Translate

Monday, November 25, 2013

വിത്തു മുതല്‍ തളിരു വരെ

ഇന്ന്, ചെറുതും വലുതുമായുള്ള ഏതാണ്ട് ഇരുപതിനായിരത്തിലധികം വിഭാഗങ്ങളായി മാറി, ദൈവശാസ്ത്രപരമായും തത്ത്വശാസ്ത്രപരമായുമുള്ള വിലയിരുത്തലുകളെ ചൊല്ലി പരസ്പരം പോരടിക്കുന്ന യേശു ശിക്ഷ്യര്‍ നേരിടുന്ന പ്രധാന പ്രശ്നം ചരിത്രത്തിലെ യേശുവിനെ മനസ്സിലാക്കാത്തതാണെന്ന് പറയാം. ചരിത്രത്തിലെ യേശുവിനെ മനസ്സിലാക്കുകയും അവനെ പിന്തുടരുകയും ചെയ്ത വി. ജെയിംസിന്‍റെ നേതൃത്വത്തിലുള്ള യെരൂസലേമിലെ കേന്ദ്ര സംഘത്തെ പരിപൂര്ണ്ണമായി അവഗണിച്ചുകൊണ്ട് യേശു ദൈവമല്ലാതെ യാതോന്നുമായിരുന്നില്ലായെന്നു വാദിച്ച വി. പൌലോസിന്‍റെ വാദഗതികള്ക്ക്  മേല്ക്കൈ  നേടാനായിയെന്നത് സത്യം. ആ പരിണാമങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം ഇന്നിന്‍റെ ഏറ്റവും വലിയ ഒരാവശ്യമാണെന്ന് ഞാന്‍ കരുതുന്നു.

മനുഷ്യ ചരിത്രം മാറ്റി മറിച്ചുകൊണ്ട് സാക്ഷാല്‍ ദൈവം മനുഷ്യനായി അവതരിച്ചു; പക്ഷേ, ജെറുസലേമിലെ മണല്‍ത്തരികളെപ്പോലും കോരിത്തരിപ്പിച്ച യേശുവിന്‍റെ ശബ്ദം എന്തുകൊണ്ട് ചരിത്രകാരനായ ഫ്ലാവിയസ് ജോസഫസ് വേണ്ടത്ര കേട്ടില്ല? അദ്ദേഹം യേശുവിനെ പരാമര്ശി്ച്ചത്, യേശുവിന്‍റെ ശിക്ഷ്യനെന്ന്‍ അവകാശപ്പെട്ട നീതിമാനായ ജെയിംസിനെപ്പറ്റി പറഞ്ഞപ്പോള്‍ മാത്രമാണ്. എന്തുകൊണ്ടിത്‌ സംഭവിച്ചുവെന്നു ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ ചിന്തിച്ചിട്ടുണ്ട്. മതപീഢനത്തിന്‍റെ കാലത്ത് യേശുവിനെപ്പറ്റി എഴുതപ്പെട്ടവയെല്ലാം നശിപ്പിക്കപ്പെട്ടുവെന്നു ഞാന്‍ കരുതി, ആരുടെയോ സമ്മര്ദ്ദം അക്കാലത്ത്‌  ചരിത്രകാരന്മാരുടെ മുകളില്‍ ഉണ്ടായിരുന്നുവെന്നും ഞാന്‍ കരുതി. ആ വിലയിരുത്തലുകള്ക്ക് പക്ഷേ   ആയുസ്സ് കുറവായിരുന്നു, യേശുവിന്‍റെ കാലത്തെ യെരൂസലെമിന്‍റെ  ചരിത്രം ഏതാണ്ടൊന്നു മനസ്സിലാക്കുവോളം മാത്രമേ അവ കൂട്ടുണ്ടായിരുന്നുള്ളൂ.

ചരിത്രത്തിന്‍റെ വാതിലുകള്‍ എന്ന് മലര്ക്കെ തുറക്കപ്പെട്ടുവോ അന്നുമുതല്‍ മനുഷ്യന്‍ അന്വേഷണവും തുടങ്ങി, ചരിത്രത്തിലെ മനുഷ്യനായിരുന്ന യേശുവിനെത്തേടി. അനേകം പരിശ്രമങ്ങള്, പഠനങ്ങള്‍ ഇപ്പോഴും തുടരുന്നു. എല്ലാവരും പൊതുവേ സമ്മതിക്കുന്ന ഒന്നുണ്ട്, സാവോള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന  പോള്‍ എന്നൊരു റോമ്മാക്കാരന്‍ പഠിപ്പിച്ച ദൈവശാസ്ത്രമാണ് ക്രിസ്ത്യാനികളുടെ ഇന്നത്തെ അടിത്തറ, അല്ലാതെ യേശു അധികാരം കൊടുത്ത് ഉത്തരവാദിത്വം ഏല്പ്പിച്ച, ആദ്യം മുതല്‍ അവസാനം വരെ യേശുവിനോടൊപ്പം ഉണ്ടായിരുന്ന, ജെയിംസ്, പീറ്റര്, ജോണ്‍ എന്നീ മൂന്നു തൂണുകളില്‍ പണിയപ്പെട്ട ഒരു വിശ്വാസിവിഭാഗമല്ല ഇന്നു നാം കാണുന്നത്.  
ഒരു വിശുദ്ധനായി സഭ ആദരിക്കുന്ന പോളിനെ ഒന്ന് പരിചയപ്പെടാം. സ്വന്തം നിലയില്‍ യേശുവിന്‍റെ ശിക്ഷ്യന്മാരെ ക്രൂരമായി പീഢിപ്പിച്ച റോമന്‍ പൌരനായിരുന്ന, താര്സസില്‍ നിന്നുള്ള ഒരു അഭ്യസ്തവിദ്യനായിരുന്നദ്ദേഹം. ദമാസ്ക്കസിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തിനുണ്ടായ ഒരു വിശിഷ്ടാനുഭവമാണ് എല്ലാം മാറ്റിമറിച്ചതെന്ന് ചരിത്രം പറയുന്നു. ഇതില്‍ അല്പ്പം ദുരൂഹത കാണുന്നവര്‍ ധാരാളം, കാരണം, യേശുവിനെക്കണ്ടപ്പോള്‍ കാഴ്ച്ച നഷ്ട്ടപ്പെട്ടുവെന്നു പോള്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അത് പറഞ്ഞത് പോളിന്‍റെ ശിക്ഷ്യനായിരുന്ന ലൂക്കായാണ്. യെരൂസലെമിലെ മാതൃ സംഘവുമായി പോളിന് യാതൊരു പിണക്കവും ഇല്ലായിരുന്നുവെന്നാണ് ഇതേ ലൂക്കാ പറഞ്ഞത്. പക്ഷേ, അതായിരുന്നില്ല സത്യം. മൂന്നു പ്രാവശ്യം പോള്‍ ജെയിംസിനെ നേരിട്ട് കണ്ടുവെന്ന് ചരിത്രം പറയുന്നു. രണ്ടാമത് വന്നപ്പോള്‍ ജെയിംസുമായി അടിപിടി നടന്നുവെന്നും സൂചിപ്പിക്കുന്ന എഴുതപ്പെട്ട കഥകള്‍ അംഗീരിക്കപ്പെട്ട ലിഖിതങ്ങള്ക്ക് പുറത്തുണ്ട് (Psuedo-Clementines) ഇതിലെ ചില പരാമര്ശങ്ങളാവട്ടെ സഭയുടെ ശത്രുവെന്ന് തന്നെ പോളിനെപ്പറ്റി പറയുന്നുമുണ്ട്. ജെയിംസുമായിട്ടുള്ള അഭിപ്രായ വ്യത്യാസം, യേശുവിന്‍റെ പ്രഖ്യാപിത നയങ്ങളല്ല പൌലോസ് പഠിപ്പിച്ചത് എന്നുള്ളതിനെ ചൊല്ലിയായിരുന്നു. മൂന്നാം പ്രാവശ്യം, യഹൂദന് ചേര്ന്ന കര്മ്മങ്ങള്‍ ചെയ്യാന്‍ പോളിന് ദേവാലയത്തിലേക്ക് പോകേണ്ടിയും വന്നു. ഇതാകട്ടെ, അദ്ദേഹം പത്തു വര്ഷം പഠിപ്പിച്ച സിദ്ധാന്തങ്ങള്‍ തമസ്കരിച്ചുകൊണ്ടുള്ള ഒരു കീഴടങ്ങലായിരുന്നുവെന്ന് നിസ്സംശയം പറയാനും കഴിയും.

