Translate

Wednesday, July 16, 2014

കര്ത്താവിന്റെ ദാസനും മെത്രാനും

 വി.കെ ജോയി 
(http://joyvarocky.blogspot.in/2014/07/blog-post_13.html)
പിണറായിയെയും എ. കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും കുരങ്ങുകളിപ്പിച്ച ബിഷപ്പന്മാര്ക്ക് മുട്ടുവിറയ്ക്കുന്നോ?
മുന്കൊല്ലങ്ങളിലെ കണക്കുകളുടെ ആഡിറ്റ് റിപ്പോര്ട്ട് ആവശ്യപ്പെട്ടാല്‍ ഉണ്ടാകുന്ന അപകടം.... കര്ത്താവേ!!!

കര്ത്താവിന്റെ ദാസന്‍: ഈ കാണുന്ന സമ്പത്തെല്ലാം നിനക്ക് എവിടെ നിന്നാണ് കിട്ടിയത്?
മെത്രാന്‍: ഇതെല്ലാം റോമിലെ മാര്പാപ്പയുടേതാണ്. പാപ്പ എന്നെ നിയമ നിര്മ്മാണ, നിയമ നിര്വഹണ, നിയമ വ്യാഖ്യാന അധികാരങ്ങളോടെ ആരോടും കണക്ക് ബോധിപ്പിക്കാതെ ഭരിക്കാന്‍ നിയമിച്ചിരിക്കുകയാണ്. 
കര്ത്താവിന്റെ ദാസന്‍: വിദേശ രാഷ്ട്രത്തലവന് ഭാരതത്തില്‍ പരമോന്നത ഭാരണാധികാരമോ? ഇതെല്ലാം സ്ര്ക്കരിലെക്ക് കണ്ടു കെട്ടാന്‍ വേറൊരു തെളിവും വേണ്ട.
മെത്രാന്‍: അല്ല കര്ത്താവിന്റെ ദാസാ, ഇതിന്റെയെല്ലാം യഥാര്ത്ഥ ഉടമ സഭാജനങ്ങളാണ്. അവര്‍ നല്കിയ നേര്ച്ച കാഴ്ചകളും സംഭാവനകളും, സുമനസുക്കളായ ഇതര സമുദായത്തിലുള്ളവര്‍ തന്ന സംഭാവനകളും അതാത് കാലത്തെ ഭരണാധികാരികള്‍ അനുവദിച്ചുതന്ന വസ്തുവഹകളും ഗ്രാന്റും സബ്സിഡിയും കൂടിയതാണ് ഈ സമ്പത്ത്. അല്പം കാപിറ്റേഷനും പിടിച്ചു പറിയും ഇതില്‍ കയറിക്കൂടിയിട്ടുണ്ട്.
കര്ത്താവിന്റെ ദാസന്‍: അങ്ങിനെയെങ്കില്‍ ഈ സമ്പത്തിന്റെ ഭരണം സഭാജനമല്ലേ നടത്തെണ്ടത്. അവരുടെ തെരഞ്ഞെടുക്കപ്പെടുന്ന സമിതി ഭരിക്കട്ടെ. ഭരണഘടനയുടെ ആര്ട്ടിക്കിള്‍ 26 പ്രകാരം ഒരു നിയമം നിര്മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കടമയുണ്ട്‌.
മെത്രാന്‍: റാന്‍ അങ്ങിനെയാവാം. ഞങ്ങള്‍ മെത്രാന്മാരും വൈദികരും ശുശ്രുഷകരായി ഇരുന്നുകൊള്ളാം 

1 comment: