Translate

Tuesday, December 3, 2013

'ഫ്രാന്‍സീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ?' - ഡോ. സ്‌കറിയാ സക്കറിയാ





ഈ ലേഖനം പരിചയപ്പെടുത്തിയ ശ്രീ ചാക്കോ കളരിക്കലിന്‌
നന്ദി.

6 comments:

  1. "എല്ലാം രഹസ്യമാക്കി വയ്ക്കണം, വിശിഷ്യ സാമ്പത്തിക ഇടപാടുകൾ എന്ന നയം ചോദ്യം ചെയ്തത് നിസ്സാര കാര്യമല്ല. ലോകംആവശ്യപ്പെടുന്നത് സുതാര്യതയാണ്. കത്തോലിക്കാ സഭയിലെ ഭൂരിഭാഗം വിശ്വാസികളും സന്യാസിനീ സന്യാസികളും ആഗ്രഹിക്കുന്നതും അത് തന്നെയാണ്."

    ഈ വിലയിരുത്തലാണ് നമ്മുടെ മെത്രാന്മാർക്ക് ഒട്ടും അംഗീകരിക്കാൻ മേലാത്തത്. അവറം അവരോടൊത്ത് നീങ്ങുന്ന അധികാര വൃന്ദവും മാത്രമാണ് സഭയിലെ അതാര്യതക്ക് കാരണമാകുന്നത്. കണക്കു ചോദിച്ചാൽ അവർ കൈകാര്യം ചെയ്യുന്ന വെളുത്ത പണം മാത്രമല്ല, കറുത്തതും മനുഷ്യരറിയാനിടവരും. മനുഷ്യർ സത്യമറിയുന്നത് സഹിക്കാനാവില്ലെങ്കിൽ ഇവരുടെ ദൈവത്തിന്റെ നിറമെന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ. ആ ദൈവത്തെ ഉപേക്ഷിച്ച്, സത്യദൈവത്തിലേയ്ക്ക് തിരികെ വരിക എന്ന് മാത്രമേ പോപ്പും അദ്ദേഹത്തോടോത്ത് എല്ലാ നവീകരണപ്രസ്ഥാനങ്ങളും ആവശ്യപ്പെടുന്നുള്ളൂ. സുതാര്യത തിരിച്ചെത്തിയാൽ, എല്ലാം വീണ്ടും ശുഭാമാകും.

    ReplyDelete
  2. സഭയുടെ കാതലെന്നു പറയുന്നത് വിശ്വാസി സമൂഹമാണ്. അതിൽ 99 %വും അല്മായാരാണ്. അവരുടെ ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ചാണ് സഭയുടെ നടത്തിപ്പ് നീങ്ങേണ്ടത്. തത്ത്വത്തിൽ, കാര്യവിവരമുള്ള ഏതൊരാൾക്കും ഈ സത്യാവസ്ഥയെപ്പറ്റി ബോധ്യമുണ്ട്. ഇപ്പോഴത്തെ പൌരോഹിത്യാധികാരമെന്നത് സ്വേശ്ചാധിപത്യ പ്രവണതയിൽ കുരുത്ത തട്ടിയെടുക്കലിന്റെ ഫലമാണ്. ജനങ്ങൾ സ്വമേധയാ ഏല്പ്പിച്ചു കൊടുക്കാത്ത അധികാരദുർവിനിയോഗവും അടിച്ചേല്പ്പിക്കുന്ന ഭരണവുമാണ് ഇപ്പോൾ അവർ നടത്തുന്നത്. ലോകത്തിലെ ഏറ്റവും ദുഷിച്ച സ്വേശ്ചാധിപത്യവും അടിച്ചമർത്തലും നടമാടുന്നത് കത്തോ. സഭയിലാണ്. കാരണം അവിടെ കുരുതി കഴിക്കപ്പെടുന്നത് ഒരു ജനത്തിന്റെ മേധാശക്തിയാണ്.

