യേശു എവിടെ എന്ന ചോദ്യം ഇതിനു മുമ്പുള്ള എല്ലാ വിഷയങ്ങളെയുംകാൾ കൂടുതൽ താത്പര്യത്തോടെ ചർച്ചചെയ്യപ്പെട്ടു. യേശുവിനെ സ്നേഹിക്കുന്നവർ അന്വേഷിക്കുന്നത് ഒരു മതസ്ഥാപകനെയോ അത്ഭുതപ്രവർത്തകനെയൊ ദൈവപുത്രനെയൊ അല്ല, മറിച്ച്, സ്നേഹത്തിന്റെ അര്ത്ഥം പറഞ്ഞും കാണിച്ചും തരുന്ന ഗുരുവിനെയാണ്. അന്വേഷിക്കുന്നവർ, ജാതിമതഭേദമെന്യേ, അവനെ കണ്ടെത്തുമെന്നത് സംശയമറ്റ കാര്യവുമാണ്.
http://shalomtv.tv/media- gallery/mediaitem/178- gurucharanam-subhodam
അപ്പോൾ കാതലായ സത്യം സ്നേഹം തന്നെയാണ്. എന്നാൽ ഏറ്റവും കൂടുതൽ തെറ്റിധരിക്കപ്പെടുന്നതും സ്നേഹം തന്നെ. അത് ഏതെല്ലാം വിധത്തിൽ എന്നും എങ്ങനെ യാഥാർഥ സ്നേഹത്തെ തിരിച്ചറിയാം എന്നും പറഞ്ഞുതരുന്ന ഒരു ഗുരുവിനെ അല്പസമയം കേട്ടിരിക്കാൻ താത്പര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. വൃഥാവിലാവില്ല.
സ്നേഹം എന്താണ്? അല്മായാ ശബ്ദം വായനക്കാര്‍ ഏറ്റവും കൂടുതല്‍ ആവേശത്തോടെ ജീവിതത്തില്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വിഷയമായിരിക്കാമത്. എനിക്കത് പ്രിയപ്പെട്ട ഒരു ജീവിത ദര്ശനവും കൂടിയാണ്. സ്നേഹം നിര്വ്വചിക്കപ്പെട്ടിടത്തോളം മറ്റൊന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടാവില്ല. പക്ഷെ, എനിക്കേറ്റവും ഇഷ്ടപ്പെട്ട നിര്വ്വചനം ‘To live is to Love and Love is to get worn out’ എന്നതാണ്. സ്നേഹത്തെ നാല് ഗ്രെയഡുകളിലായി വേര്തിരിച്ച ഹീബ്രൂ, ഏറ്റവും പരമോന്നത തരമായി മറ്റുള്ളവര്ക്ക് വേണ്ടി പൂര്ണ്ണമായും ഇല്ലാതാവുന്നതിനെ (Agappe) കാണുന്നു. യേശു കാണിച്ചുതന്നത് അപൂര്വ്വ ഉദാഹരണം.
ReplyDeleteസ്നേഹം അല്പ്പം പോലും ഇല്ലാതെ ഒന്നിനും നിലനില്ക്കാനെ ആവില്ല. തായ്ത്തടി ദ്രവിച്ചാല്‍ ശിഖരങ്ങള്ക്ക് നിലനില്പ്പി്ല്ല. അതുപോലെയാണ് സ്നേഹത്തിന്‍റെ പരമോന്നത ശ്രോതസ്സുമായി ബന്ധമറ്റു നില്കുന്ന യാതൊന്നിനും നിലനില്ക്കാനാവില്ലായെന്നത്. ഒന്നുകില്‍ സ്നേഹിക്കണം അല്ലെങ്കില്‍ സ്നേഹിക്കപ്പെടണം – ഇത് രണ്ടും സാദ്ധ്യമല്ലാത്തവര്‍ മാനസികമായും ആത്മീയമായും അക്ഷരാര്ത്ഥത്തില്‍ മൃതരാണ്. ഒരു പാത്രത്തില്‍ എണ്ണ നിറക്കുന്നതുപോലെയാണ് സ്നേഹവും. പാത്രം നിറഞ്ഞു കഴിയുമ്പോള്‍ എണ്ണ ഊര്ന്നു പുറത്തുപോകും, ആദ്യം സ്വന്തമായുള്ള വസ്തുക്കളിലെക്കും, പിന്നെ വ്യക്തികളിലേക്കും, പിന്നെ സ്വന്തം വിശ്വാസ പ്രമാണങ്ങളിലേക്കും. ഈ ഒഴുക്ക് പതിയെ സ്വന്തം സമൂഹത്തിലേക്കും, പിന്നെ സ്വന്തം രാജ്യത്തിലേക്കും, ഭൂമിയാകെയും ഒടുവില്‍ പ്രപഞ്ചമാകെയും വ്യാപിക്കും. സ്വയം സ്നേഹത്തില്‍ പൂര്ണ്ണ്മായാലെ ഇതിനു മുന്നോട്ടു പോകാനാവൂ. സ്വയം സ്നേഹം സ്വാര്ത്ഥതയായി കെട്ടടങ്ങുന്നതാണ് പലപ്പോഴും നാം കാണുക.
ആചാര്യ രജനിഷ് സ്വര്ഗ്ഗ്ത്തിലേക്കുള്ള പാത ഇടുങ്ങിയതാണെന്നുള്ള വചനം വ്യാഖ്യാനിച്ചപ്പോള്‍ പ്രപഞ്ചം മുഴുവന്‍ സ്നേഹമെന്ന പ്രക്രിയയിലൂടെ തന്നിലേക്ക് ആവാഹിച്ചു സ്വയം ചെറുതായ ഒരു ഒന്നിനെ ഈ ഇടുങ്ങിയ പാതയിലൂടെ കടന്നു പോകാന്‍ കഴിയൂവെന്നു പറഞ്ഞു. ആ വചന ഭാഗത്തിന് ഞാന്‍ കേട്ടിട്ടുള്ളതിലേക്കും മനോഹരമായ വ്യാഖ്യാനമായിരുന്നത്. പ്രപഞ്ചത്തില്‍ എന്തെങ്കിലുമൊന്നു ദുഃഖത്തിലായിരിക്കുന്നുവെങ്കില്‍ അതിനെ അവിടെ വിട്ടിട്ടു സ്വര്ഗ്ഗം എന്ന സൌന്ദര്യത്തിലേക്ക് പൊയ്ക്കളയാമെന്ന് യാതൊന്നിനും വ്യാമോഹിക്കാനാവില്ല. സ്വന്തം ഭാഗമായ എന്തെല്ലാം മാറ്റി നിര്ത്തപ്പെട്ടിട്ടുണ്ടോ അത്രമേല്‍ സ്വയം വലുതായിരിക്കുമെന്നതുകൊണ്ട് ഈ ഇടുങ്ങിയ പാത അത്തരക്കാര്‍ക്ക് അപ്രാപ്യമായിരിക്കുക തന്നെ ചെയ്യും. യേശു വീണ്ടും വരുമെന്ന് പറഞ്ഞു, ബുദ്ധന്‍ വീണ്ടും വരുമെന്ന് പറഞ്ഞു, അവതാരങ്ങള്‍ വീണ്ടും ഉണ്ടാവും.ഒന്നും പൂര്‍ണ്ണമായിരുന്നിരിക്കാനും ഇടയില്ല.
എന്‍റെ വിദ്യാഭ്യാസകാലത്ത് ഞാനേറ്റവും കൂടുതല്‍ എന്നോട് തന്നെ ചോദിച്ച ചോദ്യമാണ്, മറ്റുള്ളവര്ക്ക് വേണ്ടി സ്വന്തം സുഖങ്ങള്‍ ത്യജിക്കുമ്പോള്‍ എങ്ങിനെ സന്തോഷം കിട്ടും? ഞാനത് പരീക്ഷിച്ച് നോക്കിയിടത്തെല്ലാം അതൊരു അതീവ സുഖപ്രദമായ ഒരനുഭവമായി കണ്ടു. ഒരു കേക്ക് രുചിയുള്ളതാണെനും നന്നായിരിക്കുമെന്നുമൊക്കെയേ അത് രുചിച്ച ഒരുവന് പറയാനൊക്കൂ. പക്ഷെ അതിന്‍റെശരിയായ രുചി മറ്റൊരുവന് അറിയണമെങ്കില്‍ അത് തിന്നു തന്നെ നോക്കണം. മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യുമ്പോള്‍ കിട്ടുന്ന അവാച്യമായ സംതൃപ്തി: അതിനെ വെല്ലുന്നയൊന്ന് സുഖ വികാരങ്ങളുടെ ലിസ്റ്റില്‍ കാണില്ല.
സ്വന്തം കീര്ത്തി യും, ധനവും, അവകാശങ്ങളും തട്ടിയെടുക്കുന്ന അപരനോട് ക്ഷമിക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ സുഖം നയാഗ്ര വെള്ളച്ചാട്ടത്തില്‍ പോയി കുളിച്ചാലും കിട്ടില്ല. ഒരുവന്‍ പരിഗണിക്കപ്പെടുന്നു, സ്നേഹിക്കപ്പെടുന്നു എന്നൊക്കെയുള്ള ഒരു ചിന്ത ഒരു വിശ്വാസിക്ക് കൊടുക്കാന്‍ സഭക്ക് കഴിയാത്തതാണ്, ഉറവകള്‍ തേടി ജനം ഒഴുകാനും കാരണം. സ്നേഹത്തില്‍ അധികാരവുമില്ല, അധികാരത്തില്‍ സ്നേഹവുമില്ല.
സ്നേഹം സുബോധമാണ്.
Deleteസ്നേഹത്തെപ്പറ്റി എഴുതാൻ എനിക്കർഹതയില്ല എന്നാണ് എന്റെ ഉറച്ച വിശ്വാസം. കാരണം, ഞാൻ സ്നേഹിച്ചിട്ടില്ലെന്ന സംശയം എന്നെ വല്ലാതെ മഥിക്കുന്നുണ്ട്. ഞാനെപ്പോഴും സ്നേഹിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട്, ഒരു ഗുരുവിന്റെ വാക്കുകള കടമെടുത്ത് സ്നേഹത്തെപ്പറ്റി എന്തെങ്കിലും എഴുതാനാണ് എനിക്കിഷ്ടം.
ഞാൻ സൂചിപ്പിച്ച വീഡിയോ ക്ലിപ്പ് ശ്രദ്ധിക്കാത്തവർക്ക് ഇത് ഒരുപകാരമാവുകയും ചെയ്യും. വാക്കിനു വാക്കല്ല, സംഗ്രഹിച്ചും എന്റേതായ ധ്വനി കൊടുത്തും എഴുതുകയാണ്.
കുത്തഴിഞ്ഞ നിഘണ്ടു പോലെ നിറയെ പദങ്ങൾ ചിതറിവീണ ഒരു ലോകത്തിൽ ഏതെങ്കിലുമൊരു പദം മാത്രം തിരഞ്ഞെടുക്കാൻ ദൈവം ആവശ്യപ്പെട്ടാൽ ഏതു പദമായിരിക്കും ഇങ്ങൾ തിരഞ്ഞെടുക്കുക?
