Joseph Padannamakkel (February 12, 2012 ന് ഒരു കമന്‍റായി ഈ ബ്ലോഗ്ഗില്‍ എഴുതിയത് "ഇന്നു ജീവിതമെന്നത് ഓരോ നിമിഷവും വിവരസാങ്കേതികവിദ്യകളുടെ ഒഴുക്കുതന്നെയായിരിക്കുന്നു.ഒച്ചയുംബഹളവും നിറഞ്ഞ ഇന്നത്തെ ലോകത്ത് മനസ്സിന് ആരോഗ്യവും ആനന്ദവും നല്‍കുവാന്‍ മൌനത്തിനു ഒരു ഇടം ആവശ്യമാണ്. ഇത് നമ്മുടെ മനസ്സിനെ സുസ്ഥിരമാക്കും.മാനസ്സിക സന്തോഷവും നല്‍കും. അങ്ങനെ നമ്മളെതന്നെ കൂടുതല്‍ സ്വയം അറിയുവാനും കാരണമാകും.
ഒരു ഫോണ്‍ ബെല്ലടിക്കുമ്പോള്‍, ഇമ്പമേറിയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ടെലിവിഷന്‍, കമ്പ്യുട്ടറുകള്‍ ഇവകളില്‍നിന്നും അറിവിന്റെ ഒഴുക്കുകള്‍ പ്രവഹിക്കുമ്പോള്‍,ശബ്ദം ആരോഗ്യത്തിനു ഭീഷണിയാവുമ്പോള്‍ നമ്മില്‍ രക്തസമ്മര്‍ദം ഉണ്ടാകുന്നു. ചെവികള്‍ക്കും മനസ്സിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഉറക്കത്തിനു തടസം വരുത്തുന്നു. ഇമ്മ്യൂണ്‍ സിസ്റ്റം തകരുന്നു. അങ്ങനെ വ്യാകുലതയും തീവ്രമായ മാനസ്സികശാരിരിക വേദനകളുമുണ്ടാക്കുന്നു.ഇതിനെല്ലാമുള്ള ഒരു മുക്തിയാണ് ഏകാന്തത തേടിയുള്ള ആ മൌനം.
ഒച്ചപ്പാടും ആര്‍പ്പോടും നിറഞ്ഞ ഈ ജീവിതത്തില്‍ മൌനംതേടിയുള്ള ശൂന്യമായ നിമിഷങ്ങള്‍ കുറഞ്ഞുകുറഞ്ഞു വരുന്നു. മനുഷ്യമനസ്സില്‍ മൌനത്തിനു സുരക്ഷിതമായ ഒരു സ്ഥാനം ഇന്നു ഏവര്‍ക്കും കാലത്തിന്റെ ആവശ്യമാണ്.എന്താണ് ഇതിനു പരിഹാരം? മൌനമായി ഏതാനും നിമിഷങ്ങള്‍ സാക്കിന്റെ ഈ പദ്യം വായിക്കൂ? മനസ്സിന് കുളിര്‍മ്മ നല്‍കും.ശാന്തമായ സംഗീതശ്രവണം,വാക്കുകളെ നോട്ടില്‍ കുറിക്കുക ഇതെല്ലാം മൌനത്തില്‍ ചെയ്യാവുന്നതാണ്.
സെന്‍റ് ബെര്‍നാര്ദ് പറഞ്ഞതുപോലെ "നീ കേട്ടിട്ടില്ലാത്ത അനേക കാര്യങ്ങള്‍ ഈ പര്‍വതനിരകളിലുള്ള പാറകളും മരങ്ങളും നിന്നെ പഠിപ്പിക്കും". വാഗമണ്ണിലെ ശുദ്ധവായുവാണെന്നുതോന്നുന്നു സാക്കിനെ ഹൃദയസ്പര്‍ശമായ ഈ സുന്ദരമൌന ഗദ്യപദ്യം രചിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് തോന്നി പോവുന്നു.