    ഒരു സ്വേശ്ചാധിപതിയും സ്വമനസ്സാലെ സ്ഥാനമൊഴിഞ്ഞതായി കേട്ടിട്ടില്ല. സഭയിൽ അതൊരിക്കലും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ബാക്കിയുള്ളത് ഒന്നുകിൽ ബലപ്രയോഗം അല്ലെങ്കിൽ ബോധവൽക്കരണം ആണ്. രണ്ടാമത്തെ വഴിയിലൂടെയാണ് പോപ്പ് ഫ്രാൻസിസും അദ്ദേഹത്തിന്റെ വഴിയേ ചിന്തിക്കുന്നവരും നീങ്ങാനാഗ്രഹിക്കുന്നത്. എന്നാൽ ബോധവത്കൃതമാവണമെങ്കിൽ നിഷ്പക്ഷതയും കാര്യഗ്രഹണത്തിനുള്ള ആർജ്ജവവും അത്യാവശ്യമാണ്. കേരളത്തിലെ അനധികൃതമായ ഇപ്പോഴത്തെ സഭാനേതൃത്വത്തിന് ഇവ രണ്ടുമില്ല. അപ്പോൾ ഒരു വഴിയേ അവശേഷിക്കുന്നുള്ളൂ - ബലത്തിന്റെത്. ഈ ചിന്ത വ്യാപകമാകുന്നതിനു മുമ്പ് മെത്രാന്മാര്ക്ക് സുബോധമുദിച്ചാൽ വളരെ നന്ന് എന്നാശിക്കാനെ ഇത്തരുണത്തിൽ സാദ്ധ്യത കാണുന്നുള്ളൂ.

    ReplyDelete
  3. വരുന്ന ഫെബ്രുവരി 22 നോ മറ്റോ ആണ് പാലായിൽ അംബാനി സ്റ്റൈലിൽ തീർത്തിരിക്കുന്ന ബംഗ്ലാവുകളിൽ വന്നു വസിച്ച് ഇന്ത്യയിലെ മെത്രാന്മാർ വലിയ എന്തൊക്കെയൊ കാര്യങ്ങൾ തീരുമാനിക്കാൻ സിനഡ് കൂടുന്നത് എന്ന് കേള്ക്കുന്നു. ഏതായാലും സഭയുടെ കാര്യങ്ങളാവുമല്ലോ അവർ ചര്ച്ചചെയ്യുകയും ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത്. അവരാണ്, അവർ മാത്രമാണ് സഭ എന്ന മൂഡവിശ്വാസമാണ് അല്മായ പ്രാതിനിധ്യമില്ലാത്ത ഇത്തരമൊരു മാമാങ്കത്തിന് സിബിസിഐയെ പ്രേരിപ്പിക്കുന്നത്. എവിടെയാണ് മാറ്റം അനിവാര്യമെന്ന് പോപ്പ് ഫ്രാൻസിസ് ഇതുവരെ കൊടുത്ത സൂചനകളൊന്നും കാറ്റ് പിടിക്കാത്ത ഈ വിവരദോഷിപ്പാറകളെ സ്പർശിച്ചിട്ടില്ല എന്നത് വ്യക്തമാണ്. സഭയെ സംബന്ധിച്ച് അവരെടുക്കുന്ന തീരുമാനങ്ങൾ അവർ തന്നെ വിഴുങ്ങേണ്ടിവരുമെന്നത് കാണാൻപോകുന്ന പൂരമാണ്‌. ഇത്രയൊക്കെ ചർച്ചകൾ മാദ്ധ്യമങ്ങളിലും അർത്ഥവത്തായ നിരൂപണങ്ങൾ നവീകരണക്കൂട്ടായ്മകളിൽ നിന്നും ഉണ്ടായിട്ടും അവയെയൊന്നും വിലയിരുത്താനോ തിരുത്തലിനുള്ള പരിചിന്തനങ്ങളിൽ ഏർപ്പെടാനോ ഒരു മെത്രാനും മുന്നോട്ടു വന്നതായി അറിയുന്നില്ല.

    ഗാഡ്ഗിൽ / കസ്തൂരി രംഗൻ റിപ്പോർട്ടിനെപ്പറ്റി വേണ്ട സമയത്ത് വേണ്ട രീതിയിൽ ജനത്തെ വിശ്വാസത്തിലെടുത്ത് പ്രബോധിപ്പിക്കാൻ ഗവ. ഒന്നും ചെയ്തില്ല എന്ന് വിമര്ശിക്കുന്ന മെത്രാന്മാർ തന്നെയല്ലേ സഭയെ സാരമായി ബാധിക്കുമെന്ന് അവർ മുന്കൂട്ടിക്കാണുന്ന വിഷയങ്ങളെപ്പറ്റിയുള്ള ചർച്ചകളിലും തീരുമാനങ്ങളിലും അവരെ ഉത്ബോധിപ്പിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യാതെ ഈയൊരു വിഡ്ഢിമാമാങ്കത്തിന് ഒരുങ്ങുന്നത്! പെട്ടെന്നൊരു ദിവസം ഇന്ത്യാവ്യാപകമായി ഒരു മടയലേഖനമിറക്കി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചാൽ വിശ്വാസികൾ അതെങ്ങനെ സ്വീകരിക്കുമെന്നതിനെപ്പറ്റി ഏതാണ്ടൊക്കെ നമുക്ക് ഇപ്പോൾത്തന്നെ അനുമാനിക്കാം. സിനഡിനെ ക്രിയാത്മകമാക്കാൻ ഇനിയുമുണ്ട് സമയം. എന്നാൽ അതിനുള്ള വിശാലമനസ്കതയും വിവേകവും മെത്രാന്മാർക്ക് ആര് കൊണ്ടെക്കൊടുക്കും?

