Translate

Friday, November 29, 2013

ക്രിസ്മസ് ക്വിസ്സ്


പന്ത്രണ്ടു ചോദ്യങ്ങള്‍; ഏറ്റവും കൂടുതല്‍ ശരിയുത്തരങ്ങള്‍ അയക്കുന്ന രണ്ടു പേര്‍ക്ക് അത്യുന്നതങ്ങളില്‍ നിന്നുള്ള ശാന്തിയും സമാധാനവും ഫ്രീ.

ചോദ്യം 1:
ജാലിയന്‍ വാലാ ബാഗ് എന്ന് പറഞ്ഞാല്‍ എന്ത്?
അ) അമൃതസറിനടുത്തുള്ള ഒരു സ്ഥലം, ആ) ആദിവാസികള്‍ തേന്‍ സംഭരിക്കുന്ന പാള ഇ) ബ്രിട്ടിഷുകാര്‍ തോക്ക് സൂക്ഷിക്കുന്ന ഉറ ഈ) മണിയടിച്ചടിച്ചടിച്ചു മെത്രാനായ ഒരാള്‍ കൊണ്ടുനടക്കുന്ന സഞ്ചി

ചോദ്യം 2:
കുടുംബ മഹിമയില്ലെന്നു പറഞ്ഞ് അച്ചനാകാന്‍ വന്ന ‘ഉദ്യോഗാര്‍ഥിയെ’ ഒരു രൂപത തിരിച്ചയച്ചു എന്ന് കേള്‍ക്കുന്നു. ഏതായിരിക്കും ആ രൂപത?
അ) അങ്ങിനെ ഒരു രൂപതയും ചെയ്യില്ല ആ) കാഞ്ഞിരപ്പള്ളി ഇ) തൃശ്ശൂര്‍ ഈ) അന്ത്യോക്യ

ചോദ്യം 3:
ക്രിസ്മസ്സിന്‍റെ പ്രാധാന്യം എന്ത്? 
അ) ഏറ്റവും കൂടുതല്‍ മദ്യം ചിലവാകും ആ) പള്ളികളില്‍ തന്നെ ഇരുന്നുറങ്ങാം  ഇ) അനേകം മൃഗങ്ങള്‍ കൊല്ലപ്പെടും ഈ) വെളുക്കുമ്പോള്‍ മുതല്‍ വൈകുന്നിടം വരെ സീരിയല്‍ കാണാം.

ചോദ്യം 4:
ഇടയ ലേഖനം എന്ന് പറഞ്ഞാല്‍ എന്ത്?
അ) വിവരമുള്ള ഇടയന്‍ വിവരമില്ലാത്ത ആടുകള്‍ക്കെഴുതുന്നത് ആ) പരി. ആത്മാവിന്‍റെ പ്രചോദനത്താല്‍ ഗവണ്മെന്ടിനെതിരെ മെത്രാന്മാര്‍ ഇറക്കുന്ന പത്രക്കുറിപ്പ് ഇ) വിശ്വാസികള്‍ക്ക് ഇടയ്ക്കിടെ കിട്ടുന്ന ശിക്ഷ ഈ) ഞാനിവിടെ ഉണ്ടെന്നു മെത്രാന്മാര്‍ക്ക് വിശ്വാസികളെ അറിയിക്കാനുള്ള ഉപാധി.

ചോദ്യം 5:
മറിയം കേരളത്തില്‍ ഇനി പ്രത്യക്ഷപ്പെടുമ്പോള്‍ കൈയ്യില്‍ ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ളത്?
അ) കൊന്ത ആ) ചൂരല്‍ ഇ) കസ്തൂരിക്കുട ഈ) വോട്ടേഴ്സ് ലിസ്റ്റ്

ചോദ്യം 6:
കത്തോലിക്കാ സഭ സ്ഥാപിച്ചത് ആര്?
അ) മാനി ആ) യാക്കോബ് ഇ) പൌലോസ് ഈ) മാര്‍ത്തോമ്മാ

