Translate

Wednesday, December 11, 2013

Pope Francis named Time's 2013 Person of the Year

 

4 comments:

  1. ഫ്രാൻസീസ് മാർപാപ്പയെ മാൻ ഓഫ് ദി ഇയർ (Man of the year) എന്ന ബഹുമതിയിൽ ടൈംസ്‌ മാഗസിൻ ആദരിച്ചതോടെ ആഗോള വാർത്തകളിൽ പാപ്പാ വലിയ തലക്കെട്ടായി തീർന്നിരിക്കുന്നു. ലോകം മുഴുവൻ വിശിഷ്ട അവാർഡിൽ മാർപാപ്പയെ കൊട്ടിഘൊഷിക്കുന്നുണ്ടെങ്കിലും ഈ അവാർഡ് മാർപാപ്പായ്ക്ക്‌ അപമാനമായിട്ട് മാത്രമേ കരുതാൻ സാധിക്കുന്നുള്ളൂ. ഫൈനലിൽ അഞ്ചുപേരെ തെരഞ്ഞെടുത്തവരിൽ തൊട്ടടുത്ത് വിജയിയായി നില്ക്കുന്നത് സിറിയൻ പ്രസിഡന്റായ ആസാദ് ബാഷർ ആണ്. അയാൾ കെമിക്കൽ ആയുധങ്ങൾ ഉപയോഗിച്ച് പതിനായിരങ്ങളെ കൊന്ന മനുഷ്യനാണ്. മൂന്നാം സ്ഥാനത്ത് നില്ക്കുന്നത് അമേരിക്കയിൽ സ്വവർഗ വിവാഹങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ സമരം നയിച്ച് സുപ്രീം കോടതിയിൽവരെ നിയമമാക്കി വിജയിച്ച സ്ത്രീയാണ്. നാലാം സ്ഥാനം അലങ്കരിക്കുന്നത് അമേരിക്കയുടെ സുപ്രധാനമായ പല രഹസ്യങ്ങൾ ചോർത്തി റക്ഷ്യയിൽ അഭയം പ്രാപിച്ചിരിക്കുന്ന എഡ്വാർഡ് സ്നോഡാൻ എന്ന പിടികിട്ടാ പുള്ളിയാണ്. അഞ്ചാം സ്ഥാനത്തുള്ള മറ്റൊരു ജേതാവ് സംഗീതത്തിൽ പ്രസിദ്ധയായ ഒരു സ്ത്രീയും. അവർ മിതമായി ഡ്രസ്സും ധരിക്കുന്നു. ഇവരെ വെട്ടിച്ചു കടന്നാണ് ഫ്രാൻസീസ് മാർപ്പാപ്പാ പ്രശസ്തമായ ഈ പദവി അലങ്കരിച്ചുകൊണ്ട് ലോകത്തിലെ വാർത്തകളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

    ചരിത്രപരമായ രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ കാവല്ക്കാരനായ ജോണ്‍ ഇരുപത്തിമൂന്നാമൻ 1958-ലെ ടൈം മാഗസിൻ ജേതാവായിരുന്നു. അതുപോലെ നെൽസൻ മണ്ഡാല, അസാർ അറാഫാത്ത് എന്നിവർ ഓരോ കാലങ്ങളിൽ ലോകവാർത്തകളിൽ മുഴങ്ങി ടൈം മാഗസിന്റെ കവർ പേജിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 1938-ൽ ഹിറ്റ്ലറും 1943-ൽ സ്റ്റാലിനും കൊടുംകൊലകൾക്ക് കുപ്രിസിദ്ധി നേടി ടൈം മാഗസിന്റെ ‘മാൻ ഓഫ് ദി ഇയർ’ ആയി. 1980 -ൽ ‘അയോത്തോളാ കോമേനി’ തീയോളജി പോലീസ് കളിച്ച് ഈ കിരീടം നേടി. ആ വർഷം ജോണ് പോളും മറ്റൊരു അയത്തോള കൊമേനിയായിരുന്നെങ്കിലും രണ്ടാം സ്ഥാനത്തു തള്ളിപ്പോയി. എങ്കിലും 1994-ൽ സമാധാനത്തിനുള്ള ‘മാൻ ഓഫ് ദി ഇയർ ആയി’ ടൈം മാഗസിൻ അദ്ദേഹത്തെയും തെരഞ്ഞെടുത്തു. ശീതസമരം അവസാനിപ്പിക്കുന്നതിലും ജോണ്‍ പോളിന് പ്രധാന പങ്കുണ്ടായിരുന്നു. 1931- ൽ മഹാത്മാ ഗാന്ധിയായിരുന്നു ടൈം മാഗസിനിൽ ഈ പദവിയിൽ ജേതാവായത്. കൊളോണിയൽ വ്യവസ്ഥിതിക്ക് എതിരായി ബ്രിട്ടീഷ് സാമ്രാജ്യത്തോട് പട പൊരുതിയതുമൂലം അക്കാലങ്ങളിൽ അമേരിക്കൻ ജനതയ്ക്ക് ഗാന്ധിയെ ഇഷ്ടമായിരുന്നു.