    അദ്ധ്വാനിക്കാതെ അന്തസിൽ ജീവിക്കാനുള്ള അഭിലാഷത്തിന്റെ ആപൽഫലമാണ് ഇന്ത്യൻ മെത്രാന്മാരുടെ ഇന്നത്തെ അവസ്ഥാവിശേഷം. ഒരാള് ചെയ്യുന്ന പ്രവൃത്തിയുമായി അയാളുടെ വിശ്വാസങ്ങൾക്ക് യാതൊരു പൊരുത്തവും ഇല്ലാതെ വരുന്നതിന് ആത്മവഞ്ചനയെന്നു പറയും. അതിന്ന് ഏറ്റവും വിപുലമായി കാണുന്നത് സഭയിലെ പുരോഹിതരിലും മെത്രാന്മാരിലുമാണ്.

    ReplyDelete
  4. ഫ്രാന്‍സിസ് മാര്‍മ്മാപ്പായുടെ അതിക്രമങ്ങള്‍ ഈ വാചകമടിയും ഷോയിലും ഒതുങ്ങുമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ടാവും. എല്ലാവരുടെയും കണ്ണുവെട്ടിച്ച്‌ വത്തിക്കാനിലൂടെ ഇരുളിന്‍റെ മറവില്‍ അദ്ദേഹം സഞ്ചരിക്കുന്നുവെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്ന് കേള്‍ക്കുന്നു. അഗതികളെ അദ്ദേഹം യഥേഷ്ടം സന്ദര്‍ശിക്കുന്നുമുണ്ട്, പലരെയും സഹായിക്കുന്നുമുണ്ട്.
    ഡോ. സക്കറിയാസിന്‍റെ ലേഖനം നാം ഇന്നനുഭവിക്കുന്ന കാതലായ പ്രശ്നങ്ങളെ പരാമര്‍ശിക്കുന്നു. ചിലര്‍ എഴുതുന്നു, ചിലര്‍ ചെയ്യുന്നു, എഴുതാന്‍ അറിയാത്തവരുണ്ട്, പറയാന്‍ മടിക്കുന്നവരുണ്ട്, എല്ലാം സഹിക്കുന്നവരുണ്ട് - എല്ലാവരും ചേര്‍ന്നാല്‍ അത്മായനായി. പണ്ടാരാണ്ട് പറഞ്ഞതുപോലെ വടിവെട്ടാന്‍ പോയിട്ടേയുള്ളൂ. ഇന്നത്തെ സഭയുടെ പോക്ക് ശരിയായ ദിശയില്‍ ആണെന്ന് ആത്മാര്‍ഥമായി പറയുന്ന ഒരു അത്മായനെ കേരളത്തില്‍ കിട്ടാന്‍ ഇടയില്ല. പ്രപഞ്ചത്തില്‍ സര്‍വ്വതും ഒരു താളക്രമത്തിലാണ് ആയിരിക്കുന്നത്. വൃത്തത്തിന്‍റെ പരമാവധിയില്‍ ചെന്നാല്‍ പിന്നെ തുടങ്ങിയിടത്തേക്ക് മടങ്ങും. അതിനുള്ള സമയം ആയിയെന്നു പറയാം.
    ഒരു കാലത്തു മാര്‍ത്തോമ്മാ കുരിശിന്‍റെ മഹത്വം പറയുന്ന മടയ ലേഖനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആരും മിണ്ടുന്നില്ല. കൊപ്പേല്‍ വി. അല്‍ഫോന്‍സാ പള്ളിയുടെ മുമ്പില്‍ മാര്‍ത്തോമ്മാ കുരിശു വെച്ച് വിശ്വാസികള്‍ പരസ്യമായി അത് പെട്രോള്‍ ഒഴിച്ചു കത്തിച്ചു, അടുത്ത കാലത്ത്. ഒരു മെത്രാനും പ്രതികരിച്ചിട്ടെയില്ല, അറിഞ്ഞ ഭാവമേയില്ല. അവര്‍ തിരക്കിലാണ്, ഇടുക്കി ഡാം പ്രതിരോധിക്കണം, ഫോറസ്റ്റ് ഓഫിസ് കത്തിക്കണം.. കേരളം നിശ്ചലമാക്കണം അങ്ങിനെ എന്തെല്ലാം ചെയ്യേണ്ടതുണ്ട്. എന്തിനാണെന്നോ? സ്വത്ത് സംരക്ഷിക്കാന്‍. യേശു മലയിലെ പ്രസംഗത്തിലും എല്ലാ സുവിശേശങ്ങളിലും അത് ചിതലരിക്കാതെയും കള്ളന്മാര്‍ കൊണ്ടുപോകാതെയും പ്രത്യേകം നോക്കണമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. യേശു കുരിശില്‍ കിടന്നു പരനജത് എത്ര ശരി,....."പിതാവേ, ഇവരോട് കഷമിക്കണേ, ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല (ഇവര്‍ക്ക് വിവരമില്ല, അതൊ
    ട്ടുണ്ടാവാനും പോകുന്നില്ല)"

