Translate

Monday, February 25, 2019

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീയെ തള്ളിപ്പറഞ്ഞ് സ്വന്തം സന്യാസ സഭ

https://www.azhimukham.com/kerala-franciscan-clarist-congregation-statement-against-sr-lisy-vadakkel-who-gave-evidence-in-bishop-franco-mulakkal-accused-nun-rape-case/?fbclid=IwAR2hSUXuc4ZdNsihukEuUHl1pRW7AFhHCCyUVPjcxq4vNL6-TivGDRLN20k

 വഴി മാറി നടക്കുന്നു,14 വര്‍ഷമായി അനധികൃതമായി മഠത്തില്‍ താമസിക്കുന്നു; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീയെ തള്ളിപ്പറഞ്ഞ് സ്വന്തം സന്യാസ സഭ


കന്യാസ്ത്രീ പീഡനക്കേസില്‍ മൊഴി നല്‍കിയതിനു മഠത്തില്‍ തടങ്കലില്‍ ആക്കിയിരുന്ന എഫ് സി സി അംഗം സി. ലിസി വടക്കേലിനെ കോടതി ഇടപെട്ടാണ് മോചിപ്പിക്കുന്നത്

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൊഴി നല്‍കിയതിന്റെ പേരില്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്ന പരാതി ഉയര്‍ത്തിയ സി. ലിസി കുര്യന്‍ വടക്കേലിന്റെ വാക്കുകളെ തളളിയും സിസ്റ്റര്‍ക്കെതിരേ ആരോപണങ്ങളുയര്‍ത്തിയും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസറ്റ് കോണ്‍ഗ്രിഗേഷന്റെ (എഫ്‌സിസി) വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
സി. ലിസി കഴിഞ്ഞ പതിനാല് വര്‍ഷത്തിലധികമായി മൂവാറ്റുപുഴയില്‍ എഫ് സി സി വിജയവാഡ പ്രൊവിന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസില്‍ അനധികൃതമായി കഴിഞ്ഞു വരികയായിരുന്നുവെന്നാണ്. സി. ലിസിയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ പറയുന്നു. സി. ലിസിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് എഫ് സിസി കോണ്‍ഗ്രിഗേഷന്‍ തങ്ങളെ സ്വയം ന്യായീകരിക്കുന്നത്.എഫ് സി സി കോണ്‍ഗ്രിഗേഷന്‍ അധികൃതര്‍ അറിയാതെയാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ സി. ലിസി മൊഴി നല്‍കിയതെന്നും സിസ്റ്ററുടെ സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ്പിനെതിരേ മൊഴി നല്‍കിയതുമായി യാതൊരു ബന്ധവുമില്ലെന്നും സി. അല്‍ഫോന്‍സ വാദിക്കുന്നു.
‘വഴി മാറി നടക്കുന്ന സഹോദരി’ എന്നാണ് സി. ലിസിയെ എഫ് സിസി വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ കുറ്റപ്പെടുത്തുന്നത്. വിജയവാഡ പ്രോവിന്‍സിന് കേരളത്തില്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ, കേരളത്തിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചുകൊണ്ടു് സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുകയായിരുന്നു. സി. ലിസി കന്യാസ്ത്രീ പീഡനക്കേസിലെ പരാതിക്കാരിയും ഒപ്പം നില്‍ക്കുന്നവരും ആയ കന്യാസ്ത്രീകള്‍ താമസിക്കുന്ന കുറവിലങ്ങാട് മഠവുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ രഹസ്യ മൊഴി നല്‍കിയതെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആരോപണം ഉന്നയിക്കുന്നു.