യേശുവിനു ശേഷം ഉണ്ടായ ലിഖിതങ്ങളില്‍ ഏറ്റവും ആദ്യത്തേതെന്നു തന്നെ നിര്ണ്ണയിക്കപ്പെട്ട പോളിന്‍റെ കത്തുകള്‍ സഭക്ക് വിലപ്പെട്ടതായിരുന്നുവെന്നു പറയാം. പോളാണ് യഹൂദര്ക്ക് പുറത്തേക്ക് യേശുവിനെ പരിചയപ്പെടുത്തിയത്, ഇന്നത്തെ സഭക്ക് രൂപം കൊടുക്കാന്‍ പോള്‍ ഒരു പ്രധാന പങ്കു വഹിച്ചുവെന്നും പറയാം. പക്ഷേ, പോളിന്‍റെ  കത്തുകള്‍ ഒന്നുകില്‍ സ്വന്തം വാദഗതികളെ ന്യായീകരിക്കാനൊ, മറ്റുള്ളവയെ തിരസ്കരിക്കാനോ, ആരെയൊക്കെയോ പ്രതിരോധിക്കാനോ ആയിട്ടുള്ളവയായിരുന്നുവെന്ന് അവ പരിശോധിച്ചാല്‍ മനസ്സിലാകും. പൌലോസ് മതപ്രചരണം തുടങ്ങി മൂന്നു വര്ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് തനിക്കു വേണ്ട ജ്ഞാനം നേരിട്ട് യേശുവില്നിന്നാണെന്ന് പൌലോസ് വാദിച്ച് തുടങ്ങിയതെന്നത് സംശയത്തോടെയേ കാണാനാവൂ. പുതിയ നിയമം രൂപികരിച്ചപ്പോള്‍ ജെയിംസിന്‍റെ ഒരു കത്ത്, പത്രോസിന്‍റെ രണ്ടു കത്തുകള്‍, ജോണിന്‍റെ മൂന്നു കത്തുകള്‍, ജെരൂസലേമിലെ കേന്ദ്ര സംഘം പ്രതിരോധിക്കേണ്ടി വന്ന പൌലോസിന്‍റെ പതിന്നാലു കത്തുകളെന്ന നിലയിലേക്ക് വന്നിരുന്നു. യേശുവിനെ നേരിട്ട് അടുത്തറിഞ്ഞ പ്രമുഖ ശിക്ഷ്യരില്‍ നിന്ന് ഒരുപദേശവും സ്വികരിക്കാന്‍ തയ്യാറാകാതിരുന്ന പൌലോസിന് എങ്ങിനെ ഇത്രയും സ്വാധീനം ചെലുത്താന്‍ സാധിച്ചു? ഒരുത്തരമേയുള്ളൂ പറയാന്‍ - പൌലോസ് അവതരിപ്പിച്ചത് മോശയെയും യഹൂദരെയും ബഹുമാനിക്കാത്ത ദൈവമായ യേശുവിനെയായിരുന്നു. അതായിരുന്നു റോമിനും, അന്യ ജാതികള്ക്കും ആവശ്യമായിരുന്നതും.

ചരിത്രം സൂഷ്മമായി പരിശോധിച്ചാല്‍, പോളിന്‍റെ വാദഗതികള്‍ യേശു മനുഷ്യനേയായിരുന്നില്ല എന്നായിരുന്നുവെന്നു കാണാം. അത് മെത്രാന്മാരുടെ മെത്രാനെന്നു വിശേഷിപ്പിക്കപ്പെട്ട ജെയിംസിനും കൂട്ടര്ക്കും  യേശുവിനെ നിന്ദിക്കുന്നതിനു തുല്യമായിരുന്നുവെന്നു പറയാതെ വയ്യ. നാല് സുവിശേഷകര്‍ യേശുവിന്‍റെ ജീവിതത്തേപ്പറ്റി പറഞ്ഞ ഒരു കാര്യവും പൌലോസ് തൊട്ടിട്ടില്ല. യേശുവിന്‍റെ ജീവിതത്തിലെ അത്ഭുതങ്ങള്‍ ഒന്നും ചരിത്രപരമായി തെളിവുകളില്ലാത്തതാണ് എന്ന കാരണമായിരുന്നില്ല അതിന്‍റെ പിന്നില്‍. പൌലോസ് ആവര്ത്തിക്കുന്ന യേശുവിന്‍റെ ഉയര്പ്പിനെപ്പറ്റിയും ചരിത്രപരമായ തെളിവുകള്‍ ഇല്ലായെന്നു തന്നെ പറയാം. യേശുവിന്‍റെ മരണസമയത്ത് ഭൂമി ഇരുണ്ടതായി ഒരു ജ്യോതിശാസ്ത്രജ്ഞനും കണ്ടെത്താനായിട്ടില്ല, ഒരു ദേവാലയത്തിന്‍റെ തിരശ്ശിലയും  നടുവേ കീറിയിട്ടുമില്ലെന്നോര്ക്കണം. ചരിത്രത്തിലെ യേശുവിനെ പൂര്ണ്ണമായും അവഗണിച്ച പൌലോസ്, യേശുവിനെയും തിരുത്താന്‍ ശ്രമിച്ചുവെന്ന് പറയുന്നതിലും കഴമ്പുണ്ട്. മോശയുടെ നിയമം പൂര്ത്തി്യാക്കാനാണ് താന്‍ വന്നതെന്ന് പറഞ്ഞ യേശുവിനെ, മോശയെയും പ്രമാണങ്ങളെയും തമസ്കരിക്കുക വഴി വാസ്തവത്തില്‍ പൌലോസ് പരിഹസിക്കുകയാണ് ചെയ്തത്. ഇത് ഒരുദാഹരണം മാത്രം. ജെയിംസിന്‍റെ മരണവും, റോമ്മന്‍ അധിനിവേശത്തില്‍ ജെരൂസലേം പള്ളി അപ്പാടെ നശിപ്പിക്കപ്പെട്ടതും, ആദ്യകാല അനുഗാമികള്‍ തുരത്തപ്പെട്ടതും, കേന്ദ്ര സംഘത്തിന്‍റെ തകര്‍ച്ചക്ക് കാരണമായി; അല്ലായിരുന്നെങ്കില്‍ സഭയുടെ ഇന്നത്തെ മുഖം മറ്റൊന്നായിരിക്കുമായിരുന്നു.
യഹൂദ പുരോഹിതന്മാരെ നിഷേധിച്ചതിനോ, റോമിനെതിരെ ഗറില്ലാ യുദ്ധം പ്രഖ്യാപിച്ചതിനോ ആയിരുന്നില്ല നീതിമാനായ ജെയിംസ് വധിക്കപ്പെട്ടതെന്നു പ്രത്യേകം കാണേണ്ടതുണ്ട്. ജെയിംസിന്‍റെ പ്രബോധനങ്ങളുടെ കാതല്‍ യേശു പറഞ്ഞ അഷ്ടസൌഭാഗ്യങ്ങളായിരുന്നു. അദ്ദേഹവും സംഘവും ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കൂടെയായിരുന്നു. യഹൂദവംശത്തില്‍ നിന്ന് വേറിട്ട്‌ യേശു ശിക്ഷ്യര്‍ ഒരു മതമായി മാറുന്നതിനെ ജെയിംസ് നിശിതമായി എതിര്ത്തിരുന്നു. എല്ലാം തകിടം മറിക്കാന്‍ പോന്നതായിരുന്നു AD 325 ല്‍ കൊന്സ്ടിന്റൈന്‍ ചക്രവര്ത്തി നിഖ്യായില്‍ വിളിച്ചു കൂട്ടിയ ആദ്യത്തെ പൊതുയോഗം. മാസങ്ങള്‍ നീണ്ട തര്ക്കം തന്നെ നടന്നു, യേശു മനുഷ്യനായിരുന്നോ ദൈവമായിരുന്നോ എന്നതിനെ ചൊല്ലി. അവസാനം യേശു ദൈവമായിരുന്നു എന്ന് സൂനഹദോസ് പ്രഖ്യാപിച്ചതിനു ശേഷം, അതിനെ എതിര്ത്തവരെയും, അവരുടെ തെളിവുകളെയും പൂര്ണ്ണമായി തമസ്കരിച്ചുവെന്നാണ് ചരിത്രം പറയുന്നത്. (സൂനഹദോസ് ഈ തീരുമാനം എടുത്തത് ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നുവെന്നും പറയപ്പെടുന്നു).  യേശുവിന്‍റെ ജീവിതത്തെപ്പറ്റിയുള്ള പല നിര്ണ്ണായക തെളിവുകളും അന്ന് നമുക്ക് നഷ്ടപ്പെട്ടു. അവശേഷിച്ചത് പ്രധാനമായും പൌലോസിന്‍റെ ലേഖനങ്ങള്‍ മാത്രമായിരുന്നു. അന്ന് കരബലത്തിന്‍റെ പിന്തുണയോടെ അടിച്ചേല്പ്പിച്ച സിദ്ധാന്തങ്ങളാണ് എക്കാലവും സഭയെ പീഢിപ്പിച്ചു കൊണ്ടിരുന്നത്, ഇന്ന് സഭയെ ഈ തളര്ച്ചയില്‍ കൊണ്ടെത്തിച്ചതും. 

