിച്ചാലും വേണ്ടില്ല, മരിക്കുമ്പോള്‍ സ്വര്‍ഗത്തിലേക്ക് തന്നെ പോകും എന്ന മൂഢസങ്കല്‍പ്പമാണ് അങ്ങനെയുള്ളവരെ ഭരിക്കുന്നത്. അങ്ങനെയുള്ളവര്‍ പിശാചിനെപ്പോലെയാണെന്ന് അദ്ദേഹം എഴുതുന്നു. പിശാചിന്നുമുണ്ട് വിശ്വാസം (2:19). എന്നാല്‍ ദൈവത്തെ അനുസരിക്കുവാന്‍ അവനെ പ്രേരിപ്പിക്കാത്ത നിര്‍ജീവവിശ്വാസമാണ് അത്.
ഇവിടെ ന്യായമായും ഉയരാവുന്ന ഒരു സംശയമുണ്ട്: യേശുതമ്പുരാന്‍ ഒരു മറുവിലയായി എന്നും യാഗമായി മരിച്ചു എന്നും പറയുന്ന പല വേദഭാഗങ്ങളുണ്ട്. (മത്താ 20:28, 1 തീമോ 2:6, റോമ 3;25, 1 യോഹ 2:2). ഇതൊക്കെ വേദപുസ്തകത്തിലുള്ള സ്ഥിതിക്ക് മുകളില്‍ വിവരിച്ച വിശ്വാസത്തിന്നു എന്താണ് ദോഷം എന്നു ആരും ചോദിച്ചുപോകും. രണ്ട് ദോഷങ്ങളുണ്ട്: ഇവയെ ആലങ്കാരികമായി മനസിലാക്കാതെ ആക്ഷരീകമായി മനസിലാക്കുന്നതാണ് ഒന്ന്. മനുഷ്യനെ പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നു യേശുതമ്പുരാന്‍ സ്വതന്ത്രനാക്കിയത് ഒരാള്‍ ഒരു അടിമയെ വില കൊടുത്തു വാങ്ങിയശേഷം സ്വതന്ത്രനായി വിടുന്നപോലെയാണ് എന്നു പറയുന്നതു ഒരു ഉപമയാണ്. യേശുതമ്പുരാന്‍റെ കുരിശുമരണം ഒരു യാഗം പോലെയായിരുന്നു എന്നുപറയുന്നതും ഉപമയാണ്. ഒരു ഉപമ ഒരിയ്ക്കലും ആക്ഷരീകമായി മനസിലാക്കാനുള്ളതല്ല. രണ്ടാമത്തെ ദോഷം ഇതാണ്: ഇക്കാര്യങ്ങള്‍ വിശ്വസിച്ചാലാണ് മനുഷ്യനെ ദൈവം നീതിമാനായി കണക്കാക്കുന്നത് എന്ന് യേശുതമ്പുരാനോ, പൌലൊസ് അപ്പൊസ്തോലനോ, യോഹന്നാന്‍ ശ്ലീഹായോ ഒന്നും പഠിപ്പിക്കുന്നില്ല.