മൊഴി നല്‍കിയത് കോണ്‍വെന്റിനു പുറത്ത് രഹസ്യമായി ആയിരുന്നതിനാല്‍ ഇത് സംബന്ധിച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ തനിക്കോ മറ്റ് അധികാരികള്‍ക്കോ അറിവുണ്ടായിരുന്നില്ല. സ്ഥലം മാറ്റത്തിന്റെ അറിയിപ്പ് നല്‍കിയ ജനുവരി 24 ന് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ട് താന്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന വിവരം സി. ലിസി തന്നെ അറിയിക്കുന്നതെന്നാണു് സി. അല്‍ഫോന്‍സ പറയുന്നത്. ബിഷപ്പിനെതിരേ മൊഴി നല്‍കുന്നതിനു മുമ്പ് തന്നെ സ്ഥലം മാറ്റം അറിയിപ്പ് നല്‍കിയിരുന്നതുകൊണ്ട് സി. ലിസി ഇപ്പോള്‍ ഉയര്‍ത്തുന്നതുപോലെ ബിഷപ്പിനെതിരേ മൊഴി നല്‍കിയതാണ് സ്ഥലംമാറ്റത്തിന് കാരണമെന്നത് തെറ്റായ ആരോപണം മാത്രമാണെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ വാദിക്കുന്നു. ഒരു എഫ് സി സി സഭാംഗത്തിന് സ്വാഭാവികമായി നല്‍കുന്ന സ്ഥലംമാറ്റം എന്നതിനൊപ്പം അല്‍പ്പം വഴിമാറി നടന്നിരുന്ന ഒരു സഹോദരിക്ക് നല്‍കിയ തിരുത്തലും ആയിരുന്നു എഫ് സി സി സഭയുടെ ജനറല്‍ സിനാക്‌സിസിന്റെ തീരുമാനം.
അതനുസരിച്ച് സി. ലിസിക്ക് 2019 ഫെബ്രുവരി 12ല്‍ നല്‍കിയ പുതിയ നിയമനം വിജയവാഡയിലേക്ക് സി. ലിസിയെ മാറ്റിയ നടപടിയെ ന്യായീകരിക്കുന്നു. വിജയവാഡയില്‍ തന്നെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നും ജീവന്‍ തന്നെ അപകടത്തിലായ സാഹചര്യത്തില്‍ സ്വയം രക്ഷപ്പെട്ട് കേരളത്തിലേക്ക് പോരുകയായിരുന്നുവെന്ന സി. ലിസിയുടെ പരാതിയെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ തള്ളിക്കളയുന്നത് ഇപ്രകാരമാണ്; വിജയവാഡയിലേക്കുള്ള നിയമനത്തിനു മുന്നു ദിവസങ്ങള്‍ക്ക് ശേഷം അമ്മയുടെ ഓപ്പറേഷന്‍ സംബന്ധിച്ച് നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞ സി. ലിസിക്ക് ഫെബ്രുവരി 16 ശനിയാഴ്ച്ച യാത്ര തിരിക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 15 ആം തീയതി അധികാരികളെ അറിയിക്കാതെ യാത്രയ്ക്ക് തയ്യാറായ സി. ലിസിയെ തനിച്ചയക്കാതിരിക്കാന്‍ ഞാനും നാട്ടിലേക്ക് സിസ്റ്ററിനൊപ്പം വന്നു.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ മദര്‍ ജനറലുമായി സി. ലിസി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവെന്ന ആരോപണവും വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ ഉയര്‍ത്തുന്നുണ്ട്. മദര്‍ ജനറലുമായി വാക്കേറ്റം നടത്തുകയും അവിടെ നിന്നും പിണങ്ങിപ്പോരുകയും ചെയ്ത സി. ലിസിയെ അമ്മ ചികിത്സയില്‍ ഇരിക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടു ചെന്നാക്കിത് താനാണെന്നും ഇതിന്റെ പിറ്റേദിവസം സി. ലിസി മൂവാറ്റുപുഴയിലെ ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നുവെന്നും സി. അല്‍ഫോന്‍സ പറയുന്നു.