ജീവിതത്തിന്റെ പാതിയോളമെങ്കിലും നടന്ന എതോരാൾക്കുമറിയാം, ആ വാക്ക് സ്നേഹം ആയിരിക്കും. മറ്റു പദങ്ങളൊക്കെ അപ്രസക്തമാണ്. കാരണം, ജീവിതം ഏതർത്ഥത്തിലെടുത്താലും സ്നേഹത്തിനു വേണ്ടിയുള്ള അലച്ചിലാണ്. സ്നേഹാന്വേഷണങ്ങളുടെ സമുച്ചയമാണ് ഓരോ ജീവിതവും. നാമറിയുന്നവരെല്ലാം രണ്ടേ രണ്ടു തരത്തിൽ പെടുന്നവരാണ് - നമുക്ക് സ്നേഹം തന്നവരും സ്നേഹം നിഷേധിച്ചവരും.
യേശു പറഞ്ഞിട്ടുള കഥകളിൽ ആരും മറക്കാത്ത ഒന്ന് ധൂർത്തപുത്രന്റേതാണ്. മാതാപിതാക്കളുടെ സ്നേഹത്തെയും വീട്ടിലെ മുഷിപ്പിക്കുന്ന ദിനചര്യകളെയുംകാൾ രസിപ്പിക്കുന്ന ചങ്ങാതിമാരുടെ കൂട്ടും അഹ്ലാദോല്ലാസങ്ങളും അയാളെ ആകർഷിക്കുന്നു. എന്നാൽ കഥയുടെ അവസാനമാകുമ്പോൾ അവന്റെ ജീവിതത്തിലെ ഒരു ക്ഷാമകാലത്തെക്കുറിച്ച് ക്രിസ്തു പറയുന്നു. സൂക്ഷിച്ചു നിരീക്ഷീച്ചാൽ അത് സ്നേഹത്തിന്റെ ക്ഷാമകാലമാണെന്ന് കാണാം. പന്നിക്ക് കൊടുക്കുന്ന തവിടെങ്കിലും തനിക്കു തിന്നാൻ കിട്ടിയിരുന്നെങ്കിൽ എന്നാണു ആ ചെറുപ്പക്കാരൻ കൊതിക്കുന്നത്.
സുഭിക്ഷമായ ഭക്ഷണം, അനുഭവിച്ചിരുന്ന അയാൾക്ക് ഇപ്പോൾ ഭക്ഷണമെന്നു തോന്നിക്കുന്ന എന്തെങ്കിലും കിട്ടിയാൽ മതിയെന്നുണ്ട്. അളവറ്റ സ്നേഹം അനുഭവിച്ചിരുന്ന അയാൾക്ക് ഇപ്പോൾ സ്നേഹമെന്നു തോന്നിക്കുന്ന എന്തെങ്കിലും കിട്ടാനുള്ള കൊതിയായി യേശു നമുക്കത് കാട്ടിത്തരികയാണ്. പക്ഷേ, അയാൾക്ക് തവിടുപോലും കിട്ടിയില്ല.
ചുറ്റും നോക്കിയാൽ, സ്നേഹത്തിന്റെ പതിരുപോലുമല്ലാത്ത എത്രയെത്ര ചൂണ്ടകളാണ് മനുഷ്യരെ കോർത്തെടുക്കുന്നത്. മരണവെപ്രാളത്തിലാകുംവരെ അവരത് തിരിച്ചറിയുന്നില്ല. അതുപോലെ കഥയിലെ ധൂർത്തപുത്രൻ തന്റെ അപ്പന്റെ വിരുന്നുമേശയെപ്പറ്റി ഓര്ക്കുന്നു. അവിടെയാകട്ടെ ദാസര് പോലും സമൃദ്ധമായി ഭക്ഷിക്കുന്നു. ഇവിടെയാണ് യേശു നമുക്കൊരു പ്രധാന പാഠം പറഞ്ഞുതരുന്നത്. ദാസർപൊലും സമൃദ്ധമായി ഭക്ഷിക്കുന്ന ഊട്ടുമേശ - അത് ഉപാധികളില്ലാത്തെ സ്നേഹത്തിന്റെ പ്രതീകമാണ്. തന്റെ അനുയായികളോ യഹൂദരോ റോമാക്കാരോ അത്തരമൊന്നിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. കേട്ടിരുന്നതൊക്കെ തങ്ങൾ ഉണ്ടാക്കുന്ന നിയമങ്ങൾ പാലിക്കുന്നവരെ രക്ഷിക്കുന്ന അധികാരികളെപ്പറ്റിയും, താൻ പറയുന്നത് ചെയ്യുന്നവർക്ക് അനുഗ്രഹങ്ങൾ നല്കുന്ന ദൈവത്തെപ്പറ്റിയും മാത്രമായിരുന്നു. ഇനിയാണ് വേദപുസ്തകത്തിലെ ഏറ്റവും സുന്ദരമായ വാക്യം: അപ്പോളവന് സുബോധമുണ്ടായി. അഗാധമായി ഞാൻ സ്നേഹിക്കപ്പെടുന്നു എന്ന അറിവാണ് യേശുവിനെ സംബന്ധിച്ചിടത്തോളം ആ സുബോധം. അതുണ്ടായവൻ പിന്നീട് ഇടറിപ്പോവില്ല. പലപ്പോഴും സ്ത്രീകളാണ് ഇത്തരം സുബോധത്തിനുള്ള മിനിത്തങ്ങളാവുന്നത്. എത്രയോ തവണ നാം കാണുന്നു, എല്ലാവിധത്തിലും തന്നെ പീഡിപ്പിക്കുകയും തള്ളിപ്പറയുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന പുരുഷൻ എവിടെനിന്നോ കേൾക്കാനിടവരുന്നു - അവൾ പറഞ്ഞതായിട്ട് - ഇല്ല, എനിക്ക് വേറൊരാളെ വേണ്ടാ, അദ്ദേഹം എന്നെ എന്ന് തിരികെ വിളിക്കുന്നോ, അന്ന് ഞാൻ ചെന്ന് അയാളെ എന്റെ സ്വന്തമാക്കും, എന്ന്. അത് കേൾക്കുമ്പോൾ അവനു സുബോധമുണ്ടായെങ്കിൽ അവൻ വാവിട്ടു കരയും, അവളെ സ്നേഹപൂർവ്വം, ആരാധനയോടെ തിരിച്ചു വിളിക്കും, മാപ്പപേക്ഷിക്കും, നഷ്ടപ്പെട്ടിട്ടു തിരികെക്കിട്ടിയ നിധിപോലെ കാത്തു സൂക്ഷിക്കും.To come to one's right senses means to realize that one has been passionately loved.
തുടരും.
സ്വന്തം സ്നേഹത്തെ പുനഃപരിശോധിക്കുക. നേതി, നേതി എന്നല്ലാതെ സ്നേഹത്തെപ്പറ്റി എന്തെങ്കിലും പറയാൻ അവകാശാമുള്ളവർ ആരുണ്ട്?
തുടർച്ച:
Deleteസ്വന്തം സ്നേഹത്തെ പുനഃപരിശോധിക്കുക ഓരോരുത്തരുടെയും കടമയാണ്. നേതി, നേതി (ഇത് സ്നേഹമല്ല, ഇത് സ്നേഹമല്ല) എന്നല്ലാതെ സ്നേഹത്തെപ്പറ്റി എന്തെങ്കിലും പറയാൻ അവകാശമുള്ളവരല്ല നാം എന്ന തിരിച്ചറിവ് അപ്പോഴുണ്ടാകും.
താനെപ്പോഴാണ് സത്യത്തിൽ സ്നേഹിചിട്ടുള്ളതെന്നു ഓരോരുത്തരും ദൈവത്തെ സാക്ഷി നിറുത്തി ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഒരേപോലെ നാം കാണുന്ന പലതും ഒന്നാണെന്നുള്ള വിചാരം വലിയ തെറ്റിധാരണയാകം. യോഹന്നാന്റെ സുവിശേഷത്തിൽ ഇരുപത്തിയൊന്നാം ആദ്ധ്യായത്തിന്റെ ഒടുവിൽ ഒരു സന്ദർഭം വിവരിക്കുന്നുണ്ട്. പത്രോസിനോട് യേശു ചോദിക്കുകയാണ്, ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുണ്ടോ? ഉണ്ടെന്നു അയാൾക്ക് നല്ല തീര്ച്ചയുണ്ട്. എന്നാൽ ആ സ്നേഹത്തിൽ, ഒന്നാമനാകാനുള്ള തൃഷ്ണയില്ലേ? യേശു തന്നെ വിശ്വസിക്കുന്നു എന്നയഹങ്കാരമില്ലേ? മറ്റാരെയും തന്നോളം അടുപ്പിക്കരുതെന്ന ഒളിപ്പിച്ച ആഗ്രഹമില്ലേ? അങ്ങനെ പലതുമില്ലേ? യേശു ചോദ്യം ആവർത്തിക്കുന്നു. ശിമയോൻ ചഞ്ചലിതനാകുന്നു. എന്നാലും വിട്ടുകൊടുക്കുന്നില്ല. തന്റെ സ്നേഹം ഉറച്ചതാണെന്നുതന്നെ വാശിയോടെ പറയുന്നു. ചോദ്യം മൂന്നാമതും കേൾക്കുമ്പോൾ, അയാളുടെ ചങ്കിടിയുന്നു. നിർവ്യാജമാണോ തന്റെ സ്നേഹം? തന്റെ സ്നേഹത്തിൽ വളരെയധികം ഹുങ്കുണ്ടെന്നും അതിൽ തൻകാര്യം മുന്നിട്ടുനില്ക്കുന്നുവെന്നും തിരിച്ചറിയുന്ന പത്രോസ് വാവിട്ടു കരയുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ നുണകൾ സ്നേഹത്തിന്റെ മറവിൽ നടക്കുന്നു എന്ന് നമ്മളും അറിയണം; അന്യരുടെ ജീവിതത്തിലല്ല, നമ്മൾ ഓരോരുത്തരുടെയും അനുദിനജീവിതത്തിൽ. ഒരുദാഹരണം ഫാ. കട്ടിക്കാട് എടുത്തു പറയുന്നത് ഇതാണ്. തങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്ന മകൾ ഒരു പ്രണയത്തിൽ ചെന്ന് വീഴുന്നു. തങ്ങളെ വകവയക്കാത്ത തന്നിഷ്ടം എന്ന കാരണം പറഞ്ഞ് അവർ അവളോട് - നീ ഇനി ഞങ്ങളുടെ മകളല്ല എന്ന് അന്ത്യശാസനം കൊടുക്കുന്നു. അവളോടുള്ള സ്നേഹം അവർക്ക് നിലനിൽക്കുന്ന ഒരു സ്വഭാവമായിരുന്നോ, അതോ വെറും ഒരു വികാരമായിരുന്നോ?
ഉപാധികളുള്ള സ്നേഹത്തിന് യഥാർത്ഥത്തിൽ ഇഷ്ടം എന്നേ പറയാനാവൂ. ഇഷ്ടത്തിന് ഉപാധികളുണ്ട്. അവ ഇല്ലാതായാൽ ഇഷ്ടം പിന്നെയില്ല. സ്നേഹമാകട്ടെ നിരുപാധികമാണ്. അത്തരം സ്നേഹമാണ് തന്റെ പിതാവായ ദൈവത്തിന്റേത്, അത്തരം സ്നേഹമാണ് തന്റേത് എന്നതായിരുന്നു യേശുകൊണ്ടുവന്ന പുതിയ സന്ദേശം. തന്റെ ശിഷ്യർക്കെന്നപോലെ നമുക്കും അത് മനസ്സിലായിട്ടുണ്ടോ എന്നതാണ് നമ്മെ ശല്യപ്പെടുത്തേണ്ട ചോദ്യം. ഉടമ്പടികളുള്ള ഒരനുഭവത്തെയും വിളിക്കേണ്ട പേര് സ്നേഹമെന്നല്ല. ഇത്രയുമാകുമ്പോൾ നമ്മൾ ശരിക്കും പരുങ്ങുന്നുണ്ട്.
എന്നാൽ ഇനി വരുന്നത് നമ്മെ ആത്മനിന്ദയിൽ മുക്കും. ഗുരു പറയുന്നു. ഒരിലയെ സ്നേഹിക്കുന്നവൻ അത് നില്ക്കുന്ന ചില്ലയെയും ചില്ല നില്ക്കുന്ന തായ്ത്തടിയെയും സ്നേഹിക്കണം. അവയ്ക്കാഹാരം തേടുന്ന അതിന്റെ വേരുകളെയും സ്നേഹിക്കണം. അല്ലെങ്കിൽ ഇലയോടുള്ള സ്നേഹം വ്യാജമാണ്. കാരണം, ആ ഇലയെ രൂപപ്പെടുത്തിയത് ഇവയെല്ലാം കൂടിയാണ്. അവയെ മാറ്റി നിറുത്തിയാൽ ഇലയില്ല. നിങ്ങളുടെ മകൾ/മകൻ ചെന്നുകയറിയ കുടംബത്തെ, അതിലെ അംഗങ്ങളെ നിങ്ങളുടെ സ്നേഹത്തിൽ ഉൾപ്പെടുത്താനാവില്ലെങ്കിൽ അവളോടുള്ള/അവനോടുള്ള സ്നേഹം സ്നേഹമല്ല എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരും മുഖം കുനിക്കില്ലേ? എന്റെ മുഖം കുനിഞ്ഞുപോകുന്നു. എനിക്കെന്റെ ഭാര്യയെ ഇഷ്ടമാണ്, എന്നാൽ അവളുടെ വീട്ടുകാരെ സഹിക്കാനാവില്ല എന്ന് പറയുന്നവർ ചുരുക്കമല്ലല്ലോ? മനുഷ്യൻ പറയുന്ന ഒരു പുരാതന നുണയുടെ പേരാണ് സ്നേഹം. Love is the most ancient lie. അതങ്ങനെയല്ല എന്ന് തെളിയിക്കാൻ നമുക്കാവുന്നെങ്കിൽ മാത്രമേ സ്നേഹത്തെപ്പറ്റി സംസാരിക്കാൻ നമുക്കർഹതയുള്ളൂ. അതിനുള്ള ഒരേയൊരു വഴി എന്തെന്ന് യേശുതന്നെ പറഞ്ഞു തരുന്നുണ്ട്. നീ അഗാധമായി സ്നേഹിക്കപ്പെടുന്നുണ്ട് എന്ന സുബോധത്തിൽ എത്തിച്ചേരുക. അതൊരു വെളിച്ചമാണ്. അത് കിട്ടുന്നവർക്ക് മാത്രമേ എന്ത് ദുരന്തം വന്നുപിണഞ്ഞാലും സ്നേഹത്തിന്റെ ഉറവിടത്തോട് ചേർന്നു നിൽക്കാനുള്ള കരുത്തുണ്ടാവൂ.
ഒരുദാഹരണം പറയുന്നതിതാണ്. പൂന്താനം. നോക്കിയിരുന്നു, നോക്കിയിരുന്ന് അദ്ദേഹത്തിന് വാർദ്ധക്യത്തിൽ ഒരു കുഞ്ഞുണ്ടാവുന്നു. കുഞ്ഞിന്റെ ആദ്യ പിറന്നാൾ ആഘോഷിക്കാൻ പോകുന്നു. പൂജാരിയായിരുന്നതിനാൽ ധാരാളം ഇല്ലങ്ങളിൽ നിന്ന് സ്നേഹിതരെ വിളിച്ചിട്ടുണ്ട്. നടപ്പനുസരിച്ച്, വരുന്നവർ രാത്രിതങ്ങും. അവർക്കൊക്കെ മുഷിഞ്ഞ വസ്ത്രം കഴുകാനുണ്ടാവും. അങ്ങനെയുള്ളവ ഓരോരുത്തരും കൊണ്ടുപോയി എറിഞ്ഞ മുറിയിൽ കുഞ്ഞിനെ ഉറക്കിക്കിടത്തിയിരുന്നത് ശ്രദ്ധിക്കപ്പെട്ടില്ല. മേൽക്കുമേൽ വന്നുവീണ തുണികൾക്കടിയിൽ പെട്ട് ശ്വാസംമുട്ടി കുഞ്ഞു മരിക്കുന്നു.
അത്രയും വലിയ ഒരാഘാതത്തിൽ പെട്ടയാൾ ദൈവവുമായി വീണ്ടും സന്ധിയിലാവുമെന്നു കരുതാനാവുമോ? എന്നിട്ടും പുത്രനഷ്ടത്തിന്റെ വേദന ഇറ്റു കുറഞ്ഞപ്പോൾ, അതായത്, അദ്ദേഹത്തിന് സുബോധം വീണ്ടുകിട്ടിയപ്പോൾ, അദ്ദേഹമെഴുതിയ വരികൾ ഇങ്ങനെ:
ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികളെന്തിനു വേറേ?
കത്തോലിക്കാ സഭ ഒരു പ്രസ്ഥാനമല്ല. പോപ്പ് ഫ്രാന്‍സിസ് കൊടുങ്കാറ്റാവുന്നു....
ReplyDeleteഅദ്ദേഹത്തിന്‍റെ പുതിയ പ്രസ്താവന നേരിടാനാവാതെ വിഷമിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ കേരളത്ത്രിലായിരിക്കാനാണ് സാദ്ധ്യത.
സഭ ഏറ്റവും വലിയ ഒരു പ്രേമ കഥയാണെന്നാണ് അദ്ദേഹം പറയുന്നത്. സ്നേഹത്തെപ്പറ്റിയുള്ള ചര്‍ച്ച നമുക്ക് തുടരാം...
പ്രസ്താവനയുടെ മുഴുവന്‍ രൂപം ....
Church is not NGO, warns Pope
The pope had a direct message for employees of the Vatican's Institute for Religious Works.
UCANINDIA: Posted on April 25, 2013, 3:29 PM
Vatican City:
The Church is not a bureaucratic organization, it is a story of love, if "it creates offices and becomes somewhat bureaucratic, the Church loses its main substance and is in danger of turning into an NGO. And the Church is not an NGO". The statement was repeated at Mass this morning by Pope Francis celebrated in the chapel of St. Martha's residence. Among those present, were employees of the Institute for Religious Works (IOR).
According to Vatican Radio, the Pope himself brought the subject up: "It's a love story ... But there are those from the IOR ... excuse me, eh! .. some things are necessary, offices are required ... ok! but they are necessary up to a certain point: as an aid to this love story. But when organization takes first place, love falls down and the Church, poor thing, becomes an NGO. And this is not the way forward."
The readings of the day tell the story of the first Christian community that grows and multiplies its disciples. A good thing, says the Pope, but that can push to make "deals" to get even "more partners in this venture." "Instead, the path that Jesus willed for his Church is another: the path of the difficulties, the path of the Cross, the path of persecution ... And this makes us wonder: What is this Church? This, our Church so it doesn't seems a human enterprise".
Continued..
മാര്‍പ്പാപ്പയുടെ പ്രസ്താവന തുടരുന്നു:
DeleteThe Church is "something more": "the disciples do not the Church make, they are only the messengers sent by Jesus. And Christ was sent by the Father." So, you see that the Church begins there, in the heart of the Father, who had this idea ... I do not know if He had an idea, the Father: the Father had love. This love story began, this love story that lasts through time and still has not ended. We, the women and men of the Church, we are in the middle of a love story: each of us is a link in this chain of love. And if we do not understand this, we do not understand anything about what the Church is. "
"The Church does not grow thanks to human strength: some Christians made mistakes for historical reasons, they took a wrong turn, they had armies, and they waged wars of religion: that is another story, which is not this love story. We too must learn by our mistakes how the love story progresses. But how does it grow?
Like Jesus simply said, like the mustard seed, it grows like the yeast in the flour, without noise. "The Church grows "from the bottom, slowly." "And when the Church wants to boast of its quantity and makes organizations, and makes offices and become somewhat bureaucratic, then the Church loses its main substance and is in danger of turning into an NGO. And the Church is not an NGO. It's a love story ... But there are those from the IOR ... excuse me, eh! .. some things are necessary, offices are required ... ok! but they are necessary up to a certain point: as an aid to this love story. But when organization takes first place, love falls down and the Church, poor thing, becomes an NGO. And this is not the way forward. "
A head of state, he said, asked how big the Pope's army was. But the Church does not grow "through the military", but with the power of the Holy Spirit. Because the Church is not an organization. "No, it is a Mother. It is a Mother. There are many mothers here, at this Mass. How would you feel if someone said to you:' So... you are the manager of your house '?' No, I am the Mammy!. 'And the Church is Mother. And we are in the middle of a love story that runs on the power of the Holy Spirit and we, all of us together, are a family in the Church who is our Mother. "
Source: Asia News
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈ പ്രസ്താവന വള്ളി പുള്ളി വിടാതെ പ്രസിദ്ധികരിക്കാന്‍ ചങ്കൂറ്റമുള്ള കത്തോലിക്കാ പ്രസിദ്ധീകരണങ്ങളെയാണ് ഞാന്‍ ഉറ്റു നോക്കുന്നത്. സഭാഷ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പാ...സഭാഷ്! അല്മായാ ശബ്ദം ഇന്നേവരെ പറഞ്ഞുകൊണ്ടിരുന്നതും ആവശ്യപ്പെട്ടുകൊണ്ടിരുന്നതും ഇത് തന്നെ...ഇത് തന്നെ...
ReplyDelete"സ്നേഹമില്ലെന്നാൽ പിന്നേതുമില്ല,സ്നേഹമാണീശന്റെ ഭാഷ ,കേള്ക്കൂ.." എന്റെ ഒരു പാട്ടിന്റെ പല്ലവിയേ എനിക്ക് വീണ്ടും ഇവിടെ കുറിക്കുവാനുള്ളൂ..... സ്നേഹമായദൈവത്തെ അറിയാൻ സ്വന്തം മനസിലാകെ സ്നേഹം ഒരുവന് അവശ്യം വേണം.....സ്നേഹമാണവന്റെ ഭാഷയെങ്കിൽ ,ആ ഭാഷ (സ്നേഹം ) വശമുള്ളവനേ ദൈവത്തൊടുരിയാടാനും പറ്റൂ ....കുരിശിലെ സ്നേഹത്തോളം ഇത്ര വല്യ സ്നേഹം മാനവരാശി ഇന്നോളം വേറെ കണ്ടിട്ടുമില്ല. ..."ത്യാഗം ,കഠിനമാം കദനത്തിൻ ചിപ്പിയിൽ വിളയും അനുപമാനന്ദമുത്തു.." ഇതൊരനുപല്ലവി...കുരിശിലെ കദനങ്ങൾ പരമാനന്ദമായി പരിണമിച്ചു , കാലത്തിന്റെ മനസാകുന്ന ചിപ്പിയിൽ ! ആ സ്നേഹം ,അതിൽനിന്നുമുണ്ടായ ത്യാഗം , അതുമൂലമുണ്ടാകുന്ന സ്വർഗീയാനന്ദം , ഈ വകയൊന്നു രുചിക്കാൻപോലും ഭാഗ്യമില്ലാത്ത കുറെ പാഴ്സഭകളും , അതിലെ ഹദഭാഗ്യരായ കുഞാട്ടിൻ കൂട്ടങ്ങളും ...സഭയിൽ സ്നേഹമില്ല ,സഭകളിൽ ഇല്ല സഭയോടുമില്ല ..എവിടെയുമില്ലാ ദിവ്യാനുഭൂധി.....ചിലപ്പോൾ മലാഖകുഞ്ഞുങ്ങളുടെ ഉള്ളങ്ങളിൽ കണ്ടേക്കാം...താഴെയീഭൂമിയിലീസാധനം മരുന്നിനുപോലുമില്ല...ഉണ്ട് തന്നോടുതന്നുള്ള സ്നേഹത്തിന്റെ (സ്വാർഥതയുടെ) ചെറുസ്പുരണങ്ങൾ ചിലടത്തു , ചിലപ്പോൾ മാത്രം ...കാലത്തിനു കൈമോശം വന്ന ഏകസാധനമാണീ "സ്നേഹം" ..