    ReplyDelete
  5. പ്രൊഫ. സക്കറിയാസിന്റെ ലേഖനത്തിന്റെ ലളിതമായ ഭാഷയിലുള്ള അവതരണരീതിയും ലേഖനത്തിന്റെ ശൈലിയും അഭിനന്ദനീയമാണ്. ഫ്രാൻസീസ് മാർപാപ്പാ ലോകത്തിന്റെ മൊത്തം താരമായി ഇന്ന് ലോകം അംഗീകരിച്ചുവെന്നതും ശരിതന്നെ. അതുകൊണ്ടൊന്നും അഹങ്കാരം പിടിച്ച കേരളത്തിലെ രൂപതാ അഭിഷിക്തലോകത്തിന് യാതൊരു കുലുക്കവും വരാൻ പോവുന്നില്ല. മാറ്റം അവർക്ക് വരണമെങ്കിൽ ജനങ്ങളുടെ മനോഭാവം മാറണം. രാജപദവിയിലുള്ള ഇവരുടെ കുപ്പായം ജനത്തിന് പുച്ഛമെന്നും അവരെ ബോദ്ധ്യപ്പെടുത്തണം. യൂറോപ്പിലും അമേരിക്കയിലുമില്ലാത്ത പലവിധ വൈകൃത ആചാരങ്ങളും കേരളത്തിലുണ്ട്. ആണ്ടുവട്ടവും പുണ്യാള ബിംബദൈവങ്ങളുടെ പെരുന്നാൾ സാമൂഹ്യ ദ്രോഹികൾ നടത്തും. വികാരിയുടെ പ്രിയപ്പെട്ട ഒരു ജോണിക്കുട്ടിയോ, അല്ലെങ്കിൽ ഒരു വക്കച്ചൻ മുതലാളിയോ പെരുന്നാൾ നടത്താനും കരയിൽതന്നെ കാണും. അവന്റെ കറുത്ത പണവും പൊട്ടിക്കണം. കരയിൽ പ്രമാണിയുമാകണം. പെണ്ണുങ്ങളെ കെട്ടിച്ചുവിടാനും ശരിയായി ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുന്ന വീടുകളുടെ നടുക്കായിരിക്കും മാലപടക്കങ്ങൾ മുതൽ എലിവാണം അമിട്ടുപൊട്ടീരുവരെ ആഘോഷ്ക്കുന്നത്. കരയുടെ സമാധാനവും കെടുത്തും. ഇതൊന്നും ഒരു പരിഷ്കൃത രാജ്യത്ത് സമ്മതിക്കില്ലെങ്കിലും കേരളത്തിലെ പുണ്യാളച്ചന്മാരെ പ്രീതിപ്പെടുത്തിയേ അടങ്ങൂ.പുണ്യാളച്ചനെ പെണക്കിയാൽ മാറാരോഗങ്ങൾ പകരുമെന്നോക്കെയാണ് പഠിപ്പിച്ചു വെച്ചിരിക്കുന്നത്. തോരണ കടലാസുകൾകൊണ്ട് പരിസരവും മലിനമാക്കും.

