ചര്‍ച്ച് ആക്ട് പ്രാബല്യത്തിലായാൽ
വിദേശ ഫണ്ടിന്റെയും വിശ്വാസിസമൂഹസമ്പത്തിന്റെയും ദുരുപ യോഗം ഇനി നടപ്പില്ല എന്ന അങ്കലാപ്പ് അവരെ അലട്ടുന്നു!
ക്രൈസ്തവ സഭകളുടെ ‘നിലവിളി’ രാഷ്ട്രീയ ധ്രുവീകരണത്തിന് എന്ന് കെ.സുജിത്ത്
March 21, 2015 തൃശൂര്‍:
അനാവശ്യ വിവാദമുയര്‍ത്തി, ക്രൈസ്തവ സമൂഹം പീഡിപ്പിക്കപ്പെടുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭകള്‍ നടത്തുന്ന ശ്രമം രാഷ്ട്രീയ ധ്രുവീകരണം മുന്നില്‍ക്കണ്ട്. മോദി സര്‍ക്കാരിനും ആര്‍എസ്എസ്സിനുമെതിരെ സഭ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് സര്‍ക്കാരിന്റെ നയപരിപാടികള്‍ അട്ടിമറിക്കാന്‍. പൊതുസമൂഹത്തിന് ഗുണകരവും സഭാപുരോഹിതര്‍ക്ക് തലവേദനയുമാകുന്ന നയങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചതോടെയാണ് നിലവിളിയുമായി സഭാധികൃതര്‍ രംഗത്തെത്തുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനാല്‍ അടുത്തിടെ 69 എന്‍ജിഒകളെ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തുകയും വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇതില്‍ 15 എന്‍ജിഒകള്‍ ക്രൈസ്തവ സഭകള്‍ക്ക് കീഴിലുള്ളതാണ്. വിദേശ ഫണ്ട് ലഭിക്കുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ നിരീക്ഷണത്തിലുമാണ്. സേവനപ്രവര്‍ത്തനങ്ങള്‍ക്കായി കണക്കില്ലാത്ത വിദേശ ഫണ്ടാണ് സഭകള്‍ക്ക് ഓരോ വര്‍ഷവും ലഭിക്കുന്നത്. മതപരിവര്‍ത്തന വ്യവസായം മുന്നോട്ട് കൊണ്ട് പോകുന്നതും ഇത്തരം ഫണ്ടുപയോഗിച്ചാണ്. മോദി-സര്‍ക്കാരിന്റെ നടപടി സഭകളെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമാണ്. ഇതിന് പുറമെയാണ് ചര്‍ച്ച് ആക്ട് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്നത്. സഭകളുടെ സമ്പത്ത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമില്ല. ആരോഗ്യ, വിദ്യാഭ്യാസ, ആത്മീയ വ്യാപാരത്തിലൂടെ സഭ കോടികള്‍ കൊയ്യുന്നുണ്ടെങ്കിലും സേവന പ്രവര്‍ത്തനത്തിന്റെ പരിധിയില്‍പ്പെടുത്തി നികുതി ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സഭകളെ ജനാധിപത്യവത്കരിക്കുകയും നടത്തിപ്പില്‍ വിശ്വാസികള്‍ക്ക് പങ്കാളിത്തം നല്‍കുകയും ചെയ്യുന്ന ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുതന്നെ ആവശ്യമുയരുന്നുണ്ട്. സഭാപുരോഹിതരുടെ സാമ്പത്തികാധികാരം കുറയ്ക്കുന്ന ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിന് വിവിധ സംഘടനകള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തെ വെല്ലുവിളിച്ച് സഭകള്‍ക്കുള്ളില്‍ സമാന്തരകോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സഭകള്‍ എതിര്‍ത്തിരുന്ന പശ്ചിമഘട്ട സംരക്ഷണവുമായി ശക്തമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത്തരം ‘അപകടങ്ങള്‍’ മുന്‍കൂട്ടി കണ്ടാണ് സഭാനേതൃത്വം കൂട്ടക്കരച്ചില്‍ നടത്തി വര്‍ഗ്ഗീയ വിഭജനം സൃഷ്ടിക്കുന്നത്. വിശ്വാസികളെ രംഗത്തിറക്കിയും ഇതര രാഷ്ട്രീയ പാര്‍ട്ടികളെ യോജിപ്പിച്ചും ഏത് വിധേനയും സര്‍ക്കാര്‍ നടപടികള്‍ തടയുന്നതിനുള്ള പരിശ്രമമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ ആരോപണങ്ങള്‍ അതേപടി ഏറ്റെടുക്കുന്നത് സഭകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. വര്‍ഗ്ഗീയ ആരോപണങ്ങള്‍ ഉന്നയിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് പിന്നില്‍ സഭയ്ക്ക് രാജ്യവിരുദ്ധ അജണ്ടയുമുണ്ട്. വിദേശ രാജ്യങ്ങളില്‍ മോദിക്ക് ലഭിക്കുന്ന സ്വീകാര്യത തടയുകയെന്നതാണ് ഇത്. മോദി സന്ദര്‍ശിക്കുന്നതിലേറെയും ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളാണ്. വിദേശ മാധ്യമങ്ങള്‍ സഭയുടെ വിലാപങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകളെപ്പോലെ മോദി-സര്‍ക്കാരും തങ്ങള്‍ക്ക് വഴിപ്പെടണമെന്നാണ് സഭയുടെ നിലപാട്. ദല്‍ഹിയിലെ പള്ളി ‘ആക്രമണങ്ങളില്‍’ പ്രധാനമന്ത്രിയെയും ഹിന്ദു സംഘടനകളെയും പ്രതിക്കൂട്ടിലാക്കിയ സഭ ഏറ്റവുമൊടുവില്‍ കൊല്‍ക്കത്തയില്‍ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലും കേന്ദ്രസര്‍ക്കാരിനെ പഴിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കേണ്ട വിഷയത്തില്‍ വിമര്‍ശനം മോദിക്കെതിരെ തിരിക്കുന്നത് ആസൂത്രിതമാണ്. സിസ്റ്റര്‍ അഭയയെ കൊന്ന് കിണറ്റിലെറിഞ്ഞവരും തൃശൂരില്‍ ഒന്‍പത് വയസുകാരിയെ പീഢിപ്പിച്ച പുരോഹിതനും പീഢനം ചെറുത്തതിന് മഠത്തില്‍ നിന്നും കന്യാസ്ത്രീയെ പുറത്താക്കിയവരും ഇപ്പോഴും സഭയുടെ ഭാഗമായിത്തന്നെ കഴിയുകയാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news275661
ജന്മഭൂമി: http://www.janmabhumidaily.com/news275661
അമേരിക്ക, ടെക്സാസ്:-
ReplyDeleteഡാളസ്;
ഡാളസിൽ അടുപ്പ് കൂട്ടിയമാതിരി മൂന്ന് (3) കാത്തലിക് പള്ളികൽ. മൂന്നിടത്തും ഒരേ സമയം
ഒരേ ദിവസം ധ്യാനങ്ങൽ സംങ്കടിപ്പിച്ചിരിക്കുന്നു. 1. കൊപ്പേൽ സീറോ മലബാർ സെന്റ് അല്ഫോൻസാ
ചർച്ച്, 2. ക്രൈസ്റ്റ് ദി കിങ്ങ് ക്നാനായ കാത്തലിക് ചർച്ച് വെബ്ചാപ്പൽ, 3. സീറോ മലബാർ സെന്റ്
തോമസ് ഫൊറാന കാത്തലിക് ചർച്ച് ഗാർലാണ്ട്, എന്നിവിടങ്ങളിലായിട്ടാണ് ധ്യാനങ്ങൽ നടക്കുന്നത്.
ക്രിസ്തുമസ്സിനും, ഈസ്റ്ററിനും, ബ്ലാക്ക് ഫ്രൈഡെ, ജുലൈ 4ത്ത് തുടങ്ങിയ വിശേഷ ദിവസങ്ങളിൽ
അമേരിക്കയിൽ മിക്ക കച്ചവടമേഗലകളിലും സൂപ്പർ സെയിൽ നടക്കുന്ന ദിവസങ്ങളാണ്. അന്ന് ജനം
അതിരാവിലെ എണീറ്റ് അവനവന് വേണ്ടത് വാങ്ങാൻ പുറപ്പെടും. കൂടുതൽ ലാഭം കിട്ടുന്നിടത്തായിരിക്കും
കൂടുതൽ തിരക്ക്. അതുപോലെ ഈ ദിവസങ്ങളിൽ ഡാളസ്സിൽ നടക്കുന്ന ധ്യാനങ്ങൽക്കും പ്രത്യേകതയുണ്ട്.
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അത് വെറുതെ പറയുന്നതാണ്. എന്ന് കരുതിയവർക്ക്
തെറ്റി. മണം ഉണ്ടോ ഇല്ലയോ എന്നറിയാൻ ഈ സംഭവം തന്നെ ഉത്തമ ഉദാഹരണമല്ലെ!!.
സെന്റ് അൽഫോൻസാ ചർച്ച് കൊപ്പേൽ, എന്താന്നറിയില്ല ധ്യാനത്തിന്റെ ആരംഭ ദിവസം തന്നെ
ആളുകൽ തീരെ കുറവായിരുന്നു. നോബുകാലത്തെ വെള്ളിയാഴ്ച്ച വരാറുള്ള ആളുകൽ പോലും വന്നില്ല.
എന്നാൽ ഗാർലാണ്ടിലും സ്ഥിതി മറിച്ചായിരുന്നില്ല. അവിടെയും തീരെ ആളുകൾ കുറവായിരുന്നു. കാരണം
തിരക്കിയപ്പോളാണ് അറിയുന്നത്, ഈ രണ്ട് പള്ളികളിലേയും ആളുകൽ വെബ് ചാപ്പലിലുള്ള ക്രൈസ്റ്റ് ദി
കിങ്ങ് ( ക്രിസ്തുരാജാ പള്ളിയിൽ ) ധ്യാനത്തിനുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും ആളുകൽ ധ്യാനത്തിന്
വന്നത്കൊണ്ട് ഉച്ചഭക്ഷണം പോലും തികയാതെവന്നു. എന്തുകൊണ്ടാണ് സ്വന്തം ഇടവകയിലെ ധ്യാനത്തിൽ
സംബന്തിക്കാതെ ആളുകൽ മറ്റ് പള്ളികളിൽ പോയത്. സെന്റ് അൽഫോൻസായിലും, സെന്റ് തോമസിലും
ദൈവവചനങ്ങൽ അല്ലേ ധ്യാനഗുരുക്കൽ പടിപ്പിക്കുന്നത്. പള്ളിമുറ്റത്ത് കിടക്കുന്നവർ വരെ വെബ്ചാപ്പലിൽ
ധ്യാനത്തിനുണ്ടായിരുന്നു.
ഈ മൂന്നു ധ്യാനങ്ങളും ഒരേദിവസം ഒരേസമയം സങ്കടിപ്പിച്ചവർക്ക് വേണം അഭിനന്ദനങ്ങൽ അറിയിക്കാൻ.
ഡാളസ്സിൽ നടക്കുന്ന ധ്യാന മഴ പരലോകത്തിരുന്നു ബ്രഹ്മാവു കണ്ടാസ്വതിക്കുകയാണ്. ധ്യാനം നടത്തിയവർക്ക്
ആരെങ്കിലും എന്തെങ്കിലും കൊടുത്തെങ്കിലായി, പ്രതീക്ഷിച്ചതൊന്നും കിട്ടാൻപോകുന്നില്ല. ബ്രഹ്മാവിനുള്ളത്
കുറയാതെ കിട്ടുകയും ചെയ്യും. ബ്രഹ്മാവ് ആരാ മോൻ, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ അങ്ങേരെപോലെ
ആർക്ക് കഴിയും. സീറോ മലബാർ സഭാ വിശ്വാസികൽ പോലും സഭയുടെ ദുഷ്പ്രവൃത്തികണ്ട് ദു:ഖിക്കുന്നു.
