Translate

Sunday, July 20, 2014

പൌരോഹിത്യം മതവിരുദ്ധം /(ദൈവവിരുദ്ധം)

"ക്രിസ്തു" എന്ന അക്ഷരനാമത്തിനു മലയാളലിപിയിലാദ്യമായി "ഓശാന" പാടിയ ശ്രീ.ജോസഫ്‌ പുലിക്കുന്നേലിന്റെ നല്ലനാവുകൾ വീര്യം പകർന്നതൊരു "സത്യജ്വാലയായി" പുനർജനിച്ചു! ആ സത്യജ്വാലയുടെ കെടാവിളക്കുമേന്തി യാനം തുടരുന്നതോ, ഒരു നിയോഗംപോലെ പുണ്ണ്യജന്മം ശ്രീ.ജോർജ് മൂലേച്ചാലിലും!
  
'സത്യജ്വാലയുടെ 2014 ജൂലൈ ലക്കം' "മുഖക്കുറി" വായിച്ചപ്പോൾ ആ പുണ്ണ്യമുള്ള കൈകൾക്കൊരുമുത്തം കൊടുക്കാൻ മോഹമുണർന്നെൻ മനസ്സിൽ....
പൌരോഹിത്യം മതവിരുദ്ധം /(ദൈവവിരുദ്ധം) എന്ന വലിയ സത്യത്തെ നാലുപ്രാവശ്യം വായിച്ചാൽ ഏതൊരു അൽപ്പബുദ്ധിക്കും മനസിലാകുംവിധം ആ തൂലിക കനിഞ്ഞൊഴുകിയിരിക്കുന്നു! ഒരുകുറി നുകരൂ മനുഷ്യരേ, ഈ ആത്മസത്യവിരുന്നുസല്ക്കാരം ... 
കൂണുപോലെ മുളയ്ക്കുന്ന ഇതരസഭാമാസികകൾ വായിച്ചു വീണ്ടും അജ്ഞാത തമസിൽ സ്വമനസുകളെ കുടിയിരുത്താതെ , ഈ സത്യജ്വാലയുടെ വായനക്കാരായി , സത്യം നുകർന്ന് ആത്മപ്രകാശമുള്ളവരായി, ക്രിസ്തുവിനെ അറിയുന്നവരായി ജീവിക്കൂ ഇനിയുള്ളകാലം .....

പൌരോഹി ത്യം മതവിരുദ്ധം
മിക്ക മതങ്ങളുടെയും വക്താക്കളും നടത്തിപ്പുകാരും പുരോഹിതരാണ്. മതങ്ങളുടെയെല്ലാം അവിഭാജ്യഘടകങ്ങളായി അവതരിപ്പിച്ചുപോരുന്ന മതസിദ്ധാന്തങ്ങ(റീഴാമ)െളുടെയും മതനിയമങ്ങ(ൃലഹശഴശീൗ െഹമം)െളുടെയും നിര്‍മ്മാതാക്കളും, അനുഷ്ഠാനങ്ങ (ൃശൗേമഹ)െളുടെ കാര്‍മ്മികരും, ഇവയുടെയൊക്കെ അടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ മതസമൂഹങ്ങള്‍ രൂപീകരിച്ച് (രീാാൗിശ്യേ യൗശഹറശിഴ) അവയെ നയിക്കുന്നവരും പുരോഹിതരാണ്. പൗരോഹിത്യമില്ലെന്നു കരുതപ്പെടുന്ന മതങ്ങളിലും (ഉദാ: ഇസ്ലാംമതം), മുകളില്‍ സൂചിപ്പിച്ചവയില്‍ അനുഷ്ഠാനകാര്‍മ്മികത്വമൊഴിച്ച് മറ്റു മൂന്നു പുരോഹിതകര്‍മ്മങ്ങള്‍ക്കുമായി മതപണ്ഡിതരും നിയമജ്ഞരും ഭരണാധികാരികളുമുണ്ട്. അതായത്, അവിടെയും പുരോഹിതരില്ലെങ്കിലും പൗരോഹിത്യമുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍, ഇന്നുള്ള വ്യവസ്ഥാപിതമതങ്ങളെല്ലാം 'പുരോഹിതമത'ങ്ങളാണെന്നു കാണാം.

ഈ പുരോഹിതമതങ്ങളെ മാറ്റിനിര്‍ത്തിയാല്‍
പ്പിന്നെ വേറെ ഏതെങ്കിലും മതമുണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. 'ഉണ്ട്, ഓരോ മനുഷ്യന്റെയും ഉള്ളില്‍ മതമുണ്ട്; കുറഞ്ഞപക്ഷം അതിനുളള സാധ്യത (ുീലേിശേമഹ) യെങ്കിലുമുണ്ട്' എന്നാണതിനുത്തരം. കാരണം, എല്ലാ മനുഷ്യരിലും 'ഞാനാര്?', 'ഇക്കാണുന്നതെല്ലാം എന്ത്?', 'ഞാനും മറ്റു സര്‍വ്വതും തമ്മിലുള്ള ബന്ധമെന്ത്?', 'ഇതിന്റെയെല്ലാം ഉറവിടമേത്, ലക്ഷ്യമെന്ത്, അര്‍ത്ഥമെന്ത്?' എന്നിങ്ങനെ സ്വന്തം ഉണ്മ (ൃtuവേ) സംബന്ധിച്ചും ആകമാന ഉണ്മ സംബന്ധിച്ചുമുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളും അവയ്ക്കുത്തരം തിരയാനുള്ള അന്വേഷണവ്യഗ്രതയുമുണ്ട്. ഉത്തരം കണ്ടെത്താന്‍, അതിനായുള്ള തിരച്ചില്‍കൊണ്ടുതന്നെ വികസിതമാകുന്ന വിശേഷബുദ്ധിയും സിദ്ധിവൈഭവങ്ങളുംകൂടി മനുഷ്യനുണ്ട്. അങ്ങനെ ആന്തരികവും ബാഹ്യവുമായ നിരീക്ഷണ-മനനങ്ങളിലൂടെ സ്വന്തം ബുദ്ധിയെയും കല്പനാവൈഭവത്തെയും ഉദ്ദീപിപ്പിച്ച്, അതിന്റെ വെളിച്ചത്തില്‍ ഒരുവന്‍ എത്തിച്ചേരുന്ന ആത്യന്തികമായ അഭിപ്രായമാണ്, അഥവാ ജീവിതദര്‍ശനമാണ് അവന്റെ മതം.