    മാർപാപ്പാ റോമിൽ വന്ന തീർഥാടകരോട് പറഞ്ഞു, “ഞാൻ യുവാവായിരുന്നപ്പോൾ എന്റെ ജോലി നിലം തുടക്കുകയെന്നതായിരുന്നു.പിന്നീട് ഒരു നിശാക്ലബിൽ വാതിൽക്കൽ നിന്ന് റ്റീക്കറ്റ് ശേഖരിക്കുന്ന ബൌണ്‍സർ ആയി ജോലി കിട്ടി. മനശാസ്ത്രവും ഭാഷയും കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. ഇങ്ങനെ ലോകത്തിന്റെ ഒരു മഹാനാണ് പറയുന്നതെന്നും ചിന്തിക്കണം. തീർച്ചയായും മാർപാപ്പായുടെ ഈ ലാളിത്യം വളരുന്ന തലമുറകൾ അനുകരിക്കുമെന്ന് വിചാരിക്കുന്നു. കേരളത്തിൽ ഒരു താഴ്ന്ന സർക്കാർ ജീവനക്കാരനുപോലും കുനിഞ്ഞ് ഇത്തരം ജോലികൾ ചെയ്യാൻ അഭിമാനം അനുവദിക്കില്ല.
    രണ്ടു ദിവസം മുമ്പ് മാർപാപ്പാ ക്യാപിറ്റലിസത്തെ പ്രതികൂലിച്ചുകൊണ്ട് സാമൂഹിക വ്യവസ്ഥിതി കേട്ടിപ്പെടുക്കുവാൻ ഒരു ചാക്രിക ലേഖനം ഇറക്കിയിരുന്നു. അതിൽ അദ്ദേഹം വിമോചന ദൈവശാസ്ത്രത്തെ അനുകൂലിക്കുകയാണുണ്ടായത്. വിമോചന ദൈവശാസ്ത്രത്തെ മാര്ക്സിസ്റ്റ് കെട്ടുകഥയെന്ന് പറഞ്ഞ് മാർപാപ്പാ ബനഡിക്റ്റ് പതിനാറാമൻ പരിഹസിച്ചിരുന്നു. എന്നാൽ ഈ മാർപാപ്പാ കമ്യൂണിസ്റ്റ് ചിന്താഗതികളുമായി സൗഹാർദ ബന്ധമാണ് പുലർത്തുന്നത്. ക്യാപിറ്റലിസം എതിർത്തത് വഴി മാർപാപ്പാ ഒരു സോഷ്യലിസ്റ്റാണെന്ന് വ്യക്തമായിരിക്കുകയാണ്. കമ്യൂണിസം ഒരിക്കൽ പരാജയപ്പെട്ടെങ്കിൽ ഇന്ന് നിലവിലുള്ള രാജ്യങ്ങളിൽ ക്യാപ്പിറ്റലിസം പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
    1968 -ൽ കൊളംബോയിൽ നിന്നാണ് വിമോചന ദൈവശാസ്ത്രത്തിന് അടിസ്ഥാനം ഇട്ടത്. കത്തോലിക്കാസഭ എല്ലാ കാലവും സോഷ്യലിസവും കമ്യൂണിസവും വെറുത്തിരുന്നു. സഭയുടെ വാമൊഴികളിൽ അവരെ ദൈവമില്ലാത്തവരെന്ന് വിളിച്ചു. ലിയോ പതിമൂന്നാമന്റെ ചാക്രികലേഖനം മുഴുവൻ തന്നെയും സോഷ്യലിസത്തെ എതിർത്തുകൊണ്ടുള്ളതായിരുന്നു.
    എന്നാൽ ഫ്രാൻസീസ് മാർപാപ്പാ മുമ്പുള്ള മാർപാപ്പാമാർക്കെല്ലാം വിപരീതമായി മുതലാളിത്വ വ്യവസ്ഥയെ എതിർത്തുകൊണ്ട് സോഷ്യലിസത്തിൽ വാചാലനാകുന്നു. ഇന്ന് സ്വതന്ത്രമായ മാർക്കറ്റ് ധനതത്ത്വശാസ്ത്രത്തിൽ (Free economy) ഉത്ഭന്ന അമിത വിഭവങ്ങളുമായി (Consumer surplus) മത്സര ഓട്ടമാണ്. ഈ ഓട്ടത്തിൽ പല കോർപ്പരേറ്റ് കമ്പനികളും നിലംപതിച്ചു. അധികാരമുള്ളവൻ അധികാരം ഇല്ലാത്തവനെ തീറ്റുക എന്ന വ്യവസ്ഥയും മുതലാളിത്വ വ്യവസ്ഥയിൽ ഉടലെടുത്തു. ജനത്തിന്റെ സുഖദുഖങ്ങൾക്ക്‌ യാതൊരു പ്രാധാന്യവും കല്പ്പിക്കാത്ത വ്യവസ്ഥയായി ക്യാപ്പിറ്റലിസം ഇന്ന് അധപതിച്ചുവെന്നും ഫ്രാൻസീസ് മാർപാപ്പാ ചിന്തിക്കുന്നുണ്ടാവാം.
    പ്രൊഫ. സക്കറിയായുടെ ലേഖനത്തിലെ ജോണ്‍ ഇരുപതിമൂന്നാമന്റെ കാലത്ത് വത്തിക്കാനിൽ ടെലിവിഷൻ സ്റ്റേഷൻ സംബന്ധിച്ച സൂചന ശരിയല്ല. അദ്ദേഹം 1958-1963 കാലത്ത് ഒരിക്കലും ടെലിവിഷൻ ബിംബം ആയിരുന്നില്ല. 1960 -ലെ അമേരിക്കയിൽ ആദ്യമായി ടെലിവിഷനിൽ അവതരിപ്പിച്ച നിക്സണ്‍- കെന്നഡി വാദ-വിവാദങ്ങൾ (debate ) ചരിത്ര പ്രസിദ്ധമാണ്.1980-ന് ശേഷമാണ് ഇന്ത്യാ ഉൾപ്പടെ മൂന്നാം ലോകരാജ്യങ്ങളിൽ ടെലിവിഷൻ സംവിധാനങ്ങൾ വ്യവസായവൽക്കരിച്ച് മാർക്കറ്റിൽ വരുവാൻ ആരംഭിച്ചത്. ആദ്യമായി അഭ്രപാളിയിൽ വന്ന മാർപാപ്പാ പന്ത്രണ്ടാം പീയൂസ് ആയിരുന്നു. ബനഡിക്റ്റ് പണ്ഡിതൻ എന്നും സക്കറിയാ വിശേഷിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് എന്ത് പ്രയോജനം. തനി യാഥാസ്ഥിതികനായി ദൈവശാസ്ത്രമെന്നു പറഞ്ഞ് ലോകത്തെ തെറ്റിധരിപ്പിച്ചുകൊണ്ടിരുന്നു. പാണ്ഡ്യത്യത്തിനേക്കാളൂം യുക്തിയുള്ള മതനേതാക്കന്മാരെയാണ് സഭയ്ക്ക് ആവശ്യമുള്ളത്. കേരളത്തിലെ വൈദികർക്കും പി.എച്.ഡി.കൾക്ക് കുറവില്ല. മന്ദബുദ്ധികളെ നയിക്കാൻ വഴിയിൽ ബഹളം വെച്ചുനടക്കുന്ന ദൈവശാസ്ത്രജ്ഞനും ധ്യാനബിംബങ്ങൾക്കും സാധിക്കും.