    ലോകം മുഴുവൻ ഉറ്റുനോക്കുന്ന വാർത്തകളിൽ നിറഞ്ഞിരിക്കുന്ന സുപ്രധാന വ്യക്തികളെ കണ്ടെത്തുകയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഉദ്ദേശം. ഭീകരനോ, കൊടും കൊലയാളിയോ, ശാസ്ത്രജ്ഞാനോ സംഗീതജ്ഞനോ സമാധാന പ്രിയനോ ആരുമാകാം. ഒബാമായുൾപ്പടെ അനേക അമേരിക്കൻ പ്രസിഡന്റ്മാരും ടൈം മാഗസിന്റെ 'മാൻ ഓഫ് ദി ഇയർ' വിജയികളായിട്ടുണ്ട്.

    ഫ്രാൻസീസ് മാർപാപ്പായെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തത് ലോകത്തിലെ ഏറ്റവും വലിയ സംഘിടിത മതത്തിന്റെ കാഴ്ച്ചപ്പാടുകളെ വ്യത്യസ്ഥനായി കണ്ട മഹാനെന്ന നിലയിലാണ്. 9 മാസങ്ങൾ കൊണ്ട് സഭയുടെ കാഴ്ചപ്പാടുകളെ മൊത്തമായി അദ്ദേഹം മാറ്റിയെടുത്തു. "സഭയുടെ മുറിവുകളെ ഭേദപ്പെടുത്തുക" എന്ന അദ്ദേഹത്തിന്റെ ആപ്തവാക്യമാണ് ജനഹൃദയങ്ങളെ കൂടുതലായും ആകർഷിച്ചത്. എന്നാൽ വത്തിക്കാനിൽനിന്നുമുള്ള പ്രതികരണം വ്യത്യസ്തമായിട്ടായിരുന്നു. "ഫ്രാൻസീസ് മാർപാപ്പാ ലോകത്തിന്റെ പ്രസിദ്ധി നേടാൻ ആഗ്രഹിക്കുന്നില്ല. സുവിശേഷ വചനങ്ങൾ തന്മൂലം പ്രചരിക്കാൻ ഇടയായെങ്കിൽ ദൈവത്തിന്റെ സ്നേഹം എല്ലാവർക്കും ഒരുപോലെ പകരുന്നുവെങ്കിൽ അദ്ദേഹത്തിന് ഈ പദവി സ്വീകരിക്കുന്നതിൽ സന്തോഷമെയുള്ളുവെന്ന്" വത്തിക്കാൻ വക്താവ് പറഞ്ഞു