ചോദ്യം 7:
“ജ്ഞാനമാകുന്ന തോണിയില്‍ സംസാരസാഗരയാത്ര ചെയ്യുന്ന ഏതൊരു ജന്മത്തിനും, ഓരോ തുഴ എറിയുന്ന സമയവും സ്വര്ഗ്ഗവാസിയാണ് താനെന്നറിയുന്ന ബോധമാണാവശ്യം.”
ശ്രി. സാമുവേല്‍ കൂടല്‍ എഴുതിയ ഈ വാചകത്തെ ഒരു കേരളാ മെത്രാന്‍ എങ്ങിനെയായിരിക്കും വിലയിരുത്തുക?  
അ) എന്തൊരു വിഢ്ഡിത്വം, ജ്ഞാനം കൊണ്ട് തോണി ഉണ്ടാക്കാന്‍ പറ്റുമോ? ആ) നല്ല കവിത, ആശയ സമ്പുഷ്ടം ഇ) ഹ....ഹ....ഹ ...... ബോധമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമോ? ഈ) എപ്പോഴും മരുവുന്ന ബോധവുമായിട്ടിരുന്നാല്‍ ഞണ്ണാന്‍ ആരു തരും?

ചോദ്യം 8:
ഈ വര്ഷം വിശ്വാസികളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച വാചകം?
അ) ഭണ്ഡാരത്തില്‍ വീണത് ഭണ്ഡാരത്തില്‍ തന്നെ (കാഞ്ഞിരപ്പള്ളി) ആ) പി.ടി തോമസ്‌ നിലം തൊടില്ല (ഇടുക്കി) ഇ) ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും (താമരശ്ശേരി) ഈ) പിതാക്കന്മാര്‍ ലളിത ജീവിതം നയിക്കണം (എറണാകുളം)

ചോദ്യം 9:
“എന്‍റെ ദൈവം കത്തോലിക്കാ ദൈവമല്ല” ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
ഇത് ഒരിടയലേഖനത്തില്‍ വരുമ്പോള്‍ എങ്ങിനെ വ്യാഖ്യാനിക്കപ്പെടും?
അ) എല്ലാ ക്രിസ്ത്യാനികള്‍ക്കും വേണ്ടിയുള്ളതാണ് ദൈവം ആ) ദൈവം കാനോണ്‍ നിയമങ്ങള്‍ക്കും കൂദാശകള്‍ക്കും അതീതനാണ് ഇ) എല്ലാ മനുഷ്യരും ദൈവത്തിന്‍റെ മക്കളാണ് ഈ) സഭ ഇവിടുണ്ടാകുന്നതിനും മുമ്പ് ദൈവം ഉണ്ടായിരുന്നിരിക്കാം.

ചോദ്യം 10:
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പിന്തുണച്ചുകൊണ്ട് ലോകത്താദ്യം പ്രകടനം നടത്തിയതാര്?
അ) KCRM പാലാ ആ) യുവദീപ്തി മാര്‍ക്കംകുടി ഇ) ധ്യാനകേന്ദ്രം കോട്ടപ്പടി ഈ) കമ്മ്യുണിസ്റ്റ് പാര്‍ട്ടി (പോപ്പ് വിഭാഗം).

ചോദ്യം 11:
ഒരു മെത്രാന്‍ എതിര്‍ത്തതുകൊണ്ട് സ്ഥാനാര്‍ഥി തോറ്റതെവിടെ?
അ) മെത്രാന്‍ എതിര്‍ത്തതുകൊണ്ട് സ്ഥാനാര്‍ഥി തോറ്റതായി കേട്ടിട്ടില്ല ആ) മെത്രാന്‍ പിന്തുണച്ചതുകൊണ്ട് സ്ഥാനാര്‍ഥികള്‍ തോല്‍ക്കാറുണ്ട്  ഇ) ഇന്ത്യന്‍ രാജ്യസഭയില്‍  ഈ) ചിക്കാഗോയില്‍ 

ചോദ്യം 12:
ഒരു  മെത്രാന് കാട്ടില്‍ നിന്ന് നോക്കിയപ്പോള്‍ ഏറ്റവും പരിശുദ്ധനായി കണ്ടതാര്?

അ) യേശു ക്രിസ്തു ആ) കാറല്‍ മാര്‍ക്സ് ഇ) പി.ടി. തോമസ്‌ ഈ) ഉമ്മന്‍ ചാണ്ടി 

No comments:

Post a Comment