    ReplyDelete
  6. ലോകരാജ്യങ്ങളിലെ ഇടതുപക്ഷ ചിന്താഗതിക്കാരായ മിക്കപത്രങ്ങളും മാർപാപ്പയെ ഒരു മാർക്സിയനായി ചിത്രീകരിക്കുന്നു. ഇടതുപക്ഷ ചിന്താഗതിയുള്ള പ്രൊഫ. സക്കറിയയായുടെ ലേഖനത്തിലും അത് സ്പഷ്ടമാണ്. പക്ഷെ ഇന്നും മാർപാപ്പായുടെ മനസ്സളക്കാൻ ലോകം മത്സരത്തിലാണ്. യേശു ക്രിസ്തു കമ്യൂണിസ്റ്റായിരുന്നെന്ന് കമ്യൂണിസ്റ്റ് ചിന്തകർ പറയും. യേശുവിന്റെ കാലത്ത് മാർക്സിയൻ ചിന്താഗതിയോ സംഘിടത കമ്യൂണിസ്റ്റ് പ്രസ്ഥാനമോ ഉണ്ടായിരുന്നില്ല. പാവങ്ങൾക്കുവേണ്ടി ആരെങ്കിലും സംസാരിച്ചാൽ അവരെയെല്ലാം കമ്മ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെന്നും വിലയിരുത്തുന്നത് ശരിയല്ല. സഭയും കമ്യൂണിസവും രണ്ട് ബോട്ടുകളിൽ രണ്ട് സംഘിടിത ശക്തികളുടെ കീഴിൽ പ്രവർത്തിക്കുന്നവരാണ്. അവർക്കൊരിക്കലും ആദർശ ഐക്യത്തോടെ ഒത്തൊരുമിച്ച് പോകാൻ സാധിക്കില്ല.