ReplyDeleteDear Samuel Koodal,
DeleteYour words sound like the sermon from a pulpit. Kindly take a more practical approach and clarify the point. That is, instead of saying where you don't find love, tell us where you do find some love. That will be helpful to the readers. Thanks.
ReplyDeleteസ്നേഹത്തിന്റെ കാതലെന്തെന്ന് ഏറ്റവും ലളിതമായ ഭാഷയില്‍ പറഞ്ഞത് യേശുവാണ്. സ്നേഹത്തിന്റെ മന:ശാസ്ത്രം ഏറ്റവും കൃത്യമായി കുറിച്ചത്, അക്ഷരാര്‍ഥത്തില്‍ ആദ്യത്തെ ക്രിസ്ത്യാനിയായ പൌലോസാണ്. കൊറീന്ത്യര്‍ക്കു പൌലോസെഴുതിയ കത്തിന്റെ പതിമൂന്നാമദ്ധ്യായം ക്രിസ്തുപ്രബോധനത്തിന്റെ കാതലാണ്. പുതിയനിയമത്തിന്റെ മാത്രമല്ല, മനുഷ്യചൈതന്യത്തിന്റെതന്നെ പൊരുളെന്തെന്നു മാറ്റാര്‍ക്കും സാധിക്കാത്ത ഭാഷയിലദ്ദേഹം സംക്ഷിപ്തമായി അതില്‍ കുറിച്ചുവച്ചു. അതിഹൃദ്യമായ ഈ വേദഭാഗം പൌലോസിന്റെ തെന്നെ വാക്കുകളില്‍ പകര്‍ത്തട്ടെ: "ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും, എനിക്ക് സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും, സകല വിജ്ഞാനവും മലകളെ മാറ്റാന്‍തക്ക വിശ്വാസവും എനിക്കുണ്ടായാലും, സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല. സ്നേഹം സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു, സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല."
എവിടെനിന്നായിരിക്കാം ഈയറിവ് പൌലോസിനു കിട്ടിയത്? യേശുവിനെ അദ്ദേഹം നേരിട്ടറിഞ്ഞിട്ടില്ലെന്നു വേണം കരുതാന്‍. എന്നാല്‍ തീര്‍ച്ചയായും ആ ഗുരുവിന്‍റെ കൂട്ടുകാരോട് ആവര്‍ത്തിച്ചു തിരക്കിയുമഅന്വേഷിച്ചും പോള്‍ യേശുവിനെ അഗാധമായി മനസിലാക്കിയിട്ടുണ്ടാവണം. സ്നേഹമെന്തെന്ന് ഇത്രനന്നായി യേശുവില്‍നിന്ന് പഠിച്ച മറ്റൊരു ക്രിസ്ത്യാനി ഇല്ലതന്നെ. ആ സ്നേഹത്തിന്റെ ലക്ഷണങ്ങള്‍ പോള്‍ വിവരിക്കുന്നത് കേള്‍ക്കുമ്പോള്‍തന്നെ, അവാച്യമായ ഒരു ചൈതന്യത്തിന്റെ പ്രഭ നമ്മെ വലയംചെയ്യും. അഹങ്കാരം, ആത്മപ്രശംസ, അസൂയ, കോപം, വിദ്വേഷം എന്നിവയൊന്നും തീണ്ടാത്ത വികാരമേതോ അതാണ് സ്നേഹം. അത് ദയയും ദീര്‍ഘക്ഷമയുമാകുന്നു. ഭാഷ, ജ്ഞാനം, യുക്തിവിചാരം തുടങ്ങിയ കഴിവുകളെയെല്ലാം അതിശയിക്കുന്നതും, പരിപൂര്‍ണതയിലേയ്ക്കുള്ള കുതിച്ചുചാട്ടവുമാണത്. തന്നെപ്പോലെ മറ്റൊരാളെ കാണാനാവുക, സ്വയം അളക്കാനുപയോഗിക്കുന്ന കോലുകൊണ്ടുതന്നെ മറ്റൊരാളെയും അളക്കാന്‍ തയ്യാറാകുക - ഒത്തുതീര്‍പ്പില്ലാത്ത ഈ മാനദണ്ഡമാണ് മനുഷ്യശ്രേഷ്ഠതയുടെ മാറ്റുരച്ചുനോക്കാന്‍ യേശു ഉപയോഗിച്ചത്.
"സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികം സ്നേഹം ആർക്കുമില്ല" "ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മിൽതമ്മിൽ സ്നേഹിപ്പീൻ.... ഇതാകുന്നു എന്റെ കല്പന ." എന്ന് പറഞ്ഞവൻ തന്റെ ജീവനെ സ്നേഹിതനായ എനിക്കുവേണ്ടി കുരിശിൽ ഉപേക്ഷിച്ചതാണ് , സ്നേഹാതിന്റെ മകുടോദാഹരണമായി കാലമെല്ലാം ലോകം കാണുന്നതും.. ( പക്ഷെ , ഞാൻ സ്വാർത്ഥൻ...ഫുൾടൈം സ്വാർത്ഥൻ..) ക്രിസ്തുവിന്റെ അപ്പനിലാണ് ഞാൻ സത്യമായ സ്നേഹം എന്നും കാണുന്നതു .."പരിദേവനങ്ങളെ പരമപിതാവുതൻ പദതാരിൽ യേശു അണച്ചെന്നാലും , ഒരുവാക്കും ഉരിയാടാതാ മരക്കുരിശിൻമേൽ അരുമാസുതനെ കൈവിടുമോ സ്നേഹം ?" എന്നൊരു പല്ലവിയിൽ ഞാൻ പണ്ട് പാടി .....എന്നാൽ , സ്വാർത്ഥത കാരണം " കഴിയുമെങ്കിൽ താതാ ഒഴിവാക്കിടെണമെ കദനം നിറയുമീ പാനപാത്രം , തിരുഹിതമാണെന്റെ മനുഷ്യാവതാരവും കുരിശുമരണവും എന്നാകിലും ." എന്നേശു ഗദ്സെമനയിൽ കേണതു നമ്മോടുള്ള സ്നേഹംകൊണ്ടാല്ലായിരുന്നു ..പകരം പിതാവാണ് പുത്രനെക്കാലേറെ നമ്മെ സ്നേഹിച്ചത് എന്നും വാദിക്കാം ..കാര്യമതല്ല... അനുതപിച്ച പാപിയുടെ തിരിച്ചുവരവാണ് , പാവം കർത്താവാകഥയിലൂടെ നമ്മെ കാണിച്ചതെന്നാനു ഞാനിതുവരെ കരുതിയിരുന്നതും .. പണ്ടൊരു വിവരദോഷിക്കത്തനാര് കണ്വൻഷനു.പ്രസംഗതൊഴിലാളിയായി ഞങ്ങടെ പള്ളിയിൽ വന്നു . " മുടിയനായ പുത്രന്റെ വീട്ടിൽ ഒരമ്മ ഇല്ലായിരുന്നു , അതാണു പ്രശ്നകാരണം ." എന്ന് തുടങ്ങി പലതും കാച്ചി ...ഞാൻ ഈ മാതിരി ചീളു കേൾക്കാൻ പള്ളിയിൽ പോകാത്തതിനാൽ വീട്ടിലിരുന്നാണു കേട്ടതും .. പക്ഷെ പിറ്റെന്നു കത്തനാരൊടു കർത്താവിന്റെ കഥയിൽ കയറി വട്ടു കളിക്കല്ലേ " എന്ന് അപേക്ഷിച്ച് കളിയാക്കി. . അനുതപിച്ച പാപിയോടുള്ള ദൈവത്തിന്റെ കരുണയാണു ക്രിസ്തു മതത്തിന്റെ കാതലായ സന്ദേശം എന്ന് ഞാൻ വിശ്വസിക്കുന്നു..അതാണീ കഥയിലൂടെശു പറഞ്ഞതെന്നും കരുതുന്നു..
ReplyDeleteഎത്ര പ്രായോഗിക ഉദാഹരണങ്ങൾ ഉദ്ധരിച്ചാലും അതിൽ സ്നേഹമാണ് ഉള്ളതെന്ന് സംശയലേശമെന്യേ പറയ്യാൻ ആർക്കാകും? കൂടൽ അച്ചായൻ നേതി, നേതി എന്ന് സ്നേഹത്തെപ്പറ്റി പറഞ്ഞെങ്കിൽ, അത് മനുഷ്യന് പറയാവുന്നതിന്റെ പരിമിതിയെയാണ് കാണിക്കുന്നത്. ഈശ്വരനെപ്പറ്റിയും ആ ഭാഷയല്ലാതെ വേറൊന്നില്ല എന്നാണല്ലോ ഭാരതീയർ വിശ്വസിക്കുന്നത്. ദൈവം സ്നേഹമാണെന്നതുകൊണ്ട് അതേപ്പറ്റിയും നേതി, നേതിയെന്നേ പറയാനൊക്കൂ.
Deleteസ്നേഹത്തെപ്പറ്റി പറയുമ്പോൾ ഒരമ്മയുടെ സ്നേഹം പോലും നിസ്വാർത്ഥമാണെന്ന് നമുക്ക് തീർച്ച കല്പിക്കാമോ? വളർന്നുകഴിഞ്ഞ് മക്കൾ അമ്മയുടെ ഇഷ്ടം നോക്കാതെ എന്തെങ്കിലും ചെയ്യുമ്പോളറിയാം അവളുടെ സ്നേഹത്തിന്റെ മാറ്റ്. ഞാനെത്ര ക്ലേശിച്ചു അവനെ / അവളെ ഒമനിച്ചുവളർത്താൻ, എന്നിട്ടിപ്പോൾ കണ്ടില്ലേ എന്ന ചോദ്യം എന്തിന്റെ തെളിവാണ്? പ്രതിഫലമായി അവർ എന്റെ ഇഷ്ടം നോക്കേണ്ടതല്ലേ എന്നാണല്ലോ ഉള്ളർത്ഥം. അത് സ്നേഹമോ ഇഷ്ടമെന്ന വികാരമോ?
പരിമിതിയുള്ളതിനൊന്നും സംശുദ്ധമായ സ്നേഹം സാദ്ധ്യമല്ല എന്നുള്ള വിധിയെഴുത്ത് തെറ്റാണെന്ന് പറയാൻ വയ്യ. അപരിമേയനായ ഈശ്വരന് മാത്രമേ ഒട്ടും സ്വാർത്ഥതയില്ലാത്ത സ്നേഹം കൊടുക്കാൻ ആവൂ. മനുഷ്യരിൽ ആർക്കെങ്കിലും അതിനു സാധിച്ചാൽ, അതിനർത്ഥം അയാളും ദൈവികതയിലേയ്ക്ക് ഉയർന്നു എന്നുതന്നെയാണ്. ആ അർത്ഥത്തിൽ യേശു ദൈവമാണ്.