ഈ യഥാര്‍ത്ഥ മതത്തില്‍ എത്തിച്ചേരാന്‍ വീതിയേറിയ ഹൈവേകളില്ല എന്നതാണു പ്രശ്‌നം. മറിച്ച്, ഇടുങ്ങിയതും (മത്താ. 7:13; ലൂക്കോ. 13:24) ഏകാന്തവുമാണ് ആ വഴി. അതങ്ങനെയേ സാധ്യമാവൂതാനും. കാരണം, ഒരുവന്റെ ആന്തരികതയെ നിരീക്ഷിക്കാനും അതേക്കുറിച്ചു മനനംചെയ്യാനും ധ്യാനിക്കാനും ആ ഒരുവനുമാത്രമേ സാധിക്കൂ. സ്വന്തം മനസ്സില്‍ വഴിയൊരുക്കി, സംശങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും കല്ലും മുള്ളും മലയും താണ്ടിത്തന്നെ മുന്നേറേണ്ടതുണ്ട്, ആര്‍ക്കും സ്വന്തം മതത്തിലെത്തി സ്വയം പൂര്‍ത്തീകരിക്കാന്‍. എങ്കിലും, അതിനായി അന്വേഷിച്ചുകൊണ്ടേയിരിക്കുന്നവര്‍ അതു കണ്ടെത്തുന്നു; അതിനായി മുട്ടിക്കൊണ്ടേയിരിക്കുന്നവര്‍ക്ക് അതു തുറന്നു കിട്ടുകയും (മത്താ. 7:7-8; ലൂക്കോ. 11:9-10) ചെയ്യുന്നു. 
മനുഷ്യന് വേറൊരുവിധത്തിലും യഥാര്‍ത്ഥമതത്തിലെത്തിച്ചേരാനാകും. തനിക്ക് ഏറ്റവും ഇണങ്ങുന്നതായി തോന്നുന്ന ഒരു മതത്തെ തന്റേതായി സ്വാംശീകരിക്കാം. അപ്പോഴും അതു സ്വന്തംനിലയില്‍ ദഹിപ്പിച്ച് തന്റെതന്നെ മാംസരക്തങ്ങളാക്കി മാറ്റേണ്ടതുണ്ട്; തികച്ചും സ്വന്തം അവബോധമാക്കിത്തീര്‍ക്കേണ്ടതുണ്ട്.

മതത്തിലെത്താനുള്ള ഈ രണ്ടു വഴികളില്‍ ഏറെ ദുഷ്‌കരവും തികച്ചും മൗലികവുമായ ആദ്യത്തെ വഴി തിരഞ്ഞെടുത്തവര്‍ക്ക് ഉദാഹരണങ്ങളാണ് ശ്രീബുദ്ധനും യേശുവും; അവരുടെ ശിഷ്യന്മാര്‍ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയും. ഈ രണ്ട് അന്വേഷണയാത്രകളിലും ടോര്‍ച്ചുമിന്നിച്ചും അപായസൂചനകള്‍ നല്‍കിയും ഉത്തേജനം പകര്‍ന്നും സഹായിക്കാന്‍ അതേ യാത്രാനുഭവങ്ങളുള്ളവര്‍ക്കു സാധിക്കും. അവരാണ് ആദ്ധ്യാത്മികഗുരുക്കന്മാര്‍. അവരും പക്ഷേ, സ്വന്തമായ കണ്ടെത്തലിന് അന്വേഷകനെ സഹായിക്കുകയും അതിനുള്ള ഊര്‍ജ്ജം പകര്‍ന്നുനല്‍കുകയും മാത്രമാണു ചെയ്യുന്നത്; ഓരോരുത്തരും സ്വയംതന്നെ എ ത്തിച്ചേരേണ്ടതുണ്ട്. ഇങ്ങനെ, മത ത്തിലെത്തിച്ചേരുമ്പോള്‍മാത്രമേ ഒരാള്‍ക്ക് സ്വന്തം ഉള്‍വെളിച്ചം, ഉള്‍ ക്കാഴ്ച, തെളിഞ്ഞുകിട്ടുകയുള്ളൂ.

ഇവിടെ മനുഷ്യനില്‍ മതം ജന്മംകൊള്ളുകയാണ്. അവനെ സംബന്ധിച്ച് അതൊരു 'വീണ്ടും ജനനം'തന്നെയത്രെ! താനും, ഇക്കാണുന്നതും കാണാനാകാത്തതുമായ സര്‍വ്വതും ഒരേയൊരു ജീവചൈതന്യത്തിന്റെ, പരമസത്തയുടെ, പ്രകാശനങ്ങളാണെന്നും എല്ലാം ഏകാത്മകമാണെന്നുമുള്ള ബോധോദയമാണ് അവിടെ സംഭവിക്കുന്നത്. അതോടെ, ഞാന്‍, നീ, അത്, ഇത് എന്നീ വേര്‍തിരിവുകള്‍ അപ്രത്യക്ഷമായി, കടലില്‍ തുള്ളിയെന്നപോലെ സ്വന്തം സത്ത ആകമാനസത്തയില്‍ വിലയിച്ചൊന്നാകുന്നു. 'ഞാന്‍തന്നെ വഴിയും സത്യവും ജീവനും' എന്നും, 'ഞാനും പിതാവും ഒന്നാ'ണെന്നുമുള്ള അദ്വൈതാനുഭവത്തില്‍, വെറും മനുഷ്യന്‍ ദൈവമനുഷ്യനായി മാറുകയാണ്. ലോകം മുഴുവന്‍ നേടാനായി സ്വകാര്യമാത്രപരത(ഭൗതികത)യുടെ കുടുസുമുറിയില്‍ തളച്ചിട്ടിരിക്കുകയായിരുന്ന സ്വന്തം ആത്മാവിനെ പരാര്‍ത്ഥതാഭാവ (ആത്മീയത)ത്തിന്റെ അനന്തവിഹായസിലേക്കു തുറന്നുവിടുകയാണ്. അതോടെ, മനുഷ്യന്‍ ആത്മാവിന്റെ ഫലങ്ങള്‍ (ഗലാ. 5:22-23) പുറപ്പെടുവിച്ചുതുടങ്ങുകയായി. സ്‌നേഹവും കാരുണ്യവും നീതിദാഹവും നിര്‍ഭയത്വവും ഹൃദയം നിറഞ്ഞുകവിയുന്നു. തന്നെയെന്നപോലെ സ്വന്തം അയല്‍ക്കാരെ മാത്രമല്ല, സര്‍വ്വരെയും സര്‍വ്വജീവജാലങ്ങളെയും വിശ്വപ്രകൃതിയെയാകെത്തന്നെയും കാണുവാനും, ഹൃദയപൂര്‍വ്വം ആശ്ലേഷിക്കാനുമുള്ള പോസിറ്റീവ് മനോഭാവം മനുഷ്യസഹജമായിത്തീരുന്നു. സ്‌നേഹോര്‍ജ്ജത്തിന്റെ ആയിരം ഉറവക്കണ്ണുകള്‍ പൊട്ടുകയും, സ്‌നേഹാര്‍ദ്രവും നീതിപൂര്‍വ്വകവുമായ ഒരു ലോകത്തെക്കുറിച്ചുള്ള ഭാവന വിരിയുകയും ചെയ്യുന്നു. തങ്ങളോരോരുത്തരും ഉള്ളിന്റെയുള്ളില്‍ ദൈവികതയുടെയും സ്‌നേഹത്തിന്റെയും നിറകുടങ്ങളാണെന്ന സത്യമറിയാതെ സ്വകാര്യവ്യഗ്രതകളിലുഴന്നും, തമ്മില്‍ വിഘടിച്ചും മത്സരിച്ചും പോരടിച്ചും, നിഷേധഭാവങ്ങളാല്‍ വലഞ്ഞും തങ്ങള്‍ക്കു വരദാനമായി ലഭിച്ച മഹത്തായ മനുഷ്യജീവിതത്തെ പാഴാക്കിക്കളയുന്ന മനുഷ്യരെ അനുകമ്പയോടെ നോക്കി സത്യത്തിലേക്കു നയിച്ച് ഒരു വിശ്വമഹാകുടുംബത്തിലെ അംഗങ്ങളാക്കാനുള്ള, ദൈവരാജ്യപൗരന്മാരാക്കാനുള്ള, മഹായത്‌നത്തില്‍ ജീവിതം അര്‍പ്പിക്കുന്ന മഹാനുഭാവന്മാരായിത്തീരുന്നു, യഥാര്‍ത്ഥ മതത്തിലെത്തിച്ചേര്‍ന്ന മനുഷ്യര്‍.

ഓരോ തുള്ളിയും പല ദിശകളിലൊഴുകി വ്യത്യസ്ത പേരുകളിലുള്ള ഒരേയൊരു സമുദ്രത്തില്‍ എത്തിച്ചേരുന്നതുപോലെ, തന്റെയും സകലതിന്റെയും സത്യമന്വേഷിക്കുന്ന ഓരോ മനുഷ്യനും വ്യത്യസ്ത രീതികളിലും ഭാഷ്യങ്ങളിലുമാണെങ്കിലും, ഏകമായ ഒരേയൊരു സത്യബോധത്തിലാണ്, മതത്തിലാണ്, എത്തിച്ചേരുന്നത്. എത്ര മതമുണ്ടായാലും അവയുടെയെല്ലാം സാരം ഒന്നായതിനാല്‍, ഭിന്നതകള്‍ക്കു കാരണമാകാതെ, അവയെല്ലാം സ്‌നേഹത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും ഐക്യബോധത്തിന്റെയും ഉറവച്ചാലുകള്‍ മാത്രമായി ഭവിക്കുന്നു. ഈ സാഹചര്യം യഥാര്‍ത്ഥമായ ഒരു സാംസ്‌കാരികനവോത്ഥാനത്തിലേക്കു മനുഷ്യനെ നയിക്കുന്നു. വ്യത്യസ്ത വീടുകളിലും നാടുകളിലുമാണെങ്കിലും മനുഷ്യരെല്ലാം, ഐശ്വര്യപൂര്‍ണ്ണമായ ഒരു കുടുംബത്തിലെന്നപോലെ, പാരസ്പര്യജീവിതത്തില്‍, പരസ്പരാനന്ദത്തില്‍, വരുന്നു. ഇവിടെ, ഭൂമിയില്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറുകയാണ്, ദൈവരാജ്യം സംസ്ഥാപിതമാകുകയാണ്.

മനുഷ്യജീവിതത്തെ, ലോകത്തെ, അപ്പാടെ ഗുണപരമായി മാറ്റിമറിക്കാന്‍ പോരുന്ന യഥാര്‍ത്ഥ മതത്തിന്റെ അപാരമായ ഈ സാധ്യത (ുീലേിശേമഹശ്യേ)യുടെ വെളിച്ചത്തിലാണ്, ഇന്നു നാം കാണുന്ന പുരോഹിതമതങ്ങളെ വിലയിരുത്തേണ്ടതും വിമര്‍ശിക്കേണ്ടതും. എങ്കില്‍മാത്രമേ, അത് മനുഷ്യസഹജവും വിപ്ലവാത്മകവുമായ ആ മതത്തിലേക്കു പുതിയ വഴിവെട്ടാനുതകുന്ന സൃഷ്ടിപരമായ വിമര്‍ശനമാകൂ.
മനുഷ്യന്റെ യഥാര്‍ത്ഥമതവും പുരോഹിതമതവും തമ്മില്‍ താരതമ്യംചെയ്താല്‍, പുരോഹിതമതങ്ങളെല്ലാംതന്നെ, യഥാര്‍ത്ഥ മതത്തിനു നേര്‍വിപരീതദിശയിലാണു നീങ്ങുന്നതെന്ന് ആര്‍ക്കും കാണാനാകും. യഥാര്‍ത്ഥമതം മനുഷ്യനില്‍ ജന്മംകൊള്ളുന്നത്, മനുഷ്യനനുഗ്രഹമായി ലഭിച്ച അവന്റെ വിശേഷബുദ്ധിയുടെ വികാസ ത്തിലാണ്, പൂത്തുലയലിലാണ്. എന്നാല്‍, അതിനെ മുളയിലേ നുള്ളിക്കളഞ്ഞും മുരടിപ്പിച്ചുമാണ് ഓരോ പുരോഹിതമതവും നിലനില്‍ക്കുന്നത്. അവിടെ മനുഷ്യനില്‍ മതം ജനിക്കുകയല്ല; മറിച്ച്, മനുഷ്യന്‍ ഈ പുരോഹിതമതങ്ങളിലേക്ക് ഒരു ഇരുള്‍ഗര്‍ത്തത്തിലേക്കെന്നപോലെ ജനിച്ചുവീഴുകയാണുചെയ്യുന്നത്.