Joseph Padannamakkel (February 12, 2012 ന് ഒരു കമന്‍റായി ഈ ബ്ലോഗ്ഗില്‍ എഴുതിയത്
ReplyDelete"ഇന്നു ജീവിതമെന്നത് ഓരോ നിമിഷവും വിവരസാങ്കേതികവിദ്യകളുടെ
ഒഴുക്കുതന്നെയായിരിക്കുന്നു.ഒച്ചയുംബഹളവും നിറഞ്ഞ ഇന്നത്തെ ലോകത്ത് മനസ്സിന് ആരോഗ്യവും ആനന്ദവും നല്‍കുവാന്‍ മൌനത്തിനു ഒരു ഇടം ആവശ്യമാണ്. ഇത് നമ്മുടെ മനസ്സിനെ സുസ്ഥിരമാക്കും.മാനസ്സിക സന്തോഷവും നല്‍കും.
അങ്ങനെ നമ്മളെതന്നെ കൂടുതല്‍ സ്വയം അറിയുവാനും കാരണമാകും.
ഒരു ഫോണ്‍ ബെല്ലടിക്കുമ്പോള്‍, ഇമ്പമേറിയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ടെലിവിഷന്‍, കമ്പ്യുട്ടറുകള്‍ ഇവകളില്‍നിന്നും അറിവിന്റെ ഒഴുക്കുകള്‍ പ്രവഹിക്കുമ്പോള്‍,ശബ്ദം ആരോഗ്യത്തിനു ഭീഷണിയാവുമ്പോള്‍ നമ്മില്‍ രക്തസമ്മര്‍ദം ഉണ്ടാകുന്നു. ചെവികള്‍ക്കും മനസ്സിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഉറക്കത്തിനു തടസം വരുത്തുന്നു. ഇമ്മ്യൂണ്‍ സിസ്റ്റം തകരുന്നു. അങ്ങനെ വ്യാകുലതയും തീവ്രമായ മാനസ്സികശാരിരിക വേദനകളുമുണ്ടാക്കുന്നു.ഇതിനെല്ലാമുള്ള ഒരു മുക്തിയാണ് ഏകാന്തത തേടിയുള്ള ആ മൌനം.
ഒച്ചപ്പാടും ആര്‍പ്പോടും നിറഞ്ഞ ഈ ജീവിതത്തില്‍ മൌനംതേടിയുള്ള ശൂന്യമായ നിമിഷങ്ങള്‍ കുറഞ്ഞുകുറഞ്ഞു വരുന്നു. മനുഷ്യമനസ്സില്‍ മൌനത്തിനു സുരക്ഷിതമായ ഒരു സ്ഥാനം ഇന്നു ഏവര്‍ക്കും കാലത്തിന്റെ ആവശ്യമാണ്.എന്താണ് ഇതിനു പരിഹാരം? മൌനമായി ഏതാനും നിമിഷങ്ങള്‍ സാക്കിന്റെ ഈ പദ്യം വായിക്കൂ? മനസ്സിന് കുളിര്‍മ്മ നല്‍കും.ശാന്തമായ
സംഗീതശ്രവണം,വാക്കുകളെ നോട്ടില്‍ കുറിക്കുക ഇതെല്ലാം മൌനത്തില്‍ ചെയ്യാവുന്നതാണ്.
സെന്‍റ് ബെര്‍നാര്ദ് പറഞ്ഞതുപോലെ "നീ കേട്ടിട്ടില്ലാത്ത അനേക കാര്യങ്ങള്‍
ഈ പര്‍വതനിരകളിലുള്ള പാറകളും മരങ്ങളും നിന്നെ പഠിപ്പിക്കും".
വാഗമണ്ണിലെ ശുദ്ധവായുവാണെന്നുതോന്നുന്നു സാക്കിനെ ഹൃദയസ്പര്‍ശമായ ഈ സുന്ദരമൌന ഗദ്യപദ്യം രചിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് തോന്നി പോവുന്നു.