സി. ലിസിയുടെ സഹോദരങ്ങള്‍ തങ്ങളുടെ ഗസ്റ്റ് ഹൗൗസില്‍ എത്തി ഭീഷണിപ്പെടുത്തിയെന്നാണ് മറ്റൊരു ആരോപണം. ഫെബ്രുവരി 18ന് രാവിലെ സി. ലിസിയുടെ സഹോദരങ്ങള്‍ മൂവാറ്റുപുഴയിലുള്ള എഫ് സി സി യുടടെ ഗസ്റ്റ് ഹൗസില്‍ വന്ന്; ബിഷപ്പ് ഫ്രാങ്കോയെക്കെതിരേ മൊഴി നല്‍കിയാല്‍ സ്ഥലം മാറ്റുമോ എന്നു ചോദിച്ച് ഭീഷണിപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അന്ന് ഉച്ചയ്ക്ക് പൊലീസ് എത്തി ലിസിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. സി. അല്‍ഫോന്‍സ പറയുന്നു.
വിജയവാഡയില്‍ കഴിഞ്ഞിരുന്ന സിസ്റ്ററിനെ കേരളത്തിലെ വീട്ടില്‍ കൊണ്ടുപോയി വിടുകയും അതിനുശേഷം തിരികെ വന്നപ്പോള്‍ മൂവാറ്റുപുഴയില്‍ എഴുപത് കഴിഞ്ഞ രണ്ട് കന്യാസ്ത്രീകള്‍ തനിച്ച് താമസിക്കുന്നിടത്ത് തടങ്കലില്‍ വയ്ക്കുകയും ചെയ്തു എന്നുള്ള വാര്‍ത്ത സാക്ഷര കേരളം അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുമെന്നും പറഞ്ഞാണ് സി. അല്‍ഫോന്‍സ തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിലെ നിര്‍ണായക സാക്ഷിയാണ് സി. ലിസി. താന്‍ ബിഷപ്പിനെതിരേ മൊഴി നല്‍കിയതിനു പിന്നാലെ വിജയവാഡ പ്രോവിന്‍സിലേക്ക് മാറ്റുകയും മാനസികവും വൈകാരികവുമായ പീഡനമാണ് അവിടെ നിന്നും ഏറ്റുവാങ്ങേണ്ടി വന്നതെന്നും, യാതൊരു വിധ ബാഹ്യബന്ധങ്ങള്‍ക്കും അനുവദിക്കാാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നുമാണ് സി. ലിസി വെളിപ്പെടുത്തിയിരുന്നത്. രോഗാവസ്ഥയിലുള്ള അമ്മയെ പരിചരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പോലും കേള്‍ക്കാതെയാണ് വിജയവാഡയിലേക്ക് അയയ്ക്കുന്നതെന്നും അവിടെ നിന്നാല്‍ ജീവന്‍ പോലും അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞതോടെയാണ് സ്വയം രക്ഷപ്പെട്ട് കേരളത്തില്‍ എത്തിയതെന്നും സി. ലിസി പറയുന്നു.
ആശുപത്രിയില്‍ എത്തിയ തന്നോട് വിജയവാഡയിലേക്ക് തിരിച്ചു പോകണമെന്നു മഠം അധികൃതര്‍ ഭീഷണി മുഴക്കിയെന്നും സി. ലിസി പറയുന്നുണ്ട്. തന്റെ അവസ്ഥകള്‍ സി. ലിസി സഹോദരങ്ങളോട് പറഞ്ഞതനുസരിച്ചാണു് പൊലീസിനു മുന്‍പാകെ പ്രശ്‌നം എത്തുന്നത്. മൂവാറ്റുപുഴയിലെ ജ്യോതിര്‍ഭവനിലെത്തിയ പൊലീസ് സി. ലിസിയെ അവിടെ നിന്നും മോചിപ്പിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. സിസ്റ്ററില്‍ നിന്നും ചോദിച്ചറിഞ്ഞ കാര്യങ്ങളില്‍ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സി. ലിസിയെ വിജയവാഡയിലേക്ക് തിരിച്ചയക്കരുതെന്നും മൂവാറ്റുപുഴയിലെ ഹോമില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കാനും ഉത്തരവില്‍ പറഞ്ഞിരുന്നു.
കന്യാസ്ത്രീ പീഢനക്കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് പരാതിക്കാരിക്കൊപ്പം നില്‍ക്കുന്ന അഞ്ചു കന്യാസ്ത്രീകളെയും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സ്ഥലംമാറ്റാന്‍ ശ്രമം നടത്തിയതെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. അതിനോടൊപ്പമാണു് കേസിലെ പ്രധാന സാക്ഷികളിലൊരാളായ സി. ലിസിയെ സംബന്ധിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നിരിക്കുന്നത്.
രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

