ബിഷപ് Stanley Roman-ന്റെ മര്‍ദ്ദനമുറകള്‍ കൈ്രസ്‌തവമല്ല. അതിനെതിരെ സ്‌ത്രീജനങ്ങള്‍ രംഗത്ത്.
െകാല്ലം: 0707.2014.
െമയ് 25 ന് സ്‌ത്രീജനങ്ങളെയും കുട്ടികളെയും നിര്‍ദ്ദയമായി പോലീസ് തല്ലി ചതിച്ചു. കൊല്ലം രൂപതാധികാരിയുടെ അറിവും സമ്മതവും കൂടാതെയായിരുന്നു പോലീസ് ഇടപെടല്‍ എന്നത് വിശ്വസിനിയമല്ല. കാരണം സംഭവം നടക്കുന്ന തലേദിവസം ബിഷപ്പ്. സ്‌റ്റാന്‍ലി റോമന്‍ വിദേശത്തേക്ക് പറന്നു. അതിനു ശേഷം ഒരു മാസം കഴിഞ്ഞിട്ടാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഇത് ആസൂത്രിതമായിരുന്നുവെന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല.
െകാല്ലത്തെ ജനങ്ങളുടെ അജപാലനത്തിന് നിയമിക്കപ്പെട്ട ഈ അജപാലകന്‍ ഒരുമാസക്കാലം വിദേശത്ത് എന്തുചെയ്യുകയായിരുന്നുവെന്നത് വേറൊരു ചോദ്യമാണ്.
േകരള കത്തോലിക്ക സഭയുടെ സോഷ്യല്‍ ഹാര്‍മനി ആന്‍ഡ് വിജിലന്‍സ് കമ്മീഷന്റെ വൈസ്‌ചെയര്‍മാന്‍ പദവി വഹിക്കുന്ന ഇദ്ദേഹം വിശ്വാസജനതയെ ഈവിധത്തിലാണ് കൈകാര്യം ചെയ്യുവാന്‍ പോകുന്നുവെങ്കില്‍ സഭയുടെ വരുംകാലചരിത്രം ഏറെ പരിതാപകരമായിരിക്കും
സ്വ.േല.
കൊല്ലത്ത് മൌനജാഥ
Report and photos sent by Ouseph.
"സഭ ഒരു വ്യവസ്ഥയാണ്. അതിന് ഊടും പാവും നൽകുന്നത് അതിന്റെ സ്ഥാപനങ്ങളും ലാഭവുമാണ്. ഇടക്കെല്ലാം സ്നേഹം, ത്യാഗം, ഉപവി, ലാളിത്യം എന്നീ വാക്കുകൾ പ്രസംഗങ്ങളിലും ഉദാരത ദാനശീലം എന്നീ വാക്കുകൾ സ്തോത്രക്കാഴ്ച്ചകളിലും ചൊല്ലി ദൈവത്തിനു സമർപ്പിക്കുന്നു. പകരം നിങ്ങള്ക്ക് ലഭിക്കുന്നത് പാപമോചനം, കൂദാശകൾ, ആത്മീയ ശാന്തി ... പോരേ ....?"
ReplyDeleteഇന്നലെ പഞ്ചസാര വാങ്ങിക്കൊണ്ടുവന്ന കടലാസിൽ ഒരറ്റത്ത് കണ്ടതാണിത്. ആരെവിടെ എഴുതിയ കഥയുടെ ഭാഗമാണെന്നരിയില്ല. പക്ഷേ, ഒരു തുറന്ന സത്യപ്രഖ്യാപനമായി ഇതിനെ കാണാം. കുരീപ്പുഴക്കാർക്കെങ്കിലും ഇപ്പോൾ ഈ സത്യം മനസ്സിലായിക്കാണും.
