Translate

Thursday, August 9, 2012

OPPRESSION OF THE LAITY

by George Katticaren



The entire economy of the Syro Malabar Church  was contributed by both the laity and the religious communities from the  beginning of  its establishment  in Kerala.

The members of  this  catholic community who  shared the wealth of   the   church have been active, talented  and  creative  individuals.  Unfortunately today they live as an oppressed lot in  fear with no rights in the church. They have been treated as captives in a "show case spirituality" by  the  high priests who  do not unfold the  vision  of  Jesus  or  his  teachings  even as they pursue a princely style of life. This  is  the present condition of the laity and the  religious communities in the Syro Malabar Church.

The  recent  incidents  such  as  the cases of the Njarakkal Nuns  and  of  Thalore  Parish  have proved that hierarchical and structural oppression of the laity and religious communities  can develop into ticking bombs.

At present, there is a crisis of  leadership in the Syro Malabar Church. The  laity,  the members  of religious communities and  the priests seem to  be  unhappy with the attitude of the governing church.  This  is  clearly evident  from   the contents of the recent petition submitted by the priests of  Ernakulam -Angamaly   archdiocese  to the Cardinal Mar George Alenchery.

The  Pala  bishop  wants  to  shift  his  "palace" (Bishop's House) to  Bharanganam   apparently to establish  his  power and  authority over  the collection of  funds   contributed by the faithful at  the  sacred  tomb  of  St. Alphonsa. But why does  he  need  a  second  palace  within  a  few  Kilometres?

The  money  spent by the faithful at Bharanganam is  intended to help the poor.  Why  not let the Clarist Congregation of  St. Alphonsa  and the  parish  form  a  Trust  with the intention of  helping the poor? The Bishop's present attitude  can  only  help to destroy the sanctity and spirituality of  the  place and  possibly develop  into another fire within the Syro Malabar Church.

The past  history  has  taught us that oppression  of any  sort can grow into an uncontrolled wild fire  with  the  passage of time. Why should we wait  for  such a situation to develop? It  is well  and good  if  the  future synod of Syro Malabar  Bishops gives sufficient thought to this subject. 

Editorial published in Soul and Vision (August 2012)

To read Soul and Vision click www.soulandvision.blogspot.com

30 comments:

  1. HI JUST WONDERING WHAT WAS IN THE PETITION SUBMITTED BY EKM PRIESTS TO KALADAYA MOOPAN(ALENCHERRY)..PLEASE DO PUBLISH THANK YOU.

    ReplyDelete
    Replies
    1. Dear Anonymus,

      The EKM priests have given some time to Cardinal mar Alenchery to reply to their grievances.
      At the moment Cardinal Mar Alenchery is on world tour.
      Let us wait if he does care for the home affairs and repy to it.

      Regards

      Delete
  2. ഭരണങ്ങാനത്ത് പാലാബിഷപ്പിനു പുതിയ പാലസും പാലസിന്റെ ചുറ്റും പൂന്തോപ്പും വെള്ളചാട്ടവും പണിയാന്‍ 500 കോടിയോളം ചിലവുവരും. നിത്യവും ഭരണങ്ങാനത്തു വീഴുന്ന കോടികള്‍ കൊണ്ടോ അഭിഷേകാഗ്നികളില്‍ നിന്നു കിട്ടുന്ന വരു മാനംകൊണ്ടോ അതു തികയുമെന്നു തോന്നുന്നില്ല. ഈ സാഹചര്യത്തില്‍ ഏങ്ങനെ പാവപ്പെട്ടവരെ സഹായിക്കും?

    ReplyDelete
  3. ഈ കൂത്തു കണ്ടാല്‍ വി. അല്‍ഫോന്‍സാമ്മ കഷ്ടപ്പെട്ടു ജീവിച്ചതും സഹിച്ചതുംമെല്ലാം പാലാ ബിഷപ്പിനുപാലസുപണിയാനെന്നു തോന്നിപോകുന്നു. വിവരമുള്ളവര്‍ ഈയുള്ളവന് ഒന്നുപറഞ്ഞു തന്നാല്‍ നന്നായിരുന്നു.

    ReplyDelete
  4. WHAT WAS IN THE PETITION SUBMITTED BY EKM PRIESTS TO KALADAYA MOOPAN(ALENCHERRY)..PLEASE DO PUBLISH THANK YOU. Mr. Katticaran has not replied to this request. Instead he is talking about the tour of Alancheri. Let's have a copy of the petition.

    ReplyDelete
  5. എന്തിന് അധികം വിവരം? വെറും common sense മതിയല്ലോ, കാര്യങ്ങള്‍ കണ്ടറിയാന്‍. . അതുപോലും ഇല്ലാത്ത ഒരു വര്‍ഗ്ഗത്തെയാണ് പുരോഹിതര്‍ വിശ്വാസികളില്‍ നിന്നുന്ടാക്കിയിരിക്കുന്നത്. സഭയില്‍ ഏതൊരാള്‍ നല്ല ജീവിതം കഴിച്ചാലും, അയാള്‍ മറിച്ച് കഴിഞ്ഞാല്‍ അതിന്റെ ഭൌതിക ഗുണം, പള്ളിക്കാര്‍ക്ക് കാശുണ്ടാക്കുക എന്നതാണ്. അത് കൊണ്ടുപോയി കൊടുക്കാനുള്ള വിവരമേ ഇന്നത്തെ വിശ്വാസികള്‍ക്കുള്ളൂ. അതില്‍ കൂടുതല്‍ വിവരം അവര്‍ക്കുണ്ടാകാന്‍ പുരോഹിതര്‍ അനുവദിക്കയുമില്ല. ഏതെങ്കിലും അച്ചന്‍ പള്ളിയില്‍ പറയുന്നത് കേട്ടിട്ടുണ്ടോ, മനുഷ്യരേ, നിങ്ങള്‍ ദൈവത്തിനു വല്ലതും കൊടുക്കാനാഗ്രഹിക്കുന്നെങ്കില്‍ അത് നേര്ച്ചപ്പെട്ടിയില്‍ അല്ല ഇടേണ്ടത്, അത് അയലത്ത് വിഷമിക്കുന്നവര്‍ക്ക് നേരിട്ട് കൊടുക്കൂ എന്ന്? ഇല്ല. അതവര്‍ പറയില്ല. കാശെല്ലാം പള്ളിയില്‍ വന്നടിയണം. എന്നിട്ട് അച്ചന്മാരും മെത്രാനും കുശാലായി തിന്നു മെഴുത്ത്, അടിച്ചു പൊളിച്ചു കഴിയണം. പുതിയ കൊട്ടാരങ്ങള്‍ പണിയണം, പുതിയ കാറുകളില്‍ പറക്കണം. പണ്ട് യേശുവിന്റെ മഹത്വം താബോര്‍ മലയില്‍ വച്ച് കണ്ടപ്പോള്‍ പത്രോസ് പറഞ്ഞതുപോലെ, ഇവരും പറയുന്ന, ഇനിയൊരു മാറ്റവും നമുക്ക് വേണ്ടാ, നമുക്ക് കൊട്ടാരങ്ങള്‍ പണിയാം, ലോകം ചുറ്റാം, അവിടങ്ങളിലും സ്വന്തം റീത്തില്‍ മണ്ടന്മാരുടെ കൂട്ടായ്മയും രൂപതകളും ഉണ്ടാക്കി അവര്‍ വഴി ഇങ്ങോട്ട് കുഴല്‍പ്പണം കൊണ്ടുവരാം. ഈ പണത്തിന്റെയെല്ലാം source അന്വേഷിക്കാനും രാജ്യത്തിന്റെ നിയമങ്ങള്‍ക്കുള്ളില്‍ മതങ്ങളെയും കൊണ്ടുവരാനുള്ള ബുദ്ധിയോ നെറിവോ നമ്മുടെ ഗവണ്മെന്റിനും ഇല്ല. അവരും കള്ളന്മാരുടെ ഒരു കൂട്ടമാണല്ലോ. ഇതൊക്കെ കണ്ടു പഠിച്ചാണ് മനുഷ്യരെല്ലാം ഇപ്പോള്‍ അന്യോന്യം കട്ടും കയ്യേറിയും കൊന്നും ജീവിക്കുന്നത്. ഇതൊക്കെ ഏറ്റവും കൂടുതല്‍ ചെയ്യുന്നവരാണ് ഏറ്റവും കൂടുതല്‍ സ്വരത്തില്‍ പ്രെയിസ് ദ ലോഡ് എന്നലറുന്നത്. അവര്‍ പറയുന്നത് ശരിയാണ്. ഇത്രയും കക്കാനും ഇത്ര സുഖിച്ചു കഴിയാനും വഴിയൊരുക്കിയ ദൈവത്തെ പ്രകീര്‍ത്തിക്കണ്ടേ?