Thursday, February 21, 2019

Nun rape case: Convent booked for harassing key witness

Nun rape case: Convent booked for harassing key witness: By Matters India Reporter Kochi, Feb. 19, 2019: The police in Kerala on February 19 registered a case against a Franciscan Clarist Congregation convent after a nun complained that she was illegally…

Wednesday, February 20, 2019

പുതിയ ബില്ലിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്ന് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍

പള്ളി സ്വത്ത് ഭരണത്തില്‍ നിയന്ത്രണം വരുന്നു; ബില്ലിന് കരട് രൂപമായി; സഭാസ്വത്ത് ഭരിക്കാന്‍ നിയമം അനിവാര്യമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയത് ശ്ലാഘനീയം


ബീനാ സെബാസ്റ്റിയന്‍
Friday 15 Feb 2019 02.58 PM


  കരട് ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാര്‍ച്ച് ആറിനുള്ളില്‍ keralalawreforms@gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lawreformscommission.kerala.gov.in എന്നതില്‍ ബില്‍ കരട് രൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


കോട്ടയം: ക്രിസ്തീയ സഭകളിലെയും പള്ളികളിലെയും സ്ഥാപനങ്ങളിലെയും സ്വത്ത് ഭരണം സംബന്ധിച്ച കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ 2019ന് കട് രൂപമായി. കരട് രൂപം ജസ്റ്റീസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സഭാസ്വത്ത് ഭരണത്തില്‍ തര്‍ക്കമുണ്ടായാല്‍ അത് ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിടാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണവും വിവിധ പള്ളികളിലെ സ്വത്ത് കൈകാര്യം ചെയ്തതിനെ ചൊല്ലി വിശ്വാസികളും അധികാരികളും തമ്മിലുണ്ടായ പ്രശ്‌നങ്ങളുമാണ് ഇത്തരമൊരു ബില്ലിന്റെ ആവശ്യത്തെ കുറിച്ച് ചര്‍ച്ച സജീവമാക്കിയത്. സി.എസ്.ഐ സഭയിലെ വിവിധ പള്ളികളിലും സ്വത്ത് കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി വഴക്കുകള്‍ നടന്നിരുന്നു.
പള്ളിയുടെ സ്വത്ത് ഭരണത്തില്‍ തര്‍ക്കമുണ്ടാകുകയോ സഭയുടെ സ്വത്ത് ആരെങ്കിലും ദുപയോഗപ്പെടുത്തുകയോ ചെയ്താല്‍ ട്രൈബ്യൂണല്‍ മുമ്പാകെ പരാതിപ്പെടാമെന്ന് കരട് ബില് പറയുന്നു. ഇതിനായി ഏകാംഗ/മൂന്നംഗ ട്രൈബ്യൂണല്‍ രൂപീകരിക്കണം. റിട്ട. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലാണ് ട്രൈബ്യൂണല്‍. ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള ഒരാള്‍, വിരമിച്ച ഗവ.സെക്രട്ടറി എന്നിവരായിരിക്കും മൂന്നംഗ ട്രൈബ്യൂണലിലെ മറ്റ് അംഗങ്ങള്‍. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.
കരട് ബില്ലിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമുള്ള സംശയങ്ങളും ആശങ്കകളും രേഖാമൂലം കമ്മീഷനെ അറിയിക്കാം. ഇതിനായി മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ കോട്ടയത്ത് യോഗം ചേരുന്നുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അഭിപ്രായം കൂടി പരിഗണിച്ച ശേഷം ബില്ലിന് കമ്മീഷന്‍ അന്തിമ രുപം നല്‍കും. തുടര്‍ന്ന് ബില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