യഥാര്‍ത്ഥ മതത്തിലെത്താന്‍ തനതു വിശേഷബുദ്ധിയുടെ ഏകാന്തവഴിത്താരകളിലൂടെ ഒരുവന്‍ സഞ്ചരിക്കേണ്ടതുണ്ടെങ്കില്‍, മനുഷ്യന്റെ സകല അടിസ്ഥാനചോദ്യങ്ങള്‍ക്കും ഉത്തരമായി പൗരോഹിത്യം തീര്‍ത്തിട്ടിരിക്കുന്ന റെഡിമെയ്ഡ് മതസിദ്ധാന്തങ്ങളുടെ ഹൈവേകളിലൂടെ കൂട്ടയോട്ടമോടിയാല്‍ മതി, പുരോഹിതമതത്തിലെത്താന്‍. യഥാര്‍ത്ഥമതം, വിശ്വമാനവികതയുടേതായ ഒരു ജീവിതദര്‍ശനത്തിലും അതിന്റെ സാക്ഷാത്കാരത്തിലുമാണ് ഊന്നുന്നതെങ്കില്‍, പുരോഹിതമതമാകട്ടെ അത്തരം ജീവിതദര്‍ശനം മുന്നോട്ടുവച്ച് അതു സാക്ഷാത്കരിച്ചിട്ടുള്ള മഹാമനീഷികളെയും ഗുരുക്കന്മാരെയും ദൈവവിഗ്രഹങ്ങളാക്കി ആരാധിക്കുന്നതിലും ആരാധിപ്പിക്കുന്നതിലുമാണ് ഊന്നല്‍ നല്‍കുന്നത്. യഥാര്‍ത്ഥ മതസ്ഥര്‍ മനുഷ്യസേവനത്തിലൂടെയും, നീതിയും സമാധാനവും സ്ഥാപിക്കാനും ലോകത്തെയാകെ സ്‌നേഹക്കൂട്ടായ്മകളുടെ ഒരു സമുച്ചയമാക്കിമാറ്റാനുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ദൈവത്തിന്റെ തിരുവിഷ്ടം നിറവേറ്റി അഥവാ, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ജീവിതത്തെ അര്‍ത്ഥവത്താക്കുമ്പോള്‍, പുരോഹിതമതസ്ഥര്‍ പൗരോഹിത്യം തുറന്നിട്ടിരിക്കുന്ന അനുഷ്ഠാനകുറുക്കുവഴികളിലൂടെ ദൈവനാമം വൃഥാ പ്രയോഗിച്ചും വ്യാജ ആദ്ധ്യാത്മികസംതൃപ്തി നുകര്‍ന്നും അന്യഥാ ലോകോപകാരപ്രദമാകുമായിരുന്ന തങ്ങളുടെ അമൂല്യജീവിതം പാഴാക്കിക്കളയുകയാണ്. യഥാര്‍ത്ഥ മതസ്ഥര്‍ തങ്ങളുടെ ഉള്ളിലെ ദൈവസ്വരം ശ്രവിച്ച് അവിടുത്തെ കല്പനകള്‍ പാലിക്കുമ്പോള്‍, മനുഷ്യരെ തങ്ങളുടെ സംവിധാനത്തിന്റെ അടിമകളാക്കാന്‍ ദൈവകല്പനകള്‍ മാറ്റിവച്ച് അവരെ ബൗദ്ധികമായും ആദ്ധ്യാത്മികമായും വന്ധ്യംകരിക്കാനുതകുന്ന മതകല്പനകള്‍ക്കു രൂപം നല്‍കുന്നു, പൗരോഹിത്യം.. 
ഈ താരതമ്യചിന്ത ആര്‍ക്കും എത്ര വേണമെങ്കിലും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. അങ്ങനെ പോകുന്തോറും മതത്തിന്റെ തോലണിഞ്ഞുനില്‍ ക്കുന്ന മതവിരുദ്ധതയാണു പൗരോഹിത്യം എന്ന വസ്തുത കൂടുതല്‍കൂടുതല്‍ തെളിഞ്ഞു വരുന്നതുകാണാം. മനുഷ്യന്റെ പ്രജ്ഞയ്ക്ക് ഉള്‍ക്കൊള്ളാനോ അവന്റെ നാവിന് ഉരുവിടാന്‍പോലുമോ സാധ്യമല്ലാത്ത ദൈവമെന്ന അജ്ഞേയമായ അനന്തസമ്പൂര്‍ണ്ണത തങ്ങളുടെ ഉള്ളംകൈയിലാണെന്നു തോന്നിക്കുംവിധം, ആ അപാരസങ്കല്പത്തെ മനുഷ്യവല്‍ക്കരിച്ചും വിഗ്രഹവല്‍ക്കരിച്ചും ചെറുതാക്കി അവതരിപ്പിക്കുന്ന പൗരോഹിത്യം മതവിരുദ്ധം മാത്രമല്ല, ദൈവവിരുദ്ധംകൂടിയാണെന്നു പറഞ്ഞേ തീരൂ. അങ്ങനെ നോക്കുമ്പോള്‍, 'പരിശുദ്ധാത്മാവിനെതിരെയുള്ള ക്ഷമിക്കപ്പെടാത്ത പാപം' (മത്താ. 12:32) എന്ന് യേശു ചൂണ്ടിക്കാണിച്ചത് ഈ പൗരോഹിത്യത്തെത്തന്നെയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

മനുഷ്യനില്‍ ഗുപ്താവസ്ഥയിലിരിക്കുന്ന ദൈവികതയെ ഊതിയുണര്‍ത്തി ഓരോരുത്തരെയും തനതു ബോദ്ധ്യത്തിലേക്കു നയിക്കാന്‍, തനതു ദര്‍ശനത്തിലെത്തിക്കഴിഞ്ഞ മതാചാര്യന്മാരെയാണ് മനുഷ്യനാവശ്യമുള്ളത്; അല്ലാതെ ദൈവികതയുടെ നാളത്തെ ഊതിക്കെടുത്തുന്ന പുരോഹിതരെയല്ല. പൗരോഹിത്യത്തില്‍ അകപ്പെട്ടുപോയെങ്കിലും സ്വതന്ത്രബുദ്ധി കൈവിടാതെ സൂക്ഷിക്കുന്ന പുരോഹിതരുള്‍പ്പെടെ ഓരോ മനുഷ്യനും ഈ സത്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കേണ്ടതുണ്ട്. എങ്കില്‍മാത്രമേ, മനുഷ്യനെ മൂഢനും അലസനും, സമ്പത്തിന്റെയും പ്രൗഢിയുടെയും പ്രസിദ്ധിയുടെയും അധികാരത്തിന്റെയും പിന്നാലെ മത്സരിച്ചലയുന്ന അല്പനും, സ്വന്തം സ്വര്‍ഗ്ഗം എന്നതുള്‍പ്പെടെ സ്വകാര്യ ഭൗതികവ്യഗ്രതകള്‍ മാത്രമുള്ള വെറും ലൗകികനുമാക്കുന്ന പൗ രോഹിത്യത്തെ തളയ്ക്കാനാവൂ. എങ്കില്‍ മാത്രമേ, ബാലിശമായ പുരോഹിതസിദ്ധാന്തങ്ങളില്‍ നിന്നും പൊട്ടദൈവശാസ്ത്രങ്ങളില്‍
നിന്നും കപടഭക്തിയില്‍ നിന്നും വ്യാജ ആത്മീയതയില്‍ നിന്നും അവനെ മോചിപ്പിച്ച് ദൈവികതയിലേക്കു മുഖം തിരിപ്പിക്കാനാവൂ. അങ്ങനെ മനുഷ്യര്‍ സത്യമറിയുകയും സ്വതന്ത്രരാകുകയും (യോഹ. 8:32) ചെയ്യുന്നതോടെ ഇപ്പോള്‍ ആകാശകുസുമമായി കൈയെത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തില്‍ നിലകൊള്ളുന്ന ദൈവരാജ്യസങ്കല്പം ഭൂമിയില്‍ യാഥാര്‍ത്ഥ്യമായിത്തുടങ്ങും. കാരണം, യഥാര്‍ത്ഥമതം മനുഷ്യനെ നയിക്കുന്നത് ജ്ഞാനത്തിലേക്കാണ്. ജ്ഞാനമാകട്ടെ, മനുഷ്യനെ പരാര്‍ത്ഥതാഭാവ (ആദ്ധ്യാത്മികത)ത്തിലേക്കും വിശ്വമാനവികതയിലേക്കും ഉയര്‍ത്തുന്നു. മനുഷ്യഹൃദയങ്ങളില്‍ മാനുഷികമൂല്യങ്ങള്‍ -ആദ്ധ്യാത്മികമൂല്യങ്ങള്‍തന്നെ- കത്തിജ്വലിക്കുന്നു. ഈ ആദ്ധ്യാത്മികാടിത്തറ മനുഷ്യന്റെ സാംസ്‌കാരികനവോത്ഥാനത്തിനു നിദാനമായിത്തീരുന്നു. അതോടെ, ജീവിതത്തിന്റെ സമസ്തതലങ്ങളും ആ നവോത്ഥാനധാരയില്‍ കുളിച്ചു ശുദ്ധമാകുകയും, മാനുഷികമായ ഒരു നവലോകത്തിന്, ദൈവരാജ്യത്തിന്, സ്വരാജിന് വഴിതെളിയുകയും ചെയ്യും... 
അതിനുള്ള എല്ലാ മാനുഷിക ഉദ്യമങ്ങളെയും യുഗങ്ങളായി പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നത് പൗരോഹിത്യമാണ്, പുരോഹിതമതങ്ങളാണ്. അതുകൊണ്ടാണ് പുരോഹിതരെയും ദൈവശാസ്ത്രിമാരെയുംകുറിച്ച് യേശു ഇങ്ങനെ പറഞ്ഞത്: ''നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം മനുഷ്യരുടെ മുമ്പില്‍ അടച്ചുകളയുന്നു. നിങ്ങള്‍ അവിടെ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍ തുനിയു
ന്നവരെ അതിന് അനുവദിക്കുന്നതുമില്ല'' (മത്താ. 23:13).