Tel. 9961544169 / 04822271922
സഭയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആശാസ്യവും അനാശാസ്യവുമായ ഇടപാടുകളെ തൽക്ഷണം തിരഞ്ഞുപിടിച്ച് വിശ്വാസികളെ ധരിപ്പിക്കുന്നതിൽ Soul & Vision ന്റെ ഉപജ്ഞാതാവ് ശ്രീ ജോർജ് കട്ടിക്കാരൻ കാണിക്കുന്ന തളരാത്ത മാദ്ധ്യമധർമ്മം അഭിനന്ദനമർഹിക്കുന്നു. അദ്ദേഹവും അദ്ദേഹത്തെപ്പോലെ ഇത്തരം സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും തങ്ങളുടെ വളരെയധികം വിലയേറിയ സമയം അനുദിനം അതിനായി വ്യയംചെയ്യുന്നത് യാതൊരു പ്രതിഫലേശ്ചയും കൂടാതെയാണെന്നത് വായനക്കാരെങ്കിലും ഓർത്തിരിക്കണം. അല്മായശബ്ദം വളരെയധികം അനുവാചകരെ ആകർഷിക്കാനുള്ള പ്രധാന കാരണം ശ്രീ കട്ടിക്കാരനും ഗൾഫ് പ്രവാസിയായ റോഷൻ ഫ്രാൻസിസും പോസ്റ്റ് ചെയ്യുന്ന വൈവിദ്ധ്യമേറിയ കുറിപ്പുകളാണ്. വല്ലപ്പോഴുമെങ്കിലും സഭാനവീകരണപ്രസ്ഥാനത്തിന്റെ ഈ സാരഥികളെ നമ്മുടെ നിറഞ്ഞ നന്ദി അറിയിക്കേണ്ടത് ഒരു മര്യാദയാണ്. അക്കൂടെ, നമുക്കെല്ലാം മാസാമാസം കൈയിൽ കിട്ടുന്ന സത്യജ്വാലയുടെ പ്രഗത്ഭനായ എഡിറ്റർ ശ്രീ ജോർജ് മൂലേച്ചാലിലും ഉൾപ്പെടുന്നു. തല നിറയെ ആശയങ്ങളുള്ള, ധാരാളം എഴുതാൻ കൊതിക്കുന്ന, ഒരു ചിന്തകനാണ് അദ്ദേഹം. ഒശാനയിൽ അദ്ദേഹം എഴുതിയിരുന്ന ലേഖനങ്ങളിലും അദ്ദേഹത്തിന്റെ ഏതാനും പുസ്തകങ്ങളിലും തെളിഞ്ഞു നില്ക്കുന്നത് അങ്ങേയറ്റം യുക്തിസഹമായ ചിന്താരീതിയും സംഭവങ്ങളുടെ ബഹുലതകലിൽനിന്ന് സത്യത്തെ അരിച്ചെടുക്കാനും ലളിതസുന്ദരമായ ഭാഷയിൽ അതിനെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ നൈസർഗികമായ കഴിവുമാണ്. സത്യജ്വാല യഥാർഥത്തിൽ ഒരൊറ്റയാൾ പ്രസ്ഥാനമാണ്. തന്റെ മുഴുവൻ സമയവും അതിനായി ചെലവാക്കേണ്ടി വരുന്നതുകൊണ്ട് തന്റെ ഇഷ്ടവിഷയങ്ങളെ ആസ്പദമാക്കി വല്ലപ്പോഴുമെങ്കിലും എഴുതാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഒട്ടുംതന്നെ ശമിക്കപ്പെടുന്നില്ല എന്നത് ചിരകാലമായി എനിക്കറിയാം.
ReplyDeleteശ്രീ ജോസഫ് മറ്റപ്പള്ളി, ശ്രീ ജോസഫ് മാത്യു, ശ്രീ ജെയിംസ് കോട്ടൂർ, ശ്രീ ജോസാന്റണി, ശ്രീ ചാക്കോ കളരിക്കൽ തുടങ്ങി ബാക്കിയുള്ള ഒരു സഹപ്രവർത്തകനെയും മറക്കാനാവില്ല. സഹകരണബുദ്ധിയോടെ അക്ഷീണം ഈ നവീകരണസംരംഭത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏവർക്കും അർഹമായ നന്ദി എല്ലാ സമാനമാനസ്സരുടെയും പേരിൽ രേഖപ്പെടുത്താൻ വേണ്ടിയാണ് ഈ കുറിപ്പ്.
അല്മായശബ്ദത്തിനുവേണ്ടി സക്കറിയാസ് നെടുങ്കനാൽ