ഈ ബില്‍ നിയമമാകുന്ന ദിവസം മുതല്‍ നടപ്പില്‍ വരും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സഭാ വിഭാഗങ്ങളും ഈ നിയമത്തിനു പരിധിയില്‍ വരും. സഭയുടെ വസ്തുവകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം ചുമതലപ്പെടുത്തുന്ന ഡിനോമിനേഷന് ആയിരിക്കും. വരിസംഖ്യ, സംഭാവന, നേര്‍ച്ചകാഴ്ചകള്‍, തുടങ്ങി ഏതു വിധത്തിലും വിശ്വാസികളില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ലഭിക്കുന്ന എല്ലാ സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഭാവനകളും കൈാര്യം ചെയ്യുന്നതിന് ഈ ഡിനോമിഷേന് അവകാശമുണ്ടായിരിക്കും.
ഓരോ ഡിനോമിനേഷനുകളുമായിരിക്കും തങ്ങളുടെ അധികാരപരിധിയില്‍ പെടുന്ന അതത് ഇടവകകള്‍ ഭരിക്കുന്നുതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത്. കാലാകാലങ്ങളില്‍ വസ്തുവഹകളുമായി ബന്ധപ്പെട്ടതും പണവുമായി ബന്ധപ്പെട്ടതുമായ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കണം. ഡിനോമിനേഷന്‍ തെരഞ്ഞെടുക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വാര്‍ഷിക ഓഡിറ്റ് നടത്തണം. ഓഡിറ്റ് വാര്‍ഷിക പരിധി യോഗത്തില്‍ സമര്‍പ്പിക്കണം.
ഓരോ ഇടവകയ്ക്കും സ്വന്തമായി വസ്തുവകകള്‍ വാങ്ങുന്നതും വാടക, ലൈസന്‍സ് തുടങ്ങിയ രീതികളിലുടെ ഉപയോഗിക്കുന്നതിനും അവകാശമുണ്ടെന്ന് കരട് ബില്ലില്‍ പറയുന്നു. ഓരോ ഇടവകയും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതും അവ ഓഡിറ്റിന് വിധേയമാക്കേണ്ടതും ഓഡിറ്റ് റിപ്പോര്‍ട്ട് ഇടവക പൊതുയോഗം മുമ്പാകെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതുമാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 26(ഡി) അനുഛേദ പ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും നിയമാനുസൃതം വസ്തുവകകള്‍ കൈകാര്യം ചെയ്യാന്‍ അവകാശമുണ്ട്. നിലവില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ വിവിധ വിഭാഗങ്ങളുടെ വസ്തുവകകള്‍ കൈാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. കേരളത്തിലെ ക്രൈസ്തവ സഭകള്‍ കാലകാലങ്ങളായി ആര്‍ജിച്ചിരിക്കുന്ന സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്. മതിയായ കൂടിയാലോചനകളും മറ്റുമില്ലാതെ വസ്തുവകകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും പണയപ്പെടുത്തിയും ദേവാലയങ്ങള്‍ക്ക് കനത്ത സാമ്പത്തിക നദഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് വിശ്വാസികകളുടെ മനോവീരത്തെ തകര്‍ക്കുന്നു. നിലവില്‍ ഇത്തരം വിഷയങ്ങളില്‍ പരാതി നല്‍കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അത്തരത്തില്‍ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നതുകൊണ്ടാണ് ഈ കരട് നിയമം അവതരിപ്പിക്കുന്നത് എന്ന സൂചനയും നല്‍കിയിരിക്കും.
കരട് ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാര്‍ച്ച് ആറിനുള്ളില്‍ keralalawreforms@gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lawreformscommission.kerala.gov.in എന്നതില്‍ ബില്‍ കരട് രൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം, പുതിയ കരട് ബില്ലിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. 