പണ്ടൊക്കെ വലിയ പള്ളികളിലെ പ്രധാന തിരുനാളിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഒരിനം പള്ളിമുറ്റത്തെ കച്ചവടമായിരുന്നു. ചിലയിടങ്ങളില്‍ കച്ചവടക്കാര്‍ ഒരു മാസം മുന്പേ വന്നു സ്ഥലം പിടിക്കും. കൃഷിയുപകരണങ്ങള്‍, വീട്ടുസാമാനങ്ങള്‍ എന്നിങ്ങനെ മിക്ക സാധനങ്ങളും പള്ളിപ്പറന്പില്‍ നിന്നു കിട്ടും. എന്നാല്‍ തിരുനാളുകള്‍ക്കു ശോഭ ചേര്‍ക്കുന്നതു ചില ലൊട്ടുലുഡുക്കു പരിപാടികളാണ്. ആടുമയില്‍ ഒട്ടകം, വെയ് രാജാ വെയ് തുടങ്ങിയ കുലുക്കിക്കുത്ത്, വളയം എറി യല്‍, വീര്‍പ്പിച്ച ബലൂണില്‍ കടുകിട്ടു കിലുക്കല്‍, പീപ്പിവിളി എന്നിങ്ങനെ. ഇവയൊക്കെ കുട്ടികളെ നന്നായി ആകര്‍ഷിക്കും. കുട്ടികളും മുതിര്‍ന്നവരും അങ്ങനെ പള്ളിമുറ്റത്ത് ഏറെ നേരം കറങ്ങി നടക്കും. കൂട്ടത്തില്‍ പുണ്യവാന്‍റെ രൂപം മുത്തി നേര്‍ച്ചയിടും. കുറേപ്പേര്‍ കുര്‍ബാന കണ്ടേക്കാം. അവസാനം നേര്‍ച്ച എണ്ണുന്പോള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പണമുണ്ടെങ്കില്‍ തിരുനാള്‍ വിജയമായിയെന്ന് എല്ലാവരും ഉറപ്പിക്കുന്നു.
ഇന്നിപ്പോള്‍ പള്ളിമുറ്റത്തെ കച്ചവടം നന്നേ കുറഞ്ഞു. വലിയ ഷോപ്പിംഗ് മാളുകളില്‍ എല്ലാ ദിവസവും പെരുന്നാളാണല്ലോ. അ പ്പോള്‍ പള്ളിമുറ്റത്തേയ്ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പുതിയ പരിപാടികള്‍ വേണം. അത്തരം പുതിയ പരിപാടികള്‍ ആവിഷ്കരിക്കാനുള്ള സൃഷ്ടിപരത പള്ളിക്കാര്‍ക്കുണ്ടെന്നു സമ്മതിക്കണം.
ഒന്നു നേര്‍ച്ചസദ്യയാണ്. പതിനായിരങ്ങള്‍ക്കു സദ്യയൊരുക്കു ന്ന പരിപാടി ഇപ്പോള്‍ വ്യാപകമാണ്. പന്തലിനു കാല്‍നാട്ടു മു തല്‍ തുടങ്ങും പരിപാടികള്‍, ആള്‍ക്കൂട്ടവും. സദ്യയൊരുക്കാന്‍ ആള്‍ക്കൂട്ടം, സദ്യയുണ്ണാന്‍ അതിലും വലിയ ആള്‍ക്കൂട്ടം. നേര്‍ച്ചസദ്യ പായ്ക്കറ്റിലാക്കി കൊടുക്കുന്ന രീതി ചില സ്ഥലങ്ങളിലുണ്ട്. പായസത്തിന്‍റെ കുപ്പികളും ഇങ്ങനെ വില്ക്കുന്നു. എല്ലാം കഴിയുന്പോള്‍ തരക്കേടില്ലാത്ത വരുമാനം പള്ളിക്കു കിട്ടും. ആഴ്ചതോറും നൊവേന നടത്തി സദ്യയൊരുക്കുന്ന പരിപാടിയുമുണ്ട്. നൊവേനതന്നെയും വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന പരിപാടിയായി മാറിയിട്ടുണ്ടല്ലോ. സിനിമാതാരങ്ങളെ നൊവേന പള്ളികളില്‍ കൊണ്ടുവന്നു പ്രശസ്തി കൂട്ടാനും ചിലര്‍ മിടുക്കു കാണിക്കുന്നു.
