നാല് പതിറ്റാണ്ടുകൾക്കപ്പുറത്ത് നടന്ന കുപ്രിസിദ്ധമായ മറിയക്കുട്ടി കൊലക്കേസിന്റെ പഴയകാല ചരിത്രവിവരങ്ങൾ അടുത്തകാലത്ത് അല്മായശബ്ദത്തിലും സത്യജ്വാലയിലും പ്രസിദ്ധീകരിച്ചിരുന്നത് വായിച്ചു. അക്കാലത്ത് ഈ കേസിന്റെ എല്ലാ വിവരങ്ങളും പത്രങ്ങളിൽ ഞാനും വായിക്കുന്നുണ്ടായിരുന്നു. കൌമുദിയും അക്കാലങ്ങളിൽ വായിക്കാൻ അവസരം കിട്ടിയിരുന്നു. റെവ്. Ousepparampil ലേഖനത്തിൽ സൂചിപ്പിച്ചിരുന്ന പലതും ഞാനും ഓർമ്മിക്കുന്നുണ്ട്. കൊലപാതകം നടന്ന സ്ഥലം ആരുടേയും സഹായം കൂടാതെ ബനഡിക്റ്റ് കാണിച്ചു കൊടുത്തതും വാർത്തയായിരുന്നു. കൊലപാതകം നടന്ന രാത്രികളിൽ ബനഡിക്റ്റ് ചങ്ങനാശേരി അരമനയിൽ ഇല്ലായിരുന്നുവെന്ന് അവിടുത്തെ മറ്റ് അന്തേവാസികൾ തെളിവുകൾ കൊടുത്തിരുന്നു. അവരെയെല്ലാം മോണ്ഞ്ഞോർ ചിറ്റൂർ സാക്ഷി വിസ്താര വേളയിൽ ഒളിപ്പിച്ചിരുന്നു. കാവുകാട്ടു പിതാവിനെ വിസ്തരിച്ചാൽ സത്യം പുറത്താകുമെന്ന് ഭയന്ന് അദ്ദേഹത്തെ സാക്ഷിയാക്കിയില്ല. അദ്ദേഹം സാലസച്ചനെ ഈ കേസിന്റെ ചുമതലകൾ ഏൽപ്പിച്ചെന്ന കഥ ആദ്യം കേൾക്കുകയാണ്. ബനഡിക്റ്റ് അച്ചൻ അരമനയിൽ ഉണ്ടായിരുന്നുവെന്ന് കള്ള സാക്ഷി പറയാൻ കാവുകാടനെ ചിലർ പ്രേരിപ്പിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹം അതിനു വഴങ്ങിയില്ല. ബിഷപ്പ് അന്ന് കോടതിയിൽ കള്ളം പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഈ കുറ്റവാളിയെ അന്ന് ശിക്ഷിക്കില്ലായിരുന്നു.

ReplyDelete