15 comments:

  1. Good one. Much needed one at the present context.

    We all need a rethinking, review of religions. To those who take it as a professon and money making method, it will not be palpable. But the public should be aware. Well done.

    Gopakumar UAE

    ReplyDelete
  2. ക്രിസ്തുമതത്തിലെന്നല്ല ഒരു മതത്തിലുമുള്ള ദൈവാവതാരങ്ങളെ അംഗീകരിക്കാൻ സുബുദ്ധിയുള്ള ആർക്കും കഴിയില്ല എന്നതിൽ ഞാൻ വിട്ടുവീഴ്ചക്കില്ല. അങ്ങ് പറയുമ്പോലെ, യേശുവിന്റെ ദൈവത്വം രണ്ടായിരം വർഷങ്ങൾക്കു ശേഷം നിഷേധിക്കപ്പെട്ടാൽ, തങ്ങളെ സ്വർഗത്തിലേയ്ക്ക് വലിച്ചുകയറ്റാനുള്ള വടമാണ് അതെന്നു കരുതുന്ന കോടിക്കണക്കിനു കത്തൊലിക്കരെല്ലാം ഇനിയെന്ത് ചെയ്യും? സഭയെ വിറപ്പിച്ച പുലിക്കുന്നേൽ പോലും യേശുവിനെ ദൈവപുത്രൻ ആയി കണ്ടുകൊണ്ടാണ്‌ ഇതുവരെ സഭക്കെതിരെ പടപൊരുതിയത്. അതില്ലാതെ അദ്ദേഹത്തിൻറെ 'പട' സഭക്ക് വെളിയിൽ നില്ക്കുന്ന ഒരാളുടെത് പോലെ ആകുമെന്നതുകൊണ്ട് ബുദ്ധിമാനായ അദ്ദേഹം അങ്ങനെയങ്ങ് നടിക്കുന്നതെ ഉള്ളൂ എന്നായിരുന്നു എന്റെ എപ്പോഴത്തെയും വിശ്വാസം.

    ഈ ലേഖനത്തിന്റെ ഉള്ളടക്കം കത്തോലിക്കനെന്നു പേരുള്ള ഒരാൾക്ക്‌ പറയാൻ പറ്റുന്നതല്ല. സഭയുടെ ജീവനും കാതലും തന്നെ കൊണ്ക്രീറ്റു പോലെ അത്രക്കങ്ങ്‌ ഉറച്ചുപോയ ഒരന്ധവിശ്വാസത്തിലാണ് ഊന്നി നിൽക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള ത്രാണിയുള്ളവർ എത്ര കാണും?

    സത്യമറിഞ്ഞവർക്ക് ഈ സഭയിൽ എന്തിരിക്കുക്കുന്നു എന്നല്ലേ അപ്പോൾ അവസാനത്തെ ചോദ്യം? വര്ഷങ്ങള്ക്ക് മുന്നേ ഞാൻ ചോദിച്ച ആ ചോദ്യം അങ്ങും ചോദിക്കുന്നതിനു തുല്യമല്ലേ ഇങ്ങനെ എഴുതുന്നത്‌? എന്നുവച്ച്, യേശുവിനോ അദ്ദേഹത്തിൻറെ സന്ദേശത്തിനോ ഒരിടിവും സംഭവിക്കുന്നില്ല. അത് തിരിച്ചറിയാനുള്ള ചങ്കൂറ്റം വട്ടായിയുടെയും മറ്റും വളവളപ്പൻ നാവിൽ തൂങ്ങിക്കിടക്കുന്ന ഇന്നത്തെ വിശ്വാസികൾക്ക് ഉണ്ടാകാൻ അത്രയെളുപ്പമൊന്നുമല്ല.

    ReplyDelete
  3. എന്റെ ദൈവം കത്തോലിക്കനല്ല എന്ന് ധൈര്യപൂർവ്വം തുറന്നുപറഞ്ഞ പോപ്പ് ഫ്രാൻസിസ് തന്റെയുള്ളിൽ യേശുവിനെപ്പറ്റി ഏതു വിധത്തിൽ ചിന്തിക്കുന്നു എന്ന് ഇപ്പോൾ നമുക്കറിയില്ല. ചിന്തിക്കാൻ കഴിവുള്ളതുകൊണ്ടാണല്ലോ അദ്ദേഹം അങ്ങനെയെങ്കിലും പറയാൻ ഉറപ്പിച്ചത്. പക്ഷപാതമില്ലാത്തെ ചിന്ത ശീലിച്ച ഒരാൾക്കും അത് മുന്നോട്ടുകൊണ്ടുപോകാതെ തരമില്ല. കത്തോലിക്കാ ദൈവം എന്നതിൽ എന്തെല്ലാം അരുതായ്കകൾ ഉൾക്കൊണ്ടിരിക്കുന്നു എന്ന് ഒരിക്കലദ്ദേഹം വിശദമായി സംസാരിക്കുമെന്നും അന്ന് കത്തോലിക്കരുടെ ലോകാവസാനമായിരിക്കുമെന്നും കരുതുന്നതിൽ പാളിച്ചയുണ്ടാകാൻ ഇടയില്ല.

    ReplyDelete
  4. ആരെയും വിഷമിപ്പിക്കാനല്ല ഞാനിതെഴുതിയത്. സത്യം നാം അറിഞ്ഞിരിക്കുന്നതുകൊണ്ട് എപ്പോഴും ഗുണമേയുണ്ടാകൂ. യേശുവിനെയും യേശുവിന്‍റെ വചനങ്ങളെയും ഇഴ കീറി വിശകലനം ചെയ്യുന്നവര്‍ എല്ലാവരും തന്നെ സംഗ്രഹിക്കുന്നത്, യേശുവിന് സഹോദരന്മാര്‍ ഉണ്ടായിരുന്നെങ്കിലെന്ത് ഇല്ലായിരുന്നെങ്കിലെന്ത്, യേശു ഉയര്‍ത്തെങ്കിലെന്ത് ഇല്ലെങ്കിലെന്ത്‌ എന്നൊക്കെയുള്ള ചോദ്യങ്ങളോടെയാണ്. യേശുവിന്‍റെ വചനങ്ങള്‍ കാലത്തെ അതിജീവിക്കുന്ന രക്ഷയുടെ സന്ദേശം തന്നെയായിരുന്നു; അതിനൊരു മാറ്റവുമില്ല. ധനവാന്മാരുടെ പടിവാതില്‍ക്കലല്ല പകരം ദരിദ്രരുടെയും, പാപികളുടെയും പിന്തള്ളപ്പെട്ടവരുടെയും ഇടയിലാണ് ആ വചനങ്ങള്‍ നാം കേട്ടത്.
    ആത്മീയമായ വളര്‍ച്ചയില്‍ എന്താണോ ഒരുവന്‍ ചെയ്യേണ്ടത് അതെല്ലാം വളരെ ലളിതമായി യേശു പറഞ്ഞിട്ടുണ്ട്. നാം ആദ്യം അത് ചെയ്യുക, ഞാന്‍ ലേഖനത്തില്‍ പറഞ്ഞതൊക്കെ ശരിയോ തെറ്റൊയെന്നു ചികഞ്ഞ് ആരും സമയം കളയേണ്ടതില്ല. പ്രതിരോധിക്കാന്‍ പുതിയ നിയമം എടുത്തിട്ടിട്ടും കാര്യമില്ല. അതില്‍ത്തന്നെ പരസ്പരം യോജിക്കാത്ത നിരവധി കാര്യങ്ങളുണ്ട്. യേശുവിനെ അനുഗമിക്കുന്നവര്‍ക്ക്‌ ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല. മനുഷ്യന്‍ എഴുതി തയ്യാറാക്കിയ നിയമങ്ങള്‍ പിന്തുടരുന്നവരെ നിയമങ്ങള്‍ ഉണ്ടാക്കിയവര്‍ രക്ഷിച്ചെങ്കിലായി ഇല്ലെങ്കിലായി. കഴിഞ്ഞ ദിവസം ശ്രി. ചാക്കോ കളരിക്കല്‍ പറഞ്ഞത് ഓര്‍മ്മിക്കുന്നു.....കേട്ടതെല്ലാം പൂര്‍ണ്ണമാണെന്ന് കരുതി കിട്ടിയ പദവികളുടെ മുകളില്‍ അടയിരിക്കുന്നവരാണ് ഭൂരിഭാഗം പിതാക്കന്മാരും. മാര്‍പ്പാപ്പാ എന്തെല്ലാം ഇതിനോടകം പറഞ്ഞുവെന്ന് കൃത്യമായി പറയാന്‍ കഴിയുന്ന ഒരു മെത്രാനും ഇന്ന് കേരളത്തിലില്ല. എന്നെ പ്രാകുന്നവര്‍ ആദ്യം മാര്‍പ്പാപ്പയെ ശപിക്കുക.