സ്നേഹത്തെപ്പറ്റി ലക്ഷം പേജുകൾ എഴുതാമെന്നല്ലാതെ ആർക്കെങ്കിലും നിർവചിക്കുവാൻ സാധിക്കുമോ? അത്രക്ക് ശക്തിയേറിയ ഒരു പദമാണ് സ്നെഹമെന്നുള്ളത്. അത് സ്വയം അനുഭവിക്കേണ്ടതാണ്. ശ്രീ കൂടൽ ഈ ത്രഡിൽ സ്നേഹംകൊണ്ട് ഒരു കവിതയെഴുതി. ഒളിയമ്പുകാരൻ അനോണിമസ് സ്നേഹത്തിന്റെ ഭാഷയെ വിപരീതപദമായ വെറുപ്പാക്കി. അഡ്മിനിസ്റ്റെട്രർ ചമയാതെ ചങ്കൂറ്റത്തോടെ അയാൾക്ക് സ്നേഹത്തെപ്പറ്റി എഴുതരുതോ? വെറുപ്പും അസൂയയും സ്നേഹത്തിന്റെ പ്രതിയോഗികളാണ്.
ReplyDeleteസനാതന ധർമ്മത്തിൽ ജീവിതത്തെ നാലായി തിരിച്ചിരിക്കുന്നു. കാമം (ശാരീരിക ആനന്ദം) അർത്ഥ (ഭൌതിക ധനം)ധർമ്മം (കടമകൾ)മോക്ഷം (ജീവിതത്തിൽ നിന്നുള്ള മുക്തി) . ഇപ്പറഞ്ഞ നാല് ജീവിതശ്രേണികളും സ്നേഹം സഞ്ചരിക്കുന്ന വഴികളാണ്. കാമം ഹൃദയത്തിൽനിന്ന് വരുന്ന സ്നെഹമാണ്. ഹൈന്ദവ ധർമ്മത്തിൽ കാമം ദൈവമാണ്. ദേവനായ കാമനും രതിദേവിയും പ്രേമസല്ലാപത്തിൽ മുഴുകുമ്പോളാണ് വസന്തകാലത്തിലെ പുഷ്പങ്ങളും മലരണിക്കാടുകളും എവിടെയും തിങ്ങി നിറഞ്ഞിരിക്കുന്നത്. ദൈവത്തിന്റെ സ്നേഹമാണ് പുഷ്പിച്ചിരിക്കുന്ന പ്രകൃതിയും പൂനിലാവും ചിലപ്പോൾ അന്ധകാരത്തിലെ എകാന്തതയും. യഥാർത്ഥത്തിൽ കാമമാണ് വിസ്മയകരമായ ജീവിതത്തിന്റെ അടിസ്ഥാനതത്ത്വം. കാമത്തെ, ദാഹിക്കുന്നവന്റെ ജലമായി ഋഗുവേദം വർണ്ണിച്ചിട്ടുണ്ട്.
'ഭക്തിയോഗ', ഗീതയുടെ കാതലായ സ്നേഹത്തെ വിവരിക്കുന്നു. അതീന്ദ്രിയങ്ങളിൽകൂടി ദൈവവുമായുള്ള ആത്മബന്ധവും സ്നേഹവുമാണ് ഭക്തിയോഗയിൽ ഉള്ളത്. ഗീതയിൽ പറയുന്നു: "ഞാൻ നിന്നെ സ്നേഹിക്കുന്നു. ഭക്തനായ നിന്റെ ഹൃദയം സ്നേഹപരിമളമെന്നും എനിക്കറിയാം. എന്റെ നാമത്തിൽ നിന്റെ ഹൃദയം സ്നേഹം നിറഞ്ഞിരിക്കട്ടെ. ത്യാഗമാണ് സ്നേഹം."ദൈവ സ്നേഹത്തെപ്പറ്റി ഗീത പറയുന്നു: "സ്വന്തം സഹോദരനെയും സമസ്ത ജീവജാലങ്ങളെയും വെറുക്കാത്തവൻ, സ്നേഹവും കരുണയുമുള്ളവൻ, സ്വാർഥതയില്ലാത്തവൻ, സ്വയം അന്വേഷിക്കുന്നവൻ, ദുഖത്തിലും സന്തോഷത്തിലും തുല്യമായി പങ്കു വെക്കുന്നവൻ, ക്ഷമയുള്ളവൻ, മറ്റുള്ളവനെ വിധിക്കാത്തവൻ,ആത്മാർഥമായ ഹൃദയമുള്ളവൻ, സ്വയം നിയന്ത്രണമുള്ളവൻ, ഉറച്ച തീരുമാനത്തിൽ മനതന്റേടം ഉള്ളവനായവൻ എന്നെ സ്നെഹിക്കുന്നു. അവൻ എനിക്ക് പ്രിയപ്പെട്ടവനാണ്"(Gita, Xii. B, 14).
സാക്ക്യമുനിയും (ബുദ്ധൻ) സ്നേഹം മാത്രമേ സംസാരിച്ചിട്ടുള്ളൂ. സമത്വവും ആഗോള സ്നേഹവും ബുദ്ധനിൽ നിറഞ്ഞിരിക്കുന്നു. മനുഷ്യജീവിതത്തിൽ ദുഖവും അസമാധാനവും ഉണ്ട്. അജ്ഞത, വെറുപ്പ് , വിഡ്ഢിത്തരം എന്നിവകൾ ഒരുവന്റെ വിവേകത്തെയും സ്നേഹത്തെയും മുറിപ്പെടുത്തുമെന്നും ബുദ്ധൻ പറഞ്ഞിട്ടുണ്ട്.
നീതിയുടെ പാതയായ ധമ്മപാദ വെളിപ്പെടുത്തുന്നു:ലോകത്ത് വെറുപ്പിനെ ഒരിക്കലും പ്രീതിപ്പിക്കരുത്. സ്നെഹമാണെവിടെയും നമ്മുടെ മനസ്സിൽ കുടികൊള്ളേണ്ടത്. അത് നിത്യതയുടെ നിയമമാണ് (3-5, 201) സ്നേഹം മാത്രം, നീതിയുടെ വഴിയിൽ തേടൂ, അന്വേഷിക്കൂ, വെറുപ്പിനെ നമ്മിൽതന്നെ നശിപ്പിക്കണം. നിന്നെ അസഭ്യം പറയുന്നവനോട് നീ സ്വയം നിയന്ത്രിച്ച് മനസിനെ ശാന്തമാക്കണം. മനസ് അസ്വസ്തമാകാതെ, കോപമാകാതെ അധരങ്ങളെ നിയന്ത്രിക്കൂ. എന്നിൽ സ്നേഹവും സൗഹാർദവും മാത്രം. നിന്നെ കല്ലെറിയുന്നവനോടും , നിനക്കെതിരെ മുഷ്ടി കാണിക്കുന്നവനോടും,വാളും വടിയുമായി വരുന്നവനോടും നീ വിജയിക്കുന്നതും സ്നേഹം കൊണ്ടാണ്. സ്നേഹമുള്ള മനസ്സാണ് നിനക്ക് വേണ്ടതെന്ന് സനാതനവും ബുദ്ധനും ഒരുപോലെ വെളിപ്പെടുത്തുന്നു.
യേശു പഠിപ്പിച്ചു: പരസ്പരം സ്നെഹിക്കുവിൻ. നിൻറെ ഹൃദയം സ്നേഹംകൊണ്ട് നിറയുമെങ്കിൽ മറ്റുള്ളവരും നിന്നെ സ്നേഹിക്കും. സ്നേഹമെന്ന യേശുവിനെ പിന്തുടർന്ന ഗാന്ധിജി പറഞ്ഞു, 'പ്രതികാരമരുത്. നിന്റെ വലത്തെ കരണത്ത് അടിക്കുന്നവനെ തിരിച്ചടിക്കാതിരിക്കുന്നവനാണ് മനശക്തിയുള്ളവൻ, ഹൃദയശാന്തിയുള്ള ബലവാൻ അവൻ അവിടെ സ്നേഹം കീഴടക്കി കഴിഞ്ഞു.പ്രതിയോഗിയിൽ വിജയിച്ചു കഴിഞ്ഞു. സ്നേഹം മായയാണ്. അഭിലാഷങ്ങളുടെ തായിവേരും. സ്നേഹമുള്ള ഹൃദയം മോഹങ്ങളുടെ ഉൾക്കടലിൽ ഒളിഞ്ഞുകിടക്കുന്നു. വികാരങ്ങളുടെ വേലിയേറ്റങ്ങളിൽ തത്തികളിക്കുന്നു.
അപ്പൻ, അമ്മ, സഹോദരങ്ങൾ, ഗുരുക്കൾ, കുടുംബം, സുഹൃത്തുക്കൾ, ഒരേ ചരടിൽ സ്നേഹത്താൽ ബന്ധിച്ചിരിക്കുകയാണ്. വാസുദൈവിക കുടുംബകമെന്ന സ്വപ്നവും സ്നേഹത്തിന്റെ പരമപീഠത്തിലുണ്ട്.
"സനാതന ധർമ്മത്തിൽ ജീവിതത്തെ നാലായി തിരിച്ചിരിക്കുന്നു. കാമം (ശാരീരികാനന്ദം) അർത്ഥ (ഭൌതിക ധനം) ധർമ്മം (കടമകൾ) മോക്ഷം (ജീവിതത്തിൽ നിന്നുള്ള മുക്തി). ഇപ്പറഞ്ഞ നാല് ജീവിതശ്രേണികളും സ്നേഹം സഞ്ചരിക്കുന്ന വഴികളാണ്. കാമം ഹൃദയത്തിൽനിന്ന് വരുന്ന സ്നേഹമാണ്. ഹൈന്ദവധർമ്മത്തിൽ കാമം ദൈവമാണ്. ദേവനായ കാമനും രതിദേവിയും പ്രേമസല്ലാപത്തിൽ മുഴുകുമ്പോളാണ് വസന്തകാലത്തിലെ പുഷ്പങ്ങളും മലരണിക്കാടുകളും എവിടെയും തിങ്ങി നിറഞ്ഞിരിക്കുന്നത്. ദൈവത്തിന്റെ സ്നേഹമാണ് പുഷ്പിച്ചിരിക്കുന്ന പ്രകൃതിയും പൂനിലാവും ചിലപ്പോൾ അന്ധകാരത്തിലെ എകാന്തതയും. യഥാർത്ഥത്തിൽ കാമമാണ് വിസ്മയകരമായ ജീവിതത്തിന്റെ അടിസ്ഥാനതത്ത്വം. കാമത്തെ, ദാഹിക്കുന്നവന്റെ ജലമായി ഋഗുവേദം വർണ്ണിച്ചിട്ടുണ്ട്."
Deleteകാവ്യസമാനമായ ഈ വരികൾക്ക് നന്ദി.
എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നവർ (എന്നെപ്പോലെ സ്നേഹിക്കാൻ പഠിക്കണമെങ്കിൽ) അപ്പനെയും അമ്മയെയും ... ഉപേക്ഷിച്ചുവരട്ടെ എന്ന് യേശു പറഞ്ഞത് എതർത്ഥത്തിൽ എന്ന് പറഞ്ഞു തരാമോ? ഒരിടത്ത് സ്നേഹം കിളിർക്കാൻ മറ്റൊരിടത്ത് അതില്ലാതാകാണമോ?