    "വിമോചന ദൈവശാസ്ത്രജ്ഞരെ വേട്ടയാടുന്ന സമയത്ത് ലത്തീനമെരിക്കൻ സഭയുടെ നയം അപ്പാടെ നടപ്പാക്കിയിരുന്ന ജോർജ് ബെർഗോളി ഇപ്പോൾ ഖേദിക്കുന്നുണ്ടാവാം" എന്നാണ് മാർപാപ്പയെപ്പറ്റി സക്കറിയാ ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. അതിന് മാർപാപ്പാ തന്നെ മറുപടി പറയുമായിരുന്നു. "ഞാൻ ഒരു കത്തോലിക്കൻ ആണ്. എനിക്ക് സേവിക്കേണ്ടത് സഭയെയാണ്. രണ്ട് യജമാനന്മാരെ സേവിക്കാൻ എനിക്കാവില്ല" വളർന്നു പന്തലിച്ചിരുന്ന സംഘിടിത മാർക്സിയൻ ക്രിസ്ത്യൻ വിമോചന ശാസ്ത്രം സഭയ്ക്കെതിരെ ശക്തമായി പ്രവർത്തിക്കുന്നവരുടെതായിരുന്നു. ആദ്ധ്യാത്മികവും രാഷ്ട്രീയവും ഒത്തുകലർന്ന ഒരു സംഘടനയുടെ വക്താവാകുന്നത് രണ്ട് വള്ളത്തേൽ ഒരുപോലെ കാലു കുത്തുന്നതുപോലെയെന്നും മാർപാപ്പാ കരുതിയിട്ടുണ്ടാവാം. അവിടെ മാർപാപ്പാ ദുഖിക്കേണ്ട ആവശ്യമില്ല.

    മാർപാപ്പയെ തെരഞ്ഞെടുക്കുന്നസമയം ജോർജ് ബെർഗൊളിയും അമേരിക്കൻ പത്രപ്രവർത്തകനും ഇടതുചിന്തകനുമായ ദാമിയൻ തോംസണും തമ്മിൽ ഒരു അഭിമുഖ സംഭാഷണം ഉണ്ടായിരുന്നു. ഭാവി മാർപാപ്പാ സ്വയം താൻ ആരെന്ന് അവിടെ വ്യക്തമായ മറുപടി കൊടുക്കുന്നുണ്ട്. "ഞാൻ ക്യാപ്പിറ്റലിസ്റ്റോ സോഷ്യലിസ്റ്റോ കമ്യൂണിസ്റ്റോ അല്ല. ഒരു ക്രിസ്ത്യാനിയെന്നതിലും ക്രിസ്തുവിന്റെ അനുയായി എന്നതിലും ഞാൻ അഭിമാനിക്കുന്നു"വെന്നാണ് മാർപാപ്പാ പറഞ്ഞത്. ക്രിസ്തു പാവങ്ങൾക്കായി മുറവിളികൂട്ടി പുതിയ ഒരു ദൈവികശാസ്ത്രം ഉണ്ടാക്കി. അന്ന് മാർക്സും എഞ്ചൽസും ജനിച്ചിട്ടില്ലായിരുന്നു. എന്നിട്ടും ക്രിസ്തുവിനെ ചിലർ മാർക്സിയൻ ചിന്തകനാക്കുന്നു. പാവങ്ങളെപ്പറ്റി സംസാരിക്കുന്നവൻ ഒരു സംഘിടത പ്രസ്ഥാനത്തിന്റെ വക്താവാകണമെന്നില്ല. ധനവാൻ സ്വർഗത്തിൽ പോവുന്ന ഉപമ ക്രിസ്തു പറഞ്ഞെങ്കിൽ ക്രിസ്തുവിനെ ക്യാപിറ്റലിസ്റ്റോ കമ്യൂണിസ്റ്റോ ആക്കുന്നതിൽ അർത്ഥമില്ല. അതുപോലെ മാർപാപ്പാ പാവങ്ങൾക്ക് വേണ്ടി സംസാരിച്ചാൽ അതെങ്ങനെ ശക്തമായ ആശയസംഘടന കൊണ്ടുനടക്കുന്ന ഒരു വക്താവിന്റെതാകും? പാവങ്ങൾക്കുവേണ്ടി സംസാരിക്കുന്ന മാർപാപ്പായെ എങ്ങനെ സോഷ്യലിസ്റ്റെന്ന് മുദ്ര കുത്താനാകും?