    ReplyDelete
    Replies
    1. എന്റെ പോന്നു സക്കറിയാച്ചാ, വിട്ധിത്തരം പറയുന്നതിനും ഒരതിര് വേണ്ടേ? ഒറ്റപ്പെട്ടു ജീവിക്കാന്‍ കഴിയില്ലാത്തത് കൊണ്ടും, കുഞ്ഞുമക്കള്‍ക്ക് ഇതിലും നല്ല ഒരു മാര്‍ഗ്ഗം കാണിച്ചു കൊടുക്കാനും നിവൃത്തിയില്ലാത്തത് കൊണ്ടല്ലേ പലരും എല്ലാം കണ്ടു കെട്ടും സഹിച്ചും കഴിയുന്നത്‌. ; മാത്രമല്ല, മേളിക്കാനും, അടിച്ചുപൊളിക്കാനും എത്രയെത്ര ആഘോഷങ്ങള്‍ നമുക്കുണ്ട്? അതൊക്കെ വേറെവിടെ കിട്ടും? പുതിയത് ആര്‍ക്കും കണ്ടു പിടിക്കാവുന്നതെയുള്ള് താനും.

      അല്ല സക്കറിയാച്ചാ കുറിപ്പില്‍ യേശുവെന്നോ മറ്റോ കണ്ടു. അതാരാ? നസ്രായനായ യേശുവാണോ? എങ്കില്‍ ആ യേശുവിനെ പള്ളിയുമായി ബന്ധിപ്പിക്കുന്ന ഒരു കാര്യവും കൂടി പറയണം. ആ യേശു ഒരുദിവസം വന്നൂവെന്നു കരുതുക. എവിടെ താമസിക്കും? നല്ല നയന മനോഹരമായ ലോണുകള്‍ കൊണ്ട് അലങ്കരിച്ച മേത്രാസനങ്ങളില്‍, കൃത്യ സമയത്ത് മുടങ്ങാതെ കിട്ടുന്ന പന്നി കോഴി പോത്തുകളെയും ഭക്ഷിച്ചു, മിനറല്‍ വാട്ടറും കുടിച്ചു, ചുറ്റും അകമ്പടിക്കാരെയും നിര്‍ത്തി ആടംഭര കാറുകളില്‍ രാവിലെ മുതല്‍ കറങ്ങുന്ന മേത്രാന്മാരോടൊപ്പം ഏതായാലും കഴിയില്ല.

      ഏതെങ്കിലും ഇടവക പ്പള്ളിയിലോട്ടു പോകാം എന്ന് കരുതിയാല്‍ പള്ളിമുറ്റത്തു കയറുമ്പോഴേ വലിയ ബോര്‍ഡു കാണാം - ഒറ്റ കുര്‍ബാനയ്ക്ക് ഇത്ര, ഒപ്പിസിനിത്ര, നില്‍ക്കുന്നതിനിത്ര, ഇരിക്കുന്നതിനിത്ര എന്ന് കാണിക്കുന്ന വിലവിവരപ്പട്ടിക. അകത്തു കയറാം എന്ന് വെച്ചാല്‍ ആ വേഷത്തില്‍ പള്ളിയില്‍ കേറ്റുകയുമില്ല. അവിടുന്നിറങ്ങി ഒരല്മായന്റെ വിട്ടിലോട്ടു ചെന്നാല്‍ 'കവറുമായി' പള്ളിക്കാരു വരികയും ഞാന്‍ കൊടുക്കുകയും ചെയ്തല്ലോ എന്നായിരിക്കും മറുപടി. മാത്രമല്ല, അന്ത്യ അത്താഴത്തിലെ ഡാവിഞ്ചി ചിത്രവുമായി ഒത്തുനോക്കി മുഖശ്ചായ കൃത്യമാണോ എന്ന് നോക്കിയേ എവിടാണെങ്കിലും രക്ഷയുള്ളൂ. ഒരു നിവൃത്തിയുമില്ലാതെ സ്വന്തം നിലയില്‍ കുറെ ശിക്ഷ്യന്മാരെ ഉണ്ടാക്കാമെന്നു വെച്ചാല്‍ അന്ന് പണി കിട്ടും. ഇത് കള്ളാ മിശിഹായാണെന്ന് ശാലോം TV യിലൂടെ ലോകം മുഴുവന്‍ അപ്പോള്‍ തന്നെ അറിയും. കാക്കനാടുകാര്‍ പിന്നെ അനങ്ങുകയെയില്ല. കൂടി വന്നാല്‍ ഒരിടയലേഖനം പേരും ഊരും പറയാതെ... അത്രേയുള്ളൂ.

      എന്നാല്‍ കര്‍ത്താവേ, ഇത് വായിക്കാനിടയായാല്‍ ഒരു മാര്‍ഗ്ഗം ഞാന്‍ പറയാം. കുരിശു മലയില്‍ പോയാല്‍ ശാന്തമായി ഒന്നിരിക്കാന്‍ കഴിഞ്ഞേക്കും. സംഗതി പക്ഷെ രഹസ്യമായിരിക്കണം....അല്ലെങ്കില്‍ പാലാ രൂപത അതും ഏറ്റെടുത്തു കുളമാക്കും.... അങ്ങോട്ട്‌ പോകുന്ന വഴിക്ക് ഭരണങ്ങാനത്ത് കേറരുത് പറഞ്ഞേക്കാം. മ്യുസിയത്തില്‍ വെച്ചിരിക്കുന്ന സാധനങ്ങള്‍ പലതും അല്‍ഫോന്‍സാമ്മ കണ്ടത് മാത്രമേയുള്ളൂ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. വെട്ടം കാണാന്‍ മുറിത്തിരികള്‍ പള്ളിക്കൂടം പിള്ളേര്‍ കൊണ്ട് പോയി കൊടുക്കണമായിരുന്നു. കാഞ്ഞിരപ്പള്ളി വഴിയും പോകരുത്; പോയാല്‍ ഉടുത്തിരിക്കുന്നത് കൂടി പറിച്ചെടുത്തിട്ടെ അവര്‍ വിടൂ. ഒരു വലിയ സാമ്പത്തിക വിദഗ്ദനാണ് അവിടുള്ളത്. ദിപിക ആക്രി വിലക്ക് വിറ്റത് ആ മേത്രാനാണ്. പറഞ്ഞന്നെയുള്ളൂ.

