പ്രേതബാധ ഒഴിപ്പിക്കാന്‍ കടുങ്കൈ; കന്യാസ്‌ത്രീയെ കൊന്ന പുരോഹിതന് തടവ്
Story Dated:
Wednesday, July 16, 2014 07:14
പ്രേതബാധ ഒഴിപ്പിക്കുന്നതിനായി കന്യാസ്‌ത്രീയെ പുരോഹിതന്‍ ക്രൂരമായി പീഡിപ്പിച്ച് കൊന്നു. റുമാനിയന്‍ പാതിരി ഡാനിയേല്‍ കോറോജീനു എന്ന 33 കാരനാണ് വിവാദനായകനായത്. പ്രേതബാധ ആരോപിച്ചു സിസ്‌റ്റര്‍ ഇറിനാ കോര്‍നിസി എന്ന 23 കാരി കന്യാസ്‌ത്രീയെ അഞ്ചു ദിവസത്തോളം ആരുമില്ലാത്ത ഒരു സ്‌ഥലത്തെ കുടിലില്‍ ഭക്ഷണം പോലും നല്‍കാതെ കുരിശില്‍ കെട്ടിയിട്ട് അടിക്കുകയും വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ചും മരണത്തിന് കാരണമായ സാഹചര്യം സൃഷ്‌ടിച്ചതിന് ഇയാള്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷയും ലഭിച്ചു.
കിഴക്കന്‍ റുമാനിയയിലെ ടനാകുവില്‍ 2005 ലായിരുന്നു സംഭവം. ജയില്‍ മോചിതനായ ശേഷം കാടിനുള്ളില്‍ ഒരു മരക്കുടിലുണ്ടാക്കി അവിടെ താമസിക്കുന്ന കോറോജീനു മരണമടഞ്ഞ കന്യാസ്‌ത്രീയ്‌ക്കായി മഠം പണി കഴിപ്പിക്കുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
കുറ്റകൃത്യത്തിന് കോറോജീനുവിനെ സഹായിച്ച മറ്റ് നാലു കന്യാസ്‌ത്രീകളേയും കോടതി ശിക്ഷിച്ചിരുന്നു. കോറോജീനുവിന്റെ സഹായികളില്‍ പ്രമുഖയായിരുന്ന നിക്കോളേറ്റ ആര്‍ക്കാലിയാനുവിന് എട്ടു വര്‍ഷം തടവും അഡിനാ കെപ്രാഗ, എലന ഓട്ടെല്‍, സിമോണ ബര്‍ദാനാസ് എന്നിവര്‍ക്ക് അഞ്ചു വര്‍ഷവും തടവാണ് ലഭിച്ചത്. അന്യായമായി പിടിച്ചുവെച്ചു, മരണത്തിന് സാഹചര്യമൊരുക്കി എന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. അതേസമയം തങ്ങള്‍ കോര്‍നിസിയെ സഹായിക്കാനാണ് ശ്രമിച്ചതെന്നാണ് ഇവര്‍ ഇപ്പോഴും പറയുന്നത്.

കോറോജീനുവിന്റെ അനേകം അനുയായികള്‍ കോടതി വിധി പ്രസ്‌താവിക്കുമ്പോള്‍ കോടതിയിലുണ്ടായിരുന്നു പൊട്ടിക്കരയുകയായിരുന്നു. വിചാരണയ്‌ക്കിടയില്‍ പാതിരിക്ക് വേണ്ടി കോടതിയിലെത്തിയ അനേകം വിശ്വാസികളാണ് പ്രാര്‍ത്ഥനാ നിരതരായത്. കോറീജീനുവിനെ വിചാരണ ചെയ്യുന്നതിനെതിരേ ഹര്‍ജി പോലും സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ റുമാനിയന്‍ സുപ്രീംകോടതി ഇത് നിഷേധിച്ചു.
പാരാ മെഡിക്കല്‍ സംഘം അഡ്രിനാലിന്‍ അമിതമായി കുത്തിക്കയറ്റിയതാണ് മരണ കാരണമായതെന്ന വാദം കോടതി മുഖവിലയ്‌ക്ക് പോലും എടുത്തില്ല. അതേസമയം കോര്‍സീനിയുടെ മരണത്തിന് കാരണം തന്റെ പ്രവര്‍ത്തിയല്ലെന്ന് തനിക്ക് അറിയാമെന്നും സ്വയം ആക്രമിക്കുന്നത് തടയാനാണ് താന്‍ അവരെ കെട്ടിയിട്ടതെന്നും എന്നാല്‍ പിന്നീട് വരുമ്പോള്‍ കോര്‍സീനിയെ മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നെന്നും കോറോജീനു പറഞ്ഞു. അഞ്ചു ദിവസത്തേക്ക് കോര്‍സീനിയെ കെട്ടിയിട്ടെന്നും വായില്‍ ഒരു ടൗവല്‍ തിരുകിയെന്നും കോറോജീനു സമ്മതിച്ചു.
ഇതിനിടയില്‍ കോറോജീനുവിന്റെ സഹായികളായ മറ്റു കന്യാസ്‌ത്രീകള്‍ കോര്‍സീനിയ്‌ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ ശ്രമിച്ചെങ്കിലും ഒക്കെ അവര്‍ നിഷേധിച്ചെന്നും കോറോജീനു പറഞ്ഞു. സംഭവം റുമേനിയയിലെ ക്രൈസ്‌തവസഭയ്‌ക്ക് തന്നെ മാനക്കേടുണ്ടാക്കിയിരുന്നു. പ്രേതബാധ ഒഴിപ്പിക്കലിന് പോകുന്ന പുരോഹിതന്‍ അക്കാര്യം ആദ്യം ആധുനിക മനശ്ശാസ്‌ത്ര സാധ്യതകള്‍ ഉപയോഗിച്ച് സ്‌ഥിരീകരണം നടത്തിയ ശേഷമേ ബാക്കി കാര്യങ്ങള്‍ ചെയ്യാവൂ എന്ന മാര്‍ഗ്ഗനിര്‍ദേശം 1999 ല്‍ തന്നെ പുറത്ത് വിട്ടിരുന്നു.
- See more at: http://www.mangalam.com/latest-news/207124#sthash.951hupEX.dpuf
No comments:
Post a Comment