6 comments:

  1. കൂടൽജി എഴുത്‌ന്നതെല്ലാം മനസ്സിന്റെ ആഴത്തിൽ തട്ടിയാണ്. ഇപ്രാവശ്യത്തെ സത്യജ്വാലയുടെ മുഖക്കുറി ഇതിനുമുമ്പ് പലരും പലപ്പോഴായി പൗരോഹിത്യത്തെപ്പറ്റി അല്മായശബ്ദത്തിൽ കുറിച്ചിട്ടുള്ള ആശയങ്ങളെ സംഗ്രഹിച്ചും നിരസിക്കാനാവാത്ത രീതിയിലും സംഗ്രഹിച്ചെഴുതിയിരിക്കുന്നു. എന്നാൽ സത്യമംഗീകരിച്ചാൽ തങ്ങളുടെ വിലയിടിയുമെന്ന ഭയത്തിൽ ജീവിച്ചു ശീലിച്ചവരെ ഇതൊന്നും ഒട്ടും സ്വാധീനിക്കുകയില്ല എന്ന് നാം അറിഞ്ഞിരിക്കണം.
    സ്നേഹവാണിയുടെ ഫാ.ഗുരുദാസച്ചൻ ഈ ലക്കം മാസികയിൽ എഴുതിയ ലേഖനം ഭൂരിപക്ഷം വിശ്വാസികൾക്കും ഒരു ഷോക്ക് ട്രീറ്റ്മെന്റായിരിക്കും. ബൈബിളിലെ ഭാഷയെ മുഖവിലക്കെടുത്ത് സഭ ഇന്നോളം കെട്ടിപ്പടുത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും എത്രമാത്രം അജ്ഞതയുടെയും അതിരുകടന്ന സങ്കപ്ലങ്ങളുടെയും പരിണതഫലങ്ങളാണെന്ന് ശക്തിയുക്തം വിളിച്ചുപറയുന്നത്‌ ദൈവശാസ്ത്ര- വേദപുസ്തകപഠനങ്ങൾ തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയിടുള്ള ഒരു വന്ദ്യ സന്യസ്തനും വൈദികനുമാണെന്ന് ഓർക്കണം. ആദത്തിന്റെയും സർപ്പത്തിന്റെയുമൊക്കെ കഥകളുടെ പിന്നാമ്പുറ ചരിത്രം ഇത്ര ഭംഗിയായി വ്യാഖ്യാനിച്ചു കേള്ക്കുന്നത് ആദ്യമായാണ്‌. ബൈബിൾപഠനം ഈ ദിശയിലൂടെ മുന്നോട്ടു കൊണ്ടുപോയാൽ സഭയെ കെട്ടുറപ്പുള്ള ഒരു കോട്ടപോലെ നിലനിർത്തിക്കൊണ്ടു പോകുന്ന 'സനാതനസത്യങ്ങളിൽ' എല്ലാംതന്നെ നിലംപരിശാകും. അപ്പോൾ നമ്മൾ വിശ്വാസികൾ എന്തു ചെയ്യേണ്ടു? സന്തോഷിക്കണം. കാരണം, അന്ധവിശ്വാസങ്ങളിൽനിന്ന് സ്വതന്ത്രരായി യേശുവിന്റെ സുവിശേഷം വളച്ചുകെട്ടില്ലാതെ സ്വീകരിക്കാനും തദനുസരണം ജീവിക്കാനും വഴിയൊരുങ്ങുകയായി. അതിനുള്ള ധൈര്യം സഭാനേതൃത്വത്തിനുണ്ടാകുമോ? ഇല്ലെന്നു വേണം മനോവേദനയോടെ അനുമാനിക്കാൻ. എന്നാലും ഒരാൾകൂടിയെങ്കിലും സത്യത്തെ തിരിച്ചറിയുന്നെങ്കിൽ, അതുമൊരു നേട്ടമാണ്.

    ReplyDelete
  2. വളരെക്കാലം താത്പര്യപൂർവം ഓശാന വായിച്ചുകൊണ്ടിരുന്നയാളാണ് ഞാൻ. ഇടക്കൊക്കെ അതിൽ എഴുതുകയും ചെയ്തിരുന്നു. അങ്ങനെയാണ് ശ്രീ ജൊസഫ് പുലിക്കുന്നേലിനെയും ജോർജ് മൂലേച്ചാലിനെയും പരിചപ്പെടുന്നത്. പുലിക്കുന്നേൽ സാറിന്റെ യുക്തിയോടൊപ്പം വളരെയേറെ നർമവും കലർന്നിരുന്നു എന്നതുകൊണ്ട്‌ ഓശാന എപ്പോഴുമെനിക്ക് ഒരിഷ്ടവിഭവംതന്നെയായിരുന്നു. ജോർജാകട്ടെ കാര്യമാത്രപ്രസക്തനാണ്. നേരേചൊവ്വേ എന്നതാണ് അദ്ദേഹത്തിനു ചേരുന്ന വിശേഷണം. സത്യം കണ്ടെത്താനും കണ്ടെത്തിയത് നിർഭയനായി പറയേണ്ടിടത്ത് പറയാനും അക്ഷീണം ശ്രമിക്കുന്ന ഈ വ്യക്തിത്വം അനന്യമാണ്. മാദ്ധ്യമരംഗത്ത് വളരെയേറെ പ്രശോഭിക്കേണ്ട ഒരാളായിരുന്നിട്ടും, സാഹചര്യങ്ങൾകൊണ്ടാവാം, അതുണ്ടായില്ല. ഒശാനയിൽ വല്ലപ്പോഴും എഴുതിയിരുന്നു എന്നതൊഴിച്ചാൽ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്നു. ഇന്നിതാ ഓശാനയുടെ പിൻഗാമിയായി പുലിക്കുന്നേൽസാർ തന്നെ അംഗീകരിച്ചിട്ടുള്ള സത്യജ്വാലയെ മാസാമാസം അദ്ദേഹം സുന്ദരിയായി, പക്വമതിയായി, ധൈര്യശാലിനിയായി, സത്യാന്വേഷികൾക്ക് ദൈവം കനിഞ്ഞരുളുന്ന ഒരു വരദാനമായി അണിയിച്ചൊരുക്കുന്നു. ഓരോ ലക്കവും ഒന്നിനൊന്ന് മഹത്തരമാണ്. നന്ദി, സുഹൃത്തേ!