    യേശു മാത്രമാണ് വഴിയും സത്യവും ജീവനുമെന്ന് ഈ മാർപാപ്പാ ഒരിക്കലും പറഞ്ഞിട്ടില്ല. ദൈവം ക്രിസ്ത്യാനികൾക്ക് മാത്രമല്ലായെന്ന് പറഞ്ഞത് വഴി ‘വാസുദൈവിക കുടുംബകം ‘എന്ന വേദവാക്യവും സ്ഥിതികരിക്കുകയായിരുന്നു.
    ഫ്രാൻസീസ് മാർപ്പാപ്പാ ലോകത്തിനായി എന്ത് ചെയ്തുവെന്ന് വിമർശനവും ഉണ്ട്. അത്തരക്കാരോട് ചോദിക്കാനുള്ളത് ബാറാക്ക്‌ ഒബാമ നോബൽ സമ്മാന ജേതാവാകാൻ എന്ത് ചെയ്തുവെന്നാണ്.? ഗാന്ധിജിയെപ്പോലും ജീവിച്ചിരുന്ന കാലങ്ങളിൽ നോബൽ സമ്മാനകമ്മിറ്റി അദ്ദേഹത്തെ ആദരിക്കാതെ തഴഞ്ഞു. ഇത്തരം അംഗീകാരങ്ങൾ തികച്ചും രാഷ്ട്രീയമെന്നേ മിക്ക സന്ദർഭങ്ങളിലും ചിന്തിക്കാൻ സാധിക്കുകയുള്ളൂ. എങ്കിലും ഫ്രാൻസീസ് മാർപാപ്പയെ സംബന്ധിച്ച് ലോകം മുഴുവൻ അദ്ദേഹത്തിന് സ്വാധീനം ചെലുത്തുവാൻ സാധിച്ചു. അക്രൈസ്തവ ലോകംപോലും ഇന്ന് അദ്ദേഹത്തിൽ ആവേശഭരിതനാണ്. അദ്ദേഹം മാർപ്പാപ്പായാകുന്നതിനുമുമ്പ് മറ്റെല്ലാവരെക്കാളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം കളയുമായിരുന്നു. ഇന്നും കത്തോലിക്കാസഭ പുരുഷന്മാരുടെ മാത്രമുള്ള ഒരു ക്ലബാണ്. സഭയിൽ സ്ത്രീകളെയും പുരുഷന്മാർക്കൊപ്പം ടെന്നീസ് കളിക്കാൻ അനുവദിക്കണം. ഭക്തിയിൽ അടിമപ്പെട്ട്‌ പൊതുവേ കത്തോലീക്കാ സ്ത്രീകളുടെ ബുദ്ധി പുരുഷന്റെ കൗശലത്തിൽ ഒളിച്ചുവെച്ചിരിക്കുകയാണ്. പുരുഷന്മാർക്കുമാത്രം കുമ്പസാരക്കൂട്ടിൽ സ്ത്രീകളുടെ രഹസ്യം അറിയണം. നീതിയല്ലാത്ത ആ വ്യസ്ഥിതിക്ക് മാറ്റം കൂടിയേ തീരൂ.

    ReplyDelete
  2. ഞങ്ങളുടെ അടിവാരം ഇടവക ഒത്തിരിക്കാര്യങ്ങൾക്ക് പ്രസിദ്ധമാണ്. അതിലൊന്നിതാണ്. കൌശലക്കാരിയായ ഒരു പെണ്‍കുട്ടി സ്ഥിരം കുമ്പസാരിച്ചുകൊണ്ടിരുന്നു. അവൾ മനപ്പൂർവം ലൈംഗികപ്രശ്നങ്ങൾ ഉരുവിട്ട് അച്ചനെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്നു. അച്ചന്റെ ചായ്‌വുകൾ എന്തെന്ന് അറിഞ്ഞ് അവളെടുത്ത ഒരടവായിരുന്നു അത്. അച്ചൻ ഇവിടെവരെ പ്പോകുമെന്ന് ഒന്നറിയാമല്ലോ.

    ഒരിക്കൽ അയാൾ പെണ്‍കൊച്ചിനോട് പറഞ്ഞു: മോളുടെ എല്ലാ സംശയങ്ങളും കുമ്പസാരക്കൂട്ടിൽ തീര്ക്കാൻ പറ്റില്ല. മാനസികമായവ ഇവിടെ നോക്കാം. അതിനപ്പുറത്തുള്ളവ പള്ളിമുറിയിൽ വന്നാൽ നോക്കാം എന്ന്. ഇക്കാര്യമവൾ പ്രസിദ്ധപ്പെടുത്തി. വികാരിക്ക് സ്ഥലം വിടേണ്ടിവന്നു!

    Times മാസികയുടെയും നോബൽ കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പുകൾക്കു ഒരു പ്രാധാന്യവും കല്പ്പിക്കേണ്ടതില്ല എന്നത് ആർക്കാണറിയാത്തത്. ഒരാളുടെ വില നിശ്ചയിക്കുന്നത് അയാള് തന്നെയായിരിക്കണം.

    ReplyDelete
  3. "പൊന്നിൻ കുടത്തിനൊരു പൊട്ടു" എന്ന കണക്കെ ഒരു അംഗീകാരം ,ക്രിസ്തുവിന്റെ മനസറിഞ്ഞവന് വേണ്ടെവേണ്ടാ . "അവനെ കുരിശിക്ക" എന്നാർക്കുന്ന കത്തോലിക്കാ പൌരോഹിത്യത്തിന്റെ മനം കലുഷമാക്കിയ, സുഖഭോഗങ്ങളൂടെ കട്ടിംഗ് and ക്ലീനിംഗ് നടത്താൻ മശിഹായുടെ ( "എന്റെ ആലയത്തെകുരിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു" ) എരിവു സ്വന്തം നെഞ്ചിലേറ്റിയവനു എന്തിനീ കലികാലകിരീടങ്ങൽ ?

    ReplyDelete
    Replies
    1. കൂടൽ സാറിന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്ന പൊന്നിൻ കുടത്തിന് പൊട്ടെന്തിനെന്നുള്ള പഴമൊഴി വളരെ അർത്ഥവത്താണ്. നോബൽ സമ്മാന തെരഞ്ഞെടുപ്പ് പത്രികയിൽ മൂന്നു വർഷങ്ങളോളം ഗാന്ധിജിയുടെ പേര് ഉണ്ടായിരുന്നെങ്കിലും അന്ന് നോബൽ കമ്മിറ്റി അദ്ദേഹത്തെ പരിഗണിച്ചില്ലായിരുന്നു. 1948-ലെ നോബൽ സമ്മാനം ഗാന്ധിജിക്ക് നല്കാൻ തീരുമാനമായ വേളയിൽ അദ്ദേഹം മതഭ്രാന്തനായ നത്തുറാം ഗോഡ്സേയുടെ വെടിയേറ്റ്‌ മരിച്ചു.. ഗാന്ധിജിക്ക് നോബൽ സമ്മാനം കൊടുക്കാഞ്ഞതിൽ ഇന്നുള്ള നോബൽ ഭരണ സംവിധാന കമ്മിറ്റിക്ക് കുറ്റബോധമുണ്ട്. സമ്മാനം കൊടുക്കാത്തതിൽ നോബൽ കമ്മിറ്റി അനേക തവണകൾ ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്. അന്ന് സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയന്നായിരുന്നു നോബൽ കിരീടം മഹാത്മാവിന് നല്കാതിരുന്നത്. ചരിത്ര പുരുഷനായി ലോക ചരിത്രത്തിൽ ഒരു മഹാത്മാവേയുള്ളൂ. അത് ഗാന്ധിജി മാത്രം. നെല്സൻ മണ്ഡാലവരെ നോബൽ കിരീടം അണിഞ്ഞതുവഴി ഗാന്ധിജിയോളം ഉയർന്നിട്ടില്ലെന്ന് കരുതണം.