ശ്രി. ജൊസഫ് മാത്യുവിന്‍റെ പോസ്റ്റുകള്‍ വളരെ ആധികാരികവും ലളിതവുമാണ്. ഒരു സമൂല മാറ്റം തന്നെ അദ്ദേഹത്തിന്‍റെ രചനാ ശൈലിയില്‍ കാണുന്നു. അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
Deleteത്രേസ്യ മനയത്ത് ഒരു കോളേജു പ്രഫസ്സര്‍ ആയിരുന്നിരിക്കാന്‍ സാദ്ധതയുണ്ട്. ഒരു മതാദ്ധ്യാപികയുടെ സ്വരവും ഉണ്ടോയെന്നു സംശയം. അര്‍ത്ഥം അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല ഇത് ചോദിക്കുന്നതെന്നും അറിയാം. 99 ആടുകളെയും ഉപേക്ഷിച്ചു പോയ ഇരിടയനെയും ബൈബിളില്‍ കാണാം. ഇല്ലാത്തവന്‍റെ പക്കല്‍ നിന്നും ഉള്ളതും കൂടി എടുക്കുന്ന ഒരു ക്രൂരനെയും, വാളും കൊണ്ട് വന്നിരിക്കുന്ന ഒരു നേതാവിനെയും, ക്ഷമയുടെ പാഠം പഠിപ്പിച്ചിട്ടു ജെറുസലേം ദേവാലയത്തില്‍ തേര്‍വാഴ്ച നടത്തിയ ഒരു താന്തോന്നിയെയും ബൈബിള്‍ കാണിക്കുന്നുണ്ട്. ഒരു രത്നം ഉണ്ടെന്നു മനസ്സിലാക്കി അത് മറച്ചു വെച്ച് വയലിന് വിലപറയുന്ന തന്ത്രശാലിയെയും ബൈബിളില്‍ കാണാം.
ഇതൊക്കെ വൈരുദ്ധ്യം നിറഞ്ഞ ചിന്താശകലങ്ങളാണെന്ന അഭിപ്രായമല്ല എനിക്കുള്ളത്. സര്‍വ്വതും ഉപേക്ഷിച്ചാലെ രക്ഷയിലേക്കു സാധ്യതയുള്ളൂവെന്നു പറയുമ്പോഴും, മരിച്ചത് അപ്പനായാലും ശവം അവിടെ കിടക്കട്ടെയെന്നതും പോലുള്ള യേശുവിന്‍റെ നിര്‍ദ്ദേശങ്ങളിലെയും ആന്തരികാര്‍ത്ഥം മാത്രമേ നാം മനസ്സിലാക്കേണ്ടതുള്ളൂ.
അല്ലെങ്കില്‍ പന്തിയോസ് പീലാത്തോസിനെക്കൂടി രക്ഷാകര പദ്ധതിയുടെ നേതൃനിരയില്‍ ഉള്‍പ്പെടുത്തേണ്ടിവരും.
തായ്ത്തടിയില്‍ നിന്നും മാറി ശിഖരങ്ങള്‍ വളരുന്നുവെന്നല്ലേ നമുക്ക് പറയാനൊക്കൂ. ഒരു ശിഖരം കൂടുതല്‍ അകലേക്ക് വളരുന്നതിനനുശരിച്ചു തായ്ത്തടിയോടുള്ള ബന്ധം ദൃഢമാവുകയല്ലേ ചെയ്യുന്നത്? ഒരു ഭൌതിക ഭാഷയും പൂര്‍ണ്ണമല്ലെന്നോര്‍ക്കുക. ഭാഷകൊണ്ട് കൈമാറാവുന്ന ആശയങ്ങള്‍ വളരെ പരിമിതമാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. പ്രേമം ഒരു അനുഭൂതിയാണ്. ഒറ്റ വാക്കില്‍ അങ്ങിനെ പറഞ്ഞതുകൊണ്ട് ഒരു കാമുകന് കാമുകിയോട് തോന്നുന്ന പ്രണയാനുഭൂതികളുടെ ഒരു വിവരണമാകുമോ?
സ്നേഹത്തിന്‍റെ കേന്ദ്രത്തിലേക്ക് അടുക്കുന്ന ഒരുവന്‍ കൂടുതല്‍ ഉള്‍ക്കൊള്ളുകയാണ് ചെയ്യുന്നത് അല്ലാതെ ഉപേക്ഷിക്കുകയല്ല. കൂടുതല്‍ സ്നേഹിക്കുന്നവന്‍റെ ലക്ഷണം തന്നെ അവന്‍റെ സ്നേഹിക്കാനുള്ള ശേഷി വര്‍ദ്ധിക്കുകയാണ് എന്നതാണ്.
മാവിനെപ്പറ്റി തിസ്സിസ് എഴുതാന്‍ പോയ കുറെ ഗവേഷകരെപ്പറ്റി ഒരിക്കല്‍ ശ്രി രാമകൃഷ്ണ പരമഹന്സ പറഞ്ഞു. അവര്‍ വന്നപ്പോള്‍ തോട്ടം നിറയെ മാമ്പഴം ഉണ്ടായിരുന്നു. അവര്‍ മാവിന്‍റെ വേര് മുതല്‍ ശിഖരം വരെ സമഗ്രമായി പഠിച്ചു. പൂവിനേയും കായെയുംപ്പറ്റി പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ... എന്ത് ചെയ്യാം സീസണ്‍ കടന്നു പോയിരുന്നു.
നമുക്ക് തന്നിരിക്കുന്ന സാമാന്യ ബുദ്ധി നന്നായി ഉപയോഗിക്കുക. വേണ്ടത്ര ഇല്ലെന്നു തോന്നിയാല്‍ യേശുവിനോട് പറഞ്ഞാല്‍ മതി...കിട്ടും. അല്ലെങ്കില്‍ എത്രയും ദയയുള്ള മാതാവിനോട് ചോദിക്കുക...മാതാവിനോട് ചോദിച്ചതൊന്നും ലഭിക്കാതിരുന്നിട്ടില്ല.
വായനക്കാരെ കുഴപ്പിക്കല്ലേ തെരേസാ ആന്റി.
മാതാപിതാക്കളെയും കുടുംബത്തെയും വെറുക്കണമെന്ന് യേശു പറഞ്ഞെങ്കിൽ ദൈവം മോസസിന് കൊടുത്ത പത്തുപ്രമാണങ്ങൾ ലംഘിച്ചുവെന്ന് അർഥം. മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് യേശുവിനെ പിന്തുടരുകയെന്നത് സാമാന്യബുദ്ധിക്കു ചിന്തിക്കുവാൻ സാധിക്കുന്നതുല്ല.അങ്ങനെയുള്ള ചിന്താഗതി ഒരു തരം ഹിസ്റ്റീരിയാ മാത്രം.
Deleteഹൈന്ദവധർമ്മത്തിൽ മാതാവും പിതാവും കഴിഞ്ഞാണ് ഗുരുവിന് സ്ഥാനം കൽപ്പിച്ചിരിക്കുന്നത്. യേശുവും ശിക്ഷ്യന്മാർക്ക് ഗുരുവിന്റെ സ്ഥാനത്തായിരുന്നു. ദൈവമായി അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടില്ല. ആ സ്ഥിതിക്കും ഗുരുവിന്റെ സ്ഥാനത്ത് നില്ക്കുന്ന യേശുവിന് മാതാപിതാക്കളെക്കാൾ സ്ഥാനം ഉണ്ടെന്നും അവകാശപ്പെടുവാൻ സാധ്യമല്ല. വചനത്തെ വളച്ചൊടിക്കരുതെന്ന് പുരോഹിതർ പറയും. അർഥം കല്പ്പിക്കാത്ത വചനങ്ങൾ മനസ്സിൽ ഉരുവിട്ട് നടക്കണമെന്നും പറയുന്നതിൽ യുക്തിയില്ല. നമ്മൾതന്നെ യുക്തിയിൽ യേശുവിനെ കാണുകയായിരിക്കും നല്ലത്. മകൻ അപ്പം ചോദിക്കുമ്പോൾ പാമ്പിനെ പിടിച്ചുകൊടുക്കുന്ന പിതാവ് നിങ്ങളിൽ ആരുണ്ടെന്ന് ചോദിക്കുന യേശു ഈ വട്ടുതരം പറയുകയില്ലെന്നും വിചാരിക്കുക.
ഈ വചനം ബോധമില്ലാത്ത കാലത്തെ പുരോഹിതരുടെ തർജിമയിൽ വന്ന പിശകായിരിക്കാം. അല്ലെങ്കിൽ ഏതെങ്കിലും കാലത്ത് ഒരു വിരുതൻ പുരോഹിതൻ വെറുപ്പിന്റെ ഭാഷകൂടി പുതിയനിയമത്തിൽ തിരുകി കയറ്റികാണും. സ്നേഹമായ യേശു അങ്ങനെ പറയുവാൻ സാധ്യതയില്ല. ഏതായാലും പാസ്റ്റർ ചെയ്യുന്നതുപോലെ ഉമ്മവെച്ച് ബൈബിൾ എന്ന കിതാബിന് യേശുവിനൊപ്പം സ്ഥാനം കല്പ്പിക്കേണ്ട ആവശ്യമില്ല. എന്നെപ്പോലെയുള്ള അല്പ്പജ്ഞാനികൾ ബൈബിൾ വായിച്ചാൽ വിപരീത അർഥമായി മനസിലാക്കുകയോ കമ്യൂണിസ്റ്റാകുകയോ ചെയ്യും.
ഗുരുകുലകാലങ്ങളിൽ അകലെയുള്ള കളരികളിൽ ശിക്ഷ്യഗണങ്ങൾ ഗുരുവിൽനിന്നും വിദ്യ അഭ്യസിച്ചിരുന്നു. മാതാപിതാക്കളിൽനിന്നും അനേക വർഷങ്ങൾ അകന്നുള്ള ജീവിതത്തിൽ മാതാപിതാക്കളെപ്പോലെ ഗുരുവിനും സ്ഥാനം കൽപ്പിച്ചിരുന്നു. ശിക്ഷ്യൻമാർക്ക് വിദ്യ അഭ്യസിക്കുവാൻ യേശു ഒരു നിയന്ത്രണം (Discipline) കൊണ്ടുവന്നതായിരിക്കാം.പ്രായോഗികകളരിയിൽ അത്തരം നിയമം ആവശ്യവുമായിരിക്കാം. ഗുരുവിനൊപ്പം സഹകരിക്കുന്ന കാലങ്ങളിൽ കുടുംബവും മാതാപിതാക്കളും ശിക്ഷ്യന്മാർക്ക് തടസവുമായിരുന്നിരിക്കണം.