2009ലെ ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാന്‍ ആയുള്ള നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ ബില്‍ എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പുതിയ ബില്ലിന് ജനാധിപത്യ ഫ്രെയിംവര്‍ക്ക് ഇല്ല. ഇടവകയുടെ സ്വയം ഭരണാവകാശത്തെ കുറിച്ച് യാതൊന്നും പ്രതികരിക്കുന്നില്ല. പുതിയ ബില്‍ വരുമ്പോള്‍ പഴയ ഭരണഘടനയ്ക്കുള്ള മേല്‍ക്കോയ്മ പൂര്‍ണ്ണമായും മാറുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഇത്തരമൊരു നിയമം ആവശ്യമുണ്ടെന്ന് സര്‍ക്കാരിനും കമ്മീഷനും ബോധ്യപ്പെട്ടു എന്നത് വ്യക്തമായെന്ന് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് 'മംഗളം ഓണ്‍ലൈനോട്' പ്രതികരിച്ചു. പക്ഷേ ഭരണത്തിനുള്ള രൂപത തലത്തില്‍ വരെ എത്തി നില്‍ക്കുകയാണ് . സംസ്ഥാന തലത്തില്‍ ഒരു സമിതി ആവശ്യമായിരുന്നു. അതാത് ഡിനോമിനേഷനുകള്‍ക്ക് അവരുടെ ഭരണവും മറ്റും നിശ്ചയിക്കാമെന്ന്. എന്നാല്‍ ആ ഡിനോമിഷേന്‍ എങ്ങനെ രൂപീകരിക്കണമെന്ന് വ്യക്തമാക്കുന്നില്ല. സഭാധികാരം തീരുമാനിക്കുന്നിടത്താണ് കാര്യങ്ങള്‍ നടക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവയ്ക്കുന്നത് ഇതല്ല. സാമ്പത്തിക കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതി തന്നെ കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പാക്കുന്ന സ്ഥിതി വരണം. ആരാധനയുടെയും കൂദാശയുടെ കാര്യത്തില്‍ ആക്ഷന്‍ കൗണ്‍സിലിന് യാതൊരു അഭിപ്രായ വ്യത്യാസമില്ല. അത് അവര്‍ തീരുമാനിക്കട്ടെ.
ഡിനോമിനേഷന്റെ റെഗുലേഷന്‍സില്‍ ചില വ്യക്തത വരാനുണ്ട്. അതാത് സഭാ വിഭാഗങ്ങള്‍ക്ക് തന്നെ ഇടവക ഭരിക്കാനുള്ള നിയമങങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കാമെന്ന് പറയുന്നത് ശരിയല്ല. അക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം നിയമത്തില്‍ തന്നെ ഉണ്ടാവണം.
രൂപതാതലത്തില്‍ ഭരണം തെരഞ്ഞെടുക്കപ്പെട്ട സമിതി ആയിരിക്കണമെന്ന് പറയുന്നുണ്ട്. എന്നാല്‍ സമിതിയെ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് പറയുന്നില്ല. ഇത് നിലവിലുള്ള സാഹചര്യം തന്നെ സൃഷ്ടിക്കും. ബിഷപ്പുമാര്‍ക്കും മറ്റും വേണ്ടപ്പെട്ടവര്‍ സമിതിയില്‍ വരികയും പിന്‍വാതില്‍ ഭരണം നടക്കുകയും ചെയ്യും. എന്നാല്‍ സംസ്ഥാന തലത്തില്‍ ഒരു സമിതിയെ കുറിച്ച് സൂചനപോലുമില്ല. അക്കൗണ്ട് ഓഡിറ്റിനും പരാതികള്‍ പരിശോധിക്കുന്നതിനും സംബന്ധിച്ച് ഒരു സമിതിയെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഒരു അപ്പെക്‌സ് ബോഡിയെ കുറിച്ച് പറയുന്നില്ല. നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം വളരെ അഭിനന്ദനീയമാണ്. -ജോര്‍ജ് ജോസഫ് പറഞ്ഞു.
അതേസമയം, 2009ല്‍ തുടക്കം കുറിച്ച കരട് ബില്‍ വീണ്ടും കൊണ്ടുവന്നത് ചര്‍ച്ച ചെയ്യാതെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണോ എന്ന് സംശയമുണ്ട്. ഇത് പണ്ടേ നടപ്പാക്കേണ്ട സമയം കഴിഞ്ഞു. നടപ്പാക്കിയിരുന്നുവെങ്കില്‍ ഭൂമി കുംഭകോണം പോലെയുള്ളത് നടക്കില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കു പോലും ഇത് എടുക്കുമോ എന്ന് സംശയമുണ്ട്. അകത്തളങ്ങളിലെ ആഭ്യന്തരചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോയേക്കാം. ഒരു പക്ഷേ സഭാധികാരികളെ വിരട്ടാനോ ശബരിമല വിഷയത്തിലൂടെ ഇടഞ്ഞുനില്‍ക്കുന്ന ഹിന്ദുസമൂഹത്തെ അനുനയിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നും സംശയിക്കണമെന്നും ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി