Translate

Tuesday, December 17, 2013

മെത്രാന്‍ സിനഡിന് സമാന്തരമായി അല്മായ അസംബ്ലിയും - 2014 ഫെബ്രുവരിയില്‍


സത്യജ്വാല 2013 ഡിസംബര്‍ ലക്കത്തില്‍നിന്ന്

3 comments:

  1. "മെത്രാന്‍ സിനഡിന് സമാന്തരമായി അല്മായ അസംബ്ലിയും - 2014 ഫെബ്രുവരിയില്‍"! ആത്മാഭിമാനമുള്ള ഏതൊരു ക്രിസ്തീയനും അഭിമാനിക്കാവുന്ന വാർത്തയാണിന്നു കാലത്തികവിങ്കൽ നമ്മുടെ മനസിലേറ്റിയതു ! മനുഷ്യപുത്രൻ മനസിൽപോലും കാണാത്ത പൌരോഹിത്യദുർഭരണം , വിവരദോഷിയായ പുരോഹിതന്റെ "സാറുകളി " ഒരിക്കലായി ഇല്ലാതെയാക്കുവാനുള്ള കാലത്തിൻറെ ഒന്നാം കർമ്മമായി നമുക്കീ മുന്നേറ്റത്തെ കാണാം. ഒത്തുചേരാം, ഒരുമനസോടെ ഒന്നിച്ചുനമുക്കിനീ ചുവടുവയ്ക്കാം ..പോകെപ്പോകെ ഇതിൻറെ ചലനങ്ങൾ, അലയടികൾ ഒരോ ഗ്രാമങ്ങളിലും സഭാസമുദായ മറകളില്ലാതെ, മതിലുകളില്ലാതെ പടരട്ടെ! അറിവിൻറെ പുതിയ അരുണോദയം ഓരോ മനസുകളിലും കാണൂമാറാകട്ടെ ! ,..ക്രിസ്തുവചനങ്ങൾ ഒരോമനസുകളീലും ഉയിർത്തെഴുനേൽക്കട്ട്! ആമ്മേൻ ഏവർക്കുമെന്റെ "മെറി ക്സ്മസ് ആൻഡ്‌ എ വെരി ഹാപ്പി ന്യൂ ഇയർ" .. .

    ReplyDelete
  2. ''........സെന്‍ഹെദ്രീന്‍ പുരോഹിതസംഘം അന്ന് ക്രിസ്തുവിനെയും ക്രിസ്തീയതയെയും ഇല്ലായ്മചെയ്യുവാനാണ് ശ്രമിച്ചതെങ്കില്‍ ഇന്നത്തെ മെത്രാന്‍സംഘങ്ങള്‍ സിനഡുകളിലൂടെ ചെയ്യുന്നതും മറ്റൊന്നല്ല......അതുകൊണ്ട് മെത്രാന്‍ സിനഡുകള്‍ക്കു ബദലായി അല്മായസിനഡുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.......രൂപതാധ്യക്ഷന്മാര്‍ സഭയോട് മാപ്പുപറയണമെന്നാവശ്യപ്പെട്ടുള്ള ആദ്യ അല്മായസിനഡ് പാലായില്‍ നടക്കുന്ന CBCI സമ്മേളനത്തിനു സമാന്തരമായി നടത്തണം..... ''

    ReplyDelete
  3. പാലാ കേന്ദ്രമാക്കി അല്മായർക്കുവേണ്ടി അല്മായരാൽ ഒരു സംഘടന രൂപികരിച്ചെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. മൂലേച്ചാൽ സഹോദരർ ബാനറും പിടിച്ചുകൊണ്ടുള്ള അല്മായ പ്രകടനം പടത്തിൽ കണ്ടു. തീർച്ചയായും കണ്ടുനില്ക്കുന്ന അൽമായന് മനോവീര്യം നൽകുമെന്നതിൽ സംശയമില്ല. അല്മായന്റെതായ ഒരു ചെറുസംഘടന പാലാവാസികൾ രൂപീകരിച്ചെന്നറിഞ്ഞപ്പോൾ അമേരിക്കയുടെ സ്വപ്ന ദേവനായ മാർട്ടിൻ ലൂതർ കിംഗിന്റെ വാക്കുകളാണ് ഓർമ്മയിൽ വന്നത്. "പ്രതികരിക്കാത്ത ശാന്തമായ സമാധാനം രണ്ടാംക്ലാസ് പൗരന്റെതാണ്. എനിക്കത് വേണ്ട. നമ്മുടെ അഭിമാനത്തെ അടിയറ വെച്ചുകൊണ്ടുള്ള ഒരു സമാധാനവും പ്രിയപ്പെട്ടവരേ എനിക്കുവേണ്ട. സമാധാനം എന്ന് പറയുന്നത് മനുഷ്യനെ ചൂഷണം ചെയ്യാൻ അനുവദിക്കുന്നതെങ്കിൽ, മനുഷ്യത്വത്തിന് വില കല്പ്പിക്കാത്തതെങ്കിൽ അത്തരം സമാധാനം എനിക്കെന്തിന്? 1 9 5 6- കെന്റക്കിയിൽ വെച്ച് കിംഗ്‌ പ്രസംഗിച്ചത് ഇവിടെ പ്രസക്തമെന്നും തോന്നുന്നു. ‘കരയുന്ന പിള്ളക്കേ പാലുള്ളൂ’വെന്ന് മലയാളത്തിൽ ഒരു പഴമൊഴിയുണ്ട്. അതുതന്നെയാണ് കിംഗ്‌ വാചാലനായി ഇവിടെ പറഞ്ഞത്.

    രാജാക്കന്മാരുടെ വേഷം കെട്ടി അല്മേനികളെ വിഡ്ഡികളാക്കുന്ന പുരോഹിത വാരണ്യവർഗം വെറും ബഫൂണ്‍മാരായിരുന്നുവെന്ന് തിരിച്ചറിയുന്ന കാലം അതിവിദൂരമല്ല. ജനാധിപത്യ വ്യവസ്ഥയെ തെല്ലും വകവെയ്ക്കാതെ യുക്തിയിൽ മനസിലാകാത്ത ദൈവശാസ്ത്രം പറഞ്ഞ് വമ്പൻ സ്വത്തുക്കൾ കൈക്കലാക്കി ഈ ഭീകരർ കോണ്‍സ്റ്റാന്റിന്റെ കാലംമുതൽ അരമന കോട്ടയ്ക്കുള്ളിലെ ഒളിത്താവളങ്ങളിൽ ആടുകളെ മേയ്ക്കുകയാണ്. ഒന്നുമറിയാത്ത ഭക്തജനങ്ങളെ മാമ്മൊനുണ്ടെങ്കിൽ എന്നും പല്ലിളിച്ചു കാണിച്ചുകൊണ്ടിരിക്കും. തനി പുരുഷ മേധാവിത്വമാണ് അവരുടെ ഭരണകൂടം. ഇവർക്ക് ഓശാന പാടാൻ മിണ്ടാപ്രാണികളായ കുറെ കന്യാസ്ത്രികളെയും സൃഷ്ട്ടിച്ചുവെച്ചിട്ടുണ്ട്.
    ദൈവ നിഗൂഡശാസ്ത്രം പഠിച്ചെന്ന് പറഞ്ഞ് അല്മേനിയെ ഞെക്കി പിഴിയുന്ന ഇവരെ ഇനി തീറ്റിപോറ്റി വളർത്തണോ. വേഷഭൂഷാദികളിൽ അലംകൃതമായ ഇവരുടെ സ്ഥാനത്ത് കൂട്ടത്തിൽ ദരിദ്രൻ ആയവൻ പ്രാർത്ഥന നയിച്ചാലും ഭക്തരുടെമേൽ പ്രസാദമന്നാ വീഴില്ലേ? കുപ്പായങ്ങൾ ഊരി ദരിദ്രരോടൊപ്പം ഇവരും പാടത്ത് പണിയണം. നെറ്റിയിലെ വിയർപ്പുകൊണ്ട് ഭക്ഷിക്കാനും പഠിപ്പിക്കണം. ദൈവം പുരുഷനോട് അപ്പത്തിനായി വിയർപ്പുചാലുകൾ ഒഴുക്കാൻ പറഞ്ഞത് അവരുടെ കഷത്തിൽ ഇരിക്കുന്ന ബൈബിളിൽ പറഞ്ഞിട്ടുണ്ട്.

