ഏവർക്കും എൻറെ സ്നേഹമുള്ള ക്രിസ്തുമസ് ആശംസകൾ ...മെറി ക്രിസ്തുമസ് ! ക്രിസ്തുമസ് ആഘോഷിക്കുന്ന നാം ക്രിസ്തുവിന്റെ ഒരു തിരുവചനമെങ്കിലും ജീവിതചര്യയിൽ ആക്കുവാൻ ഇന്ന് ഹൃദയംകൊണ്ടു ശപഥം ചെയ്യണം ! 1."നിങ്ങളോ ഏവർക്കും സഹോദരന്മാർ, ഭൂമിയിൽ ആരേയും പിതാവ് എന്ന് വിളിക്കരുത്.ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്,സ്വർഗസ്ഥൻ തന്നെ" !(ളോഹയിട്ടു നിങ്ങളെ ചൂഷണം ചെയ്യുന്നവനെ "കത്തനാർ".പാതിരി"മെത്രാൻ" എന്നല്ലോ വിളിക്കേണ്ടത്?)
കൂടൽസാറിന്റെ ക്രിസ്തുമസ് ആശംസകൾ "ഏവർക്കും എൻറെ സ്നേഹമുള്ള ക്രിസ്തുമസ് ആശംസകൾ ...മെറി ക്രിസ്തുമസ് ! ക്രിസ്തുമസ് ആഘോഷിക്കുന്ന നാം ക്രിസ്തുവിന്റെ ഒരു തിരുവചനമെങ്കിലും ജീവിതചര്യയിൽ ആക്കുവാൻ ഇന്ന് ഹൃദയംകൊണ്ടു ശപഥം ചെയ്യണം ! "നിങ്ങളോ ഏവർക്കും സഹോദരന്മാർ, ഭൂമിയിൽ ആരേയും പിതാവ് എന്ന് വിളിക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗസ്ഥൻ തന്നെ"! എന്ന വാക്കുകളിൽ ഒതുങ്ങി നിന്നിരുന്നെങ്കിൽ കിട്ടുന്ന സന്ദേശവും അത് കഴിഞ്ഞു കൂട്ടിച്ചേർത്തിരിക്കുന്ന, കേട്ട് കേട്ടു മടുത്ത, ആ ഒരു വാക്യമുൾപ്പെടുത്തുമ്പോൾ കിട്ടുന്ന സന്ദേശവും തമ്മിൽ അജഗജാന്തരമുണ്ടെന്ന് ഈ ക്രിസ്തുമസ് ദിനത്തിലെങ്കിലും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഈ ക്രിസ്തുമസ്സും പാഴായിപ്പോകില്ലേ?
ReplyDeleteസാധാരണ ഭക്തിഗാനങ്ങളിലെ സെന്റിമെന്റാലിറ്റി തന്നെയാണ് ഈ പാട്ടുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്നതെങ്കിലും പാടുന്ന ശൈലിയും പ്രകടനാദികളും ആസ്വാദ്യകരം തന്നെ.
ക്രിസ്തുമസിന് പള്ളിയിൽ പോയില്ലെങ്കിലും വീട്ടിൽ ആരുമില്ലാത്ത ഇന്നത്തെ രാത്രിയിൽ ഞാനും കൂടൽസാറിനൊപ്പം ഉറക്കെ പാടി. ഭാര്യ അയൽവക്ക പ്രാർഥനാ ഗ്രൂപ്പുമായി പള്ളിയിൽ പോയത് എന്റെ ഭാഗ്യം. അല്ലെങ്കിൽ ഞാൻ പാടിയാൽ കാളരാഗമെന്ന് പറയും. ക്രിസ്തുമസിന് എല്ലാ സൗഭാഗ്യങ്ങളും മംഗളങ്ങളും അല്മായ ശബ്ദത്തിലെ വായനക്കാർക്കും സുഹൃത്തുക്കൾക്കും നേർന്നുകൊള്ളുന്നു. മനോഹരമായ ഗാനങ്ങൾ കേൾപ്പിച്ചതിൽ കൂടൽ സാറിനും നന്ദിയുമുണ്ട്. നീതിക്കായി പ്രവർത്തിക്കുന്ന എല്ലാ എഴുത്തുകാരുടെയും തൂലികകൾ ശക്തമാകാനും പ്രാർത്ഥിക്കുന്നു.
ReplyDelete