      Delete
    2. അമേരിക്കാവില്‍ ഹലോവിന്‍ ആഖോഷങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ,അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി, ആ ദിവസം പള്ളികളില്‍ , കുട്ടികള്‍ക്കായി പല രസകരമായ പരിപാടികളും അവതരിപ്പിക്കാറുണ്ട്. വന്നു വന്നു ഫലത്തില്‍ പള്ളികളില്‍ ഹാലോവിന്‍ ആഖോഷിക്കാന്‍ തുടക്കമായിട്ടുണ്ട്. അത് തുടങ്ങിയത് സധുദ്ധേശത്തോട് കൂടിയായിരുന്നു എങ്കിലും , ക്രിസ്മസ് പോലെ അതും നമ്മളില്‍ പ്രവേശിച്ചു കൊണ്ടിരിക്കയാണ്.
      പുറത്തു നിന്നുള്ളവര്‍ നോക്കിയാല്‍ ഹാലോവിന്‍ ദിവസം രാത്രിയില്‍ എല്ലാ പള്ളികളിലും ആഘോഷം . അത് കാണുന്ന അറിവില്ലാത്തവന്‍ ക്രിസ്ത്യാനികള്‍ ഹാലോവിന്‍ ആഖോഷിച്ചിരുന്നു എന്ന് ആരെങ്കിലും ചരിത്രം എഴുതിയാല്‍ , 100 വര്ഷം കഴിയുമ്പോള്‍ ഒരു ക്രിസ്തീയ ആഖോഷമായി ഹാലോവിന്‍ ഇടം പിടിച്ചേക്കാം.

      Delete
  6. George Kuttikattu, Germany said
    മെത്രാനും ഇടയ ലേഖനവും
    വിവഹത്തെപ്പറ്റിയുള്ള നിബന്ധനകള്‍ നല്‍കിയ ഇടയ ലേഖനം ചിന്താര്‍ഹാമാണ്. ഇതര മതവിശാസത്തില്‍ ജീവിക്കുന്നവര്‍ തമ്മില്‍ വിവാഹിതാകുന്നതില്‍ കാലഘത്തിനു ചേരുന്ന മാറ്റങ്ങള്‍ വരുത്തി വിവാഹിതാരാകുന്നവരെ സഹായിക്കുകയെന്നത് ക്രിസ്തീയമായി ചിന്തിക്കണം.യേശു സമരിയാക്കാരനോട് എങ്ങനെ പെരുമാറിയെന്ന് മെത്രാന്മാരും വൈദികരും ഏറെ ചിന്തിച്ചു ഇത്തരം തീരുമാനങ്ങളുടെ ഇടയ ലേഖനങ്ങള്‍ക്ക് രൂപം നല്‍കണം. വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന അനേകം മനുഷ്യര്‍ ഇക്കാലത്ത് ലോകമെമ്പാടുമുണ്ട്. . സഭയുടെ കാഴ്ചപ്പാടില്‍ കേരള സഭയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. അതുപോലെ വൈദീകരുടെ കാര്യത്തിലും (യുവാക്കളുടെ ഭാവിയെപ്പറ്റിയും സ്വഭാവ വല്‍ക്കരണത്തെക്കുറി ച്ചുമുള്ള ആശങ്ക ഇടയ ലേഖനത്തില്‍ ഉണ്ട്) അനുയോജ്യമായ പരിഷ്ക്കരണങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. നിരവധി വൈദികര്‍ വഴിവിട്ട ജീവിത രീതി അനുകരിക്കുന്നവര്‍ ആണ്. ഒരു നഴ്സ് വെളിപ്പെടുത്തിയ വിവരം ഇതാണ്. ആശുപത്രിയില്‍ രോഗിയായി പ്രവേശിക്കപ്പെട്ട ഒരു വൈദികന്‍ ലൈംഗിക ആഗ്രഹത്തോടെ അവളെ ബലമായി പിടിച്ചുവെന്നും മറ്റും മറ്റുമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ട കാര്യമല്ല. ധ്യാന ഗുരുക്കന്മാര്‍ കോടികളും കൂട്ടത്തില്‍ ഏതോ ഒരുത്തിയുമായി മുങ്ങുന്നു. പൊങ്ങുന്നത് മറ്റെവിടെയോ ആണ് . വികാരി ജോലി ശരിക്ക് ചെയ്യാതെ ,ട്രാവല്‍ ഏജന്‍സി ,വിദേശത്തു പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ വാങ്ങി കൊടുക്കുക ,അതിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുക,. ഇങ്ങനെ ആയിരം ഉദാഹരണങ്ങള്‍ പറയാനുണ്ട്. ഇതൊന്നും നമ്മുടെ മെത്രാന്മാര്‍ അറിയുന്നില്ലേ? ചില മെത്രാന്മാര്‍ വരെ വിദേശങ്ങളില്‍ അവിഹിത സാമ്പത്തിക ഇടപാടുകള്‍ ചെയ്യുന്നുണ്ട്. ഇക്കാര്യം ഏറെ പരസ്യമാണ്.ഇങ്ങനെയുള്ള സഭയിലെ ഗുരുതര പ്രശ്നങ്ങളെ ആദ്യം ഇടയ ലേഖനം എഴുതുന്നതിനു മുന്‍പ് ഇവര്‍ ചിന്തിക്കണം

    ReplyDelete
    Replies
    1. ശ്രി. ജോര്‍ജ്ജു കുറ്റിക്കാട്ട് പറഞ്ഞ കാര്യം ശ്രദ്ധിക്കാതെ പോവരുത്. ജെര്‍മനിയില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രികള്‍ക്കും ഇതറിയാവുന്ന കാര്യവുമാണ്. അവരെല്ലാം പത്തടി അകലം കണ്ടേ അവിടെ വരുന്ന മലയാളി അച്ചന്മാരുടെ അടുത്തു നില്‍ക്കൂ. ഇവിടെ പരമ പുണ്യവാന്മാരായി കഴിയുന്നവര്‍ മറ്റുള്ളവരെ ഭയന്ന് ഒരു തുറന്ന പെരുമാറ്റത്തിന് തയ്യാരാവുന്നില്ലാ എന്നേയുള്ളൂ. കുറേക്കാലം മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ പുത്തന്‍ കുര്‍ബാന ചൊല്ലാന്‍ തയ്യാറെടുത്തു നിന്ന എട്ടു കൊച്ചച്ചന്മാരുടെ ഇഷ്ടക്കാരുടെ വിവരവുമായി ഒരു അജ്ഞാത നോട്ടിസ് ഇറങ്ങുകയുണ്ടായി.

      Delete
  7. കട്ടീക്കാരന്റെ ലേഖനത്തില്‍ പാലാമെത്രാന്റെ കൊട്ടാരംപണിയും പൂങ്കാവനം നിര്‍മാണവും വായിച്ചപ്പോള്‍ എനിക്കും തോന്നിയത് നെടുങ്കനാല്‍ പറഞ്ഞ വിഡ്ഢികളായ നമുക്കു ചുറ്റുമുള്ള ഭക്തലോകത്തെപ്പറ്റി തന്നെയാണ്.