    ReplyDelete
  5. പുരാതന റോമൻ സംസ്ക്കാരത്തിലെ കാര്യാലയങ്ങളിൽ റെക്കോർഡുകൾ സൂക്ഷിക്കുന്നതിൽ കർശനമായ നിയമവ്യവസ്ഥകൾ ഉണ്ടായിരുന്നു. വിവാഹവും ജനനവും ഭൂമിക്ക് നികുതിയും ദേശത്തിന്റെ സ്ഥലങ്ങളും പിടിച്ചെടുത്ത സ്ഥലങ്ങളും അന്നുള്ള രാജ്യത്ത് രേഖപ്പെടുത്തിയിരുന്നു. പക്ഷെ റോമൻ റിക്കോർഡുകളിൽ യേശുവിനെ സംബന്ധിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. യേശുവിന്റെ കുരിശുമരണമോ, വിസ്താരമോ സമകാലികമായ രേഖകളോ ഒന്നുതന്നെ വെളിച്ചം കണ്ടിട്ടില്ല. യേശുവിനെപ്പറ്റിയുള്ള വിവരങ്ങൾ മുഴുവൻതന്നെ നൂറ്റാണ്ടുകൾ കഴിഞ്ഞ് ലഭിച്ചതാണ്. ഈ ഇടവേള കാലഘട്ടത്തിൽ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി എന്തെല്ലാം കുത്തിത്തിരുപ്പുകൾ നടന്നിട്ടുണ്ടെന്നും പ്രവചിക്കാൻ സാധിക്കില്ല.

    എ.ഡി. 26 മുതൽ- 36 വരെയുള്ള കാലഘട്ടത്തിൽ ഒരു പൊന്തിയൂസ് പീലാത്തോസ് ഭരിച്ചിരുന്നുവെന്ന് രേഖയുണ്ട്. പുതിയ നിയമത്തിൽ 20 പ്രാവിശ്യം അദ്ദേഹത്തിന്റെ പേര് ആവർത്തിച്ചിട്ടുണ്ട്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യേശുവിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഫിലോയും ജോസഫും അദ്ദേഹത്തിൻറെ ഭരണകാലത്തെ ചുരുക്കമായി വിവരിച്ചെങ്കിലും യേശുവിന്റെ നാമം ഒരു സ്ഥലത്തും രേഖപ്പെടുത്തിയിട്ടില്ല. പീലാത്തോസ് യെരുസ്ലേം പട്ടാളത്തെ നയിച്ചെന്നും യെരുസ്ലേം യാത്രയിൽ യാത്രക്കാർക്ക് കുടിക്കാനായി വെള്ളത്തിന് ഒരു ദേവാലയത്തിൽ പണം നിക്ഷേപിച്ചെന്നും യഹൂദരുടെ പൗരാണിക ഗ്രന്ഥത്തിൽ ജോസഫ് എഴുതിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ ജീവിച്ച യൂസീബിയസ് എന്ന ചരിത്രകാരൻ പീലാത്തോസ് ആത്മഹത്യ ചെയ്തെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എ.ഡി 60 - 120 കാലത്തിൽ ജീവിച്ച ചരിത്രകാരനായ 'റ്റെസിറ്റസ്' എഴുതിയിരിക്കുന്നത് ക്രിസ്ത്യാനി എന്ന പദം ഉണ്ടായത് 'ക്രിസ്റ്റസ്' എന്ന പെരിൽനിന്നുമെന്നാണ്. ക്രിസ്റ്റസിനെ പൊന്തിയോസ് പീലാത്തോസിന്റെ നാളുകളിൽ വധിച്ചുവെന്നും ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രത്തിലെ യേശുവിനെ ശരിയായ തെളിവുകളോടെ കണ്ടുപിടിക്കാൻ നാളിതുവരെ ആർക്കും സാധിച്ചിട്ടില്ല.

    ബ്രഹത്തായ പ്രപഞ്ചവും പ്രപഞ്ചത്തിന് മേലെ പ്രപഞ്ചവും E =m c 2 എന്നീ തത്ത്വസംഹിതകളിൽപ്പെട്ട സൃഷ്ടിയും സ്രുഷ്ടാവിനെയും വിവരിക്കാൻ മനുഷ്യന് നാളിതുവരെ കഴിഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് സ്രഷ്ടാവ് എങ്ങനെ സൃഷ്ടിയാകും. നമ്മെപ്പോലെ ഭക്ഷണവും കഴിച്ചു് ഉറങ്ങിയും സല്ലപിച്ചും നടന്ന യേശുവെങ്ങനെ സൃഷ്ടാവായ ദൈവം ആകും. യേശുവിന്റെ സൌന്ദര്യം ആൾദൈവത്തെക്കാൾ കൂടുതൽ അവിടുത്തെ ഗുരുമേന്മയിലാണ്. ആൾദൈവങ്ങളിൽനിന്നും യേശു വേറിട്ടു നില്ക്കുന്നതുകൊണ്ടാണ് അവിടുന്നിനെ ലോകത്തിന്റെ ദീപമായി കരുതുന്നതും. യഹൂദർ ഒരു ദൈവത്തെ ആരാധിച്ചിരുന്നു. ആ ദൈവത്തെയാണ് ക്രിസ്ത്യാനികൾ കവർന്നെടുത്തത്. യഹൂദർ അവരുടെ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായി കരുതുന്നു.എന്നാൽ സത്യമായത് ക്രിസ്ത്യാനികൾ യഹൂദ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമല്ലെന്നുള്ളതാണ്.

    യഹൂദർ ഒരു രക്ഷകനെ പ്രതീക്ഷിച്ചിരുന്നു. ആ രക്ഷകനിലുള്ള ചില അടയാളങ്ങളും അവർക്കുണ്ടായിരുന്നു. പ്രവചനത്തിലെ ലക്ഷണങ്ങൾ എല്ലാം യേശുവിൽ പ്രതിഫലിച്ചിരുന്നെങ്കിലും യഹൂദജനം യേശുവിനെ രക്ഷകനായി അംഗീകരിച്ചില്ല. നൂറ്റാണ്ടുകൾക്ക് ശേഷം അനേകമാളുകൾ യേശുവിനെ രക്ഷകനായും ദൈവമായും കണ്ടു. യേശു ഒരിക്കലും രക്ഷകനെന്നോ ദൈവമെന്നോ തുല്ല്യനെന്നോ പറഞ്ഞിട്ടില്ല. ദൈവത്തിലേക്കുള്ള വഴിയെ സഞ്ചരിക്കുന്ന ഒരു തീർത്ഥാടകനെന്നേ അവിടുന്ന് പറഞ്ഞിട്ടുള്ളൂ. അതിൽ കൂടുതലായി പറഞ്ഞതെല്ലാം പോളിന്റെ മൂർച്ഛഭാവനാ സൃഷ്ടിയാണ്. പോൾ അവിടുത്തെ ഭാവനയിലുള്ള ഒരു കാല്പ്പനിക കഥയിലെ കഥാപാത്രവുമാക്കി.