കള്ളന്മാരെയും, കൊലയാളികളേയും സംരക്ഷിക്കുന്ന സീറോ മലബാർ സഭ ഒരിക്കലും നന്നാകില്ല. പിച്ചളക്കാട്ടിന്
അഭയം നൽകിയ മെത്രാൻ ജേക്കബ് അങ്ങാടിയും സഭയുടെ നാശത്തിന് ഉത്തരവാദിയാണ്. "എന്തിനാണ് അപ്പാ
എന്നെ തല്ലുന്നത് ഞാൻ ഗുണംവരില്ല" എന്ന് തല്ലുകൊള്ളുന്നവൻ തന്നെ പറഞ്ഞാൽ പിന്നെ അവനെ തല്ലിയിട്ട്
കാര്യമുണ്ടോ.എല്ലാം ദൈവഹിതമെന്ന് കരുതി സമാധാനിക്കാം, ഈശ്വരോ രക്ഷ.
Jim Thomas Kandarappallil writes:
ReplyDeleteരണ്ടു പള്ളി തകർത്തപ്പൊഴെക്കും മുതലക്കണ്ണീർ ഒഴുക്കി, ആ പാപം (?) ഹിന്ദുക്കളുടെ തലയിൽ വയ്ക്കാൻ ശ്രമിക്കുന്ന മെത്രനച്ചന്മാർ, പണ്ട് പണ്ട്, ഇതേ പള്ളികൾ പണിയാൻ സ്ഥലവും, പണവും സന്തോഷപൂർവ്വം തന്ന ഹിന്ദുക്കളായ രാജാക്കന്മാരുടെയും നാട്ടുപ്രമാണിമാരുടെയും കാര്യം മറന്നോ...? അന്നവർ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഈ മെത്രാനച്ചന്മാരെല്ലാം പേരിന്റെ അറ്റത്ത് വല്ല മേനനോ, പിള്ളയോ, നായരോ ഒക്കെ ആയി ഇതിലെ നടക്കുന്നതു കാണാമായിരുന്നു. സ്മരണ വേണം, പിതാവേ, സ്മരണ... തമ്മിൽ തല്ലിക്കുമ്പോൾ എന്തോന്ന് സ്മരണ, അല്ലേ ...?
Alex Kaniamparambil writes:
ReplyDeleteഇപ്പോഴത്തെ ചില ക്രിസ്ത്യാനി പിള്ളേര്‍ക്ക് ഒരു കാര്യവിവരവും ഇല്ലല്ലോ.. പണ്ട് പാതിരി ഇല്ലത്തെ കുന്നിന്‍പുറത്ത് പശു പെറ്റുക്കിടക്കുന്നതായി സ്വപ്നംകണ്ടു.. അവിടെ പള്ളി പണിയണം എന്ന് ദൈവത്തിന്റെ കല്പന ഉണ്ടായി എന്നൊക്കെ കപ്യാരും കൈക്കാരനും ചെന്ന് പറഞ്ഞപ്പോള്‍ സാധുവായ ഒറിജിനല്‍ തിരുമേനി (നമ്പൂതിരി) ആ കുന്ന് അങ്ങ് പതിച്ചുകൊടുത്തു. അതിനു പകരമായി, പിറ്റേ വര്‍ഷത്തെ പെരുന്നാളിന് ഘോഷയാത്ര പോയപ്പോള്‍ നമ്പൂതിരിയുടെ ഇല്ലത്തിനു മുന്നില്‍ ചെന്നപ്പോള്‍ രണ്ടു പടക്കം പൊട്ടിച്ചില്ലേ? അതൊക്കെ പോരേ? കാലാകാലം നന്ദി ഉള്ളവരായിരിക്കാന്‍, നമ്മുടെ തിരുമെനിമാരെന്താ പട്ടികളാണോ. അവര്‍ക്ക് കൊടുക്കാന്‍ ദൈവം വച്ചിരുന്ന നന്ദി പട്ടി കടിച്ചോണ്ടു പോയി. വേണ്ട കടപ്പാടും നന്ദിയും ഒക്കെ ഞങ്ങളുടെ പട്ടി കാണിക്കും. ഞങ്ങള്‍ക്കു വേറെ പണിയുണ്ട്...