തിരുനാള്‍ പരിപാടികളും നൊവേനകളും അന്ധവിശ്വാസത്തിന്‍റെ അതിരുകളിലേക്കു പോ കാമെന്നതുകൊണ്ടു വേറെ ചി ലര്‍ ബൈബിള്‍ അധിഷ്ഠിതമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. അഖണ്ഡ ബൈബിള്‍ പാരായണമാണൊന്ന്. സ്റ്റേജ് അലങ്കരിച്ച്, ദീപാലംകൃതമാക്കി രാവും പകലും ആളുകള്‍ മാറിമാറി മൈക്കില്‍ക്കൂടി ബൈബിള്‍ വായിക്കുന്ന പരിപാടിയാണിത്. ഒരദ്ധ്യായം ഒരാള്‍ വായിക്കും. അങ്ങനെ എല്ലാ അദ്ധ്യായവും വായിക്കാന്‍ ആളുകളെ ഏര്‍ പ്പാടു ചെയ്യണം. കേള്‍വിക്കാരായി പത്തോ പതിനഞ്ചോ പേരുണ്ടാകും. വായിക്കുന്നവര്‍ തങ്ങളുടെ ഭാഗം ഭംഗിയായി വായിക്കുന്നതിലാണു ശ്രദ്ധിക്കുന്നത്. വായിച്ചു കഴിഞ്ഞാല്‍ അവര്‍ സ്ഥലം വിടും. ഇതുകൊണ്ട് എന്തു ഫലമെന്നു ചോദിച്ചാല്‍ ഉത്തരമില്ല. വചനത്തേക്കാള്‍ സംഘാടനമികവാണ് ഇവിടെ തെളിഞ്ഞുനില്ക്കുന്നത്.
വേറൊരു പരിപാടി ബൈബിള്‍ പകര്‍ത്തിയെഴുതലാണ്. ഈയിടെ ഒരു രൂപതാകേന്ദ്ര ത്തില്‍ 1500 പേര്‍ ചേര്‍ന്ന് 15000 പേജുകളിലായി രണ്ടു മണിക്കൂര്‍ കൊണ്ടു ബൈബിള്‍ മുഴുവന്‍ പകര്‍ത്തിയെഴുതിയത്രേ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംരംഭമെന്നു സംഘാടകര്‍ അവകാശപ്പെട്ടു. അപ്പോള്‍ തങ്ങള്‍ ഇതു മുന്പേ ചെയ്തതാണ് എന്ന അവകാശവാദവുമായി ഒരു ഇടവക മുന്നോട്ടുവന്നു. തങ്ങള്‍ എഴുതുന്ന വാക്യങ്ങള്‍ ചിലപ്പോള്‍ ആരുടെയെങ്കിലും മനസ്സില്‍ പതിഞ്ഞേക്കാം. പിന്നെ കയ്യക്ഷരം നന്നാകുമെന്ന ഒരു മെച്ചവുംകൂടിയുണ്ടിതിന്.
കന്പോള സംസ്കാരത്തിന്‍റെ ഒരു പ്രത്യേകതയാണു ദൃശ്യവിസ്മയങ്ങള്‍ തീര്‍ക്കുകയെന്നത്. കടകളില്‍ കണ്ണഞ്ചിപ്പിക്കുന്ന വിധത്തിലാണു സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. കാണികള്‍ കാഴ്ചക ളില്‍ കണ്ണുടക്കണമെന്നാണു കച്ചവടക്കാര്‍ ആഗ്രഹിക്കുന്നത്. അതേ പിന്തുടര്‍ന്നായിരിക്കാം പള്ളിക്കാരും വലിയ ദൃശ്യവിസ്മയങ്ങള്‍ ഒരുക്കുന്നത്. പണ്ടത്തെ പള്ളിമുറ്റത്തെ കച്ചവടത്തിന്‍റെ പരിഷ്കരിച്ച പതിപ്പാണിത്.
