പരി. പിതാവേ,
ബൈബിളിൽ ഒരു മനുഷ്യനേയും പിതാവേ എന്ന് വിളിയ്ക്കരുത് എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുള്ളത് താങ്കൾക്ക് അറിയാമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. യേശു ക്രിസ്തു എന്തെല്ലാം പറഞ്ഞിരിയ്ക്കുന്നു, ബൈബിളിൽ എന്തൊക്കെ എഴുതി വച്ചിരിയ്ക്കുന്നു, അല്ലേ?- പിതാവ് അതൊന്നും കാര്യമാക്കണ്ടതില്ല.
ഞാനിത് എഴുതുന്നത് രണ്ടുകാര്യങ്ങൾ പിതാവിനെ പരിചയപ്പെടുത്തുന്നതിനാണ്. ഒന്ന് ഒരു സ്ഥലം, പിന്നെ ഒരു വ്യക്തി- രണ്ടും താങ്കൾക് വേണ്ട വിധം പരിചയമില്ലാത്തവയാകാനാണ് സാധ്യത.
പിതാവ് ഉടൻ തന്നെ പഞ്ചാബിലെ അമൃത്സർ എന്ന സ്ഥലം വരെ ഒന്നു പോകണം. . ഞാനവിടെ ചില മാസങ്ങൾക്ക് മുൻപ് പോയിരുന്നു. എന്നേപ്പോലെയലല്ലോ പിതാവ്!
മാസാമാസം എണ്ണിച്ചുട്ടം അപ്പം പോലെ കിട്ടുന്ന ശമ്പളം, ഉത്തരവാദിത്വമുള്ളജോലി, അന്യനാട്ടിൽ കുടുംബത്തോടെ കഴിയുന്നതിന്റെ പ്രാരാബ്ധങ്ങൾ,മക്കൾ, പിന്നെ ഫേസ്ബുക്ക് ഇതിനിടയിലാണ് യാത്രകൾ.
എന്നാൽ പിതാവിന് ഈ പ്രശനങ്ങൾ ഒന്നുമില്ലല്ലോ- - കുടുംബം പോറ്റേണ്ട, കുർബാനയല്ലാതെ മറ്റു ജോലിയെടുക്കേണ്ട, സാധാരണ മനുഷ്യൻ അനുഭവിക്കുന്ന ഒരി ജീവിത പ്രാരാബ്ധവുമില്ല- ഭണ്ഡാരത്തിൽ വീഴുന്ന കാശ്, മേളിലോട്ടു നോക്കിയാൽ ആകാശം താഴോട്ടു നോക്കിയാൽ കുഞ്ഞാടുകൾ-, ഒറ്റത്തടി, പരമസുഖം. അതു കൊണ്ട് പിതാവ് അമൃത്സറിന് ഫ്ലൈറ്റിനു പോയാൽ മതി.
അവിടെ സുവർണ്ണ ക്ഷേത്തത്തിലേയ്ക്ക് നടന്നു പോകുന്ന തിരക്കേറിയ ഒരു വീഥിയുണ്ട്. വാഹനങ്ങൾ അനുവദനീയമല്ല. ജീവിതത്തിൽ കാര്യമായ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത താങ്കൾക്ക് നടക്കുവാൻ ബുദ്ധിമുട്ടാണെന്ന് അറിയായ്കയല്ല. മറ്റു വഴികളില്ല. അല്പം മുൻപോട്ടു പോകുമ്പോൾ ഗല്ലി നം- 7 കാണാം. അവിടെ നിന്നും ഇടത്തോട്ടു നോക്കിയാൽ ഒരു പഴയ വലിയ മതിൽ ഉണ്ട്. കണ്ടാൽ ചെത്തിതേയ്ക്കാത്ത് ഒരു കോട്ട പോലുണ്ട്. ചുടുകട്ട കൊണ്ട് കെട്ടി പായൽ പിടിച്ച്. ഒറ്റു നൂറുകൊല്ലം പഴക്കം കാണും. ഇടുങ്ങിയ വാതിലുകൾ.
അകത്തോട്ടു കയറണം. പോലീസ് പരിശോധനകളൊക്കെയുണ്ടെങ്കിലും ളോഹയുള്ളതുകൊണ്ട് പിതാവിന് അതൊന്നും വേണ്ടി വരില്ല.