അമേരിക്ക, ടെക്സാസ്:-
ReplyDeleteഡാളസ്;
ഡാളസിൽ അടുപ്പ് കൂട്ടിയമാതിരി മൂന്ന് (3) കാത്തലിക് പള്ളികൽ. മൂന്നിടത്തും ഒരേ സമയം
ഒരേ ദിവസം ധ്യാനങ്ങൽ സംങ്കടിപ്പിച്ചിരിക്കുന്നു. 1. കൊപ്പേൽ സീറോ മലബാർ സെന്റ് അല്ഫോൻസാ
ചർച്ച്, 2. ക്രൈസ്റ്റ് ദി കിങ്ങ് ക്നാനായ കാത്തലിക് ചർച്ച് വെബ്ചാപ്പൽ, 3. സീറോ മലബാർ സെന്റ്
തോമസ് ഫൊറാന കാത്തലിക് ചർച്ച് ഗാർലാണ്ട്, എന്നിവിടങ്ങളിലായിട്ടാണ് ധ്യാനങ്ങൽ നടക്കുന്നത്.
സാത്താന്റെ കുരിശില്ലാത്ത ഒരു പള്ളിയിലിരുന്ന് വചനം ശ്രവിക്കുകയും വിശുദ്ധബലിയിൽ
പങ്കുകൊള്ളുകയും ചെയ്യണമെന്ന് അമേരിക്കയിലെ മലയാളികൽ ഒന്നടങ്കം ആഗ്രഹിക്കാൻ തുടങ്ങിയിട്ട്
വർഷം ഏറെയായി. അത് സാദ്ധ്യമായ സന്തോഷത്തിലാണ് സെന്റ് അല്ഫോൻസാ ചർച്ച് കോപ്പേലും,
സെന്റ് തോമസ് ഫൊറോനാ ചർച്ച് ഗാർലാൻണ്ടും. അസാദ്ധ്യമെന്ന് കരുതിയിരുന്നത് സാദ്ധ്യമായതിലുള്ള
സന്തോഷം. ധ്യാനവും ധ്യാനിപ്പിക്കലും ഒക്കെ അമേരിക്കയിൽ ഒരു വ്യവസായമായി മാറിയിരിക്കുകയാണ്.
സെമിനാരിയിൽ പോയിട്ടുള്ള സഭയിലെ ഏത് അണ്ഡനും അടകോടനും അമേരിക്കയിലെത്തിയാൽ പിന്നെ
അദ്ദേഹത്തിന്റെ കാര്യം രക്ഷപെട്ടു. കള്ളനോ പിടിച്ചുപറിക്കാരനോ, കൊലപാതകിയോ സ്ത്രീപീഡനത്തിൽ
പ്രതിയായിട്ടുള്ളവരോ, കൈ, കാൽ, തല, അറുത്തവരോ അറുക്കാൻ കൂട്ടുനിന്നവരോ ആരുമായിക്കൊള്ളട്ടെ
അമേരിക്കയിലേക്ക് സ്വാഗതം. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചിക്കാഗോ രൂപത ചെയ്തുകൊടുക്കും.
അത് സഭയുടെ തീരുമാനമാണ്. പ്രൊഫസർ റ്റി. ജെ. ജോസഫ് സാറിന്റെ കൈപ്പത്തി അർത്തവനും കോളേജിൽ
സാറിന്റെ സഹപാടിയുമായിരുന്ന ഫാ. പിച്ചളക്കാട്ടിൽ അമേരിക്കയിൽ ചിക്കാഗോ രൂപതാ ബിഷൊപ്
ജേക്കബ് അങ്ങാടിയത്തിന്റെ സംരക്ഷണത്തിലാണ്. അതുപോലെ നികൃഷ്ടരും ക്രൂര കൃത്യങ്ങൽ ചെയ്തവരേയും
സഭ സംരക്ഷണം നൽകി പരിപാലിക്കുന്നത് ചിക്കാഗോ രൂപതാ മന്ദിരത്തിലാണ്.