ദൈവവചനത്തെപ്പറ്റി യാന്ത്രികസമീപനമാണു ചിലര്‍ക്കുള്ളത്. വചനം പ്രഘോഷിച്ചുകഴിഞ്ഞാല്‍ ഫലമുണ്ടാകുമെന്ന് അവര്‍ കരുതുന്നു. കൂദാശകളുടെ ഫലസിദ്ധിയെപ്പറ്റി കത്തോലിക്കര്‍ ഇങ്ങനെ കരുതുന്നു എന്ന ആക്ഷേപം പ്രോട്ടസ്റ്റന്‍റുകാര്‍ ഉന്നയിച്ചിട്ടുണ്ട്. വചനം അധരങ്ങളില്‍ മാത്രം നിന്നാല്‍ പോരാ ഹൃദയത്തിലേക്കു പ്രവേശിക്കുകയും അനുയോജ്യമായ ഫലം പുറപ്പെടുത്തുകയും വേണം. കത്തോലിക്കര്‍ വചനമനുസരിച്ചു ജീവിക്കുന്ന വ്യക്തികളാകണം, അപ്രകാരം ജീവിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയാണു സഭ.
വചനമനുസരിച്ചു ജീവിക്കുക യും പരസ്പരം സ്നേഹിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന സഭാസമൂഹത്തെ കെട്ടിപ്പടുക്കുകയാണു വൈദികര്‍ ചെയ്യേണ്ടത്. അങ്ങനെയുള്ള സ്നേഹസമൂഹമാണ് ഏറ്റവും ഫലപ്രദമായ ക്രിസ്തുസാക്ഷ്യം നല്കുന്നത്: ""നിങ്ങളുടെ പരസ്പര സ്നേഹംവഴി നിങ്ങള്‍ എന്‍റെ ശിഷ്യരാണെന്നു ലോകം അറിയട്ടെ'' എന്നാണു യേശു പറഞ്ഞത്. ജനകീയ ഭക്താഭ്യാസങ്ങളെ തള്ളിപ്പറയേണ്ടതില്ല. എന്നാല്‍ ആധികാരികമായ പ്രബോധനങ്ങളില്‍ നിന്നു സഭാസമൂഹം വ്യതിചലിക്കാന്‍ പാടില്ല. ജനത്തിനു ശരിയായ പ്രബോധനം നല്കുക വൈദികനേതൃത്വത്തിന്‍റെ പ്രഥമവും പ്രധാനവുമായ കടമയാകുന്നു.
സഭയുടെ മുന്‍മുറ്റത്തു ലൊട്ടുലൊഡുക്കു വിദ്യകള്‍ പ്രദര്‍ശിപ്പിച്ചു ജനത്തെ ആകര്‍ഷിക്കുന്നതു താത്കാലിക വിജയം നേടിത്തരാം. അതുവഴി സാന്പത്തികനേട്ടമുണ്ടാകുമെന്നതിലും തര്‍ക്കമില്ല. പക്ഷേ, അതു യഥാര്‍ത്ഥ സ ഭാസമൂഹത്തെ പണിതുയര്‍ത്തുന്നതിനു പകരമാവില്ല. വൈദികര്‍ തങ്ങള്‍ക്കേല്പിച്ചിരിക്കുന്ന ദൌത്യം നിര്‍വഹിക്കാന്‍ തയ്യാറാകണം. മെത്രാന്മാര്‍ മേല്പറഞ്ഞ ദൃശ്യവിസ്മയങ്ങള്‍ക്കു തിരികൊളുത്തി പ്രോത്സാഹിപ്പിക്കുന്നതുചിതമായിരിക്കുകയില്ല.