    പള്ളിയില്‍ പോകാത്ത എന്നെപ്പോലെയുള്ളവര്‍ക്കു ആത്മീയതയില്ലെന്നാണ് പൊതുവേ വെപ്പ്. യഥാര്‍ഥത്തില്‍ പുരോഹിത ആഡംബരജീവിതം കാണുന്ന പള്ളിയിലെ നിത്യ സന്ദര്‍ശകര്‍ക്കല്ലേ ആത്മീയത കുറവ് കാണേണ്ടത്. കൊട്ടാരങ്ങള്‍ പണിതീര്‍ത്ത്‌ ജീവിതം ഉല്ലസ്സിക്കുന്ന മെത്രാന്റെ അന്തപ്പുരങ്ങളും പള്ളി ഗോപുരങ്ങളും കാണുമ്പോള്‍ നിത്യം കുര്‍ബാന സ്വീകരിക്കുന്നവര്‍ തങ്ങള്‍ ഒരിക്കലെങ്കിലും സ്വയം വിഡ്ഢികളെന്നു മനസ്സില്പ്പോലും ചിന്തിക്കാറില്ലേ?

    അച്ചന്റെയും രൂപങ്ങളുടെയും മുമ്പില്‍ പൂക്കള്‍ അര്‍പ്പിക്കുമ്പോള്‍
    എവിടെയാണ് ദൈവം എന്നുള്ളതും അവര്‍ അറിയുന്നില്ല. പള്ളിയില്‍ പോവാത്ത കാണാതായ ആട്ടികുട്ടികള്‍ക്കുംവേണ്ടി പ്രാര്ധിക്കുവാന്‍ പുരോഹിതന്‍ മന്ത്രം ഉരുവിടുകയായി. പുരോഹിതാ, തന്റെ ദൈവത്തിനു എന്നെ വെണ്ടായെന്നും എനിക്കും പറഞ്ഞു കൂടെ?

    പള്ളിക്കുള്ളില്‍ മാത്രമുള്ള പുരോഹിതന്റെ അറിവിന്റെ പരിമതി ഞാന്‍ എന്തിനു ശ്രവിക്കണം? വക്രീകരിക്കപ്പെട്ട പുതിയതും പഴയതുമായ വചനങ്ങള്‍ എനിക്കെന്തിനു കേള്‍ക്കണം. അയാളുടെ വചനങ്ങളില്‍ മാമ്മോന്‍ എന്നും ദൈവമാണ്. കൊട്ടാരങ്ങള്‍ പണിതു ദുര്‍ദൈവങ്ങളെ കണ്ടെത്തുവാനുള്ള
    ശ്രമത്തിലാണ്. പിന്തിരിപ്പിക്കുവാന്‍ ലോകത്ത് ഒരു ആത്മീയഗുരുവിനും സാധിക്കുകയില്ല.

    വിശുദ്ധ വസ്തുക്കളും ബൈബിളും നായ്ക്കള്‍ക്ക് കൊടുക്കരുത്.
    സുവിശേഷകര്‍ക്കും പുരോഹിതര്‍ക്കും വിശുദ്ധ വസ്തുക്കള്‍ നിഷേധിക്കണം. പള്ളിയിലെ പഴഞ്ചന്‍പാട്ടുകളും പുരോഹിത ഈണങ്ങളും മനുഷ്യന്‍ മടുത്തില്ലേ?. ഇതൊന്നും ഭക്തന്‍ എന്ന പൊട്ടന്‍ വേണ്ടെന്നു വെക്കുകയില്ല. എത്ര പണം കൊടുത്താലും ഈ ദൈവത്തിനു തൃപ്തിയും വരുകയില്ല.

    പുറത്തു പോയി കുറച്ചുകൂടി അര്‍ഥമുള്ള ഗാനങ്ങള്‍ ഇവര്‍ക്ക് കേട്ടുകൂടെ? ചുറ്റുമുള്ളവരെ ഹൃദയത്തില്‍നിന്നും നല്‍കുന്ന പുഞ്ചിരി തൂകരുതോ. ആറുദിവസം ജോലി ചെയ്യുന്നവര്‍ ഏഴാംദിവസം വിശ്രമിക്കുവാന്‍ ആണ് കല്‍പ്പന. ഏഴാം ദിവസം പള്ളിയില്‍ പോവാന്‍ എന്തെല്ലാം കൂത്താട്ടങ്ങള്‍ ഒരു ഭവനത്തില്‍ ഉണ്ടെന്നു നോക്കൂ.

    ഫാഷനായി ഡ്രസ്സ് ചെയ്യണം. അതിരാവിലെ എഴുന്നേല്‍ക്കണം. രാവിലത്തെ പ്രഭാതഭക്ഷണവും പ്രാതലും ഒരുക്കണം. മക്കളെ പള്ളി കൊയറിനു തയ്യാറാക്കണം. പള്ളിയില്‍ വരുന്ന അയല്‍ക്കാരനോട് സ്നേഹം ഉണ്ടെന്നു നടിക്കുവാന്‍ മുഖത്തു കപടച്ചിരിയും വേണം. നല്ലവണ്ണം വസ്ത്രം ധരിച്ചില്ലെങ്കില്‍ ദൈവം എന്തു വിചാരിക്കും. ദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ ഭക്തന് കപടത കാണിച്ചെ മതിയാവൂ.പണവും പോക്കറ്റ് നിറയെ വേണം.

    ദൈവം നമ്മുടെ ഉള്ളില്‍ ഉണ്ടെങ്കില്‍ ബിഷപ്പിന്റെ കപടലോകത്തുള്ള മാമ്മോന്‍ കൊണ്ടുണ്ടാക്കിയ ഈ പള്ളിയില്‍ ഭക്തന്‍ പോവേണ്ട ആവശ്യമുണ്ടോ? പള്ളിയില്‍ പോവണമെന്ന് ഒരു ബൈബിളിലും ഒരു സ്ഥലത്തും ഞാന്‍ വായിക്കുന്നില്ല. പിന്നെ എന്തിനു പള്ളിക്ക് പണം കൊടുക്കണം. ദൈവനിന്ദ ചെയ്യണം.

    ReplyDelete
  8. പാല അരമനയില്‍ നിന്നും കൊച്ചു വെളുപ്പാം കാലത്ത് വെറും കാലിചാക്കുകളുമായി ഭരണങ്ങാനത്തുഎത്തുന്ന കൊച്ചച്ചമാര്‍ സന്ധ്യക്കു അരമനയിലേക്കു മടങ്ങുന്നത് ചുമക്കുവാന്‍ പറ്റാത്തവിധത്തിലുള്ള ചാക്കു കെട്ടുകളുമായിട്ടാണ്. മറ്റൊരു പണിക്കും കൊള്ളരുതാത്തവിധത്തില്‍ ചിലര്‍ക്കു നടവു വേദന.
    ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം അരമന ഭരണങ്ങാനത്തു വേണമെന്നാണ് പാലാ ബിഷപ്പിന്റെ വാദം. നേര്‍ച്ചപ്പെട്ടിയുടെ ആവശ്യവും വേണ്ടി വരുകയില്ല. ഭക്തജനങ്ങള്‍ അരമനയിലേക്കു നേരിട്ടു പണം വലിച്ചെറിയുന്നതിനുള്ള സംവിധാനവും ഉണ്ടാക്കും.