പൌലൊസ് അപ്പൊസ്തോലന്‍റെ കാലത്ത് തന്നെ ഈ വിശ്വാസം പ്രചാരത്തിലുണ്ടായിരുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ നിയമങ്ങള്‍ അനുസരിക്കേണ്ടതില്ല എന്ന ധാരണയാണ് അന്ന് ചിലര്‍ക്കുണ്ടായിരുന്നത്. പില്‍ക്കാല ക്രൈസ്തവചരിത്രത്തില്‍ പലപ്പോഴും ദൈവനീതിയെക്കുറിച്ചുള്ള വികാലധാരണകള്‍ പ്രചരിച്ചിട്ടുണ്ട്. അനുതപിക്കുന്ന പാപിയുടെ മേല്‍ ദൈവം മൂടുന്ന വസ്ത്രമാണ് ദൈവനീതി എന്ന് നാലാം നൂറ്റാണ്ടിലെ അഗസ്തീനോസ് പഠിപ്പിച്ചു. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആന്‍സലം എന്ന ചിന്തകന്‍ മറുവില ഉപമയും യാഗ ഉപമയും ഇതിനോട് ചേര്‍ത്ത് സങ്കീര്‍ണമായ ഒരു സിദ്ധാന്തമാക്കി ഇതിനെ വികസിപ്പിച്ചു. പില്‍ക്കാലത്ത് മതനവീകരണത്തിന്‍റെ കാലത്ത് മര്‍ട്ടിന്‍ ലൂഥറും മറ്റ് നവീകരണനേതാക്കളും വിശ്വാസം വഴിയായ നീതീകരണം എന്നത് കേന്ദ്രക്രൈസ്തവവിശ്വാസമായി സ്വീകരിച്ചു. പില്‍ക്കാലത്ത് ഇവാഞ്ചെലിക്കല്‍ സഭകള്‍ ഈ വിശ്വാസത്തെ കൂടുതല്‍ തീഷ്ണതയോടെ ലോകമെങ്ങും പ്രചരിപ്പിച്ചു. അങ്ങനെ നിഷ്ഫലമെന്നും നിര്‍ജീവമെന്നും യാക്കോബ് ശ്ലീഹാ വിളിച്ച ഒരു വിശ്വാസമാണ് ക്രിസ്തീയ വിശ്വാസമെന്ന പേരില്‍ ലോകത്തില്‍ നിലനില്‍ക്കുന്നത്. ധാരാളം മനുഷ്യര്‍ ക്രിസ്തുമതം വിട്ടു മറ്റ് )മതങ്ങളിലേക്ക് പോകുന്നതിന്‍റെ പ്രധാനകാരണം ഇതുതന്നെ എന്ന് പറയാം.
സമാപനം
സജീവവും ഫലവത്തുമായ യഥാര്‍ത്ഥ ക്രൈസ്തവവിശ്വസം എന്താണെന്ന് ഒന്നുകൂടി പരാമര്‍ശിച്ചുകൊണ്ടു ഈ ലേഖനം അവസാനിപ്പിക്കാം: യാതൊരു കപടതയും തിന്‍മയും ലവലേശമില്ലാതെ പൂര്‍ണമായും സത്യസന്ധമായി 100% നന്മ മാത്രം ചെയ്തുകൊണ്ട് ജീവിക്കുവാനാണ് മനുഷ്യനെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന്, മറ്റുള്ളവരെക്കുറിച്ച് വെറുപ്പോ അവജ്ഞയോ മനസില്‍ തോന്നാന്‍ പാടില്ല, മറ്റുള്ളവരുടെ വക മോഹിക്കുവാന്‍ പാടില്ല, നമ്മെ വെറുക്കുന്നവരെപ്പോലും സ്നേഹിക്കണം. എന്നാല്‍ എത്ര ഉല്‍സാഹിച്ചാലും കഠിനമായി ശ്രമിച്ചാലും ദൈവത്തിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ മനുഷ്യനു സാധ്യമല്ല. പിന്നെ നാം എന്താണ് ചെയ്യേണ്ടത്? ദൈവം മാത്രമാണ് നല്ലവന്‍/ നീതിമാന്‍/ പരിശുദ്ധന്‍ എന്നു നാം തിരിച്ചറിയണം. ഒരു മനുഷ്യനും എത്ര ശ്രമിച്ചാലും അതുപോലെയാകുവാന്‍ സാധ്യമല്ല എന്നും മനസിലാക്കണം. നാം ആയിരിക്കുന്നതുപോലെ ദൈവമുമ്പാകെയെത്തി കരുണയ്ക്കായി യാചിക്കുകയാണ് ഏകമാര്‍ഗം. അപ്പോള്‍ ദൈവം നമ്മുടെ കുറ്റങ്ങളെല്ലാം ക്ഷമിക്കും. ദൈവവുമായുള്ള സ്നേഹബന്ധത്തില്‍ നിലനില്‍ക്കുമെങ്കില്‍, ദൈവം ക്രമേണ നമ്മെ അവിടുന്നു ആഗ്രഹിക്കുന്നപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.
