Translate

Tuesday, December 3, 2013

ഒരു പുതിയ പ്രാർഥന 

പശ്ചിമ ഘട്ടത്തിലെ വാഗ്ദത്ത ഭൂമിയായ കാനന ദേശങ്ങളിലേക്ക് ഞങ്ങടെ പിതാക്കന്മാരെ നയിച്ച , വിഗ്രഹാരാധകരും  പുരജാതിക്കാരും ആയ ആദിവാസികളെ നശിപ്പിക്കാൻ കൂട്ടുനിന്ന , അവരുടെ ശിലാ ദൈവങ്ങളെ അപ്പവും സസ്യ ജാലങ്ങളെ വീഞ്ഞുമാക്കി രൂപാന്തരപ്പെടുത്തിയ, അവിടെ പള്ളികളും പട്ടക്കാരെയും തന്ന ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്ത്താവേ, അങ്ങ് ഇന്ന് ഈ രാജ്യവും ശക്തിയും മഹത്ത്വ വുമാകുന്നു. അങ്ങേക്ക് സ്തോത്രം,  സ്തോത്രം, , സ്തോത്രം.
 
"കര്ത്താവേ അങ്ങ് അവരെ കൊണ്ടുവന്നു അങ്ങയുടെ വിശുദ്ത മലയിൽ അങ്ങേക്ക് വസിക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത് അങ്ങയുടെ കരങ്ങൾ സ്ഥാപിച്ച വിശുത്ത മന്ദിരത്തിൽ അവരെ നാട്ടു പിടിപ്പിക്കും."പുറപ്പാട് 13:17 

No comments:

Post a Comment