"കള്ളപ്പരീശരേ പള്ളീദാദാക്കളേ,
ReplyDeleteനിങ്ങളീ നൂറ്റാണ്ടിൽ എങ്ങിനെത്തി?
പണ്ട് ഞാൻ നിങ്ങളെ കണ്ടതായ് ഓര്ക്കുന്നു
ചമ്മട്ടി നാഥൻ എടുത്ത നാളിൽ "
എന്ന് തുടങ്ങുന്ന "പരിശുദ്ധ ചന്ത " എന്ന എന്റെ ഹാസ്യകവിത 1990 ഇൽ ഫക്ട്സ് മൂലം ഒത്തിരി യാത്ര ചെയ്തു ! അന്ന് അബുദാബി st ജോർജ് ഓർത്തഡോൿസ് പള്ളിയിലെ "ഹാർവെസ്റ്റ്ഡേ" കണ്ടു ('കർത്താവ് ചമ്മട്ടിയുമായി ഇത്തറ്റം വരുമോ' എന്നാപ്പള്ളിമുറ്റത്തു ഭയത്തോടെ ഓർത്ത് നിന്നപ്പോൾ എഴുതിയതാണ് ! ഇന്നൊരു മഹാമനസ് ആ ചിന്ത ഇത്ര സൂഷ്മതയോടെ വിലയിരുത്തിയപ്പോൾ കേള്പ്പാൻ ചെവിയുള്ള ഒരു കത്തനാര് മൂത്തവനും മലന്കരയിൽ ഇല്ലാതെ പോയല്ലോ എന്ന് കര്ത്താവ് ദു:ഖിക്കുമോ ആവോ! ഇല്ല,ദുഖിക്കുകില്ല ,സ്വർഗത്തിൽ ദുഖമില്ലന്നല്ലേ കത്തനാര് അവിടെ പോയി കണ്ടേച്ചു വന്നപോലെ പള്ളിയിൽ കാച്ചുന്നത്? മഹേശ്വർ മഹാൻ!
മൂല്യച്യുതി ഇതമാത്രം അളിഞ്ഞ താഴ്ചയിലേയ്ക്ക് പതിക്കുമെന്നത് വിചാരിക്കാൻകൂടെ പറ്റാത്ത വിധത്തിൽ എത്തിച്ചിരിക്കുന്നു, പരിശുദ്ധ സഭ. എല്ലാം കച്ചവടമാണ്. എന്തിനെതിരെ യേശു ചാട്ടവറെടുത്തോ, അതേ അനാശാസ്യതകളാണ് ഇന്ന് എല്ലാ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും നടമാടുന്നത്. ബഹളം വയ്ക്കാനും അടിച്ചുപൊളിക്കാനും ഒരു കാരണം തേടി നടക്കുകയാണ് വികാരിമാരും ഇടവകക്കാരും. ദൈവാനുഗ്രഹത്തിന്റെ മൊത്തവും ചില്ലറയുമായ കച്ചവടം കൊഴുപ്പിക്കാൻ എല്ലാ മാധ്യമങ്ങളിലൂടെയും പരസ്യങ്ങളുടെ പ്രളയമാണ്. മാന്യരായി വസ്ത്രം ധരിച്ച്, മുന്തിയ കാറുകളിൽ വന്നിറങ്ങുന്നവർ എങ്ങോ ജനിച്ചുമരിച്ചെന്നു പറയുന്ന ഇടനിലക്കാർക്ക് തിരികൊളുത്താനും എണ്ണയൊഴിക്കാനും കാശ് കൊടുക്കാനും കാണിക്കുന്ന ആക്രാന്തം കണ്ടാൽ കാടന്മാർ തോറ്റുപോകും. മഹേശ്വർ ചൂണ്ടിക്കാണിച്ച തരത്തിലുള്ള ബൈബിൾ പൂജയും ഇത്തരക്കാരുടെ അന്ധവിശ്വാസത്തിന്റെ ബഹിർസ്പുരണമാണ്. വിശുദ്ധ ലിഖിതങ്ങളുടെ കാതലെന്തെന്ന് ചരിത്രബോധത്തോടെ പറഞ്ഞുകൊടുക്കാൻ ഒരു ക്ളാസെങ്കിലും എടുക്കാൻ വേണ്ടുന്ന പരിജ്ഞാനം ഇന്നത്തെ പുരോഹിതര്ക്കോ വേദാദ്ധ്യാപകർക്കൊ ഉണ്ടോ? കൂടൽജി ചൂണ്ടിക്കാണിച്ചതുപോലെ കൊടുംപാപം ചെയ്തിട്ട് ദാവീദ് മനസ്തപിച്ചു പാടിയ പാട്ടുകളാണ് വൈദികരും സന്യസ്തരും കാനോനിക പ്രാർഥനയായി നൂറ്റാണ്ടുകളായി ദിവസത്തിൽ പലതവണ ചൊല്ലി അയവിറക്കിക്കൊണ്ടിരിക്കുന്നത്. അതിൽ മിക്കതിന്റെയും ധ്വനി തന്നെ ദൈവദൂഷണപരമാണ്. എന്റെ ശത്രുവിനെ നശിപ്പിക്കുന്ന ദൈവമേ നീയാണ് വലിയവൻ എന്നാണ് പഴയനിയമത്തിൽ ഉടനീളം എഴുതിപ്പിടിപ്പിചിട്ടുള്ളത്. എന്നാൽ ശത്രു എന്നൊന്നില്ല എന്നാണ് യേശുവിന്റെ പുതിയ നിയമം. അതുപോലും മനസ്സിലാകാത്ത വിശ്വാസികളാണ് പഴയനിയമം മുഴുവൻ വാക്കിനു വാക്ക് നമ്പരിട്ടു കാണാതെ പഠിച്ച് അച്ചന്മാരുടെ മുമ്പിൽ നല്ല കുഞ്ഞാടുകളായി മാര്ക്ക് വാങ്ങി സർട്ടിഫിക്കറ്റ് കൊണ്ടുപോയി ഫ്രെയ്മിട്ടു പ്രാര്ഥനാമുറിയിൽ വയ്ക്കുന്നത്. ഇങ്ങനെ എന്തെല്ലാം തമാശകൾക്ക് പള്ളികൾ വേദിയൊരുക്കുന്നു.
ReplyDeleteബൈബിലല്ലാതെ, ഏറിവന്നാൽ ശാലോം മാസികളും ദീപികയുമല്ലാതെ, വേറൊന്നും വിശ്വാസികൾ വായിക്കേണ്ടതില്ലപോലും. എത്രയോ നല്ല കൃതികൾ ഇറങ്ങുന്നു. ഇവയിൽ ഒന്നെങ്കിലും ഒന്ന് തുറന്നു നോക്കാൻ ഒരു വികാരി തന്റെ ആടുകളോട് പറഞ്ഞുകൊടുക്കുന്നത് കേട്ടിട്ടുണ്ടോ? ഉദാ. പ്രൊഫ. അഗസ്റ്റിൻ എ. തോമസ് സ്വതന്ത്രവിവര്ത്തനം നടത്തിയ ലിയോ റ്റോൾസ്റ്റൊയിയുടെ 'ദൈവരാജ്യം നിങ്ങൾക്കുള്ളിൽ തന്നെയാണ്' എന്ന കൃതി എല്ലാ വിശ്വാസികളും വായിക്കേണ്ടതാണ്. മാനവികത, മനുഷ്യസ്നേഹം, ആദ്ധ്യാത്മികത എന്നതൊക്കെ അതിന്റെ അന്തരാർഥത്തിൽ എന്താണെന്ന് അതിൽ വളച്ചുകെട്ടില്ലാതെ പറഞ്ഞുവച്ചിരിക്കുന്നു. അച്ചന്മാരുടെ കഴമ്പില്ലാത്ത ഞായറാഴ്ച പ്രസംഗത്തിനു പകരം ഈ പുസ്തകത്തിന്റെ ഓരോ കോപ്പി കുറഞ്ഞ വിലക്ക് ഏവർക്കും വായിക്കാൻ ഏർപ്പാടാക്കട്ടെ. പള്ളിയെ ശുദ്ധീകരിക്കാൻ ഏറ്റവും നല്ല ഒരുപാധിയായിരിക്കുമത്.