    അവസാനം കാഞ്ഞിരപ്പള്ളി മെത്രാന്‍ അറക്കനും വെടിക്കെട്ടു വീരന്‍ ഫാ.പുതുമനയും കൂടി ചെങ്ങളത്തെ പാദുവാ അന്തോണിയെ പെരുവഴിയില്‍ ഇറക്കി വിട്ടതുപോലെ വി. അല്‍ഫോന്‍സാമ്മയുടെ ഗതിയും അതായിരിക്കും.

    അതിന്റെ ഭാഗമായി അല്‍ഫോസമ്മ മഠം കൈക്കലാക്കുവാന്‍ പാലാ മെത്രാന്‍ അണിയറയില്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു എന്ന് ജനങ്ങളുടെ ഇടയില്‍ സംസാരം. അനുസരണക്കേടിന്റെ പേരില്‍ കന്യാസ്ത്രീകള്‍ ഗതിമുട്ടി നില്‍ക്കുക്കുന്നു! ഇവരെ ആരു സഹായിക്കും? പാലായിലെ മൂപ്പമാര്‍ ഉറങ്ങുകയാണോ?

    ReplyDelete
    Replies
    1. പാലാക്കാര്‍ എല്ലാകാര്യങ്ങളിലും മുന്‍പന്തിയിലുണ്ട്

      പക്ഷെ പാലാക്കാരുടെ സ്വന്തം കാര്യംവരുംമ്പോള്‍ തലക്കടികൊണ്ട

      പാമ്പിനെപോലെ ചുരുണ്ടു കൂടികിടക്കും.

      Delete
    2. ആര്‍ക്കും വേണ്ടാത്ത താമര കുരിശ്ശെന്ന വേണ്ടാധീനം പൊക്കിപ്പിടിച്ചു നടക്കുന്നവരാണ് അമേരിക്കയിലെ പല പാലാക്കാര്‍ കൊച്ചച്ചമാര്‍. അതാണ് നമ്മുടെ പാര്യമ്പര്യംമെന്ന് രണ്ടാം തലമുറയെ വഴിതെറ്റിക്കരുത്. ഡോളറു പെറുക്കാനും മനുഷ്യനെ വഴിതെറ്റിക്കാനുമാണോ ഏഴെട്ടുകൊല്ലം സെമിനാരിയില്‍ പഠിച്ചത്?

      Delete
  9. റോഷന്‍ ഇത്രയും കാര്യവിവരം പറഞ്ഞതുകൊണ്ട് എനിക്കിപ്പോള്‍ ശാന്തമായി ഉറങ്ങാം. കാരണം, ഈ റോമന്‍ സിറിയന്‍ കാല്‍ഡിയന്‍ മലങ്കര നസ്രാണി കത്തോലിക്ക കേരളനാട്ടില്‍ ആകെപ്പാടെ മര്യാദക്ക് സ്വല്‍പനേരം കഴിയാനുള്ള ഒരേ ഒരിടം പൂഞ്ഞാര്‍ കിഴക്കന്‍ കുരിശുമല ആണെന്നു കേട്ടതേ എന്റെ മനം കുളിര്‍കൊണ്ടു. കാരണം അതിന്റെ നേരേ താഴെയാണ് എന്റെ സുഖവാസം. ഇതുവരെ ഇവിടെ എല്ലാ വഴികളും അവസാനിക്കുകയായിരുന്നു. ഇനിയിപ്പോള്‍ കൂന്നാട് കൂടി എളങ്കാടിനും കൂട്ടിക്കലിനും മുണ്ടക്കയത്തിനും വഴിയായത്തോടെ ഞങ്ങളുടെ പെരിങ്ങുളം അടിവാരം റോഡ്‌ ഗതാഗതം കൊണ്ട് നിറയും എന്ന് ഭയപ്പെട്ടു കഴിയുമ്പോള്‍ അതാ, ആറിന്റെ മറുവശത്തുകൂടെ ഒരു കയറ്റവും ഇല്ലാത്ത മറ്റൊരു സമാന്തര റോഡ്‌ ഉണ്ടായിക്കഴിഞ്ഞു. അതുകൊണ്ട്, മുഖ്യ ഗതാഗതം അങ്ങോട്ട്‌ മാറും. ഇപ്പുറം പണ്ടത്തെ പോലെ ശാന്തസുന്ദരമായി കിടക്കും. ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരിടം ഇനി കിട്ടാനുണ്ടാവില്ല. ഉണ്ടായിരുന്നിടമൊക്കെ മേല്‍പ്പറഞ്ഞ റോ.സി.കല്‍ദാ നസ്രാണികള്‍ പള്ളികളും കപ്പേളകളും കുരിശടികളും പണിതു പങ്കിലമാക്കി. യേശു വരുമ്പോള്‍ നേരേ ഇങ്ങോട്ട് പോരാന്‍ പറ. ഞങ്ങളിവിടെ സൊളി പറഞ്ഞും കാട്ടുപഴങ്ങള്‍ തിന്നും ആറ്റില്‍ ചാടിക്കുളിച്ചും കഴിഞ്ഞുകൊള്ളാം. സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ!

    ReplyDelete
    Replies
    1. അല്ല കുരിശുമലയുടെ ചോട്ടിലായിരുന്നോ വാസം? സത്യത്തില്‍ അതൊരു പുണ്യ ഭൂമി തന്നെ. അവിടെ പഠിച്ചു വളര്‍ന്ന ഒരു വൈദികന്‍ തമിള്‍നാട്ടില്‍ ഭൂതപാണ്ടിയെന്ന സ്ഥലത്ത് നടത്തുന്ന ഒരാശ്രമത്തില്‍ ഞാന്‍ ഒരിക്കല്‍ പോയി. ആ ചിത്രം എന്‍റെ ഹൃദയത്തില്‍ എന്നും മായാതെ കിടക്കും. ആ ആശ്രമത്തിന്റെ ഗെയിറ്റ് എന്നും എല്ലാവര്ക്കും വേണ്ടി തുറന്നു കിടക്കും...ആര് ചെന്നാലും കിട്ടും അലൂമിനിയ പാത്രത്തില്‍ കഞ്ഞിയും പയറും. അവിടെ ഒരു വൃദ്ധ സദനം ഉണ്ട്. ആ വൃദ്ധന്മാരുടെ മുഖം വടിക്കുന്ന രണ്ടു ബാര്‍ബര്‍മാരെ ഞാന്‍ കണ്ടു.... അവര്‍ക്കെന്തു കൂലി കൊടുക്കുമെന്ന് ചോദിച്ചപ്പോളാണ്, അവര്‍ അവിടുത്തെ വൈദികരാണെന്നു ഞാന്‍ അറിയുന്നത്. യേശുവിനു കിടക്കാന്‍ ഇടം ഒരുക്കി ധാരാളം സ്ഥലങ്ങള്‍ കേരളത്തിലും ഉണ്ട്. അവര്‍ക്കാര്‍ക്കും ഒരിക്കലും ഒന്നിനും കുറവ് വന്നിട്ടുമില്ല. ഒന്നിന്റെയും പേര് ഞാന്‍ പറയുന്നില്ല.... അവര്‍ അവിടെ സമാധാനമായി കഴിഞ്ഞോട്ടെ.... ഇവിടുത്തെ വോള്‍വോ മൂപ്പന്മാര്‍ക്കു ദഹിക്കുന്ന കാര്യമല്ല അവിടൊക്കെ നടക്കുന്നത്.

      Delete
  10. കര്‍ത്താവു പറഞ്ഞു: "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി
    സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്‍കും. മത്തായി(6:5-6) "

    "പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു. മത്തായി(6:7-8)" ഇതാണ് ജീസസ് പറഞ്ഞത്.