യേശു ഭൌതിക ജീവിതത്തെക്കാൾ കൂടുതലും സംസാരിച്ചിരുന്നത് ഐഹികജീവിതത്തെപ്പറ്റിയായിരുന്നു. മരണശേഷമുള്ള ജീവിതത്തെപ്പറ്റിയായിരിക്കണം യേശു പറഞ്ഞത്. മരിക്കുമ്പോൾ നാം ഒന്നും കൊണ്ടുപോകുന്നില്ല. ജനിപ്പിച്ച മാതാപിതാക്കളും കുടുംബവുംവരെ ആ യാത്രയിൽ നമ്മോടൊപ്പം വരുകയില്ല. നിസ്സഹായരായി നോക്കുകുത്തികളെപ്പോലെ നോക്കി നിൽക്കുകയേയുള്ളൂ. ഈ വചനവും,എന്റെ സ്വർഗയാത്രയിൽ നിങ്ങൾ എന്തിന് തടസമാകുന്നുവെന്ന ചൊദ്യവുമാകാം. സ്ത്രീയെ നീ എന്നെപ്രതി കരയണ്ടായെന്ന് നാഥൻ കുരിശിൽ കിടന്ന് ജനിപ്പിച്ച അമ്മയോട് വിലപിച്ചതും ചിന്തനീയമാണ്.കേൾക്കുന്നവർക്ക് അവിടുന്ന് മാതാവിനെ ധിക്കരിക്കുന്നവനെന്ന് തോന്നിയേക്കാം.
സൃഷ്ടികർമ്മങ്ങളെയും ആകാം. തള്ളകോഴി കുഞ്ഞുങ്ങൾ വളരുമ്പോൾ കൊത്തിയോടിക്കും.സൃഷ്ടിയുടെ എല്ലാ ജീവജാലങ്ങളും അങ്ങനെതന്നെ. മനുഷ്യന് വിവേകം കൊടുത്തതുകൊണ്ട് മൃഗങ്ങളെപ്പോലെ പ്രവർത്തിക്കുന്നില്ലന്നേയുള്ളൂ. യേശു പറഞ്ഞത് പ്രകൃതിയുടെ നിയമം ആയിരിക്കാം. സ്വന്തം ഭൌതികകാര്യങ്ങളിൽ ചിന്തിക്കുന്നവർക്ക് ദൈവരാജ്യത്തെ ചിന്തിക്കുവാൻ സമയമില്ല. അങ്ങനെയുള്ളവർക്കുള്ള വചനവുമാകാം. ലോകം തന്നെ ചുറ്റും ഒന്ന് കണ്ണോടിക്കൂ. രാജ്യം രാജ്യത്തിനെതിരായും ജനങ്ങൾ തമ്മിൽ മല്ലടിയും അസമത്വങ്ങളും ശത്രുതാ മനോഭാവത്തോടെ ജീവിക്കുന്ന ലക്ഷം ലക്ഷം കുടുംബങ്ങളും കാണാം. പൊട്ടിത്തെറിച്ച കുടുംബബന്ധങ്ങളെപ്പറ്റി യേശുവിന്റെ ഒരു താക്കീതുമാവാം.
യേശുവിന്റെ കാലം മെസ്സിയാനിക്ക് (messianic) യുഗമെന്ന് യഹൂദരുടെ ഇടയിൽ അറിയപ്പെട്ടിരുന്നു. അക്കാലത്ത് സാമൂഹിക കുടുംബബന്ധങ്ങൾ തകരുവാൻ പോവുന്നുവെന്ന പ്രവചനവും ഉണ്ടായിരുന്നു. യേശു, മിശിയാ എന്ന നിലയിൽ നിത്യജീവിതത്തിന്റെ രക്ഷക്കായി യഹൂദ പ്രവാചകനായ മിക്കായുടെ (prophet Micah) വചനങ്ങളും ശിക്ഷ്യരെ ഓർമ്മിപ്പിച്ചിരുന്നു.
യഹൂദ പ്രവാചകനായ മിക്കായുടെ വചനം ഇങ്ങനെ: "നിന്റെ അയല്ക്കാരനെ വിശ്വസിക്കരുത്, സുഹൃത്തുക്കളിൽ യാതൊരു വിശ്വാസവും അർപ്പിക്കരുത്. നിന്നെ പുകഴ്ത്താൻ കള്ളം പറയുന്നവരോടും നിന്റെ വാക്കുകളെ സൂക്ഷിക്കുക, മകൻ പിതാവിനെ നിഷേധിക്കും. മകൾ അമ്മക്കെതിരെയും മരുമകൾ അമ്മായിമ്മക്കെതിരെയും തിരിയും. സ്വന്തം കുടുംബത്തിലുള്ളവരാണ് അവന്റെ ശത്രുക്കൾ. (Micah 7:5-6) മിക്കാ യഹൂദാ രാജ്യത്ത് വിധിയുടെ ദിനം അടുത്തുവെന്ന് പ്രവചിച്ചിരുന്നു. അസന്മാർഗകതയും അഴിമതിയും ജൂദാരാജ്യത്തു നിറഞ്ഞിരുന്നു. സാമൂഹിക ബന്ധങ്ങൾ താറുമാറാകുമെന്ന് യേശുവിന്റെ കാലത്തും പ്രവചനം ഉണ്ടായിരുന്നു. 'മിക്കാ' പ്രവാചകവചനം യേശു ശിക്ഷ്യരോട് പറഞ്ഞിരിക്കാം. പ്രവാചകർ ചെയ്യുന്ന കുറ്റങ്ങൾ എന്തിന് യേശുവിൽ ആരൊപിക്കണം?
കാമം ശരീരബന്ധിതമാണ്. അത് പൂർണമായും ദൈവികമാണെന്ന് പറയുക ശരിയാണോ? അതേസമയം പ്രണയം (കാമമതിൽ ഉൾപ്പെടുമ്പോഴും) ദൈവികമണെന്നു പറയാം. കാരണം, പരിശുദ്ധമായ പ്രണയത്തിൽ സ്വന്ത സത്തയുടെ സ്ഥാനത്ത് വേറൊരു സത്ത സ്ഥാനം പിടിക്കുകയാണ് ചെയ്യുന്നത്. നമ്മൾ പ്രണയമെന്നു കേൾക്കുന്നിടത്തെല്ലാം ഇതാണ് സംഭവിക്കുന്നതെന്ന് ഒരിക്കലും കരുതാതിരിക്കുകയാണ് അഭികാമ്യം. മീരയും തെരേസയും കുരിശിന്റെ ജോണുമൊക്കെ ഇത്തരം കാമത്തിലൂടെയാണ് ദൈവവുമായി ഒന്നാകുന്ന അനുഭവം നേടിയത്. പക്ഷേ, അതിന്റെ വർണ്ണനയിൽ ശാരീരികമായ കാമത്തിന്റെ ഭാഷ ഉപയോഗിക്കാതെ തരമില്ലായിരുന്നു.
ReplyDeleteപക്ഷികളുടെ ചിറകുകളിളകുമ്പോഴും മരങ്ങളുടെയിലകള്‍ ചലിക്കുമ്പോഴും നിന്റെ വരവാണെന്ന് വിചാരിച്ച് ഞാന്‍ ശയ്യ തയ്യാറാക്കുകയും വഴിയിലേക്ക് ചഞ്ചലനയനങ്ങളോടെ നോക്കിയിരിക്കയും ചെയ്യുന്നു" എന്ന് (ഗീതഗോ. അഞ്ചാം സര്‍ഗം) രാധ പറയുന്നത് ഓര്ക്കുക.
ശൃംഗാരരസമാണ് ഈ വാക്കുകളിൽ മുന്തിനില്‍ക്കുന്നത്. മറ്റെല്ലാ രസങ്ങളും അതിന്റെ രൂപാന്തരങ്ങളാണ്. ഇത് ഹിന്ദുസംസ്കാരത്തിന്റെ മാത്രം വിചാരധാരയല്ല. ആത്മീയതയുടെ തുംഗഗോപുരങ്ങള്‍ കയറിയിറങ്ങിയ ക്രിസ്തീയ വിശുദ്ധരില്‍ പലരും ഗീതഗോവിന്ദശൈലിയില്‍ ദൈവവുമായുള്ള ബന്ധത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ദൈവാനുരാഗത്തിലോ മനുഷ്യാനുരാഗത്തിലോ സ്വാനുഭവമില്ലാത്തവര്‍ക്ക് ഈ ഭാവങ്ങള്‍ മനസിലാവില്ല. ലിസ്സ്യൂവിലെയും ആവിലായിലെയും തെരേസമാരും കുരിശിന്റെ യോഹന്നാനും മറ്റും കുറിച്ചിട്ടിട്ടുള്ള വിരഹരോദനങ്ങളും ഈശ്വരനിലെ മാതൃത്വത്തോട് രാമകൃഷ്ണപരമഹംസര്‍ നടത്തുന്ന തേങ്ങലുകളും രാധയുടെ വിഭ്രാന്തികളുമെല്ലാം നിഷ്കളങ്കസ്നേഹത്തിന്റെയും വിരഹവേദനയുടെയും മനുഷ്യഭാവങ്ങള്‍തന്നെ.
യേശുവിനോടുള്ള സ്നേഹത്താല്‍ കിറുക്കുപിടിച്ച പൌലൂസ് പറഞ്ഞു: "ഞാന്‍ വിചാരിച്ചു, ഞാനാണ് ആദ്യം നിന്നെ സ്നേഹിച്ചതെന്ന്‍. പിന്നീടാണെനിക്ക് മനസ്സിലായത്, അതിലുമെത്രയോ മുമ്പ്തന്നെ നീയെന്നെ സ്നേഹിക്കയാലാണ് നിന്നിലേക്ക് ഞാനിത്രയേറെ ആകൃഷ്ടനായിപ്പോയതെന്ന്."
നമ്മുടെ നേർക്കുള്ള ദൈവസ്നേഹം തിരിച്ചറിയാതെ ഇത്രയും അഗാധമായ ഒരനുഭവം സാധ്യമല്ല. ആ അനുഭവം നമ്മിലുളവാക്കുക എന്നതല്ലാതെ മറ്റൊന്നുമായിരുന്നില്ല യേശുവിന്റെ രക്ഷാകരദൌത്യം.
ഈ ധാരയിൽ കൂടുതൽ വായിക്കാൻ താഴെയുള്ള ലിങ്ക് തുറക്കുക.
http://znperingulam.blogspot.in/2010/06/blog-post_28.html
കാമദേവൻ സുന്ദരനായ ഒരു ദൈവം. വെളുത്തു തുടുത്ത ഈ കോമളൻ പ്രേമിക്കുന്നവരുടെ ഉറ്റമിത്രം. മധുവിധു നുകരുന്നവർക്ക് കരിമ്പിൻചക്കര കൊണ്ടുണ്ടാക്കിയ അമ്പാണ് കാമേശ്വരന്റെ കൈവശമുള്ളത്. തേൻതേനീച്ചകൾ അമ്പിന്റെ ഞാണും. വസന്തകാലത്തിലെ പൂക്കൾ കോർത്തിണക്കിയ വില്ലും അവനെ മനോഹരനാക്കുന്നു. ദേവനൊപ്പം എപ്പോഴും രതി കൂട്ടിനുണ്ട്. വസന്തം അവന്റെ ഉറ്റമിത്രം. പാട്ടുപാടുന്ന തത്തമ്മ അവന്റെ വാഹനവും. ഇത്രയും പോരെ രതിലീലകളിൽ സല്ലപിച്ചിരിക്കുന്ന ദൈവവുമായി ആത്മീയത ഉണർത്തുവാൻ. അപ്സര കന്യകകളും ദേവനൊപ്പം കാണും. പാവം, പ്രേമിക്കുന്ന ഈ സുന്ദരദേവന്റെ പേരിൽ അമ്പലങ്ങളില്ല. സനാതനം വിട്ട ഹിന്ദുക്കളും ലൈംഗികത പാപമാക്കി.