    ReplyDelete
  3. എന്റെ സക്കരിയാച്ചായാ , "സത്യമംഗീകരിച്ചാൽ തങ്ങളുടെ വിലയിടിയുമെന്ന ഭയത്തിൽ ജീവിച്ചു ശീലിച്ചവരെ ഇതൊന്നും ഒട്ടും സ്വാധീനിക്കുകയില്ല " എന്ന അങ്ങയുടെ മതം ശരിയല്ല എന്നാണെന്റെ വിനീതമായ മതം ! കാരണം സത്യം അറിഞ്ഞവന് പിന്നെ നടനമില്ലതന്നെ ! "ഭയം" ശരീരബോധത്തിൽ നിന്നുമാത്രം ഉരുവാകുന്ന മനസിന്റെ ഉല്പന്നമായ നൈമിഷികവികാരമാണ് . ആത്മജ്ഞാനം ലഭിച്ചവന് പിന്നെ എന്തുഭയം ? "ഞാനും പിതാവും (പ്രകൃതിയും )ഒന്നാകുന്നു" എന്ന ഏകത്വ ബോധത്തിൽ ഭയമെങ്ങിനെ ഉരുവാകും? എന്നിൽ നിന്നും അന്യമായി വേറൊന്നില്ല എന്നറിയുന്നവന് പിന്നെ ആരെ ഭയക്കണം ?
    മിലിറ്റരി രാങ്കുപോലെ അതാതു മതനിയമങ്ങൾ അണീയിച്ച 40/60/മീറ്റർ തുണിയിൽ ഉണ്ടാക്കിയ കളർ ളോഹകളുടെ കാതോലിക്കയും കർദ്ദിനാളും മെത്രാനും കത്തനാരും ആരുംതന്നെ ആത്മജ്നാനമുള്ളവരല്ല! ഒരുവൻ സ്വയം അറിഞ്ഞാൽ, അവൻ സ്വയം ഈ കപടവേഷഭൂഷാദികൾ താനേ വെടിയും നിശ്ചയം ! "തനിക്കെല്ലാം അറിയാം" എന്ന അറിവുകേടാണിവരുടെ ആകെയുള്ള മനസിന്റെ മൂലധനം! ;പിന്നെ ളോഹയും തലപ്പാവും പാരംബര്യാചാര ഭോഷത്തങ്ങളും ! ഈ ജനം (ആടുകൾ) എന്നിത് മനസിലാക്കുമോ ആവോ ! ഈ വലിയ വിവര ക്കെടിറ്റെ സമൂഹത്തിൽ കാലം അറിഞ്ഞു കനിയുന്ന നേര്മുത്താണീ മാർപാപ്പ !

    ReplyDelete
  4. "ലൈംഗികതയും പൌരോഹിത്യവും" എന്ന എൻറെ പുസ്തകത്തിലെ ആദ്യത്തെ ലേഖനം " യേശു വിവാഹിതനോ?" എന്ന വിഷയത്തെ സംബന്ധിച്ചാണ്. ഒരു സാധാരണ വിശ്വാസിക്ക് ആ വിഷയത്തെപ്പറ്റി ഉറക്കെ ചിന്തിക്കുന്നതുതന്നെ വലിയ ദൈവദോഷമാണ്. കാരണം യേശു ദൈവമാണ്; പിതാവായ ദൈവത്തിൻറെ ഏക മകനാണ്; പാപം മൂലം പിതാവായ ദൈവത്തിൽനിന്ന് അകന്നുപോയ മനുഷകുലത്തെ രക്ഷിക്കാനായി മനുഷനായി ജനിച്ച ദൈവപുത്രനാണ്; പിതാവായ ദൈവത്തിൻറെ ഇഷ്ടപ്രകാരം മനുഷരക്ഷയുടെ പൂർത്തീകരണത്തിനായി സ്വയം ബലിയായി കുരിശുമരണം വരിച്ചയാളാണ്. ദൈവവും മനുഷനുമായ ആ യേശു വിവാഹിതനോ? വിവാഹിതൻ എന്ന് പറയുമ്പോഴേ സെക്സിനെയാണ് മുന്നിൽ കാണുന്നത്. അതിനുകാരണം സെക്സ് മ്ലേശ്ചമാണ് എന്ന സഭയുടെ പഠിപ്പിക്കലാണ്. യേശു വിവാഹിതനെങ്കിലും സെക്സില്ലാതെ എത്ര മക്കളെ വേണമെങ്കിലും സൃഷ്ടിക്കാമായിരുന്നല്ലോ, മറിയമിനെപ്പോലെ. യേശു വിവാഹിതനോ എന്ന വിഷയത്തെപ്പറ്റി പഠിക്കുകയും മനനം ചെയ്യുകയും ചെയ്തിരുന്ന കാലത്ത് ഞാൻ ജെയിംസ് ഗുരുദാസച്ചനുമായി ഈ വിഷയത്തെ സംബന്ധിച്ച് ദീർഘമായി സംസാരിക്കുകയുണ്ടായി. അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത്തത് അദ്ദേഹം ക്രിസ്തുശാസ്ത്രത്തിൽ (Christology) ഡോക്ടർ ബിരുദം നേടിയിട്ടുള്ള ആളാണ്. രണ്ട് ഞങ്ങൾ രണ്ടുപേരും ഏഴുവർഷം ഒന്നിച്ച് പഠിച്ചിട്ടുള്ളവരാണ്. യേശു വിവാഹിതനോ എന്ന എൻറെ ചോദ്യത്തിന് അദ്ദേഹത്തിൻറെ മറുപടി ഇതായിരുന്നു. കളരിക്കാൻ 'Jesus Lived in India' by Kersten Holger വായിച്ചിട്ടുണ്ടോ? എങ്കിൽ ആ പുസ്തകത്തിൽ ഉത്തരവുമുണ്ട് എന്നായിരുന്നു. ക്രിസ്തുശാസ്ത്രം പഠിച്ച എൻറെ കൂട്ടുകാരൻ ഒരു സന്യാസ വൈദികൻറെ മറുപടികേട്ട് ഞാൻ വിസ്മയിച്ചുപോയി. അല്മായശബ്ദം വായനക്കാരിൽ ആരെങ്കിലും ഈ പുസ്തകം വായിച്ചിട്ടില്ലങ്കിൽ അത് വായിക്കണമെന്ന് ഞാൻ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.
    ഗുരുദാസച്ചൻറെ സത്യജ്വാലയിലെ ലേഖനം നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയും പിടിച്ചുലക്കുകയും ചെയ്യേണ്ടതാണ്. അതുപോലെ അദ്ദേഹത്തിൻറെ കവിതാസമാഹാരമായ 'മോചന കാഹളം' എന്ന പുസ്തകവും. അടിച്ചമർത്തലിൽനിന്നുമുള്ള മോചനത്തിനായുള്ള കാഹളം തന്നെയാണ് മോചന കാഹളം. വിചാരമൂല്ല്യത്താൽ പഴുത്തുചുമന്നവയെയാണ് അദ്ദേഹത്തിൻറെ തൂലിക സൃഷ്ടിക്കുന്നത്. മനുഷന് പാണ്ഡിത്യം തന്നെ പോര. തൻറെ പഠനങ്ങളിൽനിന്നും കടഞ്ഞെടുക്കുന്ന വെണ്ണയെ വെണ്ണയെന്ന് തുറന്ന് പറയാനുള്ള ഉൾക്കരുത്തും വേണം. ആരെയും ഭയപ്പെടാതെ കാര്യങ്ങൾ പറയാനും തുറന്നെഴുതാനും അദ്ദേഹം ധൈര്യം കാണിക്കുന്നു. സ്വന്തം കീശയിൽ ആശ്വാസം കണ്ടെത്തുന്ന സഭാപ്രമാണിമാർക്ക് സത്യം അറിയാമെങ്കിലും വെളിച്ചത്തുപറയാൻ ഭയമാണ്. അന്ധവിശ്വാസികളോട് നമുക്ക് ക്ഷമിക്കാം. വിവരമാറിയാവുന്നവർ വിവരദോഷികാളെപ്പോലെ സംസാരിക്കുന്നത് കാപട്യം കൊണ്ടല്ലേ? കപടതയില്ലാതെ ഫ്രാൻസിസ് പാപ്പ ഒരുപാട് കാര്യങ്ങൾ പറയുകയും സ്വന്തം ജീവിതത്തിൽ അത് കാണിച്ചുതരുകയും ചെയുന്നുണ്ട്. പക്ഷെ യേശു പഠിപ്പിച്ച സത്യസ്നേഹാദികളെപ്പറ്റി വ്യാകുലപ്പെടാൻ സഭാധികാരികൽക്ക് എവിടെ സമയം? സിദ്ധാന്തപ്രാധാന്യമുള്ള സംഘടിത സഭയെ മാറ്റിനിർത്തി യേശുവിൻറെ വചനത്തെയും ജീവിതത്തെയും അനുധാവനം ചെയ്യുന്നതാണ് യഥാർത്ത ആത്മബോധം എന്ന് ഓരോ ക്രിസ്ത്യാനിയും തിരിച്ചറിയണം. തെറ്റിന്മേൽ ഒന്നിക്കുന്നതിലും നല്ലത് സത്യത്തിന്മേൽ ഭിന്നിക്കുന്നതാണ്.

    ReplyDelete
  5. ഗുരുദാസച്ചനെപ്പോലുള്ള സത്യസന്ധരായ പണ്ഡിതർ മാത്രമല്ല സാധാരണ വിശ്വാസികൾ പോലും ഇന്ന് ബൈബിൾ വായിച്ച് അതെങ്ങനെ ശരിക്ക് മനസ്സിലാക്കണം, സഭയുടെ വ്യാഖ്യാനങ്ങളിൽ എവിടെയെല്ലാം പിഴകൾ വന്നിട്ടുണ്ട് എന്നൊക്കെ സാമാന്യബുദ്ധിയുപയോഗിച്ച് തിരിച്ചറിയുന്നുണ്ട്. ആദ്യമായി സത്യജ്വാലയുടെ ഒരു പതിപ്പ് കൈയിൽ കിട്ടിയ കോഴിക്കോട്കാരൻ ഒരു പോൾ എന്നെ വിളിച്ച് കൂടൽജിയുടെ അട്രെസ്സും മറ്റും വാങ്ങി. പത്തുനൂറു പേരുടെ ഒരു ഗ്രൂപ്പ് അദ്ദേഹത്തോടൊപ്പമുണ്ട്. സത്യജ്വാലയിലെ ആശയങ്ങൾ അവരെ ഉത്തേജിപ്പിക്കുന്നു. സഭ വിളിച്ചുപറയുന്ന അടിസ്ഥാനമില്ലാത്ത സിദ്ധാന്തങ്ങളെപ്പറ്റിയും വിസ്വാസസത്യങ്ങളെപ്പറ്റിയും തങ്ങളുടെ ദൈവികാധികാരത്തെപ്പറ്റിയും വിടുവായടികുന്നത് കേട്ട് മടുത്തവർ എല്ലായിടത്തുമുണ്ട്. ഇതുവരെ വഹിച്ചുകൊണ്ടുനടന്ന പരിശുദ്ധ പൊള്ളത്തരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരെയെറിഞ്ഞ്‌ തെറ്റുതിരുത്താൻ അവരും ആഗ്രഹിക്കുന്നു. കൂടല്ജിയെപ്പോളുള്ളവർ അവര്ക്ക് ക്ളാസെടുക്കാൻ തയ്യാറാകുമോ എന്നാണദ്ദെഹത്തിന് അറിയേണ്ടിയിരുന്നത്. തിയളോജിക്കൽ കോളെജുകളിൽ പോയി ബിരുദം സമ്പാദിച്ചുവന്ന് തെറ്റിനുമുകളിൽ തെറ്റ് വാരി വിതറുന്നവരാണ് സഭയിൽ എല്ലാ മൂല്യച്യുതിക്കും കാരണമാകുന്നവർ. അതേ സമയം പഠിപ്പിനു പകരം എളിമയും ലാളിത്യവുമുള്ള ഹൃദയങ്ങളിൽ ദൈവം തന്റെ സത്യത്തിന്റെ വിത്തുകൾ വിതക്കുന്നു. അവയെ ചവുട്ടിമെതിക്കുന്നു, മൌനമായി പ്രാർഥിച്ചു ശീലിക്കാത്ത ഇക്കാലത്തെ പുരോഹിതർ.

    പോൾ സംസാരിച്ചതിനിടയിൽ ഇതും പറഞ്ഞു - തന്റെ സഹോദരനിൽ ദൈവത്തെ കാണാനാകാത്തവർ കടലാസുപോലുള്ള ഒരപ്പമെടുത്തു സ്വർണത്തളികയിൽ വച്ചിട്ട് അതിനുമുമ്പിൽ മുട്ടുകുത്തി എശുവേ ആരാധന എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്താണിവർ ഈ വട്ടിന് ആധാരമായി ബൈബിളിൽ കണ്ടെത്തുന്നത്? അദ്ദേഹം ചോദിച്ചു. എന്റെ സുഹൃത്തേ, ഞാൻ പറഞ്ഞു, ചെറുപ്പം മുതൽ എത്രയോ തവണ ഞാനും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. എന്നാൽ വട്ടായിമാർ പെരുകിവരുന്നു. ഗുരുദാസന്മാർ വിരളവും.