    പണ്ടെല്ലാം ഇടവകയില്‍ ഒതുങ്ങി കൂടിയുള്ള ധ്യാനമായിരുന്നു. അതു സഹിക്കാമായിരുന്നു. സഭ ധ്യാനം ഇന്നു വ്യവസായവല്‍ക്കരിച്ചു. അതോടെ കയ്യും കാലും ഉയര്‍ത്തി ആയിരങ്ങളുടെ അല്ലേലുയ വിളികേട്ട് സ്വര്‍ഗം പോലും ഞെട്ടി. കൂട്ടത്തില്‍ പതിനായിരവും ഇരുപതിനായിരം വാട്ടുകളുടെ മൈക്കു സെറ്റുകളും. പിന്നെ കൊട്ടയിലേക്ക് വീഴുന്നത് തുട്ടുകളും നോട്ടുകളും. തുട്ടുകളുടെ വിഷയത്തില്‍ കര്‍ത്താവിനെന്തു കാര്യം?

    പിന്നിടു പേരുമാറ്റി ``അഭിഷേകാഗനി'' യാക്കി. ഇപ്പോള്‍ ദേ വരുന്നു ``മെഗാ അഭിഷേകാഗ്‌നി''. ഒരു ``മെഗാ അഭിഷേകാഗ്‌നി'' കൊണ്ട്
    പാലാപിതാവിനു രണ്ടു പാലസ് പണിയമെന്നാണു കണക്കുകൂട്ടല്‍.

    ReplyDelete
  11. "അല്ലാ, കുരിശുമലയുടെ ചോട്ടിലായിരുന്നോ വാസം" എന്ന് റോഷന്‍ എന്നെ കളിയാക്കി ചോദിക്കുന്നു. വ്യക്തിപരമായ വിശകലനങ്ങളിലേയ്ക്ക് നയിക്കുന്ന രീതിയില്‍ ഈ പൊതുബ്ലോഗില്‍ എഴുത്‌ന്നത് ഇഷ്ടപ്പെടാത്തവര്‍ കാണുമെന്നു ഞാന്‍ ഭയപ്പെടുന്നുണ്ട്. എന്നാലും ചോദിച്ചതിനുത്തരം തന്നേക്കാം. ജനിച്ചതും വളര്‍ന്നതും അവിടെ ആയിരുന്നു എന്ന്‍ മാത്രമല്ല, ഇപ്പോഴും ജീവിക്കുന്നത് അവിടെത്തന്നെ. എന്നെ ഞാനാക്കുന്നതില്‍ ഈ മാമലകള്‍ക്കും താഴ്വാരങ്ങള്‍ക്കും വലിയ പങ്കുണ്ട്. ചുറ്റുപാടുകള്‍ നമ്മെ രൂപപ്പെടുത്തുന്നു എന്നതില്‍ ഏറെ സത്യമുണ്ട്. ചുറ്റുപാടുകള്‍ ചിന്താരീതിയെയും ബാധിക്കും. സ്ഥിരചിന്ത എപ്രകാരമോ, അപ്രകാരം നാം ആയിത്തീരുന്നു. (യദ് ഭാവ: തദ് ഭവതി) വാസനാനുസാരമാണ് ചിന്ത പിറക്കുന്നത്‌. എന്നത് എളിയതും ലളിതവുമായ മനശാസ്ത്രമാണ്.
    നമ്മുടെ കമെന്റ് തുടങ്ങിയത് മെത്രാന്മാരെക്കുറിച്ചുള്ള ജോര്‍ജ് കട്ടിക്കാരന്റെ ഒരു കുറിപ്പിനെ അധികരിച്ചാണല്ലോ. അവിടേയ്ക്കു തിരിച്ചുപോകാം. ഇന്നത്തെ രീതില്‍ അവര്‍ എത്തിച്ചേര്‍ന്നത് അറിവില്ലായ്മകൊണ്ടാണ്. കാണുന്നതെല്ലാം എന്നന്നേയ്ക്കുമുള്ളതാണ് എന്ന അബദ്ധവിചാരം ഒന്ന്. അക്കൂടെ, കാണുന്നതൊന്നും ശരിയായി കാണാതെ, ആലസ്യപ്പുതപ്പിനകത്ത് കഴിഞ്ഞുകൂടാനുള്ള ഇഷ്ടവും ശീലവും. അച്ചനാകുംപോള്‍ മുതല്‍ ഇവര്‍ ഒരു മായാലോകത്താണ്. മായയുടെ കട്ടി കൂടുന്നതല്ലാതെ കുറയുന്നില്ല. അവസാനം മനുഷ്യര്‍ക്ക് അറപ്പുണ്ടാക്കുന്ന ജീവിതരീതികളില്‍ അവര്‍ മുങ്ങിപ്പോകുന്നു. കഷ്ടമതല്ല. നമ്മുടെ നാട്ടില്‍ എല്ലാവരും തന്നെ ആ വശത്തെയ്ക്കാണ് നീങ്ങുന്നത്‌...
    എന്തൊരു ഗര്‍വും അഹന്തയുമാണ് മലയാളിക്ക്. നൂതനാശയങ്ങളോട് സൗഹൃദം പുലര്‍ത്തുന്ന ഒരു നല്ല ചിന്തകനായ കുറിലോസ് മെത്രാന്‍ ചൂണ്ടിക്കാണിക്കുംപോലെ (സമാന്തര ലോകങ്ങള്‍ CSS Books) പൊതുസമൂഹത്തില്‍ അനുവര്‍ത്തിക്കേണ്ട സാമാന്യ സാംസ്കാരിക മര്യാദകള്‍ പോലും വിദ്യാസാമ്പന്നരെന്നു അഭിമാനിക്കുന്ന കേരളീയര്‍ക്കറിയില്ല. അദ്ദേഹം ഒരുദാഹരണം ആയി പറയുന്നത് ട്രാഫിക് ബോധമാണ്. പൊതുവേ പറഞ്ഞാല്‍ ഒരു മലയാളിക്കും അതില്ല. അതിനുപുറമേ താന്‍ മെത്രാനായതിനാല്‍ അല്ലെങ്കില്‍ മന്തിയായതിനാല്‍ എപ്പോഴും അകമ്പടി വേണം, തന്റെ വണ്ടി പരിശോധിക്കാനാവില്ല എന്നും മറ്റുമുള്ള ഉന്നതരുടെ ഹുങ്കും നാം കാണാറുണ്ടല്ലോ. അപ്പോള്‍ പിന്നെ സാമാന്യ ജനം എങ്ങനെ ഗതാഗത നിയമങ്ങളെ മാനിക്കാന്‍ പഠിക്കും?

    ReplyDelete
    Replies
    1. എന്തെങ്കിലും കുസൃതിതരങ്ങള്‍ ഒപ്പിച്ചുട്ടുണ്ടെന്ന അറിവയോടെ ആയിരക്കണമല്ലോ കാഞ്ഞിരപ്പള്ളി മെത്രാന്റെ കാറു തടഞ്ഞു നിറുത്തി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചെക്കു ചെയ്തത്.