അകത്തു കയറിയാൽ വിശാലമായ ഒരു മൈതാനമാണ്. സിമിന്റിട്ട നടപ്പാത. ചുറ്റും പച്ച പുൽതകിടി. മധ്യഭാഗത്തായി അല്പം പിന്നിൽ ഇളം റോസ് നിറത്തിൽ ഒരു സ്തൂപം കണാം. ജൈന ക്ഷേത്രങ്ങളുടെ മകുടം പോലെ പണിതിരിയ്ക്കുന്ന അതിന്റെ അടുത്തെങ്ങും പിതാവ് പോകേണ്ടതില്ല.
പക്ഷേ.. പിന്നിലേയ്ക്ക് നടക്കണം...ഏറ്റവും പിന്നിലേയ്ക്ക്. അവിടെ ചുടുകട്ടകൾ അടർന്നു വീണ കൂറ്റൻ പഴയ ഒരു മതിൽ ഉണ്ട്. അവിടെയല്ലാം സൂക്ഷിച്ചു നോക്കിയാൽ ധാരാളം തുളകൾ വീണിരിയ്ക്കും. അടുത്തു ചെല്ലാനാകില്ല കെട്ടോ.. ഫൈബർ ഗ്ലാസിന്റെ മറയുണ്ട് മുന്നിൽ..മതി. ഇനി ഇടത്തോട്ടു തിരിഞ്ഞ് അല്പം നടന്നാൽ ഒരു കിണർ ഉണ്ട്.
ഇനി പുറത്തേയ്ക്കിറങ്ങാം. കയറിവഴിയല്ല, അതിന്റെ ഇടതു വശത്തുകൂടി. റോട്ടിൽ എത്തിയിട്ടു തിരിഞ്ഞു നോക്കിയാൽ ഹിന്ദിയിലും , പഞ്ചാബിയിലും ഇംഗ്ലീഷിലും, "ജാലിയൻ വലാബാഗ്" എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരിയ്ക്കുന്നത് കാണാം.
അകത്തെ മതിൽ കണ്ട തുളകളില്ലേ? കുപ്രസിദ്ധമായ റൗളക്ട് ആക്ടിനെതിരെ സമാധാനപരമായി സംഘടിച്ച ദരിദ്ര ഗ്രാമീണർക്കെതിരെ വളഞ്ഞ് നിന്ന് വെടിയുതിർത്ത ബ്രിട്ടീഷ് തോക്കുകളിൽ നിന്നും ലക്ഷ്യം തെറ്റി മതിൽ പതിച്ചപ്പോൽ ഉണ്ടായതാണ് പിതാവേ!!. ഒത്തിരിയൊന്നും ലക്ഷ്യം തെറ്റിയില്ലകെട്ടോ, മിക്കതും കുറിയ്ക്കു തന്നെ കൊണ്ടു. ഇറ്റാലിയൻ നാവികരും ബ്രിട്ടീഷ് പട്ടാളക്കരും അങ്ങിനാ- ഒത്തിരി വെടിയുണ്ടകൾ വെസ്റ്റ് ആക്കില്ല. ഒരു പത്തായിരമെണ്ണം മരിച്ചു -അന്ന്.
അതിനു ശേഷം കണ്ട ആ കിണറില്ലേ? വെടിയുണ്ടയെ ഭയന്ന് പാവം മനുഷ്യർ ആ കിണറിൽ കൂട്ടം കൂട്ടമായി എടുത്തു ചാടി അദ്യമാദ്യം വീണവർ ചതഞ്ഞരഞ്ഞു മരിച്ചു മൊത്തം പെറുക്കിക്കൂട്ടിയപ്പോപത്തു നൂറ്റിരുപത് ശരീരങ്ങൾ ഉണ്ടായിരുന്നത്രെ! ബ്രിട്ടീഷുകാർക്ക് അത്ര്യയും വെടിയുണ്ട ലാഭം!
ഇതു നടന്നത് 1919 ഏപ്രിൽ 13 ആണ്.