    ReplyDelete
  6. ചാക്കോ കളരിക്കളിനെപ്പറ്റി ഞാന്‍ ആദ്യം കേള്‍ക്കുന്നത്, ചിക്കാഗോയില്‍ വെച്ചാണ്. ഒരു എഴുത്തുകാരനാവാന്‍ വേണ്ടി സ്വന്തം ചിലവില്‍ ഒരു നോവല്‍ എഴുതിയ ഒരു അമേരിക്കക്കാരന്‍ എന്നാണ് അദ്ദേഹത്തെ ഒരു മലയാളി പരിചയപ്പെടുത്തിയത്. അമേരിക്കന്‍ മലയാളികളില്‍ വ്യാപകമായി കാണുന്ന ഒരു രോഗത്തെപ്പറ്റി പറഞ്ഞതുകൊണ്ട് ഞാന്‍ അത് അവിശ്വസിച്ചില്ല. പക്ഷെ, വര്‍ഷങ്ങള്‍ക്കു ശേഷം അല്മായാ ശബ്ദത്തില്‍ ഒത്തുകൂടിയപ്പോള്‍ എനിക്ക് ആ ചിന്ത മാറ്റേണ്ടി വന്നു. വളരെയേറെ വായിക്കുകയും അറിയുകയും ചിന്തിക്കുകയും ചെയ്യുന്ന കുറെ തന്റെടികളെ കൂടെ കണ്ടപ്പോഴാണ് സത്യത്തില്‍ ഞാനും എഴുതി തുടങ്ങിയത്. 'Jesus Lived in India' ഒരു അടിസ്ഥാന ഗ്രന്ഥം മാത്രമാണ്. ബുദ്ധിസ്റ്റുകള്‍ വിശേഷ പുനര്‍ജന്മങ്ങളെ കണ്ടെത്തി ദലൈലാമ ആക്കുന്ന രീതിയും യേശുവിനെ കാണാന്‍ ബെത്ലഹെമിലേക്ക് വരുന്നതും കൂട്ടി വായിക്കാവുന്നതെയുള്ളൂ. ബുദ്ധിസ്റ്റുകള്‍ക്ക് രഹസ്യ തന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ രണ്ടു വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ലോബ്സാംഗ് റാമ്പാ എന്നാ പുരോഹിതന്‍ തറപ്പിച്ചു പറയുന്നു. ഒരെണ്ണം ഈജിപ്തില്‍ ആയിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ ലിഖിതങ്ങളുടെ അനേകം കൈയ്യെഴുത്തു പ്രതികള്‍ ഈജിപ്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവിടെ സന്യാസ ഗൃഹങ്ങള്‍ ഉണ്ടായിരുന്നുവെന്നത്‌ തര്‍ക്കമില്ലാത്ത കാര്യം. യൌസേഫും മറിയവും കൂടി ഉണ്ണിയും കൊണ്ട് ഒളിച്ചോടിയത്‌ ഈജിപ്തിലെക്കാണെന്ന് ഓര്മ്മിക്കുക.
    ചരിത്രത്തിലെ യേശുവിനെയല്ല നാം അറിയുന്നതെന്ന് റെസ്സാ അസ്ലാന്‍ (Jesus the Zealot) തെളിവുകളുടെ പിന്ബലത്തോടെ പറയുന്നു. ബെത്ലഹെമിലെ കഥകളില്‍ ഐതിഹ്യങ്ങളുണ്ടെന്നു പറഞ്ഞത് ബെനഡിക്റ്റ് മാര്‍പ്പാപ്പാ. ബെത്ലഹെമിലേക്ക് യാത്ര പോകാന്‍ മാത്രം പ്രധാനപ്പെട്ട ഒരു കണക്കെടുപ്പ് അവിടെ നടന്നതായി ചരിത്രത്തിളില്ല, അവിടെ നക്ഷത്രം താഴ്ന്നു വന്നതായി ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്കും അറിവില്ല. ഒരു രാജ്യത്തെ മുഴുവന്‍ ശിശുക്കളെയും കൊന്നൊടുക്കിയ സംഭവവും ചരിത്രം അറിഞ്ഞിട്ടില്ല. യേശുവിന്‍റെ ജീവിതകാലം മുഴുവന്‍ എടുത്താലും ജോസഫസ്സിന്റെ സമകാല ചരിത്രത്തില്‍ ഇടം പിടിക്കാന്‍ മാത്രം വലിപ്പവുമുണ്ടായിരുന്നില്ല. നീതിമാനായ ജെയിംസിനെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ മാത്രമാണ് ജോസഫസ് യേശുവെന്ന ഒരു ഗുരുവിനെ പരാമര്‍ശിച്ചത്. ശബ്ദമുണ്ടാക്കാതെ ഗ്രാമങ്ങളിലും മലയോരങ്ങളിലും സഞ്ചരിച്ചു സത്യത്തിന്റെയും ധര്മ്മത്തിന്റെയും മാര്‍ഗ്ഗം ഉപദേശിച്ച യേശുവിനെ അനേകം റോമന്‍ വിമത വിപ്ലവകാരികളില്‍ ഒന്നായേ ചരിത്രം കണ്ടിരുന്നുള്ളൂ.
    പിന്നീട് റോമ്മാ സാമ്രാജ്യത്തെ ഇളക്കിമറിച്ച ക്രിസ്ത്യന്‍ മുന്നേറ്റത്തെപ്പറ്റിയും ചരിത്രകാരന്മാര്‍ നിശ്ശബ്ദരാണ്. അവിടെ ആരെയോ ഭയന്ന് എന്തൊക്കെയോ ആരൊക്കെയോ മറച്ചു. പിന്നെ വന്ന സഭാ മൂപ്പന്മാര്‍ക്കു കഥകള്‍ സൃഷ്ടിക്കുക എളുപ്പമായി. ജനം കഥകള്‍ക്ക് ചുറ്റും ഒരു മതം ഉണ്ടാക്കുകയും ചെയതു. നിരവധി ചരിതരകാരന്മാര്‍ 'Holy blood Holy grail എഴുതിയ അന്വേഷകരുടെ സംഘം ഉള്‍പ്പെടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. യേശുവിനെ സംബന്ധിച്ചുള്ള കഥകള്‍ക്ക് എന്ത് വിലയെന്ന്. ആ സദ്ഗുരു പറഞ്ഞുതന്ന പാഠങ്ങള്‍ ആര്‍ക്കും വേണ്ട. നമ്മുടെ പ്രശ്നം യേശു വിവാഹം ചെയ്തിരുന്നോ ഇല്ലയോ എന്നതാണ്. അവിവാഹിതനായ ഒരു യാഹൂദനെ ഒരു നികൃഷ്ട ജീവിയായി കണ്ടിരുന്ന അന്നത്തെ സമൂഹത്തില്‍ യേശുവിന് സ്ഥാനം ഉണ്ടായിരുന്നെങ്കില്‍ യേശു വിവാഹം കഴിച്ചിരിക്കാനും സാധ്യതയുണ്ട്. യേശുവിന് സഹോദരന്മാര്‍ ഉണ്ടായിരുന്നാലും ഇല്ലായിരുന്നാലും തകര്‍ന്നു പോകുന്ന ഒരു മഹത്വമാണ് സഭക്കുള്ളതെങ്കില്‍ ആ സഭ ദൈവത്തില്‍ നിന്നുള്ളതുമല്ല.

    ReplyDelete