    യേശു ദൈവതിരുമനസിന്റെ മഹത്വത്തെപ്പറ്റി പഠിപ്പിക്കുമായിരുന്നു. ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾ തീർച്ചയായും ദൈവത്തിന്റെ നാമം പ്രകീർത്തിച്ചുകൊണ്ടിരിക്കും. അവിടെ ദൈവത്തിന്റെ തിരുമനസ് മനുഷ്യനേക്കാളും വലുതെന്ന ഭാവനയാണ്. യേശുവും ദൈവത്തെ മഹത്വപ്പെടുത്തി മനുഷ്യസഹജമായ എല്ലാ ബലഹീനതകളും പ്രകടിപ്പിച്ചിട്ടുണ്ട്. മരണത്തിനുമുമ്പ് അവിടുത്തെയ്ക്ക് ജീവിക്കാനുള്ള സകല പ്രതീക്ഷകളും അസ്തമിച്ചിരുന്നു. "ദൈവമേ ഈ കാസാ എന്നില്നിന്നും അകറ്റണേ" എന്ന് മുട്ടുമ്മേൽ നിന്ന് പ്രാർത്ഥിച്ചു.. എങ്കിലും വിധിയെ തടയാൻ കഴിഞ്ഞില്ല. "നിന്റെ തിരുമനസുപോലെയാകട്ടെ" യെന്ന് പറഞ്ഞതും നൈരാശ്യത്തിന്റെയും ബാലഹീനന്റെയും ശബ്ദമായിരുന്നു. ഉയർത്തെഴുന്നേറ്റവനായ യേശുവിന് മുമ്പിൽ മഗ്ദലനാ എത്തിയപ്പൊഴൂം "എന്നെ സ്പർശിക്കരുത്, ഞാൻ എന്റെയും നിന്റെയും പിതാവിലേക്കുള്ള വഴിയേയാണ്" എന്ന വചനവും യേശുവിന്റെ ദൈവമെന്ന സങ്കല്പ്പത്തിലെ ഭാവനയായിരുന്നു. അവിടുത്തെ ശബ്ദം ദൈവമായിട്ടല്ലായിരുന്നു. ദൈവത്തിന്റെ സിംഹാസനത്തിൽ ഇരുന്ന് ദൈവത്തിന് തുല്യമായി യേശു ഒരിക്കലും ശബ്ദിച്ചിട്ടില്ല. ഞാനും പിതാവും ഒന്നാണെന്ന് പറഞ്ഞതും ഒരു അദ്വൈതവാദിയുടെ ശബ്ദമായിരുന്നു. ഭൂമിയിൽ ജീവിച്ച യേശു സൃഷ്ടാവിന്റെ സ്ഥാനം ഒരിക്കലും അപഹരിച്ചിട്ടില്ല. "നീ എന്നെ സ്നേഹിക്കുന്നെങ്കിൽ നീ പിതാവിനെയും സ്നേഹിക്കുന്നുവെന്ന അവിടുത്തെ തിരുവചനം പൂർണ്ണമായും പ്രകാശിതനായ ഒരു ഗുരുവിന്റെതായിരുന്നു.

    ReplyDelete
  6. സംഭവിക്കുന്നതെല്ലാം ദൈവനിശ്ചയം എന്നാ പ്രമാണം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് സഭയുടെ ജന്മ രഹസ്യം തന്നെയാണ്. ഇന്നലെ പുറത്തിറങ്ങിയ 'സോള്‍ ആന്‍ഡ്‌ വിഷ്യ'നില്‍ ശ്രി ചാക്കോ കളരിക്കല്‍ എഴുതിയ ഒരു ലേഖനമുണ്ട്. സഭയുടെ അപചയത്തിന്റെ കാരണങ്ങള്‍ സൂഷ്മമായി വിശകലനം ചെയ്യുന്ന ആ ലേഖനവും കാര്യ കാരണ സഹിതം പറയുന്നതും ഇത് തന്നെ. (സാധിക്കുമെങ്കില്‍ ആരെങ്കിലും ആ ലേഖനം ഇവിടെ പോസ്റ്റ്‌ ചെയ്യുക). ശ്രി. ജൊസഫ് മാത്യു സൂചിപ്പിച്ച യേശുവിനെ സംബന്ധിച്ച കാര്യങ്ങള്‍ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കിയാല്‍ പല മേലങ്കികളും അഴിഞ്ഞു വീഴും. ഒന്നിനും രേഖകളില്ല എന്ന് പറയുന്നതും അത്ര ശരിയല്ല. സത്യം മനസ്സിലാക്കാന്‍ വേണ്ടത്ര സൂചനകള്‍ ലഭ്യമാണ്. സാക്ക് പറഞ്ഞതുപോലെ കോണ്‍ക്രീറ്റിട്ടുറപ്പിച്ച പല വിശ്വാസങ്ങളും അല്‍പ്പ നേരം മാറ്റി വെച്ചുകൊണ്ട് ഒന്ന് മനസ്സിരുത്തി ശ്രദ്ധിച്ചാല്‍ ഗ്രഹിക്കാവുന്നതെയുള്ളൂ ഇതൊക്കെ.
    പക്ഷേ, അതുകൊണ്ടൊന്നും തകരുന്നതല്ല ഞാന്‍ വിശ്വസിക്കുന്ന യേശുവിന്‍റെ മൂല്യം. ആ യേശുവിന്‍റെ ശിക്ഷ്യര്‍ ഉള്ളത് മുഴുവന്‍ സമാഹരിച്ച് ഉള്ളവനും ഇല്ലാത്തവനുമായി പങ്കു വെച്ചു. അന്ന് അനേകര്‍ക്കൊപ്പം രക്തസാക്ഷിത്വം വരിച്ച എസ്തപ്പാനോസ് അവസാനം പറഞ്ഞത്, 'ശക്തിയുടെ വലത്ത് ഭാഗത്ത് ഞാനെന്റെ ഗുരുവിനെ കാണുന്നു' വെന്നാണ്. ഇടതും വലതും ഇല്ലാത്ത ദൈവത്തിന്‍റെ മുമ്പില്‍ ഗുരുവിനുള്ള പ്രാധാന്യം ഇങ്ങിനെയല്ലാതെ ആ ശുദ്ധന്‍ എങ്ങിനെ പറയണം? പൌലോസിന്റെ ലേഖനങ്ങളെ അടിസ്ഥാനമാക്കി പുതിയ നിയമത്തിലെ സുവിശേഷങ്ങള്‍ തിരുത്തപ്പെട്ടു എന്നത് പകല്‍ പോലെ സ്പഷ്ടം. ദൈവത്തിന്‍റെ വലതു വശത്തോ ഇടതു വശത്തോ ഗുരുവിന്റെ നിഴല്‍ പോലും കാണാത്തവരാണ് കലണ്ടറുകളിലും, പ്രതിമകളിലും, പാത്രങ്ങളിലും, വസ്ത്രങ്ങളിലുമൊക്കെ അതുമിതും കാണുന്നത്. യേശു ആര്‍ക്കെങ്കിലും സൌഖ്യം കൊടുത്തിട്ടുണ്ടെങ്കില്‍ അത് പൂര്‍ണ്ണമായിരുന്നു, അല്ലാതെ ഇന്ന് പറയപ്പെടുന്നതുപോലെ, ചുമയും പനിയുമുള്ളവന്റെ മുഴ മാത്രം സുഖപ്പെടുത്തുകയായിരുന്നില്ല. ഇന്സ്ടോള്‍മെന്റായി വരുന്നത് പരി. ആത്മാവായിരിക്കാന്‍ ഇടയില്ല. എന്താ സംശയം? ചിന്തകള്‍ക്കല്ല ഇന്ന് നാം കൂടുതല്‍ ഊര്‍ജ്ജം ചിലവഴിക്കേണ്ടത്, പകരം പ്രവൃത്തിയിലാണ്. ഓരോ ഇടവകയിലും ഒരു ഹൈടെക് പള്ളിയുണ്ടോയെന്നല്ല, ആ പ്രദേശത്ത്‌ ആരെങ്കിലും രോഗം മൂലമോ ദാരിദ്ര്യം മൂലമോ വിഷമിക്കുന്നില്ലായെന്ന് ഉറപ്പു വരുത്തുകയാണ് നാം ചെയ്യേണ്ടത്. അങ്ങിനെയൊരു പാരഡെയിം ഷിഫ്ടിലേക്ക് നാം പോവുന്നില്ലെങ്കില്‍ നാം ചെയ്തതെല്ലാം വ്യര്‍ത്ഥം എന്ന് പറയാന്‍ ആരുടേയും ഉപദേശം ആവശ്യമില്ല.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. യേശു പഠനങ്ങള്ക്ക് സംഭവിച്ച അപചയം
    (ശ്രി. ചാക്കോ കളരിക്കലിന്റെ സഭാ നവീകരണത്തിലേക്ക് ഒരു വഴി’ എന്ന ഗ്രന്ഥത്തില്‍ നിന്ന് – 2013 നവംബര്‍ ലക്കം സോള്‍ ആന്ഡ്്‌ വിഷനില്‍ പ്രസിദ്ധീകരിച്ച ഭാഗത്തില്‍ നിന്ന് സംഗ്രഹിച്ചത്. മുഴുവന്‍ ലേഖനവും വായിക്കുവാന്‍ സോള്‍ ആന്ഡ്പ‌ വിഷന്‍ അവലംബിക്കുക).