ഇതാണ് ക്രിസ്തീയ സുവിശേഷം. ഇതേക്കുറിച്ച് ആര്‍ക്കും ലജ്ജിക്കേണ്ടതില്ല. വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷയേകുന്ന ദൈവശക്തിയാണിത്. ഇത് അന്നത്തെപ്പോലെ ഇന്നും പ്രസക്തമാണ്.
Tuesday, January 1, 2019
ഫാ. ജോര്ജ് എട്ടുപറയിലിന്റെ ദുരൂഹമരണം - കേരളാ പോലീസ് എന്തു ചെയ്തു?
സാജന്‍ ജോസ്-USA, ഫോണ്‍: (001)4085001828
[ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയില്‍ വികാരിയായിരുന്ന, മില്‍പ്പിറ്റാസിലുള്ള സാന്‍ഫ്രാന്‍സിസ്‌ക്കോ സെന്റ് തോമസ് ഇടവകയിലെ മുന്‍ അംഗമാണ് ലേഖകന്‍]
ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയിലിന്റെ ദുരൂഹമരണത്തിനിടയാക്കിയ നിരവധിയായ കാരണങ്ങളുടെ ഉള്ളുകള്ളികള്‍ തേടിയൊരു നിക്ഷ്പക്ഷാന്വേഷണം നടത്തുന്നതിലേക്കായി എന്തുനടപടികളാണ് കേരളാപോലീസ് നാളിതുവരെയെടുത്തത് എന്നറിയാന്‍ അതിയായ താല്പര്യമുണ്ട്. 'പ്രഗത്ഭരായ കേരളാപോലീസിന്റെ കുറ്റാന്വേഷണവൈദഗ്ദ്ധ്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്' എന്നതാണ് കത്തോലിക്കാസഭയുടെ സകലമാന ന്യായീകരണത്തൊഴിലാളികളുടെയും ഈ ദിവസങ്ങളിലെ 'നിലപാട്'. സത്യത്തില്‍, 'കുഴപ്പമില്ല, നല്ലോണം ഇഴഞ്ഞോളു' എന്നാണ്, കുറ്റാന്വേഷണവൈദഗ്ദ്ധ്യത്തിലെ ഈ പ്രാഗല്‍ഭ്യത്തെ ഉയര്‍ത്തിക്കാണിക്കുന്നതുവഴി കത്തോലിക്കാസഭ കേരളാപോലീസിനെ ഉത്‌ബോധിപ്പിക്കുന്നത്. ഭരണത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന സര്‍ക്കാരും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.
കേരളാപോലീസിന്റെ കഴിവിനെയൊന്നും ഞാനും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ എക്കാലവും രാഷ്ട്രീയനേതൃത്വങ്ങളുടെ ചൊല്‍പ്പടിക്കുനിന്ന് ഭരണക്കാര്‍ക്ക് വിടുപണിചെയ്യുകയാണ് കേരളമുള്‍പ്പെടെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസിന്റെ പൊതുവിലുള്ള നയം എന്നത് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയവും പിടിപാടുമുണ്ടെങ്കില്‍ 'ആഹാ', ഇതൊന്നുമില്ലെങ്കില്‍ 'ഓഹോ' എന്നതാണ് ഇന്ത്യാമഹാരാജ്യത്ത് പൊതുവില്‍ നിലനില്‍ക്കുന്ന പോലീസ് നയം. പോരാത്തതിന് സീറോ-മലബാറിലെ ഒരു പ്രബലവിഭാഗത്തിന്റെ അപ്രഖ്യാപിത ഹെഡ്ക്വാര്‍ട്ടേഴ്സായ ചങ്ങനാശ്ശേരി രൂപതതന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ നിര്‍ണ്ണായക സാഹചര്യത്തില്‍ പോലീസിന്റെ കൈയും കാലും കൂട്ടിക്കെട്ടപ്പെടുമെന്നത് പകല്‍പോലെ വ്യക്തം. പെറ്റിക്കേസുകളില്‍പ്പെട്ട് കൈയോടെ പിടിക്കപ്പെടുന്ന, ആളും അര്‍ത്ഥവുമില്ലാത്തവന് ഉടനടി അറസ്റ്റും കൂടെ നാലു തല്ലും കൊടുക്കുന്ന അതേ ഏമാന്മാര്‍, കൊലപാതക-പീഡനക്കേസ്സുകളില്‍ ആരോപണവിധേയരായ പ്രമുഖരെ ചോദ്യംചെയ്യാന്‍ കടലാസും കൊടുത്ത് അടുത്തുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്സുകളില്‍ കാത്തുകെട്ടിക്കിടക്കുന്നത് നാമെല്ലാം പലയാവൃത്തി കണ്ടിട്ടുമുണ്ട്.
ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയില്‍ കോവിഡ് വന്ന് മരിച്ചതല്ല. വെള്ളം കോരുമ്പോള്‍ കിണറ്റില്‍ കാല്‍ വഴുതി വീണതുമല്ല. അതിദുരൂഹമായാണ് ആ മനുഷ്യന്റെ അന്ത്യം സംഭവിച്ചത്. ആയതിനാല്‍, ബഹു. കേരളാപോലീസിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്:
1. ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയിലിന്റെ ജൂണ്‍ 20 - 21 തീയതികളിലെ ഫോണ്‍ കോള്‍ ലിസ്റ്റ് സര്‍വ്വീസ് പ്രൊവൈഡറിന്റെ പക്കല്‍നിന്നും ലഭ്യമാക്കിയോ? ഇല്ലെങ്കില്‍ എന്തുകൊണ്ടതിന് കഴിഞ്ഞില്ല?
2. ഫാദര്‍ എട്ടുപറയിലിന്റെ ദുരൂഹമരണത്തിനുത്തരവാദികളായവരെ കണ്ടെത്തുന്നുന്നതിലേക്ക് കേരളാപോലീസ്സ് നാളിതുവരെ ഒരന്വേഷണസംഘത്തെ നിയമിച്ചോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ഉണ്ടെങ്കില്‍ ആരാണ് കേസന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍?
3. മരണപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ചങ്ങനാശ്ശേരി രൂപതാധികാരികളും ഇദ്ദേഹം ജോലിചെയ്തിരുന്ന മറ്റിടവകകളിലെ പുരോഹിതരും ഇതര 'സഭാസ്‌നേഹി'കളും ഫാദര്‍ എട്ടുപറയിലിനെ ഒരു മനോരോഗിയായി ചിത്രീകരിച്ചത് കാണാനിടയായി. മേല്‍പ്പറഞ്ഞവരില്‍ ആരെയെങ്കിലും ചോദ്യംചെയ്ത് എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നു കണ്ടെത്താന്‍ പോലീസ് പരിശ്രമിച്ചോ?
4. ജൂണ്‍ 21 ഞായാറാഴ്ച ഉച്ചതിരിഞ്ഞ് മുന്‍നിശ്ചയപ്രകാരം ചങ്ങനാശ്ശേരി മെത്രാസനമന്ദിരത്തില്‍ ഫാദര്‍ ജോര്‍ജ്ജ് എത്താതിരുന്നതിന്റെ കാരണം മരണപ്പെട്ട അച്ചനും ചങ്ങനാശേരി രൂപതാആസ്ഥാനത്തുള്ളവര്‍ക്കുംമാത്രമേ അറിയാവൂ. ഈ രണ്ടു കക്ഷികളില്‍ ഫാദര്‍ ജോര്‍ജ്ജ് ഇന്ന് ജീവിച്ചിരിപ്പില്ല. ആയതിനാല്‍, ചങ്ങനാശ്ശേരി രൂപതാധികാരികളെയോ കൂടിക്കാണാനിരുന്ന മെത്രാനെയോ കേരളാപോലീസിന് ഇതുവരെ ചോദ്യംചെയ്യാനായോ?