      കാഞ്ഞിരപ്പള്ളി മെത്രാന്‍ ചില്ലറ കക്ഷിയല്ലലോ. ആക്രികച്ചവടത്തില്‍ കണക്കില്ലാത്ത കോടികള്‍ അടിച്ചു മാറ്റി. ഇപ്പോള്‍ മഹാരാഷ്ട്ര, ടാന്‍സാന്‍സിയ, മൊസാബിക്ക് എന്ന സ്ഥലങ്ങളിലെ ഭൂമി ഇടപാടുകളിലെ കണക്കില്ലാത്ത നിത്യവരുമാന കോടികള്‍ പേഴ്‌സിലോ പോക്കറ്റിലോ ഒതുങ്ങുന്ന സംഗതിയാണോ? സ്വന്ത കാറിലല്ലാതെ അന്യരുടെ വണ്ടികളില്‍ ട്രാന്‍സ്‌പോര്‍ട്ടു ചെയ്യുന്നതു ബുദ്ധിമോശമല്ലെ?

      വല്ലതും തടയുമെന്നു ചെക്കുചെയ്ത പോലീസു ഉദ്യോഗസ്ഥന്‍ കണക്കുകൂട്ടിയതില്‍ തെറ്റില്ല. പക്ഷെ വന്‍മുതലാളിമാരില്‍നിന്നും സ്ഥിരം മാസപടി പറ്റുന്ന അനേകം മേല്‍ഉദ്യോഗസ്ഥമാര്‍ കേരള പോലീസില്‍ ഉണ്ടെന്നു കേരള സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. ഇവിടെയാണ് ചെക്കു ചെയ്ത പോലീസ് ഉദ്യോഗസ്ഥനു തെറ്റു പറ്റിയത്.

      കാഞ്ഞിരപള്ളിയില്‍ ഈ പിതാവിനെ ഭയഭക്തിയോടെ ജനങ്ങള്‍ വിളിക്കൃന്നത് മാത്തച്ചന്‍ മുതലാളിയെന്നാണ്.

      Delete
    2. സീറോമലബാര്‍ അല്‍മായ കമ്മീഷന്റെ ദൗത്യവുമായി കോളോണില്‍ എത്തുന്ന കാഞ്ഞിരപ്പള്ളിമെത്രാനും അദ്ദേഹത്തി ന്‍റെ സെക്ക്രട്ടറിയും ഒരു Ex-nun cum congregation mother ന്റെ കുടുംബത്തില്‍ താമസിക്കാന്‍ പ്ലാനിടുന്നതായി അറിയുന്നു. ഈ Ex-nun cum congregation mother ഒരു വിവാഹം കഴിച്ചിരിക്കുന്നതോ ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഒരു കത്തോലിക്കനെയാണ്. മെത്രാന്മാര്‍ക്കു സഭയുടെ നിയമങ്ങളൊന്നും ബാധകമല്ലേ?

      വിശ്വാസി,ജര്‍മ്മനി

      Delete
  12. പാല അരമനയില്‍ ിനിന്നും കൊച്ചു വെളുപ്പാം കാലത്ത് വെറും കാലിചാക്കുകളുമായി ഭരണങ്ങാനത്തുഎത്തുന്ന കൊച്ചച്ചമാര്‍ സന്ധ്യക്കു അരമനയിലേക്കു മടങ്ങുന്നത് ചുമക്കുവാന്‍ പറ്റാത്തവിധത്തിലുള്ള ചാക്കു കെട്ടുകളുമായിട്ടാണ്. മറ്റൊരു പണിക്കും കൊള്ളരുതാത്തവിധത്തില്‍ ചിലര്‍ക്കു നടവു വേദന.

    അങ്ങനെയുള്ള കുറെയെണ്ണത്തിനേയല്ലേ താമരകുരിശുമായി ഡോളറു പെറുക്കുവാന്‍ അമേരിക്കയില്‍ പറഞ്ഞുവിട്ടത്. പക്ഷെ കാലം മാറി. അവിടെയുള്ള മന്ദബുദ്ധികള്‍ക്ക് വിവരംവെച്ചു തുടങ്ങി

    ReplyDelete
  13. കൂറില്ലോസ് മെത്രാന്റെ പുസ്തകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തരുന്നത് നമ്മുടെ ചര്‍ച്ചകളെ നേര്‍ വഴിക്ക് തിരിച്ചുവിടും എന്നാണെന്റെ പ്രതീക്ഷ. നല്ലൊരു പോസ്റ്റ്‌ പ്രതീക്ഷിക്കട്ടെ?

    ReplyDelete
  14. ശ്രീ. പടന്നമ്മാക്കള്‍ പള്ളിയില്‍ പോകാത്തതില്‍ പ്രശ്നം ഒന്നുമില്ല. കാരണം കിഴക്കിന്റെ പുതിയ കാനോന്‍ നിയമത്തില്‍ ഞായറാഴ്ച കുര്‍ബാന കടം ഇല്ല. മെത്രാനും അച്ചനും ഈ കാര്യം ആരോടും മിണ്ടാന്‍ പോകുന്നില്ല. ഇനി ഞായറാഴ്ച പള്ളിയില്‍ പോയില്ലന്കിലും പറഞ്ഞു കുംബസാരിക്കണ്ട. അതിന്റെ പേരില്‍ ഇനി നരകത്തില്‍ പോകണ്ടല്ലോ. ദൈവത്തിനു സ്തുതി.

    ReplyDelete
    Replies
    1. കര്‍ത്താവു പറഞ്ഞു: "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്‍കും. മത്തായി(6:5-6) "

      Delete
  15. ഒരു ഇടയനും ഇടയ ലേഖനവും.-
    ജോര്‍ജു കുറ്റിക്കാട്ട് അഭിപ്രായപ്പെട്ട ഈ പ്രശ്നം ഒരു ആനുകാലിക പ്രശ്നം ആണ്. മെത്രാന്മാരുടെ നിലപാട് വളരെ വിചിത്രമാണ്. ഇവര്‍ സാമൂഹ്യ ജീവിത ചലനങ്ങള്‍ മനസ്സിലാക്കി വേണം അവര്‍ അഭിപ്രായം എഴുതാന്‍. വിവരക്കേട് പറയാന്‍ മാത്രം ഇടയ ലേഖനങ്ങളെ തരം താഴ്ത്തരുത്.
    റോമന്‍ കത്തോലിക്കാ സഭയില്‍ പിളര്‍പ്പുണ്ടാക്കി സുറിയാനിയില്‍ നിന്നും അകറ്റി നമ്മെയെല്ലാം സീറോ മലബാര്‍ തോമ്മാ ക്രിസ്ത്യാനിയാക്കിയ ശേഷം ഇപ്പോള്‍ കല്‍ദായ സഭക്കാരാണ് നമ്മളെല്ലാവരും എന്ന് പറഞ്ഞു സഭയില്‍ ഫ്ലക്സ് ബോര്‍ഡ് എഴുതി പ്രചാരണം നടത്തുന്ന ചങ്ങനാശ്ശേരി പവ്വത്തില്‍ മെത്രാന്‍ വീണ്ടും സഭയുടെ മഹത്തായ നെടും തൂണാണെന്ന് സഹ മെത്രാന്മാര്‍ വിശേഷിപ്പിക്കുന്നു. ഇതൊരു വിരോധാഭാസമാണ്.റോമിലെ പോപ്പിനെ പുറം കാലുകൊണ്ട്‌ കൊട്ടുന്ന കേരള മെത്രാന്മാര്‍ ഇനി ഏതുതരത്തിലുള്ള ഇടയ ലേഖനം എഴുതി കേരളത്തിലെ പള്ളികളില്‍ വായിപ്പിച്ചാലും നുണ പറയുന്ന ഈ ഗണത്തെ ആര് വിശ്വസിക്കും ?. അല്‍മായനെന്ന പാവം വിവരദോഷികള്‍ എന്നും ഇവര്‍ പറഞ്ഞു പടച്ചുവിടുന്ന കാര്യങ്ങള്‍ അതേപടി ചവയ്ക്കാതെ വിഴുങ്ങുവാന്‍ മാത്രം ജനിച്ചവരായ ശുദ്ധ ഹൃദയരാണ്. ഇത്തരം മെത്രാന്മാരെ സഭാംഗങ്ങള്‍ അംഗീ കരിക്കരുത്. ഇവര്‍ക്ക് നേരെ വിരല്‍ ചൂണ്ടി സത്യം പറയുവാന്‍ നാം പ്രബുദ്ധരാവണം. എന്ത് വിവരക്കേടും ഇടയ ലേഖനം എഴുതി അല്മായനെ അടിച്ചേല്‍പ്പിക്കാംഎന്നു ഇവര്‍ ഇനി കരുതരുത്.