    മോശക്ക് യഹോവാ നല്കി്യ പത്തു പ്രമാണങ്ങളുടെ ആകെത്തുക സൃഷ്ടാവായ ദൈവത്തെയും സൃഷ്ടികളായ മനുഷ്യരെയും സ്നേഹിക്കുക എന്ന പ്രമാണത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന് അര്ത്ഥു ശങ്കക്കിടയില്ലാതെ യേശു തന്റെ ശിക്ഷ്യരെ പഠിപ്പിച്ചു. ക്രിസ്തുവിന്റെവ ആ പഠനങ്ങളെ അടിസ്ഥാനമാക്കി രൂപം കൊടുത്ത ജെരൂസലെമിലെ ആദിമ ക്രിസ്തീയ കൂട്ടായ്മ സാവധാനം വളര്ന്നുൊ...........
    ഇസ്രായേല്‍ വംശത്തിലെ ബന്യാമി ഗോത്രത്തില്‍ ജനിച്ച സാവൂള്‍, ഒരു യഹൂദ ഫരീസയനായിരുന്നു. യെരൂസലെമിലെ കീര്ത്തി പെട്ട നിയമജ്ഞനും സര്വ്വാീധരണിയനുമായ ഗമലിയേലിന്റെ കീഴില്‍ സാവൂള്‍ ശിക്ഷണം നേടി. ക്രിസ്തു മാര്ഗ്ഗം സ്വീകരിച്ച യഹൂദ ക്രിസ്ത്യാനികളെ പീഢിപ്പിക്കാന്‍ ഈ സാവൂള്‍ മുന്പസന്തിയില്‍ നിന്നിരുന്നു. പിന്നീട് ഡമാസ്കസിലെ ക്രിസ്ത്യാനികളെ പിഢിപ്പിക്കാന്‍ ഉദ്ദേശിച്ച് ജെരൂസലെമില്‍ നിന്ന് പുറപ്പെട്ട സാവൂള്‍ അത്ഭുതകരമായി ക്രിസ്തുവില്‍ മാനസാന്തരപ്പെട്ടു. കര്ത്താ്വില്‍ നിന്ന് വെളിപാടായി ലഭിച്ച അറിവിന്റെു അടിസ്ഥാനത്തില്‍ സാവൂള്‍ പുറം ജാതികളുടെ ഇടയില്‍ രക്ഷയുടെ മാര്ഗ്ഗം പ്രസംഗിച്ചു.
    യേശുവും പൌലോസും
    യഥാര്ത്ഥ ക്രിസ്തു പഠനങ്ങളില്നിമന്നും വ്യത്യസ്തമായ പലതും അദ്ദേഹം പഠിപ്പിക്കുകയുണ്ടായി. കര്ത്താരവിന്റെ തിരഞ്ഞെടുക്കപ്പെട്ട ശിക്ഷ്യന്മാരെ തിരുത്തി, പോരാ, യേശുവിനെത്തന്നെ തിരുത്തി മുന്നേറി. പൌലോസ് തന്റെ് കാഴ്ചപ്പാടുകള്‍ ക്രിസ്തുവിന്റെ് തന്നെ കാഴ്ച്ചപ്പാടുകളായി പുറം ജാതികളെ പഠിപ്പിച്ചു. ........ കര്ത്താാവിന്റെറ ശുശ്രൂഷയില്‍ പാപികളും ചുങ്കക്കാരും, വേശ്യകളും എല്ലാം ഉള്പ്പെ ട്ടിരുന്നു. എന്നാല്‍ പൌലോസിന്റെം ശുശ്രൂഷയില്‍ അത്തരക്കാരെ പാപികളായിക്കണ്ട് അകറ്റി നിര്ത്തി യിരുന്നു.........പൌലോസ് എന്നും സ്ത്രീകളെ രണ്ടാം തരക്കാരായാണ് കണ്ടിരുന്നത്‌. (1 കൊറി 14: 34-36). ഭര്ത്താിക്കന്മാര്ക്ക് കീഴ്വഴങ്ങി ജീവിച്ചു പെറ്റു പെരുകി കുടുംബം ഭരിക്കാനാണ് (എഫേ: 5/22-24, കൊളോ: 3/3-18) പോലോസ് സ്ത്രികളോട് ഉപദേശിച്ചത്. പൌലോസ് ഒരിക്കലും അടിമത്വത്തെ നിന്ദിച്ചിട്ടില്ല; പകരം യജമാനമാരെ അനുസരിക്കാനാണ് അവരോടു ആഹ്വാനം ചെയ്തത്. (എഫേ: 6/5).ക്രിസ്തീയ പഠനത്തില്‍ ഉത്ഭവ പാപം ആദ്യമായി കണ്ടുപിടിച്ചതും പൌലോസാണ്‌. പൌലോസ് റോമാക്കാര്ക്ക് എഴുതുന്നു,” ഒരു മനുഷ്യനിലൂടെ ലോകത്തില്‍ പാപമുണ്ടായി; പാപത്തിലൂടെ മരണവും......... (റോമ്മാ: 5/12). ഈ പാപത്തിന്റെു നഷ്ടപരിഹാരമാണ് അഥവാ പ്രായശ്ചിത്തമാണ് യേശുക്രിസ്തുവിന്റെ് കുരിശിലെ ബലി. യേശു ഈ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്, ഒരിക്കലല്ല രണ്ടു പ്രാവശ്യം. “ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” (മത്താ. 9/13, 12/7) എങ്കിലും പൌലോസ് ക്രിസ്തുവിന്റൊ മരണത്തെ മനുഷ്യരുടെ പാപപരിഹാരത്തിനുള്ള ബലിയാക്കി, ഒരു ദൈവ ശാസ്ത്രത്തിനു അടിത്തറയിടുകയാണ് ചെയ്തത്.....
    ലൂക്കോസ് ചരിത്ര സംഭവങ്ങള്‍ അതേപടി എഴുതുകയല്ല, മറിച്ച് പൌലോസിന്റെ ദൈവശാസ്ത്രം എഴുതുകയാണ് ചെയ്തത്. ....... യാക്കോബും (ജയിംസ്) പത്രോസും മറ്റപ്പസ്തോലന്മാരും യേശു പഠനങ്ങളെ അതിന്റൊ തനിമയോടെ പഠിപ്പിച്ചുകൊണ്ടിരുന്നു. യാക്കോബും, കേപ്പായും, യോഹന്നാനും യെരൂസലെമിലെ സഭയുടെ നെടുംതൂണുകളായിരുന്നുവെന്നു പൌലോസ് സമ്മതിക്കുന്നുണ്ട്. ... നെടുംതൂണുകളായ അപ്പസ്തോലന്മാര്‍ പൌലോസിനാരുമല്ലെന്നു പൌലോസ് തന്നെ പറയുന്നു. കര്ത്താളവിന്റെല പന്ത്രണ്ടു ശിക്ഷ്യന്മാരുടെ പഠനങ്ങളെ പൌലോസ് പരിഗണിച്ചില്ല. യഥാര്ത്ഥ ക്രിസ്തു പഠനങ്ങളെ പൌലോസ് വികലമാക്കി. യേശു പഠനങ്ങള്ക്ക് സംഭവിച്ച ആദ്യത്തെ അപചയമാണിത്. ...... ചരിത്ര പുരുഷനായ യേശുവിനെയും ആദ്യ നൂറ്റാണ്ടുകളിലെ സഭയും സംബന്ധിച്ച് ചരിത്ര പരമായി പഠിക്കുന്ന പണ്ഡിതര്ക്കുണ സഭയുടെ ഇന്നത്തെ നിലപാടിനെ സാധൂകരിക്കാനാവില്ല.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ചാക്കോച്ചൻ എടുത്തെഴുതുന്ന ഈ വിഷയങ്ങൾ യൂറോപ്പിലുള്ള സാധാരണ വായനക്കാര്ക്ക് പോലും അറിയാം. സഭയുടെ വിശ്വാസ സംഹിതയിൽ എവിടെയെല്ലാം കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട്, ആരെല്ലാം അതിനുത്തരവാദികളാണ്, എങ്ങനെ എപ്പോൾ അവ സംഭവിച്ചു (സഭ വിളിച്ചു കൂട്ടിയ സൂനഹദോസുകൾ പോലും തെറ്റായ വാദങ്ങൾ നിരത്തിയും ബലം പ്രയോഗിച്ചും അങ്ങനെ ചെയ്തിട്ടുണ്ട്.) ഇത്തരം കാര്യങ്ങൾ നിരത്തിവച്ച്, സഭ ചെയ്ത വഞ്ചനകളെപ്പറ്റി ദീഘമായി പ്രതിപാദിക്കുന്ന ഒരു കൃതിയെ ഞാൻ നേരത്തെ അല്മായശബ്ദം വായനക്കാര്ക്ക് പരിചയപ്പെടുത്തിയിരുന്നു. LÜDEMANN എന്ന ജർമൻ പണ്ഡിതന്റെ Der grosse Betrug (ആ വലിയ വഞ്ചന) എന്ന കൃതിയാണത്. ഡസൻ കണക്കിന് അത്തരം പുസ്തകങ്ങൾ വായിച്ചാണ് പുറത്തുള്ളവർ അറിവ് സമ്പാദിക്കുന്നത്. ഷാലോം മാസികയും വേദപ്രചാര മദ്ധ്യസ്ഥനും മാത്രം വിറ്റും വായിച്ചും കഴിയുന്നവർ നവീനമായതെന്തെങ്കിലും കേട്ടാലുടനെ പോയി കുമ്പസാരിക്കുന്ന ഇവിടുത്തെ ശീലം മാറണമെങ്കിൽ വട്ടായി-നായിക്കപറമ്പിൽക്കാരുടെയും ഇപ്പോഴത്തെ പരിശുദ്ധ കൽദായശീശ്മക്കാരുടെയും കാലം കഴിയണം.