ക്രൈസ്റ്റ് ദി കിങ്ങ്, ക്നാനായ ചർച്ചിൽ കഴിഞ്ഞ ദിവസത്തിനേക്കാളും ആളുകൽ ധ്യാനത്തിനെത്തിയിരുന്നു.
കൊപ്പേലിലും ഗാർലാൻണ്ടിലും ധ്യാനിക്കുവാൻ വന്നവരുടെ സംഖ്യ നേർപകുതിയായി. ധ്യാന ഗുരുക്കൽ തീർത്തും
അവശരായതല്ലാതെ ശ്രവിക്കുവാൻ ആളുണ്ടായില്ല ധ്യാനഹാളിൽ. സ്കൂൽ വിദ്യാഭ്യാസകാലത്ത് എല്ലാവർഷവും
സ്കൂൽ അടക്കാറാകുംബോൽ ആനിവേർസറികൽ നടത്താറുണ്ട്. അടുത്തുള്ള സ്കൂളുകളേക്കാലും നന്നാായിട്ട്
കാര്യപരിപാടികൽ സങ്കടിപ്പിക്കാൻ അധികൃതർ ശ്രദ്ധിക്കും. ഇവിടെ അതും ഉണ്ടായില്ല, ഒന്നിനും ആർക്കും സമയം
കിട്ടിയില്ലെന്ന് ചുരുക്കം. എന്താണെങ്കിലും ബിഷൊപ് അങ്ങാടിയത്ത്( ഹരിഹരൻ പിള്ള )ഹാപ്പിയാണ്.
സീസറിനുള്ളത് നേരത്തെതന്നെ കിട്ടിക്കാണും, ബാക്കിയുള്ളവരുടെ കാര്യം കട്ടപുക.
ജിം പറഞ്ഞതുപോലെ "എങ്കിൽ ഈ മെത്രാനച്ചന്മാരെല്ലാം പേരിന്റെ അറ്റത്ത് വല്ല മേനനോ, പിള്ളയോ, നായരോ ഒക്കെ ആയി ഇതിലെ നടക്കുന്നതു കാണാമായിരുന്നു. "എന്ന്.. ഇത് തികച്ചും തെറ്റാണ് എന്നാണ് എന്‍റെ മതം ! ഈഴവര്‍ തൊട്ടു കീഴ്പോട്ടുള്ള കീഴ്ജാതിക്കാര്‍ (തൊട്ടുകൂടാത്തവര്‍ ,തീണ്ടിക്കൂടാത്തവര്‍ ,ദ്രിഷ്ടിയില്‍ പെട്ടാലും കുറ്റമുള്ളോരൊക്കെ) യാണീ കേരളത്തില്‍ മാമോദീസാ മുങ്ങിയതു ! മേനോനും നായര്‍ക്കും പിള്ളേച്ചനും പിന്നെ അന്നത്തെ എന്നല്ല എന്നത്തെയും തിരുമേനിമാര്‍ക്കും (ബ്രാഹ്മണര്‍) മാമോദീസയുടെ കാര്യമേയില്ല !കാരണം അവര്‍ എന്നും സമൂഹത്തിന്റെ മേല്ജാതികള്‍ ആയിരുന്നു .