      ഇന്ന് സകല നോബൽ ജേതാക്കളെക്കാൾ ഗാന്ധിജി വ്യത്യസ്തനാണ്. നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചിരുന്നുവെങ്കിൽ ആ മഹാൻ ഇത്രത്തോളം ലോക ഹൃദയങ്ങളിൽ വരില്ലായിരുന്നു. ഭീകരന്മാർവരെ നോബൽ സമ്മാന ജേതാക്കളിൽ ഉണ്ട്. 1998 -വരെ നെൽസൻ മണ്ഡാല അമേരിക്കയുടെ ഭീകര ലിസ്റ്റിൽ ഉണ്ടായിരുന്നു. അവരോടൊപ്പം ഗാന്ധിജിയെ ആർക്കും കാണാൻ സാധിക്കില്ല. ഗാന്ധിജി എല്ലാ നോബൽ ജേതാക്കളെക്കാൾ ഉപരിയാണെന്ന് സർവ്വലോകങ്ങളുടെയും സർവ്വകാല ചരിത്രം വിളിച്ചുപറയുന്നു. അമേരിക്കയിൽ എബ്രാഹം ലിങ്കനെക്കാൾ ജനം ബഹുമാനിക്കുന്നത്‌ ഗാന്ധിജിയെയാണ്. മാർട്ടിൻ ലൂതർ കിംഗ്‌ പൗരാവകാശ സമരം നടത്തിയതും ഗാന്ധിജിയിൽനിന്ന് ആകൃഷ്ടനായിരുന്നു. കൂടൽ പറഞ്ഞതുപോലെ ഫ്രാൻസീസ് മാർപ്പാപ്പയ്ക്ക് അങ്ങനെയൊരു പൊട്ടു വേണ്ടായിരുന്നു. അത്തരം കിരീടങ്ങൾക്കായി കാത്തിരിക്കുന്ന ഒരു അഭിഷിക്തനും അയാളുടെ വക്കീൽ കുഞ്ഞാടും കാഞ്ഞിരപ്പള്ളിയിൽ ഉണ്ട്. ബിഷപ്പുമാരുടെ തലമുടി കൂടുതൽ ചെരക്കുന്നവനുള്ള പദവിയ്ക്കാണ് ഷെവലീയർ പട്ടമെന്ന് പറയുന്നത്. അതും പേരിനോട് വെച്ചു നടക്കുന്ന ഇവരുടെ തൊലിക്കട്ടിക്കും മറ്റൊരു അവാർഡ്‌ നല്കണം.

      കേരളത്തിലെ തരംതാണ ബിഷപ്പ്മാർ ക്ലാവർ കുരിശ് മാർപാപ്പയ്ക്ക് സമ്മാനിക്കുന്നതിന് പകരം ഗാന്ധിജിയുടെ ചർക്കയോ ഭാരതത്തിന്റെ പൗരാണിക അടയാളങ്ങളൊ സമ്മാനിക്കരുതോ.? ദേശസ്നേഹമുള്ള ഒരു ബിഷപ്പെങ്കിലും സീറോമലബാർ സഭയിലുണ്ടെങ്കിൽ ഉയർത്ത് എഴുന്നേറ്റുവരട്ടെ. കർദ്ദിനാളിനുവരെ ഇറ്റലിയോടാണ് കൂറ്. ചെന്നയിൽ ഷെവലിയർ സെബാസ്റ്റ്യന് ഷെവലിയർ പട്ടം കിട്ടിയതിൽ വമ്പിച്ച സ്വീകരണം കൊടുക്കുന്നതായി പത്രത്തിൽ കണ്ടു. വിഡ്ഢികളുടെ സ്വർഗത്തിൽനിന്നുള്ള ഒരു പട്ടം അയാളെയും ധന്യനാക്കി. കഴുതകളും വാർത്തകളിൽ നിറഞ്ഞിരിക്കുന്ന കലികാലം തന്നെ. ആഫ്രിക്കയിൽ അയക്കുന്ന ജിറാഫുകളിൽ എത്ര കത്തോലിക്കരുണ്ടെന്ന് ചോദിക്കുന്നവരുടെ അനന്തര തലമുറകളാണിവർ. ഇയാളെപ്പോലുള്ള വർഗീയ വാദികൾ നാടിന് ഭാരം തന്നെ. അപമാനവും.. .കേരള ഭൂമിയെ വീണ്ടും കാണ്ടാലും സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നുതന്നെ വിളിക്കു മെന്നതിൽ സംശയമില്ല.

      Delete