      Delete
  9. വാല്മീകിയുടെയും വേദവ്യാസന്റേയും വിരൽതുമ്പിൽനിന്നു വെളിച്ചം കണ്ടവരാണല്ലോ ശ്രീ. രാമനും, ശ്രീ. കൃഷ്ണനും, ! ജ്ഞാനവാസിഷ്ടവും ,ഭഗവത് ഗീതയും, ഉദ്ധവഗീതയും , മഹാഭാഗവതത്തിലെ ജീവനശാസ്ത്രോപദേശവും ഒക്കേ ! അതുപോലെയായി നമ്മുടെ "പാവം കർത്താവും" ! st .paul പേനയെടുത്ത് എഴുതിയില്ലായിരുന്നെങ്കിൽ അചായസഭകൾ ഇന്നിത്ര ആയിരങ്ങൾ, മനുഷ്യനെ വെരുട്ടാൻ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല !

    ക്രിസ്തു "ലോകരക്ഷകൻ" എന്ന സഭകളുടെ കണ്ടെത്തലും വെറുമൊരു അച്ചായവാദമായി മാത്രമേ, ബാക്കി ലോകം ഇനിയും മാനിക്കയുള്ളൂ ... ക്രിസ്തുവിനു മുന്പും ഇതുപോലെയീ ലോകം ഉണ്ടായിരുന്നു , ക്രിസ്തുവിനു ശേഷവും ലോകം അതുപോലെതന്നെ ഉണ്ടുതാനും ! പിന്നെയാർക്കാണീ രക്ഷയുണ്ടായത് ?. കപടവേഷധാരികളായ പുരോഹിതർക്കല്ലേ അവന്മൂലം, കീശയും കാശും, കാറും അരമനകളും, അധികാരവും മാനവും , മേല്ക്കൊയ്മയും സുഖഭോഗജീവിതവും ഉണ്ടായത് !ആദമിനോ അബ്രഹാമ്മിനോ വല്ല പുണ്ണ്യവും പ.പൗലച്ചന്റെ ലേഖനങ്ങൾ കാരണമുണ്ടായോ ? ഇല്ല .. എന്നാൽ വേദവ്യാസനെപോലെയോ വല്മീകിയെ പോലെയോ ആയിരുന്നില്ല നമ്മുടെ മിടുക്കന് പ.പൗലാച്ചായൻ ! ,.ക്രിസ്തുവിന്റെ കാറ്റുപോലും വീശിയിട്ടില്ലാത്ത ആ മിടുക്കൻ, ക്രിസ്തുവിന്റെ കൂടെ രാവുംപകലും നടന്ന പാവം ശിഷ്യന്മാരെ പോലും തഴഞ്ഞിട്ടു), തൻറെ മനസിലപ്പപ്പോൾ തോന്നിയവ ആരുടെയോ പ്രേരണ എന്നോണം തൻറെ രചനയിൽ "കുസ്രിതുകൾ" ചേര്ത്തു എന്നത് ഏതു പോലീസുകാരനും മനസിലാകുന്ന കാര്യമാണുതാനും !

    അറിവിനെ അറിഞ്ഞ പരമഗുരുവരനായിരുന്നു ക്രിസ്ത് !...പൂർണ മനുഷനായിരുന്നെങ്കിലും താനും പിതാവും ഒന്നാണെന്ന "അദ്വൈതബോധം" ഉണര്ന്ന മനസായിരുന്നു ക്രിസ്തു ! ആ പൊന്നു മനസറിഞ്ഞു, ആ വചനങ്ങൾ മാത്രം സദാ മനസ്സിൽ മുഴക്കി, ചലനമുള്ള കാലം വരെ നാം, പാവം ജീവികൾ ചലിച്ചാൽ മതി , ജീവനചലനം ധന്യമാക്കാൻ..

    ഇനിയെങ്കിലും ദാവീദിന്റെ സങ്കീർത്തനങ്ങളിൽ മിക്കവയും അച്ചായൻ വായിക്കാതെ തള്ളിക്കളയണം . അതുപോലെ പൗലൊച്ചന്റെ രചന പൗലൊച്ചനും വായിച്ചാൽ മതിയെന്നാകണം !. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്തുവിന്റെ തിരുക്കുരൽ മാത്രം മതി മനുഷ്യനിവിടെ സ്വയം സ്വര്ഗം പണിയാനും, ആ മനസിലെ മായാത്ത സ്വര്ഗവാസിയാകാനും !

    മനസിന്നുള്ളിലെ അറയിൽ സദാ മരുവുന്ന ദൈവത്തെ അറിയാനും, ആ നിത്യ ചയ്തന്യത്തിലലിഞ്ഞു പരമാനന്ദം നുകരാനും, ആലോചനകൾ അവനുമായി മൌനത്തിൽ പങ്കിടാനും നാടാകെ സിമിറ്റാലയങ്ങൽ പണിതു ധനം ദുർവ്യയം ചെയ്യേണ്ടാ കാര്യവുമില്ല ! ആ പണം സഹോദരനുതകുമെങ്കിൽ കത്തനാരെ വെറുതെയെന്തിനു നാം തീറ്റിപ്പോറ്റണം? നമുക്കുമങ്ങിനെ കത്താവിന്റെ നല്ലശമരായനുമാകാം ..

    ആകാശ സീമകൾക്കപ്പുരം മറ്റൊരു സ്വര്ഗത്തിലേക്ക് നമ്മെ നയിക്കുമെന്ന വ്യാജേന. തൊട്ടതിനും തോന്നൂറിനും സദാ നമ്മെ ഊറ്റുന്ന ഈ ഇടയകോലാഹലങ്ങളേയും നമുക്കിനിയും വേണ്ടെവേണ്ടാ.. ."യഹോവേ നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു" & "പാപത്തിൽ എന്റെ അമ്മ എന്നെ ഗര്ഭം ധരിച്ച്ച്ചു , അതിക്രമത്തിൽ ഞാൻ ഉരുവായി "എന്നൊക്കെ പറഞ്ഞു നാം സ്വന്തം പെറ്റമ്മയെ അധിക്ഷേപിക്കുകയില്ലായിരുന്നു , നാട്ടാരുടെ മുന്നില് നാലുപേര് കേള്ക്കെ പള്ളിയിലെന്നും ,,കഷ്ടം എന്റെ അച്ചായന്മാരെ!!!