Deleteക്രിസ്തീയ പാശ്ചാത്യ ചിന്താഗതികളിൽ കാമത്തിന് ദൈവികതയില്ലെന്ന് സാക്ക് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ഞാൻ ലൈബ്രറിയിൽ ജോലിചെയ്യുന്ന കാലത്ത് നൂറുകണക്കിന് സംസ്കൃതത്തിലും മലയാളത്തിലുമുള്ള കാമസൂത്ര പുസ്തകങ്ങൾ ക്യാറ്റലോഗ് ചെയ്ത കാലങ്ങളും ഒർമ്മിക്കുന്നു. വായനക്കാർ ലൈംഗിക പുസ്തകങ്ങൾപോലെ കാമസൂത്ര ഗ്രന്ഥങ്ങളെ കരുതുന്നു. ദേവികളും ദേവന്മാരും ലൈംഗികവേളികളിൽ ഏർപ്പിട്ടിരിക്കുന്ന പടങ്ങൾ കാമസൂത്രയിൽ നിറഞ്ഞിരിക്കുന്നു. പൌരാണിക അമ്പലങ്ങളിലും അജന്താ എല്ലോറാ, കജറാവൂ പുണ്ണ്യസ്ഥലങ്ങളിലും ദൈവങ്ങൾ ലൈംഗികമായി കാമത്തിൽ ഏർപ്പെട്ടിരിക്കുന്നത് കാണാം. ശിവലിംഗത്തിന് മഹത്തായ സൃഷ്ടിയുടെ തത്ത്വശാസ്ത്രം തന്നെയുണ്ട്.
ഞാൻ ഏതായാലും സംസ്കൃതത്തിൽ ഒരു പ്രാർഥനയോടെ കാമദേവന് ആത്മീയത കൊടുക്കുവാൻ പൊവുകയാണ്:
ॐ कामदेवाय विदमहे ,
पुष्पबाणाय धीमहि,
तन्नो अनङ्ग प्रचोदयात्
ഓം കാമ ദേവാ പ്രേമമേ ഞാൻ നിന്നെ ധ്യാനിക്കട്ടെ. ഓം വന പുഷ്പങ്ങളുടെ ദേവാ എനിക്ക് സല്ബുദ്ധിയും ജ്ഞാനവും തരുക. സ്നേഹത്തിന്റെ നാഥാ അങ്ങ് എന്റെ മനസിനെ പ്രകാശമയമാക്കിയാലും.
സകല സൃഷ്ടികർമ്മങ്ങളിലും ദൈവത്തിന്റെ ധർമ്മസ്വഭാവം (attributes) ഉണ്ടെന്നാണ് ഭാരതീയ ധർമ്മത്തിന്റെ കാതലായ തത്ത്വം. വെളിയിലേക്കെറിയുന്ന ഉച്ചിഷ്ടത്തിലും ദൈവത്തിന്റെ ധർമ്മസ്വഭാവം കാണാം. തിരുവനന്തപുരത്ത് ഞാൻ പഠിക്കുന്ന കാലങ്ങളിൽ ഹോട്ടലുകളുടെ പുറകിൽ ഇലകൾ നക്കി വടിക്കുവാൻ യാജകരും, തെരുവ് നായകളും വിശക്കുന്ന കുഞ്ഞുങ്ങളും പരസ്പരം മല്ലടിക്കുന്നതും എന്റെ കാലഘട്ടത്തിൽതന്നെയുള്ള ഓർമ്മകളാണ്. ആ അർഥത്തിൽ കാമവും ദൈവികമാണ്. ദൈവം തന്ന ദാനം തന്നെയാണ്.
ക്രിസ്ത്യൻ തത്ത്വങ്ങളിൽ സെക്സ്നെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ശ്രേഷ്ടമായ ആത്മീയ സെക്സും താഴെ നിലവാരം പുലർത്തുന്ന ഭൌതിക സെക്സും. ആത്മീയസെക്സിൽ ദൈവത്തിൽ അഗാധമായ വിശ്വാസവും ആരാധനയും വേണം. രണ്ടു ശരീരങ്ങൾ തമ്മിൽ സൃഷ്ടിക്കായി ഉപയോഗിക്കുന്നില്ലെങ്കിൽ ആത്മീയതയല്ലെന്നും ചിലരുടെ ദൈവശാസത്രം പഠിപ്പിക്കുന്നു.
കാമദേവനെ സ്നേഹത്തിന്റെ ദൈവമായി സനാതനീകൾ കരുതുന്നു. ഗ്രീക്കുകാരുടെ സ്നേഹത്തിന്റെ ദൈവം എരോസും റോമൻ ദൈവം ക്യൂപ്പിടുമായി കാമദേവന് സാമ്യം ഉണ്ട്. ലൈംഗിക സുഖഭോഗങ്ങളെക്കാൾ ഗ്രഹിക്കുവാനോ കണ്ടുപിടിക്കുവാനോ സാധ്യമല്ലാത്ത ആന്തരിക ശക്തിയായി (subtile power) കാമത്തെ കരുതുന്നു. മനോലയത്തിൽ ഒളിഞ്ഞിരിക്കുന്ന വികാരമാണ് കാമം. ഋഗുവേദത്തിൽ സൃഷ്ടിയുടെ ആദ്യത്തെ ഒഴുക്കിന്റെ തിര കാമത്തിൽനിന്ന് തുടങ്ങുന്നു. "ആദ്യം അന്ധകാരമായിരുന്നു. അന്ധകാരവും അന്ധകാരത്തിൽ ഒളിഞ്ഞിരുന്നു. അദൃശ്യങ്ങളുടെ ശൂന്യതയിൽ വെള്ളം നിറഞ്ഞിരുന്നു. ചൂടിന്റെ ശക്തിയാൽ ശൂന്യതയിൽ ഒളിഞ്ഞിരുന്ന ജീവന്റെ പരമാണു പൊന്തിവന്നു. ജീവന്റെ ആരംഭത്തിൽ 'കാമവും' ഉയർത്തു. അത് ആന്തരിക മനസിലെ
ആദ്യത്തെ ബീജത്തിൽനിന്നു വന്നു. ജ്ഞാനികളായ സാഗാകൾ കാമരതികളുടെ വിവേകം നിറഞ്ഞ ഹൃദയങ്ങളെ തേടിയലയുന്നു. അന്വേഷിക്കുന്നു. സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ആത്മീയ ബന്ധത്തിന്റെ പ്രതിഷ്ഠ കാമത്തിലും രതിയിലും അവർ ദർശിക്കുന്നു." (ഋഗുവേദാ, 10: 129)
അങ്ങനെ കാമം മനസിന്റെ നാഡിസ്പന്ദനവും ആദിസത്തയുമാണ്. ജീവന്റെ ശക്തിയേയും സൃഷ്ടിയേയും കാമം വെളിപ്പെടുത്തുന്നു. കാമം ദ്വൈതവും അദ്വൈതവും തമ്മിൽ ബന്ധിപ്പിക്കുന്ന ഹ്രുദയത്തുടിപ്പുകളായും വിവേകി ചിന്തിക്കുന്നു. എന്നിരുന്നാലും പ്രേമവും ലൈംഗിക വികാരവും രതിയിൽക്കൂടിയുള്ള ശാരീരിക വേഴ്ചകളും കാരണം കാമത്തെ അപ്രധാന ദൈവമായും ഹിന്ദുക്കൾ കരുതുന്നു.
This comment has been removed by the author.
ReplyDeleteമനയത്തെ സുന്ദരീ, നിനക്കള്ളതെന്നു തോന്നുന്ന സകലത്തെയും വിട്ടു (ഒടുവിൽ,"നീ " എന്ന "നിന്നെയും" വിട്ടാലേ , എന്നെ നിനക്ക് പൂർണമായി കാണാനാകൂ , എന്നെ പൂർണമനസോടെ നിനക്ക്സ്നേഹിക്കാനും നിനക്ക് സാധ്യമാകൂ.. സ്നേഹിക്കുന്ന വസ്തുവിനെ മാത്രം കാണുക (സ്വയം തന്നെ തന്നെ കാണാതെയിരിക്കുക) ഇതാണേശുവിന്റെ ഭാഷ ......രതിയുടെ ഉന്നതഭാവങ്ങളിൽ സ്വയം അലിഞ്ഞു ഇല്ലാതെയാകുന്ന നിമിഷങ്ങളിൽ നാം സ്നേഹം ചില നിമിഷങ്ങളിലേക്ക് മാത്രം തിരിച്ചറിയുന്നു...,, ആ സ്നേഹത്തിലലയുന്നു.....സ്നേഹത്തിന്റെ അവാച്യമായ പരമാനന്ദം എന്തെന്ന് നേമങ്ങളില്ലേക്ക് മാത്രം തിരിച്ചറിയുന്നു.."സ്നേഹമില്ലെങ്കിൽ പിന്നെതുമില്ല" ,എങ്കിൽ ഇന്ന് നാം ഉള്ളതും സ്നേഹത്തിൽ നിന്നും ഉണ്ടായതുകൊണ്ട് മാത്രമാണു ..മാതാപിതാക്കളുടെ ദിവ്യാനുരാഗം,അവരാനിമിഷം അറിഞ്ഞ പരമാനന്ദത്തിൽ നിന്ന് ഈ ശരീരം ഉരുവായി ..സംസാരത്തൊടുള്ള നമ്മുടെ മനസിന്റെ സ്നേഹം കൊണ്ടു നാമും ജനിക്കാൻ തയ്യാറായി .."സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വിര്ത്തി തേടുന്നു ,സ്നേഹം നരകത്തിൻ ദ്വീപിൽ സ്വർഗ്ഗ ഗേഹം പണിയുംപ്പഠിത്വം" എന്ന കവിവചനം പാടാം ......
ReplyDeleteഇവിടെ യേശു അപ്പസ്തോലന്മാരോടാണ് സംസാരിയ്ക്കുന്നത്.അവർ നടുംവീടും കുടുംബവും വീടുകാരെയും വിട്ടു മരിയ്ക്കാൻ വരെ പോകണ്ടി വരും. തന്നെയും അല്ല എവിടെ ഒക്കെ അപ്പനുമമ്മയും സഹോദരങ്ങളും യേശു വിശ്വാസത്തിനു എതിരുനില്ക്കുന്നുവോ അപ്പോളൊക്കെ യേശുവിനെ പ്രതി മാതാപിതാക്കളെയും മക്കളെയും സഹോദരീസഹോടരങ്ങളെയും ഉപേക്ഷിക്കേണ്ടി വരാം. അപ്പോൾ യേശു മാത്രം മതി എന്നാ നിലപാടാണ് ഈ "വെറുപ്പ്" "ഉപേക്ഷ "എന്നൊക്കെ ഉള്ള വാക്കുകളിലൂടെ ഉദ്ദേശിച്ചത്. പ്രത്യേകിച്ച് അന്നത്തെ യഹൂദ മതത്തിലെയും വിജാതീയ മതത്തിലേയും ബന്ധുക്കളുടെ എതിര്പ്പിനെയും സ്നേഹത്തെയും ത്യജിയ്ക്കാതെ യേശുവിനെ പിന്ചെല്ലാൻ ആവില്ല എന്ന് ആണ് യേശു പഠിപ്പിച്ചത്.യേശുവിനോടുള്ള സ്നേഹത്തെ തടയാൻ ശ്രമിയ്ക്കുന്നത് ആര് തന്നെ ആയാലും അവരെ പിന്തള്ളി യേശുവിനെ സ്വീകരിയ്ക്കണം എന്ന് ആശയം. ഇന്നുംപ്രസ്ക്തം . "There is no compromise, only communion with Jesus in Jesus teaching" രജനീഷ് യേശിവിനെ കുറിച്ച് പറഞ്ഞത് സത്യം.
ReplyDelete