    ReplyDelete
  16. ഭരണങ്ങാനത്ത് പാലാബിഷപ്പിനു പുതിയ പാലസും പാലസിന്റെ ചുറ്റും പൂന്തോപ്പും വെള്ളചാട്ടവും പണിയാന്‍ 500 കോടിയോളം ചിലവുവരും. നിത്യവും ഭരണങ്ങാനത്തു വീഴുന്ന കോടികള്‍ കൊണ്ടോ അഭിഷേകാഗ്നികളില്‍ നിന്നു കിട്ടുന്ന വരുമാനംകൊണ്ടോ അതു തികയുമെന്നു തോന്നുന്നില്ല. ഈ സാഹചര്യത്തില്‍ ഏങ്ങനെ പാവപ്പെട്ടവരെ സഹായിക്കും?

    Reply
    അതിനല്ലെ ``മെഗാ അഭിഷേകാഗ്‌നി'' കണ്ടു പിടിച്ചിരിക്കുന്നത്. ഒന്നു ശ്രദ്ധിക്കണം! അല്ലേലുയ പറയുന്നിടത്ത് എല്ലാവരും ഒച്ചത്തില്‍ `` തുട്ടിനു പകരം നോട്ടുകെട്ടുകള്‍'' എന്നു പറഞ്ഞാല്‍ കാര്യങ്ങള്‍ക്കു വളരെ എളുപ്പമുണ്ട്.

    ReplyDelete
    Replies
    1. Alleuiyakku pakaramaayi "ille kaashu kaiyil?" ennaanu parayaanum kelkkaanum oru shelu. sangathi kaayaathmakal aakande?

      Delete
  17. Rev.Fr.Augustin,palaAugust 12, 2012 at 12:17 PM

    കളരിക്കല്‍ ചാക്കോച്ച ,കാനോന്‍ നിയമം എന്ന് എഴുതാതെ കാനോന്‍ എന്ന് മാത്രം എഴുതിയാല്‍ പോരെ. ? റോഡു വഴി , ഗെയിറ്റ് വാതില്‍ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്."വടക്കന്‍റെ
    പുഴുക്ക് " എന്നൊക്കെ പറയുന്നതുപോലെ....ഇരിക്കും അതും .....തിന്നാവുന്നവര്‍ക്ക് ആണേല്‍ കൊള്ളാം, രസികന്‍ പുഴുക്കാണ്, കണക്കിനുള്ള വളിപ്പേ ഉള്ളൂ.-(by - റെവ്.ഫാ. അഗസ്റ്റിന്‍,പാലാ.)

    ReplyDelete
    Replies
    1. Rev.Fr.Augustin,പാലാ ശരിയായും അച്ചനാണെന്ന് മനസ്സിലായി. ചാക്കോച്ചനെ തെറ്റ് പറയാമെന്നും എനിക്ക് തോന്നുന്നില്ല. ബ്രിട്ടാണിക്കായിലും വത്തിക്കാനിലെ പ്രമുഖരായ എഴുത്തുകാരുടെ ഇംഗ്ലീഷ്ലേഖനങ്ങളിലും കാനോന്‍ നിയമം (Canon laws)എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. തെറ്റുണ്ടോയെന്നു ഒന്നുകൂടി ഗവേഷണം നടത്തൂ.

      കാനോന്‍ എന്നു മാത്രം എഴുതിയാല്‍ അമേരിക്കയില്‍ പ്രചാരമുള്ള നാമമായ ഒരു പെണ്ണിന്റെ പേരാകാം. കാന്നോന്‍,‍ പീരങ്കി എന്നും അര്ഥ മാക്കാം. ആ സ്ഥിതിക്കു ചാക്കോച്ചന്റെ വാക്ക് 'കാനോന്‍ നിയമങ്ങള്‍' എന്നു എഴുതിയാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് മനസിലാവുകയുള്ളൂ. .

      നാലാംനൂറ്റാണ്ടു മുതലാണ്‌ കത്തോലിക്കാസഭ പാലിക്കേണ്ട കടമകള്‍ അഥവാ കാനോന്‍ എഴുതുവാന്‍ തുടങ്ങിയത്. ഈ കടമകള്‍ നിയമ ക്രമീകരണം ചെയ്തു കാനോന്‍ നിയമങ്ങള്‍ ആയി. യൂറോപ്പും അമേരിക്കയും മൊത്തം കാനോന്‍നിയമം എന്നു തന്നെ പറയുന്നു. കര്‍ദ്ദിനാള്‍മാരുടെ ലേഖനങ്ങളിലും വത്തിക്കാന്‍ ഔദ്യേഗിക രേഖകളിലും കാനോന്‍നിയമം തന്നെ.

      ഇന്ത്യന്‍ ഭരണഘടനയെന്നു പറഞ്ഞാലും നിയമം എന്നു അര്‍ഥം. ഭരണഘടനാ നിയമങ്ങള്‍ എന്നു പറഞ്ഞാല്‍ ഒരു പൌരന്‍ അനുഷ്ടിക്കേണ്ട ക്രോടീകരിച്ച നിയമസംഹിതകള്‍ എന്നു അര്‍ഥം. അതുപോലെ നിയമങ്ങള്‍ ക്രോടീകരിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ കാനോന്‍നിയമങ്ങള്‍ എന്നു തന്നെയാണ് പറയേണ്ടത്. ഒരു ദിവസം പോലും സെമിനാരി കാണാത്ത ഞാന്‍ ആധികാരികമായി പറയുന്നത് ശരിയല്ലെന്നും അറിയാം. താഴത്തെ ലിങ്കുകള്‍ ഒന്നു വായിച്ചു നോക്കൂ!!!

      http://legal-dictionary.thefreedictionary.com/Canon+Law

      http://www.vatican.va/archive/ENG1104/_INDEX.HTM

      http://www.intratext.com/x/eng0017.htm

      "Since the fourth century, the Roman Catholic Church has been developing regulations that have had some influence on secular (non-church-related) legal procedures. These regulations are called canons and are codified in the Code of Canon Law (in Latin, Codex juris canonici).”


      Delete
  18. Rev . Fr . Augauatin Pala യുടെ കമന്റിനു ശ്രീ. പടന്നമ്മാക്കലിന്റെ മറുപടി മതി. Fr . Augauatin ഞായറാഴ്ച കുര്‍ബാന കടത്തെപ്പറ്റി വല്ലതും എഴുതിയിരുന്നങ്കില്‍ നന്നായിരുന്നു. I am disappointed.

    ReplyDelete