    ReplyDelete
  10. പൌലോസാണ്‌ യേശുവല്ല ഇന്നത്തെ സഭയുടെ സൃഷ്ടാവ് എന്ന് കൃത്യമായി അറിയാവുന്ന ആളാണ് ഇപ്പോഴത്തെ പോപ്പ്. ല റെപുബ്ലിക്ക പത്രത്തിന്റെ പത്രാധിപൻ സ്ക്കാൾഫാരിയുമായി സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു: "സെന്റ്‌ പോളാണ് നമ്മടെ മതത്തിന്റെയും വിശ്വാസപ്രമാണത്തിന്റെയും മൂലക്കല്ലിട്ട വ്യക്തി. പൌലോസിനെ ഒഴിവാക്കിക്കൊണ്ട് ഒരാൾക്ക്‌ ബോധപൂർവം ക്രിസ്ത്യാനിയായിരിക്കാൻ കഴിയില്ല. യേശുവിന്റെ പ്രബോധനങ്ങളെ ഇന്നത്തെ വിശ്വാസപ്രമാണത്തിന്റെ ഘടനയിലേയ്ക്ക് പൌലോസ് രൂപാന്തരപ്പെടുത്തി. പിന്നീട് വന്ന ചിന്തകരും ദൈവജ്ഞരും അതിനോട് പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തി." അദ്ദേഹം തുടരുന്നു: സഭയുടെ പരിശീലനം കിട്ടിയില്ലായിരുന്നെങ്കിൽ ദൈവത്തിലും ദൈവപുത്രനിലും ഞാൻ വിശ്വസിക്കുമായിരുന്നില്ല." ഇനിയെന്താണ് ഇവിടെ വ്യക്തമാകാനുള്ളത്?യേശു ദൈവപുത്രനാണെന്ന അദ്ദേഹത്തിൻറെ വിശ്വാസം സാഹചര്യങ്ങളുടെ നിർമ്മിതിയാണ്‌. അത് അങ്ങനെ കാണാത്തവരെ കുറ്റം പറയാൻ അദ്ദേഹം ഒരു ന്യായവും കാണുന്നില്ല എന്ന് മാത്രമല്ല, സ്വമേധയാ ബുദ്ധിയുള്ള ഒരാൾ എത്തിച്ചേരുന്നത് അങ്ങനെയൊരു വിശ്വാസത്തിലായിരിക്കില്ല എന്നുമല്ലേ അദ്ദേഹം സമ്മതിക്കുന്നത്. അർജന്റ്റ്റീനയിലെ ജീവിത സാഹചര്യമാണ് തന്നെപ്പറ്റിയും തന്റെ വിശ്വാസത്തെപ്പറ്റിയും ബോധവാനാകാൻ തനിക്ക് ഇടവരുത്തിയതെന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട്. തന്റെ വിശ്വാസവും ധാരണകളും ആത്യന്തികമായ സത്യമാകണമെന്നില്ല എന്ന് സമ്മതിക്കാനുള്ള ആര്ജ്ജവമാണ് ഈ വാക്കുകളിൽ നിഴലിക്കുന്നത്. അതാണ്‌ മിക്കവാറും എല്ലാ കത്തോലിക്കർക്കും ഇല്ലാത്തതും. ശ്രീ കളരിക്കലും ശ്രീ മറ്റപ്പള്ളിയും ചിന്തിക്കുന്ന വഴി ഇതൊരു സത്യാന്വേഷിയുടെയും വഴിയായി പോപ്പുപോലും സമ്മതിച്ചു തരും എന്നതില യാതോട് സംശയത്തിനും ഇടം വേണ്ടാ എന്ന് തന്നെയാണ് പറഞ്ഞു വരുന്നത്. തങ്ങളോടും ചുറ്റുമുള്ളവരോടും സത്യസന്ധമായ കാഴ്ച്ചപ്പാടുണ്ടെങ്കിൽ വിശ്വാസങ്ങളിലുള്ള വ്യത്യാസങ്ങൾ ആർക്കും ബുദ്ധിമുട്ടുണ്ടാക്കേണ്ട യാതൊരു കാര്യവുമില്ല എന്നാണ് പോപ്പ് ലോകത്തോട്‌ പറയുന്നത്.

    ReplyDelete
    Replies
    1. എന്റെ മുകളിലത്തെ കമെന്റിൽ അക്ഷരത്തെറ്റു മൂലം ആശയസ്ഫുടത ഇല്ലാതെ പോയത് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. ഇങ്ങനെയായിരിക്കേണ്ടിയിരുന്നു വരികൾ: "ശ്രീ കളരിക്കലും ശ്രീ മറ്റപ്പള്ളിയും ചിന്തിക്കുന്ന വഴി ഏതൊരു സത്യാന്വേഷിയുടെയും വഴിയായി പോപ്പുപോലും സമ്മതിച്ചു തരും എന്നതിൽ യാതൊരു സംശയത്തിനും ഇടം വേണ്ടാ എന്നുതന്നെയാണ് പറഞ്ഞുവരുന്നത്. തങ്ങളോടും ചുറ്റുമുള്ളവരോടും സത്യസന്ധമായ കാഴ്ച്ചപ്പാടുണ്ടെങ്കിൽ വിശ്വാസങ്ങളിലുള്ള വ്യത്യാസങ്ങൾ ആർക്കും ബുദ്ധിമുട്ടുണ്ടാക്കേണ്ട യാതൊരു കാര്യവുമില്ല എന്നാണ് പോപ്പ് ലോകത്തോട്‌ പറയുന്നത്."

      Delete
  11. നന്ദി സാക്ക്, നന്ദി. ഈ പോസ്റ്റ്‌ ഇങ്ങിനെതന്നെ വിലയിരുത്തപ്പെട്ടാല്‍ മതി. അറിഞ്ഞത് പങ്കുവെയ്ക്കാതിരിക്കുന്നതാണ് അപരാധം. എന്ത് സ്വീകരിക്കണമെന്നത് അവനവന്‍ തീരുമാനിക്കേണ്ടതാണ്. ഒരു സത്യാന്വേഷി, അവന്‍ എവിടെയായിരുന്നാലും അന്വേഷണത്തിന്റെ പാതയില്‍ ഇത്തരം നിരവധി പ്രതിസന്ധികളെ നേരിടേണ്ടിവരും, അതില്‍ വിശ്വാസപരമായും ആചാരപരമായവയും കാണും. ഗുരു സാന്നിദ്ധ്യം ഉള്ളവന്‍ അത് സംയമനത്തോടെ നേരിടും...... അതെ എനിക്കും പറയാനുള്ളൂ.
    ഒരു ബുദ്ധിസ്റ്റ് ഗുരുവിന്‍റെ കഥ ഓര്‍മ്മിക്കുന്നു. സുദീര്ഘമായ പരിശീലനം കഴിഞ്ഞപ്പോള്‍ അദ്ദേഹം ശിക്ഷ്യരോട് പറഞ്ഞു, "കുറച്ചകലെ ഒരു ഗ്രാമത്തില്‍ ഒരു സന്യാസിയുണ്ട്. അദ്ദേഹം ഞാന്‍ അനേകരെ വഴിതെറ്റിക്കുന്നുവെന്നു പറയുന്നു. അദ്ദേഹത്തിന്‍റെ കീഴില്‍ നിങ്ങള്‍ ഒരുവര്‍ഷം കഴിയുക, അദ്ദേഹം പറയുന്നത് കേള്‍ക്കുക, എന്നിട്ട് തിരിച്ചു വരുക". ആര്‍ഷ ഭാരത സംസ്കാരത്തില്‍ ചര്‍വ്വാകന്മാര്‍ ഒരു ബാദ്ധ്യതയായിട്ടല്ല ഒരു മുതല്‍ക്കൂട്ടായിട്ടാണ് ജ്ഞാനികള്‍ വിലയിരുത്തുന്നത്. എല്ലാ വശങ്ങളും നന്നായി മനസ്സിലാക്കിയാല്‍ അത് നമ്മുടെ വളര്‍ച്ചക്ക് ഗുണം ചെയ്യും. സൂര്യനെ അറിയാന്‍ തണലും അനുഭവിക്കണം, ചൂടും അറിയണം. സാക്ക് പറഞ്ഞത് ശരിയാണ്, ഇന്ന് സഭയില്‍ സാത്വിക ജീവിതം നയിക്കുന്ന പലര്‍ക്കും ഇതൊന്നും അറിവില്ലാത്തതല്ല. അവര്‍ ഇരിക്കുന്ന വണ്ടിയുടെ ഗുണങ്ങളും അവര്‍ക്കറിയാം, പോരായ്മകളും അവര്‍ക്കറിയാം; ആ അറിവ് അവര്‍ക്ക് ഒരു ഭാരമായിട്ടല്ല അവര്‍ കരുതുന്നത്. അതാണ്‌ അവരെ വലിയവരാക്കുന്നതും.

    ReplyDelete
  12. ജ്ഞാനമാകുന്ന തോണിയിൽ സംസാരസാഗരയാത്ര ചെയ്യുന്ന ഏതൊരു ജന്മത്തിനും, ഓരോ തുഴ എറിയുന്നസമയവും താൻ സ്വർഗവാസിയായിതന്നെ മരുവുന്നു എന്ന ബോധമാണാവശ്യം . വിശ്വാസമാകുന്ന നദികൾ എല്ലാംതന്നെ ഒടുവിൽ ആ സ്നേഹസിന്ധുവിൽ ചേർന്നലിഞ്ഞു സ്വയം ഇല്ലാതെയാകുന്നതുപോലെ, പോപ്പിലും കത്തോലിക്കാസഭയിലും വിശ്വസിക്കുന്നവരെപോലെ ഒരു അവിശ്വാസിയും ഒരിക്കലാ നിത്യതയിൽ എത്തിച്ചേരുന്നു,അലിഞ്ഞില്ലാതെയാകുന്നു എന്ന വലിയ സത്യം എല്ലാ സഭാപുങ്കന്മാരും വല്ലപ്പോഴുമെങ്കിലും ഓർത്തിരുന്നാൽ ഏറെ നന്ന് ! രക്ഷ ക്രിസ്തുവിൽനിന്നല്ല,യരുശലേമ്മിൽനിന്നല്ല , ശബരിമല മക്കായില്നിന്നുമല്ല !"രക്ഷ" നിന്നിൽ നിന്ന് നീ താനേ കണ്ടെത്തേണ്ട അവസ്ഥാവിശേഷമാണ് മനുഷ്യാ..;

    ReplyDelete
  13. Absolutely Yes!
    We are here to find out "The Christ before Christianity".
    I believe in the above intuitions as the best and solid evidence of God experience!

    ReplyDelete