ഏതാനും ദിവസങ്ങൾക്കുമുൻപ് ഗാർലണ്ട് (Texas) സീറോ മലബാർ ഇടവകയിലെ ഒരംഗം എന്നെ ടെലഫോണ്‍ ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞത് ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ചാൻസിലർ ഫാദർ സെബാസ്റ്റ്യൻ വേത്താനത്ത് അടുത്ത കാലത്ത് ഗാർലണ്ട് പള്ളി സന്ദർശിച്ചെന്നും ദിവ്യബലിയിലെ പ്രസംഗത്തിൽ അല്മായരാരും അല്മായശബ്ദം ബ്ലോഗ്‌പോലുള്ള സഭാവിരുദ്ധ ബ്ലോഗുകൾ വായിക്കാരുതെന്ന് ഉപദേശിച്ചെന്നുമാണ്. ഏതായാലും വേത്താനത്തച്ചനെങ്കിലും അല്മായശബ്ദം ബ്ലോഗ് വായിക്കുന്നുണ്ടെന്നറിയുന്നതിൽ വളരെ സന്തോഷം. ബ്ലോഗും ഈമെയിലും വേൽഡു് വൈഡു് വെബ്ബും ഫേസ് ബുക്കും റ്റ്വിറ്ററും യു റ്റ്യൂബും എല്ലാമുള്ള ഇക്കാലത്ത് പള്ളിയിലിരിക്കുന്ന വിദ്യാഭ്യാസമുള്ള അല്മേനികളോട് ബ്ലോഗ് വായിക്കരുതെന്ന് ഉപദേശിക്കുന്നവൻറെ ബുദ്ധിശൂന്യത വിവരിക്കാൻ പ്രയാശം. അദ്ദേഹത്തിൻറെ നോട്ടത്തിൽ അല്മായശബ്ദം ബ്ലോഗ് സഭാവിരുദ്ധ ബ്ലോഗാണുപോലും! വടിയും മുടിയും മാലയും മോതിരവും കിട്ടിയാൽ അപ്രമാദിത്വം സിദ്ധിച്ചു എന്ന് ഭാവിക്കുന്ന അല്പജ്ഞരാണ് വണക്കമാസ പുസ്തകവും പുണ്യവാന്മാരുടെ ജീവചരിത്രവും മാത്രമേ വായിക്കാവൂ എന്ന് കല്പിച്ചത് .മെത്രൻ പദവിക്ക് നോട്ടം ഇട്ടിരിക്കുന്നതുകൊണ്ടാണോ വേത്താനത്തച്ചൻ ലോകം മാറിയത് അറിയാതെ പോയത്? താലിബാൻ രക്തമുള്ള ഫാദർ മാണി പുതിയിടത്തെവരെയാണ് ഷിക്കാഗോയിൽ അച്ചന്മാരെ ധ്യാനിപ്പിക്കാൻ കൊണ്ടുവരുന്നത്. പിന്നെ നമ്മുടെ വൈദികരും സഭയും എങ്ങനെ നന്നാകും!?
ReplyDeleteIf you have the mail-id of this Vetthanathu, let me have it. I'l tell him a few nice things to remember for life.
ReplyDeleteEparchial Chancellor
ReplyDeleteRev Fr Sebastian Vethanath
372 S Prairie Ave, Elmhurst IL 60126
630-279-1386; Fax 630-279-1479
chancellor@syromail.com