5. പള്ളിപ്പറമ്പിലുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ആശുപതിയില്‍ കഴിയുന്നവരെയോര്‍ത്ത് മനസ്താപപ്പെട്ടാണ് ഫാദര്‍ ആത്മഹത്യചെയ്തത് എന്നാണല്ലോ ചങ്ങനാശ്ശേരി രൂപത പത്രക്കുറിപ്പില്‍ പറഞ്ഞത്. പരിക്കേറ്റ പ്രസ്തുത തൊഴിലാളികളെ പോലീസ് ചോദ്യംചെയ്ത് ഫാദറുമായി ഇവര്‍ക്കുണ്ടായിരുന്ന 'ആത്മബന്ധ'ത്തെക്കുറിച്ച് അറിയാന്‍ കേരളാപോലിസ് ഇന്നുവരെ ശ്രമിച്ചോ?
6. സംഭവദിവസം 10.59 -ന് ഓഫാക്കപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയപരിശോധന നടത്തി ശനിയും ഞായറും പള്ളിമുറിയിലും പരിസരങ്ങളിലുമെത്തിയവരുടെ വിവരശേഖരണം നടത്തുകയും അതിന്മേല്‍ അന്വേഷണം നടത്തുകയും ചെയ്‌തോ?
7. ഫാദര്‍ എട്ടുപറയില്‍ ഉപയോഗിച്ചിരുന്നത് ഐഫോണോ, അതോ ആന്‍ഡ്രോയ്ഡ് ഓ.എസ്സില്‍ പ്രവര്‍ത്തിക്കുന്ന ഫോണോ എന്ന് മനസ്സിലാക്കിയോ? കൂടുതല്‍ ഇടപെടലുകളും ഡാറ്റാ കോളിലോ മെസേജുകളിലൂടെയോ നടക്കുന്ന ഇക്കാലത്ത് ഫോണ്‍ തുറന്ന് പരിശോധിക്കുക എന്നത് അനിവാര്യമാണ്. കേരളാപോലീസ് ഫാദര്‍ എട്ടുപറയിലിന്റെ സെല്‍ ഫോണ്‍ തുറന്ന് പരിശോധിച്ചോ?
8. ഫാദര്‍ എട്ടുപറയില്‍ മുന്‍പ് ജോലിചെയ്തിരുന്ന ഇടവകകളിലോ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍നിന്നോ കുടുംബാംഗങ്ങളില്‍നിന്നോ മരണംവരെയുള്ള അദ്ദേഹത്തിന്റെ മാനസികവ്യാപാരങ്ങള്‍ സംബന്ധിയായി അന്വേഷണം നടത്തുകയോ തെളിവെടുക്കലുണ്ടാവുകയോ ചെയ്‌തോ?
9. ഫാദര്‍ എട്ടുപറയിലും ചങ്ങനാശ്ശേരി രൂപതയുംതമ്മില്‍ ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ അടുത്തകാലത്ത് നടത്തിയിരുന്നോ എന്ന് കേരളാപോലീസ് നാളിതുവരെ പരിശോധിച്ച് കണ്ടെത്തിയോ?
10. എന്തുകൊണ്ടാണ് കേരളാപോലിസ് ഫാദര്‍ എട്ടുപറയിലിന്റെ ദുരൂഹമരണത്തെക്കുറിച്ചും അതിന്മേല്‍ ഏതെങ്കിലുമൊരുതരം അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പുരോഗതിയെക്കുറിച്ചും കേരളസമൂഹത്തോട് വെളിപ്പെടുത്താതിരിക്കുന്നത്?
ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയില്‍ ആത്മഹത്യ ചെയ്തതാവാം, അല്ലെങ്കില്‍ ആരെങ്കിലുമദ്ദേഹത്തെ കൊലപ്പെടുത്തിയതാവാം. രണ്ടായാലും മറ്റൊരാളുടെയോ ഒരു പ്രസ്ഥാനത്തിന്റെതന്നെയോ പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലുകള്‍ ഈ ദുരൂഹമരണത്തില്‍ നിശ്ചയമായുമുണ്ട്. മരണപ്പെട്ടവന് നീതി ലഭിക്കണം, ജീവിച്ചിരിക്കുന്നവര്‍ക്കത് കാണാനാവണം. നീതി നടപ്പാക്കുന്നുവെന്ന് അടിയന്തിരമായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. അത് കേരളാപോലീസിന്റെ ഉത്തരവാദിത്വമാണ്.