    അന്ന് കർദ്ദിനാളായിരുന്ന ജോർജ് ബെർഗോളി പറഞ്ഞു "ഒരിക്കൽ മാർപാപ്പായായാൽ യേശു പീറ്ററിന് കൽപ്പിച്ച സന്ദേശങ്ങൾ പൂർത്തികരിക്കണമെന്നുള്ളത് ആ മാർപാപ്പയുടെ കടമയാണ്." രാഷ്ട്രീയശക്തികൾ തെറ്റുകൾ ആവർത്തിച്ച് അവരുടെ പ്രസ്ഥാനം വളരാൻ ദാരിദ്ര്യം കൂട്ടാൻ ശ്രമിക്കും. അതാണ്‌ കമ്മ്യൂണിസം ആവർത്തിക്കുന്നത്." മനുഷ്യൻ എന്തിന് ദാരിദ്ര്യത്തെ സൃഷ്ടിക്കുന്നുവെന്ന്" ബെർഗോളി ഇടതുപക്ഷ ചിന്തകനായ ദാമിയൻ തോംസനോട് അഭിമുഖ സംഭാഷണത്തിൽ ചോദിച്ചു. ബെർഗോളി എന്നും പറയുമായിരുന്നു, 'എനിക്കൊരിക്കലും മാർപാപ്പായാകണ്ടാ. ദാരിദ്ര്യം എന്തിന് ഭൂമുഖത്ത് വന്നു. എനിക്ക് അർജന്റീനായിലെ പാവങ്ങളുടെ ഇടയിൽ ജീവിച്ചാൽ മതി. ദൈവത്തിന്റെ പദ്ധതികളെക്കാളും മനുഷ്യൻ ദാരിദ്ര്യം വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്." ഇങ്ങനെയെല്ലാം ദൈവശാസ്ത്രവുമായി പാവങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന മാർപാപ്പായെ ഭൗതികചിന്തകളുടെ അടിസ്ഥാനമായ ഇടതുപക്ഷ ചിന്താഗതിക്കാരനായി എങ്ങനെ കണക്കാക്കാൻ സാധിക്കും.

    തോംസണോട് മാർപാപ്പാ പറഞ്ഞു, ഞാൻ തെരഞ്ഞെടുത്തത് ആത്മീയപാതയാണ്. എനിക്കറിയാം എന്നെ ഇന്റർവ്യൂ ചെയ്യുന്ന വഴി ഞാൻ മാർപാപ്പായായി തെരഞ്ഞെടുക്കുന്ന പക്ഷം താങ്കൾ അതിൽനിന്ന് പണം കൊയ്യുമെന്ന്. അതിൽ എനിക്കോ ദരിദ്രർക്കോ ഗുണം ഉണ്ടാവുകയില്ല. താങ്കളുടെ ഇടതുപക്ഷ ചിന്താഗതി എത്രമാത്രം പാവങ്ങൾക്ക് ഉപകാരപ്പെടുമെന്നും എനിക്കറിയില്ല. എന്റെ ആത്മീയത വിറ്റ് താങ്കളെ സഹായിക്കാനും ബുദ്ധിമുട്ടുണ്ട്."

    സ്ത്രീ പൌരാഹിത്യത്തെപ്പറ്റിയും കുടുംബാസൂത്രണത്തെപ്പറ്റിയും ഭാവിമാർപാപ്പാ ചോദ്യത്തിനുത്തരമായി പറഞ്ഞു, "ഞാനും കത്തോലിക്കനാണ്, താങ്കളും കത്തോലിക്കനാണ്. ദൈവത്തിനെതിരായ വാദപ്രതിവാദങ്ങൾ നമ്മൾ തമ്മിൽ ഇപ്പോൾ വേണമോ? ദൈവം തെരഞ്ഞെടുക്കുന്ന മാർപാപ്പായെ എന്തെല്ലാം ചെയ്യണമെന്നുള്ളത് ദൈവം തന്നെ നയിച്ചുകൊള്ളും.കത്തോലിക്കനായ ഞാൻ സഭയുടെ നിയമങ്ങൾ അനുസരിച്ചേ മതിയാവൂ. അന്ന് കർദ്ദിനാളായിരുന്ന ബർഗോളി പറഞ്ഞത് മാർപാപ്പായായ ഫ്രാൻസീസിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് ലോകം ഇന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്.

    ReplyDelete