    ഒരു വർഷത്തോളം ഞാൻ പാലാപട്ടണത്തിൽ താമസിച്ചത് ഓർക്കുന്നു. അന്ന് ചെറുപ്പമായിരുന്ന ബിഷപ്പ് പള്ളിക്കാപറമ്പൻ സധാരണക്കാരുമൊത്ത് വഴികളിൽക്കൂടി ഒരു ദിവസംപോലും നടന്നുപോവുന്നത് കണ്ടിട്ടില്ല. ഇവരെന്ത്, അമ്പലങ്ങളിലെ ഗണപതിപൂജ നടത്തുന്നതുപോലുള്ള ബിംബങ്ങളോ? ബിംബങ്ങൾക്ക് നടക്കാൻ സാധിക്കില്ല. സംസാരിക്കാനും സാധിക്കില്ലെന്നറിയാം. എന്നാൽ ഈ മനുഷ്യ ബിംബങ്ങൾക്ക് നടക്കാനും സാധിക്കും. മണ്ടത്തരങ്ങൾ വിളിച്ചുപറഞ്ഞ് സംസാരിക്കാനും സാധിക്കും. ഏതെങ്കിലും തൊപ്പിപാള ധരിച്ചവരുടെ മകനായി പിറന്നവർ ഒരിക്കൽ തലയിൽ മയിൽകിരീടം കയറിയാൽ അവരുടെ ബിംബകണ്ണുകൾ പിന്നീട് പണക്കാരുടെ അന്തപ്പുരങ്ങളിലെത്തും. പൌരാഹിത്യം ത്യജിക്കാൻ ഈ രാജവെമ്പാലകളെ പ്രേരിപ്പിക്കുന്നതിനൊപ്പം മനുഷ്യരായി ജീവിക്കാനും പഠിപ്പിക്കണം. കന്യാസ്‌ത്രീ കിളിക്കൂടുകൾ പൊട്ടിച്ച് അതിനുള്ളിലെ കിളികളെ സ്വതന്ത്രമായി പറന്നുപോയി ഇര തേടാനും പഠിപ്പിക്കണം.


    അല്മായരെ യുക്തിയിലുള്ള സത്യം മനസിലാക്കാനും പ്രയാസമാണ്. മസ്തിഷ്ക്ക പ്രഷാളനം ചെയ്ത അല്മായർ വസ്തുതകൾ തിരിച്ചറിയാനും കാലം എടുക്കും. സത്യം സ്വതന്ത്രമെന്ന സത്യം അല്മായൻ ഒരിക്കൽപ്പോലും കേട്ടിട്ടുണ്ടായിരിക്കില്ല. തലമുറകളായി പൂർവികരിൽനിന്ന് ആവേശഭരിതരായ നമ്മുടെ സഹോദരീ സഹോദരരുടെ തലകൾ പുരോഹിതർ ചാണകംകൊണ്ട് നിറച്ചിരിക്കുകയാണ്. യാചകന് ഒരു ഭിക്ഷാ ലോകത്തിനപ്പുറം ചിന്തിക്കാൻ കഴിവില്ല. അടിമയെന്ന ബൌദ്ധിക ലോകത്തിനപ്പുറം ചിന്താലോകമുണ്ടെന്നും ഭക്തൻ മനസിലാക്കില്ല. വിറകുകളുമായി എരിതീയിൽ എണ്ണയൊഴിക്കാൻ ധ്യാനഗുരുക്കളും മുമ്പിലുണ്ട്. ആദ്യം സത്യം കേൾക്കുമ്പോൾ സത്യത്തെ അല്മായൻ നിരസിക്കും. അയാൾ മുങ്ങുന്നവരെ കാത്തിരിക്കേണ്ടി വരും. മുങ്ങുമെന്ന് ബോധ്യമാവുമ്പോൾ സ്വയം സത്യം തിരിച്ചറിയും. അന്ന് അയാൾക്ക് പലതും നഷ്ടപ്പെട്ടിട്ടുമുണ്ടായിരിക്കും.

    പ്രസ്ഥാനങ്ങൾ വിജയിക്കുന്നത് ശക്തമായ വിമർശനങ്ങളിൽ കൂടിയെന്നതും. സത്യമാണ്. പാലയിൽ ഒരു അല്മായ സംഘടന കാര്യക്ഷമമായി പാലയുടെ പരിസരത്ത് രൂപീകൃതമായതിൽ അഭിനന്ദിക്കുന്നു. ആദിമസഭ അല്മായരുടെതായിരുന്നു. പിന്നീടത് തീവെട്ടിക്കൊള്ളക്കാരായ പുരോഹിതരുടെതായി. കൊള്ളമുതൽ ധൂർത്തടിച്ച് ജീവിക്കുന്ന ഇവർ പ്രസ്ഥാന വിജയത്തിന് തടസമാകുമെന്നതുപോലെ ശത്രുപാളയത്തിൽ ഒപ്പം അല്മായർക്കെതിരെ അല്മായരുമുണ്ട്. അല്മായന് അല്മായനോട് അസൂയ ആയിരിക്കും. സ്വന്തം അമ്മയെ വിറ്റുപോലും അത്തരക്കാർ പുരോഹിതർക്ക് എന്നും പാദസേവ ചെയ്തുകൊണ്ടിരിക്കും. അല്മേനിയുടെ നാശം അല്മേനി തന്നെ വിതക്കുന്നതും കലിയുഗ ജാരസന്തതിയുടെ സഹജമായ മറ്റൊരു സ്വഭാവഗുണമാണ്.

    ReplyDelete