അപ്പോൾ ആ മൈതാനത്ത് 20 വയസ്സ് പ്രായമുള്ള ഒരു അനാഥബാലനുണ്ടായിരുന്നു. സമ്മേളനത്തിയെവർക്ക് സൗജന്യമായി വെള്ളം വിതരണം ചെയ്യുന്ന അനാഥാലയ സംഘത്തിലെ അംഗമായിരുന്നു ആ പയ്യൻ. റാം മുഹമ്മദ് സിംഗ് ആസാദ്- എന്ന പേർ സീകരിച്ച ഒരു ദരിദ്ര സർദാർ പയ്യൻ. പേര് കേട്ടിട്ട് ചിരിവരുന്നോ? പിതാവിനേപോലെ നല്ല ഉശിരൻ ഇറ്റാലിയൻ പേര് സ്വീകരിയ്ക്കാമായിരുവല്ലേ? . വിഡ്ഡി- എല്ലാമതങ്ങളേയും കൂട്ടിക്കെട്ടിയ പേർ മതിയെന്ന് വച്ചത് കുറെ വർഷങ്ങൾക്ക് ശേഷമാണ്. ശരിയായ പേർ ഉദ്ധം സിംഗ് എന്നായിരുന്നു.
പക്ഷേ, പിതാവിനറിയുമോ.... നിസ്സഹായരായി മരിച്ചു വീഴുന്ന ഗ്രാമീണരുടെ രോദനം ആ കുഞ്ഞു മനസ്സിൽ കത്തിച്ചു വച്ച തീ അണയാൻ 21 വർഷം എടുത്തു. രണ്ടാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ചനും മരിച്ചു പോയ ആ ബാലന്റെ ആരുമായിരുന്നില്ല ചുറ്റും വെടികൊണ്ട് വീണത്.
ദാരിദ്ര്യത്തിനും അനാഥത്വത്തിനും ആ ചെറുപ്പക്കാരനെ തളർത്താനായില്ല.
ഒരേയൊരു പേർ ആ കുഞ്ഞു മനസ്സിൽ കുറച്ച്ചിട്ടു. ജനറൽ മീഘായേൽ ഓ-ഡ്വയർ. ജാലിയൽ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ബ്രിട്ടീഷ് പട്ടാള മേധാവി. കഠിനാധ്വാനവും നിശ്ചയ ദാർഡ്യവും ആ ചെറുപ്പക്കാരനെ വളർത്തി. ഈ കാലങ്ങളിലെല്ലാം ഹൃദയത്തിൽ വീണ പകയുടെ കനൽ അയാൾ ഊതിക്കത്തിയ്ക്കുകയായിരുന്നു.
അവസരം പാർത്ത്, ആഫ്രിക്കയുലും അമേരിക്കയിലും പോയി. ഇതിനിടെ നാട്ടിൽ എത്തി പോലീസിന്റെ പിടിയിലായി. ശിക്ഷകഴിഞ്ഞ് . ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ കറങ്ങി തന്റെ ശത്രു പാർക്കുന്ന ഇംഗ്ലണ്ടിലെത്തി.
കഥ ചുറുക്കിപ്പറയാം പിതാവേ,
1940, മാർച്ച മാസം 13 ആം തിയ്യതി അതായത് ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് 21 കൊല്ലങ്ങൾക്കു ശേഷം, മീഘായേൽ ഓ-ഡ്വയർ പ്രസംഗത്തിനെത്തിയ വേദിയിൽ പുസ്തകത്തുള്ളിൽ ഒളിപ്പിച്ചു ആ ചെറുപ്പക്കാരൻ കടത്തികൊണ്ടുവന്ന റിവോൾവറിൽ നിന്നും രണ്ടേ രണ്ടു വെടിയുണ്ട- അത് ആ നരാധമന്റെ ഹൃദയം തുളച്ച് കടന്നു പോയി . അയാൾ തൽക്ഷണം മരിച്ചു. ഒരു രാജ്യത്തെ കൊള്ളയടിക്കാൻ പാവങ്ങളെ കുരുതികൊടുത്തതിനുള്ള ശിക്ഷ അവന്റെ നാട്ടിൽ അവനെ തേടി ചെന്നു....
പതിനായിരക്കണിക്കുനു തീയുണ്ടക്കൾക്ക് മറുപടി - ഒരു അനാഥ ഭാരതീയന്റെ റിവോൾവറിൽ നിന്നും ഉതിർന്ന രണ്ടേരണ്ടു ബുള്ളറ്റുകൾ.