ReplyDelete"മുലക്കരം കൊടുക്കുവാന്‍ പിശുക്കനെന്‍ മുത്തച്ഛന്റെ
മടി കാരണം ആ മനം മതം വെറുത്തു ;
പിടിച്ചിട്ടഴിക്കും ജമ്പര്‍ ,അത് ഭയന്നെന്‍ മുത്തശ്ശി
മതം മാറി പാതിരിതന്‍ വഴിക്കുവന്നു " എന്‍റെ (അപ്രിയ യാഗങ്ങള്‍ ) പഴയ ഈരടി ആറിയാതെ ഓര്‍ത്തുപോയി! സത്യം ഇതാണ് ...., ചില മെത്രാന്മാരെ കണ്ടാലറിയില്ലേ ഇവനേതോ ദൈവത്തിന്റെ ജനം (ഹരിജനം) അചായനായവന്റെ തലമുറയാനെന്നു ! ?പാതിരിയില്‍ ചിലരോടിടപഴകിയാലറിയില്ലേ ഇയ്യാലൊരു കീഴ്ജാത്ക്കാരനാനെന്നു ? പുറത്തു ധരിച്ച കളര്‍ ളോഹ; അയ്യോ, അത് തയ്യല്‍ക്കാരന്‍ കൊടുത്ത ശോഭയാണ് ! "റ്റൈലെർ'സ പെര്സനാലിട്ടി" എന്നൊരു ചൊല്ലുതന്നെ ഉണ്ട് ഇംഗ്ലീഷ് ഭാഷയില്‍ ...
.....മെല്‍ബണ്‍ സിറോ-മലബാര്‍ രൂപതയുടെ – സിറോ-മലബാര്‍ ഓസ്ട്രേലിയ ലിമിറ്റഡ് കൂട്ട് കച്ചവട കമ്പിനിയായി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. സിറോ-മലബാര്‍ ഓസ്ട്രേലിയ ലിമിറ്റഡ് എന്ന കമ്പനി 22/ 11/ 2012-ല്‍ രൂപികരിച്ചു. പ്രസ്തുത കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നാല് വൈദീകരും ഒരു ഓസ്ട്രെലിയന്‍ വംശജയായ സ്ത്രീയും ആണ്. അവര്‍ക്ക് സിറോ-മലബാര്‍ സഭയുമായി ബന്ധമൊന്നുമില്ല.
ReplyDeleteഇല്ലാത്ത പ്രൊജക്റ്റ്‌കളുടെ പേര് പറഞ്ഞ് സമ്പത്ത് വഴി തിരിച്ച് വിടുന്നതിനും തന്ത്രപരമായി മുനോട്ട് പോകാനും കമ്പനിക്ക് ഒരു ഓസ്ട്രലിയന്‍ മുഖം നല്‍കാന്‍ വേണ്ടി തന്ത്രപൂര്‍വ്വമാണ് പ്രവര്‍ത്തനങ്ങള്‍ എന്ന് കാണാം.
സിറോ-മലബാര്‍ രൂപത റോമന്‍ കാതോലിക് ട്രസ്റ്റ് ആക്റ്റ് 1907 അനുസരിച്ച് വിക്ടോറിയ സംസ്ഥാനത് രജിസ്റ്റെര്‍ ചെയ്യിതാല്‍, നിയമപരമായ പരിധി വിക്ടോറിയ സംസ്ഥാനത് മാത്രമായി ഒതുകേണ്ടിവരും. സിറോ-മലബാര്‍ രൂപത എല്ലാ സംസ്ഥനങ്ങളിലും ഉള്ളതുകൊണ്ടും, ഫെഡറല്‍ സര്‍ക്കാര്‍ നിയമത്തില്‍ രൂപത രജിസ്റ്റെര്‍ ചെയ്യുന്നതിനുള്ള നിയമം ഇല്ലാത്തതുകൊണ്ടും കോര്‍പറേഷന്‍സ് ആക്ട് 2001, പ്രകാരം ഒരു നോണ്‍-പ്രോഫിറ്റ് ചാരിറ്റബിള്‍ ഒര്‍ഗനയിസേഷന്‍ ആയി ഒരു പബിളിക് ലിമിറ്റ്ഡ് കമ്പനി രൂപത നടത്തുകയാണ് ഉദേശം എന്നാണു അറിയുന്നത്.pls visit: http://joyvarocky.blogspot.in/2015/03/blog-post_54.html