Translate

Tuesday, July 1, 2014

നിഷ്ക്കളങ്കതയുടെ ചുംബനം

Pope Francis kisses a girl in front the Duomo of Cassano allo Jonio, southern Italy, Saturday, June 21, 2014.

ഈ പാപ്പാ ഏതു കുഞ്ഞിനെക്കണ്ടാലും ഉമ്മവയ്ക്കാനാഗ്രഹിക്കുന്നു. തരംകിട്ടുമ്പോൾ അത് അതിമനോഹരമായി ചെയ്യുന്നു. ഒരു വലിയ അദ്ഭുതത്തിനു മുമ്പിൽ  ആരാധനയോടെ നിന്ന്, ആസ്വദിച്ചും സ്നേഹം പകർന്നുമാണ് അദ്ദേഹമത് ചെയ്യുക. അദ്ദേഹത്തിന്റെ കണ്ണുകളിൽ മാത്രമല്ല, ഓരോ അംഗവിക്ഷേപത്തിലും വാത്സല്യം മുറ്റിനില്ക്കുന്നത് നാം കാണുന്നു. നിഷ്ക്കളങ്കത നിഷ്ക്കളങ്കതയെ വലിച്ചടുപ്പിക്കുന്ന നിമിഷങ്ങളാണ് പാപ്പാ ഒരു കുഞ്ഞിനെ തൊടുമ്പോൾ നാം അനുഭവിക്കുന്നത്.

ഈ വികാരം ഉണര്ത്തുന്ന പടങ്ങൾ കൈവശമുള്ളവർ  അവയെ പങ്കുവയ്ക്കാൻ ഒരു ക്ഷണമാണ് ഈ പോസ്റ്റ്‌.

1 comment:

  1. മറ്റാരും കാണാത്തതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളവ ! സാക് നെടുംകനാൽ ഒരു അപൂർവ ഉൾകണ്ണുള്ള മനമാണു !

    ReplyDelete