ഇതെഴുതുമ്പോൽ എന്റെ ഹൃദയത്തിൽ ഒരു വികാരം നിറയുന്നുണ്ട്. ദേശസ്നേഹമെന്ന് എന്ന് ഒന്ന് എനിയ്ക്ക് വേണ്ട എന്ന് ഞാൻ നൂറുവട്ടം എന്നെതന്നെ പറഞ്ഞു പഠിപ്പിക്കുമ്പോഴും - ഇപ്പോളെന്റെ കൈവിറയ്ക്കുന്നത് അതേവികാരം കൊണ്ടാണെന്ന് എനിയ്കറിയാം...
അതുകൊണ്ട് പരിശുദ്ധപിതാവിനോട് ഒന്നേ പറയാനുള്ളൂ.... പിതാവിന് സത്യമായും ക്രിസ്തുവിൽ വിശ്വാസമുണ്ടോ?
ഉണ്ടെങ്കിൽ ഇനിയൊരൊയ്ക്കലും ജാലിയൻ വാലാബാഗ് എന്ന് ആ നാവ് കൊണ്ട് പറയരുത്.. പറഞ്ഞു പോയേക്കല്ല്.
എന്ന് ഒരു ഭാരതീയൻ.
സജി മർക്കോസ്

സജി മർക്കോസ് എഴുതിയിരിക്കുന്നത് കേരളത്തിലെ, അല്ല, ലോകത്തെവിടെയുമുള്ള, ചരിത്രമറിയാവുന്ന ഏതൊരു മനുഷ്യനും പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. എന്നാൽ അത് സംബോധന ചെയ്തിരിക്കുന്നത് ഒരു നരാധമാനോടായതിനാൽ അവരിലാരും പരി. പിതാവേ എന്ന വാക്കുകൾ ഉപയോഗിക്കില്ല. 'സിനിക്ക'ലായി ഉദ്ദേശിച്ചതായാൽ പോലും ഒരു മെത്രാനെ പിതാവേ എന്ന് സംബോധന ചെയ്യുക ദൈവദോഷമാണ്. വിശ്വാസികൾ ഈ ദൈവദോഷം ആവർത്തിക്കുന്നത് കേൾക്കാൻ കൊതിക്കുന്നവരാണ് ഇന്ന് കേരളത്തിൽ അലസജീവിതം നയിക്കുന്ന എതു മെത്രാനും. അല്ലെങ്കിൽ എന്തുകൊണ്ടാണ്, തന്റെ കാര്യത്തിൽ പോപ്പ് പോലും ഇതിനകം വിലക്കിയിട്ടും, പിതാവ് എന്ന പരിശുദ്ധമായ വാക്ക് തങ്ങള്ക്ക് അവകാശപ്പെട്ടതല്ല എന്ന് ഒരു മെത്രാൻ പോലും പറയാൻ കൂട്ടാക്കാത്തത്? തമാശയായിപ്പോലും ഒരു മെത്രാനെ പരാമർശിക്കാൻ ഈ വാക്ക് ഉപയോഗിക്കരുതേ എന്ന് അവസാനമായി ഒരിക്കൽ കൂടെ അപേക്ഷിക്കുകയാണ്. ഇനിയും ഇത്തരം തമാശകൾ സഹിക്കാനാവില്ല.
ReplyDeleteസുന്ദരമായി ആശയാവിഷ്ക്കാരം നടത്തിയ സജി മർക്കോസിനും ഈ തുറന്ന കത്ത് പോസ്റ്റ് ചെയ്തതിന് അനൂപിനും നന്ദി.
ഒരു ഭാരതീയനായ ശ്രീ സജീ മാർക്കോസ്,"പരി. പിതാവേ," എന്ന് താമരസേരിൽ മെത്രാനെ ദൈവതുല്യനാമനത്തിൽ വിളിച്ചു ,ദൈവവനാമം പാഴാക്കി, ദൈവത്തെതന്നെ പരിഹസിക്കുന്നതു ദയവായി നിർത്തലാക്കണം ,പകരം mr മെത്രാൻ എന്നോ mr .ബിശോപെന്നോ വിളിച്ചു ശീലം മാറ്റി മശിഹായെ അനുസരിക്കാൻ അപേക്ഷിക്കുന്നു.
ReplyDeletehttps://docs.google.com/file/d/0B5oEq54lrx2rVkU2QmNBNWNFS0U/edit
ReplyDeleteപശ്ചിമഘട്ട-പരിസ്ഥിതിസംരക്ഷണ സമിതി റിപ്പോര്ട്ട്
കേരളത്തിന് പ്രസക്തമായ ഭാഗങ്ങൾ